1958 ലെ ഭൂസംരക്ഷണ നിയമവും ചട്ടങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്. കേരള സർക്കാരിന്റെ ഭൂസംരക്ഷണ ചട്ടങ്ങൾ പുറമ്പോക്കോ അല്ലാത്തതോ ആയ എല്ലാ സർക്കാർ വക ഭൂമിയിലേക്കും അനധികൃതമായ പ്രവേശനം നിരോധിക്കാനും കൈയ്യേറ്റക്കാരുടെ മേൽ യഥാസമയം ശിക്ഷണനടപടികളെടുത്ത് ഭൂമി സർക്കാരിലേക്ക് ഒഴിപ്പിച്ചെടുക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്.
*അനധികൃതമായ കൈയ്യേറ്റത്തിലെ പ്രധാനപ്പെട്ടവ ഇവയാണ്:*
ഉപയോഗപ്രദമായ സർക്കാർ വക വൃക്ഷങ്ങൾ നശിപ്പിക്കുകയോ നിയമവിരുദ്ധമായി ആരെങ്കിലും സ്വന്തമാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്:
കാലാവധി പ്രവേശനക്കാരുടെ ദേഹണ്ഡങ്ങളുടെ പ്രായം,വില എന്നിങ്ങനെ കയ്യേറ്റങ്ങളുടെ പൂർണവിവരങ്ങൾ അടങ്ങിയ മഹസറും സ്കെച്ചും ഉണ്ടായിരിക്കും. കുറ്റം തെളിയുന്ന പക്ഷം കൈയേറ്റക്കാരെ ഭൂ സംരക്ഷണ നിയമത്തിൽ 7, 8, 9 എന്നീ വകുപ്പുകൾ അനുസരിച്ച് തഹാസിൽദാർ ശിക്ഷ വിധിക്കുന്നു.
*നിയമം നിർദ്ദേശിക്കുന്ന ശിക്ഷകൾ:*
പിഴ (2)നികുതി അല്ലെങ്കിൽ നിരോധനകരം (3)നഷ്ടപരിഹാരം (4)വില കണ്ടു കെട്ടൽ (5) കൈവശക്കാരനെ ഒഴിപ്പിക്കൽ എന്നിവയാണ്. കയ്യേറ്റക്കാരന്, മുകളിൽ വിവരിച്ച ശിക്ഷകളിൽ ഏതങ്കിലും ഒന്നോ ഒന്നിൽകൂടുതലോ ശിക്ഷ നൽകാൻ ഭൂ സംരക്ഷണ നിയമം വ്യവസ്ഥ ചെയുന്നു.
കയ്യേറ്റക്കാരനെ ഒഴിപ്പിക്കാൻ ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ ഉത്തരവിലെ നിർദ്ദേശാനുസരണം പ്രവേശനം ഒഴിപ്പിച്ച് മഹസർ തയാറാക്കി സ്ഥലം സർക്കാർ അധീനതയിൽ എടുക്കുന്നു. ഇങ്ങനെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പ്രവേശനക്കാരുടെ ദേഹണ്ഡങ്ങൾക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും ലഭിക്കുന്നതല്ല.നിരോധനകാരം കയ്യേറ്റം നടന്ന അന്നു മുതൽക്കുള്ളത് ചുമത്തുന്നതായിരിക്കും. അനധികൃത പ്രവേശനം ഒഴിപ്പിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽപ്പ് കയ്യേറ്റക്കാരുടെ പക്ഷത്തുനിന്ന് ഉണ്ടാവുകയാണെങ്കിൽ, ജില്ലാ കളക്ടർ തന്റെ വിശദമായ അന്വേഷണത്തിനു ശേഷവും അദ്ദേഹത്തിന്റെ ടി ചെറുത്തുനിൽപ്പ് ബോധ്യപ്പെടുന്ന പക്ഷം ഫോറം ഡി യിൽ അറസ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. അറസ്റ്റിനുശേഷം അന്വേഷണത്തിന് ഒടുവിൽ സെക്‌ഷൻ 12(-2) ഭൂസംരക്ഷണനിയമപ്രകാരം ആവശ്യമെന്ന് കാണുന്ന പക്ഷം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് അയക്കാനും വ്യവസ്ഥയുണ്ട്.
സർക്കാർ കാലാകാലങ്ങളിൽ ഗസ്റ്റ് നോട്ടിഫിക്കേഷൻ പ്രകാരം ചില കളക്ടറിൽ നിക്ഷിപ്തമായ അധികാരങ്ങൾ അദ്ദേഹത്തിന്റെ കീഴിലുള്ള റവന്യൂ ഉദ്യോഗസ്ഥന് കൈമാറികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതിനുള്ള വ്യവസ്ഥ ഭൂസംരക്ഷണനിയമം സെക്ഷൻ 15ൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിന്മേൽ പരാതിക്കാരന് ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ ഉത്തരവിന് എതിരായി ലാന്റ് റവന്യൂ കമ്മീഷണർക്ക് റിവിഷൻ ഹർജി നാൽകാം. അപ്പീൽ, റിവിഷൻ എന്നിവയ്ക്ക് പ്രത്യേക സമയപരിധിയുണ്ട്. ഇത് ഉത്തരവ് കൈപ്പറ്റിയശേഷം 30 ദിവസം വരെയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അപ്പലേറ്റ് അല്ലെങ്കിൽ റിവിഷൻ അതോറിറ്റിക്ക് അവ ബോധ്യം വരുന്ന പക്ഷം ഈ പരാതിയിൽ ഇളവ് നൽകാവുന്നതാണ്. ഭൂസംരക്ഷണ ആക്ട് പ്രകാരം വകുപ്പ് അനുസരിച്ച് സർക്കാരിനെതിരായി സിവിൽ കോടതിയിൽ അന്യായം ബോധിപ്പിക്കുവാൻ കഴിയുകയില്ല.
*ഭൂവിനിയോഗ നിയമത്തിൽ നിന്നും ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി:*
വെള്ളക്കടലാസിൽ അപേക്ഷ എഴുതി സ്റ്റാമ്പ് ഒട്ടിച്ച് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആർ.ഡി.ഒ. ഉത്തരവു നൽകുന്നു. ആർ.ഡി.ഒ യുടെ ഉത്തരവിനെതിരെ അപ്പീൽ ലാന്റ് റവന്യൂ കമ്മീഷണർക്ക് റിവിഷൻ ഗവണ്മെന്റിലെ കൃഷി വകുപ്പിനും സമർപ്പിക്കാം.
ജിൻസ് തോട്ടുംകര
അവസാനം പരിഷ്കരിച്ചത് : 2/16/2020