കേരള സർക്കാരിന്റെ ഭൂമി പതിച്ചു നൽകൽ നിയമങ്ങൾ പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ ഭൂമി പതിച്ചുനൽകുന്നത്. സർക്കാർ ഭൂമി പതിച്ചു കിട്ടണമെന്ന് അപേക്ഷിക്കുന്നവർക്ക് പതിച്ചു കൊടുക്കുന്നതിനായി നീക്കിവച്ചിട്ടുള്ള ഭൂമി ചട്ടങ്ങൾക്കു വിധേയമായി പതിച്ചുനൽകുന്നതാണ്. തഹസിൽദാർക്ക് ലഭിക്കുന്ന അപേക്ഷകളും അതിന്മേലുള്ള അന്വേഷണ റിപ്പോർട്ടും പതിച്ചുനൽകാവുന്ന ഭൂമിയുടെ ലിസ്റ്റ് ഉൾപ്പെടെ പഞ്ചായത്ത് പ്രദേശങ്ങളിൽ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയും നഗരപ്രദേശങ്ങളിൽ കോർപ്പറേഷൻ ലാൻഡ് അസൈൻമെന്റ് പരിശോധിക്കുകയും ശുപാർശ ചെയ്ത് അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യും. ജില്ലാ കളക്ടറുടെ അംഗീകാരം ലഭിക്കുന്ന ലിസ്റ്റ് ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും സുക്ഷിക്കേണ്ടതാണ്. ആകെ പതിച്ചു കൊടുക്കുന്ന ഭൂമിയുടെ ഇരുപത്തിയഞ്ച് ശതമാനം പട്ടികജാതി-പട്ടികവർഗത്തിനും പത്തുശതമാനം വിമുക്‌തഭടന്മാർക്കു വേണ്ടി നീക്കിവെയ്ക്കേണ്ടതാണ്. സർക്കാരാവശ്യത്തിനും പൊതു ആവശ്യങ്ങൾക്കും വേണ്ടിവരുന്ന ഭൂമി പതിച്ചു നൽകാവുന്നതല്ല.
ജിൻസ് തോട്ടുംകര
അവസാനം പരിഷ്കരിച്ചത് : 2/16/2020