অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബഹുമതികള്‍

ബഹുമതികള്‍

കേന്ദ്ര ബഹുമതികള്‍

വിവിധ കേന്ദ്ര ബഹുമതികള്‍

അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ദേശീയ പുരസ്കാരം

പുരസ്കാര ഇനം        
കേന്ദ്ര സര്‍ക്കാര്‍
വിവരണം അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് ദേശീയതലത്തില്‍ ഒന്നും ഓരോ സംസ്ഥാനത്ത് നിന്നും ഒരു കുട്ടിക്ക് വീതവും പുരസ്കാരം.
ഗുണഭോക്താക്കള്‍  
4 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍
നേട്ടങ്ങള്‍ ദേശീയതലത്തില്‍ 20,000/ രൂപയും സമ്മതിപത്രവും സംസ്ഥാനതലത്തില്‍ 10,000/ രൂപയും സമ്മതിപത്രവും
യോഗ്യതാ മാനദണ്ഡം കായികം, സാംസ്കാരികം, വിദ്യാഭ്യാസം, മറ്റേതെങ്കിലും കലകള്‍ എന്നിവയില്‍ അസാമാന്യനേട്ടം കൈവരിച്ച ആളാവണം കുട്ടി. നേട്ടങ്ങള്‍ പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതാത് മേഖലകളിലെ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കണം.
എങ്ങനെ ലഭ്യമാക്കാം ഇംഗ്ളീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍, പ്രസക്തമായ രേഖകള്‍, പത്ര കട്ടിംഗുകള്‍, ഫോട്ടോകള്‍, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓരോ വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തിയതിക്കുള്ളില്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

 

 

ശിശുക്ഷേമ പുരസ്കാരം


പുരസ്കാര ഇനം        
കേന്ദ്ര സര്‍ക്കാര്‍
വിവരണം 3 വ്യക്തിഗത പുരസ്കാരങ്ങളും ശിശു സംരക്ഷണം, ശിശു വികസനം, ശിശു ക്ഷേമം എന്നീ മേഖലകളില്‍ കുട്ടികള്‍ സേവനം ലഭ്യമാക്കുന്നതിന് 5 പുരസ്കാരങ്ങളും നല്‍കുന്നു
ഗുണഭോക്താക്കള്‍
ശിശുക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും
നേട്ടങ്ങള്‍ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം- 3 ലക്ഷം രൂപയും സമ്മതിപത്രവും
വ്യക്തികള്‍ക്കുള്ള പുരസ്കാരം- 5 ലക്ഷം രൂപയും സമ്മതിപത്രവും
യോഗ്യതാ മാനദണ്ഡം സ്ഥാപനങ്ങളില്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തികളെ പരിഗണിക്കില്ല. പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും പ്രവര്‍ത്തന ഇടവേളകളും വ്യക്തമായി പ്രതിപാദിച്ചിരിക്കണം.
എങ്ങനെ ലഭ്യമാക്കാം

ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാരില്‍നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. ഇംഗ്ളീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍, വേണ്ട രേഖകളോടൊപ്പം സര്‍ക്കാര്‍ നിശ്ചിയിക്കുന്ന തീയതിക്കുമുമ്പ് അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

രാജീവ് ഗാന്ധി മാനവ് സേവാ പുരസ്കാരം

അവാര്‍ഡ് ഇനം       
കേന്ദ്ര സര്‍ക്കാര്‍
വിവരണം കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നു വ്യക്തികള്‍ക്ക് വ്യത്യസ്ത പുരസ്കാരം നല്‍കുന്നു.
ഗുണഭോക്താക്കള്‍ ശിശു സംരക്ഷണം, ശിശു വികസനം, ശിശു ക്ഷേമം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍
നേട്ടങ്ങള്‍           
1 ലക്ഷം രൂപയും സമ്മതിപത്രവും
യോഗ്യതാ മാനദണ്ഡം അപേക്ഷകര്‍ സ്ഥാപനങ്ങളില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നവരായിരിക്കരുത്.
എങ്ങനെ ലഭ്യമാക്കാം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാരില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷകള്‍ സൂക്ഷമമായും പൂര്‍ണമായും പൂരിപ്പിച്ച് ആവശ്യമുള്ള രേഖകളും ഫോട്ടോയോടും ഒപ്പം, സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക. (അപേക്ഷ ഫോമുകള്‍ ഇംഗ്ളീഷില്‍ മാത്രം പൂരിപ്പിക്കുക)

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ധീരതയ്ക്കുള്ള പുരസ്കാരം

പേര്
ധീരതയ്ക്കുള്ള പുരസ്കാരം
അവാര്‍ഡ് ഇനം       
കേന്ദ്ര സര്‍ക്കാര്‍
വിവരണം സാഹസിക പ്രവര്‍ത്തിയിലൂടെ ആരുടെയെങ്കിലും ജീവന്‍ രക്ഷിച്ച 6നും              18നും ഇടയിലുള്ള കുട്ടികള്‍ക്ക്
ഗുണഭോക്താക്കള്‍ സാമൂഹിക തിന്മകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും         ആരുടെയെങ്കിലും ജീവന്‍ രക്ഷിച്ച 6നും 18നും ഇടയ്ക്കുള്ള കുട്ടികള്‍.
നേട്ടങ്ങള്‍           
പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ലഭിക്കുകയും റിപബ്ളിക്ദിന പരേഡില്‍ രാഷ്ട്രപതിയെ സല്യൂട്ട്  ചെയ്യാന്‍ അനുവദിക്കുകയും ചെയ്യും.
യോഗ്യതാ മാനദണ്ഡം ഓരോ വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ ധീരത പ്രകടിപ്പിക്കുന്ന കുട്ടികളെ താഴെ പറയുന്ന ഓരോ വിഭാഗത്തിലും പെട്ട രണ്ടുപേരില്‍ ഒരാള്‍ നാമനിര്‍ദ്ദേശം ചെയ്യണം.
1) പ്രിന്‍സിപ്പള്‍/, ഹെഡ്മാസ്റ്റര്‍/ പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്
2) സംസ്ഥാന ശിശുക്ഷേമ സമിതിയിടെ പ്രസിഡന്റ്/ജനറല്‍ സെക്രട്ടറി
3) കലക്ടര്‍/ജില്ലാ മജിസ്ട്രേറ്റ്/തതുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍
4) പോലീസ് സൂപ്രണ്ട്/ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍
എങ്ങനെ ലഭ്യമാക്കാം

.ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാരില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് ആവശ്യമുള്ള ശുപാര്‍ശാ കത്തുകള്‍ സഹിതം സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക. (അപേക്ഷകള്‍ ഇംഗ്ളീഷില്‍ മാത്രം പൂരിപ്പിക്കുക).

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീശക്തി പുരസ്കാരം

പേര്               
സ്ത്രീശക്തി പുരസ്കാരം
അവാര്‍ഡ് ഇനം       
കേന്ദ്ര സര്‍ക്കാര്‍
വിവരണം 6 പുരസ്കാരങ്ങളാണുള്ളത്. സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണ് ഇതില്‍ 5 എണ്ണവും. വനിതാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും 6-ാമത്തെ പുരസ്കാരത്തിനായി അപേക്ഷിക്കാം.
ഗുണഭോക്താക്കള്‍ വനിതാ വികസനത്തിനായി സമൂഹിക പ്രവര്‍ത്തനം നടത്തുന്നവരും നേതൃത്വഗുണവും ഭരണകാര്യക്ഷമതയുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
നേട്ടങ്ങള്‍           
3 ലക്ഷം രൂപയും പ്രശംസാപത്രവും
യോഗ്യതാ മാനദണ്ഡം സാമൂഹിക വികസനത്തില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ച സ്ത്രീകള്‍. നേതൃത്വഗുണവും ഭരണകാര്യക്ഷമതയുമുള്ള സ്ത്രീകളും പുരുഷന്മാരും.
എങ്ങനെ ലഭ്യമാക്കാം

ജില്ലാ സാമൂഹ്യ നീതി ഓഫീസറില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ ഇംഗ്ളീഷില്‍ പൂരിപ്പിച്ച് വേണ്ട രേഖകളോടൊപ്പം സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീയതിക്കു മുമ്പ് അതേ ഓഫീസില്‍ സമര്‍പ്പിക്കുക.

സംസ്ഥാന ബഹുമതികള്‍

വിവിധ സംസ്ഥാന ബഹുമതികള്‍

അംഗനവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമുള്ള പുരസ്കാരം

കേന്ദ്ര സര്‍ക്കാര്‍ 2001-02-ല്‍ അംഗനവാടി ജീവനക്കാര്‍ക്ക് വേണ്ടി ഒരു പുരസ്കാര പദ്ധതി ആവിഷ്കരിച്ചു. ഇതേ മാതൃകയിലുള്ള ഒരു പദ്ധതി 2006-07-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. 

എല്ലാ വര്‍ഷവും 37 ജീവനക്കാരെയും 37 സഹായികളെയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നു. 
ജീവനക്കാര്‍ക്ക് 5000/ രൂപയും ബഹുമതി പത്രവും സഹായികള്‍ക്ക് 3000/ രൂപയും ബഹുമതി പത്രവും ലഭിക്കും.

വിവിധശേഷിയുള്ളവര്‍ക്കുള്ള അവാര്‍ഡ്

ദേശീയ അവാര്‍ഡുകള്‍

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍

ഇനം കേന്ദ്രസര്‍ക്കാര്‍
വിവരണം സര്‍ക്കാര്‍/പൊതു/സ്വകാര്യ മേഖലകളില്‍ പണിയെടുക്കുന്ന     ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുമായി പത്ത്  അവാര്‍ഡുകളാണുള്ളത്.    മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്ന ഓഫീസുകള്‍/ഏജന്‍സികള്‍/സ്ഥാപനങ്ങള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള മികച്ച  ക്ഷേമ സ്ഥാപനങ്ങള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍, മികച്ച പ്രാദേശികതല സമിതികള്‍, വ്യക്തിപരമായി മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കുട്ടികളും വ്യക്തികളും എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു.
ഗുണഭോക്താക്കള്‍ സര്‍ക്കാര്‍/ പൊതു/സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍,സ്വയം തൊഴില്‍ കണ്ടെത്തിയ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ക്ഷേമ സ്ഥാപനങ്ങള്‍, തൊഴില്‍ ലഭ്യമാക്കുന്ന ഏജന്‍സികള്‍/ ഓഫീസുകള്‍/സ്ഥാപനങ്ങള്‍, വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വികലാംഗരായ കുട്ടികളും വ്യക്തികളും.
നേട്ടങ്ങള്‍ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും
താഴെ പറയുന്ന വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
1) ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജീവനക്കാര്‍ക്കും/സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുമുള്ള അവാര്‍ഡ്. കൂടാതെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളില്‍ അന്യാദൃശ്യമായ കഴിവുകള്‍ ഉള്ളവര്‍/തൊഴില്‍ദായക ഓഫീസുകള്‍/ഏജന്‍സികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍.
2) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായി അമൂല്ല്യ സേവനങ്ങള്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള അവാര്‍ഡുകള്‍.
3) ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് വിവേചനരഹിത അന്തരീക്ഷം സൃഷ്ടിച്ചതിനുള്ള അവാര്‍ഡുകള്‍.
4) ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളുടെ പുനരധിവാസത്തിനായി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ജില്ലകള്‍ക്കുള്ള അവാര്‍ഡുകള്‍. 
5) ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കായി മികച്ച സാങ്കേതിക കണ്ടെത്തലുകള്‍ നടത്തിയതിനുള്ള അവാര്‍ഡ്. 
6) ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അനുകരണീയ വ്യക്തികള്‍ക്കുള്ള അവാര്‍ഡുകള്‍. 
7) നാഷണല്‍ ട്രസ്റ്റിന് കീഴിലുള്ള മികച്ച പ്രാദേശികതല സമിതികള്‍ക്കുള്ള അവാര്‍ഡുകള്‍. 
8) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ മികച്ച ക്രിയാത്മകത പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള അവാര്‍ഡുകള്‍. 
9) ദേശീയ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ (NHFDC) മികച്ച സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സിക്കുള്ള (SCA) അവാര്‍ഡുകള്‍.
യോഗ്യതാ മാനദണ്ഡം അതത് സ്ഥാപനങ്ങളിലെ മേലധികാരികള്‍ ശുപാര്‍ശ ചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷമോ അതിലോ കൂടുതലോ കാലമായി പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ദായക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നിയമിക്കപ്പെട്ട ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളുടെ (പ്രത്യേകിച്ച് സ്ത്രീകളുടെ) എണ്ണം പരിഗണിക്കപ്പെടും.
എങ്ങനെ ലഭ്യമാക്കാം നിര്‍ദ്ദിഷ്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭിക്കും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യം വേണ്ട രേഖകള്‍ അടക്കം കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നിശ്ചയിക്കുന്ന അവസാന തീയതിക്കുള്ളില്‍ അതത് ഓഫീസുകളില്‍ സമര്‍പ്പിക്കുക. (ഇംഗ്ളീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാത്രം). 
2009-10 വര്‍ഷത്തില്‍ ദേശീയ അവാര്‍ഡിനായി 11 അപേക്ഷകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്

സംസ്ഥാന അവാര്‍ഡുകള്‍

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കു തൊഴില്‍ദാതാക്കള്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍


ഇനം സംസ്ഥാനം
വിവരണം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജീവനക്കാര്‍ക്ക് 18 അവാര്‍ഡുകളാണുള്ളത്. സര്‍ക്കാര്‍ മേഖല, സ്വകാര്യ മേഖല, പൊതു മേഖല എന്നിവിടങ്ങളിലെ അന്ധര്‍, ബധിരര്‍, വാഹനാപകടങ്ങളില്‍ അംഗവൈകല്യം വന്നവര്‍ എന്നിവര്‍ക്കായി 2 അവാര്‍ഡുകള്‍ വീതമാണുള്ളത്. സര്‍ക്കാര്‍, സ്വകാര്യ-പൊതുമേഖലകളിലെ മികച്ച തൊഴില്‍ ദാതാക്കള്‍ക്ക് ഒരവാര്‍ഡ് വീതം നല്‍കും. അന്ധര്‍, ബധിരര്‍, വാഹാനാപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍ എന്നിവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍പറഞ്ഞ ഓരോ വിഭാഗത്തിലും ഓരോ അവാര്‍ഡ് വീതം നല്‍കും.
ഗുണഭോക്താക്കള്‍ പൊതു, സ്വകാര്യ, സര്‍ക്കാര്‍ മേഖലകള്‍, മികച്ച തൊഴില്‍ ദാതാക്കള്‍ (സര്‍ക്കാര്‍, സ്വകാര്യ, പൊതു), ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം നിയമനം നേടിയിട്ടുള്ള വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍.
നേട്ടങ്ങള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മികച്ച ജീവനക്കാര്‍ക്ക് 10,000/ രൂപയും സമ്മതിപത്രവും, സ്ഥാപനങ്ങള്‍ക്ക് 5000/ രൂപയും സമ്മതിപത്രവും ലഭിക്കും.
യോഗ്യതാ മാനദണ്ഡം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കേന്ദ്ര/സംസ്ഥാന/പൊതു/സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മൊത്തം ജീവനക്കാരില്‍ 2% വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ള കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അന്ധര്‍, ബധിരര്‍, വാഹനാപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ള ജീവനക്കാരുടെ അപേക്ഷകള്‍ അതത് വകുപ്പുമേധാവികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ശാരീരിക വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ അവാര്‍ഡ് ലഭിച്ച ജീവനക്കാരെയും സ്ഥാപനങ്ങളെയും വീണ്ടും പ്രോത്സാഹിപ്പിക്കുന്നതല്ല.
എങ്ങനെ ലഭ്യമാക്കാം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷാ ഫോമുകള്‍ ലഭിക്കും. അപേക്ഷാ ഫോമുകള്‍ പൂര്‍ണമായും പൂരിപ്പിച്ച് വേണ്ട രേഖകളോടൊപ്പം സാമൂഹികക്ഷേമ വകുപ്പ് ഓരോ വര്‍ഷവും നിശ്ചയിക്കുന്ന അവസാന തീയതിക്കുള്ളില്‍ അവരവരുടെ ഓഫീസില്‍ സമര്‍പ്പിക്കുക (അപേക്ഷ ഇംഗ്ളീഷില്‍ മാത്രം പൂരിപ്പിക്കുക).

അനുബന്ധ രേഖകള്‍, തുടങ്ങിയവ ലഭിക്കുവാന്‍‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അവാര്‍‌ഡ്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വയോശ്രേഷ്ട സമ്മാന്‍ പുരസ്കാരം

പേര് വയോശ്രേഷ്ട സമ്മാന്‍
ഇനം കേന്ദ്രസര്‍ക്കാര്‍
വിവരണം എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 അന്തരാഷ്ട്രാ മുതിര്‍ന്ന പൗരദിനമായി ആഗോളതലത്തില്‍ ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയം വര്‍ഷംതോറും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കും സംഘടനകള്‍ക്കും പഞ്ചായത്തുകള്‍ക്കും വയോശ്രേഷ്ട സമ്മാന്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. 
മുതിര്‍ന്ന പൗരരന്മാര്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കുന്നതിനും മുതിര്‍ന്ന പൌരന്മാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുന്നതിനും മുതിര്‍ന്നവരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 10 പുരസ്കാരങ്ങളാണുള്ളത്.
ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന സ്ഥാപനങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷനുകള്‍, സാമൂഹ്യസേവനം തുടരുന്ന 90-ലേറെ പ്രയാമുള്ള വ്യക്തികള്‍, തങ്ങളുടെ കുട്ടികളെ അവരുടെ ഉന്നതിയലെത്തിക്കാന്‍ കഠിനപ്രയത്നം നടത്തിയ അമ്മമാര്‍, ധീരരായ മുതിര്‍ന്ന പൗരര്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനങ്ങള്‍ നിര്‍വഹിക്കുന്ന മുതിര്‍ന്ന പൗരര്‍, സാംസ്കാരിക രംഗങ്ങളില്‍ ദേശീയ/അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ മുതിര്‍ന്ന പൗരന്മാര്‍, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍, കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരര്‍, സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരര്‍ എന്നിവര്‍ക്ക് നിര്‍ദ്ദിഷ്ട പുരസ്കാരങ്ങള്‍ക്കായി അപേക്ഷിക്കാം.
നേട്ടങ്ങള്‍ താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്: 
സ്ഥാപനങ്ങള്‍ക്കുള്ള വിജ്ഞാന പുരസ്കാരം- പ്രായാധിക്യവുമായി ബന്ധപ്പെട്ട മേഖലയില്‍ വിജ്ഞാനം ഉല്‍പാദിപ്പിക്കുകയും വ്യാപനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്.
സ്ഥാപനങ്ങള്‍ക്കുള്ള സേവന പുരസ്കാരം-മുതിര്‍ന്നവരുടെ ക്ഷേമത്തിനായി അന്യാദൃശ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്.
സെന്റിനേറിയന്‍ പുരസ്കാരം-90ന് മുകളില്‍ പ്രായമായതിനുശേഷവും സമൂഹത്തിനായി പണിയെടുക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്.
മികച്ച മാതൃപുരസ്കാരം-തങ്ങളുടെ കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി എല്ലാ തിരിച്ചടികള്‍ക്കുമെതിരെ പോരാടിയ അമ്മമാര്‍ക്ക്.
സാഹസത്തിനും ധീരതയ്ക്കുമുള്ള പുരസ്കാരം-പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച മുതിര്‍ പൌരന്മാര്‍ക്ക്.
അജീവനാന്ത സേവന പുരസ്കാരം-പ്രായധിക്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുകയും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത മുതിര്‍ പൗരര്‍ക്ക്. 
ക്രിയാത്മക കലാ പുരസ്കാരം-സാഹിത്യം, ചിത്രകല, നാടകം, ചലച്ചിത്രം എന്നീ മേഖകളില്‍ നടത്തിയ സംഭവാനകള്‍ക്ക് ദേശീയ/അന്തര്‍ദേശീയ പുരസ്കരങ്ങള്‍ നേടുകയും പ്രായധിക്യത്തിനും യുവജനങ്ങളുടെ തങ്ങളുടെ കല പരിശീലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ഉപരിയായി തുടര്‍ന്നും സാമൂഹിക അംഗീകാരം ലഭിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്.
മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം-മുതിര്‍ന്ന പൗരന്മാര്‍ക്കായി പഞ്ചായത്ത് തലത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച പഞ്ചായത്തുകള്‍ക്ക്.
കായികതാര പുരസ്കാരം-തങ്ങളുടെ യൗവനകാലത്ത് ദേശീയ/അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്തമാക്കുകയും യുവകായിക താരങ്ങളുടെ ഉന്നമനത്താനായി സേവനം തുടരുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്.
സാമ്പത്തിക നേതൃത്വ പുരസ്കാരം-സാമ്പത്തിക-സംരംഭകത്വ വികസന് സംഭാവനകള്‍ നല്‍കുകയും വ്യവസായ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സേവനം തുടരുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്.
യോഗ്യതാ മാനദണ്ഡം അപേക്ഷകര്‍ക്ക് മുകളില്‍ പറഞ്ഞ യോഗ്യതകള്‍ വേണം.
എങ്ങനെ ലഭ്യമാക്കാം അപേക്ഷാ ഫോറങ്ങള്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഇംഗ്ളീഷില്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളും സഹിതം സര്‍ക്കാര്‍ നിശ്ചയിക്കുന്ന തിയതിക്കുള്ളില്‍ അതേ ഓഫീസില്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷ ഫോം ഡൌണ്ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate