ഒരു കുറ്റവാളിയെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും പരമാവധി കാലം സമൂഹത്തില്‍ നിന്നും അകറ്റിനിറുത്തണമെന്നും മുന്‍കാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, വ്യക്തിഗത ചികിത്സയിലൂടെ കുറ്റവാളിയെ തിരുത്തുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നതു വഴി സമൂഹത്തിന് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ കഴിയും എന്ന് പില്ക്കാലത്ത് തിരിച്ചറിഞ്ഞു.
എന്നാല്‍, ഒരു നിശ്ചിത ഉത്തേജകാനുഭത്തോട് എല്ലാ വ്യക്തികളും ഒരേ തരത്തിലല്ല പ്രതികരിക്കുക എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. രണ്ട് വ്യക്തികള്‍ ഒരേ തരത്തിലുള്ള കുറ്റം ചെയ്തവരായിരിക്കും എന്നാല്‍ ഈ രണ്ട് പ്രവര്‍ത്തികളും അവയുടെ സാമൂഹികവും സാമ്പത്തികവും മാനസികവും പാരിസ്ഥിതികവുമായ പിരിവുകളാല്‍ വ്യത്യാസപ്പെട്ടിരിക്കും. കുറ്റവാളികള്‍ക്കായി പല നവീകൃത ചികിത്സാ പദ്ധതികളും വികസിപ്പിക്കുന്നതിലേക്ക് ഈ നവീകൃത തിരിച്ചറിവ് നയിച്ചിട്ടുണ്ട്.
തടവറകള്‍ അല്ലെങ്കില്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ വെറും സൂക്ഷിപ്പുകേന്ദ്രങ്ങള്‍ മാത്രമല്ല മറിച്ച് നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ചികിത്സാ-പരിശീലന കേന്ദ്രങ്ങള്‍ കൂടിയാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ വിഭാഗത്തിലുമുള്ള കുറ്റവാളികള്‍ക്കുള്ള പരിശീലന-പുനരധിവാസ കേന്ദ്രങ്ങളാവാന്‍ തടവറകള്‍ക്ക് കഴിയില്ല എന്ന് കാലക്രമത്തില്‍ വ്യക്തമാക്കപ്പെട്ടു. അതുകൊണ്ട്, കുറ്റവാളികളുടെ ചികിത്സയ്ക്കായി നിരവധി സ്ഥാപനേതര രീതികള്‍ ആവിഷ്കരിക്കപ്പെട്ടു. ഉദാ: പ്രൊബേഷന്‍, പരോള്‍, കാലവധി തീരുന്നതിന് മുമ്പുള്ള വിടുതല്‍, ഇടവീടുകള് (half-way houses) മുതലായവ. ഇവയെല്ലാം തന്നെ സാമൂഹികാടിസ്ഥാനത്തിലുള്ള സ്ഥാപനേതര ചികിത്സാരീതികളാണ്.
കുറ്റവാളികളുടെ സാമൂഹിക പുനഃക്രമീകരണത്തിന് സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സ്ഥാപനേതര ചികിത്സാ രീതിയാണ് പ്രൊബേഷന്‍ എന്നു പറയാം. തടവുശിക്ഷയ്ക്ക് പകരമായിട്ടാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്ന കുറ്റവാളികളുടെ തടവു പിന്‍വലിക്കുകയും ഈ കാലയളവില്‍ കുറ്റവാളിയെ പ്രൊബേഷന്‍ ഓഫീസറുടെ വ്യക്തിഗത മേല്‍നോട്ടത്തിന് കീഴിലാക്കുകയും വ്യക്തിഗതമായ ചികിത്സ നല്‍കുകയും രീതിയാണ് പ്രൊബേഷന്‍.
പ്രൊബേഷന്‍ കാലത്തിന്റെ ദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. കോടതിയാണ് കാലയളവ് തീരുമാനിക്കുന്നത്. കൂടാതെ, സ്ഥാപനത്തിന് വെളിയില്‍ നിയമത്തിന്റെ അധികാരത്തിന്റെ പിന്‍ബലത്തോടെ നടത്തുന്ന വ്യക്തികള്‍ക്കുവേണ്ടിയുള്ള ആധുനിക ശാസ്ത്രീയ രോഗപഠന (modern scientific casework)മാണ് പ്രൊബേഷന്‍. വ്യക്തികളെ കുറിച്ചുള്ള സൂക്ഷമമായ പഠനവും യോഗ്യതയും പരിശീലനവും ലഭിച്ച പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ തീവ്രമേല്നോട്ടവും ഇതിനാവശ്യമാണ്.
കുറ്റവാളികളെ പൂര്‍ണമായും സമൂഹത്തിലേക്ക് പുനഃപ്രവേശിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ശിക്ഷയുടെ അപമാനഭാരം പൂര്‍ണമായും കഴുകി കളയുന്നതിനും പ്രൊബേഷന്‍ ഓഫീസറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കുന്നതിനും നിയമം അയാളെ സഹായിക്കുന്നു.
ശ്രദ്ധയിലുള്ള വ്യക്തിയെ സഹായിക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് പ്രൊബേഷന്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ട പ്രവര്‍ത്തനം. പ്രൊബേഷണറെ സുസ്ഥിരമാക്കാനും നിയമങ്ങള്‍ അനുസരിക്കുന്നവനാക്കാനും പ്രൊബേഷന്‍ ഓഫീസര്‍ സഹായിക്കുന്നു. പ്രൊബേഷന്‍ കാലയളവില്‍, കുറ്റവാളി നിയമവും നിയന്ത്രണങ്ങളും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രൊബേഷന്‍ ഓഫീസര്‍ അയാളെ നിരന്തരം ബന്ധപ്പെടുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ശ്രദ്ധാനന്തര പരിപാടികള്‍ക്കുള്ള സഹായം
ദയനീയ സാമ്പത്തിക സ്ഥിതിയിലുള്ള മുന്‍ കുറ്റവാളികളുടെയും പ്രൊബേഷന്‍ കാലയളവിലുള്ള കുറ്റവാളികളുടെയും സാമൂഹിക പുനരധിവാസം ഒരു കടുത്ത സാമൂഹ്യ പ്രശ്നമാണ്. ഒരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുന്ന രീതില്‍ ഒരു വ്യവസായമോ കൈത്തൊഴിലോ ചെറുവാണിജ്യ കേന്ദ്രങ്ങളോ തുടങ്ങാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി.
ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിന് കീഴിലുള്ള വിട്ടയക്കപ്പെട്ട തടവുകാരെയും പ്രൊബേഷണര്മാരെയും പുനരധിവസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ശ്രദ്ധാനന്തര പരിപാടി. ഈ തുക ഉപയോഗിച്ചുകൊണ്ട് ചെറിയ രീതിയിലുള്ള വരുമാനോല്പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് സാധിക്കുന്നു. ഒരാള്‍ക്ക് 10000/ രൂപ തോതിലാണ് സഹായം നല്‍കുന്നത്. ചിലവുകള്‍ക്ക് ഈ തുക മതിയാവുന്നില്ലെങ്കില്‍ സഹായത്തെ ഏതെങ്കിലും തരത്തിലുള്ള ബാങ്ക് വായ്പകളുമായി ബന്ധപ്പെടുത്താവുന്നതാണ്. മുന്‍ കുറ്റവാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധാന്തര സംഘടന (“After Care Association”) യാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ഈ പദ്ധതി G.O.(MS)No.33/2001/SWD dated TVM 24-12-01 എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2001-02ല്‍ നടപ്പാക്കിയതാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. താഴെ പറയുന്ന കാര്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്:
1) ചികിത്സ
2) പാര്‍പ്പിടം
3) വിളനാശം
4) വിദ്യാഭ്യാസം
5) വരുമാനോല്പാദന പ്രവര്‍ത്തനങ്ങള്‍
6) ബലാത്സംഗത്തിന് ഇരയായവര്‍
പരമാവധി സഹായധനം 10000/ രൂപയാണ്. പത്ര പരസ്യങ്ങള്‍ വഴിയാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷാ ഫോം ജില്ല പ്രൊബേഷന്‍ ഓഫീസറില്‍ നിന്നും ലഭ്യമാകും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:
വര്‍ഷം | ഗുണഭോക്താക്കളുടെ എണ്ണം | വിതരണം ചെയ്ത തുക |
2008-09 | 9 | 74,883/ രൂപ |
2009-10 |
10 | 81,000/ രൂപ |
അവരുടെ പുനരധിവാസത്തിന് അനുയോജ്യമായ തരത്തില്‍ വരുമാനോല്പാദന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായി ദരിദ്ര കുറ്റവാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. 2002-03 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ ബാങ്ക് വായ്പാ ബന്ധിത പദ്ധതി പ്രകാരം, ബാങ്ക് അനുമതി ലഭിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ മൊത്തം വായ്പാ തുകയുടെ 30% സബ്സിഡിയായി നല്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:
വര്‍ഷം | ഗുണഭോക്താക്കളുടെ എണ്ണം | വിതരണം ചെയ്ത തുക |
2002--03 |
108 | 10,56,400/ രൂപ |
2003-04 |
128 | 11,27,000/ രൂപ |
2004-05 | 132 | 12,93,500/ രൂപ |
2005-06 | 78 | 7,21,000/ രൂപ |
2008-09 | 192 |
19,20,000/ രൂപ |
2009-10 |
241 |
10,000/ രൂപ |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിതരണം | കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്. |
ഗുണഭോക്താക്കള്‍ | സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍ |
നേട്ടങ്ങള്‍ | എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും. |
യോഗ്യതാ മാനദണ്ഡം | 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്). 2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കു. 3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. |
എങ്ങനെ ലഭ്യമാക്കാം | അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. |
സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | അറിയാവുന്നതും അറിയപ്പെടാത്തതുമായ കാരണങ്ങളുടെ പേരില്‍ നിരവധി പേര് തടവിലാക്കപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെടുന്നവരുടെ കുടുംബങ്ങളാണ് ഇതിന്റെ തിരിച്ചടികള്‍ ഏറ്റവും നേരിടുന്നത്. പലപ്പോഴും ഇവര്‍ സാമൂഹ്യ വിലക്കിന് ഇരയാവുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇവരുടെ കുട്ടികള്‍ക്ക് ശൈശവ കാലത്തുതന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത് ഭാവിയില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാവുകയും ഒരു പക്ഷെ അതുവഴി സമൂഹത്തില്‍ പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത്. |
ഗുണഭോക്താക്കള്‍ | തടവുകാരുടെ കുട്ടികള്‍ |
നേട്ടങ്ങള്‍ | 1) പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 6000/ രൂപ നിരക്കില്‍ പ്രതിമാസം 500/ രൂപ വീതം നല്‍കും. 2) പ്ളസ് ടു മുതല്‍ മുകളിലോട്ട് പ്രതിവര്‍ഷം പരമാവധി 12,000/ രൂപ നിരക്കില്‍ പ്രതിമാസം 1000/ രൂപ വീതം നല്‍കും. |
യോഗ്യതാ മാനദണ്ഡം | 1) 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുടെയും മറ്റ് തടവുകാരുടെയും മക്കള്‍. 2) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബം. 3) ഒരു തവണ മാത്രമേ സഹായം ലഭിക്കു. |
എങ്ങനെ ലഭ്യമാക്കാം | ജയില്‍ സൂപ്രണ്ടുമാര്‍ വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. |
അവസാനം പരിഷ്കരിച്ചത് : 2/16/2020
വിവിധ കേന്ദ്ര,സംസ്ഥാന ബഹുമതികള്‍
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നി...
കൂടുതൽ വിവരങ്ങൾ
മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീ...