ബാലനീതി നിയമപ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. ഒരു ചെയര്‍മാനും 4 അംഗങ്ങളുമടങ്ങുന്നതാണീ കമ്മിറ്റി. ബാലനീതി നിയമം അനുശാസിക്കുന്ന വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ നിര്‍ബന്ധമായും വനിതയായിരിക്കണം. ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരുന്ന സംരക്ഷണവും, പരിചരണവും ആവശ്യമുള്ള വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക, ദത്ത് നല്‍കുന്നതിന്റെ മുന്നോടിയായി അര്‍ഹരായ കുട്ടികളുടെ ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക, കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍.
സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി.യുടെ കീഴില്‍ ജില്ലാതല സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020