Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യ നീതി വകുപ്പ് / ഗാര്‍ഹിക പീഡന നിരോധന നിയമം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം

2006 ഓക്‌ടോബറില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം  പ്രാബല്യത്തില്‍ വന്നു.  സ്ത്രീകള്‍ക്ക് അപമാനവും ഉപദ്രവവുമായി മാറാന്‍ സാദ്ധ്യതയുള്ള ഓരോ അതിക്രമങ്ങളും ഗാര്‍ഹിക പീഡനത്തിന്റെ വിശാല നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും താമസവും സാമ്പത്തികാശ്വാസ നടപടികളും നിയമപരമായി ഉറപ്പുവരുത്തുന്നു.  ജീവിത പങ്കാളിയായ ഭര്‍ത്താവില്‍നിന്നും അവരുടെ പുരുഷന്മാരായ ബന്ധുക്കളില്‍നിന്നും ഭാര്യയ്ക്ക് അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളില്‍  നിന്ന് സംരക്ഷണം നല്‍കുന്നതിനാണ് ഈ നിയമം.  സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അപമാനിക്കലും അപമാനഭീഷണിയുമെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകളും അവരുടെ ബന്ധുക്കളും ഗാര്‍ഹിക പീഡനത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു.

നിയമത്തിന്റെ പ്രധാന പ്രത്യേകതകള്‍


i. ശാരീരികം, ലൈംഗികം, ആംഗ്യം, ഉപദ്രവകരമായ തരത്തില്‍ വൈകാരികവും സാമ്പത്തികവുമായ അപവാദം, ആരോഗ്യം, സുരക്ഷ, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുക, മാനസികമായോ ശാരീരികമായോ ഒരു വ്യക്തിയെ വ്രണപ്പെടുത്തുക എന്നിവയെല്ലാം നിയമത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു.
ii. ഭാര്യ അല്ലെങ്കില്‍ പുരുഷന്റെ ലൈംഗിക പങ്കാളിയായ എന്നാല്‍ ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീ, ഇവരിലാരെങ്കിലുമാണ് പീഡിപ്പിക്കപ്പെട്ട വ്യക്തിയെങ്കില്‍ അവര്‍ നിയമത്തിന്റെ പരിധിയില്‍ വരും.
iii. വിവാഹ മോചന കേസിലെ പ്രതിയുമായി ബന്ധമുള്ള, അയാളുടെ വീട്ടില്‍ താമസിക്കുന്ന ഏതെങ്കിലും സ്ത്രീ, അമ്മ, വിധവയായ ബന്ധു, മകള്‍ എന്നിവര്‍ കൂടി ഈ നിയമത്തിന്റെ പരിധിയില്‍ വരും.
iv. നിയമപരമായ അവകാശമോ, സ്വത്തില്‍ ഓഹരിയോ ഇല്ലെങ്കിലും പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഇറക്കി വിടാതിരിക്കുവാനും അവിടെ തന്നെ താമസിപ്പിക്കുന്നതിനും ഭര്‍ത്താവിന് നിര്‍ദ്ദേശം കൊടുക്കുന്നിനുള്ള അധികാരം മജിസ്‌ട്രേട്ടിനുണ്ട്.
v. സാമ്പത്തിക ആശ്വാസം,  മാസന്തോറും ജീവനാംശം എന്നിവ കൊടുപ്പിക്കുന്നതിന് മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.
vi. സംരക്ഷണ ഉത്തരവോ അല്ലെങ്കില്‍ ഇടക്കാല സംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷംവരെ നീളാവുന്ന തടവു ശിക്ഷയും 20,000/ രൂപവരെ പിഴയും ചിലപ്പോള്‍ ഇവരണ്ടും കൂടിയും അനുഭവിക്കേണ്ടിവരും.
vii. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യഹിയറിംഗ് വിളിച്ചുചേര്‍ത്ത് കോടതി നടപടിക്രമങ്ങള്‍ തുടങ്ങികൊണ്ട് വേഗത്തില്‍ നീതി ലഭ്യമാക്കുന്നുവെന്ന് ഈ നിയമം ഉറപ്പുവരുത്തുന്നു.
viii. ആദ്യ ഹിയറിംഗ് മുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കുന്നു.

ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കപ്പെട്ട സ്ത്രീ താമസിച്ചുക്കൊണ്ടിരിക്കുന്ന വീടുമായി ബന്ധപ്പെട്ട, പ്രായപൂര്‍ത്തിയായ പുരുഷന്‍ അല്ലെങ്കില്‍ അയാളുടെ ബന്ധുക്കള്‍ (സ്ത്രീകളുമാകാം. ഉദാഹരണം: ഭര്‍ത്താവ്, പുരുഷപങ്കാളി, അമ്മായിഅമ്മ) എന്നിവര്‍ക്കെതിരെ പരാതി നല്‍കാം.  പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോലീസ് ഓഫീസര്‍, സേവനദാതാക്കള്‍ (ക്ഷേമസംഘടനകള്‍), ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട്  അല്ലെങ്കില്‍  മെട്രോ പൊളിറ്റന്‍  മജിസ്‌ട്രേട്ട് എന്നിവര്‍ക്കാണ് പരാതി സമര്‍പ്പിക്കേണ്ടത്.  പരാതി എഴുതി നല്‍കുയാണ് വേണ്ടത്. ഗാര്‍ഹിക പീഡന സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍,ഗാര്‍ഹിക പീഡനം നടന്നുകൊണ്ടിരിക്കുമ്പോള്‍,  പീഡനം നടക്കാനുള്ള സാധ്യാത ഉണ്ടാകുമ്പോള്‍, പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാവുന്നതാണ്.  ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് താഴെ പറയുന്ന സംവിധാനങ്ങള്‍  പ്രവര്‍ത്തിക്കുന്നു.
a) പീഡനത്തിന് ഇരയായവര്‍ക്ക് അടിയന്തിര സഹായങ്ങള്‍
(ഉദാ: അഭയം, ചികിത്സ, കൗണ്‍സലിംഗ്, മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി 80 സര്‍വ്വീസ് പ്രൊവൈഡേഴ്‌സിന് സംസ്ഥാനത്തുടനീളം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയുടെ വിവരങ്ങള്‍. www.keralawomen.gov.in എന്ന വെബ്‌പോര്‍ട്ടലിലും www.swd.kerala.gov.in എന്ന വെബസൈറ്റിലും ലഭ്യമാണ്.
b) പീഡനത്തിരയായവര്‍ സൗജന്യനിയമസഹായം നല്‍കുന്നതിന് ലീഗല്‍ കൗണ്‍സലേഴ്‌സിന്റെ സേവനങ്ങളും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റന്റെ സേവനങ്ങളും സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ ലഭ്യമാണ്.
c) പീഡനത്തിന് ഇരയായവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാ ജില്ലകളിലും പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സിന്റെ സേവനം ലഭ്യമാണ്.

3.27272727273
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top