സ്ത്രീകൾക്കായുള്ള ക്ഷേമ സ്ഥാപനങ്ങള്‍
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ ദുരിതബാധിതരും അഗതികളുമായ ആരും നോക്കുവാനില്ലാത്ത 13 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുമായി സ്ഥാപനത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക്, കുട്ടിക്ക് ആറ് വയസാകുന്നതുവരെ അവിടെ താമസിക്കുന്നതിന് അനുവദിക്കുന്നുണ്ട്. പിന്നീട് ഇത്തരം കുട്ടികളെ മറ്റ് ക്ഷേമസ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്‍കുകയും ചെയ്യും.
മഹിളാമന്ദിരങ്ങളുടെ പേരും മേല്‍വിലാസവും
ഇടുക്കി, വയനാട് ജില്ലകളിലൊഴികെഎല്ലായിടത്തും ഓരോ മഹിളാമന്ദിരങ്ങളുണ്ട്.
സൂപ്രണ്ട്, |
0471-2340126 |
സൂപ്രണ്ട്, |
0474 - 2793890 |
സൂപ്രണ്ട്, |
0477-2245261 |
സൂപ്രണ്ട്, |
0468 - 2260057 |
സൂപ്രണ്ട്, |
04829-269420 |
സൂപ്രണ്ട്, |
0484 2303664 |
സൂപ്രണ്ട്, |
0487 2693847 |
സൂപ്രണ്ട്, |
0491-2801658 |
സൂപ്രണ്ട്, |
0495 2731119 |
സൂപ്രണ്ട്, |
0483 210671 |
സൂപ്രണ്ട്, |
0490 2321511 |
സൂപ്രണ്ട്, |
04994 245349 |
മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും നോക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്‍. ഇവിടെ പ്രവേശനം നേടുന്നവര്‍ ഒരു മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം മൂന്ന് സ്ഥാപനങ്ങള്‍ ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ആശാഭവനുകളില്‍ 13 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇവിടെ പ്രവേശനം നേടുന്നവര്‍ മാനസികാരോഗ്യം വീണ്ടെടുത്തവരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും മോചിപ്പക്കപ്പെട്ടവര്‍ അതേ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ശുപാര്‍ശ കത്തോ ഹാജരാക്കണം. ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തെ വാടക 50 രൂപയാണ്.
തൃശൂരിലെ ആശാഭവനില്‍ 15 വയസ്സിനുമേല്‍ പ്രായമുള്ള പുരുഷര്‍ക്ക് പ്രവേശനം നല്‍കും.
സൂപ്രണ്ട്,
ഗവ. ആശാഭവന്‍ (സ്ത്രീകള്‍),
പൂജപ്പുര,
തിരുവനന്തപുരം - 695012
ഫോണ്‍ - 0471 2341944
സൂപ്രണ്ട്,
ഗവ. ആശാഭവന്‍ (സ്ത്രീകള്‍)
മയ്യനാട്. പി.ഒ.,
കോഴിക്കോട്
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അപകടത്തെ നേരിടുകയും ചെയ്ത സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍.
താഴെപറയുന്ന വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് റസ്ക്യൂഹോമുകളില്‍ നിന്നും സഹായം ലഭിക്കും.
റസ്ക്യൂഹോം, ആലപ്പുഴ
സൗത്ത് പോലീസ് സ്റ്റേഷന് സമീപം
ആലപ്പുഴ - 688001,
ഫോണ്‍ - 0477 2252428
റസ്ക്യൂഹോം, മലപ്പുറം
തവനൂര്‍,
തൃക്കണാപുരം. പി.ഒ
മലപ്പുറം,
ഫോണ്‍-0494 - 2698341
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.
14-21 വയസിനിടയിലുള്ള പെണ്‍കുട്ടികളും 18-23 വയസിനിടയിലുള്ള ആണ്‍കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. ഇവിടത്തെ ആന്തേവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, പിന്നീടുള്ള ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും സഹായിക്കും. ഇവിടെ പ്രവേശനം തേടുന്നവര്‍ അവര്‍ പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയോ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ ശുപാര്‍ശ കത്തോ ഹാജരാക്കണം. ആ സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇത്തരം രണ്ടു സ്ഥാപനങ്ങളിലായി 100 വീതം അന്തേവാസികളുണ്ട്.
ഗവ: ആഫ്റ്റര്‍ കെയര്‍ ഹോം (ആണ്‍കുട്ടികള്‍)
തലശ്ശേരി,
കണ്ണൂര്‍,
ഫോണ്‍: 0490-2320105
ഗവ: ആഫ്റ്റര്‍ കെയര്‍ ഹോം (പെണ്‍കുട്ടികള്‍)
അഞ്ചാലുംമൂട്,
കൊല്ലം - 691 601
ഫോണ്‍ - 0474 2072500
തകര്‍ന്ന കുടുംബത്താല്‍ സാമൂഹിക പിന്തുണ ലഭിക്കാത്തവര്‍ മാനസിക സമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളേയും പെണ്‍കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍. സ്ത്രീകള്‍ സ്വന്തം താല്‍പര്യപ്രകാരം ഇവിടെ പ്രവേശിക്കപ്പെടും. ഈ സ്ഥാപനത്തില്‍ അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുവാനും അല്ലെങ്കില്‍ പുനരധിവാസത്തിനു മുമ്പുള്ള തൊഴില്‍ പരീശീലനത്തിലും ഏര്‍പ്പെടാന്‍ കഴിയും. അവരുടെ ബന്ധുക്കള്‍ എത്തിയാല്‍ മോചിപ്പിക്കപ്പെടുകയും കൂടുതല്‍ കാലം താമസം വേണ്ടി വരുന്നവരെ മറ്റ് സ്ഥാപനങ്ങളിലേക്ക് നീക്കുകയും ചെയ്യും.
സമൂഹത്തിന്റെ പിന്തുണയില്ലാത്ത 15-35നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഹോമുകളില്‍ സഹായം ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പുതിയ ഹോമുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിക്കും.
ഗവ: ഷോര്‍ട്ട് സ്റ്റേ ഹോം
ചെറികുന്ന്. പി.ഒ.,
കോഴിക്കോട് - 12
13 വയസിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്തരം സ്ഥാപനങ്ങള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം കൊച്ചി നഗരങ്ങളില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, മീറ്റിംഗുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ വണ്‍ഡേ ഹോമുകളില്‍ താമസിക്കാന്‍ കഴിയും.
വണ്‍ഡേ ഹോം
സെന്‍ട്രല്‍ ജയിലിന് സമീപം
പൂജപ്പുര, തിരുവനന്തപുരം
ഫോണ്‍ - 0471 2340126
കുട്ടികള്‍ക്കായുള്ള ക്ഷേമ സ്ഥാപനങ്ങള്‍
കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികളെ, ജെ.ജെ. ആക്ടിന്റെ വകുപ്പ് 10 സി പ്രകാരം, ഉചിതമായ പുനരധിവാസനടപടികള്‍ എടുക്കുന്നതിനുവേണ്ടിയാണ് സ്പെഷ്യല്‍ ഹോം സ്ഥാപിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരം പൂജപ്പുരയിലും, പെണ്‍കുട്ടികള്‍ക്കായി കോഴിക്കോട് വെള്ളിമാട് കുന്നിലും ഓരോ സ്പെഷ്യല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിന്‍ പ്രകാരമാണ് കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കുനത്.
സ്പെഷ്യല്‍ ഹോമുകളുടെ പേരും മേല്‍വിലാസവും
സൂപ്രണ്ട്,
ഗവണ്‍മെന്റ് സ്പെഷ്യല്‍ ഹോം (ആണ്‍കുട്ടികള്‍ ), പൂജപ്പുര, തിരുവനന്തപുരം
|
0471-2342075 |
സൂപ്രണ്ട്,
ഗവണ്‍മെന്റ് സ്പെഷ്യല്‍ ഹോം (പെണ്‍കുട്ടികള്‍) വെള്ളിമാട്കുന്ന്, കോഴിക്കോട്
|
0495-2370459 |
കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികള്‍ക്കുള്ള താല്‍ക്കാലിക നിരീക്ഷണ കേന്ദ്രങ്ങലാണ് ഒബ്സര്‍വേഷന്‍ ഹോമുകള്‍ . നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സാധാരണയായി നാല് മാസത്തേക്കാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ഇടുക്കി ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒബ്സര്‍വേഷന്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള ഏക ഒബ്സര്‍വേഷന്‍ ഹോം കോഴിക്കോട് ജില്ലയിലാണ് പ്രവര്‍ത്തിക്കുനത്. ആകെ 14 ഒബ്സര്‍വേഷന്‍ ഹോമുകള്‍ നിലവിലുണ്ട്.
ഒബ്സര്‍വേഷന്‍ ഹോം, പൂജപ്പുര, തിരുവനന്തപുരം | 0471-2340353 |
ഒബ്സര്‍വേഷന്‍ ഹോം, ബീച്ച് റോഡ്, കൊല്ലം | 0474-2743821 |
ഒബ്സര്‍വേഷന്‍ ഹോം, തിരുവഞ്ചിയൂര്‍, കോട്ടയം | 0481-2770530 |
ഒബ്സര്‍വേഷന്‍ ഹോം, വയലത്തല പി.ഒ, പതാനംതിട്ട | 0473-5246558 |
ഒബ്സര്‍വേഷന്‍ ഹോം, മായിത്തറ, ആലപ്പുഴ | 0478-2812366 |
ഒബ്സര്‍വേഷന്‍ ഹോം, കാക്കനാട്, എറണാകുളം | 0484-2428554 |
ഒബ്സര്‍വേഷന്‍ ഹോം/പ്ലെയിസ് ഓഫ് സേഫ്റ്റി, രാമവര്‍മപുരം പി.ഒ, തൃശൂര്‍ | 0487-2337794 |
ഒബ്സര്‍വേഷന്‍ ഹോം, മുട്ടികുളങ്ങര, പാലക്കാട് | 0491-2556494 |
ഒബ്സര്‍വേഷന്‍ ഹോം, തവനൂര്‍, മലപ്പുറം | 0494-2126050 |
ഒബ്സര്‍വേഷന്‍ ഹോം (ആണ്‍കുട്ടികള്‍ ), വെള്ളിമാട്കുന്ന്, കോഴിക്കോട് | 0495-2731118 |
ഒബ്സര്‍വേഷന്‍ ഹോം (പെണ്‍കുട്ടികള്‍), വെള്ളിമാട്കുന്ന്, കോഴിക്കോട് |
0495-2731118 |
ഒബ്സര്‍വേഷന്‍ ഹോം, വയനാട് | 04936-286900 |
ഒബ്സര്‍വേഷന്‍ ഹോം, തലശ്ശേരി, കണ്ണൂര്‍ | 0490-2343121 |
ഒബ്സര്‍വേഷന്‍ ഹോം, കാസര്‍ഗോഡ് | 04994-238490 |
ബാലനീതി നിയമം 2000-ലെ (ഡി) വകുപ്പില്‍ നിര്‍വചിച്ചിട്ടുള്ള പരിചരണവും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പുനരധിവാസത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ചില്‍ഡ്രന്‍സ് ഹോം. കേരളത്തിലെ എട്ട് ചില്‍ഡ്രന്‍സ് ഹോമുകളില്‍ ആറെണ്ണം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. സമൂഹത്തിലെ സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍, വീടില്ലാത്ത കുട്ടികള്‍, ജീവിതമാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍, ബാലവേലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍, തെരുവില്‍ അലയുന്ന കുട്ടികള്‍, ചൈല്‍ഡ് ലൈന്‍ വഴി രക്ഷിക്കപ്പെട്ട കുട്ടികള്‍ തുടങ്ങി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ വിഭാഗത്തിലുള്ളവരെയാണ് ചില്‍ഡ്രന്‍സ് ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളുടെ ഉത്തരവിന്‍ പ്രകാരമാണ് പ്രവേശനം അനുവദിക്കുനത്.
ചില്‍ഡ്രന്‍സ് ഹോമുകളുടെ പേരും മേല്‍വിലാസവും
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ ) പൂജപ്പുര, തിരുവനന്തപുരം |
0471-2342075 |
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ ) ബീച്ച് റോഡ്, കൊല്ലം |
0474-2743821 |
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ ) തിരുവഞ്ചിയൂര്‍, കോട്ടയം |
0481-2770530 |
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം നൂറനാട്, ആലപ്പുഴ |
0479-2385577 |
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം (പെണ്‍കുട്ടികള്‍) ) കാക്കനാട് പി.ഒ, എറണാകുളം |
0484-2428553 |
സൂപ്രണ്ട്, ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ ) തൃശൂര്‍ |
0487-2337794 |
സൂപ്രണ്ട്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ ) വെള്ളിമാട്കുന്ന്, കോഴിക്കോട് |
0495-2731907 |
സൂപ്രണ്ട്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം (പെണ്‍കുട്ടികള്‍) ) വെള്ളിമാട്കുന്ന്, കോഴിക്കോട് |
0495-2730459 |
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ (അറ്റാച്ച്ട് ടു ഒബ്സര്‍വേഷന്‍ ഹോംസ്)
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം, പാലക്കാട് | 0491-2556494 |
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം, വയനാട് | 04936-286900 |
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം, മലപ്പുറം | 0494-2126050 |
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ | 0490-2343121 |
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം, കാസര്‍ഗോഡ് | 04994-238490 |
വിവിധശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ സ്ഥാപനങ്ങള്‍
ബുദ്ധിവൈകല്യമുള്ള നാലിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനമാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റല്ലി ഡഫിഷ്യന്റ് ചില്‍ഡ്രന്‍ അപേക്ഷയോടൊപ്പം മുമ്പ് കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ശുപാര്‍ശ കത്തോ അല്ലെങ്കില്‍ ആഫ്റ്റര്‍ കെയര്‍ ഓഫീസറുടെ സുപാര്‍ശ കത്തോ ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് വസ്ത്രങ്ങളും കിടക്കയും ആഹാരവും നല്‍കിവരുന്നു. ദൈനംദിന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, കരകൗശലം എന്നിവ സംയോജിതമായുള്ള പരിശീലന പരിപാടിയും ഇവിടെ നടത്തിവരുന്നു. സ്ഥാപനം സംബന്ധിച്ച് വിശദവിവരം അറിയുന്നതിന് സ്ഥാപന സുപ്രണ്ടിനെ സമീപിക്കേണ്ടതാണ്. വകുപ്പിന്റെ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കുള്ള സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്‍ . മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ചെയ്തുള്ള കത്ത് സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ പ്രവേശനം ലഭ്യമാക്കാം. അന്തേവാസികള്‍ക്ക് വസ്ത്രവും കിടക്കയും ഭക്ഷണവും ആരോഗ്യ പരിപാലനവും ആവശ്യമായ വൈദ്യചികിത്സയും നല്‍കുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. വിശദവിവരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ സുപ്രണ്ടിനെ സമീപിക്കേണ്ടതാണ്. വകുപ്പിന്റെ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
വിവിധശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍
1 |
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ ),
മായിത്തറ, ആലപ്പുഴ
|
ഫോണ്‍ : 0478-2157696 |
2 |
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
മുതലക്കുളം, മടത്തിക്കണ്ടം ഇടുക്കി
|
ഫോണ്‍ : 0486-2211024 |
3 |
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
കൊടുവായൂര്‍ പി.ഒ, പാലക്കാട്
|
ഫോണ്‍ : 0492-3205672 |
4 |
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
കനിയാംപറ്റ, വയനാട്
|
ഫോണ്‍ : 0493-6285900 |
5 | പ്രതീക്ഷാ ഭവന്‍, തവനൂര്‍, മലപ്പുറം | ഫോണ്‍ : 0494-2103507 |
6 |
ഗവണ്‍മെന്റ് വികലാംഗ സദനം, മായനാട് പി.ഒ
കോഴിക്കോട്
|
ഫോണ്‍ : 0495-2351498 |
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ക്ഷേമ സ്ഥാപനങ്ങള്‍
1 | കെയര്‍ ഹോം, ചാക്ക, തിരുവനന്തപുരം | ഫോണ്‍ : 0471-2500747 |
2 |
ഡേകെയര്‍ സെന്റര്‍ & ഓള്‍ഡ് എയ്ജ് ഹോം (സ്ത്രീകള്‍ ),
പൂജപ്പുര, തിരുവനന്തപുരം
|
ഫോണ്‍ : 0471-2340566 |
3 | ഓള്‍ഡ് എയ്ജ് ഹോം, ഇഞ്ചവിള പി.ഒ പെരിനാട്, കൊല്ലം | ഫോണ്‍ : 0474-2701516 |
4 | ഓള്‍ഡ് എയ്ജ് ഹോം, വയലത്തല പി.ഒ, പുതമല്‍ ജംഗ്ഷന്‍, പത്തനംതിട്ട | ഫോണ്‍ : 0473-5246558 |
5 | ഓള്‍ഡ് എയ്ജ് ഹോം, ഇത്തിത്താനം പി.ഒ ചങ്ങനാശ്ശേരി, കോട്ടയം | ഫോണ്‍ : 0481-2465434 |
6 | ഓള്‍ഡ് എയ്ജ് ഹോം, തേവര, കൊച്ചി-13 | ഫോണ്‍ : 0484-2663641 |
7 | ഓള്‍ഡ് എയ്ജ് ഹോം, രാമവര്‍മ്മപുരം പി.ഒ, തൃശൂര്‍ | ഫോണ്‍ : 0487-2693734 |
8 | ഓള്‍ഡ് എയ്ജ് ഹോം, തൃക്കണ്ണാപുരം, തവനൂര്‍, മലപ്പുറം | ഫോണ്‍ : 0494-2103540 |
9 |
ഓള്‍ഡ് എയ്ജ് ഹോം, സോഷ്യല്‍ വെല്‍ഫെയര്‍ കോംപ്ലക്സ്,
ബാലസദനം ബില്‍ഡിംഗ്, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
|
ഫോണ്‍ : 0495-2731111 |
10 |
ഓള്‍ഡ് എയ്ജ് ഹോം, അഴിക്കോട് പി.ഒ, ഒണ്ടേന്‍ റോഡ് ജംഗ്ഷന്‍,
ചാലിനു സമീപം, കണ്ണൂര്‍
|
ഫോണ്‍ : 0497-2771300 |
11 | ഓള്‍ഡ് എയ്ജ് ഹോം, പരവനടുക്കം പി.ഒ, കലനാട്, കാസര്‍ഗോഡ് | ഫോണ്‍ : 0499-4239726 |
അവസാനം പരിഷ്കരിച്ചത് : 6/7/2020
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നി...
കുറ്റവാളികള്‍ക്കായുള്ള സേവനങ്ങൾ
വിവിധ കേന്ദ്ര,സംസ്ഥാന ബഹുമതികള്‍
മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീ...