1975 ഒക്ടോബര്‍ 2ന് നടപ്പിലാക്കിയ ഐ സി ഡി എസ് പദ്ധതി, ഇന്ന് ശൈശവ വികസന രംഗത്ത് ലോകത്തിലെ ഏറ്റവും ബൃഹത്തും ന്യൂതനവുമായ പരിപാടിയായി മാറിയിട്ടുണ്ട്. രാജ്യത്തെ കുട്ടികളോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വത്തിനുള്ള ഏറ്റവും വലിയ തെളിവാണത്. സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസം നല്‍കാനുള്ള വെല്ലുവിളി ഒരു വശത്തും പോഷകദാരിദ്യ്രം, രോഗാവസ്ഥ, പഠിക്കാനുള്ള താണ ശേഷി, മരണനിരക്ക് എന്നിവയുടെ ദൂഷിതവലയം തകര്‍ക്കാനുള്ള വെല്ലുവിളി മറുവശത്തും ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ് ഐ സി ഡി എസ്.
ലക്ഷ്യങ്ങള്‍:
താഴെ പറയുന്ന ലക്ഷ്യങ്ങളോടെ 1975-ലാണ് സംയോജിത ശിശു വികസന സേവന പദ്ധതി നടപ്പിലാക്കുയത്:
താഴെ പറയുന്ന സേവന പാക്കേജുകളിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്:
വിവിധ സേവനങ്ങള്‍ സംയോജിതമായി വികസിച്ചാല്‍ ഉണ്ടാവുന്ന പ്രഭാവം വളരെ വലുതായിരിക്കും എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് സേവനങ്ങളുടെ പാക്കേജ് എന്ന സങ്കല്‍പം വികസിപ്പിച്ചിരിക്കുന്നത്. ഒരു സേവനത്തിന്റെ ഫലപ്രാപ്തി മറ്റൊരു സേവനത്തില്‍ നിന്നും അതിന് കിട്ടുന്ന പിന്തുണയുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നതുകൊണ്ടാണിത്.
സേവനങ്ങള്‍ | ലക്ഷ്യ ഗ്രൂപ്പ് | സേവനം പ്രദാനം ചെയ്യുന്നത് |
പൂരക പോഷകാഹാരം | 6 വയസ്സിന് താഴെയുള്ള കുട്ടികള്‍: ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും (പി ആന്റ് എല്‍ എം) |
അംഗന്‍വാടി ജീവനക്കാരും അംഗന്‍വാടി സഹായികളും |
രോഗപ്രതിരോധ കുത്തിവെയ്പ്പ് | 6 വയസ്സിന് താഴെയുള്ള കുട്ടികള്‍: ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും (പി ആന്റ് എല്‍ എം) |
എ എന്‍ എം/എം ഒ |
ആരോഗ്യ പരിശോധന | 6 വയസ്സിന് താഴെയുള്ള കുട്ടികള്‍: ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും (പി ആന്റ് എല്‍ എം) |
|
റെഫറല്‍ സേവനങ്ങള്‍ | 6 വയസ്സിന് താഴെയുള്ള കുട്ടികള്‍: ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും (പി ആന്റ് എല്‍ എം) |
|
സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസം | 3നും 6നും ഇടയ്ക്കുള്ള കുട്ടികള്‍ | |
പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം | സ്ത്രീകള്‍ (15-45 വയസ്സ്) |
ടാര്‍ജറ്റ് ഗ്രൂപ്പുകളെ കണ്ടെത്താന്‍ അംഗന്‍വാടി ജീവനക്കാര്‍ എ എന്‍ എമ്മിനെ സഹായിക്കും.
മൊത്തം ആറു സേവനങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന, റഫറല്‍ സേവനങ്ങലള്‍ എന്നിവ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുജനാരോഗ്യ സൗകര്യങ്ങള്‍ വഴിയാണ് പ്രദാനം ചെയ്യുന്നത്.
പൂരിത പോഷണം ഉള്‍പ്പെടെയുള്ള പോഷകാഹാരം:
അനുബന്ധ ഭക്ഷണവും വളര്‍ച്ച അവലോകനവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടെ വൈറ്റമിന്‍ എയുടെ അപര്യാപ്തതയ്ക്കും പോഷാകരാഹിത്യം മൂലമുള്ള വിളര്‍ച്ചയ്ക്കുമുള്ള ചികിത്സ. 6 വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കണ്ടെത്താനായി സമൂഹത്തിലെ എല്ലാ വീടികളിലും സര്‍വെ നടത്തുന്നു. ഇവര്‍ക്ക് ഒരു വര്‍ഷം അനുബന്ധ ഭക്ഷണത്തിനായി 300 ദിവസത്തേക്ക് സഹായം നല്‍കുന്നു. ഇങ്ങനെ സഹായം നല്‍കുന്നതുവഴി ദേശിയ തലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതും പിന്നോക്കാവസ്ഥയിലുള്ളവരും താഴ്ന്ന വരുമാനക്കാരുമായ അമ്മമാരും കുട്ടികളും ശരാശരി കഴിക്കുന്നതും തമ്മിലുള്ള കലോറി വിടവ് നികത്താനാണ് അംഗന്‍വാടികള്‍ ലക്ഷ്യമിടുന്നത്.
വളര്‍ച്ച മേല്‍നോട്ടവും പോഷകനിലയുടെ നിരീക്ഷണവുമാണ് ഏറ്റെടുത്തിരിക്കുന്ന രണ്ട് സുപ്രധാന പ്രവര്‍ത്തനങ്ങള്‍. 3 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശരീരഭാരം മാസത്തില്‍ ഒരിക്കലും 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളുടെ ശരീരഭാരം മുന്നുമാസത്തില്‍ ഒരിക്കലും പരിശോധിക്കുന്നു. 6 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രായത്തിനനുസരിച്ച് തൂക്കം രേഖപ്പെടുത്തുന്ന വളര്‍ച്ചാ കാര്‍ഡുകള്‍ സൂക്ഷിക്കുന്നു. വളര്‍ച്ച മുരടിപ്പ് കണ്ടെത്തുന്നതിനും പോഷാകാഹാര നില വിലയിരുത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ, ഗുരുതരമായ പോഷക ദാരിദ്യ്രം നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക അനുബന്ധ ഭക്ഷണം നല്‍കുകയും ആരോഗ്യ സേവനങ്ങള്‍ക്കായി റഫര്‍ ചെയ്യുകയും ചെയ്യുന്നു.
രോഗപ്രതിരോധം:
ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി വാക്സിന്‍ മൂലം തടയാവുന്ന 6 രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍-പോളിയോ, ഡിഫ്തീരിയ, പെര്‍ട്ടുസിസ്, റ്റെറ്റനസ്, ക്ഷയം, അഞ്ചാം പനി എന്നിവയാണ് ആ രോഗങ്ങള്‍. ശിശു മരണം, അംഗവൈകല്യം, രോഗാവസ്ഥയും ബന്ധപ്പെട്ട പോഷകരാഹിത്യവും എന്നിവയ്ക്ക് കാരണമായതും എന്നാല്‍ തടയാവുന്നതുമാണ് ഈ രോഗങ്ങള്‍. ഗര്‍ഭസ്ഥ-നവജാത ശിശുക്കളുടെ മരണം ഒഴിവാക്കുന്നതിന് അമ്മമാര്‍ക്ക് റ്റെറ്റനസ്സിന് എതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിലൂടെ സാധിക്കും.
ആരോഗ്യ പരിശോധനകള്‍:
6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍കളുടെ ആരോഗ്യ ശ്രദ്ധയും ഗര്‍ഭിണികളുടെ പ്രസവപൂര്‍വ ശ്രദ്ധയും മുലയൂട്ടുന്ന അമ്മമാരുടെ പ്രസവാനന്തര ശ്രദ്ധയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. അംഗന്‍വാടി ജീവനക്കാരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും നല്‍കുന്ന വിവധ ആരോഗ്യ സേവനങ്ങളില്‍ സ്ഥിരമായ ആരോഗ്യ പരിശോധനകള്‍, ശരീരഭാരം രേഖപ്പെടുത്തല്‍, രോഗപ്രതിരോധം, പോഷകരാഹിത്യം തടയല്‍, അതിസാരത്തിനെതിരായ ചികിത്സ, വിരയിളക്കല്‍, ലളിതമായ ഔഷധങ്ങളുടെ വിതരണം മുതലായവ ഉള്‍പ്പെടുന്നു.
റഫറല്‍ സേവനങ്ങള്‍:
ആരോഗ്യ പരിശോധനയും വളര്‍ച്ച അവലോകനവും നടത്തുമ്പോള്‍, കൃത്യമായ ആരോഗ്യ പരിചരണം ആവശ്യമുണ്ടെന്ന് കണ്ടെത്തുന്ന രോഗിളെയും പോഷകരാഹിത്യം ഉള്ള കുട്ടികളെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കോ ഉപകേന്ദ്രത്തിലേക്കോ റഫര്‍ ചെയ്യുന്നു. കുട്ടികള്‍ക്കിടയിലെ അംഗവൈകല്യം കണ്ടെത്തുന്നതിനും അംഗനവാടി ജീവനക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ ഇത്തരത്തിലുള്ള എല്ലാ കേസുകളും രേഖപ്പെടുത്തുകയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അല്ലെങ്കില്‍ അതിന്റെ ഉപകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു.
അനൗദ്ധ്യോഗിക സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസം:
ഒരു ഗ്രാമീണ പൂമുഖം എന്ന് വിശേഷിപ്പിക്കാവുന്ന അംഗന്‍വാടിയിലാണ് ഐ സി ഡി എസ് പരിപാടിയുടെ എല്ലാ സേവനങ്ങളും സംയോജിക്കുന്നത് എന്നതിനാല്‍, ഐ സി ഡി എസ്സിന്റെ അനൗദ്ധ്യോഗിക സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസ ഘടകത്തെ അതിന്റെ നട്ടെല്ലായി കണക്കാക്കാം. ഒരു ഗ്രാമീണ പൂമുഖമായ അംഗന്‍വാടി കേന്ദ്രമാണ് ഈ സേവനങ്ങള്‍ വിതരണം ചെയ്യാനുള്ള അടിത്തറ. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അംഗന്‍വാടി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ കുട്ടികളുടെ ക്ഷേമത്തില്‍് പ്രതിജ്ഞാബദ്ധമായ ഇപ്പോഴത്തെ സര്‍ക്കാര്‍, എല്ലാ മനുഷ്യ ആവാസ/താമസ സ്ഥലങ്ങളിലും അംഗന്‍വാടി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി മൊത്തം അംഗന്‍വാടികളുടെ എണ്ണം 1.4 ദശലക്ഷമായി ഉയരും. 3 മണിക്കൂര്‍ നേരം പ്രത്യേക്ഷമായി നിലനില്‍ക്കുകയും ദൈനംദിന ജീവിതത്തെ ആഹ്ളാദകരമാക്കുകയും ചെയ്യുന്ന വിനോദവഴിയാണിത്. ഈ പദ്ധതി കുട്ടികളെ അംഗന്‍വാടി കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുകയും മാതാപിതാക്കള്‍ക്കും സമൂഹത്തിനാകെ തന്നെയും ഉത്തേജനം നല്‍കുകയും ചെയ്യും. ഐ സി ഡി എസ് വിഭാനം ചെയ്യുന്ന പ്രകാരം 6 വയസ്സുവരെയുള്ള, പ്രത്യേകിച്ചും പ്രാന്തവല്‍കൃത സമൂഹങ്ങളില്‍ നിന്നും വരുന്ന, കുട്ടികളുടെ മൊത്തം വികസനത്തിന് പി എസ് ഇ ഊന്നല്‍ നല്‍കുന്നു. അതിന്റെ 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പരിപാടി, പരമാവധി വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട്, സ്വാഭാവികവും ആഹ്ളാദകരവും ഉത്തേജനപ്രദവുമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുകയും നിലനിറുത്തുകയും ചെയ്യുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ആജീവനാന്ത പഠന-വികസനപ്രവര്‍ത്തനങ്ങളിലൂടെ വിജ്ഞാന സമ്പാദനത്തിനുതകുന്ന ശക്തമായ അടിത്തറയായി ഐ സി ഡി എസ്സിന്റെ പ്രാഥമിക പഠന ഘടകങ്ങള്‍ മാറുന്നു. കുട്ടികളെ പ്രാഥമിക വിദ്യാലയപ്രവേശനത്തിന് തയ്യാറെടുപ്പിച്ചുകൊണ്ടും ഇളയ സഹോദരങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിലൂടെ മുതിര്‍ന്ന കുട്ടികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്വതന്ത്രരാക്കി കൊണ്ടും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനും പി എസ് ഇ സംഭാവനകള്‍ നല്‍കുന്നു.
പോഷകാഹാരവും ആരോഗ്യ വിദ്യാഭ്യാസവും:
അംഗനവാടി ജീവനക്കാരുടെ സേവനത്തില്‍ വരുന്ന പ്രധാന ഘടകങ്ങളാണ് പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം. ബിഹേവിയര്‍ ചേഞ്ച് കമ്മ്യൂണിക്കേഷന്‍ തന്ത്രത്തിന്റെ ഭാഗമായി ഇത് മാറുന്നു. അവരുടെ തന്നെയും അവരുടെ കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യം, പോഷകനില, വികസാനാവശ്യങ്ങള്‍ എന്നിവ ശ്രദ്ധിക്കത്തക്ക രീതിയില്‍ 15 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ശേഷി വികസിപ്പിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം ഇതിനുണ്ട്.
ഒരു പദ്ധതിയോ അംഗന്‍വാടിയോ മിനി-അംഗന്‍വാടിയോ സ്ഥാപിക്കുന്നതിനുള്ള പരിഷ്കരിച്ച ജനസംഖ്യാ മാനദണ്ഡങ്ങള്‍ താഴെ പറയും പറയും പ്രകാരമാണ്:
പദ്ധതികള്‍:
കൂടാതെ 2 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ബ്ളോക്കുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം അനുസരിച്ച് രണ്ട് പദ്ധതികള്‍ (ഒരു ലക്ഷം പേര്‍ക്ക് ഒരു പദ്ധതി എന്ന നിലയില്‍) അനുവദിക്കുകയോ അല്ലെങ്കില്‍ ഒന്ന് മാത്രം അനുവദിക്കുകയോ ചെയ്യാം. രണ്ടാമത്തെതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ജനസംഖ്യയ്ക്കനുസരിച്ചോ ബ്ളോക്കിലെ അംഗന്‍വാടികളുടെ എണ്ണത്തിനനുസരിച്ചോ ജീവനക്കാരുടെ എണ്ണം ഉചിതമായ രീതിയില്‍ വര്‍ദ്ധിപ്പിക്കണം. അതുപോലെ ജനസംഖ്യ 1 ലക്ഷത്തില്‍ കുറവുള്ള ബ്ളോക്കുകളില്‍ സി ഡി പി ഒ ഓഫീസുകളിലെ ജീവനക്കാരുടെ അനുപാതം സാധാരണ ബ്ളോക്കുകളില്‍ ഉള്ളതിനെക്കാള്‍ കുറവായിരിക്കണം.
അംഗനവാടി കേന്ദ്രങ്ങള്‍
ഗ്രാമീണ/നഗര പരിപാടികള്‍ക്കായി
മിനി-അംഗന്‍വാടി കേന്ദ്രത്തിന്
ആദിവാസി/നദീതീര/മരുഭൂമി/കുന്നിന്‍പുറം തുടങ്ങി മറ്റ് ബുദ്ധിമുട്ടറിയ പ്രദേശങ്ങള്‍/പദ്ധതികള്‍
മിനി അംഗന്‍വാടി കേന്ദ്രത്തിന്
സാമ്പത്തിക മാനദണ്ഡങ്ങള്‍: മന്ത്രാലയത്തിന്റെ No. F.No.4-2/2008-CD. II dated 07.11.2008 കത്ത് പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളിലുള്ള ഗുണഭോക്താക്കുള്ള പൂരിത പോഷകാഹാര പദ്ധതിയുടെ ചിലവ് പുതുക്കി നിശ്ചയിച്ചു. അതിന്റെ വിശദാംശങ്ങള്‍ താഴെ പറയുന്നു:
ക്രമ നമ്പര്‍ | വിഭാഗം | പുതുക്കുന്നതിന് മുമ്പുള്ള തുക | പുതുക്കിയ നിരക്ക് (ഒരു ഗുണഭോക്താവിന് പ്രതിദിനം) |
1 | കുട്ടികള്‍ (6-72 മാസം) | 2 രൂപ | 4 രൂപ |
2 |
ഗുരുതരമായ പോഷകദാരിദ്ര്യമുള്ള കുട്ടികള്‍ (6-72 മാസം) |
2.70 രൂപ | 6 രൂപ |
3 |
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും | 2.30 രൂപ | 5 രൂപ |
പോഷകാഹാര മാനദണ്ഡങ്ങള്‍ :
No. 5-9/2005/ND-Tech Vol. II dated 24.02.09 എന്ന കത്ത് പ്രകാരം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ക്രമ നമ്പര്‍ | വിഭാഗം | പുതുക്കുന്നതിന് മുമ്പ് | പുതുക്കിയത് | ||
കലോറി | പ്രോട്ടീന്‍ | കലോറി | പ്രോട്ടീന്‍ | ||
1 | കുട്ടികള്‍ (6-72 മാസം) | 300 | 8-10 | 500 | 12-15 |
2 | ഗുരുതരമായി പോഷക ദാരിദ്ര്യമുള്ള കുട്ടികള്‍ | 600 | 20 | 800 | 20-25 |
3 | ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും | 500 | 15-20 | 600 | 18-20 |
പുതിയ പോഷകാഹാര പദ്ധതി ഇനങ്ങള്‍ :
0-6 മാസം വരെ പ്രായമുള്ള കുട്ടികള്‍: ആദ്യകാല മുന്‍കൈയെക്കുറിച്ചുള്ള (ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍) ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ ഉറപ്പുവരുത്തണം. കൂടാതെ 6 മാസത്തേക്ക് നിര്‍ബന്ധിത മുലയൂട്ടല്‍.
6 മാസം മുതല്‍ 3 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍: ഈ പ്രായ പരിധിയിലുള്ള കുട്ടികള്‍ക്ക് ഐ സി ഡി എസ് പദ്ധതി പ്രകാരം നിലവിലുള്ള വീട്ടിലേക്ക് കൊണ്ടുപോകാവുന്ന റേഷന്‍ രീതി തുടരണം. എന്നാല്‍ നിലവില്‍ റേഷന്‍ (അരിയും ഗോതമ്പും) സംസ്കരിക്കാതെ അതായത് പച്ചയായി വിതരണം ചെയ്യുന്നത് മൂലം സാധാരണഗതിയില്‍ കുടുംബം മുഴുവന്‍ ഇത് ആഹരിക്കുന്ന അവസ്ത നിലനില്‍ക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യയോഗ്യമായ രീതിയില്‍ വേണം വീട്ടിലേക്ക് കൊണ്ടുപോകുന്ന റേഷന്‍ വിതരണം ചെയ്യാന്‍.
3 മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍: ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പാചകം ചെയ്ത ചൂടുള്ള ആഹാരം നല്‍കാനുള്ള സൌകര്യങ്ങള്‍ അംഗന്‍വാടികളിലും മിനി അംഗന്‍വാടികളിലും സജ്ജമാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രായ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് 500 കലോറി ഭക്ഷണം ഒറ്റയടിക്ക് അകത്താക്കാന്‍ സാധിക്കാത്തതിനാല്‍, അംഗന്‍വാടിയില്‍ വരുന്ന കുട്ടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണയായി ഭക്ഷണം വിളമ്പാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാചകം ചെയ്ത ചൂടുള്ള ഭക്ഷണം തയ്യാറാക്കാന്‍ സമയം എടുക്കുമെന്നതിനാലും മിക്കപ്പോഴും ഉച്ചയ്ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാലും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 500 കലോറി ഭക്ഷണം ഒറ്റയടിക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഇതിന് പരിഹാരമായി പ്രഭാത ലഘുഭക്ഷണം എന്ന നിലയില്‍ പാല്/വാഴപ്പഴം/മുട്ട/കാലാകാലങ്ങളില്‍ ലഭ്യമാകുന്ന പഴങ്ങള്‍/സൂക്ഷമപോഷണങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മുതലായവ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികാരികള്‍ നടപടി സ്വീകരിക്കണം.
ഐ സി ഡി എസ് പ്രകാരം ബി പി എല്‍ ഒരു മാനദണ്ഡമല്ലാതായി മാറിയ സ്ഥിതിക്ക് അര്‍ഹരായ എല്ലാ ഗുണഭോക്താക്കളുടെയും രജിസ്ട്രേഷന്‍ ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.
അംഗീകരിച്ച പദ്ധതികള്‍/അംഗന്‍വാടികള്‍ |
അംഗീകരിച്ചവ | നിലവിലുള്ളവ |
ഗ്രാമീണ ഐ.സി.ഡി.എസ്. പരിപാടികളുടെ എണ്ണം | പ്രസക്തമല്ല | 231 |
നഗര ഐ.സി.ഡി.എസ്. പരിപാടികളുടെ എണ്ണം | പ്രസക്തമല്ല | 26 |
ആദിവാസി മേഖലയിലെ ഐ.സി.ഡി.എസ്. പരിപാടികളുടെ എണ്ണം | പ്രസക്തമല്ല | 1 |
മൊത്തം ഐ.സി.ഡി.എസ്. പരിപാടികള്‍ | പ്രസക്തമല്ല | 258 |
അനുവദിച്ച മിനി അംഗന്‍വാടി കേന്ദ്രങ്ങളുടെ എണ്ണം | 129 | 42 |
അംഗീകരിച്ച മൊത്തം അംഗന്‍വാടി കേന്ദ്രങ്ങളുടെ എണ്ണം | 32986 | 32880 |
അംഗീകാരം ലഭിച്ച അംഗന്‍വാടി കേന്ദ്രങ്ങള്‍ + മിനി അംഗന്‍വാടി കേന്ദ്രങ്ങള്‍ | 33115 | 32922 |
പ്രവര്‍ത്തന ക്ഷമമായത് | 32922 (31-01-2011) |
അംഗന്‍വാടി കേന്ദ്രങ്ങള്‍-അടിസ്ഥാന സൗകര്യങ്ങള്‍
പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ എണ്ണം | 32922 |
സ്വന്തമായി കെട്ടിടമുള്ള അംഗന്‍വാടികളുടെ എണ്ണം | 18253 (55%) |
പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമുള്ള അംഗന്‍വാടികളുടെ എണ്ണം | 20837 (63%) |
പാചക വാതക കണക്ഷനുള്ള അംഗന്‍വാടികളുടെ എണ്ണം | 19975 (60%) |
വൈദ്യുതിയുള്ള അംഗന്‍വാടികളുടെ എണ്ണം | 24404 (74%) |
അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണവും അടിസ്ഥാന സൌകര്യം ഒരുക്കലും പ്രാദേശിക പഞ്ചായത്തുകളുടെ പ്രാഥമിക ചുമതലയാണ്. സംസ്ഥാന പ്ളാന്‍ ഫണ്ടില്‍ നിന്നും സഹായം നല്‍കികൊണ്ട് സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 1500 അംഗന്‍വാടി കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സുനാമി സഹായ നിര്‍മ്മാണം വഴി മറ്റൊരു 245 അംഗന്‍വാടി കേന്ദ്രങ്ങളുടെ പണി കൂടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ പ്രാദേശിക പഞ്ചായത്തുകളും അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നുണ്ട്. ഭൂമിയുടെ ലഭ്യതയാണ് അംഗന്‍വാടി കെട്ടിട നിര്‍മ്മാണ പ്രക്രിയയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അംഗന്‍വാടികള്‍ക്ക് സംസ്ഥാന ശുചിത്വ മിഷന്‍ ശിശുസൌഹാര്‍ദ ടോയിലെറ്റുകള്‍ ലഭ്യമാക്കുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വ പരിപാടിയുടെ ഭാഗമായി അവര്‍ 4494 ടോയിലെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
അംഗന്‍വാടി ജീവനക്കാരുടെ പ്രായം സംബന്ധിക്കുന്ന വിവരങ്ങള്‍ (31-3-10 വരെ സ്ഥിര നിയമമുളളവരുടെ മാത്രം)
Anganwadi Workers | Total | Percentage | Anganwadi Helpers | Total | Percentage |
18 – 30 years | 2174 | 7% | 18 – 30 years | 1669 | 6% |
31 – 45 years | 15308 | 50% | 31 – 45 years | 12628 | 43% |
46 – 50 years |
6330 | 21% | 46 – 50 years | 6314 | 22% |
51 – 55 years | 3342 | 11% | 51 – 55 years | 4180 | 14% |
56 – 60 years |
2123 | 7% | 56 – 60 years | 2653 | 9% |
Above 60 years | 1199 | 4% | Above 60 years | 1676 |
6% |
30476 | 100%0 | 29120 | 100% |
അംഗന്‍വാടി ജീവനക്കാരുടെയും സഹായികളുടെയും ജാതി-സാമൂഹിക വിവരങ്ങള്‍ (താല്‍കാലിക ജീവനക്കാരുടെതുള്‍പ്പെടെ)
ഐ സി ഡി എസുമായി ബന്ധപ്പെട്ട ബഡ്ജറ്റ് വിഹിതത്തിന്റെയും ചിലവുകളുടെയും വിശദാംശങ്ങള്‍ താഴെ പറയുന്നു:
എ. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്റെ വിശദാംശങ്ങള്‍
ക്രമ നമ്പര്‍ | വര്‍ഷം | കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് (ലക്ഷത്തില്‍) | ചിലവ് (ലക്ഷത്തില്‍) |
1 | 2004-05 | 5546.74 | 5587.99 |
2 | 2005-06 | 5725.65 | 6131.27 |
3 | 2006-07 | 8115.91 | 8901.70 |
4 | 2007-08 | 9687.99 | 11289.55 |
5 | 2008-09 | 15020.66 | 12393.10 |
6 | 2009-10 | 14287.00 | 13939.26 |
അംഗന്‍വാടി ജീവനക്കാര്‍, അംഗന്‍വാടി സഹായികള്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ (CDPOs), ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ (DPOs) എന്നിവരടങ്ങുന്നതാണ് ഐ സി ഡി എസ് സംഘം. പ്രാദേശിക സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ത്രീയാണ് അംഗന്‍വാടി ജീവനക്കാരി. സാമൂഹിക മാറ്റത്തിനും ചെറിയ കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധ നല്‍കുന്നതിനായി സമൂഹത്തിന്റെ പിന്തുണ സാമാഹരിക്കാനും ശ്രമിക്കുന്ന ഏജന്റാണവര്‍. കൂടാതെ വിവിധ സേവനങ്ങളുടെ സംയോജനം ഉറപ്പുവരുത്തുന്നതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, ഓക്സിലറി നേഴ്സ് മിഡ്വൈഫ് (ANM), അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ (ASHA) എന്നിവര്‍ ഐ സി ഡി എസ് പ്രവര്‍ത്തകരോടൊപ്പം ഒരു സംഘമായി പ്രവര്‍ത്തിക്കുന്നു.
അംഗന്‍വാടി ജീവനക്കാര്‍, മിഡ്വൈഫുമാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കും ഉത്തരവാദിത്വങ്ങളും
എം ഡബ്ളിയു സി ഡി സെക്രട്ടറിയും എം എച്ച് എഫ് ഡബ്ളിയു സെക്രട്ടറിയും സംയുക്തമായി ഒപ്പ് വച്ചിരിക്കുന്ന D.O.No. R.14011/9/2005-NRHM-I (pt) dated 20 January 2006 ഉത്തരവിന്‍ പ്രകാരം അംഗന്‍വാടി ജീവനക്കാര്‍, മിഡ്വൈഫുമാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കും ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വചിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്കും എത്തിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അംഗന്‍വാടി ജീവനക്കാരുടെ പങ്കും ഉത്തരവാദിത്വങ്ങളും
അംഗന്‍വാടി സഹായികളുടെ പങ്കും ഉത്തരവാദിത്വങ്ങളും
അംഗന്‍വാടി ജീവനക്കാരുടെയും സഹായികളുടെയും പദവി:
ഓണറേറി തൊഴിലാളികളായ അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രതിമാസ ഓണറേറിയം നല്‍കിവരുന്നു. 1-4-2008 ല്‍ നിലവില്‍ വരുന്ന തരത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് അവസാനം കൈപ്പറ്റിയ ഓണറേറിയത്തില്‍ നിന്നും 500 രൂപയും അംഗന്‍വാടി സഹായികള്‍ക്ക് അവസാനം കൈപ്പറ്റിയ ഓണറേറിയത്തില്‍ നിന്നും 250 രൂപയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തുക വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുഭവജ്ഞാനത്തിനും അനുസരിച്ച് അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രതിമാസം 938/ രൂപയ്ക്കും 1063/ രൂപയ്ക്കും ഇടയ്ക്കാണ് ഓണറേറിയം ലഭിച്ചുകൊണ്ടിരിന്നത്. ഇതുപോലെ അംഗന്‍വാടി സഹായികള്‍ക്ക് 500/ രൂപയാണ് ഓണറേറിയം നല്‍കിക്കൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയത്തിന് പുറമെ മിക്ക സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍, മറ്റ് പദ്ധതികളുടെ അധിക ഉത്തരവാദിത്വം വഹിക്കുന്നതിന് അവര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്.
അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമുള്ള സൌകര്യങ്ങള്‍/നേട്ടങ്ങള്‍:
കേന്ദ്ര സര്‍ക്കാരില്‍ നിന്നും
ഓണറേറിയം: 1975 ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രതിമാസം 100/ രൂപയും (മെട്രിക്കുലേഷന്‍ ഇല്ലാത്തവര്‍) 150/ രൂപയും (മെട്രിക്കുലേഷന്‍ ഉള്ളവര്‍) അംഗന്‍വാടി സഹായികള്‍ക്ക് 75/ രൂപയുമാണ് ഓണറേറിയം ആയി നല്‍കിക്കൊണ്ടിരുന്നത്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഇത് താഴെ കാണുന്ന വിധത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
യോഗ്യത / വര്‍ഷം | 1975-76 | 1.4.78 | 1.7.86 | 2.10.92 | 16.5.97 | 1.04.02 | 1.04.08 |
മെട്രിക്കുലേഷന്‍ ഇല്ലാത്തവര്‍ | 100 | 125 | 225 | 350 | 438 | 938 | 1438 |
മെട്രിക്കുലേറ്റ് | 150 | 175 | 275 | 400 | 500 | 1000 | 1500 |
5 വര്‍ഷ പരിജ്ഞാനം ഉള്ള മെട്രിക്കുലേറ്റല്ലാത്തവര്‍ | - | - | 250 | 375 | 469 | 969 | 1469 |
5 വര്‍ഷ പരിജ്ഞാനം ഉള്ള മെട്രിക്കുലേറ്റുകള്‍ | - | - | 300 | 425 | 531 | 1031 | 1531 |
10 വര്‍ഷ പരിജ്ഞാനമുള്ള മെട്രിക്കുലേറ്റല്ലാത്തവര്‍ | - | - | 275 | 400 | 500 | 1000 | 1500 |
മിനി അംഗന്‍വാടി ജീവനക്കാര്‍ | - | - | - | - | - | 500 (1.1.2007 മുതല്‍) |
750 |
സാഹിക്കുള്ള ഓണറേറിയം - 35 50 110 200 260 500 750
അവധി:
135 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷ:
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ കീഴില്‍ അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'അംഗന്‍വാടി കാര്യകര്‍ത്രി ബീമാ യോജന' 1.4.2004-ലില്‍ നിലവില്‍ വന്നു. അംഗന്‍വാടി ജീവനക്കാരും സഹായികളും അടക്കേണ്ടിയിരുന്ന പ്രീമിയം തുകയായ 80/ രൂപ 1.4.2007-ല്‍ എഴുതി തള്ളി. ഈ ബീമാ യോജന പ്രകാരം, പദ്ധതിയുടെ കീഴില്‍ വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് സൗജന്യ അധിക സ്കോളര്‍ഷിപ്പിനുള്ള അര്‍ഹതയുണ്ടായിരിക്കും. 9 മുതല്‍ 12 വരെ (ഐ ടി കോഴ്സുകള്‍ ഉള്‍പ്പെടെ) ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ത്രൈമാസിക സ്കോളര്‍ഷിപ്പായി 300/ രൂപ ലഭ്യമാക്കും. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കു.
പുരസ്കാരം:
അംഗന്‍വാടി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞാബന്ധമായ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അംഗീകരിക്കുന്നതിനുമായി ദേശീയ-സംസ്ഥാന തലങ്ങളില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര തലത്തില്‍ 25,000/ രൂപയും ബഹുമതിപത്രവും സംസ്ഥാനതലത്തില്‍ 5000/ രൂപയും ബഹുമതിപത്രവുമാണ് പുരസ്കാരം.
2006-07-ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗന്‍വാടി സഹായികള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തി. ഇതുപ്രകാരം, ഒരോ വര്‍ഷവും 37 ജീവനക്കാര്‍ക്കും 37 സഹായികള്‍ക്കും പുരസ്കാരം ലഭിക്കും. പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക് 5,000/ രൂപയും സര്‍ട്ടിഫിക്കറ്റും സഹായികള്‍ക്ക് 3000/ രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
യൂണിഫോം:
അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും സര്‍ക്കാര്‍ യൂണിഫോമും (സാരി/സ്യൂട്ട്-സാരിക്ക് പ്രതിവര്‍ഷം 200 രൂപ) ബാഡ്ജും അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമുള്ള പ്രതിഫലം, ഇന്‍സെന്റീവുകള്‍, മറ്റ് ക്ഷേമ നടപടികള്‍
1) ഓണറേറിയം
2) ഇന്‍സെന്റിവുകള്‍
3) അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമുള്ള ക്ഷേമനിധി
4) അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും വിരമിക്കല്‍ പ്രായം
5) പ്രോത്സാഹന സമീപനം
6) അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും പുരസ്കാരം
7) മരിച്ച ജീവനക്കാരുടെ അശ്രിതര്‍ക്ക് നിയമനം
8) അംഗന്‍വാടി ബീമാ കാര്യകര്‍ത്രി യോജനാ
9) അവധി ആനുകൂല്യങ്ങള്‍
10) അംഗന്‍വാടി ജീവനക്കാരുടെയും സഹായികളുടെയും തിരഞ്ഞെടുപ്പ്
11) അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും യൂണിഫോം
12) പരാതി പരിഹാര സംവിധാനം
പരിപാടിയുടെ കീഴില്‍ വരുന്ന സേവനവിതരണം മെച്ചപ്പെടുത്തുന്നതിലുള്ള മുന്‍നിര പ്രവര്‍ത്തകരുടെ കാര്യക്ഷമതയെ ആശ്രയിച്ചാണ് പരിപാടിയുടെ നേട്ടങ്ങള്‍ പ്രതിഫലിക്കുന്നത് എന്നതിനാല്‍, ഐ സി ഡി എസ് പദ്ധതിയില്‍ പരിശീലനവും ശേഷി വികസനവും നിര്‍ണ്ണായക ഘടകങ്ങളായി മാറുന്നു. ഐ സി ഡി എസ് പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ, ഐ സി ഡി എസ് പ്രവര്‍ത്തകര്‍ക്കായി ഒരു സമഗ്ര പരിശീലന തന്ത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഐ സി ഡി എസ് പദ്ധതിക്ക് കീഴിലുള്ള പരിശീലന പരിപാടികള്‍ ഒരു തുടര്‍ പ്രക്രിയയാണ്. 35 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍, പൊതു സഹകരണത്തിനും ശിശു വികസനത്തിനും വേണ്ടിയുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് (NIPCCD), അതിന്റെ നാല് പ്രാദേശിക കേന്ദ്രങ്ങള്‍ എന്നിവര്‍ക്കാണ് പരിശീലന പരിപാടിയുടെ ചുമതല.
സേവന വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട പദ്ധതി ഫലങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ഐ സി ഡി എസ്സിന്റെ പരിശീലന ഘടകം ശക്തിപ്പെടുത്തുന്നതിന് 11-ാം പഞ്ചവത്സര പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഐ സി ഡി എസ് പരിശീലന പരിപാടിക്കായി 11-ാം പഞ്ചവത്സര പദ്ധതിയില്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിവിധ ഐ സി ഡി എസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിനും പരിശീലകര്‍ക്കുമുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ 2009 ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിച്ച് നിശ്ചയിച്ചിട്ടുണ്ട്.
പരിശീലന കോഴ്സുകള്‍: അംഗന്‍വാടി ജീവനക്കാര്‍, സഹായികള്‍, സൂപ്പര്‍വൈസര്‍മാര്‍, സി ഡി പി ഒ/എ സി ഡി പി ഒമാര്‍, എ ഡബ്ളിയു റ്റി സി, എം എല്‍ റ്റി സി എന്നിവിടങ്ങളിലെ പരിശീലകര്‍ എന്നിവര്‍ക്കായി മൂന്നു തരത്തിലുള്ള സ്ഥിര പരിശീലനമാണ് നല്‍കുന്നത്. അത് താഴെ പറയുന്നു;
കൂടാതെ, ''മറ്റ് പരിശീലന" ഘടകത്തിന് കീഴില്‍ നിശ്ചിത ആവശ്യ അടിസ്ഥാന പരിശീലന പരിപാടിയും സംഘടിപ്പിക്കാറുണ്ട്. ഇതിനായി പ്രശ്നാധിഷ്ടിത പരിശീലനം ആവശ്യമുള്ള സംസ്ഥാന കേന്ദ്രീകൃത പ്രശ്നങ്ങള്‍ കണ്ടെത്താനും പരിശീലനം സംഘടിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അധികാരികള്‍ക്കും സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്.
പരിശീലന അടിസ്ഥാനസൌകര്യങ്ങള്‍: ഐ സി ഡി എസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിനായി രാജ്യവ്യാപക സൌകര്യങ്ങള്‍ നിലവിലുണ്ട്. അവ താഴെ പറയുന്നു:
ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടു കൂടി സംസ്ഥാന സര്‍ക്കാരുകള്‍ അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും മദ്ധ്യതല പരിശീലന കേന്ദ്രങ്ങളും കണ്ടെത്തുന്നു. 31-03-2009ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 13 അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും ഒരു മദ്ധ്യതല പരിശീലന കേന്ദ്രവും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ സര്‍ക്കാരിതര സംഘടനകള്‍ നടത്തുന്ന 13 അംഗന്‍വാടികള്‍ ഉണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ പരിശീലനവും ആവര്‍ത്തന പരിശീലനവും സംഘടിപ്പിക്കുന്നു.
പരിശീലന കേന്ദ്രങ്ങളുടെ പേരും മേല്‍വിലാസവും
ക്രമ നമ്പര്‍ | പേരും വിലാസവും |
1 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവന്തപുരം. |
2 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, അമരവിള, തിരുവന്തപുരം. |
3 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, താഴത്തുശ്ശേരി, കൊല്ലം |
4 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ഏറ്റുമാനൂര്‍, കോട്ടയം. |
5 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, കടവന്ത്ര, കൊച്ചി. |
6 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ഒറ്റുകര, തൃശ്ശൂര്‍. |
7 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, പെരുവാമ്പ, പാലക്കാട്. |
8 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ചേവായൂര്‍, കോഴിക്കോട്. |
9 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, പിണറായി, കണ്ണൂര്‍. |
10 | എ ഡബ്ളിയു റ്റി സി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, പുതാരിയടുക്കം, കാസര്‍കോട്. |
11 | എ ഡബ്ളിയു റ്റി സി, സാമൂഹ്യ നീതി കേന്ദ്രം, കല്ലാട്ടുമുക്ക്, തിരുവന്തപുരം. |
12 | എ ഡബ്ളിയു റ്റി സി, കേരള സോഷ്യോളജിസ്റ് ഫോറം, തിരുവല്ല. |
13 | എ ഡബ്ളിയു റ്റി സി, കുന്നത്തുനാട് താലൂക്ക് കരയോഗ യൂണിയന്‍, പെരുമ്പാവൂര്‍. |
14 | മദ്ധ്യതല പരിശീലന കേന്ദ്രം, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശ്ശേരി. |
വര്‍ഷം | ജീവനക്കാരുടെ തൊഴില്‍ പരിശീലനം | ജീവനക്കാരുടെ ആവര്‍ത്തന പരിശീലനം | സഹായികളുടെ ആവര്‍ത്തന പരിശീലനം | സഹായികളുടെ ആമുഖ പരിശീലനം |
2008-09 | 2452 | 919 | 1639 | 1992 |
2009-10 | 2962 | 2664 | 2807 | 1452 |
2010-11 (31.12.2010 വരെ) | 301 | 5990 | 6700 | 1829 |
കേന്ദ്ര തലം
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയത്തിനാണ് ഐ സി ഡി എസ് പദ്ധതിയുടെ മൊത്തത്തിലുള്ള അവലോകന ചുമതല. നിശ്ചിത മാതൃകയില്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും അവലോകനം നടത്താനും ചുമതലപ്പെട്ട ഒരു കേന്ദ്ര തല ഐ സി ഡി എസ് അവലോകന യൂണിറ്റ് മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കന്ന റിപ്പോര്‍ട്ടുകള്‍ തൊട്ടടുത്ത മാസം 17-ാം തീയതിക്കുമുമ്പ് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള 6 സേവനങ്ങളുടെയും അവലോകന നിലവാരം താഴെ പറയുന്നു:
വിശകലനവും നടപടിയും
്നിശ്ചിത മാതൃകയില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര തലത്തില്‍ സമാഹരിക്കുകയും വസ്തുതകള്‍ പരിശോധിക്കുകയും മൂന്നുമാസത്തില്‍ ഒരിക്കല്‍ അവലോകനം ചെയ്യുകയും ചെയ്യുന്നു. ഐ സി ഡി എസ്സിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഉളള പുരോഗതിയും വീഴ്ചയും അപ്പപ്പോള്‍ തന്നെ മന്ത്രാലയം അവലോകന യോഗങ്ങള്‍/കത്തുകള്‍ വഴി സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്താറുണ്ട്.
സംസ്ഥാന തലം
സംസ്ഥാനത്തുള്ള എല്ലാ പരിപാടികള്‍ക്കും വേണ്ടി, സി ഡി പി ഓയുടെ പ്രതിമാസ പരോഗമന റിപ്പോര്‍ട്ട് (MPR)/ അര്‍ദ്ധവാര്‍ഷിക പുരോഗമന റിപ്പോര്‍ട്ട് (HPR) പ്രകാരം ലഭ്യമാകുന്ന വിവിധ വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ആവലോകനം ചെയ്യുന്നു. പദ്ധതി അവലോകനത്തിനായി സാങ്കേതിക ജീവനക്കാരെ നിയമിച്ചിട്ടില്ല. പൂരക പോഷണം, സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസം എന്നിവയുടെ ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചും സൂപ്പര്‍വൈസര്‍മാര്‍, സി ഡി പി ഒ/എ സി ഡി പി ഒ മുതലായവര്‍ അംഗന്‍വാടി കേന്ദ്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ കുറിച്ചും പോഷണവും ആരോഗ്യ വിദ്യാഭ്യാസവും സംബന്ധിച്ച യോഗങ്ങളുടെ എണ്ണവും ഐ സി ഡി എസ് പ്രവര്‍ത്തകരുടെ ഒഴിവുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ സി ഡി പി ഒ മാസ പുരോഗതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.
ബ്ളോക്ക് തലം
ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ് ബ്ളോക്ക് തലത്തിലുള്ള ഒരോ ഐ സി ഡി എസ് പരിപാടിയുടെയും ചുമതല. സി ഡി പി ഓയുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടും അര്‍ദ്ധ വാര്‍ഷിക പുരോഗതി റിപ്പോര്‍ട്ടും ബ്ളോക്ക് തലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. സി ഡി പി ഓയുടെ എം പി ആര്‍/എച്ച് പി ആര്‍ അംഗനവാടി ജീവനക്കാരുടെ എം പി ആര്‍/എച്ച് പി ആറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ബ്ളോക്ക്-അംഗന്‍വാടി കേന്ദ്രതലങ്ങളില്‍ ഐ സി ഡി എസില്‍ വരുന്ന ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സി ഡി പി ഓയുടെ എം പി ആര്‍ ല്‍ രേഖപ്പെടുത്തുന്നു. ബ്ളോക്ക് തലത്തിലുള്ള അവലോകനത്തിനായി നിലവില്‍ സാങ്കേതിക ജീവനക്കാരുടെ തസ്തിക ഇല്ല. എന്നാല്‍ എം പി ആര്‍/എച്ച് പി ആര്‍ വിവരങ്ങള്‍ സമാഹരിക്കുന്നതിനായി ഒരു സ്റാറ്റിസ്റിക്കല്‍ അസിസ്റ്റന്റ്/അസിസ്റന്റിന്റെ തസ്തിക അനുവദിച്ചിട്ടുണ്ട്.
സി ഡി പി ഓയ്ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ഇടയില്‍ ഒരു സൂപ്പര്‍വൈസര്‍ പ്രവര്‍ത്തിക്കുന്നു. ശരാശരി 25 അംഗന്‍വാടി കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
സി ഡി പി ഒ പ്രതിമാസ പുരോഗമന റിപ്പോര്‍ട്ടുകള്‍ തൊട്ടടുത്ത മാസം 7-ാം തീയതിക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കണം. അതുപോലെ എല്ലാ വര്‍ഷവും ഏപ്രില്‍ 7നും ഒക്ടോബര്‍ 7നും അര്‍ദ്ധ വാര്‍ഷിക പുരോഗമന റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കണം.
ഗ്രാമതലം (അംഗന്‍വാടി തലം)
ഏറ്റവും അടിസ്ഥാനതലത്തില്‍, വിവിധ സേവനങ്ങളുടെ വിതരണം ലക്ഷ്യ വിഭാഗങ്ങളില്‍ എത്തിക്കുന്ന ചുമതല അംഗന്‍വാടി കേന്ദ്രങ്ങളില്‍ നിക്ഷിപ്തമാണ്. ഒരു ഓണററി അംഗന്‍വാടി ജീവനക്കാരിയും ഒരു ഓണററി അംഗന്‍വാടി സഹായിയുമാണ് അംഗന്‍വാടി കേന്ദ്രം പരിപാലിക്കുന്നത്.
നിലവിലുള്ള മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റം പ്രകാരം അംഗന്‍വാടി തലത്തിലാണ് അതായത് ഗ്രാമീണ തലത്തിലാണ് രേഖകളും രജിസ്ററുകളും വിഭാവന ചെയ്തിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരുടെ മാസ-അര്‍ദ്ധവാര്‍ഷിക പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസംഖ്യ വിശദാംശങ്ങള്‍, കുട്ടികളുടെ ജനനവും മരണവും, പ്രസവസമയത്തുള്ള മരണം, അംഗന്‍വാടിയുടെ പൂരക പോഷണ-സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്ത കുട്ടികളുടെ എണ്ണം, കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ശരീരഭാരം കണക്കിലെടുത്തുകൊണ്ടുള്ള പോഷക നിലവാരം, പോഷണ-ആരോഗ്യ പരിശോധനാ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍, അംഗന്‍വാടി ജീവനക്കാരുടെ ഗൃഹസന്ദര്‍ശനം തുടങ്ങിയ വിവരങ്ങളാണ് അംഗന്‍വാടി ജീവനക്കാരിയുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. ഇതുപോലെ അംഗന്‍വാടി ജീവനക്കാരിയുടെ സാക്ഷര നിലവാരം, അംഗന്‍വാടി ജീവനക്കാരിയുടെ പരിശീലന വിശദാംശങ്ങള്‍, കുട്ടികളുടെ ശരീരഭാരത്തില്‍ ഉള്ള വര്‍ദ്ധന/കുറവ്, അംഗന്‍വാടി കേന്ദ്രങ്ങളില്‍ റേഷന്‍ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സ്ഥലസൌകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ആരോഗ്യ കാര്‍ഡിന്റെ ലഭ്യത, രജിസ്ററുകളുടെ ലഭ്യത, വളര്‍ച്ചാ ചാര്‍ട്ടുകളുടെ ലഭ്യത മുതലായവയാണ് അംഗന്‍വാടി ജീവനക്കാരിയുടെ അര്‍ദ്ധ വാര്‍ഷിക പുരോഗതി റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.
അംഗന്‍വാടി ജീവനക്കാരിയുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുമ്പായി ഐ സി ഡി എസ് പദ്ധതിയുടെ ചുമതലയുള്ള സി ഡി പി ഓയ്ക്ക് കൈമാറണം. അതുപോലെ ഓരോ വര്‍ഷവും ഏപ്രില്‍ 5നു മുമ്പും ഒക്ടോബര്‍ 5നു മുമ്പും അംഗന്‍വാടി ജീവനക്കാരി അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സി ഡി പി ഓയ്ക്ക് സമര്‍പ്പിക്കണം.
ശ്രദ്ധിക്കുക: അവലോകനം/എം ഐ എസ്സിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിവിധ സര്‍ക്കുലറുകള്‍/ ഉത്തരവുകളും ഐ സി ഡി എസ്സിനെ സംബന്ധിച്ച് നിലവിലുള്ള മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റായ www.wcd.nic.in ലെ ശിശുവികസനം എന്ന വിഭാഗത്തില്‍ കൊടുത്തിട്ടുണ്ട്.
ഐ സി ഡി എസ് പദ്ധതി നടത്തിപ്പിനെക്കുറിച്ച് മുന്‍കാലങ്ങളില്‍ നിരവധി വിലയിരുത്തല്‍
പഠനങ്ങള്‍ നടന്നിട്ടുണ്ട്. 1982-ല്‍ ആസൂത്രണ കമ്മീഷന്റെ പരിപാടി അവലോകന സംഘടന, 1992-ല്‍ പൊതു സഹകരണത്തിനും ശിശു വികസനത്തിനും വേണ്ടിയുള്ള ദേശീയ ഇന്‍സ്റിറ്റ്യൂട്ട് (NIPCCD), ഐ സി ഡി എസ്സിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ച് സംയോജിത മാതൃ-ശിശു വികസനത്തിനുള്ള ദേശീയ സാങ്കേതിക കമ്മിറ്റി പുറത്തിറക്കിയ 1975-1995 കാലത്ത് വാര്‍ഷിക സര്‍വെയുടെ അവലോകന ഫലങ്ങള്‍, 1998-1999ല്‍ ദേശീയ പ്രോയോഗിക സാമ്പത്തിക ഗവേഷണം (NCAER) നടത്തിയ ഐ സി ഡി എസ്സിന്റെ രാജ്യവ്യാപക അവലോകനം എന്നിവ ഇവയില്‍ ചിലതാണ്. എന്‍ സി എ ഈ ആര്‍ (1996-2001) നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇനി പറയുന്നു:
1. രാജ്യത്തെ മിക്ക അംഗന്‍വാടി കേന്ദ്രങ്ങളും ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്നും എത്തിപ്പെടാവുന്ന (100 മുതല്‍ 200 മീറ്റര്‍ വരെ) ദൂരത്തിലാണ്. ഭൂരിപക്ഷം ഗുണഭോക്താക്കളുടെയും വീടുകളും അംഗന്‍വാടി കേന്ദ്രങ്ങളുമായുള്ള ദൂരം 100 മീറ്ററില്‍ താഴെയാണ്. ഇനി ഒരു പത്തുശതമാനം 150 മുതല്‍ 200 മീറ്റര്‍ വരെ അകലത്തിലും. ബാക്കിയുള്ളവയുടെ അകലം 200 മീറ്ററില്‍ അധികമാണ്. അതുകൊണ്ട് തന്നെ ഗുണഭോക്താക്കളും അംഗന്‍വാടി കേന്ദ്രങ്ങളും തമ്മിലുള്ള അകലം എന്ന ഘടകം മോശം കാലാവസ്ഥകളിലെ ഹാജര്‍ നിലയെ ബാധിക്കില്ല.
2. തമിഴ്നാട്, കേരളം, കര്‍ണ്ണാടകം, ഒറീസ എന്നീ സംസ്ഥാനങ്ങളിലേതൊഴികെയുള്ള രാജ്യത്തെ ഭൂരിപക്ഷം അംഗന്‍വാടികളും സമൂഹിക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷനേടുന്നതില്‍ കെട്ടിടത്തിന്റെ ഇനം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പരിശോധന നടത്തിയതില്‍ 40 ശതമാനത്തിന് മുകളില്‍ പക്കാ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
3. 50 ശതമാനം അംഗന്‍വാടി കേന്ദ്രങ്ങളിലും പാചകത്തിനുള്‍പ്പെടെയുള്ള സ്ഥലസൗകര്യങ്ങള്‍ ഉണ്ട്.
4. രാജ്യത്താകമാനം ഉള്ള രണ്ട് അംഗന്‍വാടി ജീവനക്കാരില്‍ ഒരാള്‍ എന്ന തോതില്‍ അവശ്യ വിദ്യാഭ്യാസം-മെട്രിക്കുലേഷന്‍ വരെയെങ്കിലും- നേടിയവരാണ്. മദ്ധ്യ-തെക്കന്‍ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ അംഗന്‍വാടി ജീവനക്കാരെ ''മെട്രിക്കുലേഷന്‍ വരെയെങ്കിലും'' എന്ന വിശേഷണത്തിന് അര്‍ഹരായിട്ടുള്ള. വടക്കും കിഴക്കും സംസ്ഥാനങ്ങളില്‍ 75 ശതമാനം അംഗന്‍വാടി ജീവനക്കാരും മെട്രിക്കുലേഷന്‍ പാസായവരാണ്. ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഏറ്റവും കുറവ് മെട്രിക്കുലേറ്റായ പ്രവര്‍ത്തകര്‍ ഉള്ളത്.
5. 84 ശതമാനം പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിച്ചു എന്ന് രേഖപ്പെടുത്തുമ്പോഴും ഇതില്‍ വലിയൊരു ശതമാനത്തിനും സേവന പൂര്‍വ പരിശീലനമാണ് ലഭിച്ചിരിക്കുന്നത്. സേവനാനുബന്ധ പരിശീലനം നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
6. ഐ സി ഡി എസ് പദ്ധതിയുടെ ഫലപ്രാപ്തിയുടെ നിര്‍ണ്ണായക സൂചകമാണ് അംഗന്‍വാടി കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനം. ഒരു മാസത്തില്‍ ശരാശരി 24 മുതല്‍ 30 ദിവസം വരെ അംഗന്‍വാടി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പഠനം നടത്തിയ അംഗന്‍വാടി കേന്ദ്രങ്ങള്‍ നിരീക്ഷിച്ചതിലൂടെയും രേഖകള്‍ പരിശോധിച്ചതിലൂടെയും അംഗന്‍വാടി ജീവനക്കാരുമായുള്ള അഭിമുഖങ്ങളിലൂടെയും വ്യക്തമായിട്ടുണ്ട്. ഒരു സാധാരണ ദിവസം അംഗന്‍വാടി 4 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്നു. സാധാരണഗതിയില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അംഗന്‍വാടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല.
7. യോഗ്യതയുള്ള കുട്ടികളില്‍ ശരാശരി 66 ശതമാനവും യോഗ്യതയുള്ള സ്ത്രീകളില്‍ ശരാശരി 75 ശതമാനവും അംഗന്‍വാടികളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. യോഗ്യരായ മുഴുവന്‍ ആളുകളെയും കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതില്‍ അംഗന്‍വാടി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഉത്സാഹക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
8. സാമൂഹിക നേതാക്കള്‍ പൊതുവില്‍ അംഗന്‍വാടിയുടെ (എല്ലാ സംസ്ഥാനങ്ങളിലും 80 ശതമാനത്തില്‍ ഏറെ) പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ഇതില്‍ 70 ശതമാനവും പരിപാടി സമൂഹത്തിന് ഗുണകരമാണ് എന്ന് വിശ്വസിക്കുന്നു.
9. അംഗന്‍വാടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്താക്കളായ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും പങ്കാളിത്തം കുറവാണ്. ജനസംഖ്യയിലെ ഈ രണ്ടു വിഭാഗത്തിന്റെ പങ്കാളിത്തമാണ് ഏത് ശിശു സംരക്ഷണ പരിപാടിയുടെയും അടിസ്ഥാനം എന്നു മാത്രമല്ല ഐ സി ഡി എസ് സേവനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ്.
എന്‍ സി എ ഇ ആറിന്റെ (NCAER) ദ്രുത സൗകര്യ സര്‍വെ (Rapid facility Survey):
ഐ സി ഡി എസ് അടിസ്ഥാനസൗകര്യങ്ങളെ കുറിച്ച് ദേശീയ കൗണ്‍സില്‍ ഓഫ് അപ്ളൈഡ് എക്കണോമിക് റിസര്‍ച്ച് 2004 ല്‍ ദ്രുത സൗകര്യ സര്‍വെ സംഘടിപ്പിച്ചു. ഫെബ്രുവരി 2005 ല്‍ എന്‍ സി എ ഇ ആര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റ് പല കാര്യങ്ങളോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പുറത്തുകൊണ്ട് വന്നു:
1. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കേന്ദ്രങ്ങളില്‍ 40 ശതമാനത്തില്‍ അധികവും ഐ സി ഡി എസ് കെട്ടിടങ്ങളിലോ വാടക കെട്ടിടങ്ങളിലോ അല്ല പ്രവര്‍ത്തിക്കുന്നത്. മൂന്നിലൊന്ന് അംഗന്‍വാടികള്‍ ഐ സി ഡി എസ് കെട്ടിടങ്ങളിലും നാലില്‍ ഒന്ന് വാടക കെട്ടിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്.
2. അംഗന്‍വാടി കെട്ടിടങ്ങളുടെ നിലവാരത്തെ സംബന്ധിച്ചിടത്തോളം, സ്വന്തം എന്നോ വാടക കെട്ടിടം എന്നോ വേര്‍ത്തിരിവില്ലാതെ 46 ശതമാനം അംഗന്‍വാടികളും പക്കാ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 21 ശതമാനം അര്‍ദ്ധപക്കാ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 15 ശതമാനം കുടിലുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു 9 ശതമാനം തുറന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
3. അംഗന്‍വാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുട്ടികളുടെ ശരാശരി പരിശോധിക്കുകയാണെങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം 52 ഉം പെണ്‍കുട്ടികളുടെ എണ്ണം 75 ഉം ആണെന്നുള്ളത് പ്രോത്സാഹനജനകമാണ്.
4. 45 ശതമാനം അംഗന്‍വാടികള്‍ക്കും ടോയ്ലറ്റ് സംവിധാനം ഇല്ല എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 40 ശതമാനം കേന്ദ്രങ്ങളിലും മൂത്രം ഒഴിക്കാനുള്ള സംവിധാനം മാത്രമാണുള്ളത്.
5. ഹാന്റ്പമ്പുകള്‍ ലഭ്യമായ 39 ശതമാനം അംഗന്‍വാടികളില്‍ പകുതിയും വിതരണം ചെയ്തിരിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്. ഐ സി ഡി എസ് 12 ശതമാനം അംഗന്‍വാടികള്‍ക്ക് ഹാന്റ്പമ്പുകള്‍ നല്‍കിയിട്ടുണ്ട്.
6. അംഗന്‍വാടി കേന്ദ്രങ്ങളിലെ സേവനങ്ങളുടെ സൌകര്യത്തെ സംബന്ധിച്ച്, 90 ശതമാനം അംഗന്‍വാടികളും പൂരക ഭക്ഷണം വിതരണം ചെയ്യുകയും 90 ശതമാനം സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നടപ്പിലാക്കുകയും 75 ശതമാനം വളര്‍ച്ച മേല്‍നോട്ടത്തിനായി കുട്ടികളുടെ ശരീരഭാരം പരിശോധിച്ചിട്ടുണ്ട്.
7. റെഫറല്‍ സേവനങ്ങള്‍ നടപ്പിലാക്കുന്നത് 50 ശതമാനം അംഗന്‍വാടികള്‍ മാത്രമാണ്. കുട്ടികളുടെ ആരോഗ്യ പരിശോധന 65 ശതമാനം അംഗന്‍വാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യപരിശോധന നടപ്പിലാക്കിയത് 53 ശതമാനവും പോഷകാഹാരവും ആരോഗ്യവിദ്യാഭ്യാസ പരിപാടി നടപ്പിലാക്കിയത് 75 ശതമാനവുമാണ്.
8. ഒരു മാസത്തില്‍ അംഗന്‍വാടി കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാവന്ന സേവനങ്ങളുടെ ശരാശരി ദിവസക്കണക്ക് ഇനി പറയുന്നു. പൂരക ഭക്ഷണം ശരാശരി 24 ദിവസവും ലഭ്യമാകുമ്പോള്‍, സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസത്തിന്റെ ശരാശരി 28 ദിവസവും പോഷകാഹാരത്തിനും ആരോഗ്യ-വിദ്യാഭ്യാസത്തിനും ശരാശരി 13 ദിവസവുമാണ് ലഭ്യമാവുന്നത്.
9. 57 ശതമാനം അംഗന്‍വാടികളിലും കഴിക്കാന്‍ തയ്യാറായ ഭക്ഷണം ലഭ്യമാവുമ്പോള്‍, 46 ശതമാനം അംഗന്‍വാടികളില്‍ പാചകം ചെയ്യാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
10. ഏകദേശം നാലില്‍ മൂന്ന് അംഗന്‍വാടികളിലും ആരോഗ്യ കിറ്റുകളും കുട്ടികളുടെ ശരീരഭാരം നോക്കാനുള്ള ഉപകരണവും ലഭ്യമാണ്. എന്നാല്‍ മുതിര്‍ന്നവരുടെ ശരീരഭാരം നോക്കാനുള്ള ഉപകരണം 49 ശതമാനം അംഗന്‍വാടികളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു.
ഐ സി ഡി എസ്സിന്റെ മൂന്നു ദശാബ്ദം-എന്‍ ഐ പി സി സി ഡിയുടെ (2006) മൂല്യനിര്‍ണയം.
35 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്രാമീണ, നഗര, ഗോത്രവര്‍ഗ്ഗ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള 150 ഐ സി ഡി എസ് പദ്ധതികളെയാണ് പഠനത്തിന് വിധേയമാക്കിയത്. 750 അംഗന്‍വാടി കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ സാമ്പിള്‍ പദ്ധതിയില്‍ നിന്നും അഞ്ച് അംഗന്‍വാടി കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നു. മൂല്യനിര്‍ണയത്തില്‍ ഉരുത്തിരിഞ്ഞ പ്രധാന കണ്ടെത്തലുകള്‍ ഇനി പറയുന്നു;
1. പഠനം നടത്തിയ അംഗന്‍വാടി കേന്ദ്രങ്ങളില്‍ 57 ശതമാനത്തിലും ടോയ്ലറ്റ് സൗകര്യം ഇല്ല എന്നു മാത്രമല്ല ഈ സൗകര്യമുള്ള 17 എണ്ണത്തിലെ സ്ഥിതി ശോചനീയവുമായിരുന്നു.
2. 75 ശതമാനം അംഗന്‍വാടികള്‍ക്കും പക്കാ കെട്ടിടങ്ങള്‍ ഉണ്ട്.
3. പഠനം നടത്തിയ അംഗന്‍വാടികളില്‍ 44 ശതമാനത്തിലും സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസ കിറ്റുകള്‍ ഇല്ല എന്നു കണ്ടെത്തിയിട്ടുണ്ട്.
4. ശരാശരി 46.31 ശതമാനം ദിവസങ്ങളില്‍ പോഷകാഹാര വിതരണത്തില്‍ തടസ്സം നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അംഗന്‍വാടികള്‍ക്കുള്ള പോഷകാഹാര പദാര്‍ത്ഥങ്ങളുടെ വിതരണത്തില്‍ വരുന്ന തടസ്സമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
5. 36.5 ശതമാനം അമ്മമാരും നവജാത ശിശുക്കളുടെ ശരീരഭാരം രേഖപ്പെടുത്താറില്ല.
6. സാധാരണയെക്കാളും താഴ്ന്ന ശരീരഭാരത്തോടെയാണ് (2500 ഗ്രാമില്‍ താഴെ) 29 ശതമാനം കുട്ടികളും ജനിക്കുന്നത്.
7. പോഷകാഹാരത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനുമുള്ള പദാര്‍ത്ഥങ്ങള്‍/സഹായങ്ങള്‍ ലഭ്യമാകാറില്ലെന്ന് 37 ശതമാനം അംഗന്‍വാടി ജീവനക്കാരും പരാതിപ്പെട്ടിട്ടുണ്ട്.
2009-10 മുതലാണ് പരിപാടി ആരംഭിച്ചത്. 2009-10, 2010-11 വര്‍ഷങ്ങളില്‍ അനുവദിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഭക്ഷ്യധാന്യത്തിന്റെ അളവ് താഴെ പറയുന്നു.
വര്‍ഷം | അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ അളവ് (മെട്രിക് ടണ്‍) | അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ അളവ് (മെട്രിക് ടണ്‍) |
||
അരി | ഗോതമ്പ് | അരി | ഗോതമ്പ് | |
2009-10 | 7420 | 10198 | 6147.167 | 7561.847 |
2010-11 | 7580 | 6898 | 1465.316035 | 1985.65287 |
അംഗന്‍വാടി കേന്ദ്രങ്ങളും മിനി അംഗന്‍വാടി കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള ജനസംഖ്യാ നിബന്ധനകള്‍ പരിഷ്കരിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കികൊണ്ട് 792 അധിക പരിപാടികള്‍ക്കും 2.13 ലക്ഷം അംഗന്‍വാടി കേന്ദ്രങ്ങള്‍ക്കും 77102 മിനി അംഗന്‍വാടി കേന്ദ്രങ്ങള്‍ക്കും ഐ സി ഡി എസ് പരിപാടിയുടെ മൂന്നാം ഘട്ട വ്യാപനവും സാര്‍വത്രികമാക്കലും.
താഴെ പറയുന്ന അനുപാതത്തില്‍ 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ചിലവ് പങ്കിടല്‍:
എ. വടക്കു കിഴക്കന്‍ സംസ്ഥനങ്ങള്‍ക്ക്, പ്രത്യേക പോഷകാഹാര പരിപാടി ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങള്‍ക്കും 90:10 എന്ന അനുപാതം.
ബി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പരിപാടിക്ക് 50:50 എന്ന അനുപാതവും മറ്റ് ഘടകങ്ങള്‍ക്ക് 90:10 എന്ന അനുപാതവും.
ഐ സി ഡി എസ് പരിപാടിക്ക് വേണ്ടിയുള്ള ബഡ്ജറ്റ് വിഹിതം
10-ാം പഞ്ചവത്സര പദ്ധതിയിലെ 10391.75 കോടിയില്‍ നിന്നും 11-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 44,400 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഓരോ ഗുണഭോക്താവിനും പ്രതിദിനമുള്ള അധിക പോഷണ ചിലവ് വര്‍ദ്ധിപ്പിച്ചത് താഴെ പറയുന്ന തോതിലാണ്.
ക്രമ നമ്പര്‍ | വിഭാഗം | പുതുക്കുന്നതിന് മുമ്പുള്ള നിരക്ക് | പുതുക്കിയ നിരക്ക് |
1 | കുട്ടികള്‍ (6-72 മാസം) | 2 രൂപ | 4 രൂപ |
2 | ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികള്‍ | 2.70 രൂപ | 6 രൂപ |
3 | ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും | 2.30 രൂപ | 5 രൂപ |
No.5-9/2005-ND-Tech Vol.II dated 24.2.2009 എന്ന കത്ത് പ്രകാരമാണ് ഭക്ഷണ-പോകാഹാര മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ക്രമ നമ്പര്‍ | വിഭാഗം | നിലവിലുള്ളത് | പുതുക്കിയത് (ഒരു ഗുണഭോക്താവിന് പ്രതിദിനം) | ||
കലോറി (കെ കാല്‍) |
പ്രോട്ടീന്‍ (ജി) | കലോറി (കെ കാല്‍) |
പ്രോട്ടീന്‍ (ജി) | ||
1 | കുട്ടികള്‍ (6-72 മാസം) | 300 | 8-10 | 500 | 12-15 |
2 | ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികള്‍ (6-72 മാസം) | 600 | 20 | 800 | 20-25 |
3 | ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും | 500 | 15-20 | 600 | 18-20 |
അംഗന്‍വാടി ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ഓണറേറിയത്തെക്കാള്‍ 500 രൂപയും അംഗന്‍വാടി സഹായികള്‍ക്കും മിനി അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവസാനം വാങ്ങിയ ഓണറേറിയത്തെക്കാള്‍ 250 രൂപയും വര്‍ദ്ധിപ്പിച്ചു നല്‍കുന്നു.
കുട്ടികളുടെ വളര്‍ച്ച അവലോകനം ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വളര്‍ച്ചാ മാനദണ്ഡങ്ങള്‍
അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും യൂണിഫോം വിതരണം
കൂടുതൽ വിവരങ്ങൾക്ക്: ഐ സി ഡി എസ്
അവസാനം പരിഷ്കരിച്ചത് : 6/27/2020
അന്താരാഷ്ട്ര നിയമ പ്രകാരം ഒരു കുട്ടി എന്നര്ത്ഥമാക...
ശിശുക്കളെ ചൂഷണം ചെയ്യലിനെ പറ്റിയുള്ള പഠനം