മുതിര്‍ന്ന പൗരന്മാരുടെയും, മാതാപിതാക്കളുടെയും ക്ഷേമവും പരിരക്ഷയും ഉദ്ദേശിച്ചാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ട്. സ്വന്തം വരുമാനത്തില്‍ നിന്നോ സ്വന്തം സ്വത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നോ സ്വയം പരിപാലനത്തിനു കഴിവില്ലാത്ത മാതാപിതാക്കളുള്‍പ്പെടെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമത്തിന്റെ ഖണ്ഡം 5 പ്രകാരം പരിരക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ട്രൈബ്യൂണലിന് അനുവദിക്കാവുന്ന പരമാവധി പരിരക്ഷതുക സംസ്ഥാന ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ളതനുസരിച്ച് പതിനായിരം രൂപയില്‍ കവിയാത്തതായിരിക്കണം.
ദരിദ്രരായ 150 മുതിര്‍ന്ന പൗരന്മാരെ വീതം പാര്‍പ്പിക്കാവുന്ന വൃദ്ധസദനങ്ങള്‍ തുടക്കത്തില്‍ ജില്ലയ്ക്ക് ഒന്നുവീതം സ്ഥാപിക്കല്‍, മുതിര്‍ന്ന പൗരന്മാരുടെ വൈദ്യശുശ്രൂഷ, ജീവനും സ്വത്തിനുമു ള്ള സംരക്ഷണം എന്നിവ ഈ നിയമം ഉറപ്പുതരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020