অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്റ്റേറ്റ് ഇനിഷ്യേറ്റീവ്സ് ഓണ്‍ ഡിസബിലിറ്റീസ് (എസ്.ഐ.ഡി)

സ്റ്റേറ്റ് ഇനിഷ്യേറ്റീവ്സ് ഓണ്‍ ഡിസബിലിറ്റീസ് (എസ്.ഐ.ഡി)

വൈകല്യം തടയുക, നിർണ്ണയിക്കുക, മുൻകൂട്ടി ഇടപെടുക, അംഗപരിമിതർക്ക് വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വേണ്ടി സർക്കാർ പ്രത്യേക താല്പര്യമെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി വകുപ്പാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഈ പരിപാടിയുടെ പ്രധാന നേട്ടങ്ങൾ ചുവടെ ചേർക്കുന്നു.

  • എം.എം.ആർ വാക്സിനേഷൻ: എം.എം.ആർ വാക്സിനേഷൻ 2014 ജനുവരി മാസം മുതൽ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രസവാശുപത്രികളിൽ പുതുതായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യമായി നൽകി. 6 ലക്ഷം ഡോസ് വാക്സിൻ ലക്ഷ്യമിട്ട ഈ പരിപാടിയിൽ 4 ലക്ഷം ഡോസ് വാക്സിൻ നല്കി.
  • യൂണിവേഴ്സൽ ഹിയറിംഗ് സ്ക്രീനിംഗ്: പുതുതായി ജനിക്കുന്ന കുട്ടികളിൽ കേൾവിശേഷി പരിശോധിക്കാൻ 5 സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒട്ടോ അക്വസ്റ്റിക് എമിഷൻ സ്ക്രീനേഴ്സ് സജ്ജമാക്കി. 2014-15.മുതൽ ആരംഭിച്ച ഈ പരിപാടിയിലൂടെ 275,337 നവജാതശിശുക്കളെ സ്ക്രീൻ ചെയ്യാൻ സാധിച്ചു. ഇതിൽ 31,450 ശിശുക്കളെ കൂടുതൽ പരിശോധനയ്ക്കും പ്രശ്ന പരിഹാരത്തിനുമായി അയച്ചു.
  • ഡിസ്ട്രിക്ട് ഏർലി ഇന്റെർവൻഷൻ സെന്ററുകൾ: 14 ജില്ലകളിലും ഡി.ഇ.ഐ.സി കൾ തുടങ്ങാൻ സ്ഥലം കണ്ടുപിടിച്ചു. അംഗപരിമിതർക്കായി ഒരു പ്രവേശനസേവന കേന്ദ്രം രക്ഷിതാക്കൾക്കും മറ്റ് താല്പര്യകക്ഷികൾക്കും വിദ്യാഭ്യാസവും, പരിശീലനവും ഏർപ്പെടുത്താനുമുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഡി.ഇ.ഐ.സിയുടെ പ്രതീക്ഷിത ലക്ഷ്യം. 25 ബ്ലോക്കുകളിൽ മൊബൈൽ ഇന്റർവെൻഷൻ സെന്ററുകൾ എൻ.എച്ച്.എമ്മുമായി സംയോജിച്ച് സ്ഥാപിക്കുകയും, മട്ടന്നൂർ, മടൈ എന്നിവിടങ്ങളിൽ മാതൃക ശിശു പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു.
  • അംഗപരിമിതരായ പ്രീ-സ്ക്കൂൾ കുട്ടികൾക്കുള്ള പ്രത്യേക അംഗ൯വാടി: ഈ പരിപാടി സാമൂഹ്യനീതി വകുപ്പ് ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ കോഴിക്കോട്ട് ആരംഭിച്ചു. കുട്ടികൾക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ സ്വയം നിർവഹിക്കുന്നതിനും തുടർന്നുള്ള വിദ്യാഭ്യാസത്തിന് ഇവരെ പ്രാപ്തരാക്കുന്നതിനും മുഖ്യധാരയിലേക്ക് വരുന്നതിനുള്ള തടസ്സം ഒഴിവാക്കാനും ഈ പരിപാടി സഹായകമാകുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate