অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകള്‍ കാലാകാലങ്ങളായി കൂടി വരുന്നതായാണ് കാണുന്നത്. (ചിത്രം 4.3.5) ലൈംഗികപീഡന കേസുകളുടെ എണ്ണം 2007-ല്‍ 500 ആയിരുന്നത് 2016-ല്‍ 1656 ആയി കൂടിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകള്‍ പുറത്തിറങ്ങണമെന്നും ജോലികളില്‍ വ്യാപൃതരാകണമെന്നും നാം ആവശ്യപ്പെടുമ്പോള്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ അര്‍ത്ഥവത്തായ സാമ്പത്തിക പ്രവൃത്തികള്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതിന് സ്ത്രീകളെ കഴിവുള്ളവരാക്കി മാറ്റുന്നതിന് വേണ്ട വലിയ ശ്രമങ്ങള്‍ അത്യാവശ്യമാണ്.

വര്‍ഷങ്ങള്‍ കൂടുന്തോറും കുറ്റകൃത്യങ്ങളുടെ കൃത്യമായ കണക്കുകള്‍ കൂടി വരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ അനുപാതം കുറഞ്ഞു വരുന്നതായി കാണാം. ഒരു ലക്ഷം സ്ത്രീജനസംഖ്യയ്ക്ക് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് 2007 -ല്‍ 1.9 ആയിരുന്നത് 2016-ല്‍ 1.1 ആയി കുറഞ്ഞിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate