Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / സാമൂഹ്യ നീതി- സാമൂഹ്യ സുരക്ഷയും ക്ഷേമവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമൂഹ്യ നീതി- സാമൂഹ്യ സുരക്ഷയും ക്ഷേമവും

സാമൂഹ്യ നീതി- സാമൂഹ്യ സുരക്ഷയും ക്ഷേമവും

സാമൂഹിക സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് സംരക്ഷണവും പിന്തുണയും ഉറപ്പുവരുത്തുകയും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് സാമൂഹ്യസുരക്ഷാപരിപാടികളും ക്ഷേമപരിപാടികളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഐഎൽഒയുടെ നിർവചന പ്രകാരം സാമൂഹ്യ സംരക്ഷണം എന്നാൽ യാദൃച്ഛികമായി നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളുടെ ഭാഗമായുണ്ടാകുന്ന അശ്രദ്ധയോ വരുമാനത്തിലുണ്ടാകുന്ന കുറവോ മൂലം സാമൂഹിക സാമ്പത്തിക ദുരന്തങ്ങളിൽ നിന്നും സമൂഹം അതിലെ അംഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പൊതു മുൻകരുതലുകളും ജീവിത ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും സമീപിക്കുക എന്നതുമാണ്. ഇതിൻ പ്രകാരം എല്ലാവർക്കും സാമൂഹ്യസുരക്ഷിതത്വം എന്നതാണ് വിഭാവനം ചെയ്യുന്നത്, "രാഷ്ട്രീയ, പാരിസ്ഥിതിക, സാമ്പത്തിക, അനിശ്ചിതത്വങ്ങളുടെ അഭൂതപൂർവ്വമായ ചൂഷണത്തിന് കാരണമായ ഒരു പ്രതിസന്ധിയേറിയ ലോകത്തിൽ എവിടെ ജീവിക്കുന്നവരാണെങ്കിലും സാമൂഹ്യ സുരക്ഷിതത്വം ഒരു മനുഷ്യാവകാശമാണ്, ഒരു തലത്തിലെങ്കിലും അടിസ്ഥാന സാമൂഹ്യ സംരക്ഷണം ഉറപ്പാക്കണം" (ഐ.എൽ.ഒ, എല്ലാവർക്കും സാമൂഹ്യസുരക്ഷിതത്വം, 2012). ഇത്തരം സാമൂഹ്യസുരക്ഷാപരിപാടികളും ക്ഷേമപരിപാടികളും വെറുതെ ഒരു ക്ഷേമപ്രിസത്തിൽ ഒതുക്കി നിർത്താതെ ഈ പരിപാടികളെ അവകാശാടിസ്ഥാനത്തിലുള്ള ചട്ടക്കൂട്ടിലേക്ക് മാറ്റിയെടുക്കണമെന്നുള്ള ആവശ്യം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ജനസംഖ്യയുടെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വലിയ വിഭാഗത്തിന് സേവനങ്ങൾ ലഭിക്കുന്നതിനും സാമ്പത്തിക വിപണിയുടെ പ്രയോജനം ലഭിക്കുന്നതിനും കഴിയാതെ വരുന്ന രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംരക്ഷണം അത്യാവശ്യമാണ്. സുസ്ഥിര വികസന പദ്ധതി ലക്ഷ്യമിട്ട് നേട്ടങ്ങൾ കൈവരിക്കുന്നതിനും ദാരിദ്ര്യത്തെ ലഘൂകരിക്കുന്നതിനുമുള്ള ശക്തമായ ഉപകരണങ്ങളാണ് സാമൂഹ്യ സുരക്ഷാ പദ്ധതികൾ. മുൻകാലങ്ങളിൽ വികസന സിദ്ധാന്തങ്ങൾ സാമൂഹ്യനയങ്ങളെ അവഗണിച്ചിരുന്നെങ്കിലും സാമ്പത്തിക സാമൂഹ്യ നയങ്ങളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഉയർന്നുവരുന്നു. സാമ്പത്തിക വികസനപ്രക്രിയയിൽ മുൻകൂട്ടിത്തന്നെ രാജ്യം സാമൂഹ്യ സുരക്ഷാ സമ്പ്രദായങ്ങൾ കെട്ടിപ്പടുക്കുന്നത് മൊത്തമായുള്ള വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.

ശക്തമായ സാമൂഹ്യ സുരക്ഷിതത്വ വലയങ്ങൾ ഉണ്ടായിട്ടും വളരെയധികം ജനങ്ങളും അവഗണന, മാരകരോഗങ്ങൾ, വൈകല്യങ്ങൾ, ദാരിദ്ര്യം എന്നിവയെ ഫലപ്രദമായി നേരിടുന്നതിന് ഇപ്പോഴും പ്രയാസപ്പെടുന്നു. സാമൂഹ്യ സുരക്ഷിതത്വ വലയങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന വിഭാഗങ്ങളുമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗത്തിനും അവസരങ്ങളും കഴിവുകളും തത്തുല്യമായി ലഭ്യമാക്കുന്നതിനും ശ്രേഷ്ഠമായ ജീവിതം നയിക്കുന്നത് ഉറപ്പാക്കുന്നതിനും പരിഷ്കൃത സമൂഹം ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. ലഭ്യമായ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും മോണിട്ടറിംഗ് ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികളുണ്ടാകേണ്ടതാണ്. സാമൂഹ്യ സുരക്ഷിതത്വത്തിന്റെ ഒട്ടുമിക്ക പദ്ധതികളും മേൽ സൂചിപ്പിച്ചവയ്ക്കൊക്കെയായി വിഭാവന ചെയ്തിട്ടുള്ളതാണ്. സമഗ്രമായ ഉൾക്കൊള്ളിക്കലിൽ കുറവു വന്നിട്ടുണ്ടെങ്കിൽ പുതുതായി എന്തെങ്കിലും ഇടപെടലുകൾ ആവശ്യമുണ്ടെങ്കിൽ കണ്ടെത്തുന്നതിനും ഇരട്ടിക്കലിനെ ഇല്ലാതാക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്.

അംഗപരിമിതർ, മുതിർന്നവർ, ക്ലേശകരമായ ജീവിതം നയിക്കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കേരളത്തിൽ സാമൂഹ്യനീതി വകുപ്പും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുമാണ് സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

2.90909090909
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top