നിരന്തരമായ ചികിത്സ ആവശ്യമായ ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിമാസം 1100/- രൂപ നിരക്കിലും വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിയ്ക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, ബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രതിമാസം 1000/- രൂപ നിരക്കിലും അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് 2000/- രൂപ നിരക്കിലും ധനസഹായം അനുവദിക്കുന്ന സമാശ്വാസം പദ്ധതി പ്രകാരം 5281 പേര്‍ക്ക് നല്‍കി വന്ന ധനസഹായം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി 1293 പേര്‍ക്കു കുടി അനുവദിച്ചിട്ടുണ്ട്. ഇതിനായി 31.01.2017 വരെ ആകെ 446.41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020