অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്രുതിതരംഗം

ശ്രുതിതരംഗം

0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും, തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും സൗജന്യമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്ക് ഈ  പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതി നടപ്പാക്കുന്നതിന് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവര്‍ സര്‍ജറി ചാര്‍ജ് സ്വന്തമായി വഹിക്കേണ്ടതാണ്. രോഗനിർണയം, മരുന്ന്, പ്രാഥമിക ടെസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടില്ല. വാറന്‍റി കാലയളവിനു ശേഷം  ഇംപ്ലാന്റുകൾക്കും  അനുബന്ധ വസ്തുക്കൾക്കും മറ്റും ഉണ്ടാകുന്ന ചിലവുകൾ  മാതാപിതാക്കൾ വഹിക്കേണ്ടതാണ്. വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത വസ്തുക്കൾക്കുണ്ടാവുന്ന ചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടിവരും. ശ്രദ്ധക്കുറവ്, അപകടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല.
മാനദണ്ഡങ്ങള്‍
  • അപേക്ഷകന്‍റെ വാർഷിക കുടുംബ വരുമാനം 2 ലക്ഷത്തിൽ കുറവായിരിക്കണം.
  • രക്ഷിതാക്കൾ കുട്ടിക്ക് സ്പീച്ച് തെറാപ്പി പരിശീലനം നിർബന്ധമായും പരിശീലിക്കണം.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
  • കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.
  • കുട്ടിയുടെ മാതാപിതാക്കൾ അല്ലെങ്കിൽ ഗാർഡിയൻ സത്യവാങ്ങ്മൂലം 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നിർദിഷ്ട ഫോർമാറ്റിൽ സാക്ഷ്യപ്പെടുത്തണം.
  • വരുമാന സർട്ടിഫിക്കറ്റ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് , രക്ഷിതാക്കളുടെ തൊഴിൽ വിശദാംശങ്ങൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം   ചെയ്തിരിക്കണം.
സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
  1. ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം
  2. കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
  3. ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്
  4. മിംമ്സ് ഹോസ്പിറ്റല്‍, കോഴിക്കോട്
  5. ഡോ: മനോജ് ഇ. എന്‍. ടി ഹോസ്പിറ്റല്‍, കോഴിക്കോട്
  6. ഡോ: നൗഷാദ് ഇ .എന്‍ .ടി ഹോസ്പിറ്റല്‍, എറണാകുളം
  7. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി
  8. വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍, തൃശ്ശൂര്‍
  9. അസെന്‍റ്, ഇ.എന്‍.ടി ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
  10. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം

അപേക്ഷിക്കേണ്ടവിധം
നിശ്ചിത മാതൃകയിലുളള അപേക്ഷയും സത്യവാങ്ങ്മൂലം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
http://socialsecuritymission.gov.in/images/applications/cochlearappalication.pdf
സത്യവാങ്ങ്മൂലം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
http://socialsecuritymission.gov.in/images/applications/AFFIDAVIT_OF_SRUTHITHARANGAM.pdf
പൂരിപ്പിച്ച  അപേക്ഷകൾ  തപാൽ  മാർഗം  അയക്കേണ്ട  മേൽവിലാസം

എക്സിക്യൂട്ടീവ് ഡയറക്ടര്‍,
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,
രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം – 695012

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate