വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന വിശപ്പുരഹിത നഗരം പദ്ധതി കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പിലാക്കി വരുന്നു. ഇതിനായി 31.01.2017 വരെ 152.21 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളില്‍ അഡീഷണ കെയര്‍ പ്രൊവൈഡേഴ്സിനെ വയ്ക്കുന്ന പദ്ധതി :
സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള മിക്ക ക്ഷേമ സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കാന്‍ അനുമതിയുള്ള അന്തേവാസികളെക്കാള്‍ അധികം പേരെ താമസിപ്പിക്കാന്‍ സ്ഥാപന അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അധികമായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കി അവരുടെ ശാരീരിക മാനസിക ശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ക്ഷേമ സ്ഥാപനങ്ങളില്‍ അഡീഷണല്‍ കെയര്‍ പ്രൊവൈഡര്‍മാരെ അനുവദിക്കുന്ന പദ്ധതി സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുളള 74 ക്ഷേമ സ്ഥാപനങ്ങളിലും അനുവദിച്ചു വരുന്നു. ഈ പദ്ധതിയിലൂടെ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പരിചരണവും വൃത്തിയും നല്ല നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31.01.2017 വരെ പദ്ധതി ചെലവുകള്‍ക്ക് 236.27 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പിലൂടെ വികലാംഗര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും തല്‍സമയം വിതരണം ചെയ്യുന്ന പദ്ധതി :
സംസ്ഥാനത്തെ വൈകല്യം ബാധിച്ച മുഴുവന്‍ പേരെയും കണ്ടെത്തി ഇത്തരം വ്യക്തികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള അടിസ്ഥാനരേഖയായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 78 ക്യാമ്പുകള്‍ സംഘടിപ്പിച്ച് 14,413 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 31.01.2017 വരെ 66.71 ലക്ഷം രൂപ ചെവഴിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020