Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വി കെയർ

വി കെയർ

സഹായമര്‍ഹിക്കുന്ന കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കരുതലും സഹായവും നൽകുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപസമാഹരണം നടത്തുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് വി കെയറിലൂടെ ലക്ഷ്യമിടുന്നത്.

കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന വിവിധ ജനക്ഷേമപദ്ധതികള്‍ക്ക്  സര്‍ക്കാരില്‍ നിന്നും പദ്ധതി വിഹിതമായി അനുവദിച്ച് ലഭിക്കുന്ന തുകകൊണ്ടുമാത്രം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതല്ല. സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുവേണ്ടി മിഷന്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കൈതാങ്ങാകാന്‍ സന്‍മനസ്സുള്ള സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.  ചെറുതും വലുതുമായ തുകകള്‍ മിഷന്‍ ഫണ്ടിലേയ്ക്ക് രാജ്യത്തിനകത്തും പുറത്തും ഉള്ളവര്‍ക്ക് മിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ വഴി  സംഭാവനയായി നല്‍കാവുന്നതാണ്.

വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട് നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷപിക്കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്. സംഭാവനകള്‍ അയച്ച് തരേണ്ട മേല്‍വിലാസം  എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പൂജപ്പുര, തിരുവനന്തപുരം, ഫോണ്‍ : 0471 2348135, 2341200 ഫാക്സ് : 0471 2346016

ഫലപ്രദമായതും സുസ്ഥിരവുമായ രീതിയിൽ വിവിധ സാമൂഹ്യ സുരക്ഷയും സാമൂഹ്യസേവനപ്രവർത്തനങ്ങളും രൂപകൽപന ചെയ്യുകയും നടപ്പിലാക്കുകയും, ഏകോപിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായി നിലകൊള്ളുക എന്നതാണ് ഈ പദ്ധതിയുടെ വിഷൻ.

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ, അക്കൗണ്ട്സ് ഓഫീസർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ, ഗവൺമെൻറ് സെക്രട്ടറി, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നത്.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, അഡ്മിനിസ്ട്രേഷൻ കം അക്കൗണ്ട്സ് ഓഫീസർ എന്നിവയുടെ സംയുക്ത ഒപ്പുവിന്മേൽ  5 ലക്ഷം രൂപ വരെ മാത്രമേ ഫണ്ട്  പിൻവലിക്കാൻ സാധിക്കുകയുള്ളു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരുടെ സംയുക്ത ഒപ്പുവിന്മേൽ  5 ലക്ഷത്തിലധികം വരുന്ന ഫണ്ട്  പിൻവലിക്കാൻ സാധിക്കും. അക്കൗണ്ടുകളുടെ ഓഡിറ്റ് നിയമപരമായി വാർഷിക ഓഡിറ്റിനും സോഷ്യൽ ഓഡിറ്റിനും വിധേയമായിരിക്കും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്‍റെ ഭരണസംഘം സോഷ്യൽ ഓഡിറ്റ് ടീമിനെ നിയമിക്കും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, എൻജിഒയുടെ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, നിയമ അധികാരികൾ, ചേംബർ ഓഫ് കൊമേഴ്സ് വിരമിച്ച ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, ചാർട്ടഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ള  പ്രമുഖ വ്യക്തികളായിരിക്കും വിദഗ്ധ ടീം അംഗങ്ങൾ. വി  കെയർ ഫണ്ടിൽ നിന്നും ഭരണപരമായ ആവശ്യങ്ങൾക്കായി പണം ചിലവഴിക്കുന്നതല്ല.

വ്യക്തികൾ , കോർപ്പറേറ്റുകൾ , സൊസൈറ്റികൾ, പ്രശസ്തർ, ഫൌണ്ടേഷനുകൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാർ വകുപ്പുകൾ, ദേശീയവും അന്തർദേശീയവുമായ ഏജൻസി / സംഘടനകൾ എന്നിവരായിരിക്കും പ്രധാന ഫണ്ടുകളുടെ സ്രോതസ്സുകൾ.

പ്രോജക്ടിനായി ഫണ്ട് ശേഖരിക്കാൻ വിദ്യാർത്ഥികളുടെ സംരംഭങ്ങൾ, റോഡ് ഷോ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‍സിബിലിറ്റി, ചാരിറ്റി സെസ്സ്, ഉത്പന്നങ്ങൾ / നിർമ്മാണ ഉൽപന്നങ്ങളുടെ വിൽപ്പന, ഗ്യാരൻറി റിട്ടേൺ ബോണ്ടുകൾ (പണപ്പെരുപ്പ സംരക്ഷിത ബോണ്ട്), സ്ഥിര നിക്ഷേപം, ഇവന്റുകൾ എന്നീ മാർഗങ്ങൾ ഉദ്ദേശിക്കുന്നു. കൂടാതെ സ്റ്റാമ്പുകൾ, കൂപ്പൺ വിൽപ്പന / കൂപ്പൺ പുസ്തകങ്ങൾ , സ്പോൺസർഷിപ്പ്, ലോട്ടറി, സംഗീതകച്ചേരികൾ, ഫിലിം ഫെസ്റ്റിവൽ, ടിവി / റേഡിയോ പ്രക്ഷേപണം, വാർത്ത മാധ്യമ പരസ്യങ്ങൾ, ന്യൂസ്‌ലെറ്റേഴ്സ്, വെബ്സൈറ്റ് പ്രമോഷൻ, സോഷ്യൽ  മീഡിയ പ്രമോഷൻ, സാമൂഹിക പരിപാടികൾ എന്നീ രീതികളിൽ ഫണ്ട് ശേഖരിക്കാനും സമൂഹത്തിൽ ദാനധർമ്മത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാനും ഉപയോഗിക്കും.

പ്രധാന ലക്ഷ്യങ്ങൾ

1. സാമൂഹ്യ സുരക്ഷിതത്വം ആവശ്യമായി വരുന്ന വ്യക്തികളെ സഹായിക്കുകയും പിന്തുണക്കുകയും   ചെയ്യുക.

2. കോർപ്പറേറ്റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ഫൌണ്ടേഷനുകൾ, എൻജിഒയുടെ വ്യക്തികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭമായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.

3. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ നിലവിലുള്ള സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾക്ക് റിസർവ് ഫണ്ട് സമാഹരിക്കുക.

4. സമൂഹത്തിന്‍റെ ആവശ്യം അനുസരിച്ച് സാമൂഹ്യ സുരക്ഷാ പദ്ധതികൾ രൂപകൽപ്പന ചെയ്യുക.

5. വ്യക്തിഗതമായ ഗുണഭോക്താക്കളുടെ ശ്രദ്ധയും അവരെ പിന്തുണക്കാനുള്ള സംവിധാനം വികസിപ്പിക്കുക.

അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തിയശേഷം ഗുണഭോക്താക്കളെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ തിരഞ്ഞെടുക്കും. കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷന്‍റെ കീഴിലുള്ള  സംഘം ഫണ്ടുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് socialsecuritymission@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

വി-കെയർ  വോളണ്ടീർ  കോർപസ് - ശാരീരിക മാനസിക അധിദുരിതമനുഭവിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പരിഷ്കൃതസമൂഹത്തിന്‍റെ ചുമതലയാണ്. ശാരീരിക- മാനസിക അവശതകളും വേദനകളും മറന്ന് ജീവിതം സംഘര്‍ഷരഹിതമായി മുന്നോട്ട് നീക്കാന്‍ സഹായിക്കേണ്ടത് പ്രസ്തുത വ്യക്തികളെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്‍റെ കൂടി ചുമതലയാണ്. ഇക്കാര്യത്തിലും ജനകീയ മാതൃകകള്‍ സ്യഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനായി നിരവധി കൂട്ടായ്മകള്‍ പ്രാദേശികമായി രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ എടുത്തു പറയാവുന്ന ഒന്നാണ് കേരളത്തിലെ പാലിയേറ്റീവ് പ്രസ്ഥാനം. സാധാരണ ജനങ്ങളും, ഡോക്ടര്‍മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെ ശയ്യാവലംബരായി ജീവിതദുരിത മനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് വി-കെയര്‍ വോളന്‍റിയര്‍ കോര്‍പ്സ് സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ സംഘടനാ സംവിധാനങ്ങള്‍, സന്നദ്ധ സേവകരായ വ്യക്തികള്‍ തുടങ്ങി എല്ലാവിഭാഗങ്ങളേയും കോര്‍ത്തിണക്കി ഒരു സാമൂഹ്യാധിഷ്ടിത പരിചരണ സേവന ശൃംഖലക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിയണം.  ഈ ലക്ഷ്യത്തോടെയാണ്  സാമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍ വി-കെയര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

2.77777777778
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top