<p style="text-align: justify; ">കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന പദ്ധതി വിഹിതത്തിനു പുറമേ ആവശ്യമായ വിഭവം കോര്‍പ്പറേറ്റുകള്‍, ഫൗണ്ടേഷനുകള്‍, വ്യക്തികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 3 പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചെലവിനായി 31.01.2017 വരെ 65.12 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.</p> <p style="text-align: justify; ">തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യക്തികള്‍, കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്ന് ഫണ്ട് സമാഹരിച്ച് ബഡ്ജറ്റ് വിഹിതത്തിനു പുറമേ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയും ഗുണഭോക്താക്കള്‍ക്കായി ചെലവഴിക്കുകയും ചെയ്തു വരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31.01.2017 വരെ ഇപ്രകാരം 685.13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.</p>