Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലാന്‍റ് റവന്യൂ

ലാന്‍റ് റവന്യു വിഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

കേരള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പദ്ധതി

അപേക്ഷാ തീയതിയില്‍ 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി.  വാര്‍ഷിക കുടുംബ വരുമാനം 11,000/- രൂപയില്‍ താഴെയുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.  2002 വര്‍ഷം മുതല്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ 1974 ലെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കേണ്ടതാണ്.  പത്തുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഭൂവുടമയുടെ/ ഭൂവുടമകളുടെ കൃഷി ഭൂമിയിലോ അതിനോടനുബന്ധിച്ചോ ഉള്ള ജോലിയോ മറ്റേതെങ്കിലും  കൃഷിപ്പണിയോ ഒരു ഭൂവുടമ നല്‍കുന്ന കൂലിക്കുവേണ്ടി ചെയ്യുന്നതും അവന്‍റെ/അവളുടെ ഉപജീവന മാര്‍ഗ്ഗം പ്രധാനമായും  അങ്ങനെ ലഭിക്കുന്ന കുലിയെ ആശ്രയിച്ച് ജീവിച്ചാളുമായിരിക്കണം.  എന്നാല്‍ വാര്‍ദ്ധക്യം മൂലമോ ശാരീരിക ദഡര്‍ബ്ബല്യം മൂലമോ  കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്യാന്‍ കഴിയാത്താളായിരിക്കണം.  അപേക്ഷാ തീയതിക്കു തൊട്ടുമുമ്പ്  കുറഞ്ഞ പക്ഷം പത്തു വര്‍ഷക്കാലം തുടര്‍ച്ചയായി സംസ്ഥാനത്ത് താമസിച്ചിരിക്കേണ്ടതാണ്.  തൊഴിലാളി നിയമത്തിന്‍റെ  പരിധിയിലുള്ള തോട്ടങ്ങളില്‍  ജോലി ചെയ്തിരുന്നവര്‍ ഈ പദ്ധതി മുഖാന്തിരമുള്ള സഹായത്തിനര്‍ഹരല്ല.  അപേക്ഷകന്‍ മറ്റ്  യാതൊരുവിധ  പെന്‍ഷന്‍ സ്വീകരിക്കുന്നാളാകാന്‍ പാടില്ലാത്തതാണ്.  തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  യുക്തമെന്ന് തോന്നുന്നപക്ഷം തദ്ദേശഭരണ സ്ഥാപനത്തിന് വില്ലേജാഫീസറില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.  പെന്‍ഷന്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നതുമായിരിക്കും.

മുന്‍ ജന്മിമാര്‍ക്ക് പെന്‍ഷന്‍
സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയതുമൂലം  ജന്മിത്വം നഷ്ടപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍, മുന്‍ ജന്മിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പെന്‍ഷന്‍ തുകയും അവര്‍ക്കായി നിജപ്പെടുത്തിയിരുന്ന വാര്‍ഷിക വരുമാന പരിധിയും 2011ലെ അസാധാരണ ഗസ്റ്റ് വിജ്ഞാപനപ്രകാരം ഉയര്‍ത്തിയിരിക്കയാണ്.  ഭൂപരിഷ്‌ക്കരണം മൂലം സംസ്ഥാനത്തെ മുന്‍ ജമ്മിമാര്‍ക്ക് ഇപ്പോള്‍ പ്രതിമാസം പെന്‍ഷനായി 1500/ രൂപ നല്‍കി വരുന്നു.   അവരുടെ വാര്‍ഷിക വരുമാന പരിധി 50,000/ രൂപയായി ഉയര്‍ത്തിയിരിക്കുന്നു.  ഇത് ലഭിക്കുന്നതിനായുള്ള യോഗ്യത:

i)    അപേക്ഷകന് 70 വയസ്സ് പൂര്‍ത്തിയായിരിക്കണം
ii)    കുടുംബ വാര്‍ഷിക വരുമാനം 50,000/  രൂപയില്‍ കവിയാന്‍ പാടില്ല
iii)    അപേക്ഷകന് സ്വന്തമായി 50 സെന്‍റിലധികം ഭൂമി ഉണ്ടായിരിക്കുവാന്‍ പാടില്ല
iv)    ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരേക്കറില്‍ കുറയാത്ത ഭൂമി നഷ്ടപ്പെട്ടിരിക്കണം
v)    മറ്റ് പദ്ധതികള്‍ പ്രകാരമുള്ള പെന്‍ഷന്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല.
vi)    അപേക്ഷകന്‍ പ്രസ്തുത താലൂക്കിലെ സ്ഥിര താമസക്കാരനായിരിക്കണം

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  വില്ലേജ് ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദിഷ്ട തഹസീല്‍ദാര്‍ക്ക സമര്‍പ്പിക്കണം.  തഹസീല്‍ദാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.  ഇതില്‍ പരാതിയുള്ളവര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ സമീപിക്കാവുന്നതാണ്.  ഈ പദ്ധതിയുടെ മേല്‍നോട്ടം സംസ്ഥാന ലാന്‍റ് ബോര്‍ഡിനാണ്. സംസ്ഥാന ചെലവില്‍ മുന്നുമാസത്തിലൊരിക്കല്‍ ഈ പെന്‍ഷന്‍ മണിഓര്‍ഡറായി അപേക്ഷകന് ലഭിക്കുന്നു.

ധനസഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായത്തിനായി അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്കും   ധനഹായം അര്‍ഹതപ്പെട്ടവര്‍ക്കു കാലതാമം കൂടാതെ ലഭിക്കുവാനുമായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
i)    രോഗ വിവരം സംബന്ധിച്ച കൃത്യവും വ്യക്തവുമായ  രേഖകള്‍ അപേക്ഷയോടൊപ്പം മര്‍പ്പിക്കേണ്ടതാണ്.
ii)    ചികിത്സാ സഹായത്തിനുള്ള അപേക്ഷയോടൊപ്പം യഥാര്‍ത്ഥമായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
iii)    രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന ഫോര്‍മാറ്റില്‍ തന്നെയുള്ള 6 മാസ കാലാവധിക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.
iv)    2,000 രൂപ വരെ ധനസഹായത്തിന് അര്‍ഹരായവരുടെ അപേകള്‍  സര്‍ക്കാരിലേയ്ക്കയക്കേണ്ടതില്ല.  ബന്ധപ്പെട്ട കളക്ടറേറ്റുകളില്‍ തന്നെ അതു തീര്‍പ്പാക്കാവുന്നതാണ്.
v)    സാധാരണ രോഗങ്ങള്‍ക്ക് (ജലദോഷം, പനി, തലവേദന, വിമ്മിട്ടം, ശ്വാസംമുട്ട് , ആസ്മ, സന്ധിവേദന, ഷുഗര്‍, രക്തമ്മര്‍ദ്ദം തുടങ്ങിയവ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായം ശുപാര്‍ശചെയ്യാതിരിക്കാനും അനുവദിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
vi)    ഒരു അപേകന് ഒരേ രോഗചികിത്സയ്ക്കായി തന്നെ പലതവണ ധനഹായം അനുവദിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്.  എന്നാല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ തികച്ചും  അര്‍ഹമെന്നു തോന്നുന്ന  ഉചിതമായ  തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് അധികാരമുണ്ടായിരിക്കന്നതാണ്.
vii)    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായം ലഭിക്കുന്നതിന് അര്‍ഹതയായി നിശ്ചയിച്ചിട്ടുള്ള പരമാവധി വാര്‍ഷിക വരുമാന പരിധി ഇപ്പോഴുള്ള ഇരുപതിനായിരത്തില്‍ നിന്നും 1 ലക്ഷം രൂപയായി ഉയര്‍ത്തുന്നു.
viii)    ചികിത്സയ്ക്ക് ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടാല്‍ മറ്റ് അന്വേഷണങ്ങള്‍ കൂടാതെ പതിനായിരം രൂപ വരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
ix)  പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പതിനായിരം രൂപ വരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
x)  സാധാരണ സാഹചര്യങ്ങളില്‍ പതിനായിരം രൂപക്ക് മുകളിലുള്ള ധനഹായം അതാത് ജില്ലാകളക്ടര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ അനുവദിപ്പാന്‍ പാടുള്ളൂ.
xi)    മരണം സംഭവിച്ച ദുരന്തപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഒരു ലക്ഷം രൂപവരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
xii)    1 ലക്ഷത്തിന് മുകളില്‍ ധനഹായം അനുവദിക്കുന്നതിന് മന്ത്രിഭയുടെ അനുമതി തേടേണ്ടതാണ്.

ദുരന്തനിവാരണം പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള  ധനഹായം

കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കുള്ള ധനഹായം ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.  വീടുകള്‍ കച്ചാ, പക്ക എന്ന ഭേദമില്ലാതെ ലഭിക്കുന്നതാണ്.  ഭാഗികമായി വീട് നശിക്കുന്നവര്‍ക്ക്  നഷ്ടപരിഹാരം നാശനഷ്ടത്തിന്റെ തോത് കണക്കാക്കി കച്ചാ,പക്ക ഭേദമില്ലാതെ പരമാവധി 35,000/ രൂപ വരെ ലഭിക്കുന്നതാണ്. പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്കുള്ള ധനഹായമായ 1 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ 35,000/  രൂപ 22450211399 എന്ന ശീര്‍ഷകത്തിലും ബാക്കി 65,000/ രൂപ ട22458080080 ഠ എന്ന ശീര്‍ഷകത്തില്‍ നിന്നും നല്‍കുന്നു.  ഭാഗിക ഭവന നാശത്തിനു നല്‍കുന്ന തുക "2245/02/113/99"  എന്ന ശീര്‍ഷകത്തില്‍ നിന്നുമാണ്  നല്‍കുന്നത്.

വിവിധ രോഗ ചികിത്സാ പദ്ധതികള്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷയരോഗികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ പദ്ധതി സംസ്ഥാന നിവാസികള്‍ , അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് കേരളത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരതാമസം ഉള്ളവരും എന്നാല്‍ സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ടി.ബി.ക്ലിനിക്കിലോ, ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്തവരുമായ നിര്‍ധനരായ എല്ലാ ക്ഷയരോഗികള്‍ക്കു ഈ പദ്ധതിയനുസരിച്ചുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാവുന്നതാണ.  വാര്‍ഷികവരുമാനം 2400 രൂപയില്‍ താഴെയുള്ളവരും അസിസ്റ്റന്റെ സര്‍ജന്‍ പദവിയില്‍ താഴെയല്ലാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ അപേക്ഷയിലെ കക്ഷി ഒരു ക്ഷയരോഗിയാണെന്നും അയാള്‍ക്ക് 6 മാസത്തേയ്‌ക്കെങ്കിലും ചികിത്സയ അത്യാവശ്യമാണെന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്.  പ്രതിമാസം 50 രൂപ ധനഹായമായി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നു.  താലൂക്ക് ഓഫീസില്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തഹീല്‍ദാരുടെ തീരുമാനത്തിനെതിരെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കു അപ്പീല്‍ നല്‍കാവുന്നതാണ്.

അഗതികളായ കുഷ്ഠരോഗികള്‍ക്കു വേണ്ടിയുള്ള  ധനഹായ പദ്ധതി

ധനഹായത്തിന് അര്‍ഹതയുളളവര്‍
i)    അപേക്ഷിക്കുന്ന കക്ഷി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമക്കാരനായിരിക്കണം
ii)    വാര്‍ഷിക വരുമാനം 2400/- രൂപയില്‍ താഴെയായിരിക്കണം
iii)    അപേക്ഷകര്‍ ഇരുപത്തിയൊന്നോ അതില്‍ കൂടുതലോ വയസ്സുപ്രായമുള്ളവരും ബന്ധുക്കളാരും ഇല്ലാത്തവരും (ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ, മകന്‍) ആയിരിക്കണം.  നിയമാനസൃതമായ ഒരു പുത്രനെ ദത്തുപുത്രനായി കണക്കാക്കാവുന്നതാണ്.  എന്നാല്‍ വളര്‍ത്തു പുത്രനെ പുത്രനായി കണക്കാക്കാവുന്നതല്ല.  മുകളില്‍ പറഞ്ഞ പ്രകാരമുള്ള ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ബന്ധു ഇല്ലാത്തതായി അനുമാനിക്കുന്നതാണ്.

ധനസഹായത്തിന് അര്‍ഹത ഇല്ലാത്തവര്‍
i)    അതിവായി യാചക വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍
ii)    ദാചാര വിരുദ്ധമായ കുറ്റങ്ങള്‍ക്ക്  ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍
iii)    ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുളളവര്‍
iv)    സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും നിര്‍ദ്ദിഷ്ട  ചികിത്സയില്‍ കഴിയാത്തവരുമായ വ്യക്തികള്‍
v)    സൗജന്യ ചികിത്സയും താമസ സൗകര്യവും ലഭ്യമാക്കുന്ന ചികിത്സക്കുവേണ്ടി പ്രത്യേകം  സജ്ജമാക്കിയിട്ടുള്ള  ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍
vi)    സംസ്ഥാന ഗവര്‍ണ്‍മെന്റോ, കേന്ദ്ര ഗവണ്‍മെന്റോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃത സ്ഥാപനമോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെന്‍ഷനോ ലഭിക്കുന്നവര്‍.
ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസീല്‍ദാര്‍ക്കോ വില്ലേജ് ആഫീസര്‍ക്കോ ആണ്.  ധനസഹായം പ്രതിമാസം 200 രൂപ. തഹസീല്‍ദാരുടെ തീരുമാനത്തിനെതിരെ  റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

അഗതികളായ ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള ധനസഹായ പദ്ധതി

ധനസഹായത്തിന് അര്‍ഹതയുള്ളവര്‍
i)    അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍  സ്ഥിരതാമസക്കാരായിരിക്കണം
ii)    വാര്‍ഷിക വരുമാനം 2400/ രൂപയില്‍ താഴെയായിരിക്കണം
iii)    ഇരുപത്തിയൊന്നോ അതില്‍ കൂടുതല്‍ വയസ്സ് പ്രായമുള്ളവര്‍ ബന്ധുക്കള്‍ (ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ, മകന്‍) ആരും ഇല്ലാത്തവരും ആയിരിക്കണം
നിയമാനുസൃതമായി ഒരു ദത്തുപുത്രനെ പുത്രനായി കണക്കാക്കാവുന്നതാണ്. അപേക്ഷകന്റ് മുകളില്‍ പറഞ്ഞപ്രകാരമുള്ള ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7 വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ഒരു ബന്ധു ഇല്ലാത്തതായി അനുമാനിക്കാവുന്നതാണ്.
ധനസഹായത്തിന് അര്‍ഹതയില്ലാത്തവര്‍
i)    സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും നിര്‍ദ്ദിഷ്ട  ചികിത്സയില്‍ തുടരാത്തവരുമായ വ്യക്തികള്‍
ii)    സൗജന്യ ചികിത്സയും താമസ സൗകര്യവും ലഭ്യമാക്കുന്നതിനും ക്യാന്‍സര്‍രോഗം ചികിത്സിക്കുന്നതിനുവേണ്ടി സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ, സാനിറ്റോറിയത്തിലോ  മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍
iii)     സംസ്ഥാന ഗവര്‍ണ്‍മെന്റോ, കേന്ദ്ര ഗവണ്‍മെന്റോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതില്‍ നിന്നെങ്കിലും ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃത സ്ഥാപനമോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക്

ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്     തഹസീല്‍ദാര്‍ക്കോ, വില്ലേജ് ആഫീസര്‍ക്കോ ആണ്. ലഭിക്കുന്ന ധനസഹായം പ്രതിമാസം 200 രൂപയാണ്. തഹസീല്‍ദാരുടെ തീരുമാനത്തിനെതിരെ  റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

ദേശീയ സാമൂഹ്യ സഹായ പദ്ധതി

ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം കുടുംബസഹായത്തിനായി  താലൂക്ക് തഹസീല്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  അപേക്ഷകന്റെ കുടുംബം ദാരിദ്ര്യരേഖയ്ക്കുതാഴെ (വാര്‍ഷിക കുടുംബവരുമാനം 11,000/ രൂപവരെ) യുള്ളവരായിരിക്കണം.  മരണം കഴിഞ്ഞ് ഒരു മാസത്തിനകം താലൂക്ക് തഹസീല്‍ദാര്‍ക്ക് അപേക്ഷ ലഭിച്ചിരിക്കണം. ഏതെങ്കിലും കാരണത്താല്‍ നിര്‍ദ്ദിഷ്ട സമയത്തിനകം അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ തക്കതായ കാരണം ബോധിപ്പിച്ച്  മാപ്പാക്കുവാന്‍  ജില്ലാകളക്ടര്‍ക്ക് അപേക്ഷിക്കണം.  അപേക്ഷയുടെ രണ്ടു പകര്‍പ്പും, മരണസര്‍ട്ടിഫിക്കറ്റ്, അപകടമരണമാണെങ്കില്‍ പോസ്റ്റുമാര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.  മരണപ്പെട്ടയാള്‍ കുടുംബത്തിലെ  പ്രധാനവരുമാനക്കാരനായിരുന്നയാളും 18 വയസ്സിനും  64 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ആളായിരിക്കുകയും വേണം.  അപേക്ഷകന്റെ കുടുംബം കഴിഞ്ഞ 3 വര്‍ഷമായി സംസ്ഥാനത്ത് സ്ഥിരതാമസക്കാരനായിരിക്കേണ്ടതാണ്.

ലാന്‍റ് റവന്യൂ

സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ളതും ലാന്‍റ് റവന്യൂ കാര്യാലയം മുഖേന ഫണ്ടു വിതരണം നടത്തിവരുന്നതുമായ ക്ഷേമ പദ്ധതികള്‍ ചുവടെ സൂചിപ്പിക്കുന്നു.

1)    അംഗവൈകല്യമുള്ളവര്‍ക്കും മന്ദബുദ്ധികള്‍ക്കുമായുള്ള പ്രത്യേക പെന്‍ഷന്‍
ജി.ഒ.(പി)154/82/എല്‍.എ. ആന്‍റ്.എസ്.ഡബ്ല്യൂ.ഡി തീയതി 4/9/1982 ഉത്തരവിന്‍ പ്രകാരം മിനിമം 40% അംഗവൈകല്യമുളളവര്‍ക്കു പെന്‍ഷന്‍ നല്‍കി വരുന്നു.   ഈ പെന്‍ഷന്‍ 22/8/2012ലെ  സര്‍ക്കാര്‍ ഉത്തരവ്  (എം.എസ്) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ പ്രകാരം 80% മേല്‍ വൈകല്യമുള്ളവര്‍ക്കു വികലാംഗ പെന്‍ഷന്‍ പ്രതിമാസം 700 രൂപയായും മറ്റുളളവര്‍ക്കുള്ള വികലാംഗപെന്‍ഷന്‍ 525/ രൂപ നിരക്കിലും നല്‍കി വരുന്നു.  ഈ പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ ഉയര്‍ന്ന കുടുംബവാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 20,000/ രൂപയായും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 22,375/രൂപയായും നിശ്ചയിച്ചിട്ടുണ്ട്.  40%ല്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് ഈ ഗണത്തില്‍  പെന്‍ഷന്‍ ലഭിക്കുക.

2)    പാവപ്പെട്ട വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം
നിര്‍ദ്ധനരായ വിധവകളുടെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിനുവേണ്ടി 19/6/1978 ലെ ജി.ഒ.(പി) നമ്പര്‍ 15/78 എല്‍.എ. ആന്‍റ്.എസ്.ഡബ്ല്യു..ഡി നമ്പര്‍ ഉത്തരവിന്‍ പ്രകാരം പ്രാബല്യത്തില്‍ വന്നതാണ് ഈ പദ്ധതി.  ഇതു പ്രകാരം വിവാഹത്തിന് 10,000/രൂപ വീതം ഓരോ കേസിനും നല്‍കി വരുന്നു.  ഈ സഹായത്തിനായി ഗുണഭോക്താക്കളുടെ ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 20,000/ രൂപയായും നഗര പ്രദേശത്തുള്ളവര്‍ക്ക് 22,375/-  രൂപയായും നിശ്ചയിച്ചിരിക്കുന്നു.

3)    അഗതി (വിധവ) പെന്‍ഷന്‍
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലൂടെയോ, മരണം മുലമോ, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലൂടെ ഭര്‍ത്താവ് നഷ്ടപ്പെടുകയും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 22/8/2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ പ്രകാരം പ്രതിമാസം 525/ രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കി വരുന്നു.

4)    ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് 65 വയസ്സിനുമുകളില്‍ പ്രായമുള്ള ബി.പി.എല്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട് .  22/8/12 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 50/2012 സാ.ക്ഷേ.വ. നമ്പര്‍ ഉത്തരവ് പ്രകാരം 80 വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധജനങ്ങള്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900/രൂപയായും നിശ്ചയിച്ചിട്ടുണ്ട്.  മറ്റുള്ളവര്‍ക്ക്  400/ രൂപയായി തുടരുന്നു.

5)    50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍
31/3/2001 ലെ ജി.ഒ.(എം.എസ്) 14/2000 സാ.ക്ഷേ.വ നമ്പര്‍ ഉത്തരവിന്‍പ്രകാരം 1/4/2001 മുതല്‍ നിലവില്‍ വന്ന ഈ പദ്ധതിപ്രകാരം 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നു. 22/8/2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ ഉത്തരവ് പ്രകാരം പ്രതിമാസം 525/- രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കി വരുന്നു.  ഈ ധനസഹായം ലഭിക്കുവാനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 20,000/- രൂപയും നഗര പ്രദേശത്തുള്ളവര്‍ക്ക് 22,375/- രൂപയായും നിശ്ചയിച്ചിരിക്കുന്നു.

3.30769230769
ലക്ഷ്മി Sep 04, 2016 10:18 PM

എത്ര വയസ് വരെയുള്ള സ്ത്രീകൾക്ക് വിധവ പെൻഷൻ ലഭിക്കും? 60 വയസിന് മേൽ പ്രായമുള്ളവർക്ക് യോഗ്യതയുണ്ടോ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top