Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

കൂടുതല്‍ വിവരങ്ങള്‍

 

ശ്രദ്ധ- വികസനം എന്‍റെ അവകാശം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണം ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ ഒരു പുതിയ അവകാശ ബോധം അത് സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. വികസനം, എന്‍റെ അവകാശം എന്ന ബോധത്തില്‍ നിന്നും ഉളവായിട്ടുള്ള ആത്മവിശ്വാസവും തന്‍റേടവുമാണ് അതിന്‍റെ പിന്നിലെ പ്രേരകശക്തി. അഴിമതി ലവലേശമില്ലാതെ, ഏറ്റവും സുതാര്യമായി പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നതിലൂടെ സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും അവരിലേക്ക് തന്നെ പൂര്‍ണ്ണമായി ഒഴുകിയെത്തുന്നുവെന്നതാണ് ഈ അവകാശ ബോധത്തിന്‍റെ ആധാരശീല. നാളിതുവരെ ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞ് നില്ക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്തിരുന്ന ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, വിധവകള്‍, പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നീ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും വന്‍തോതില്‍ ഒരു വികസനപ്രക്രിയയില്‍ അണിചേര്‍ന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്. എന്നിരുന്നാലും ഈ പദ്ധതിയില്‍ ആവശ്യം അണിച്ചേരേണ്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ പൂര്‍ണ്ണതോതില്‍ ഇനിയും ഈ പദ്ധതിയുടെ അവകാശികളായി മാറിയിട്ടില്ലായെന്ന് കാണാവുന്നതാണ്. വയനാട് ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും ഈ പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ചെയ്ത് അവര്‍ക്ക് തൊഴില്‍കാര്‍ഡുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ കുടുംബങ്ങള്‍ തൊഴിലിനിറങ്ങി ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല. ഈ പദ്ധതിയുടെ നേരവകാശികളായ അത്തരം കുടുംബങ്ങളെ  കണ്ടെത്തി അവരെ ഇതിന്‍റെ ഭാഗഭാക്കുകളാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവിഷ്ക്കരിച്ചിരിക്കുന്ന പ്രത്യേക പരിപാടിയാണ് څശ്രദ്ധچ. വികസന പ്രക്രിയയുടെ പുറമ്പോക്കില്‍ കഴിയുന്നതിന് വിധിക്കപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, ധീവര സമുദായങ്ങളില്‍ വികസനം അവരുടെ അവകാശമാണ് എന്ന അവബോധം സൃഷ്ടിച്ച്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ പങ്കാളികളാക്കുകയാണെന്നതാണ് څശ്രദ്ധچയുടെ ആത്യന്തിക ലക്ഷ്യം. ചുരുക്കി പറഞ്ഞാല്‍ നാളിതു വരെ പലകാരണങ്ങളാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത പട്ടികജാതി - പട്ടിക വര്‍ഗ്ഗമടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക്  ഈ പദ്ധതിയുടെ നേട്ടങ്ങള്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധാ പൂര്‍വ്വം നടത്തുന്ന ഇടപെടലുകളെയാണ് ശ്രദ്ധ എന്നു പറയുന്നത്.
ഇതില്‍  നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ വിഭാഗങ്ങളെ തൊഴിലുറപ്പിന്‍റെ ഭാഗമാക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകളും പരിശ്രമങ്ങളും ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥന്‍മാരുടെയും പൊതു പ്രവര്‍ത്തകരുടെയും ഇടയില്‍ നിന്നും ആവശ്യമാണ്. ശ്രദ്ധാപൂര്‍വ്വമായ നടപടികളിലൂടെ മാത്രമെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ അണിചേരുന്ന തൊഴിലുറപ്പിന്‍റെ  പടയണിയില്‍  ഇവരെ  ഉള്‍ച്ചേര്‍ക്കാന്‍ കഴിയൂ. ڇശ്രദ്ധڈയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യവും ഈ വസ്തുതയാണ്.
വയനാട്  ജില്ലയില്‍ ഏറ്റവും ڇശ്രദ്ധڈ അര്‍ഹിക്കുന്ന അടിസ്ഥാന വിഭാഗം ആദിവാസി  സമൂഹമാണ്.  അവരില്‍ തന്നെ പണിയരും കാട്ടുനായ്ക്കരും അടിയരും കൂടുതല്‍ പരിഗണനയും പ്രത്യേക ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്. നാളിതുവരെ നാം സ്വീകരിച്ചുപോന്ന  രീതി ശാസ്ത്രങ്ങളിലും (ങലവേീറീഹീഴ്യ) സാങ്കേതങ്ങളിലും (ഠലരവിശൂൗലെ)  ഒരു അഴിച്ചുപണി  നടത്തിയാല്‍ മാത്രമേ ഈ  പദ്ധതിയുടെ അവകാശങ്ങളും പങ്കാളികളുമാക്കുവാന്‍ സാദ്ധ്യമാവൂ.   അതുകൊണ്ടുതന്നെ  എന്തുകൊണ്ടു ഈ വിഭാഗങ്ങള്‍  പൂര്‍ണ്ണതോതില്‍ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന അന്വേഷണത്തില്‍ നിന്നു മാത്രമേ ڇശ്രദ്ധڈ മുന്നോട്ട് വെയ്ക്കുന്ന രീതി   ശാസ്ത്രങ്ങളെ പിന്‍പറ്റി നമുക്ക് മുന്നേറുവാന്‍ കഴിയൂ.
പദ്ധതിയെ സംബന്ധിച്ച്  കേവല പ്രചരണങ്ങള്‍ കൊണ്ടുമാത്രം  ആദിവാസി സമൂഹത്തെ  ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയില്ല. പല വികസന പരിപാടികളും അവരുടെ  തനതായ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക പരിതോവസ്ഥയ്ക്ക് അനുയോജ്യമല്ലായെന്ന്  നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ സാംസ്ക്കാരിക പ്രത്യേകതകള്‍ക്ക്  ആവശ്യം കൊടുക്കേണ്ട ഊന്നല്‍ നല്‍കാതെയാണ്  പലപദ്ധതികളും അവര്‍ക്കുവേണ്ടി  ആവിഷ്ക്കരിക്കുന്നത്.  പരമ്പരാഗതമായി കര്‍ഷകരല്ലാത്ത ഒരു   ആദിവാസി വിഭാഗത്തിനുവേണ്ടി  നാം ആവിഷ്ക്കരിക്കുന്ന കാര്‍ഷിക വികസന പരിപാടികളെ അവര്‍ സ്വാംസീകരിക്കുന്നതിനും  സ്വീകരിക്കുന്നതിനും  കാലമേറെയെടുക്കും. കൃഷിയെ ആശ്രയിക്കാതെ കാടുമായി ബന്ധപ്പെട്ടു ജീവിച്ചു പോന്ന ഒരു ആദിവാസി വിഭാഗത്തിന് കുരുമുളകു വളളികളും  തെങ്ങിന്‍ തൈകളും വിതരണം ചെയ്യുന്നതിലൂടെ ഒറ്റയടിക്ക് അവരെ കര്‍ഷകരാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം നാം തിരിച്ചറിയേണ്ടതുണ്ട്. കൃഷിഭൂമി  പൊതുവായി കണക്കാക്കി  പുനം കൃഷിയിലൂടെ നാനാവിധ ഭക്ഷ്യവിളകളിറക്കി  ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിരുന്ന ഒരു ജനവിഭാഗത്തെ നാണ്യവിളകളിലേക്ക് പറിച്ചുനടാന്‍ കാലമെടുക്കും. അതുകൊണ്ടു തന്നെ ആദിവാസികള്‍ അവരുടെ കൃഷിഭൂമി തരിശിട്ടതിനുശേഷം പട്ടിണി കിടക്കുവെന്ന ആക്ഷേപം ചൊരിയുന്നവര്‍ ആദിവാസി സംസ്ക്കാരത്തിന്‍റെ ഇത്തരം തനതു പ്രത്യേകതകള്‍ അറിയാത്തവരാണ്. പശുവിന്‍റെയും  ആടിന്‍റെയും പാല്‍ അതിന്‍റെ കുട്ടികള്‍ക്ക് നുകര്‍ന്നു കുടിക്കുവാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു പട്ടിക വര്‍ഗ്ഗ സമൂഹം അവര്‍ക്കു പദ്ധതി സഹായമായി കിട്ടിയ കറവമാടിനെ കിട്ടിയ വിലക്ക് വിറ്റു കളയുന്നത് څപാല്‍ കറന്ന് വില്‍ക്കല്‍چ അവരുടെ സാംസ്ക്കാരിക സവിശേഷതകള്‍ക്ക് അന്യമായ ഒരു ജീവിതോപാധി ആയതുക്കൊണ്ടുകൂടിയാണ്. സ്വകാര്യ സ്വത്തിനെക്കുറിച്ചോ, പരമ്പരാഗതമായി സ്വത്തു കൈമാറുന്നതിനെ ക്കുറിച്ചോ,  സ്വകാര്യ സമ്പാദനത്തെക്കുറിച്ചോ, ആശങ്കകളും ആകുലതകളുമില്ലാത്ത ആദിവാസി സമൂഹം അന്നന്നത്തെ അപ്പത്തിനുവേണ്ടി മാത്രം അദ്ധ്വാനിക്കുന്നത് പൊതു സമൂഹത്തിന് മനസ്സിലാവാത്തതില്‍ അത്ഭുതമില്ല. ആകാശം എല്ലാവരുടേതുമായിരിക്കുന്നതുപോലെ ഭൂമിയും എല്ലാവരുടേതുമാണെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന പ്രാചീന ആദിവാസി ഗോത്രസമൂഹങ്ങള്‍ക്ക് അതിന്‍മേല്‍ മനുഷ്യനെങ്ങനെ ഉടമസ്ഥാവകാശം സ്ഥാപിക്കുവാന്‍ കഴിയുമെന്ന് ഉള്‍ക്കൊള്ളാനായിട്ടില്ല.   ഈ ഒരു പരിപ്രക്ഷ്യത്തില്‍ ചിന്തിച്ചാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ തൊഴിലുറപ്പ് പദ്ധതിയില്‍ അണിച്ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈ വരികയുള്ളു.
അവര്‍ക്കു വേണ്ടി ആവിഷ്ക്കരിക്കുന്ന മിക്ക വികസന പരിപാടികളിലും അവര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു എന്നതാണ് ഈ മേഖല നേരിടുന്ന എറ്റവും വലിയ വെല്ലുവിളി.  ഒരു ജനസമൂഹം അവര്‍ക്കു വേണ്ടി  നടപ്പാക്കുന്ന വികസന പദ്ധതിയെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ഏറ്റെടുക്കുകയും  ചെയ്യുന്നില്ലെങ്കില്‍ ബാഹ്യ ഇടപെടലുകള്‍ക്കും അഴിമതിക്കും ഫണ്ടിന്‍റെ ദുരുപയോഗത്തിനും അത് എളുപ്പം ഇടയാക്കും. അവശ ജനവിഭാഗങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ ഇടത്തട്ടുകാരുടെ ഇടപെടലുകള്‍ക്ക് പ്രസക്തിയേകും. അര്‍ഹമായ ആനുകൂല്യങ്ങളുടെയും ധനസാഹായത്തിന്‍റെയും ചോര്‍ച്ചയാണ് ഇതിന്‍റെ ആത്യന്തികഫലം. ദാരിദ്യം, അജ്ഞത, അഴിമതി എന്നീ ദൂഷിക വലയത്തില്‍ നിന്നും ഒരിക്കലും പുറത്തു കടക്കുവാന്‍ കഴിയാതെ പോകുന്നുവെന്നത് ഗോത്രസമൂഹം നേരിടുന്ന ഒരു സത്വപ്രതിസന്ധിയാണ്. ഇതിന്‍റെ പരിണിത ഫലം. ഈ ദൂഷിത വലയം തകര്‍ക്കുകയെന്നത് ശ്രദ്ധയെന്ന കാംപൈനിലൂടെ (ഇമാുമശഴി)പ്രത്യേകം ലക്ഷ്യമിട്ടിരിക്കുന്നു.
പക്ഷെ ഇതൊരിക്കലും എളുപ്പമോ ക്ഷിപ്രസാദ്ധ്യമോ അല്ലായെന്ന് കാണാവുന്നതാണ്. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു വശത്ത് കൈ നീട്ടി സ്വീകരിക്കുമ്പോള്‍ തന്നെ അത്തരം പദ്ധതികളില്‍ ആ സമൂഹത്തിനുള്ള വിശ്വാസ തകര്‍ച്ചയും ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വികസന പദ്ധതികളുടെ ആധിക്യത്തിന്‍റെ ഇരകളായി ആദിവാസി സമൂഹം മാറുന്നതിന്‍റെ അനുഭവങ്ങളും തീരെ വിരളമല്ല. പദ്ധതികളുടെയും പ്രൊജക്ടുകളുടെയും അവിഭാജ്യഭാഗമെന്നോണം നടത്തപ്പെടുന്ന എണ്ണമറ്റ സര്‍വ്വെകള്‍ക്ക് ഉത്തരം നല്‍കി മനം മടുത്തതിലൂടെ ഉണ്ടായ നിസ്സംഗത, പഠനയാത്രാ സംഘങ്ങള്‍ എന്ന പേരില്‍ എത്തുന്ന പിക്നിക് ഗ്രൂപ്പുകളുടെ ഗിനിപിഗുകളായി വേഷം കെട്ടേണ്ടി വരുന്നതിലൂടെ സ്വയം അനുഭവിക്കേണ്ടി വരുന്ന ആത്മനിന്ദ, കൊട്ടും കുരവയുമായി ആഘോഷ പൂര്‍വ്വം തൂടങ്ങിയ പല വികസന പ്രവര്‍ത്തനങ്ങളും പാതി വഴിയിലുപേക്ഷിച്ച് പോകുന്നതിന്‍റെ ഇരകളാകുവാന്‍ വിധിക്കപ്പെട്ടതിന്‍റെ അമര്‍ഷം എന്നിവയെല്ലാം പുതിയ പദ്ധതികളെയും നവ ആശയങ്ങളെയും സംശയത്തോടെ വീക്ഷിക്കുവാന്‍ ഈ സമൂഹത്തിന് പ്രേരണയാകുവെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ ഈ ജനസമൂഹത്തിന്‍റെ വിശ്വാസവും താല്‍പര്യവും വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് څ ശ്രദ്ധچ യില്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്.
ഇതിന്‍റെ ആദ്യ പടിയായി ഈ ജനസമൂഹവുമായി  ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള  (ഞമുുീൃേ ആൗശഹറശിഴ) പ്രവര്‍ത്തനങ്ങളാണ് തുടങ്ങി വെക്കേണ്ടത്. പങ്കാളിത്ത പഠന പ്രക്രിയയുടെ (ജമൃശേരശുമീൃ്യേ ഞൗൃമഹ അുുൃമശമെഹ)  പാഠങ്ങളും സങ്കേതങ്ങളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുവാന്‍ കഴിയണം. പട്ടികവര്‍ഗ്ഗ ഊരുകളില്‍ ശ്രദ്ധയുടെ  പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്ത പഠനാവലോകനത്തിലൂടെ തുടങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം മനസ്സിരുത്തണം.
1. ഊരുകളിലെ  പങ്കാളിത്ത പഠാനാവലോകനം സമയമെടുത്തും ധൃതിവെക്കാതെയും ചെയ്യേണ്ടതാണ്. ഊരു സന്ദര്‍ശിക്കുന്ന ടീമംഗങ്ങള്‍ ഒരു ദിവസമെങ്കിലും കോളനിയില്‍ ചെലവഴിക്കണം. തുടക്കത്തില്‍ വിമുഖതയോടെയും, വിശ്വാസക്കുറവോടെയും മാറി നില്‍ക്കുവാന്‍ ശ്രമിക്കുന്ന ഊരുനിവാസികളുടെ വിശ്വാസവും താത്പര്യവും പതുക്കെ പതുക്കെ കൂടി വരുന്നത് കാണുവാന്‍ സാധിക്കും. രണ്ടു മൂന്നു മണിക്കൂറുകള്‍ കഴിയുന്നതോടെ ഊരു നിവാസികളും ടീമംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും.
2. ടീമംഗങ്ങള്‍ ഊരു നിവാസികളുമായി പരമാവധി താദാത്മ്യം പ്രാപിക്കുവാന്‍ ശ്രമിക്കണം. ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നത് അവരുടെ ഇടയില്‍ ഇരുന്ന് കൊണ്ടായിരിക്കണം. ടീമംഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം കസേരകള്‍ തയ്യാറാക്കുക, വേദിയൊരുക്കുക മുതലായവയെല്ലാം  ഊരുനിവാസികളുമായിട്ടുള്ള അകലം വര്‍ദ്ധിപ്പിക്കുകയെയുള്ളൂ.
3. ഊരു നിവാസികള്‍ ഭക്ഷണപാനീയങ്ങള്‍  പങ്കുവെക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ വിമുഖത കൂടാതെ അതില്‍ പങ്കു ചേരണം. അല്ലാത്ത പക്ഷം അതവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും.
4. څചോദ്യം ചെയ്യല്‍چ രൂപത്തിലുള്ള ചോദ്യോത്തര രീതി ഒഴിവാക്കുകയും കൂടുതല്‍ സമയം അവരില്‍ നിന്നും   കേള്‍ക്കുവാന്‍ ശ്രദ്ധിക്കുകയും വേണം.
5. ഊരുനിവാസികള്‍ പല കാര്യത്തിലും അഞ്ജരാണെന്നും അവര്‍ക്ക് മിക്ക വിഷയങ്ങളിലും അറിവില്ലായെന്നുള്ള മുന്‍വിധി പാടേ ഇല്ലാതായതിനുശേഷമേ ഊരുകളിലേക്ക് ടീമംഗങ്ങള്‍ പോകുവാന്‍ പാടുള്ളൂ. നൂറ്റാണ്ടുകളായി കാടകങ്ങളുടെ സമൃദ്ധിയില്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നുമില്ലാതെ ജീവിച്ചുപോന്ന ഒരു ജനതയാണ് അവര്‍ എന്ന തിരിച്ചറിവും ബോധവും ടീമംഗങ്ങള്‍ക്കുണ്ടായിരിക്കണം .
ഇത്തരം പെരുമാറ്റത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ടീമംഗങ്ങള്‍ ഊരുനിവാസികളെ അംഗങ്ങളെപ്പോലെയാണെന്ന  സാഹചര്യം സൃഷ്ടിച്ചശേഷമായിരിക്കണം  പങ്കാളിത്ത പഠനപ്രക്രിയയുടെ സങ്കേതങ്ങള്‍ പ്രയോഗിക്കേണ്ടത്. എങ്കില്‍ മാത്രമേ ഉരു നിവാസികളുടെ ആത്മാര്‍ഥതയും നിര്‍ലാഭവുമായ സഹകരണവും പങ്കാളിത്തവും സഹവര്‍ത്തിത്വവും ലഭിക്കുകയുള്ളൂ.
ഊരിന്‍റെ അവസ്ഥ മനസ്സിലാക്കുന്നതിനും  നാളിതുവരെ കൈവരിച്ച വികസനത്തിന്‍റെ തോത് തിരിച്ചറിയുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ടൂളുകള്‍ (ജഞഅ ഠീീഹെ) സാമൂഹ്യ ഭൂപടം(ടീരശമഹ ങമു ) വിഭവ ഭൂപടം (ഞലീൗൃരെല ങമു) ചപ്പാത്തി ഡയഗ്രം (ഢലിി ഉശമഴൃമാ)എന്നിവ യാണ്. നിറങ്ങളും, ഇലകളും പൂക്കളും മണലും മണ്ണുമെല്ലാം ഉപയോഗിച്ച് സാമൂഹ്യ ഭൂപടവും  വിഭവ ഭൂപടവും തയ്യാറാക്കുമ്പോള്‍ സാധാരണക്കാരില്‍  സാധാരണക്കാരായ  ഊരുനിവാസികളുടെ ജിജ്ഞാസയും താല്‍പര്യവും  ഉണരുന്നുവെന്നുമാത്രമല്ല  അവയുപയോഗിച്ച്  ഊരിന്‍റെയോ ഗ്രാമത്തിന്‍റെയോ   അവസ്ഥ വരച്ചുണ്ടാക്കുവാനും കഴിയുന്നു. വീട്ടുമുറ്റത്തോ കളിസ്ഥലത്തോ പൊതുസ്ഥലത്തോ   മണ്ണിലെ വലിയ ക്യാന്‍വാസില്‍  ഇവ വരയ്ക്കുമ്പോള്‍  ഊരിലെ എല്ലാവരുടേയും  ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. കടലാസ്സിലെ കണക്കെടുപ്പിനു പകരം അടിസ്ഥാന  ജനവിഭാഗങ്ങള്‍ അവര്‍ക്കറിയുന്ന രചന സാങ്കേതങ്ങള്‍ ഉപയോഗിച്ച് ആവരുടെ അവസ്ഥ വരച്ചുക്കാട്ടുന്ന ജനകീയ പ്രക്രീയായി കണക്കെടുപ്പും വിലയിരുുത്തലും മാറുന്നു. മുകള്‍ത്തട്ടില്‍ നിന്നും ആരൊക്കെയോ വന്ന് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ എഴുതിയെടുക്കുന്നത് മാറി ചോദ്യങ്ങള്‍ ചോദിക്കുവാനും ഉത്തരങ്ങള്‍ അന്വേഷിക്കുവാനുമുളള ഉത്തരവാദിത്വം ഊരുനിവാസികളുടേതായി മാറുന്നു. അവരുമൊത്ത് പദ്ധതിപ്രദേശത്ത്   നടത്തുന്ന തലങ്ങും വിലങ്ങുമുളള  യാത്ര  (ഠൃമിലെരേ ണമഹസ)  അവരുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുളള ഏറ്റവും ഫലപ്രദമായ ആസൂത്രണഉപാധിയും  ഉപകരണവുമായി മാറുന്നു. പലപ്പോഴും നാളിതുവരെ കണ്ടെത്തുവാന്‍ കഴിയാതെപോയ ഒട്ടേറെ വികസനസാദ്ധ്യതകളുടെ സ്രോതസ്സുകള്‍ ഈ തലങ്ങും വിലങ്ങലും യാത്രയില്‍ കണ്ടെത്തുവാന്‍ കഴിയും.  ഏതെല്ലാ ആഴ്ചകളിലും മാസങ്ങളിലുമാണ് ഇവര്‍ പണിയില്ലാതെ   ദുരിതാവസ്ഥയിലായിരിക്കുന്നത്  എന്നുമനസ്സിലാക്കുന്നതിന് കാര്‍ഷികവ്യവസ്ഥയുമായി ബന്ധപ്പെട്ട സീസണാലിറ്റി കലണ്ടര്‍ തയ്യാറാക്കുന്നതിലൂടെ സാദ്ധ്യമാവും. മഴ ചന്നം പിന്നം  തിമിര്‍ത്ത് പെയ്യുന്ന കാലവര്‍ഷക്കാലത്ത,്  അവിടവിടെ നനഞ്ഞൊലിക്കുന്ന കുടിലിന്‍റെ അകത്ത് കാര്‍ന്നു തിന്നുന്ന വിശപ്പിനെ ഉളളിലൊതുക്കി പട്ടിണിയുടെ ആള്‍രൂപങ്ങളായി മുനിഞ്ഞിരിക്കുന്ന   പണിയര്‍ക്കും അടിയര്‍ക്കും  ദുരിതകാലങ്ങളില്‍ പണി നല്‍കുന്ന വിധത്തിലേക്ക് തൊഴിലുറപ്പ് പദ്ധതി ക്രമീകരിക്കുന്നതിന് സീസണാലിറ്റി കലണ്ടര്‍ സഹായിക്കും. ആദിവാസികളുടെ  ഭാഗത്തുനിന്നുകൊണ്ട്, അവരുടെ വീക്ഷണകോണിലൂടെ പദ്ധതിയെ സമീപിക്കുന്നതിലൂടെ നിലവില്‍ അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന നിസ്സംഗതയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങും.
പങ്കാളിത്ത പഠനപ്രക്രിയ രീതി ശാസ്ത്രത്തിന്‍റെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ڇശ്രദ്ധڈ യിലൂടെ ലക്ഷ്യമിടുന്നു.
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലൂടെ അടിസ്ഥാനവിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തിയിരിക്കുന്ന അവകാശങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുക.
2. ഈ പദ്ധതിയില്‍ ഈ വിഭാഗങ്ങല്‍ക്ക്  മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിഗണന ലഭിക്കുവാനുളള അര്‍ഹത ബോദ്ധ്യപ്പെടുത്തുക.
3. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യതൊഴിലാളി സങ്കേതങ്ങളിലെ കുടുംബങ്ങള്‍ക്ക് ഏറ്റെടുക്കുവാന്‍  കഴിയുന്ന വ്യക്തിഗത ആസ്തികളെ  സംബന്ധിച്ച അറിവ് പകര്‍ന്നു നല്‍കുക.
4. സങ്കേതങ്ങളുടെ പൊതുവികസനം ലക്ഷ്യമാക്കി  നടപ്പിലാക്കുവാന്‍ കഴിയുന്ന പൊതു ആസ്തികളും സാമൂഹ്യ ആസ്തികളും സംബന്ധിച്ച വിവരങ്ങള്‍ ഊരുക്കൂട്ടത്തിന്‍റെയും സങ്കേത നിവാസികളുടെയും പര്യാലോചനയില്‍ കൊണ്ടുവരുക.
5. പങ്കാളിത്ത പഠനക്രീയയുടെ ഭാഗമായി നടത്തുന്ന വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
6. ഇനിയും തൊഴില്‍കാര്‍ഡ് ലഭിക്കാത്ത മുഴുവന്‍ കുടുംബങ്ങളേയും കണ്ടെത്തി  തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍  രജിസ്റ്റര്‍ ചെയ്ത് തൊഴില്‍കാര്‍ഡ് വിതരണം ചെയ്യുക.
7. ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴിലാവശ്യമുളള സമയത്ത് തൊഴില്‍ ഉറപ്പായും ലഭിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കുക.
8. വ്യക്തിഗത ആസ്തികളും സാമൂഹ്യആസ്തികളും അടിസ്ഥാനവിഭാഗത്തിന്‍റെ സങ്കേതങ്ങളില്‍ ഉറപ്പായും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ഇവയുടെ നടത്തിപ്പ്  അവര്‍ത്തന്നെ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
9. സാമൂഹ്യനീതി ലക്ഷ്യമാക്കി ഭിന്നശേഷിയുളളവരെകുറിച്ചും 15 വയസ്സിനു താഴെ പ്രായമുളളവരുമായ  പെണ്‍കുട്ടികളെക്കുറിച്ചും വിവരശേഖരണം നടത്തുക. അത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം പൂര്‍ണ്മമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
പട്ടികവര്‍ഗ്ഗ-പട്ടികജാതി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുക്കൊണ്ടുളള ഊര്‍ജ്ജിത പ്രവ്ത്തനങ്ങളാണ് ڇശ്രദ്ധڈ യുടെ ഭാഗമായി ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന  പണിയ, അടിയ, കാട്ടുനായ്ക്ക കോളനികള്‍ക്ക് പ്രത്യേതം പരിഗണന നല്‍കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുളള ഒരു ടീമാണ് കോളനികള്‍ സന്ദര്‍ശിക്കേണ്ടത്. ആ സംഘത്തില്‍  പ്രവൃത്തിസ്ഥല മേറ്റുമാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മേര്‍,  ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ എസ്. സി./എസ്.റ്റി പ്രൊമോട്ടര്‍മാര്‍, വി.ഇ.ഒ മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഊരിലെ നിവാസികളുമായി  നിരന്തരം സംവദിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം  ഉയര്‍ത്തുക (ഇീിളശറലിരല ആൗശഹറശിഴ) എന്നതിന് പരമപ്രധാന്യം നല്‍കണം. ജനപ്രതിനിധികളും  കുടുംബശ്രീ പ്രവര്‍ത്തകരും  ഉദ്യോഗസ്ഥന്‍മാരും  അവരുടെ കൂടെയുണ്ടെന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ ഈ വിശ്വാസം ഉറപ്പാക്കുവാന്‍ കഴിയും.  പണിയ, അടിയ, കാട്ടുനായ്ക്ക കോളനികളില്‍ ചുരുങ്ങിയത് ഒരു മുഴുവന്‍ ദിവസം ചെലവഴിച്ചുകൊണ്ട് പി.ആര്‍. എ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ കാര്‍ഡിനുളള ഫോട്ടോയെടുക്കല്‍,  മുഴുവന്‍ തൊഴിലന്വേഷകരുടെയും രജിസ്ട്രേഷനുളള അപേക്ഷ സ്വീകരിക്കല്‍, തൊഴിലിനുളള   അപേക്ഷ സ്വീകരിക്കല്‍  എന്നിവ നടത്തണം. ഒരോ കുടുംബത്തിനും നല്‍കുവാന്‍ കഴിയുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ കണ്ടെത്തുന്നതിനും  രേഖപ്പെടുത്തുന്നതിനും കോളനിയിലെ ഓരോ വീടും സന്ദര്‍ശിക്കണം. ഊരിന്‍റെ പൊതുവികസനം ലക്ഷ്യമിടുന്ന  സാമൂഹിക ആസ്തികള്‍ കണ്ടെത്തുന്നതിന് മുഴുവന്‍ ഊര് നിവാസികളേയും ഒന്നിച്ചിരുത്തി കേന്ദ്രീകൃത ചര്‍ച്ചകള്‍ (എീരൗെ ഏൃീൗു ഉശരൌശൈീി) സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അവരുടെ താല്‍പര്യവും പങ്കെടുക്കുവാനുളള  അവരുടെ അഭിവാജ്ഞയും വര്‍ദ്ധിക്കുമെന്നത് തീര്‍ച്ചയാണ്.
ڇശ്രദ്ധڈ ക്യാമ്പയിനിന്‍റെ ഒരു പ്രത്യേകത ഊരിലെയോ സാങ്കേതത്തിലെയോ ഒരു കുടുംബംപോലും ഇതുസംബന്ധിച്ച പ്രചരണ പരിപാടികളിലും ആസൂത്രണ പ്രക്രീയയിലും വിട്ടുപോകരുത് എന്നുളളതാണ്. ഊരിലെ നിവാസി തൊഴില്‍കാര്‍ഡ് ഇതുവരെ എടുത്തിട്ടില്ല, അല്ലെങ്കില്‍  തൊഴിലിന് അപേക്ഷനല്‍കിയിട്ടില്ല എന്ന കാര്ണത്താല്‍ തൊഴിലുറപ്പ് പദ്ധതിയുടെ നേരവകാശികള്‍ ഇതില്‍ നിന്നും പുറത്താക്കപ്പെടുന്നത്  ഒഴിവാക്കുന്നതിന്  ഈ ഇടപെടല്‍ അനിവാര്യമാണ്.   മാത്രമല്ല കോളനികളില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന  പ്രവൃത്തികളെ സംബന്ധിച്ച അറിവും കോളനി നിവാസികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയണം. 2014 - ലെ  പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആദിവാസികളുടെ ഭൂമിയില്‍  ഹോര്‍ട്ടികള്‍ച്ചര്‍, മള്‍ബറികൃഷി, പ്ലാന്‍റേഷന്‍, ഫാം ഫോറസ്റ്ററി തുടങ്ങിയവ ഏറ്റെടുക്കുവാന്‍ കഴിയുന്നതാണ്.
ഇതിനുളള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ ڇശ്രദ്ധڈ കാമ്പെയിനിന്‍റെ ഭാഗമായി  ഉണ്ടാകണം. പട്ടികവര്‍ഗ്ഗക്കാരായ തൊഴിലന്വേഷകര്‍ കോഴി, ആട്, പന്നി, പശു മറ്റ് കന്നുകാലികള്‍ എന്നിവ വളര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോഴിക്കൂടും, ആട്ടിന്‍ക്കൂടും, പന്നിക്കൂടും, കാലിതൊഴുത്തും തൊഴിലുറപ്പ് പദധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു  നല്‍കുവാന്‍ കഴിയും.  പൊതു ആസ്തികളുടെ  വികസനത്തില്‍ ഉള്‍പ്പെടുത്തി അങ്കണ്‍വാടി കെട്ടിടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ക്കുളള കെട്ടിടങ്ങള്‍, കളിസ്ഥലങ്ങള്‍, സങ്കേതങ്ങള്‍ക്കുളളിലെ റോഡുകള്‍, റോഡില്‍ നിന്നും വീടുകളിലേക്കുളള നടപ്പാതകള്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിയില്‍  ഇപ്പോള്‍ അനുവദനീയമാണ്. ഇതന്‍റെയെല്ലാം പ്രയോജനം കോളനി നിവാസികള്‍ക്ക്  ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം.  ഇത്തരം പ്രവൃത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ വസ്തുക്കളായ  സിമന്‍റ് കട്ടകള്‍, ഇന്‍റര്‍ലോക്കിങ്ങ് ടൈലുകള്‍ മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ  എസ്റ്റിമേറ്റിന്‍റെ  ഭാഗമായി ഏറ്റെടുക്കാവുന്നതാണ്.
ڇശ്രദ്ധڈ കാമ്പെയിനിന്‍റെ ഭാഗമായുളള പ്രചരണവും ആസൂത്രണവും  സംഘടിപ്പിക്കുന്നതിന് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ ശേഖരിക്കുന്നതിനുളള മൂന്നുനിറത്തിലുളള ഫോറങ്ങള്‍  (കി ഠൃശുഹശരമലേ), സാമൂഹ്യ ആസ്തികളുടെ വിവരണശേഖരണം നടത്തുന്നതിനുളള മൂന്നു നിറത്തിലുളള ഫോറങ്ങള്‍  (കി ഠൃശുഹശരമലേ)  തൊഴില്‍കാര്‍ഡ് ലഭിക്കുന്നതിനുളള അപേക്ഷ ഫോറങ്ങള്‍, തൊഴിലിന്   അപേക്ഷിക്കുന്നതിനുളള ഫോറങ്ങള്‍, ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ മാതൃകാ ചിത്രങ്ങള്‍,  തൊഴില്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി ഫോട്ടോ എടുക്കുന്നതിനുളള ക്യാമറ എന്നിവയെല്ലാം കോളനി സന്ദര്‍ശിക്കുന്ന സംഘത്തിന്‍റെ കൈവശമുണ്ടായിരിക്കണം.
ڇശ്രദ്ധڈ യുടെ ഭാഗമായി  കൃത്യമായ വിവരശേഖരം  നടത്തുന്നതിന്   ഊര്‍ജ്ജിത പങ്കാളിത്ത ആസൂത്രണ പ്രക്രീയ(കിലേിശ്ലെ ജമൃശേരശുമീൃ്യേ ജഹമി ഋഃരലൃരശലെെ കജജഋ) യില്‍ ലഭ്യമായ വിവരങ്ങള്‍  ടീമംഗങ്ങളുടെ കൈവശമുണ്ടായിരിക്കണം. കോളനികളില്‍ ഐ.പി.പി.ഇയുടെ ഭാഗമായി നടത്തിയ പങ്കാളിത്ത പഠനപ്രക്രീയ  (ജഞഅ ജമൃശേരശുമൃീ്യേ ഞൗൃമഹ അുുൃമശമെഹ) മുഖേന ക്രോഡീകരിച്ച അറിവുകള്‍ കോളനി സന്ദര്‍സന വേളയില്‍ കൃത്യമായ ആസൂത്രണം നടത്തുന്നതിന് സഹായിക്കും. പൊതു ചര്‍ച്ചയുടെ (എീരൗെ ഴൃീൗു ഉശരൌശൈീി) അടിസ്ഥാനത്തില്‍  പദ്ധതിയുടെ ക്രോഡീകരണം നടത്തുമ്പോള്‍ പി. ആര്‍.എയിലൂടെ ലഭിച്ച അനുഭവങ്ങളും അറിവുകളും ഏറെ പ്രയോജനം ചെയ്യും.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി ഊരുക്കൂട്ടങ്ങളും ഗ്രാമസഭയും അംഗീകരിച്ച്  ഷെല്‍ഫ് ഓഫ് പ്രൊജക്റ്റുകളുടെ ഭാഗമായി മാറുമ്പോഴാണ് അവ ഏറ്റെടുക്കുവാന്‍ കഴിയുന്നത്. അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തികള്‍ക്ക് അഡീഷണല്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിനും ശ്രദ്ധയില്‍ അനുവാദം ലഭ്യമായിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയും സംയോജന സാദ്ധ്യതകളും
തൊഴിലുറപ്പ് പദ്ധതിയെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിയുമായി സംയോജിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയായി  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നു. ഇത് സംബന്ധിച്ച ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. തൊഴിലിനും തൊഴില്‍ഘടകത്തിനും (ഘമയീൗൃ ഇീാുീിലിേ) പ്രാധാന്യം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ  അവിദ്ധഗ്ദ തൊഴിലാളികളുടെ അദ്ധ്വാനം പ്രയോജനപ്പെടുത്തി സ്ഥിരവും സ്ഥായി ആയതുമായ ആസ്തികള്‍ സൃഷ്ടിക്കുവാനാണ്  നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനാവശ്യമായ സാധനഘടകങ്ങള്‍ മറ്റ് പദ്ധതികളില്‍ നിന്നും കണ്ടെത്തുവാന്‍ സാദ്ധ്യമാകണം. മറ്റ് ഗ്രാമവികസന-ദാരിദ്രനിര്‍മാര്‍ജ്ജന പദ്ധതികളെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കുമ്പോള്‍ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കഴിയുമെന്ന് കരുതുന്നു.
1. തൊഴിലുറപ്പ് പദ്ധതിയുടെ വേതനഘടകവും മറ്റ് പദ്ധതികളുടെ സാധനഘടകവും സംയോജിപ്പിക്കുന്നതിലൂടെ  സ്ഥിര ആസ്തികള്‍ സൃഷ്ടിക്കുവാന്‍  കഴിയുകയും ചെയ്യുന്നു.
2. തൊഴിലുറപ്പ് പദ്ധതികള്‍ ലഭ്യമാകുന്ന ഫണ്ടുകൊണ്ട് കൂടുതല്‍ അവിദഗ്ദ്ധ  തൊഴിലാളികള്‍ക്ക് തൊഴിലും വേതനവും നല്‍കുവാന്‍ കഴിയുന്നു.  അംഗീകരിക്കപ്പെട്ട ലേബര്‍ ബഡ്ജറ്റില്‍  ഉളളതിനേക്കാളും  കൂടുതല്‍ മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാദ്ധ്യമാകും.
3. വികസന പദ്ധതികള്‍ വെവ്വേറെ നടത്തുന്നതിനേക്കാള്‍ വികസന പ്രക്രീയയില്‍ ഒരു സീനര്‍ജി (ട്യിലൃഴ്യ) ഉണ്ടാകുന്നതുകൊണ്ട് സംയോജനം ഗ്രാമവികസനത്തെ ത്വരിതഗതിയിലാകും.
4. വികസനത്തെ സംബന്ധിച്ച ഒരു സമഗ്രവീക്ഷണം ഉണ്ടാകുന്നതിനും ഒറ്റപ്പെട്ട ഇടപെടലുകളെക്കാള്‍  കൂടുതല്‍ ഫലപ്രദം ڇഹോളിസ്റ്റിക്ക്ڈ (ഒീഹ്യശെേര) സമീപനമാണെന്നുളള തിരിച്ചറിവ് താഴെ തട്ടില്‍ രൂപീകൃതമാകും.
5. സര്‍വ്വോപരി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി അനുവദിക്കുന്ന വിലപ്പെട്ട ഫണ്ട് അതിന്‍റെ പ്രാഥമിക ലക്ഷ്യത്തിനുവേണ്ടി  മാറ്റിവെയ്ക്കപ്പെടുന്നതിനും പ്രയോജനകരമായും ഫലപ്രദമായും  ഉപയോഗപ്പെടുത്തുവാന്‍   ഇതിലൂടെ സാദ്ധ്യമാകും.
സംയോജനത്തിന്‍റെ  സാദ്ധ്യതകള്‍ ആദ്യം  അന്വേഷിക്കേണ്ടത് ഗ്രാമവികസന വകുപ്പിന്‍റെ മറ്റ് പദ്ധതികളുടെ അവസരങ്ങള്‍ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ചാണ്. ഊര്‍ജ്ജിത നീര്‍ത്തട വികസന പദ്ധതി (കണങജകിലേഴൃമലേറ ണമലേൃവെലറ ങമിമഴലാലിേ ജൃീഴൃമാാല)യുമായി സംയോജനം നടത്തുന്നതിനുളള സാദ്ധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്തുവാന്‍ കഴിയണം.  ജലസേചനകുളങ്ങളുടെ നിര്‍മ്മാണത്തിലെ മണ്‍പണികള്‍ തൊഴിലുറപ്പില്‍ ഏറ്റെടുക്കുകയും  സൈഡ് ഭിത്തികള്‍ കരിങ്കല്ലിലോ കോണ്‍ക്രീറ്റിലോ തീര്‍ക്കുന്ന പ്രവൃത്തികള്‍ ഐ.ഡബ്ല്യു.എം.പി യില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാവുന്നതാണ്. തൊഴിലുറപ്പില്‍ തീര്‍ക്കുന്ന മണ്‍കയ്യാലകള്‍ക്കും കോണ്ടൂര്‍ ബണ്ടുകള്‍ക്കും മുകളില്‍ തീറ്റപ്പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ഐ.ഡബ്ല്യു.എം.പി യില്‍ ഏറ്റെടുക്കാവുന്നത് മറ്റൊരു ഉദാഹരണമാണ്. ഐ.ഡബ്ല്യു.എം.പി യില്‍ തയ്യാറാക്കുന്ന  കാര്‍ഷിക നഴ്സറികളില്‍ ഉല്‍പാദിപ്പിക്കുന്ന ഫവലൃക്ഷത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നട്ടുപ്പിടിപ്പിക്കാവുന്നതാണ്. പ്രധാനമന്ത്രി  ഗ്രാമീണ സഡക് യോജന (ജങഏടഥ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡുകളുടെ ഫോര്‍മേഷന്‍ അടക്കമുളള മണ്‍പണി   തൊഴിലുറപ്പ്  പദ്ധതിയില്‍  ഏറ്റെടുക്കുകയും ടാറിങ്ങ് അടക്കമുളള സാധനഘടകങ്ങളുടെ വിനിയോഗം  പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്.  അതോടൊപ്പം ഇത്തരം  റോഡുകളുടെ  ഇരുവശത്തും തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തി തൊഴിലുറപ്പില്‍ നടത്താവുന്നതേയുള്ളൂ. ഐ എ വൈ അടക്കമുള്ള ഭവന നിര്‍മ്മാണ പദ്ധതികളുടെ സംയോജനം സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 90 അവിദ്ധഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ ഒരു വീടിന്‍റെ നിര്‍മ്മാണത്തിനായി തൊഴിലുറപ്പില്‍ സൃഷ്ടിക്കാവുന്നതാണ്.
അതേപ്പോലെ മറ്റ് സര്‍ക്കാര്‍ വികസന വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് സംയോജനത്തിനുള്ള എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. തൊഴിലുറപ്പില്‍ നിര്‍മ്മിക്കുന്ന ജലസേചന കുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യം വളര്‍ത്തുന്ന പരിപാടി ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ആവിഷ്ക്കരിക്കാവുന്നതാണ്. തൊഴിലുറപ്പില്‍ ആട്ടിന്‍ക്കൂട്, കോഴിക്കൂട്, തൊഴുത്ത്, പന്നിക്കുട് എന്നിവ നിര്‍മ്മിക്കുമ്പോള്‍ ആട്, കോഴി, പശു, കിടാരി, പന്നി എന്നീ വളര്‍ത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ലഭ്യമാക്കാവുന്നതേയുള്ളൂ. തൊഴിലുറപ്പില്‍ ഒറ്റത്തവണ ഇടപ്പെട്ടുകൊണ്ട് കൃഷിയിടമാക്കി മാറ്റുന്ന തരിശു നിലത്തില്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് കൃഷി വകുപ്പിന് സാദ്ധ്യമാകും.
വനവല്‍ക്കരണ പരിപാടികള്‍ക്കുള്ള വൃക്ഷത്തൈകള്‍ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കി അവ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ തൊഴിലുറപ്പില്‍ ഏറ്റെടുക്കാവുന്നതാണ്. ഫാം ഫോറസ്റ്ററിയില്‍ ഉള്‍പ്പെടുത്തി ചെറുകിട പരിമിത കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇവ നട്ടു പിടിപ്പിക്കാവുന്നതാണ്. സില്‍ക്ക് ബോര്‍ഡുമായി ചേര്‍ന്നുക്കൊണ്ട് സെറികള്‍ച്ചറിന്‍റെ അനന്ത സാദ്ധ്യതകള്‍ തൊഴിലുറപ്പില്‍ പ്രയോജനപ്പെടുത്തുന്നതായി വ്യാപകമായ മള്‍ബറികൃഷിയില്‍ ഏര്‍പ്പെടുവാന്‍ കഴിയുന്നതാണ്. കളിസ്ഥലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പാര്‍ശ്വഭിത്തി  സംരക്ഷണവും ഇരിപ്പിടങ്ങളുടെ നിര്‍മ്മാണവും ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗ്രാമീണ റോഡുകളുടെ മണ്‍പണികള്‍ തൊഴിലുറപ്പില്‍ പൂര്‍ത്തിയാക്കി അവയുടെ ടാറിങ്ങ് പ്രവര്‍ത്തികള്‍ ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ ഏറ്റെടുക്കാവുന്നതേയുള്ളൂ. കൂടുതല്‍ ഗ്രാമീണ റോഡുകള്‍ ഇതിലൂടെ ഉണ്ടാക്കുവാന്‍ സാദ്ധ്യമാവും. അംഗണ്‍വാടികളുടെ കെട്ടിടനിര്‍മ്മാണം, സ്വയം സഹായസംഘങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, വര്‍ക്ക് ഷെഡുകള്‍, സ്റ്റോറേജ് ഷെഡ്ഡുകള്‍ എന്നിവ തൊഴിലുറപ്പില്‍ ഇപ്പോള്‍ അനുവദനീയമായ പ്രവര്‍ത്തികളാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍, ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് എം പി മാരുടെ പ്രാദേശിക വികസന ഫണ്ട്, എം എല്‍ എ ഫണ്ട്, പട്ടികജാതി -പട്ടികവര്‍ഗ്ഗ  വികസന ഫണ്ട് എന്നിവയില്‍ നിന്നെല്ലാം സാധനഘടകങ്ങള്‍ക്കുള്ള വിഹിതം വകയിരുത്തിയാല്‍ സുസ്ഥിരവും സ്ഥായിയുമായ ആസ്തികള്‍ ഗ്രാമീണ വികസനത്തിന്‍റെ ഭാഗമായി സൃഷ്ടിച്ചെടുക്കുവാന്‍ സാദ്ധ്യമാകും.
തദ്ദേശസ്വയം ഭരണ വകുപ്പ് -മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- പട്ടികജാതി /പട്ടികവര്‍ഗ്ഗ /മത്സ്യതൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നത് ലക്ഷ്യം വച്ചുള്ള ക്യാമ്പയിന്‍-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്  അനുമതി നല്‍കി ഉത്തരവ്  പുറപ്പെടുവിക്കുന്നു.
============================================================================================
തദ്ദേശസ്വയം ഭരണ (ഡി ഡി) വകുപ്പ്
സ.ഉ (സാധാ) 2394/14/ത.സ്വ.ഭ.വ തീയ്യതി, തിരുവനന്തപുരം, 16.09.2014
============================================================================================
പരാമര്‍ശം : മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറുടെ 25.08.2014 ലെ 2842/ഇജിഎസ്./14/ആര്‍ ഇ ജി എസ്. നമ്പര്‍ കത്ത്.
ഉത്തരവ്
ഗ്രാമീണ ജനതയുടെ ഉപജീവനത്തിന് ആവശ്യമായ ജീവനോപാധികള്‍ ലഭ്യമാക്കുക വഴി തൊഴിലിനുവേണ്ടി നഗര പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം തടയുക എന്നുള്ളതാണ് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള ലക്ഷ്യം. ഭേദഗതി ചെയ്യപ്പെട്ട് പട്ടിക ഒന്നിലെ ഖണ്ഡിക 5 പ്രകാരം ഉപജീവന ആസ്തികള്‍ സൃഷ്ടിക്കുമ്പോള്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
2 ഈ ദുര്‍ബ്ബല വിഭാഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുളത്  പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളിലാണെങ്കിലും  ഗ്രാമീണ മേഖലയിലെ 25% പട്ടികജാതി കുടുംബങ്ങളേയും 43% പട്ടികവര്‍ഗ്ഗകുടുംബങ്ങളേയും മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനി നാളിതുവരെ സാധിച്ചിട്ടില്ല.  ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന മത്സയതൊഴിലീളികളുടെ നല്ലൊരു ഭാഗവും ഇപ്പോഴും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി  ഉറപ്പാക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനമിഷന്‍ രൂപികരിക്കുകയുണ്ടായി.
3 പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി ആരംഭിക്കാനുദ്ദേശിക്കുന്ന ക്യാമ്പയിനിന്‍റെ ലക്ഷ്യങ്ങള്‍ ചുവടെ പറയുന്നവയാണ്.
1. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമ ഉറപ്പുനല്‍കുന്ന അര്‍ഹതകളെ കുറിച്ചും വ്യക്തിഗത സാമൂഹ്യആസ്തികളെ സംബന്ധിച്ചുമുളള അവബോധം പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളിലെ ഗുണഭോക്താക്കളില്‍ സൃഷ്ടിക്കുക.
2. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ സമ്പൂര്‍ണ്ണ രജിസ്ട്രേഷന്‍ ഉറപ്പാക്കല്‍.
3. ഈ വിഭാഗത്തില്‍പ്പെട്ട  രജിസ്റ്റര്‍ ചെയ്തിട്ടുളളതും സന്നദ്ധരായി മുന്നോട്ടുവരുന്നതുമായ  എല്ലാ കുടുംബങ്ങളില്‍ നിന്നും തൊഴിലിനുളള അപേക്ഷ സ്വീകരിക്കലും തൊഴില്‍ നല്‍കലും.
4. ഗൃഹസന്ദര്‍ശനം നടത്തി കുടുംബങ്ങളുടെ വ്യക്തികത ആവശ്യങ്ങളും സങ്കേതങ്ങളുടെ ആവശ്യങ്ങളും നേരിട്ട്  മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുളള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കല്‍.
5. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പ്പെട്ട കുടുംബങ്ങളിലെ ശാരീരിക-മാനസിക വൈകല്യമുളളവരുടേയും, 15 വയസ്സിനുതാഴെയുളള പെണ്‍കുട്ടികളെയും വിവരശേഖരണം നടത്തല്‍.
4 കാമ്പയിനിന്‍റെ ആസൂത്രണം, നടത്തിപ്പ്, കുടുംബങ്ങളുടെ വ്യക്തിഗതാവശ്യങ്ങളും  സങ്കേതങ്ങളുടെ  പൊതു ആവശ്യങ്ങളും കണ്ടെത്തല്‍ എന്നിവ സംബന്ധിച്ചുളള നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്
മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് .- ڇശ്രദ്ധڈ
വികസനം എന്‍റെ അവകാശം
എന്ന് നാമകരണം ചെയ്യുന്നത് സംബന്ധിച്ച് അനുമതി നല്‍കണമെന്ന് പരാമര്‍ശ പ്രകാരം മിഷന്‍ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
5. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. കാമ്പയിന്‍ സംബന്ധിച്ചുളള, അനുബന്ധമായി ചേര്‍ത്തിരിക്കുന്ന വിശദമായ മാര്‍ഗ്ഗരേഖ പരിശോധിച്ചശേഷം  ഈ കാമ്പയിന്‍
മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്. -ڇശ്രദ്ധڈ
വികസനം എന്‍റെ അവകാശം
എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഗവര്‍ണറുടെഉത്തരവിന്‍ പ്രകാരം,
രാമന്‍കുട്ടി സി,
ഡെപ്യൂട്ടി സെക്രട്ടറി
ഠീ,
1. മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
2. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ (ഓഡിറ്റ്), തിരുവനന്തപുരം.
3. അക്കൗണ്ടന്‍റ് ജനറല്‍ (എ&ഇ), തിരുവനന്തപുരം.
4. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, തിരുവനന്തപുരം.
5. കരുതല്‍ ഫയല്‍/ഓഫീസ് കോപ്പി.

തൊഴിലുറപ്പ് പദ്ധതി - നൂറു ചോദ്യങ്ങള്‍ നൂറു ഉത്തരങ്ങള്‍

1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതി എന്താണെന്ന് വിശദീകരിക്കാമോ?
ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണ ജനതയുടെ ദാരിദ്ര്യം  ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി രൂപം കൊടുത്തിട്ടുളള ഒരു ബൃഹത്പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലും തൊഴില്‍ ലഭിക്കാതെ ഗ്രാമീണ ജനത ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ അവര്‍ക്ക് 100 ദിവസത്തെ തൊഴിലെങ്കിലും ഉറപ്പു വരുത്തുവാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇങ്ങനെ തൊഴില്‍ നല്‍കുന്നതിന് ഏറ്റെടുക്കുന്ന വിവിധ പദ്ധതികളിലൂടെ രാജ്യത്തിന്‍റെ മണ്ണും ജലവും പരമാവധി സംരക്ഷിക്കുന്നതിന്  സാദ്ധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
2 എന്താണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം?
തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് നിശ്ചിത കാലയളവിനുളളില്‍  കായികമായ തൊഴില്‍ ലഭിക്കുന്നുവെന്നും അതിന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുളള വേതനം നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ ലഭിക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിന് ഇന്ത്യന്‍പാര്‍ലമെന്‍റ്  പാസ്സാക്കിയിട്ടുളള  നിയമമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം. 2005 ആഗസ്റ്റ് 23-ാം തിയ്യതിയാണ് പാര്‍ലമെന്‍റ് ഈ നിയമം പാസ്സാക്കുന്നത്.
3 എന്താണ് ഈ നിയമത്തിന്‍റെ സവിശേഷത?
തൊഴിലും  വേതനവും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കൃത്യമായി ലഭിക്കുന്നതിനുള്ള  അവകാശം നിയമപരമായി ഉറപ്പു വരുത്തുവെന്നതാണ് ഈ നിയമത്തിന്‍റെ സവിശേഷത. തൊഴില്‍ ലഭിച്ചില്ലെങ്കില്‍  തൊഴിലില്ലായ്മ വേതനവും തൊഴിലെടുത്തശേഷം വേതനം വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരവും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
4. തൊഴിലുറപ്പ് നിയമത്തിലൂടെ എങ്ങനെയാണ് ഇത് സാദ്ധ്യമാകുന്നത്?
തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ കായികമായി ഏതെങ്കിലും തൊഴില്‍ നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം പതിനാറാമത്തെ ദിവസം മുതല്‍ അവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. അതേപോലെ എടുത്ത തൊഴിലിന്‍റെ വേതനം 14 ദിവസത്തിലധികം വൈകിയാല്‍ ഇങ്ങനെ വൈകുന്ന ഒരോ ദിവസത്തിനും നഷ്ട പരിഹാരം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്. തൊഴിലോ തൊഴിലില്ലായ്മ വേതനമോ ഉറപ്പായും ഉറപ്പ് വരുത്തുന്നുവെന്നതാണ് തൊഴിലുറപ്പ് നിയമത്തിന്‍റെ പ്രത്യേകത.
5. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നാണ് നിലവില്‍ വന്നത്? ഇന്ത്യയിലെ എത്ര ജില്ലകളില്‍ ഇപ്പോള്‍ ഈ പദ്ധതി നിലവിലുണ്ട്?
ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ 200 ഗ്രാമീണ  ജില്ലകളില്‍ 2006 ഫെബ്രുവരി 2-ാം തീയതി ഈ നിയമം നിലവില്‍ വരുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കേരളത്തില്‍ വയനാടും, പാലക്കാടും ഈ 200 ജില്ലകളില്‍ ഉള്‍പ്പെട്ടിരുന്നു. 2007 മെയ് 15 ന് 130 ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു.  ഇടുക്കി, കാസര്‍ഗോഡ് ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 2008 ഏപ്രില്‍ 1 ന് ഇന്ത്യയിലെ ബാക്കി മുഴുവന്‍ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമീണ ജില്ലകളിലും ഈ പദ്ധതി നിലവിലുണ്ട്. 644 ജില്ലകളിലായി  6576 ബ്ലോക്കുകളിലാണ് ഇത് ഇപ്പോള്‍ നടപ്പിലാക്കുന്നത്. നഗര പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കുന്നില്ല.  എന്നാല്‍ കേരളത്തില്‍ നഗരപ്രദേശങ്ങളില്‍  ഈ പദ്ധതിക്ക് സമാനമായ അയ്യങ്കാളി  തൊഴിലുറപ്പ് പദ്ധതി സംസ്ഥാന  സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
6.  ഈ നിയമത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമെന്ന് എന്നാണ് പുനര്‍നാമകരണം ചെയ്തത്?
ആഗോളതലത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ച ഒരു  അവകാശാധിഷ്ഠിത തൊഴില്‍ നിയമമെന്ന നിലയിലും ഗ്രാമീണ മേഖലയില്‍ ദാര്യദ്ര ലഘൂകരണത്തില്‍ നിര്‍ണ്ണയാകമായ വഴിത്തിരിവ് സൃഷ്ടിച്ച ബൃഹത് പദ്ധതി എന്നകാര്യം പരിഗണിച്ചും 2009 ഒക്ടോബര്‍ 2-ാം തീയതി കേന്ദ്ര സര്‍ക്കാര്‍ ഈ നിയമത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് പുനര്‍നാമകരണം ചെയ്തു.
7.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീമും തമ്മിലുള്ള വ്യത്യാസം എന്താണ്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇന്ത്യന്‍ പാര്‍ലമെന്‍റ്  പാസ്സാക്കിയ ഒരു നിയമമാണ്. ഈ നിയമത്തില്‍  ഭേദഗതികള്‍ വരുത്തുവാന്‍ പാര്‍ലമെന്‍റിന് മാത്രമാണ് അധികാരം. ഈ നിയമത്തിന്‍റെ  അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളെ (ഞൗഹലെ) യും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ (ഏൗശറലഹശിലെ) യും  ആധാരാമാക്കി അതാത് സംസ്ഥാന സര്‍ക്കാറുകള്‍ രൂപം കൊടുക്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ചട്ടങ്ങളുടെയും നടപടി ക്രമങ്ങളുടെ(ജൃീരലലറൗൃലെ) യുംമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും പ്രവൃത്തികളുടെ (അരശ്ശേശേലെ)യും ആകെ തുകയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീം എന്ന് ചുരുക്കത്തില്‍ പറയാം.
7 തൊഴില്‍ ആവശ്യപ്പെടുന്ന ഏല്ലാവര്‍ക്കും ഈ പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുവെന്ന് പറഞ്ഞല്ലോ. എന്താണ് ഇങ്ങനെ തൊഴില്‍ ലഭ്യക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍?
മ) പതിനെട്ട് വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുക
യ) കായികാദ്ധ്വാനത്തിന് തയ്യാറാവുക
ര)  ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായിരിക്കുക
എന്നിവയാണ് ഈ പദ്ധതിപ്രകാരം തൊഴില്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍.   എന്നാല്‍ 2014 ലെ  പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നാടോടികളായ തൊഴിലന്വേഷകര്‍ക്കും  തൊഴില്‍ നല്കണമെന്ന് വ്യവസ്ഥ ചെയ്യിട്ടുണ്ട്.
9 തൊഴില്‍ ലഭിക്കുന്നതിന് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ?
ബി.പി.എല്‍ ( ആലഹീം ജീ്ലൃ്യേ ഘശില)  എ.പി.എല്‍ (അയീ്ല ജീ്ലൃ്യേ ഘശില) വ്യത്യാസമില്ലാതെ  ഏതൊരാള്‍ക്കും  തൊഴില്‍ ലഭിക്കുന്നതിനുള്ള  അര്‍ഹതയുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്ലായെന്നു മാത്രമല്ല,  65 വയസ്സിലധികം പ്രായമുള്ളവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കി  അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തികള്‍ അനുവദിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
10 ഈ പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഇതിനു വേണ്ടി ആദ്യമായി  വേണ്ടത് സ്ഥിരതാമസമുള്ള ഗ്രാമപഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്.  ഒരു കുടുംബത്തില്‍ (ഒീൗലെ വീഹറ) തൊഴിലാവശ്യമുള്ളവരുടെ  മുഴുവന്‍ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ഇതിനായി അപേക്ഷ  നല്‍കേണ്ടത്.  അപേക്ഷയില്‍ പൂര്‍ണ്ണ വിലാസം, വയസ്സ്, വാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍കാര്‍ഡ് നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. അപേക്ഷകര്‍ക്ക് പ്രാഥമികാന്വേഷണത്തിനുശേഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൊഴില്‍ കാര്‍ഡ് (ഖീയരമൃറ) അനുവദിച്ച് നല്‍കും. അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം തൊഴില്‍ കാര്‍ഡ് നല്‍കുമെന്നാണ് വ്യവസ്ഥ.
11. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്ക് തൊഴില്‍ കാര്‍ഡ്  കിട്ടില്ലെ?
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ ഇല്ലാത്തതു കൊണ്ട് തൊഴില്‍കാര്‍ഡ് നിഷേധിക്കുവാന്‍ പാടില്ല.  എന്നിരുന്നാലും ഗ്രാമങ്ങളില്‍  ഒരേ പേരുളളവര്‍ ഒട്ടേറെയുണ്ടായിരിക്കുമെന്നതിനാല്‍ ഇരട്ടിപ്പും(ഊുഹശരമശേീി),കൃത്രിമവും ഒഴിവാക്കുന്നതിനും  വേതനം വൈകാതിരിക്കുന്നതിനും ഇവ ഉണ്ടാകുന്നതാണ് അഭികാമ്യം.  അതുകൊണ്ട്  ഇവയില്ലാതെ തൊഴില്‍ കാര്‍ഡ് ലഭിച്ചവര്‍ താമസംവിനാ റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും ലഭ്യമാക്കി അവയുടെ നമ്പറുകള്‍ ഗ്രാമപഞ്ചായത്ത് സെകട്ട്രറിക്ക് നല്‍കണം.
12 ഒരു കുടുംബത്തിന് എത്ര തൊഴില്‍ കാര്‍ഡുകള്‍ ലഭിക്കും?
ഒരു കുടുംബത്തിന്  ഒരു തൊഴില്‍ കാര്‍ഡ് മാത്രമാണ് ലഭിക്കുക.  തൊഴിലാവശ്യമുളള മുഴുവന്‍ കുടുംബാംഗങ്ങളുടേയും  വിവരങ്ങളും ഫോട്ടോയും തൊഴില്‍ കാര്‍ഡിലുണ്ടായിരിക്കും. ഒന്നിലധികം തൊഴില്‍ കാര്‍ഡുകള്‍ ഒരേയാളുടെ പേരിലുണ്ടായിരിക്കുന്നത് ക്രിമിനല്‍  കുറ്റമാണ്. എന്നാല്‍ മാതാപിതാക്കളെയോ സഹോദരങ്ങളെയോ മക്കളെയോ ആശ്രയിച്ചു കഴിയേണ്ടിവരുന്ന വിധവകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, അഗതികള്‍ എന്നിവര്‍ക്ക് പ്രത്യേകം വേറെ തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
13 തൊഴില്‍ കാര്‍ഡില്‍ ഫോട്ടോ നിര്‍ബന്ധമാണോ? എത്ര വര്‍ഷമാണ് ഒരു തൊഴില്‍ കാര്‍ഡിന്‍റെ കാലാവധി?
അതെ, തൊഴിലാവശ്യമുളള മുഴുവന്‍  കുടുംബങ്ങളുടേയും പാസ്പോര്‍ട്ട് വലിപ്പത്തിലുളള ഫോട്ടോകള്‍  തൊഴില്‍ കാര്‍ഡില്‍ പതിച്ചിരിക്കണം. ഫോട്ടോയെടുക്കുന്നതിന്‍റെ  ചെലവ് തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് വഹിക്കും. അഞ്ചു വര്‍ഷത്തേക്കാണ് ഒരു തൊഴില്‍ കാര്‍ഡ് അനുവദിച്ചു നല്‍കുന്നത്. ഒരു കുടുംബം ഒരു വര്‍ഷം ആവശ്യപ്പെട്ട തൊഴില്‍ ദിനങ്ങള്‍, അവര്‍ക്ക് അനുവദിച്ച തൊഴില്‍ ദിനങ്ങള്‍, ലഭിച്ച വേതനം, ഏറ്റെടുത്ത പ്രവൃത്തികളും മസ്റ്റര്‍റോള്‍ നമ്പറുകളും, ലഭിച്ച തൊഴിലില്ലായ്മ വേതനം, നഷ്ടപരിഹാരം മുതലായ വിവരങ്ങളും തൊഴില്‍ കാര്‍ഡില്‍ അതാത്  സമയം എഴുതിചേര്‍ക്കണം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പുതിയ അപേക്ഷ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പുതിയ കാര്‍ഡുകള്‍ നല്‍കണം.
14 തൊഴില്‍ കാര്‍ഡ് ലഭിച്ചാല്‍ ഉടനെ തൊഴില്‍ ലഭിക്കുമോ?
ഇല്ല. തൊഴില്‍ കാര്‍ഡ് ലഭിച്ചവര്‍ തൊഴിലാവശ്യമുള്ളപ്പോള്‍ പ്രതേക്യം  അപേക്ഷ  നല്‍കണം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ നല്‍കേണ്ടത്. വെള്ളക്കടലാസ്സിലും  അപേക്ഷ നല്‍കാവുന്നതാണ്.2014-ലെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണ്‍,ലാന്‍ഡ് ഫോണ്‍, ഇ-മെയില്‍, പ്രത്യേക  കിയോസ്ക്കുകള്‍ മുതലായ മാധ്യമങ്ങളി (ങലറശമ) ലൂടെയും തൊഴില്‍ ആവശ്യപ്പെടാവുന്നതാണ്. എഴുത്തും വായനയും  അറിയാത്തവര്‍ക്ക് നിര്‍ദ്ദിഷ്ട ഉദ്യോഗസ്ഥന്‍റെ മുമ്പില്‍ വാക്കാലും  തൊഴില്‍ ആവശ്യപ്പെടാവുന്നതാണ്. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കാണ്  തൊഴില്‍ ആവശ്യപ്പെടേണ്ടത്.  മുന്‍കൂട്ടി തൊഴിലിന് അപേക്ഷ (അറ്മിരല അുുഹശരമശേീിെ) നല്‍കുവാനും വ്യവസ്ഥയുണ്ട്.
15 തൊഴിലിനായി അപേക്ഷ നല്‍കുമ്പോള്‍ രശീത് കൈപ്പറ്റിയിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് എന്തിനാണ്?
തൊഴിലാവശ്യപ്പെട്ടവര്‍ക്ക് 15 ദിവസത്തിനുള്ളില്‍  തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിന് തിയ്യതി രേഖപ്പെടുത്തിയ കൈപ്പറ്റു രശീത് ആവശ്യമാണ്.
16. തൊഴിലന്വേഷകര്‍ക്ക് ആര്, എപ്പോള്‍, എവിടെ  തൊഴിലനുവദിച്ചു നല്‍കും?
ഗ്രാമപഞ്ചായത്താണ് തൊഴിലനുവദിച്ചു നല്‍കുക. ചുരുങ്ങിയത് രണ്ടാഴ്ച്ചത്തേയ്ക്കുള്ള പണികളാണ് അനുവദിച്ചു നല്‍കേണ്ടത്. നിലവില്‍  നടന്നുക്കൊണ്ടിരിക്കുന്ന പ്രവൃത്തികളിലോ പുതിയ പ്രവൃത്തികളിലേ തൊഴില്‍ നല്‍കാം. പുതിയതായി കുറഞ്ഞത് 10 പേരെങ്കിലും തൊഴിലിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍  ഒരു പുതിയ പ്രവൃത്തി ആവശ്യമെങ്കില്‍ ആരംഭിക്കാവുന്നതാണ്. അപേക്ഷകരുടെ താമസ സ്ഥലത്തിന് 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്കണം.
17. അപേക്ഷകരുടെ താമസസ്ഥലത്തിന് 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ തൊഴില്‍ നല്കണമെന്ന് പറഞ്ഞുവല്ലോ. ഇത് അതാത് ഗ്രാമപഞ്ചായത്ത് വാര്‍ഡിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
ഇല്ല. ഗ്രാമപഞ്ചായത്തില്‍ എവിടെ വേണമെങ്കിലും  തൊഴില്‍ നല്കാവുന്നതാണ്. ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള ഒരു സാദ്ധ്യതയുമില്ലെങ്കില്‍  ബ്ലോക്ക് പരിധിക്കുള്ളില്‍  തൊഴില്‍ നല്കുന്നതിന്  ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ നടപടികള്‍ എടുക്കണം. 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്ക് പുറത്താണ് തൊഴിലെടുക്കുന്നതെങ്കില്‍  10 ശതമാനം അധികം വേതനത്തിന് തൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരിക്കും.
18. തൊഴില്‍ അനുവദിച്ച കാര്യം രേഖാമൂലം അറിയിക്കുമോ?
തൊഴിലനുവദിച്ച കാര്യം രേഖാമൂലം തൊഴിലാളികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് പ്രത്യേക ഫോറം തയ്യാറാക്കി നല്കിയിട്ടുണ്ട്. വി.ഇ.ഒ, കുടുംബശ്രീ എ.ഡി.എസ് പ്രവര്‍ത്തകര്‍, പ്രവൃത്തി സ്ഥല മേറ്റ്, പട്ടികവര്‍ഗ്ഗ-പട്ടിക ജാതി പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനിയോഗിക്കണം.
19. ചില ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 50 മുതല്‍ 100 വരെ തൊഴിലാളികള്‍ ഒരേസമയം തൊഴില്‍ ആവശ്യപ്പെടുകയും പണിയ്ക്കിറങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം രേഖമൂലം അറിയിപ്പു നല്കുക എന്നത്  പ്രയോഗിക്കമാണോ?
നിയമത്തിനും, ചട്ടങ്ങള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് പ്രയോഗിക സമീപനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇക്കാര്യങ്ങളില്‍ ഗ്രാമപഞ്ചായത്തിന്  വിവേചനാധികാരങ്ങളുണ്ട്. അയല്‍ക്കൂട്ടത്തിന്‍റെ വാരാന്ത്യയോഗത്തില്‍ അറിയിപ്പ് വായിക്കുകയും څകണ്ടുچ അല്ലെങ്കില്‍ څവായിച്ചു കേട്ടുچ എന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്യാം. അംഗന്‍വാടി, പി.എച്ച്.സി, വി.ഇ.ഒയുടെ ഓഫീസ്  മുതലായ ഇടങ്ങളില്‍ അറിപ്പിന്‍റെ പകര്‍പ്പ് ഒട്ടിക്കാം. പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി  പട്ടികവര്‍ഗ്ഗ-പട്ടികജാതി കോളനികളില്‍  അറിയിപ്പു നല്കി പകര്‍പ്പില്‍  രശീത് വാങ്ങാവുന്നതാണ്. വി.ഇ.ഒ മുഖേന അറിയിപ്പു നല്കാം. ഇങ്ങനെ ഒപ്പിട്ടുവാങ്ങിയ അറിയിപ്പിന്‍റെ പകര്‍പ്പ് ഫയലില്‍ സൂക്ഷിക്കണം.
20 തൊഴിലിനിറങ്ങണമെങ്കില്‍ തൊഴില്‍ കാര്‍ഡ് നിര്‍ബന്ധമാണോ?
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിക്കുന്നതിന്  ആവശ്യം വേണ്ട അടിസ്ഥാന രേഖയാണ് തൊഴില്‍ കാര്‍ഡ്.  പ്രവൃത്തിസ്ഥലത്ത് തൊഴിലാളികളുടെ കൈവശം തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് മറ്റാരെയും ഏല്‍പ്പിക്കുന്നത് കുറ്റകരമാണ്.  തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡുകള്‍  പ്രവൃത്തി സ്ഥലമേറ്റ് സൂക്ഷിക്കുന്നതും തെറ്റാണ്.  ആവശ്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തി മേറ്റ് തൊഴില്‍ കാര്‍ഡുകള്‍ തൊഴിലാളികളെ തന്നെ ഏല്‍പ്പിക്കണം.
21 ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഓരോ കുടുംബത്തിനു പ്രത്യേകം തൊഴില്‍ കാര്‍ഡുകള്‍ ലഭിക്കുമോ?
ലഭിക്കും. വിവാഹ ബന്ധം, രക്തബന്ധം എന്നിവയിലൂടെ പരസ്പരം ബന്ധമുളളവരും ഒരേ അടുപ്പില്‍ നിന്നും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെയുമാണ് ഒരു കുടുംബമായി പരിഗണിക്കുന്നത്.  ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം തൊഴില്‍ കാര്‍ഡുകള്‍ നല്‍കാവുന്നതാണ്.  ഒറ്റപ്പെട്ട സ്ത്രികള്‍ (ടശിഴഹല ണീാലി), ഭിന്നശേഷിയുളളവര്‍, വയോധികര്‍, അടിമവേലയില്‍ നിന്നു മോചിപ്പിക്കപ്പെട്ടവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍  (ജമൃശേരൗഹമൃഹ്യ  ഢൗഹിലൃമയഹല ഠൃശയമഹ ഏൃീൗു)  എന്നിവര്‍ തൊഴിലന്വേഷകരാണെങ്കില്‍ വ്യത്യസ്ത നിറത്തിലുളള പ്രത്യേക തൊഴില്‍ കാര്‍ഡുകള്‍ (ടുലരശമഹ ഖീയ ഇമൃറ ീള മ ഉശശെേിരേ ഇീഹീൗൃ) അവര്‍ക്ക് നല്‍കണം.
22 വേതനം ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ അക്കൗണ്ടിലൂടെയാണ് നല്‍കുന്നത്. തൊഴില്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ തന്നെ ബാങ്കിലോ പോസ്റ്റോഫീസിലോ അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷയും നല്കണം. കോര്‍ ബാങ്കിങ്ങ് സൗകര്യമുള്ളതും ആര്‍.ടി.ജി (ഞഠഏ) സംവിധാനമുള്ളതുമായ ഏതു ബ്രഞ്ചിലും ഗുണഭോക്താവിന്‍റെ  താല്‍പര്യ പ്രകാരം അക്കൗണ്ടുകള്‍ തുടങ്ങാവുന്നതാണ്. എന്നിരുന്നാലും ബാങ്കിന്‍റെ സര്‍വ്വീസ് ഏരിയ പ്രകാരം അക്കൗണ്ടുകള്‍ തുടങ്ങുന്നതാണ് അഭികാമ്യം. ഇങ്ങനെ ലഭിച്ച ബാങ്ക്/പോസ്റ്റോഫീസ് അക്കൗണ്ട്നമ്പര്‍ തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തണം. നിരക്ഷരകരും, നിരാലംബരുമായ തൊഴിലാളികളെ ബാങ്ക് അക്കൗണ്ടുകള്‍ ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സഹായിക്കണം. ഇക്കാര്യത്തില്‍ വി.ഇ.ഒ, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സേവനം വിനിയോഗിക്കണം.
23. ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് മതിയോ?
പോരാ. ഓരോ തൊഴിലാളിക്കും പ്രത്യേക അക്കൗണ്ട് വേണം.സീറോ ബാലന്‍സ് അക്കൗണ്ടാണ് തുടങ്ങേണ്ടത്. ഒരോ തൊഴിലാളികളുടെയും വേതനം അവരവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തന്നതിനാണ് ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുളളത്.സ്ത്രീ തൊഴിലാളികളുടെ വേതനത്തിന്  മേലുള്ള നിയന്ത്രണം അവര്‍ക്കു തന്നെയായിരിക്കണമെന്ന ഒരു ലക്ഷ്യവും ഈ വ്യവസ്ഥയ്ക്ക് പിന്നിലുണ്ട്. തൊഴിലാളികളുടെ ആധാര്‍ നമ്പര്‍കൂടി തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയാല്‍ ആള്‍മാറാട്ടം, ഇരട്ടിപ്പ് എന്നിവ മുഖേനയുള്ള പ്രശ്നങ്ങള്‍ കൂടി ഒഴിവാക്കുവാന്‍ സാധ്യമാകും.
24.  ഏതു ദിവസത്തേയ്ക്കുള്ള പണികളാണ് ഒരു തൊഴിലാളിയ്ക്ക് ഒരു പ്രാവശ്യം ആവശ്യപ്പെടുവാന്‍ കഴിയുക.
രണ്ടാഴ്ചത്തേയ്ക്കുള്ള (14 ദിവസം) പണികളാണ് ഏറ്റവും ചുരുങ്ങിയത് ആവശ്യപ്പെടേണ്ടത്. സാനിറ്റേഷന്‍ പ്രവൃത്തികളുടെ കാര്യത്തില്‍ ഇത് ഒരാഴ്ചയായാലും  മതിയാകുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടുതല്‍ ദിവസങ്ങളിലേയ്ക്കുള്ള പ്രവൃത്തികള്‍ മുന്‍കൂടി അപേക്ഷിക്കുന്നതിനും (അറ്മിരല അുുഹശരമശേീിെ) അനുവാദമുണ്ട്. എന്നു മുതല്‍  എന്നു വരെയാണ് തൊഴില്‍ ആവശ്യമുള്ളതെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷിച്ച തീയതി മുതല്ക്കോ അപേക്ഷ ലഭിച്ച് പരമാവധി 15 ദിവസങ്ങള്‍ക്കുള്ളിലോ തൊഴില്‍ ലഭ്യമാക്കിയിരിക്കണം. പരമാവധി 100  ദിവസത്തെ തൊഴിലിനാണ് അപേക്ഷ നല്‍കേണ്ടത്.
25. തൊഴില്‍ കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും 100 ദിവസത്തെ തൊഴില്‍ ലഭിക്കുമോ?
ഇല്ല. ഒരു കുടുംബത്തി(ഒീൗലെവീഹറ)നാണ് 100 ദിവസത്തെ തൊഴില്‍ ലഭിക്കുക. ഒരു കുടുംബത്തില്‍ പണിക്കിറങ്ങുന്ന എല്ലാവര്‍ക്കും കൂടിയാണ് 100 ദിവസത്തെ തൊഴിലിനുള്ള അര്‍ഹത. എന്നാല്‍ വനപ്രദേശത്തും വാനാതിര്‍ത്തികളിലും താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 150 ദിവസത്തെ തൊഴില്‍ നല്കുന്നതിന് ഇപ്പോള്‍ അനുവാദം ലഭിച്ചിട്ടുണ്ട്.
26. എന്താണ് പ്രൊജക്ട് മീറ്റിങ്ങ്?  ആര്‍ക്കെല്ലാമാണ് പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കാവുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു പ്രവൃത്തിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ആ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടത്തുന്ന യോഗമാണ് പ്രൊജക്ട് മീറ്റിങ്ങ്. ആ പ്രവൃത്തിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍, ആ പ്രവൃത്തിയുടെ ഗുണഭോക്താക്കള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ തൊഴിലനുവദിക്കപ്പെട്ട തൊഴിലാളികള്‍ പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണ്.
27. ആരാണ് പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കേണ്ടത്? എന്തെല്ലാം കാര്യങ്ങളാണ് പ്രൊജക്ട് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യേണ്ടത്?
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കേണ്ടതിന്‍റെ ഉത്തരവാദിത്വമുള്ളത്. വി.ഇ.ഒ.മാര്‍, അക്രഡിറ്റഡ് എഞ്ചീനിയര്‍, ഓവര്‍സീയര്‍, പ്രൊമോട്ടര്‍മാര്‍, പ്രവൃത്തി സ്ഥലമേറ്റ് എന്നിവരെ ഇതിനുവേണ്ടി സെക്രട്ടറി ചുമതലപ്പെടുത്തണം. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പറുടെ അദ്ധ്യക്ഷതയിലാണ് പ്രൊജക്ട് മീറ്റിങ്ങ് നടത്തേണ്ടത്. ആ വാര്‍ഡിന്‍റെ ചുമലതയുള്ള അക്രഡിറ്റഡ് എഞ്ചീനിയര്‍മാരോ ഓവര്‍സീയറോ പ്രവൃത്തിയുടെ സ്വഭാവം,കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍, പൂര്‍ത്തീകരിക്കേണ്ട തൊഴില്‍ദിനങ്ങള്‍, പ്രവൃത്തി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികള്‍, ഒരോ തൊഴിലാളിയും പൂര്‍ത്തികരിക്കേണ്ട അളവ് എന്നിവ യോഗത്തില്‍ വിശദീകരിക്കണം
28 പ്രൊജക്ട് മീറ്റീങ്ങുകള്‍ എപ്പോഴാണ് വിളിച്ചു ചേര്‍ക്കേണ്ടത്?
ഒരു പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞാല്‍  ആ പ്രവൃത്തി തുടങ്ങുന്നതിന്  മുമ്പ് എപ്പോള്‍ വേണമെങ്കിലും പ്രൊജക്ട് മീറ്റീങ്ങ് വിളിച്ചു ചേര്‍ക്കാവുന്നതാണ്.  പ്രവൃത്തിയുടെ മലയാളത്തിലുളള എസ്റ്റിമേറ്റിന്‍റെ (ജനതാ എസ്റ്റിമേറ്റ്)  കോപ്പി, ഭരണാനുമതിയുടെയും സാങ്കേതികാനുമതിയുടെയും കോപ്പികള്‍ എന്നിവ കൈപ്പറ്റിയ ശേഷമാണ് പ്രൊജക്ട് മീറ്റീങ്ങ് വിളിച്ചു ചേര്‍ക്കേണ്ടത്. പ്രവൃത്തി ആരംഭിക്കുന്ന തീയതിക്കു മുമ്പ്  ഒരു മാസത്തിനുളളില്‍  പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുന്നതാണ് അഭികാമ്യം. ബന്ധപ്പെട്ട വാര്‍ഡുമെമ്പര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ എന്നിവര്‍ക്ക് എല്ലാ പ്രൊജക്ട് മീറ്റിങ്ങുകളും നടത്തുവാന്‍ കഴിയുംവിധം മാസത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച രണ്ടു ദിവസങ്ങള്‍ പ്രൊജക്ട് മീറ്റിങ്ങുകള്‍ക്കായി മാറ്റിവെക്കുന്നത്  ഉചിതമായിരിക്കും.
29 ഭരണാനുമതിയും സാങ്കേതികാനുമതിയും  ലഭിച്ചശേഷമെ പ്രൊജക്ട് മീറ്റിങ്ങ് നടത്താനാവൂ എന്നിരിക്കെ  വളരെ മുന്‍കൂട്ടി  പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുകയെന്നത് ക്ഷിപ്രസാദ്ധ്യമാണോ?
ക്ഷിപ്രസാദ്ധ്യമല്ല. പക്ഷേ സാദ്ധ്യമാണ്.  ഒരു ഗ്രാമപഞ്ചായത്തിന്‍റെ ഷെല്‍ഫ് ഓഫ് പ്രൊജക്ട് എന്നു പറയുന്നത്  എസ്റ്റിമേറ്റുകള്‍ അടക്കമുളള പ്രവൃത്തികളുടെ വിശദവിവരങ്ങളാണ്. ഇതു നടപ്പു സാമ്പത്തിക വര്‍ഷത്തിന്  തലേ വര്‍ഷം ഫെബ്രുവരി മാസത്തോടെ  പൂര്‍ത്തീകരിച്ചിരിക്കണമെന്നാണ്  നിര്‍ദ്ദേശം. എസ്റ്റിമേറ്റുകള്‍  തയ്യാറാണെങ്കില്‍ ഗ്രാമപഞ്ചായത്തിന് രണ്ടോ, മൂന്നോ മീറ്റിങ്ങുകളിലായി മുഴുവന്‍ പ്രവൃത്തികള്‍ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും  നല്‍കുവാന്‍ കഴിയും. ഭരണാനുമതിയും സാങ്കേതികാനുമതിയും  നല്‍കി കഴിഞ്ഞാന്‍  ആവശ്യാനുസരണം ഏതു പ്രവൃത്തിയും തിരഞ്ഞെടുക്കുകയും മുന്‍കൂട്ടി  പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യാം. പ്രവൃത്തി ആരംഭിക്കുന്നതിന്  തലേ ദിവസമോ അന്നു രാവിലെയോ ഒരനുഷ്ഠാനം പോലെ പ്രൊജക്ട് മീറ്റീങ്ങുകള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ഈ രീതി സ്വീകരിച്ചേ മതിയാവൂ.
30 ഗ്രാമപഞ്ചായത്തിന്‍റെ ഷെല്‍ ഓഫ് പ്രൊജക്ടില്‍ നിന്നും ഏതു പ്രവൃത്തി വേണമെങ്കിലും തിരഞ്ഞെടുക്കാമോ?
ഒരു ഗ്രാമപഞ്ചായത്തിന്‍റെ അംഗീകരിക്കപ്പെട്ട ലേബര്‍ ബഡ്ജറ്റിന്‍റെ ഇരട്ടിയിലധികം  തുകയ്ക്കുളള പ്രവൃത്തികളാണ് ഷെല്‍ ഓഫ് പ്രൊജക്ടില്‍ ഉണ്ടാവുക. ഇതില്‍ ഏതു പ്രവൃത്തി വേണമെങ്കിലും  കാര്‍ഷിക കലണ്ടര്‍, തൊഴിലാവശ്യപ്പെട്ടവരുടെ എണ്ണം, പ്രവൃത്തി നടപ്പിലാക്കുന്ന കാലയളവിലെ കാലാവസ്ഥ  എന്നതിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ വരള്‍ച്ചാ നിവാരണ പ്രവൃത്തികളായ കുളങ്ങളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, തടയണനിര്‍മ്മാണം, തോടുകള്‍ വൃത്തിയാക്കല്‍ എന്നിവ ഏറ്റെടുക്കാം. ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കാലത്ത് മഴക്കൊയ്ത്ത്, ഫലവൃക്ഷങ്ങളുടെയും വനവൃക്ഷങ്ങളുടെയും നടീല്‍, സംരക്ഷണം എന്നിവ ഏറ്റെടുക്കാവുന്നതാണ്.
31 ഒരു ഗ്രാമപഞ്ചായത്ത്  വാര്‍ഡില്‍ തന്നെ രണ്ടോ മൂന്നോപ്രവൃത്തികള്‍ ഒരേ സമയം നടക്കുന്നതിനാല്‍ 22 വാര്‍ഡുകള്‍വരെയുളള ഗ്രാമപഞ്ചായത്തുകളില്‍ എല്ലായിടത്തും പ്രൊജക്ട് മീറ്റിങ്ങ് നടത്തുകയെന്നത് സാദ്ധ്യമാണോ?
ഒന്നിലധികം പ്രൊജക്ട് മീറ്റിങ്ങുകള്‍  ഒരേ ദിവസം നടത്തുന്നതിന് മുന്‍കൂട്ടി സമയം ക്രമീകരിക്കുകയെന്നതു മാത്രമാണ് ഇതിനുളള പോംവഴി. ഒരു പ്രൊജക്ട് മീറ്റിങ്ങ് നടത്തുന്നതിന് പരമാവധി വേണ്ട സമയം ഒരു മണിക്കൂറാണ്.  മാസത്തില്‍ ഒന്നോ രണ്ടോ ദിവസം പ്രൊജക്ട് മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടി ക്രമീകരിച്ചാല്‍ ഒരു പരിധിവരെ കൃത്യമായി പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുവാന്‍ കഴിയും. ഒട്ടേറെ വാര്‍ഡുകളുളള ഗ്രാമപഞ്ചായത്തില്‍ ജനതാ എസ്റ്റിമേറ്റുകള്‍ വിശദീകരിച്ചു നല്‍കുന്നതിന് വി.ഇ.ഒ, മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ സേവനം ഓവര്‍സിയര്‍ക്ക് പകരം പ്രയോജനപ്പെടുത്താം.
32 ഒരു പ്രവൃത്തി ആരംഭിക്കുന്ന ദിവസം രാവിലെ  പ്രൊജക്ട് മീറ്റിങ്ങ്  കൂടിയാല്‍ പ്പോരെ?
ഒരു കാരണവശാലും പോരാ. ആ പ്രൊജക്ടിന്‍റെ നടത്തിപ്പുമായി  ബന്ധമുളള എല്ലാവരും പങ്കെടുക്കേണ്ട ഒരു യോഗമാണ് പ്രൊജക്ട് മീറ്റിങ്ങ്.  അത് തൊഴിലെടുക്കുന്നവരുടെ മാത്രം യോഗമല്ല. ജാഗ്രത സമിതി അംഗങ്ങളും  പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് അഭികാമ്യമാണ്.  പ്രൊജക്ടുമായി ബന്ധമുളള എല്ലാവരെയും (ടമേസലവീഹറലൃെ) ഉള്‍പ്പെടുത്തി യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചാല്‍ ക്രമക്കേടുകളും ആക്ഷേപങ്ങളും പരാതികളും 99ശതമാനവും ഒഴിവാക്കുവാന്‍ സാദ്ധ്യമാകുമെന്നാണ് കണ്ടിട്ടുളളത്.
33 ഒരു പ്രവൃത്തിയില്‍ ഒന്നിലധികം മസ്റ്റര്‍റോളുകല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഓരോ
ആഴ്ചയിലും (മസ്റ്റര്‍ റോളിനോടൊപ്പം) പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകള്‍ ന
ത്തണമോ?
വേണ്ട. ഒരു പ്രൊജക്ടിന് ഒരു മീറ്റിങ്ങ് നടത്തിയാല്‍ മതിയാകും. ഒരു പ്രൊജക്ടില്‍ ഒന്നിലധികം  മസ്റ്റര്‍ റോളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രൊജക്റ്റ് മീറ്റിങ്ങ് മാത്രം നടത്തിയാല്‍ മതി.
34. എന്താണ് മസ്റ്റര്‍റോള്‍ എന്നു വിശദീകരിക്കാമോ?
പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള രേഖയാണ് മസ്റ്റര്‍ റോള്‍. പണി ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും  അവസാനിപ്പിച്ചതിനു ശേഷം വൈകുന്നേരവും ദിവസം രണ്ടു പ്രാവശ്യം മസ്റ്റര്‍ റോളില്‍ ഒപ്പുവെക്കണം. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നിലയില്‍ മസ്റ്റര്‍ റോളില്‍ തൊഴിലാളികളുടെ കയ്യൊപ്പാണ് ഇടുന്നത്.  ഒപ്പുകള്‍ കൃത്യമായി ഇടുവിക്കുകയെന്നതും ജോലിക്ക് ഹാജരാകാത്തവരുടെ കോളങ്ങളില്‍  ചുവന്ന മഷിയില്‍ څഅഭാവംچധമമയലെിലെപഎന്നു രേഖപ്പെടുത്തേണ്ടതും പ്രവൃത്തി സ്ഥലമേറ്റിന്‍റെ ഉത്തരവാദിത്വമാണ്.
35. ഒരു മസ്റ്റര്‍ റോളിന്‍റെ കാലാവധി എത്ര ദിവസമാണ്?
ഒരു മസ്റ്റര്‍ റോളിന്‍റെ കാലാവധി ആറ് ദിവസമാണ്. പൂരിപ്പിച്ച മസ്റ്റര്‍ റോള്‍ 7-ാം ദിവസം പ്രവൃത്തി സ്ഥലമേറ്റ് ഓവര്‍സീയറെ ഏല്‍പ്പിക്കണം. 7-ാം ദിവസം അവധിയാണെങ്കില്‍ 8-ാം ദിവസം തീര്‍ച്ചയായും മസ്റ്റര്‍റോള്‍ തിരിച്ചേല്‍പ്പിക്കണം. സങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ക്ക്  കൃത്യസമയത്ത് അളവുകള്‍ രേഖപ്പെടുത്താനും  പതിനാലു ദിവസത്തിനകം  വേതന വിതരണം നടത്തുന്നതിനുമാണ് ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി പ്രധാനമായും ഒരു ڇതൊഴിലുറപ്പ്  നല്‍കുന്ന ڈ  പദ്ധതിയായതിനാല്‍ ഏറ്റവും സുക്ഷ്മതയോടെയും കാര്യക്ഷമതയോടെയും കൈകര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യേണ്ട അടിസ്ഥാന രേഖയാണ് മസ്റ്റര്‍ റോള്‍.
36. പ്രവൃത്തിസ്ഥലത്ത് മസ്റ്റര്‍ റോളുകള്‍ കാണാനും പരിശോധിക്കുവാനുമുള്ള  അവകാശവും  അധികാരവും ആര്‍ക്കെല്ലാമാണുള്ളത്?
പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മസ്റ്റര്‍ റോളുകള്‍ കാണാനും പരിശോധിക്കുവാനുമുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ നീരിക്ഷണങ്ങളും  അഭിപ്രായങ്ങളും സൈറ്റ് ഡയറിയില്‍ മാത്രമേ രേഖപ്പെടുത്തുവാന്‍ പാടുള്ളു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും പ്രത്യേക ചുമതലയുള്ളവര്‍ക്കും മാത്രമേ മസ്റ്റര്‍ റോളില്‍ എഴുതാനോ ഒപ്പുവെക്കാനോ അധികാരമുള്ളു.
37. എന്താണ് സൈറ്റ് ഡയറി? ഇതിന്‍റെ ഉദ്ദേശമെന്താണ് ?
തൊഴിലുറപ്പ് പ്രവൃത്തി സ്ഥലത്ത് ആ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കാര്യങ്ങളും എഴുതിവെക്കുന്നതിനുള്ള രേഖയാണ് സൈറ്റ് ഡയറി. പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കുന്ന പൊതുപ്രവര്‍ത്തകരും സാധരണക്കാരും അവരുടെ  നീരിക്ഷണങ്ങളും അഭിപ്രയാങ്ങളും ആക്ഷേപങ്ങളും എഴുതേണ്ടത് സൈറ്റ് ഡയറിയിലാണ്. പ്രൊജക്ട് മീറ്റിങ്ങിന്‍റെ മിനിറ്റ്സും ഹാജരും സൈറ്റ് ഡയറിയുടെ ഭാഗമായി ഉള്‍പ്പെടുത്താവുന്നതാണ്.തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥലത്ത് അനുവദിച്ചു നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ(ണീൃസ ടശലേ എമരശഹശശേലെ) വിവരങ്ങളും ഇതില്‍ നിര്‍ബന്ധമായും എഴുതണം. ഒരോ തൊഴിലാളിയും പണിസ്ഥലത്ത് കൊണ്ടു വന്നിരിക്കുന്ന പണിയായുധങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തണം. ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ടും സൈറ്റ് ഡയറിയുടെ ഭാഗമായി ഉള്‍പ്പെടുത്താവുന്നതാണ്.
38 ഒരോ മസ്റ്റര്‍ റോളിനോടൊപ്പവും പ്രത്യേകം സൈറ്റ് ഡയറി സമര്‍പ്പിക്കേണ്ട
തുണ്ടോ?
ആവശ്യമില്ല, ഒരു പ്രവൃത്തിയ്ക്ക് അല്ലെങ്കില്‍ പ്രൊജക്ടിന്  ഒരു സൈറ്റ് ഡയറി മതിയാകും. അല്ലാത്ത പക്ഷം ഓരോ ആഴ്ചയിലെയും  കൂലി വിതരണത്തില്‍  കാലത്താമസമുണ്ടാകും. ഒരു പ്രവൃത്തിയുടെ അവസാന മസ്റ്റര്‍ റോളിനോടൊപ്പം പൂരിപ്പിച്ച സൈറ്റ് ഡയറി ഹാജരാക്കിയാല്‍ മതിയാകും. എന്നാല്‍ തൊഴിലിടത്തില്‍ തൊഴിലാളികള്‍ കൊണ്ടുവരുന്ന തൊഴിലുപകരണങ്ങളുടെ സംരക്ഷണ ചെലവ് (ങമശിലേിമിരല ഇീെേ ീൃ ടവമൃുലിശിഴ ഇവമൃഴല ) കൂലിയോടൊപ്പം നല്‍കേണ്ടതിനാല്‍  ഒരോ മസ്റ്റര്‍ റോളിനോടൊപ്പവും തൊഴിലുപകരണങ്ങളുടെ  വിവരങ്ങള്‍ ബന്ധപ്പെട്ട ഓവര്‍സീയര്‍ സാക്ഷ്യപ്പെടുത്തി നല്‍കണം.
39. തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ആരാണ്?
തൊഴിലുറപ്പ് പ്രവൃത്തിയുടെ ദൈനംദിനകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് പ്രവൃത്തി സ്ഥലമേറ്റാണ്. എന്നാല്‍ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കേണ്ടത് എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരാണ്.
40 പ്രവൃത്തി സ്ഥലമേറ്റ് എന്തെല്ലാം ചുമതലകളാണ് നിര്‍വഹിക്കേണ്ടത്?
മ) പ്രവൃത്തി സ്ഥലത്ത് സൈറ്റ് ഡയറി,മസ്റ്റര്‍റോള്‍, ജനതാ എസ്റ്റിമേറ്റ്, ഭരണാനുമതിയു
ടെയും സാങ്കേതികനുമതിയുടെയും കോപ്പികള്‍  എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക
യ) ദിവസം രണ്ടു പ്രാവശ്യം മസ്റ്റര്‍ റോളില്‍ ഒപ്പുകള്‍ ഇടുവിക്കുക.
ര) ജോലിയുടെ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
റ) സൈറ്റ് ഡയറിയില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ വീഴ്ച്ച കൂടാതെ എഴുതുക.
ല) സ്ഥലം സന്ദര്‍ശിക്കുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം മസ്റ്റര്‍ റോള്‍ അടക്കം എല്ലാ
രേഖകളും പരിശോധിക്കുവാന്‍ നല്‍കുക.
ള) സൈറ്റ് ഡയറിയില്‍ ആവശ്യമുള്ളവരുടെ നിരീഷണങ്ങള്‍  എഴുതുവാന്‍ അനുവദിക്കുക
ഴ) തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്കാവശ്യമായ തൊഴില്‍ സൗകര്യങ്ങള്‍(ണീൃസ ടശലേ
എമരശഹശശേലെ) ഏര്‍പ്പെടുത്തുക എന്നിവയാണ് പ്രവൃത്തി സ്ഥലമേറ്റിന്‍റെ പ്രാഥമിക ചുമതലകള്‍
41 എന്തെല്ലാം സൗകര്യങ്ങളാണ് തൊഴിലിടത്തില്‍ പ്രവൃത്തി സ്ഥലമേറ്റ് (ണീൃസ ടശലേ   ങമലേ)  ഉറപ്പു വരുത്തേണ്ടത്?
1. തൊഴിലാളികള്‍ക്ക് തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കുക.
2. പ്രഥമ ശൂശ്രൂഷാകിറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
3. ഭക്ഷണം കഴിക്കുന്നതിനും ഉച്ചയ്ക്ക് 1 മണിക്കൂര്‍ വിശ്രമിക്കുന്നതിനും ടാര്‍പോളിന്‍ ഷീറ്റ ്
കൊണ്ട് തണല്‍(ടവമറല) ഒരുക്കുക.
4. അഞ്ച് വയസ്സിന്‍ താഴെ പ്രായമുള്ള കുട്ടികളുടെയെണ്ണം അഞ്ചില്‍ താഴെയാണെങ്കില്‍       അവരെ  പരിപാലിക്കുക. എന്നീ കാര്യങ്ങല്‍ തൊഴിലിടങ്ങളില്‍ ഉണ്ടെന്ന്  പ്രവൃത്തി സ്ഥലമേറ്റ് ഉറപ്പ് വരത്തണം.
42 . മറ്റെന്തല്ലാം  ചുമതലകളാണ് പ്രവൃത്തി സ്ഥലമേറ്റ് നിര്‍വഹിക്കേണ്ടത്?
പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചുകൂടുന്നതിന് വാര്‍ഡുമെമ്പറെയും ഓവര്‍സീയറെയും സഹായിക്കുക, പ്രവൃത്തിയുടെ വിശദവിവരങ്ങളടങ്ങിയ ബോര്‍ഡ് പ്രവൃത്തിസ്ഥലത്ത് സ്ഥാപിക്കുന്നതില്‍ ഓവര്‍സീയറെ സഹായിക്കുക .ജാഗ്രതാ സമിതി അംഗങ്ങളെ പ്രൊജക്ട് മീറ്റിങ്ങിന്‍റെയും പ്രവൃത്തി നടപ്പാക്കുന്നതിന്‍റെയും തീയതികള്‍ അറിയിക്കുക,തൊഴില്‍ കാര്‍ഡില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുക, തൊഴിലന്വോഷകരെ ബാങ്ക്/ പോസ്റ്റോഫീസ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സഹായിക്കുക എന്നിവയും പ്രവൃത്തി സ്ഥലമേറ്റിന്‍റെ അനിവാര്യ ചുമതലകളില്‍ ഉള്‍പ്പെടുന്നു.
43. പ്രവൃത്തി സ്ഥലമേറ്റിന് ആവശ്യം വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കയാണ്?
മ)പതിനെട്ട് വയസ്സ് പൂര്‍ത്തികരിച്ച വനിതയായിരിക്കണം.
യ)തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണം
ര)ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചിരിക്കണം.
44 പ്രവൃത്തി സ്ഥലമേറ്റ് പത്താം ക്ലാസ്സ് ജയിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കണമെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
പ്രവൃത്തി സ്ഥലമേറ്റ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കണമെന്നോ പാസ്സായിരിക്കണമെന്നോ  വ്യവസ്ഥയില്ല. എന്നാല്‍ പത്താം ക്ലാസ്സ് കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം.
45. പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഈ വ്യവസ്ഥ ബാധകമാണോ?
പട്ടികവര്‍ഗ്ഗക്കാരായ പ്രവൃത്തി സ്ഥലമേറ്റിന് എഴുതാനും വായിക്കാനും അറിഞ്ഞിരുന്നാല്‍ മത്രം മതിയാകും.  പട്ടികവര്‍ഗ്ഗക്കാരായ  തൊഴിലാളികള്‍ ഉള്ള തൊഴിലിടങ്ങളില്‍ പ്രവൃത്തി സ്ഥലമേറ്റ് നിര്‍ബന്ധമായും പട്ടികവര്‍ഗ്ഗക്കാരായിരിക്കണം.
46 സംസ്ഥാന സാക്ഷരത മിഷന്‍റെ പത്താംക്ലാസ്സ് തുല്യതാ പരീക്ഷ പാസ്സായവര്‍ക്ക് പ്രവൃത്തി സ്ഥലമേറ്റിന്‍റെ ചുമതല ഏറ്റെടുക്കാമോ?
തീര്‍ച്ചയായും ഏറ്റെടുക്കാം. പത്താംക്ലാസ്സ് തുല്യതാ പരീക്ഷ ജയിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ എസ്.എസ്.എല്‍.സി പരീക്ഷ ജയിക്കുന്നതിന് സമാനമാണ്. എന്നാല്‍ തുല്യത പരീക്ഷ എഴുതിയതുക്കൊണ്ട് മാത്രം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു എന്നു കരുതാനാവില്ല.
47 .എന്തുക്കൊണ്ടാണ് സ്ത്രീകളെ മാത്രം പ്രവൃത്തി സ്ഥലമേറ്റുകളായി തിരഞ്ഞെടുക്കുന്നത്? ഇവര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് ഒരു അധിക യോഗ്യതയല്ലെ?
പ്രവൃത്തി സ്ഥലമേറ്റുകള്‍ സ്ത്രീകള്‍ മാത്രമായിരിക്കണമെന്നത് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം എടുത്തിട്ടുള്ള ഒരു നയമാണ്. കേരളത്തില്‍ മാത്രമാണ് ഈ നയം നടപ്പാക്കിയിട്ടുള്ളത്. മസ്റ്റര്‍ റോള്‍, സൈറ്റ് ഡയറി എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക, അപേക്ഷകള്‍ പൂരിപ്പിക്കുക, ബാങ്ക് പാസ്സ് ബുക്കിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് തൊഴിലാളികളെ സഹായിക്കുക എന്നീ കാര്യങ്ങള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീയാക്കിയവര്‍ക്കുമാത്രമേ തെറ്റ് കൂടാതെ ചെയ്യുവാന്‍ കഴിയു. മാത്രമല്ല, ഈ യോഗ്യതയുള്ളവര്‍ പട്ടികവര്‍ഗ്ഗ മേഖലകളിലൊഴിച്ച് കേരളങ്ങളില്‍  ലഭ്യവുമാണ്.
48. ആരാണ് പ്രവൃത്തിസ്ഥലമേറ്റുകളെ തിരഞ്ഞെടുക്കേണ്ടത്?
ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല കോ-ഓര്‍ഡിനേഷന്‍ സമിതി  പ്രവത്തി സ്ഥലമേറ്റിനെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ തെരഞ്ഞെടുപ്പ് ഭരണ സമിതി അംഗീകരിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിയമന സര്‍ട്ടിഫിക്കറ്റ് നല്‍കണം.
49. ഒരു പ്രവൃത്തി സ്ഥലമേറ്റിന്‍റെ  പരിധിയില്‍ എത്ര തൊഴിലാളികളാണ് ഉണ്ടായിരിക്കേണ്ടത്?
ഒരു പ്രവൃത്തി സ്ഥലത്ത് 40 തൊഴിലാളികളെങ്കിലുമുണ്ടെങ്കില്‍ ഒരു പൂര്‍ണ്ണ സമയമേറ്റിനെ നിയമിക്കവുന്നതാണ്.തൊഴിലിടത്തിലെ തൊഴിലാളികളുടെ എണ്ണം 40 ല്‍ കുറവാണെങ്കില്‍ തൊഴിലാളികളില്‍ ഒരാളെ മേറ്റിന്‍റെ ചുമതലകള്‍ (ണീൃസശിഴ ങമലേ)എല്‍പിക്കണം. പൂര്‍ണ്ണസമയമേറ്റിന് തൊഴിലാളികളുടേതിന് സമാനമായ വേതനം ലഭിക്കും. എന്നാല്‍ څവര്‍ക്കിങ്ങ് മേറ്റിന്چ തൊഴിലാളിയെന്ന നിലയിലുള്ള കൂലി മാത്രമേ ലഭിക്കു. മസ്റ്റര്‍റോളിലെ ഹാജരിന്‍റെ അടിസ്ഥാനത്തിലാണ് തൊഴിലിടങ്ങളില്‍ 40 തൊഴിലാളികളുണ്ട് എന്ന് കണക്കാക്കുന്നത്. നാല്പതില്‍ അധികംപേര്‍ തൊഴിലിനായി അപേക്ഷിച്ചു അല്ലെങ്കില്‍ അത്രയും പേര്‍ക്ക് തൊഴിലനുവദിച്ചു നല്കിയെന്നതുക്കൊണ്ടു മാത്രം ഒരു പൂര്‍ണ്ണസമയ മേറ്റിനെ നിയോഗിക്കുവാന്‍ കഴിയില്ല.
50. ഒരാള്‍ക്ക് പരമാവധി എത്ര ദിവസം മേറ്റിന്‍റെ ചുമതലകള്‍ നിര്‍വഹിക്കാം?
പരമാവധി  ഒരാള്‍ക്ക് 100 ദിവസം മാത്രമാണ് മേറ്റിന്‍റെ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ കഴിയുക. ഇതിനിടയില്‍ മേറ്റ് തൊഴിലാളിയായി പണിയെടുത്തിട്ടുണ്ടെങ്കില്‍  ആ ദിവസങ്ങളും ഈ 100 ദിനത്തില്‍ ഉള്‍പ്പടും. ചുരുക്കത്തില്‍  പ്രവൃത്തിസ്ഥല മേറ്റായും  തൊഴിലാളിയായും ഒരാള്‍ക്ക് പരമാവധി 100 ദിവസത്തെ തൊഴില്‍ മാത്രമെ ലഭിക്കു.
51. ഒരാള്‍ക്ക് തുടര്‍ച്ചയായി 100 ദിവസം പ്രവൃത്തിസ്ഥല മേറ്റായി തുടരുവാന്‍ കഴിയുമോ?
പ്രവൃത്തി സ്ഥലമേറ്റിന്‍റെ ചുമതല മാറി മാറി നല്കണമെന്നാണ്(ഞീമേശേീി ആമശെെ) നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരോ മസ്റ്റര്‍ റോള്‍ കഴിയുമ്പോഴും മേറ്റിന്‍റെ ചുമതല മാറി നല്കുന്നതാണ് ഉത്തമം. ഒന്നിടവിട്ട് ആഴ്ചകളില്‍ ചുമതലകള്‍ മാറി മാറി നല്കുന്നത് 6-മാത്തെ ദിവസം  മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്ത് വേതന വിതരണം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍  നടത്തുന്നതിന് സഹായിക്കും. പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ് എല്ലാ മസ്റ്റര്‍ റോളുകളും ഒന്നിച്ചു കൊണ്ടുവരുന്ന പ്രവണത  ഒഴിവാക്കുന്നതിനുകൂടിയാണ് ചുമതല മാറി മാറി നല്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
52. പ്രവൃത്തി സ്ഥലമേറ്റിന് തൊഴിലാളിയായി പണിയെടുക്കുവാന്‍ കഴിയുമോ?
തീര്‍ച്ചയായും കഴിയും.തൊഴിലാളിയായി പ്രവര്‍ത്തിച്ച് പരിചയസമ്പന്നയായിരിക്കണം  പ്രവൃത്തി സ്ഥലമേറ്റ്.ഒരാള്‍ക്ക് തൊഴിലാളിയായും,മേറ്റായും പരമാവധി 100 ദിവസത്തെ തൊഴിലും കൂലിയും മാത്രമെ ലഭിക്കു.
53 .ആശാ വര്‍ക്കര്‍മാര്‍,പട്ടികവര്‍ഗ്ഗ-ജാതി പ്രൊമോട്ടര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍     എന്നിവര്‍ക്ക് പ്രവൃത്തിസ്ഥല മേറ്റായി ചുമതല വഹിക്കുവാന്‍ കഴിയുമോ?
ഒരു പ്രവൃത്തി നടക്കുമ്പോള്‍ തൊഴില്‍ സ്ഥലത്ത് മുഴുവന്‍ സമയവും ഉണ്ടായിരിക്കേണ്ട വ്യക്തിയാണ് പ്രവൃത്തി  സ്ഥലമേറ്റ് . ആയതിനാല്‍  മറ്റ് ചുമതലകള്‍ വഹിക്കുന്നവര്‍ പ്രവൃത്തിസ്ഥല മേറ്റായി പ്രവര്‍ത്തിക്കാതിരിക്കുകയാണ് ഉത്തമം  മാത്രമല്ല,  ഒരോ കാലയളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടിടങ്ങളില്‍ നിന്നും വേതനവും ഹോണറേറിയവും കൈപ്പറ്റുന്നതും അഭികാമ്യമല്ല.
54. ത്രിതല പഞ്ചായത്തുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍ മുതലായവ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍  പങ്കെടുക്കുന്നതിന് തൊഴില്‍ നടക്കുമ്പോള്‍ അവിടെ നിന്നും ചുമതലയുള്ള  പ്രവൃത്തിസ്ഥലമേറ്റിന് പോകാമോ?
ഒരു പ്രവൃത്തി നടക്കുന്ന സമയത്ത് അവിടെ പൂര്‍ണ്ണ സമയം ഉണ്ടായിരിക്കേണ്ട വ്യക്തിയാണ്  പ്രവൃത്തി സ്ഥലമേറ്റ് എന്ന് ചൂണ്ടിക്കാണിച്ചുവല്ലോ അതുകൊണ്ടാണ് പ്രവൃത്തി സ്ഥലമേറ്റിനും തൊഴിലാളികളെപ്പോലെ ഒരു  ദിവസത്തെ പൂര്‍ണ്ണവേതനം നല്കുന്നത്. ആയതിനാല്‍  യോഗങ്ങളുടെയും മറ്റും പേരില്‍ പ്രവൃത്തിസ്ഥലമേറ്റ് പ്രവൃത്തി  സ്ഥലം വിട്ടുപ്പോകുന്നത് ക്രമരഹിതമാണ്. പ്രവൃത്തിസ്ഥല മേറ്റിന് ഒഴിവാക്കുവാനാവത്ത യോഗങ്ങള്‍ -സി.ഡി.എസ്, എ.ഡി.എസ് -മുതലായവ-ഏതെങ്കിലും ആഴ്ചകളില്‍ നടക്കുന്നുണ്ടെങ്കില്‍ ആ യോഗങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ അത്തരം ആഴ്ചകളില്‍ മേറ്റിന്‍റെ ചുമതല ഒരു കാരണവശാലും ഏറ്റെടുക്കരുത്.
55 ഓരോ ആഴ്ചയിലേയും മസ്റ്റര്‍റോളുകള്‍ ഓരോന്നായി തിരിച്ചുകൊണ്ടു വരുകയെന്നത് ദുഷ്കരമല്ലെ? ഒരു പ്രവൃത്തിക്ക് ഒന്നിലധികം മസ്റ്റര്‍റോളുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍  അവയെല്ലാം ഒന്നിച്ച്  തിരിച്ചുകൊണ്ടുവരുന്നതല്ലേ എളുപ്പവും പ്രായോഗീകവും?
ഓരോ മസ്റ്റര്‍ റോളുകളും ആറാമത്തെ പ്രവൃത്തി ദിവസം ക്ലോസ് ചെയ്തു തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കൂലി വിതരണം നിശ്ചിത സമയത്തിനുളളില്‍  നടത്തുവാന്‍ കഴിയില്ല. എല്ലാ മസ്റ്റര്‍ റോളും പ്രവൃത്തി പൂര്‍ത്തീകരിച്ച് അവസാനം തിരിച്ചേല്‍പ്പിക്കുവാന്‍  തീരുമാനിച്ചാല്‍ വേതനം വൈകിയതിന്‍റെ പ്രധാന ഉത്തരവാദി പ്രവൃത്തിസ്ഥല മേറ്റായി മാറും. അത്തരം സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വേതനം വൈകിയതിന്‍റെ  നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പ്രവൃത്തിസ്ഥലം മേറ്റിനായി മാറും.
56 തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം  ആരാണ് നിര്‍വഹിക്കേണ്ടത്?
അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍മാര്‍ എന്നിവരും ഇവരുടെ അഭാവത്തില്‍ എല്‍. എസ്. ജി.ഡി എന്‍ജിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവരുമാണ് പ്രവൃത്തികളുടെ സാങ്കേതികമായ മേല്‍നോട്ടത്തിന്‍റെ  ചുമതല. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതിനായി സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ പ്രവൃത്തിസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. കൂടാതെ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് അളവുകള്‍ അടയാളപ്പെടുത്തി ( ങമൃസശിഴ) കൊടുക്കുന്നതിന് പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്.  കൂടാതെ പ്രവൃത്തി നടക്കുമ്പോഴും പ്രവൃത്തിയിലെ കുറവോ സാങ്കേതിക പിഴവുകളോ  കണ്ടെത്തി തിരുത്തുന്നതിനും സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ കഴിയാവുന്നിടത്തോളം  പ്രവൃത്തി സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.  അളവുകള്‍ എടുക്കുന്നതിനും രേഖപ്പെടുത്തുന്നതിനും നിര്‍ബന്ധമായും  ഇവര്‍ പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്.
57 ഒരു പ്രവൃത്തിയുടെ  അളവുകളും (ങലമൗൃലൊലിേ) മേലളവുകളും (ഇവലരസ ാലമൗൃലൊലിേ) എന്നാണ് എടുക്കേണ്ടത്?
ഒരു പ്രവൃത്തിയാരംഭിച്ച് ആറാമത്തെ ദിവസമാണ് മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്യേണ്ടത്.  അന്നുതന്നെയോ  പിറ്റേദിവസമോ അളവും മേലളവും  നടത്തേണ്ടതാണ്.  വേതനഘടകങ്ങള്‍ (ഘമയീൗൃ ഇീാുീിലിേ)  മാത്രമുളള പ്രവൃത്തികളുടെ അളവ് മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്യുന്ന അന്നുവൈകുന്നേരത്തോടെ എടുക്കാവുന്നതേയുളളൂ. മസ്റ്റര്‍ റോള്‍ക്ലോസ് ചെയ്തതിനുശേഷം പരമാവധി മൂന്നു ദിവസത്തിനുളളില്‍  അളവും മേലളവും  നിര്‍ബന്ധമായും നടത്തിയിരിക്കണം.
58 ഒരു മസ്റ്റര്‍ റോളിലെ തൊഴിലാളികള്‍ക്ക് വേതന വിതരണം നടത്തുന്നതിനുളള വേജ് ലിസ്റ്റ്, ഫണ്ട് ട്രാന്‍ഫര്‍ ഓര്‍ഡര്‍ എന്നിവ എപ്പോഴാണ് തയ്യാറാക്കേണ്ടത്?
വാലുവേഷന്‍ സ്റ്റേറ്റ്മെന്‍റ്, പാര്‍ട്ട് ബില്ലുകള്‍, അവസാന ബില്ലുകള്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനേയും, മറ്റ് വൗച്ചറുകള്‍, ബില്ലുകള്‍, മസ്റ്റര്‍റോളിലെ   തൊഴിലാളികളുടെ  ഹാജര്‍ ദിനങ്ങള്‍ എന്നിവയേയും  ആധാരമാക്കിയാണ് വേതന വിതരണത്തിനുളള വേജ് ലിസ്റ്റും, ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകളും തയ്യാറാക്കേണ്ടതാണ്. ഇത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ചുമതലയാണ്. ഒരു മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍  നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കണം.
59 ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും എന്നാണ് ഫണ്ട് ട്രാന്‍സ്                                                                                                                                                                                                                                                                                    ഫര്‍ ഓര്‍ഡറില്‍ ഒപ്പുവച്ച് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് വേതനമെത്തിക്കുന്നതിന് നടപടി എടുക്കേണ്ടത്?
ഡിജിറ്റല്‍ സംവിധാനത്തിലൂടെ  ഓണ്‍ലൈനായിട്ട്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും ഒപ്പുകള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഫണ്ട്  ട്രാന്‍സ്ഫര്‍  ഓര്‍ഡറുകള്‍ (എൗിറ ഠൃമിളെലൃ ഛൃറലൃെ) തയ്യാറാക്കിയ  അന്നുതന്നെയോ പിറ്റേദിവസമോ തൊഴിലാളികളുടെ  അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കുവാന്‍ കഴിയും.  ഇതിനുവേണ്ടി ഡിജിറ്റല്‍ സിഗ്നേച്ചറുകളാണ് പ്രസിഡന്‍റും സെക്രട്ടറിയും ഉപയോഗിക്കുന്നത്.
60 ഈ തിയ്യതികളും ക്രമീകരണവും കൃത്യമായി പിന്‍തുടര്‍ന്നാല്‍ മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ വേതനം വിതരണം നടത്തുവാന്‍ കഴിയില്ലേ?
തീര്‍ച്ചയായും കഴിയും. നിയമം അനുശാസിക്കുന്നതും 7 ദിവസത്തിനുളളില്‍ വേതനം വിതരണം നടത്തണമെന്നാണ്. ഇനി  എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലമോ, ജീവനക്കാരുടെ അഭാവം മൂലമോ താല്‍ക്കാലിക തടസ്സങ്ങളുണ്ടായാല്‍ പോലും 14 ദിവസത്തിനുളളില്‍ വേതനം വിതരണം നടത്തുവാന്‍ കഴിയും.
61 ഇതിനാവശ്യമായ മനുഷ്യവിഭവശേഷി ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാണോ?
പരിമിതികള്‍  ഒട്ടേറെയുണ്ട്, എന്നിരുന്നാലും അസാദ്ധ്യമല്ല. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളില്‍ 6 ജീവനക്കാരുടെ  സേവനം  തൊഴിലുറപ്പ് പദ്ധതിയുടെ  നടത്തിപ്പിന് മാത്രമായി ലഭ്യമാണ്. മറ്റ് ഗ്രാമപഞ്ചായത്തുകളില്‍ 4 പേരുണ്ട്. ഇവരെല്ലാം തന്നെ യുവതി യുവാക്കളും പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.ഇതിനെല്ലാം പുറമെയാണ് ഒരോ  ഗ്രാമപഞ്ചായത്ത് വാര്‍ഡിലും 7-ല്‍ കുറയാത്ത ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരായ  പ്രവൃത്തി സ്ഥലമേറ്റുമാരുടെ സേവനം ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മറ്റൊരു പദ്ധതിയ്ക്കും ഇത്രയും 'സ്റ്റാഫ് സപ്പോര്‍ട്ടില്ല'
62. തൊഴിലാളികളുടെ  വേതനം പതിനഞ്ച് ദിവസത്തിലധികം വൈകിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞുവല്ലോ? ഏതു നിരക്കിലാണ് നഷ്ട പരിഹാരം ലഭിക്കുക?ആരാണ് നഷ്ട പരിഹാരം നല്‍കേണ്ടത്?
മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്താല്‍ 15 ദിവസത്തിനകം വേതനം ലഭിച്ചിരിക്കണം. ഇങ്ങനെ ലഭിക്കാതെ വന്നാല്‍ പതിനാറാമത്തെ  ദിവസം മുതല്‍ ലഭിക്കാനുളള വേതനത്തിന്‍റെ 0.05 ശതമാനം തുക ഓരോ ദിവസവും നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് 2014 - ലെ പുതുക്കിയ  ഷെഡ്യൂള്‍ 2 ല്‍ വ്യവസ്ഥ ചെയ്തിട്ടുളളത്. ഈ തുക തല്‍ക്കാലം സര്‍ക്കാര്‍ വഹിക്കുമെങ്കിലും പിന്നീട് വിശദമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിന്‍റെ  ഉത്തരവാദികളായവരില്‍  നിന്നും ഈടാക്കണമെന്നാണ് വ്യവസ്ഥ. മനപൂര്‍വ്വമോ അലംഭാവം മൂലമോ പാവപ്പെട്ടവരായ കൂലിത്തൊഴിലാളികളുടെ വേതനം മുടങ്ങുകയോ വൈകുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
63. വേതന വിതരണം മനപൂര്‍വ്വമോ അലംഭാവം കാരണമോ വൈകാതിരിക്കുന്നതിന് എന്തു നടപടികളാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ എടുക്കേണ്ടത്?
മസ്റ്റര്‍ റോള്‍ ക്ലോസ് ചെയ്ത് ഓവര്‍സീയറെ ഏല്പിക്കേണ്ട പ്രവൃത്തി സ്ഥലമേറ്റ്, അളവുകള്‍ രേഖപ്പെടുത്തേണ്ട ഓവര്‍സിയര്‍, മേലളവുകള്‍ എടുക്കേണ്ട അക്രഡിറ്റഡ് എഞ്ചിനീയര്‍, ഡാറ്റ എന്‍ട്രി നടത്തി വേജ്ലിസ്റ്റ് തയ്യാറാക്കേണ്ട ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ ഒപ്പിട്ട് അയക്കേണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡണ്ട് എന്നിവര്‍ നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ക്കുള്ളില്‍ അവ നടത്തുന്നുവെന്നും പൂര്‍ത്തികരിക്കുന്നുവെന്നും ആദ്യം ഉറപ്പുവരുത്തണം. ഇതിനായി ഒരു ഫയല്‍ മൂവ്മെന്‍റ് രജിസ്റ്റരും, റണ്ണിങ്ങ് നോട്ടും(എശഹല ഠൃമരസ ട്യലൊേ) തയ്യാറാക്കി സൂക്ഷിക്കുന്നത് ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍  അത് കണ്ടുപിടിക്കുന്നതിനും, ബാധ്യത നിശ്ചയിക്കുന്നതിനും സെക്രട്ടറിയെയും, ബ്ലോക്ക് പ്രോഗ്രാം ഓഫീസറെയും സഹായിക്കും.
64. അപേക്ഷ നല്‍കിയിട്ട് പതിനഞ്ച് ദിവസത്തിനകം തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്യ വേതനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുവല്ലോ? എത്ര രൂപയാണ് തൊഴിലില്ലായ്യ്മ വേതനമായി ലഭിക്കുക? ആരാണ് തൊഴിലില്ലായ്യ്മവേതനം നല്കേണ്ടത്?
തൊഴിലിന് അപേക്ഷിച്ചിട്ട് 15  ദിവസത്തിനകം തൊഴില്‍ ലഭിച്ചില്ലെങ്കില്‍ 16-ാം മത്തെ ദിവസം മുതല്‍ ആദ്യത്തെ 30 ദിവസം നിര്‍ദ്ദിഷ്ട വേതനത്തിന്‍റെ നാലിലൊന്നില്‍ കുറയാത്ത തുകയും പിന്നിട്ടുള്ള ദിവസങ്ങളില്‍ വേതനത്തിന്‍റെ പകുതിയില്‍ കുറയാത്ത തുകയുമാണ് തൊഴിലില്ലായ്യ്മ  വേതനമായി ലഭിക്കുക. സംസ്ഥാന സര്‍ക്കാരാണ് തൊഴിലില്ലായ്യ്മ വേതനം നല്കേണ്ടത്. എന്നാല്‍ പിന്നീട് ഈ തുക തൊഴില്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയവരില്‍ നിന്നും ഈടാക്കണമെന്നാണ് വ്യവസ്ഥ.
65 .തൊഴിലില്ലായ്യ്മ വേതനം ലഭിച്ചുക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് എന്നു മുതലാണ് അതിനുളള അര്‍ഹത നഷ്ടമാവുക?
തൊഴില്‍ അനുവദിച്ചു നല്‍കിയ അന്നു മുതല്‍ക്കോ, നൂറു ദിവസത്തെ വേതനത്തിന് തുല്യമായ തുക തൊഴിലില്ലായ്യ്മ വേതനമായോ ലഭിക്കുന്ന ദിവസമോ തൊഴിലില്ലായ്യ്മ വേതനത്തിനുള്ള അര്‍ഹത നഷ്ടമാകും.വേതനമായും തൊഴിലില്ലായ്യ്മ വേതനമായും  ഒരാള്‍ക്ക് പരമാവധി 100 ദിവസത്തെ വേതനത്തിന് തുല്യമായ തുകയെ ലഭിക്കുവാന്‍ അര്‍ഹതയുള്ളു.
66. തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ  തൊഴിലുപകരണങ്ങള്‍  എങ്ങനെ ലഭ്യമാക്കാം?
ഒരോ തൊഴിലാളിയും  അവരവരുടെ ഉപയോഗത്തിനുള്ള തൊഴിലുപകരണങ്ങള്‍  കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒരു നിശ്ചിത തുക ഉപകരണത്തിന്‍റെ  തേയ്മാന ചെലവായി  ഇതിന്  തൊഴിലാളികള്‍ക്ക് വേതനത്തോടൊപ്പം ലഭിക്കും. തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ കൊണ്ടുവരാന്‍ കഴിയാത്ത വലിയ ഉപകരണങ്ങളായ പിടി വണ്ടി, ട്രോളി മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ സാധനഘടത്തിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന് വാങ്ങാവുന്നതാണ്.
67. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന അനുവദനീയമായ  പ്രവര്‍ത്തികള്‍ ഏതൊക്കെയാണ്?
തൊഴിലുറപ്പ് പദ്ധതിപ്രകാരം ഏറ്റെടുക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തികളെ അ, ആ, ഇ, ഉ  എന്നിങ്ങനെ നാലു കാറ്റഗറികളിലായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട് മണ്ണും ജലവും സംരക്ഷിക്കുന്നതിനുളള പൊതു പ്രവര്‍ത്തികളാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
കാറ്റഗറി എ
1. ജലസംരക്ഷണം: മണ്‍ തടയണകള്‍ (എര്‍ത്തേണ്‍ ഡാമുകള്‍) തടയണകള്‍ (സ്റ്റോപ് ഡാമുകള്‍), അടിയണകള്‍ (അണ്ടര്‍ഗ്രൗണ്ട് ഡൈക്കുകള്‍, ചെക്കു ഡാമുകള്‍).
2. നീര്‍ത്തട പരിപാലനം:  ചെരിവിന് കുറുകെ കയ്യാല (കോണ്ടൂര്‍ ബണ്ടിംങ്ങ്),ചെരിവിന് കുറുകെ കിടങ്ങ് (കോണ്ടൂര്‍ ട്രഞ്ചസ്) ഭൂമി തട്ടു നിരപ്പാക്കല്‍(ടെറസിംങ്ങ്), കല്ല് കയ്യാല (ബോള്‍ഡര്‍ ചെക്ക്), കല്‍ക്കെട്ടിനെ കമ്പി,കയര്‍,വലയുപയോഗിച്ച് ശക്തിപ്പെടുത്തല്‍ (ഗാബിയോണ്‍ സ്ട്രക്ച്ചര്‍) നീരുറവകളുടെ സംരക്ഷണം (സ്പ്രിംങ്ങ് ഷെഡ് ഡെവലപ്പ്മെന്‍റ്).
3. സൂക്ഷമ, ചെറുകിട ജലസേചന പ്രവൃത്തികള്‍: ജലസേചന കനാലുകളുടേയും, തോടുകളുടേയും  നിര്‍മ്മാണം, പുനരുദ്ധാരണം, ചെളി നീക്കം ചെയ്യല്‍.
4. കുളങ്ങളുടേയും മറ്റ് പരമ്പരാഗത ജലസ്രോതസ്സുകളുടേയും പുനരുദ്ധാരണവും  ചെളിനീക്കം ചെയ്യലും.
5. വനവല്‍ക്കരണം: പൊതുസ്ഥലങ്ങള്‍, വനം,റോഡ്, പുറംമ്പോക്ക്, കനാല്‍ തീരങ്ങള്‍, ജലാശയങ്ങളുടെ തീരങ്ങള്‍, തീരപ്രദേശങ്ങള്‍  എന്നിവിടങ്ങളില്‍ വനവല്‍ക്കരണവും ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കലും
6. പൊതുസ്ഥലങ്ങളിലെ ഭൂവികസനം.
കാറ്റഗറി ബി.
സ്വകാര്യഭൂമിയില്‍ ഏറ്റെടുക്കുവാനും നടത്തുവാനും  അനുവാദമുളള പ്രവൃത്തികളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ (ബി.പി.എല്‍), ഭൂപരിഷ്ക്കരണ നടപടികളിലൂടെ ഭൂമി ലഭിച്ചവര്‍, ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കള്‍,  സ്ത്രി കുടുംബനാഥയായ കുടുംബങ്ങള്‍, ഭിന്നശേഷിയുളളവര്‍  കുടുംബനാഥനോ നാഥയോ ആയ കുടംബങ്ങള്‍, 2006 - ലെ വനാവകാശ നിയമത്തിന്‍റെ ഗുണഭോക്താക്കള്‍, 2008 - ലെ കാര്‍ഷീക കടാശ്വാസ പദ്ധതിയില്‍ നിര്‍വചിക്കും പ്രകാരമുളള ചെറുകിട -നാമമാത്ര കര്‍ഷകര്‍ എന്നിവരുടെ സ്വകാര്യ ഭൂമിയില്‍ താഴെ പറയുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് അനുവാദമുണ്ട്.
1. ജലസേചന കിണറുകള്‍, കുളങ്ങള്‍, മഴകൊയ്ത്തിനുളള സംവിധാനങ്ങള്‍.
2. ഫലവൃക്ഷത്തൈകളുടെ നടീല്‍ (ഹോള്‍ട്ടികള്‍ച്ചര്‍), സെറികള്‍ച്ചര്‍, തോട്ടവിളകള്‍ (പ്ലാന്‍റേഷന്‍), കാര്‍ഷിക വനവല്‍ക്കരണം (ഫാം ഫോറസ്റ്ററി).
3. തരിശ്, പാഴ്ഭൂമി എന്നിവ വീണ്ടും കൃഷിയോഗ്യമാക്കല്‍.
4. ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമാന പദ്ധതികളുടേയും അവിദഗ്ദ്ധ തൊഴിലിനുള്ള വേതനം.
5. കോഴിക്കൂട്, ആട്ടിന്‍ക്കൂട്, പന്നിക്കൂട്, കാലിത്തൊഴുത്ത്, പുല്‍ത്തൊട്ടി    എന്നിവയുടെ നിര്‍മ്മാണം.
6. മത്സ്യം ഉണക്കുന്നതിനുളള കുളങ്ങള്‍ (ഡ്രൈയിങ്ങ് യാര്‍ഡുകള്‍), മത്സ്യം സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങളില്‍ വര്‍ഷക്കാലത്ത് രൂപപ്പെടുന്ന വെളളക്കെട്ടുകളില്‍ മത്സ്യകൃഷി.
കാറ്റഗറി സി
ആജീവിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്വാശ്രയ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സ്ക്കീമുകളാണ് കാറ്റഗറി സിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
1. കാര്‍ഷികമായ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജൈവവളങ്ങള്‍ ഉണ്ടാക്കുന്നതിനും വിളവെടുപ്പിനുശേഷം  ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുളള സ്റ്റോറേജ് സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും സ്ഥായിയായ അടിസ്ഥാന സൗകര്യമൊരുക്കുക.
2. സ്വാശ്രയ സംഘങ്ങള്‍ക്ക് വിവിധ ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പൊതു വര്‍ക്ക്ഷെഡ്ഡുകള്‍ ഉണ്ടാക്കുക.
കാറ്റഗറി ഡി
ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുളള സ്ക്കീമുകളാണ് കാറ്റഗറി ഡി യില്‍ അനുവദിച്ചിട്ടുളളത്.
1. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ഃ വ്യക്തിഗത കക്കൂസ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അംഗണ്‍വാടികള്‍ എന്നിവിടങ്ങളില്‍ ടോയ്ലറ്റുകള്‍, ഖര-ദ്രവ്യ മാലിന്യ പരിപാലനം.
2. ഏതു കാലാവസ്ഥയിലും ഉപയുക്തമായ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള ഓടകളോടുകൂടി ഗ്രാമീണ റോഡുകളുടേയും തെരുവുകളുടേയും കള്‍വര്‍ട്ടുകളുടേയും നിര്‍മ്മാണം.
3. കളിസ്ഥലങ്ങളുടെ നിര്‍മ്മാണം.
4. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുളള മുന്നൊരുക്കത്തിന് സഹായിക്കുന്ന  അടിസ്ഥാന സൗകര്യ പ്രവൃത്തികള്‍, റോഡുകളുടെ പുനസ്ഥാപനം, വെളളക്കെട്ടുളള പ്രദേശങ്ങളില്‍ അഴുക്കുചാലുകളുടെ നിര്‍മ്മാണം,തീരദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചാലുകളുടെ നിര്‍മ്മാണം, വെളളപ്പൊക്കം തടയുന്നതിനും  നിയന്ത്രിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍.
5. ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങള്‍, സ്വാശ്രയ സംഘങ്ങളുടെ ഫെഡറേഷനുളള കെട്ടിടങ്ങള്‍, കൊടുംങ്കാറ്റില്‍ നിന്നും രക്ഷതേടുന്നതിനുളള അഭയ കേന്ദ്രങ്ങള്‍ (സൈക്ലോണ്‍ ഷെല്‍ട്ടേഴ്സ്), അംഗണ്‍വാടി കെട്ടിടങ്ങള്‍, ഗ്രാമചന്തകള്‍ (വില്ലേജ് ഹാറ്റ്), ഗ്രാമതലത്തിലോ, ബ്ലോക്കുതലത്തിലോ ക്രിമറ്റോറിയങ്ങള്‍.
6. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനുളള  സ്റ്റോറേജ് സൗകര്യങ്ങള്‍.
7. തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചിട്ടുളള പൊതു ആസ്തികളുടെ തുടര്‍ സംരക്ഷണം.
8. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ സാമഗ്രഹികളുടെ നിര്‍മ്മാണം.
68 ഇന്ദിര ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടെ വേതന ഘടകം, തൊഴിലുറപ്പ് പദ്ധതിയില്‍  ഏറ്റെടുക്കാമെന്ന് പറഞ്ഞുവല്ലോ? എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാക്കുക?
ഇത്തരം ഭവനനിര്‍മ്മാണപദ്ധതികളുടെ  തറനിരപ്പാക്കല്‍, തറക്കെട്ടുന്നതിനുളള വാനം കോരല്‍, ചുമര്‍കെട്ടുന്നതിനുളള സഹായിയുടെ വേതനം തുടങ്ങി  ഭവന നിര്‍മ്മാണത്തിനാവശ്യമായ അവിദഗ്ദ്ധ തൊഴില്‍ മുഴുവന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാവുന്നതാണ്. ഇവിടെ   പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം   ഗുണഭോക്താവ് സ്വയം വീട് നിര്‍മ്മാണം ഏറ്റെടുക്കുമ്പോള്‍  മാത്രമേ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും തുക ചെലവഴിക്കുവാന്‍ കഴിയൂവെന്നതാണ്. സംഘടനകളോ കരാറുകാരോ ഒളിഞ്ഞോ തെളിഞ്ഞോ  ഭവന നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ ഒരു കാരണവശാലും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും പണം ചെലഴിക്കരുത്.
69 തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ സാമഗ്രികളുടെ (ആൗശഹറശിഴ ങമലേൃശമഹെ )ഉല്‍പാദനം തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാമെന്ന് സൂചിപ്പിച്ചുവല്ലോ. ഇതിന് എന്താണ് ചെയ്യേണ്ടത്?
ഇത്തരം പ്രവര്‍ത്തികളുടെ  എസ്റ്റിമേറ്റില്‍ തന്നെ നിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദനത്തിനുളള  അടങ്കലും ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് അംഗണ്‍വാടി കെട്ടിടനിര്‍മ്മാണത്തിനുളള ഇഷ്ടികയോ സിമന്‍റ് കട്ടകളോ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെയും ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അംഗണ്‍വാടിയുടെ നിര്‍മ്മാണം തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിട്ടായിരിക്കണം ഏറ്റെടുക്കേണ്ടത്.  പ്രവൃത്തിയുടെ നടത്തിപ്പ് ഒരു കാരണവശാലും കരാറുകാര്‍ ഏറ്റെടുക്കുവാന്‍ പാടില്ല.
70 തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദനീയമല്ലാത്തവയില്‍ ഉള്‍പ്പെടുത്തി നെഗറ്റീവ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുളളത്?
1. പുല്ല്, കാട് എന്നിവ വെട്ടിയും, ചെത്തിയും മാറ്റുക, കല്ലും പാറയും പെറുക്കി മാറ്റുക തുടങ്ങിയ അളവുകള്‍ രേഖപ്പെടുത്തുവാന്‍ കഴിയാത്ത പ്രവൃത്തികള്‍.
2. വിത്ത്, വളം, കീടനാശിനികള്‍ എന്നിവയുടെ വാങ്ങലും ഉപയോഗവും.
3. ദൈനം ദിന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
71 ദൈനംദിന കാര്‍ഷിക പ്രവൃത്തികള്‍  എന്തുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിക്കാത്തത്?
കാര്‍ഷിക മേഖലയില്‍ നിന്നും മതിയായ തൊഴില്‍ കിട്ടാതെ കര്‍ഷകത്തൊഴിലാളികളായ ദരിദ്രഗ്രാമീണര്‍ ദുരിതത്തിലാകുമ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസവും സഹായവുമായിട്ടാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.  100 ദിവസത്തെ തൊഴില്‍ മാത്രമാണ് തൊഴിലുറപ്പ്  പദ്ധതിയില്‍ അനുവദിച്ചു നല്‍കുന്നത്. ദൈനംദിന കാര്‍ഷികപ്രവൃത്തികള്‍ ഏറ്റെടുത്താല്‍ കാര്‍ഷിക മേഖലയില്‍ നിന്നും തൊഴിലാളികള്‍ക്ക് സ്വാഭാവികമായും ലഭിക്കേണ്ട തൊഴില്‍ ദിനങ്ങള്‍ നഷ്ടമാവുക മാത്രമല്ല അവര്‍ക്ക് ഒരു  വര്‍ഷം ആകെ ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ 100 ദിവസമായി പരിമിതപ്പെടുകയും ചെയ്യും. ഇതാണ് ദൈനംദിന കാര്‍ഷിക പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിക്കാത്തതിന്‍റെ പ്രധാനകാരണം.
72 കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അതിനൊരു പരിഹാരമാവേണ്ടതല്ലെ തൊഴിലുറപ്പ് പദ്ധതി?
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചെറുകിട- നാമമാത്ര കര്‍ഷകരുടേയും  പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും അടക്കമുളളവരുടെ സ്വകാര്യ കൃഷിഭൂമിയില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട ഏഴിനം പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍  അനുവാദം നല്‍കിയിട്ടുളളത്. ഇതിലുള്‍പ്പെട്ട   ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍, പ്ലാന്‍റേഷന്‍, ഫാം ഫോറസ്റ്ററി, ജലസേചന കിണറുകള്‍, കുളങ്ങള്‍, മഴകൊയ്ത്തിനുളള സംവിധാനങ്ങള്‍ എന്നിവയെല്ലാം ചെറുകിട പരിമിത കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നവയും  കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ച് സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതുമാണ്.
73 ഹോര്‍ട്ടികള്‍ച്ചര്‍, ഫാം ഫോറസ്റ്ററി  എന്നിവ പരിചരണം ആവശ്യമായ പ്രവൃത്തികളല്ലെ?   തൊഴിലുറപ്പ് പദ്ധതിയില്‍ ഇവ  അനുവദീയമാണോ?
തുടര്‍ പരിചരണം അനുവദനീയമാണ്. ഫലവൃക്ഷത്തൈകളും വനവൃക്ഷത്തൈകളും നഴ്സറികളില്‍ മുളപ്പിച്ചെടുത്ത്  നടുക മാത്രമല്ല, അടുത്ത മൂന്നു വര്‍ഷത്തേക്ക് അവയെ പരിചരിച്ച് സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ അനുവാദമുണ്ട്.
74 ചെറുകിട - പരിമിത കര്‍ഷകരുടേയും പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാരുടേയും  സ്വകാര്യ കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനുളള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
1. കാറ്റഗറി 'ബി'  യില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ മാത്രമെ നടത്തുവാന്‍ പാടുളളൂ.
2. സ്ഥലമുടമസ്ഥന് തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
3. സ്ഥലമുടമസ്ഥനോ തൊഴില്‍ കാര്‍ഡില്‍ പേരുളള മറ്റേതെങ്കിലും കുടുംബാംഗമോ തൊഴിലുറപ്പ് പണിക്കിറങ്ങണം. എന്നിവയാണ് ഈ വ്യവസ്ഥകള്‍.
75 .സ്വന്തം കൃഷിയിടത്തില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ കുടുംബനാഥനോ തൊഴില്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളെ പണിക്കിറങ്ങണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് എന്തുക്കൊണ്ടാണ്?
തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം യഥാര്‍ത്ഥ കര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്നുവെന്ന്  ഉറപ്പു വരുത്തുന്നതിനാണ്  ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്.ഏറ്റവും ചുരുങ്ങിയത് സ്വന്തം കൃഷിയിടത്തിലെ  പ്രവൃത്തിയുടെ മസ്റ്റര്‍ റോള്‍ തീരുന്നതുവരെയെങ്കിലും  കര്‍ഷകര്‍ പണിക്കിറങ്ങേണ്ടതുണ്ട്.പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും. കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായിട്ടുള്ളവരെയാണ് യഥാര്‍ത്ഥ കര്‍ഷകരായി പരിഗണിക്കുന്നത്.
76. ജലസേചന കിണറുകള്‍ ,കുളങ്ങള്‍(കാറ്റഗറി ബി) എന്നിവ സ്വകാര്യ വ്യക്തികളുടെ  കൃഷിയിടങ്ങളില്‍ കുഴിക്കുന്നതിനുള്ള വ്യവസ്ഥങ്ങള്‍ എന്തൊക്കെയാണ്?
കാറ്റഗറി 'ബി'യില്‍ഉള്‍പ്പെട്ട ജലസേചന കിണറുകള്‍ ,കുളങ്ങള്‍ എന്നിവ സ്വകാര്യ വ്യക്തികളുടെ  കൃഷിയിടങ്ങളിലാണ്  ഉണ്ടാക്കുന്നതെങ്കിലും  വെള്ളത്തിന്‍റെ ഉപയോഗത്തില്‍  പൊതു സ്വഭാവമുണ്ട്. ഗ്രൂപ്പ് കിണറുകള്‍ (ഏൃീൗു ംലഹഹെ), ഗ്രൂപ്പ് കുളങ്ങള്‍ എന്നിവയായിട്ടാണ് ഇവ ഏറ്റെടുക്കേണ്ടത്. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയില്‍ വെള്ളം പങ്കുവെക്കാമെന്നും വഴി അനുവദിച്ചു നല്കാമെന്നുമുള്ള മുദ്രപത്രത്തില്‍ തയ്യാറാക്കിയ ഒരു കരാറില്‍ കര്‍ഷകന്‍ ഒപ്പുവെക്കണം. എന്നാല്‍ കുളത്തിന്‍റെ സ്ഥലം സറണ്ടര്‍ ചെയ്ത് സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ല.
77. പരിമിത-ചെറുകിട കര്‍ഷകരുടെ കൈവശഭൂമി അഞ്ച് ഏക്കറില്‍ താഴെയാണെന്ന് എങ്ങനെയാണ് ഉറപ്പ് വരുത്തുക?
നികുതിച്ചീട്ട് ,കൈവശാവകാശ രേഖ, കര്‍ഷകന്‍റെ അപേക്ഷയും സത്യവാങ്ങ്മൂലവും,വി.ഇ.ഒ, ഓവര്‍സീയര്‍,മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ അന്വോഷണ റിപ്പോര്‍ട്ട് എന്നിവയെ ആധാരമാക്കി ഇത് ഉറപ്പു വരുത്താവുന്നതാണ്.പൊതുവെ നികുതിച്ചീട്ട്, കൈവശാവകാശ രേഖ ഇവയില്‍ ഏതെങ്കിലും ഒന്നാണ് ഗ്രാമപഞ്ചായത്ത് നിഷ്ക്കര്‍ഷിക്കുന്നത്. സാങ്കേതിക കാര്യങ്ങളില്‍ മുറുകെ പിടിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനാണ് മറ്റ് രേഖകളുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാത്തത്. എന്നാല്‍ ആക്ഷേപകളോ സംശയമോ ഉള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥന്‍മാരുടെ അന്വോഷണ റിപ്പോര്‍ട്ട് ,ബന്ധപ്പെട്ട വാര്‍ഡുമെമ്പറുടെ ശുപാര്‍ശ എന്നിവയെ തീര്‍ച്ചയായും ആശ്രയിക്കണം.
78 .ഒരു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക കര്‍മ്മപദ്ധതിയും ലേബര്‍ ബഡ്ജറ്റും എപ്പോഴാണ് തയ്യാറാക്കേണ്ടത്?
ഒരു സാമ്പത്തിക വര്‍ഷത്തെയ്ക്കുള്ള കര്‍മ്മപദ്ധതിയും ലേബര്‍ ബഡ്ജറ്റും നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ തലേവര്‍ഷം തന്നെ തയ്യാറാക്കണം. ആഗസ്റ്റ് 15-നു തുടങ്ങി ഡിസംബര്‍ 31-നകം കര്‍മ്മപദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി  സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കണം.അതിന്‍റെ സമയക്രമം താഴെ കൊടുക്കുന്നു.
15വേ  ആഗസ്റ്റ്-ഗ്രാമസഭ വാര്‍ഷിക പദ്ധതി  അംഗീകരിക്കുന്നു.
15വേ സെപ്റ്റംബര്‍-ഗ്രാമപഞ്ചായത്ത് അംഗീകരിച്ച് കര്‍മ്മപദ്ധതി ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കുന്നു.
2ിറ ഒക്ടോബര്‍ -ബ്ലോക്ക് തലത്തില്‍ ക്രോഡികരിച്ച വാര്‍ഷിക കര്‍മ്മപദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗീകരിക്കുന്നു.
15വേ നവംബര്‍- ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ച വര്‍ഷിക കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കുന്നു.
1െേ ഡിസംബര്‍-ജില്ലയുടെ വാര്‍ഷിക കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്നു.
15വേഡിസംബര്‍- ജില്ലാപഞ്ചായത്ത് അംഗീകരിച്ച വാര്‍ഷിക കര്‍മ്മപദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ലേബര്‍ ബഡ്ജറ്റും കമ്പ്യൂട്ടറില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നു.
31വേഡിസംബര്‍- ലേബര്‍ ബഡ്ജറ്റും കര്‍മ്മപദ്ധതിയും ഓണ്‍ലൈനായി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിക്കുന്നു.
ഫെബ്രുവരി -എംപവേര്‍ഡ് കമ്മിറ്റി ബഡ്ജറ്റിന് അംഗീകാരം നല്‍കുന്നു.
ഫെബ്രുവരി,മാര്‍ച്ച്-കര്‍മ്മപദ്ധതിയുടെയും ലേബര്‍ ബഡ്ജറ്റിന്‍റെയും വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തുന്നു.
79 തൊഴിലുറപ്പ് പദ്ധതിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അവശ വിഭാഗങ്ങള്‍ ആരെല്ലാമാണ്?
ശ. ഭിന്നശേഷിയുളളവര്‍
ശശ. പ്രാകൃത ഗോത്രവര്‍ഗ്ഗക്കാര്‍
ശശശ. നാടോടികളായ ഗോത്രവര്‍ഗ്ഗക്കാര്‍
ശ്. വിമുക്തരാക്കപ്പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ (ഉല ിീശേളശലറ ൃശേയലെ)
്. സവിശേഷ പരിഗണന വേണ്ട സ്ത്രികള്‍ (വിധവകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍,  അഗതികള്‍)
്ശ. 65 വയസ്സിലധികം പ്രായമുളളവര്‍
്ശശ. എയ്ഡ്സ് ബാധിതര്‍
്ശശശ. സ്വന്തം ആവാസഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍.
80 ഭിന്നശേഷിയുളളവരെ തൊഴിലുറപ്പ് പദ്ധതി പ്രകാരം എങ്ങനെയാണ് നിര്‍വചിച്ചിട്ടുളളത്?
1995 ലെ പേഴ്സണ്‍ വിത്ത് ഡിസമ്പലറ്റിസ് (ഇക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്ട് പ്രകാരം 40 ശതമാനം  ശരീരവൈകല്യമുളളവരെയും 1999 - ലെ നാഷണല്‍ ട്രസ്റ്റ്ഫോര്‍ വെല്‍ഫയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം സെറിബ്രല്‍ പാള്‍സി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ ആന്‍റ് മള്‍ട്ടിപ്പിള്‍ ഡിസമ്പലറ്റിസ് ആക്ട് പ്രകാരം നിര്‍വചിച്ചിട്ടുളളവരെയും തൊഴിലുറപ്പ് പദ്ധതിയില്‍  ഭിന്നശേഷിയുളളവരായി കണക്കാക്കാം.
81 ഭിന്നശേഷിയുളളവരടക്കം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അവശ വിഭാഗക്കാര്‍ക്ക് എന്തെല്ലാം പ്രത്യേക സൗകര്യങ്ങളാണ് നല്‍കേണ്ടത്?
ഇത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക നിറത്തിലുളള തൊഴില്‍ കാര്‍ഡ്  നല്‍കണം. കൂടാതെ അനുയോജ്യമായ പ്രവൃത്തികള്‍ കണ്ടെത്തി നല്‍കുകയും ഇവര്‍ക്ക് നൂറുദിവസത്തെ തൊഴില്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുകയും വേണം.
82 തൊഴിലാവശ്യപ്പെടുന്നവര്‍ക്കു മുഴുവന്‍ നൂറു ദിവസത്തെ തൊഴിലനുവദിച്ചു നല്‍കുന്നതിന് എന്തു നടപടികളാണ് എടുക്കുവാന്‍ കഴിയുക? ഇപ്പോള്‍ പണിക്കിറങ്ങുന്നവരില്‍ 25 ശതമാനത്തിനു മാത്രമല്ലെ നൂറു ദിവസം തികയ്ക്കുവാന്‍ കഴിയുന്നുളളൂ?
പണി ആവശ്യപ്പെട്ടവരുടെ എണ്ണം കണക്കിലെടുത്ത് ഓരോ മാസവും ഏറ്റെടുക്കേണ്ട പ്രൊജക്ടറ്റുകളെക്കുറിച്ച് കൃത്യമായി ആസൂത്രണവും  നടത്തുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്.  ഓരോ മാസവും  രണ്ടു മസ്റ്റര്‍ റോളുകളിലായി രണ്ടാഴ്ചത്തെ പണിയെങ്കിലും ഓരോ തൊഴിലന്വേഷകനും  നല്‍കുവാന്‍ കഴിഞ്ഞാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളോട്  കൂടി  മിക്ക കുടുംബങ്ങള്‍ക്കും നൂറു ദിനം പൂര്‍ത്തീകരിക്കുവാന്‍ സാദ്ധ്യമാവും. സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലപരിശേധന നടത്തുന്നതിനും അളവുകള്‍ രേഖപ്പെടുത്തുന്നതിനും സഹായകമായ വിധത്തില്‍ ഗ്രാമപഞ്ചായത്തിന്‍റെ പകുതി വാര്‍ഡുകളില്‍ മാസത്തെ ആദ്യത്തെ രണ്ടാഴ്ചകളിലും  ബാക്കി വാര്‍ഡുകളില്‍ അവസാനത്തെ രണ്ടാഴ്ചകളിലും  തൊഴിലനുവദിക്കണം. പകുതി വാര്‍ഡുകളില്‍ തിങ്കളാഴ്ച പണി തുടങ്ങി അടുത്ത ശനിയാഴ്ച അവസാനിക്കുന്ന രീതിയും ബാക്കി വാര്‍ഡുകളില്‍ ബുധനാഴ്ച തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയും അവംലബിക്കാവുന്നതാണ്.
83 പ്രവൃത്തികള്‍ ഇങ്ങനെ ക്രമീകരിക്കുന്നതിന്‍റെ നേട്ടമെന്താണ്?
1) ആവശ്യപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും നൂറു ദിവസത്തെ തൊഴില്‍ നല്‍കുവാന്‍ കഴിയും.
2) നൂറു ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളികളുടെ സേവനം കാര്‍ഷിക മേഖലയില്‍ ലഭ്യമാകും. ഡിസംബര്‍, ജനുവരി മാസങ്ങളിലെ  വിളവെടുപ്പിന് ഇത് പ്രത്യേകിച്ച്  സഹായകമാകും.
3) പ്രവര്‍ത്തികള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന കാലത്തേയ്ക്ക് മാറ്റിവെയ്ക്കു
ന്നതുക്കൊണ്ട് ഫണ്ടിന്‍റെ അപര്യാപ്തതമൂലമുളള പ്രയാസങ്ങള്‍ ഒഴിവാക്കുവാന്‍ കഴി
യും.
4) വനാതിര്‍ത്തികളിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുളള  അധിക അമ്പതു ദിവസത്തെ തൊഴില്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും.
84 പ്രവൃത്തികള്‍ ഇങ്ങനെ ആസൂത്രണം ചെയ്ത് നടത്തേണ്ടതിന്‍റെ ചുമതല ആര്‍ക്കെല്ലാമാണ്?
ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയാണ് നയപരമായ പൊതു തീരുമാനം എടുക്കേണ്ടത്.  തൊഴിലാവശ്യപ്പെടുന്ന എല്ലാവര്‍ക്കും കുറഞ്ഞത് രണ്ടാഴ്ച്ചത്തെ തൊഴിലെങ്കിലും നല്‍കുമെന്നും ഏതേതു വാര്‍ഡുകളില്‍  ഏതേത് ദിവസങ്ങളില്‍  പ്രവൃത്തികള്‍ നടപ്പാക്കുമെന്നുമുളള പൊതുവായ തീരുമാനം ഗ്രാമപഞ്ചായത്ത് ഭരണ സമിതി എടുക്കണം.  എന്നാല്‍  ഓരോരോ മാസവും ഏറ്റെടുക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച തീരുമാനവും അതിന്‍റെ നടത്തിപ്പും മോണിറ്ററിംങ്ങും വികസനകാര്യ സമിതിയ്ക്കോ ക്ഷേമകാര്യ സമിതിക്കോ നടത്താവുന്നതാണ്.  ഒരോ മാസവും നടത്തേണ്ടപ്രവൃത്തികളെക്കുറിച്ചും അവയുടെ തീയ്യതികളെക്കുറിച്ചും  തലേമാസംതന്നെ ഈ സമിതികള്‍ തീരുമാനിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.
85 കാര്‍ഷിക കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ക്രമീകരിക്കണമെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് എന്താണ്  ഉദ്ദേശിക്കുന്നത്.?
ഇതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.  ഒന്ന്, കാര്‍ഷീകമേഖലയില്‍ സ്വാഭാവികമായും ധാരാളം തൊഴിലവസരങ്ങള്‍ ഉളളപ്പോള്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടപ്പാക്കരുത്.  ഉദാഹരണത്തിന് ഗ്രാമപഞ്ചായത്തില്‍ ഞാറുപാകി നടുന്ന സമയത്തോ കൊയ്ത്തു സമയത്തോ  തൊഴിലുറപ്പ് പണികള്‍ ഏറ്റെടുക്കരുത്. ഒരോ ഗ്രാമപഞ്ചായത്തിലും കാര്‍ഷിക പ്രവൃത്തികളുടെ   സീസണ്‍ അനുസരിച്ച് കലണ്ടര്‍ തയ്യാറാക്കി അതനുസരിച്ച്  തൊഴിലുറപ്പ് പദ്ധതി ക്രമീകരിക്കണം. കാര്‍ഷീകമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി മൂലം തൊഴിലാളികളെ കിട്ടാനില്ലയെന്ന ആക്ഷേപം ഒരു പരിധിവരെ കുറയ്ക്കുവാന്‍ ഇതിലൂടെ സാദ്ധ്യമാകും. തൊഴിലാളികള്‍ക്ക് നൂറു ദിവസത്തിനു പുറമെ അധികത്തൊഴില്‍ ലഭിക്കുകയും ചെയ്യും.
ഇണ്ടാമതായി, ചെറുകിട - പരിമിത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നീര്‍ത്തടാധിഷ്ഠിത പ്രവൃത്തികള്‍  ഏറ്റെടുക്കുന്നതിനും കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കാവുന്നതാണ്. ഉദാഹരണത്തിന് ഫലവൃക്ഷത്തൈകളുടെ നടീല്‍, ഫാം ഫോറസ്റ്ററി എന്നീ പ്രവൃത്തികള്‍ മഴക്കാലത്തിന്‍റെ ആരംഭത്തില്‍ തന്നെ നടത്തണം. ജലസേചന  കുളങ്ങളുടേയും കിണറുകളുടേയും നിര്‍മ്മാണം  വരണ്ട കാലാവസ്ഥയുളളപ്പോഴാണ് നടത്തേണ്ടത്.
86 എന്താണ് തൊഴിലുറപ്പ് ദിനം? മാസത്തില്‍ ഒരുദിവസം തൊഴിലുറപ്പ് ദിവസമായി എന്തിനാണ് മാറ്റിവെക്കുന്നത്?
ഓരോ ഗ്രാമപഞ്ചായത്തും മാസത്തില്‍ ഒരു ദിവസം തൊഴിലുറപ്പ് ദിന (ഞീ്വഴമൃ ഉമ്യ)മായി മാറ്റിവെക്കണമെന്നാണ് വ്യവസ്ഥ. ആവശ്യപ്പെടുന്നവര്‍ക്ക് പുതുതായി തൊഴില്‍ കാര്‍ഡുകള്‍ അനുവദിച്ച് നല്‍കുന്നതിനും, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സഹായിക്കുന്നതിനും, തൊഴിലിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ മാസവും പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രവൃത്തിസ്ഥല മേറ്റുമാരുടെ പ്രതിമാസ അവലോകന യോഗവും അന്നു  നടത്തുന്നത് ഉചിതമായിരിക്കും. മാസത്തില്‍ ഏതു ദിവസമാണ് തൊഴിലുറപ്പ് ദിനമായി നടത്തുന്നതെന്ന്  ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുന്‍ക്കൂട്ടി തീരുമാനിക്കുകയും വ്യാപകമായ പ്രചരണം നടത്തുകയും ആ തിയ്യതി ഗ്രാമപഞ്ചായത്തില്‍ എല്ലാവരും കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം.
87 പ്രവൃത്തിസ്ഥല മേറ്റുമാരുടെ പ്രതിമാസ അവലോകനയോഗത്തെക്കുറിച്ച് പ്രതിപാദിച്ചല്ലോ? മറ്റാരെല്ലാമാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടത്? എന്താണ് ഈ യോഗത്തിന്‍റെ അജണ്ട?
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ നിര്‍ണ്ണായകമായ പങ്കാണ് പ്രവൃത്തിസ്ഥലമേറ്റുമാര്‍ക്ക് നിര്‍വഹിക്കുവാനുളളത്.  തൊഴിലുറപ്പ് പദ്ധതിയുടെ  കാര്യക്ഷമത ഒരു പരിധിവരെ സാങ്കേതിക ഉദ്യോഗസ്ഥന്‍മാരുടേയും പ്രവത്തിസ്ഥലമേറ്റിന്‍റെയും കാര്യക്ഷമതയേയും  കഴിവിനേയും  ആശ്രയിച്ചിരിക്കുന്നു.  ആയതിനാല്‍  തലേമാസം പണിക്കിറങ്ങിയ പ്രവൃത്തിസ്ഥലമേറ്റുമാര്‍, ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്   പദ്ധതിയുടെ ചുമതലയുളള മുഴുവന്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ ഒരു യോഗം പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറി വിളിച്ചുച്ചേര്‍ക്കുകയും താഴെ പറയുന്നകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.
1. ഏതെല്ലാം മേറ്റുകളാണ് മസ്റ്റര്‍റോളും  അനുബന്ധ രേഖകളും വൈകി ഓവര്‍സിയര്‍റെ ഏല്‍പ്പിച്ചത്.
2. അളവും മേലളവും സമയാസമയത്ത് നടത്തുന്നതിനാല്‍ സാങ്കേതിക ഉദ്യോഗസ്ഥര്‍മാര്‍ വീഴ്ച വരുത്തിയോ?
3. ഡാറ്റാ എന്‍ട്രി നടത്തുന്നത് വൈകിയതിനാല്‍ വേതനം താമസിച്ചുവോ.
4. എത്ര മസ്റ്റര്‍ റോളുകളിലാണ് വേതനം പതിനഞ്ചു ദിവസത്തിലധികം വൈകിയിട്ടുളളത് ?ആരാണ് അതിനുത്തരവാദികള്‍?
5. ജോലിസമയം കൃത്യമായി പാലിക്കുക, എസ്റ്റിമേറ്റില്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക എന്നീ കാര്യങ്ങളില്‍ എവിടെയെല്ലാമാണ് വീഴ്ചകള്‍ വന്നത്?
6. തൊഴിലില്ലായ്മാ വേതനമോ വേതനം വൈകിയതിനുളള നഷ്ട പരിഹാരമോ നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഈ യോഗത്തില്‍ ചര്‍ച്ചചെയ്യേണ്ടത്. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഏറ്റവും ബൃഹ്ത്തായ പദ്ധതി എന്ന നിലയില്‍ മുഴുവന്‍ വാര്‍ഡുമെമ്പര്‍മാര്‍ക്കും  ഈ യോഗത്തില്‍ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കും.
88 ഒരു തൊഴില്‍ കാര്‍ഡ് നഷ്ടമായാല്‍ പുതിയത് വീണ്ടും ലഭിക്കുമോ? എപ്പോഴാണ് ഒരു തൊഴില്‍ കാര്‍ഡ് ക്യന്‍സല്‍ ചെയ്യുക?
ഒരു തൊഴില്‍ കാര്‍ഡ് നഷ്ടമായാല്‍ അക്കാര്യം അടിയന്തിരമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. സെക്രട്ടറി വിശദമായ  അന്വേഷണം  നടത്തി തൊഴില്‍ കാര്‍ഡ്  നഷ്ടമായതാണ് എന്നുറപ്പ് വരുത്തി പുതിയ തൊഴില്‍ കാര്‍ഡ് അനുവദിക്കും. തൊഴില്‍ കാര്‍ഡുളള ഒരു കുടുംബം ഗ്രാമപഞ്ചായത്തില്‍ നിന്നും സ്ഥിരമായി താമസം മാറ്റുമ്പോള്‍ മാത്രമേ  തൊഴില്‍കാര്‍ഡ് ക്യാന്‍സല്‍ ചെയ്യുവാന്‍ കഴിയൂ.
89 ജാഗ്രതാ സമിതി (വിജിലന്‍സ് ആന്‍റ് മോണിറ്ററിംങ്ങ് കമ്മറ്റി) യുടെ ഘടന എന്താണ്? എന്താണ് ഈ സമിതിയുടെ ചുമതല?
ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ഏഴംഗങ്ങളുളള ഒരു ജാഗ്രത സമിതി (വി.എം.സി) രൂപീകരിക്കണം. ഇവരില്‍ രണ്ടുപേര്‍ പട്ടികജാതി - പട്ടികവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ചുരുങ്ങിയത് മൂന്നുപേരെങ്കലും വനിതകളുമായിരിക്കണം. പ്രവൃത്തി നടന്നുക്കൊണ്ടിരിക്കുമ്പോള്‍  ജാഗ്രത സമിതിയംഗങ്ങള്‍ പ്രവര്‍ത്തിസ്ഥലം സന്ദര്‍ശിക്കുകയും  പ്രവൃത്തിയില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം.  പ്രവൃത്തി അവസാനിക്കുന്ന ദിവസം നിര്‍ബന്ധമായും ജാഗ്രതസമിതി അംഗങ്ങള്‍ പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ച് മസ്റ്റര്‍റോളും  അനുബന്ധ രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
90 ഒരോ മസ്റ്റര്‍റോളിനോടൊപ്പവും ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യമുണ്ടോ?
വേണ്ട. ഒരു പ്രൊജക്റ്റിന് ഒരു റിപ്പോര്‍ട്ടാണ് വേണ്ടത്. പ്രവൃത്തി തീരുമ്പോള്‍ അവസാന മസ്റ്റര്‍റോളിനോടൊപ്പം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയാല്‍ മതിയാകും. എന്നാല്‍ പണി നടക്കുന്ന എല്ലാ ആഴ്ചകളിലും ജാഗ്രത സമിതിയംഗങ്ങള്‍ പ്രവൃത്തിസ്ഥലം സന്ദര്‍ശിക്കുകയും ക്രമക്കേടുകളുണ്ടെങ്കില്‍   അവരുടെ റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിക്കുകയും വേണം.
91 തൊഴിലുറപ്പ് പ്രവൃത്തികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ ജാഗ്രത സമിതികള്‍ക്ക്  എങ്ങനെ ഇടപ്പെടുവാന്‍ സാദ്ധ്യമാകും?
തൊഴിലാളികള്‍, പ്രവൃത്തിസ്ഥലമേറ്റ്,  മേല്‍നോട്ട ചുമതലയുളള സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍, ജാഗ്രത സമിതി അംഗങ്ങള്‍, ബന്ധപ്പെട്ട വാര്‍ഡുമെമ്പര്‍ എന്നിവര്‍ ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാകുന്നത്. ഇവരിലാരെങ്കിലും അലംഭാവം കാണിക്കുമ്പോള്‍ തൊഴിലുറപ്പ് നടത്തിപ്പ് څവഴിപാടു' പോലെയാകുന്നു. ജാഗ്രത സമിതിയിലെ നാലില്‍ കുറയാത്ത അംഗങ്ങള്‍ പ്രവൃത്തി നടക്കുമ്പോള്‍ കുറഞ്ഞത് ഒരു പ്രാവശ്യവും പ്രവൃത്തി അവസാനിക്കുന്ന ദിവസവും അളവുകള്‍ പരിശോധിക്കുന്നതിന് പ്രവൃത്തിസ്ഥലം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കുമെന്ന് ഉറപ്പു വരുത്തിയാല്‍  അത് തൊഴിലാളികളെയും പ്രവൃത്തിസ്ഥലനേറ്റിനേയും സാങ്കേതിക ഉദ്യോഗസ്ഥന്‍മാരേയും ജാഗരൂകരാക്കുന്നതിന് ഇടയാക്കും.
92 പ്രവൃത്തിസ്ഥലത്ത് അപകടം സംഭവിച്ച് പരിക്കുപറ്റുന്നവര്‍ക്ക്  എന്തു സഹായമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാവുക?
തൊഴിലുറപ്പ് പണിസ്ഥലത്ത് പരിക്കു പറ്റുന്നവര്‍ക്ക്  സര്‍ക്കാര്‍ ആളുപത്രികളിലാണ് സൗജന്യ ചികത്സ നല്‍കേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍, രക്തം, എക്സറേ, സ്ക്കാനിംങ്ങ് മുതലായ ചെലവുകള്‍ക്കുളള തുക തൊഴിലുറപ്പ് പദ്ധതിയുടെ ഭരണചെലവില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ  ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും  അനുവാദമുണ്ട്. തൊഴിലുറപ്പ് പണിസ്ഥലത്ത് തൊഴിലാളികളായ മാതാപിതാക്കളോടൊപ്പം  എത്തുന്ന കുട്ടികള്‍ക്കും പരിക്കുപറ്റിയാല്‍ ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
93. തൊഴിലുറപ്പ് പ്രവൃത്തി  സ്ഥലത്ത് വെച്ച് സ്ഥിരമായ അംഗവൈകല്യമോ മരണമോ ഉണ്ടായാല്‍ എന്തു ആനൂകുല്യങ്ങളാണ് ലഭ്യമാവുക?
തൊഴിലുറപ്പ് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളി മരണപ്പെടുകയോ പ്രവൃത്തിക്കിടയില്‍ പരിക്കുപറ്റി സ്ഥിരമായ അംഗവൈകല്യത്തിന് ഇടയാവുകയോ ചെയ്താല്‍ അനന്തരാവകാശികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നതോ ആം ആദ്മി ബീമായോജന പ്രകാരമുള്ളതോ ആയ എക്സ്ഗ്രേഷ്യാ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
94. എന്താണ് സോഷ്യല്‍ ആഡിറ്റ്?
ഒരു പ്രവൃത്തിയുടെ നേരവകാശികളായ സാധാരണ ജനങ്ങള്‍  ആ പദ്ധതി അവലോകനം ചെയ്യുകയും, പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യല്‍ ആഡിറ്റ്. തൊഴിലുറപ്പ് പദ്ധതിയുടെ സവിശേഷതയാണ് സോഷ്യല്‍ ആഡിറ്റ്. തൊഴിലുറപ്പ് പദ്ധതിയില്‍ പണം ചെലവഴിച്ചത് ശരിയായ രീതിയിലാണോ, ലക്ഷ്യമിട്ട അവകാശങ്ങളും ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടോ, നിര്‍വഹണ രീതിയില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ, പ്രതീക്ഷിച്ച നേട്ടം പദ്ധതി മൂലം ഉണ്ടായിട്ടുണ്ടോ എന്നെല്ലാം ജനങ്ങള്‍ നേരിട്ട് പരിശോധിക്കുന്ന ജനകീയ പ്രക്രിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ആഡിറ്റ്. ആഡിറ്റ് നടത്താനുള്ള സോഷ്യല്‍ ആഡിറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നത് ഗ്രമസഭയാണ്. സോഷ്യല്‍ ആഡിറ്റ് ടീം രേഖകളും ഫയലുകളും  രജിസ്റ്ററുകളും പരിശോധിക്കുകയും പ്രവൃത്തി സ്ഥലങ്ങള്‍ നേരിട്ട് പരിശോധിച്ച് അളവുകള്‍ ഒത്തുനോക്കുകയും ചെയ്യുന്നു. പ്രത്യേകം വിളിച്ചുച്ചേര്‍ക്കുന്ന സോഷ്യല്‍ ആഡിറ്റ് ഗ്രാമസഭയിലാണ് സോഷ്യല്‍ ആഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത്.
95 തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വര്‍ക്ക് ഫയലില്‍  എന്തെല്ലാം രേഖകളും വിവരങ്ങളുമാണ് സൂക്ഷിക്കേണ്ടത്?
1.തൊഴിലാവശ്യപ്പെട്ടതിന്‍റെ അപേക്ഷാഫാറങ്ങള്‍
2.തൊഴിലനുവദിച്ച് നല്‍കിയത് രേഖാമൂലം അറിയിച്ചതിന്‍റെ പകര്‍പ്പ്.
3. .ഭരണാനുമതിയുടെയും സാങ്കേതികാനുമതിയുടെയും കോപ്പികള്‍
4.എസ്റ്റിമേറ്റിന്‍റെ കോപ്പി.
5.പ്രൊജക്ട് മീറ്റിങ്ങിന്‍റെ വിവരങ്ങളും സൈറ്റ് ഡയറിയുടെ കോപ്പിയും.
6.പൂരിപ്പിച്ച മസ്റ്റര്‍ റോളുകള്‍.
7.ബില്ലുകള്‍,വൗച്ചറുകള്‍ ,വാല്യൂവേഷന്‍ സ്റ്റേറ്റ്മെന്‍റുകള്‍,പാര്‍ട്ട് ബില്ലു
കള്‍,ഫൈനല്‍ ബില്ലുകള്‍.
8.പ്രവൃത്തി തുടങ്ങുന്നതിന് മുമ്പും നടക്കുമ്പോഴും പ്രവൃത്തി പൂര്‍ത്തീകരിച്ചുതിന് ശേഷവു    മുള്ള മൂന്ന് ഫോട്ടോകള്‍.
9.ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ട്.
10.വേജ്ലിസ്റ്റിന്‍റെ കോപ്പി.
96. എന്താണ് ഇലക്ട്രോണിക് ഫണ്ട് മനേജ്മെന്‍റ് സംവിധാനം?
ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഓണ്‍ലൈനായി ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ മുഖേന തൊഴിലുറപ്പ് പദ്ധതിയുടെ  ചെലവുകള്‍ അതാത് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് ഫണ്ട് മനേജ്മെന്‍റ് സംവിധാനം(ലഎങട). ഈ രീതി പ്രകാരം സംസ്ഥാനതലത്തിലുള്ള ഒരു കേന്ദ്രികൃത ബാങ്കില്‍ നിന്നും തൊഴിലാളികളുടെ  അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം വിതരണം നടത്തുന്നു.  ഇങ്ങനെ പണം വിതരണം നടത്തുന്നതിന് ചെക്കുകള്‍ക്കു പകരം വേജ്ലിസ്റ്റ് തയ്യാറാക്കി ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡുകള്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും അവരുടെ പ്രത്യേകം ഡോംഗിളുകളാണ് ഡിജിറ്റല്‍  സിഗ്നേച്ചറിനായി ഉപയോഗിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭരണചെലവുകള്‍ അടക്കം എല്ലാ ചെലവുകളും  ലഎങടലൂടെ നല്‍കാവുന്നതാണ്.
97. ഒരു ഗ്രാമപഞ്ചായത്തില്‍ സൂക്ഷിക്കേണ്ട രജിസ്റ്റുകള്‍ ഏതെല്ലാമാണ്?
1. തൊഴില്‍ കാര്‍ഡ് അപേക്ഷ രജിസ്റ്റര്‍.
2.തൊഴില്‍ കാര്‍ഡ് രജിസ്റ്റര്‍.
3. പ്രവൃത്തി രജിസ്റ്റര്‍.
4.ആസ്തി രജിസ്റ്റര്‍.
5.തൊഴില്‍ രജിസ്റ്റര്‍.
6.മസ്റ്റര്‍ റോള്‍ രസിപ്റ്റ് രജിസ്റ്റര്‍
7.മസ്റ്റര്‍ റോള്‍ ഇഷ്യൂ രജിസ്റ്റര്‍.
8. സാധനഘടങ്ങളുടെ സംഭരണ രജിസ്റ്റര്‍.
9.ടെന്‍ഡര്‍ രജിസ്റ്റര്‍.
10.പരാതി രജിസ്റ്റര്‍.
11.ക്യാഷ് രജിസ്റ്റര്‍.
98. തൊഴിലുറപ്പ് പദ്ധതിയില്‍ ڇസമന്വയംڈ അഥവാ കണ്‍വര്‍ജന്‍സിന്‍റെ  (ഇീി്ലൃഴലിരല) പ്രാധാന്യം എന്താണ്?
വിവിധ സര്‍ക്കാര്‍ വികസന പദ്ധതികളുടെ വിവിധ ഘടകങ്ങളെ സമന്വയിപ്പിച്ചുക്കൊണ്ട് പരാമവധി സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുവാനും സ്ഥായിയായ വികസനം സാദ്ധ്യമാക്കുവാനും ലക്ഷ്യമിട്ടിട്ടുള്ള ഒരു പ്രക്രിയയാണ് കണ്‍വര്‍ജന്‍സ്. മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളാണല്ലോ  തൊഴിലുറപ്പ്  പദ്ധതിയില്‍ ഏറ്റെടുക്കുന്നത്. ഒരു പ്രവൃത്തിയുടെ വേതനഘടകം (ഘമയീൗൃ ഇീാുീിലിേ)  തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും സാധനഘടകം (ങമലേൃശമഹ ഇീാുീിലിേ)  മറ്റ് പദ്ധതികളുടെ പണം ചെലവഴിച്ചും സുസ്ഥിര ആസക്തികള്‍ സൃഷ്ടിക്കുന്നതിന് ڇസമന്വയംڈ ലക്ഷ്യമിടുന്നു. ആജീവിക, ബി.ആര്‍.ജി.എഫ്, പി.എം.ജി.എസ്.വൈ, സമ്പൂര്‍ണ്ണ ശുചിത്വം, ദേശീയ വനവത്ക്കരണം പദ്ധതി, ഐ.ഡബ്ല്യു.എം.പി, സംസ്ഥാന പദ്ധതികള്‍ എന്നിവയെല്ലാം തൊഴിലുറപ്പ് പദ്ധതിയുമായി സമന്വയിപ്പിച്ച്  നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
99. എന്താണ് ഒംബുഡ്സ്മാന്‍ ?
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും  മറ്റ് ഗുണഭോക്താക്കളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും, തര്‍ക്കങ്ങള്‍ പരിഹാരിക്കുന്നതിനും , ക്രമക്കേടും അഴിമതിയും  അന്വേഷിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും രൂപം കൊടുത്തിട്ടുള്ള ഒരു സംവിധാനമാണ് ഒംബുഡ്സ്മാന്‍. സമൂഹത്തിന്‍റെ അംഗീകാരവും ആദരവും ആര്‍ജ്ജിച്ചവരും സത്യസന്ധതയും ആത്മാര്‍ത്ഥതയും ജീവിതത്തില്‍  പുലര്‍ത്തുന്നവരുമായ  വ്യക്തികളെയാണ് ഒംബുഡ്സ്മാന്‍മാരായി നിയമിക്കുന്നത്. പൊതുഭരണം, വിദ്യാഭ്യാസം, നിയമം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ ചുരുങ്ങിയത് ഇരുപതു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുളളവരായിരിക്കണം ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍.
100. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കാരണവാശാലും അനുവദനീയമല്ലാത്ത മൂന്നു കാര്യങ്ങളെന്തല്ലാമാണ്?
1. ഒരു കാരണവശാലും കോണ്‍ട്രാക്ടര്‍മാര്‍ പ്രവൃത്തി നടത്തരുത്.
2. ഒരു കാരണവശാലും  തൊഴില്‍ പകരം വെയ്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കരുത്.
3 യന്ത്രങ്ങളോ വാഹനങ്ങളോ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവില്‍ വാങ്ങരുത്.

ശ്രദ്ധ- വികസനം എന്‍റെ അവകാശം                            മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണം ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ ഒരു പുതിയ അവകാശ ബോധം അത് സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. വികസനം, എന്‍റെ അവകാശം എന്ന ബോധത്തില്‍ നിന്നും ഉളവായിട്ടുള്ള ആത്മവിശ്വാസവും തന്‍റേടവുമാണ് അതിന്‍റെ പിന്നിലെ പ്രേരകശക്തി. അഴിമതി ലവലേശമില്ലാതെ, ഏറ്റവും സുതാര്യമായി പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നതിലൂടെ സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും അവരിലേക്ക് തന്നെ പൂര്‍ണ്ണമായി ഒഴുകിയെത്തുന്നുവെന്നതാണ് ഈ അവകാശ ബോധത്തിന്‍റെ ആധാരശീല. നാളിതുവരെ ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞ് നില്ക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്തിരുന്ന ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, വിധവകള്‍, പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നീ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും വന്‍തോതില്‍ ഒരു വികസനപ്രക്രിയയില്‍ അണിചേര്‍ന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്. എന്നിരുന്നാലും ഈ പദ്ധതിയില്‍ ആവശ്യം അണിച്ചേരേണ്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ പൂര്‍ണ്ണതോതില്‍ ഇനിയും ഈ പദ്ധതിയുടെ അവകാശികളായി മാറിയിട്ടില്ലായെന്ന് കാണാവുന്നതാണ്. വയനാട് ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും ഈ പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ചെയ്ത് അവര്‍ക്ക് തൊഴില്‍കാര്‍ഡുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ കുടുംബങ്ങള്‍ തൊഴിലിനിറങ്ങി ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല. ഈ പദ്ധതിയുടെ നേരവകാശികളായ അത്തരം കുടുംബങ്ങളെ  കണ്ടെത്തി അവരെ ഇതിന്‍റെ ഭാഗഭാക്കുകളാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവിഷ്ക്കരിച്ചിരിക്കുന്ന പ്രത്യേക പരിപാടിയാണ് څശ്രദ്ധچ. വികസന പ്രക്രിയയുടെ പുറമ്പോക്കില്‍ കഴിയുന്നതിന് വിധിക്കപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, ധീവര സമുദായങ്ങളില്‍ വികസനം അവരുടെ അവകാശമാണ് എന്ന അവബോധം സൃഷ്ടിച്ച്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ പങ്കാളികളാക്കുകയാണെന്നതാണ് څശ്രദ്ധچയുടെ ആത്യന്തിക ലക്ഷ്യം. ചുരുക്കി പറഞ്ഞാല്‍ നാളിതു വരെ പലകാരണങ്ങളാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത പട്ടികജാതി - പട്ടിക വര്‍ഗ്ഗമടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക്  ഈ പദ്ധതിയുടെ നേട്ടങ്ങള്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധാ പൂര്‍വ്വം നടത്തുന്ന ഇടപെടലുകളെയാണ് ശ്രദ്ധ എന്നു പറയുന്നത്. ഇതില്‍  നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ വിഭാഗങ്ങളെ തൊഴിലുറപ്പിന്‍റെ ഭാഗമാക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകളും പരിശ്രമങ്ങളും ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥന്‍മാരുടെയും പൊതു പ്രവര്‍ത്തകരുടെയും ഇടയില്‍ നിന്നും ആവശ്യമാണ്. ശ്രദ്ധാപൂര്‍വ്വമായ നടപടികളിലൂടെ മാത്രമെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ അണിചേരുന്ന തൊഴിലുറപ്പിന്‍റെ  പടയണിയില്‍  ഇവരെ  ഉള്‍ച്ചേര്‍ക്കാന്‍ കഴിയൂ. ڇശ്രദ്ധڈയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യവും ഈ വസ്തുതയാണ്.  വയനാട്  ജില്ലയില്‍ ഏറ്റവും ڇശ്രദ്ധڈ അര്‍ഹിക്കുന്ന അടിസ്ഥാന വിഭാഗം ആദിവാസി  സമൂഹമാണ്.  അവരില്‍ തന്നെ പണിയരും കാട്ടുനായ്ക്കരും അടിയരും കൂടുതല്‍ പരിഗണനയും പ്രത്യേക ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്. നാളിതുവരെ നാം സ്വീകരിച്ചുപോന്ന  രീതി ശാസ്ത്രങ്ങളിലും (ങലവേീറീഹീഴ്യ) സാങ്കേതങ്ങളിലും (ഠലരവിശൂൗലെ)  ഒരു അഴിച്ചുപണി  നടത്തിയാല്‍ മാത്രമേ ഈ  പദ്ധതിയുടെ അവകാശങ്ങളും പങ്കാളികളുമാക്കുവാന്‍ സാദ്ധ്യമാവൂ.   അതുകൊണ്ടുതന്നെ  എന്തുകൊണ്ടു ഈ വിഭാഗങ്ങള്‍  പൂര്‍ണ്ണതോതില്‍ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന അന്വേഷണത്തില്‍ നിന്നു മാത്രമേ ڇശ്രദ്ധڈ മുന്നോട്ട് വെയ്ക്കുന്ന രീതി   ശാസ്ത്രങ്ങളെ പിന്‍പറ്റി നമുക്ക് മുന്നേറുവാന്‍ കഴിയൂ.  പദ്ധതിയെ സംബന്ധിച്ച്  കേവല പ്രചരണങ്ങള്‍ കൊണ്ടുമാത്രം  ആദിവാസി സമൂഹത്തെ  ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയില്ല. പല വികസന പരിപാടികളും അവരുടെ  തനതായ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക പരിതോവസ്ഥയ്ക്ക് അനുയോജ്യമല്ലായെന്ന്  നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ സാംസ്ക്കാരിക പ്രത്യേകതകള്‍ക്ക്  ആവശ്യം കൊടുക്കേണ്ട ഊന്നല്‍ നല്‍കാതെയാണ്  പലപദ്ധതികളും അവര്‍ക്കുവേണ്ടി  ആവിഷ്ക്കരിക്കുന്നത്.  പരമ്പരാഗതമായി കര്‍ഷകരല്ലാത്ത ഒരു   ആദിവാസി വിഭാഗത്തിനുവേണ്ടി  നാം ആവിഷ്ക്കരിക്കുന്ന കാര്‍ഷിക വികസന പരിപാടികളെ അവര്‍ സ്വാംസീകരിക്കുന്നതിനും  സ്വീകരിക്കുന്നതിനും  കാലമേറെയെടുക്കും. കൃഷിയെ ആശ്രയിക്കാതെ കാടുമായി ബന്ധപ്പെട്ടു ജീവിച്ചു പോന്ന ഒരു ആദിവാസി വിഭാഗത്തിന് കുരുമുളകു വളളികളും  തെങ്ങിന്‍ തൈകളും വിതരണം ചെയ്യുന്നതിലൂടെ ഒറ്റയടിക്ക് അവരെ കര്‍ഷകരാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം നാം തിരിച്ചറിയേണ്ടതുണ്ട്. കൃഷിഭൂമി  പൊതുവായി കണക്കാക്കി  പുനം കൃഷിയിലൂടെ നാനാവിധ ഭക്ഷ്യവിളകളിറക്കി  ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിരുന്ന ഒരു ജനവിഭാഗത്തെ നാണ്യവിളകളിലേക്ക് പറിച്ചുനടാന്‍ കാലമെടുക്കും. അതുകൊണ്ടു തന്നെ ആദിവാസികള്‍ അവരുടെ കൃഷിഭൂമി തരിശിട്ടതിനുശേഷം പട്ടിണി കിടക്കുവെന്ന ആക്ഷേപം ചൊരിയുന്നവര്‍ ആദിവാസി സംസ്ക്കാരത്തിന്‍റെ ഇത്തരം തനതു പ്രത്യേകതകള്‍ അറിയാത്തവരാണ്. പശുവിന്‍റെയും  ആടിന്‍റെയും പാല്‍ അതിന്‍റെ കുട്ടികള്‍ക്ക് നുകര്‍ന്നു കുടിക്കുവാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു പട്ടിക വര്‍ഗ്ഗ സമൂഹം അവര്‍ക്കു പദ്ധതി സഹായമായി കിട്ടിയ കറവമാടിനെ കിട്ടിയ വിലക്ക് വിറ്റു കളയുന്നത് څപാല്‍ കറന്ന് വില്‍ക്കല്‍چ അവരുടെ സാംസ്ക്കാരിക സവിശേഷതകള്‍ക്ക് അന്യമായ ഒരു ജീവിതോപാധി ആയതുക്കൊണ്ടുകൂടിയാണ്. സ്വകാര്യ സ്വത്തിനെക്കുറിച്ചോ, പരമ്പരാഗതമായി സ്വത്തു കൈമാറുന്നതിനെ ക്കുറിച്ചോ,  സ്വകാര്യ സമ്പാദനത്തെക്കുറിച്ചോ, ആശങ്കകളും ആകുലതകളുമില്ലാത്ത ആദിവാസി സമൂഹം അന്നന്നത്തെ അപ്പത്തിനുവേണ്ടി മാത്രം അദ്ധ്വാനിക്കുന്നത് പൊതു സമൂഹത്തിന് മനസ്സിലാവാത്തതില്‍ അത്ഭുതമില്ല. ആകാശം എല്ലാവരുടേതുമായിരിക്കുന്നതുപോലെ ഭൂമിയും എല്ലാവരുടേതുമാണെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന പ്രാചീന ആദിവാസി ഗോത്രസമൂഹങ്ങള്‍ക്ക് അതിന്‍മേല്‍ മനുഷ്യനെങ്ങനെ ഉടമസ്ഥാവകാശം സ്ഥാപിക്കുവാന്‍ കഴിയുമെന്ന് ഉള്‍ക്കൊള്ളാനായിട്ടില്ല.   ഈ ഒരു പരിപ്രക്ഷ്യത്തില്‍ ചിന്തിച്ചാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ തൊഴിലുറപ്പ് പദ്ധതിയില്‍ അണിച്ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈ വരികയുള്ളു.              അവര്‍ക്കു വേണ്ടി ആവിഷ്ക്കരിക്കുന്ന മിക്ക വികസന പരിപാടികളിലും അവര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു എന്നതാണ് ഈ മേഖല നേരിടുന്ന എറ്റവും വലിയ വെല്ലുവിളി.  ഒരു ജനസമൂഹം അവര്‍ക്കു വേണ്ടി  നടപ്പാക്കുന്ന വികസന പദ്ധതിയെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ഏറ്റെടുക്കുകയും  ചെയ്യുന്നില്ലെങ്കില്‍ ബാഹ്യ ഇടപെടലുകള്‍ക്കും അഴിമതിക്കും ഫണ്ടിന്‍റെ ദുരുപയോഗത്തിനും അത് എളുപ്പം ഇടയാക്കും. അവശ ജനവിഭാഗങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ ഇടത്തട്ടുകാരുടെ ഇടപെടലുകള്‍ക്ക് പ്രസക്തിയേകും. അര്‍ഹമായ ആനുകൂല്യങ്ങളുടെയും ധനസാഹായത്തിന്‍റെയും ചോര്‍ച്ചയാണ് ഇതിന്‍റെ ആത്യന്തികഫലം. ദാരിദ്യം, അജ്ഞത, അഴിമതി എന്നീ ദൂഷിക വലയത്തില്‍ നിന്നും ഒരിക്കലും പുറത്തു കടക്കുവാന്‍ കഴിയാതെ പോകുന്നുവെന്നത് ഗോത്രസമൂഹം നേരിടുന്ന ഒരു സത്വപ്രതിസന്ധിയാണ്. ഇതിന്‍റെ പരിണിത ഫലം. ഈ ദൂഷിത വലയം തകര്‍ക്കുകയെന്നത് ശ്രദ്ധയെന്ന കാംപൈനിലൂടെ (ഇമാുമശഴി)പ്രത്യേകം ലക്ഷ്യമിട്ടിരിക്കുന്നു.  പക്ഷെ ഇതൊരിക്കലും എളുപ്പമോ ക്ഷിപ്രസാദ്ധ്യമോ അല്ലായെന്ന് കാണാവുന്നതാണ്. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു വശത്ത് കൈ നീട്ടി സ്വീകരിക്കുമ്പോള്‍ തന്നെ അത്തരം പദ്ധതികളില്‍ ആ സമൂഹത്തിനുള്ള വിശ്വാസ തകര്‍ച്ചയും ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വികസന പദ്ധതികളുടെ ആധിക്യത്തിന്‍റെ ഇരകളായി ആദിവാസി സമൂഹം മാറുന്നതിന്‍റെ അനുഭവങ്ങളും തീരെ വിരളമല്ല. പദ്ധതികളുടെയും പ്രൊജക്ടുകളുടെയും അവിഭാജ്യഭാഗമെന്നോണം നടത്തപ്പെടുന്ന എണ്ണമറ്റ സര്‍വ്വെകള്‍ക്ക് ഉത്തരം നല്‍കി മനം മടുത്തതിലൂടെ ഉണ്ടായ നിസ്സംഗത, പഠനയാത്രാ സംഘങ്ങള്‍ എന്ന പേരില്‍ എത്തുന്ന പിക്നിക് ഗ്രൂപ്പുകളുടെ ഗിനിപിഗുകളായി വേഷം കെട്ടേണ്ടി വരുന്നതിലൂടെ സ്വയം അനുഭവിക്കേണ്ടി വരുന്ന ആത്മനിന്ദ, കൊട്ടും കുരവയുമായി ആഘോഷ പൂര്‍വ്വം തൂടങ്ങിയ പല വികസന പ്രവര്‍ത്തനങ്ങളും പാതി വഴിയിലുപേക്ഷിച്ച് പോകുന്നതിന്‍റെ ഇരകളാകുവാന്‍ വിധിക്കപ്പെട്ടതിന്‍റെ അമര്‍ഷം എന്നിവയെല്ലാം പുതിയ പദ്ധതികളെയും നവ ആശയങ്ങളെയും സംശയത്തോടെ വീക്ഷിക്കുവാന്‍ ഈ സമൂഹത്തിന് പ്രേരണയാകുവെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ ഈ ജനസമൂഹത്തിന്‍റെ വിശ്വാസവും താല്‍പര്യവും വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് څ ശ്രദ്ധچ യില്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്.  ഇതിന്‍റെ ആദ്യ പടിയായി ഈ ജനസമൂഹവുമായി  ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള  (ഞമുുീൃേ ആൗശഹറശിഴ) പ്രവര്‍ത്തനങ്ങളാണ് തുടങ്ങി വെക്കേണ്ടത്. പങ്കാളിത്ത പഠന പ്രക്രിയയുടെ (ജമൃശേരശുമീൃ്യേ ഞൗൃമഹ അുുൃമശമെഹ)  പാഠങ്ങളും സങ്കേതങ്ങളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുവാന്‍ കഴിയണം. പട്ടികവര്‍ഗ്ഗ ഊരുകളില്‍ ശ്രദ്ധയുടെ  പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്ത പഠനാവലോകനത്തിലൂടെ തുടങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം മനസ്സിരുത്തണം. 1. ഊരുകളിലെ  പങ്കാളിത്ത പഠാനാവലോകനം സമയമെടുത്തും ധൃതിവെക്കാതെയും ചെയ്യേണ്ടതാണ്. ഊരു സന്ദര്‍ശിക്കുന്ന ടീമംഗങ്ങള്‍ ഒരു ദിവസമെങ്കിലും കോളനിയില്‍ ചെലവഴിക്കണം. തുടക്കത്തില്‍ വിമുഖതയോടെയും, വിശ്വാസക്കുറവോടെയും മാറി നില്‍ക്കുവാന്‍ ശ്രമിക്കുന്ന ഊരുനിവാസികളുടെ വിശ്വാസവും താത്പര്യവും പതുക്കെ പതുക്കെ കൂടി വരുന്നത് കാണുവാന്‍ സാധിക്കും. രണ്ടു മൂന്നു മണിക്കൂറുകള്‍ കഴിയുന്നതോടെ ഊരു നിവാസികളും ടീമംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. 2. ടീമംഗങ്ങള്‍ ഊരു നിവാസികളുമായി പരമാവധി താദാത്മ്യം പ്രാപിക്കുവാന്‍ ശ്രമിക്കണം. ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നത് അവരുടെ ഇടയില്‍ ഇരുന്ന് കൊണ്ടായിരിക്കണം. ടീമംഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം കസേരകള്‍ തയ്യാറാക്കുക, വേദിയൊരുക്കുക മുതലായവയെല്ലാം  ഊരുനിവാസികളുമായിട്ടുള്ള അകലം വര്‍ദ്ധിപ്പിക്കുകയെയുള്ളൂ. 3. ഊരു നിവാസികള്‍ ഭക്ഷണപാനീയങ്ങള്‍  പങ്കുവെക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ വിമുഖത കൂടാതെ അതില്‍ പങ്കു ചേരണം. അല്ലാത്ത പക്ഷം അതവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും. 4. څചോദ്യം ചെയ്യല്‍چ രൂപത്തിലുള്ള ചോദ്യോത്തര രീതി ഒഴിവാക്കുകയും കൂടുതല്‍ സമയം അവരില്‍ നിന്നും   കേള്‍ക്കുവാന്‍ ശ്രദ്ധിക്കുകയും വേണം. 5. ഊരുനിവാസികള്‍ പല കാര്യത്തിലും അഞ്ജരാണെന്നും അവര്‍ക്ക് മിക്ക വിഷയങ്ങളിലും അറിവില്ലായെന്നുള്ള മുന്‍വിധി പാടേ ഇല്ലാതായതിനുശേഷമേ ഊരുകളിലേക്ക് ടീമംഗങ്ങള്‍ പോകുവാന്‍ പാടുള്ളൂ. നൂറ്റാണ്ടുകളായി കാടകങ്ങളുടെ സമൃദ്ധിയില്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നുമില്ലാതെ ജീവിച്ചുപോന്ന ഒരു ജനതയാണ് അവര്‍ എന്ന തിരിച്ചറിവും ബോധവും ടീമംഗങ്ങള്‍ക്കുണ്ടായിരിക്കണം .  ഇത്തരം പെരുമാറ്റത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ടീമംഗങ്ങള്‍ ഊരുനിവാസികളെ അംഗങ്ങളെപ്പോലെയാണെന്ന  സാഹചര്യം സൃഷ്ടിച്ചശേഷമായിരിക്കണം  പങ്കാളിത്ത പഠനപ്രക്രിയയുടെ സങ്കേതങ്ങള്‍ പ്രയോഗിക്കേണ്ടത്. എങ്കില്‍ മാത്രമേ ഉരു നിവാസികളുടെ ആത്മാര്‍ഥതയും നിര്‍ലാഭവുമായ സഹകരണവും പങ്കാളിത്തവും സഹവര്‍ത്തിത്വവും ലഭിക്കുകയുള്ളൂ.  ഊരിന്‍റെ അവസ്ഥ മനസ്സിലാക്കുന്നതിനും  നാളിതുവരെ കൈവരിച്ച വികസനത്തിന്‍റെ തോത് തിരിച്ചറിയുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ടൂളുകള്‍ (ജഞഅ ഠീീഹെ) സാമൂഹ്യ ഭൂപടം(ടീരശമഹ ങമു ) വിഭവ ഭൂപടം (ഞലീൗൃരെല ങമു) ചപ്പാത്തി ഡയഗ്രം (ഢലിി ഉശമഴൃമാ)എന്നിവ യാണ്. നിറങ്ങളും, ഇലകളും പൂക്കളും മണലും മണ്ണുമെല്ലാം ഉപയോഗിച്ച് സാമൂഹ്യ ഭൂപടവും  വിഭവ ഭൂപടവും തയ്യാറാക്കുമ്പോള്‍ സാധാരണക്കാരില്‍  സാധാരണക്കാരായ  ഊരുനിവാസികളുടെ ജിജ്ഞാസയും താല്‍പര്യവും  ഉണരുന്നുവെന്നുമാത്രമല്ല  അവയുപയോഗിച്ച്  ഊരിന്‍റെയോ ഗ്രാമത്തിന്‍റെയോ   അവസ്ഥ വരച്ചുണ്ടാക്കുവാനും കഴിയുന്നു. വീട്ടുമുറ്റത്തോ കളിസ്ഥലത്തോ പൊതുസ്ഥലത്തോ   മണ്ണിലെ വലിയ ക്യാന്‍വാസില്‍  ഇവ വരയ്ക്കുമ്പോള്‍  ഊരിലെ എല്ലാവരുടേയും  ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. കടലാസ്സിലെ കണക്കെടുപ്പിനു പകരം അടിസ്ഥാന  ജനവിഭാഗങ്ങള്‍ അവര്‍ക്കറിയുന്ന രചന സാങ്കേതങ്ങള്‍ ഉപയോഗിച്ച് ആവരുടെ അവസ്ഥ വരച്ചുക്കാട്ടുന്ന ജനകീയ പ്രക്രീയായി കണക്കെടുപ്പും വിലയിരുുത്തലും മാറുന്നു. മുകള്‍ത്തട്ടില്‍ നിന്നും ആരൊക്കെയോ വന്ന് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ എഴുതിയെടുക്കുന്നത് മാറി ചോദ്യങ്ങള്‍ ചോദിക്കുവാനും ഉത്തരങ്ങള്‍ അന്വേഷിക്കുവാനുമുളള ഉത്തരവാദിത്വം ഊരുനിവാസികളുടേതായി മാറുന്നു. അവരുമൊത്ത് പദ്ധതിപ്രദേശത്ത്   നടത്തുന്ന തലങ്ങും വിലങ്ങുമുളള  യാത്ര  (ഠൃമിലെരേ ണമഹസ)  അവരുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുളള ഏറ്റവും ഫലപ്രദമായ ആസൂത്രണഉപാധിയും  ഉപകരണവുമായി മാറുന്നു. പലപ്പോഴും നാളിതുവരെ കണ്ടെത്തുവാന്‍ കഴിയാതെപോയ ഒട്ടേറെ വികസനസാദ്ധ്യതകളുടെ സ്രോതസ്സുകള്‍ ഈ തലങ്ങും വിലങ്ങലും യാത്രയില്‍ കണ്ടെത്തുവാന്‍ കഴിയും.  ഏതെല്ലാ ആഴ്ചകളിലും മാസങ്ങളിലുമാണ് ഇവര്‍ പണിയില്ലാതെ   ദുരിതാവസ്ഥയിലായിരിക്കുന്നത്  എന്നുമനസ്സിലാക്കുന്നതിന് കാര്‍ഷികവ്യവസ്ഥയുമായി ബന്ധപ്പെട്ട സീസണാലിറ്റി കലണ്ടര്‍ തയ്യാറാക്കുന്നതിലൂടെ സാദ്ധ്യമാവും. മഴ ചന്നം പിന്നം  തിമിര്‍ത്ത് പെയ്യുന്ന കാലവര്‍ഷക്കാലത്ത,്  അവിടവിടെ നനഞ്ഞൊലിക്കുന്ന കുടിലിന്‍റെ അകത്ത് കാര്‍ന്നു തിന്നുന്ന വിശപ്പിനെ ഉളളിലൊതുക്കി പട്ടിണിയുടെ ആള്‍രൂപങ്ങളായി മുനിഞ്ഞിരിക്കുന്ന   പണിയര്‍ക്കും അടിയര്‍ക്കും  ദുരിതകാലങ്ങളില്‍ പണി നല്‍കുന്ന വിധത്തിലേക്ക് തൊഴിലുറപ്പ് പദ്ധതി ക്രമീകരിക്കുന്നതിന് സീസണാലിറ്റി കലണ്ടര്‍ സഹായിക്കും. ആദിവാസികളുടെ  ഭാഗത്തുനിന്നുകൊണ്ട്, അവരുടെ വീക്ഷണകോണിലൂടെ പദ്ധതിയെ സമീപിക്കുന്നതിലൂടെ നിലവില്‍ അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന നിസ്സംഗതയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങും.  പങ്കാളിത്ത പഠനപ്രക്രിയ രീതി ശാസ്ത്രത്തിന്‍റെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ڇശ്രദ്ധڈ യിലൂടെ ലക്ഷ്യമിടുന്നു.1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലൂടെ അടിസ്ഥാനവിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തിയിരിക്കുന്ന അവകാശങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുക. 2. ഈ പദ്ധതിയില്‍ ഈ വിഭാഗങ്ങല്‍ക്ക്  മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിഗണന ലഭിക്കുവാനുളള അര്‍ഹത ബോദ്ധ്യപ്പെടുത്തുക.3. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യതൊഴിലാളി സങ്കേതങ്ങളിലെ കുടുംബങ്ങള്‍ക്ക് ഏറ്റെടുക്കുവാന്‍  കഴിയുന്ന വ്യക്തിഗത ആസ്തികളെ  സംബന്ധിച്ച അറിവ് പകര്‍ന്നു നല്‍കുക.4. സങ്കേതങ്ങളുടെ പൊതുവികസനം ലക്ഷ്യമാക്കി  നടപ്പിലാക്കുവാന്‍ കഴിയുന്ന പൊതു ആസ്തികളും സാമൂഹ്യ ആസ്തികളും സംബന്ധിച്ച വിവരങ്ങള്‍ ഊരുക്കൂട്ടത്തിന്‍റെയും സങ്കേത നിവാസികളുടെയും പര്യാലോചനയില്‍ കൊണ്ടുവരുക.5. പങ്കാളിത്ത പഠനക്രീയയുടെ ഭാഗമായി നടത്തുന്ന വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.   6. ഇനിയും തൊഴില്‍കാര്‍ഡ് ലഭിക്കാത്ത മുഴുവന്‍ കുടുംബങ്ങളേയും കണ്ടെത്തി  തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍  രജിസ്റ്റര്‍ ചെയ്ത് തൊഴില്‍കാര്‍ഡ് വിതരണം ചെയ്യുക. 7. ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴിലാവശ്യമുളള സമയത്ത് തൊഴില്‍ ഉറപ്പായും ലഭിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കുക.8. വ്യക്തിഗത ആസ്തികളും സാമൂഹ്യആസ്തികളും അടിസ്ഥാനവിഭാഗത്തിന്‍റെ സങ്കേതങ്ങളില്‍ ഉറപ്പായും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ഇവയുടെ നടത്തിപ്പ്  അവര്‍ത്തന്നെ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.9. സാമൂഹ്യനീതി ലക്ഷ്യമാക്കി ഭിന്നശേഷിയുളളവരെകുറിച്ചും 15 വയസ്സിനു താഴെ പ്രായമുളളവരുമായ  പെണ്‍കുട്ടികളെക്കുറിച്ചും വിവരശേഖരണം നടത്തുക. അത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം പൂര്‍ണ്മമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പട്ടികവര്‍ഗ്ഗ-പട്ടികജാതി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുക്കൊണ്ടുളള ഊര്‍ജ്ജിത പ്രവ്ത്തനങ്ങളാണ് ڇശ്രദ്ധڈ യുടെ ഭാഗമായി ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന  പണിയ, അടിയ, കാട്ടുനായ്ക്ക കോളനികള്‍ക്ക് പ്രത്യേതം പരിഗണന നല്‍കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുളള ഒരു ടീമാണ് കോളനികള്‍ സന്ദര്‍ശിക്കേണ്ടത്. ആ സംഘത്തില്‍  പ്രവൃത്തിസ്ഥല മേറ്റുമാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മേര്‍,  ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ എസ്. സി./എസ്.റ്റി പ്രൊമോട്ടര്‍മാര്‍, വി.ഇ.ഒ മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഊരിലെ നിവാസികളുമായി  നിരന്തരം സംവദിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം  ഉയര്‍ത്തുക (ഇീിളശറലിരല ആൗശഹറശിഴ) എന്നതിന് പരമപ്രധാന്യം നല്‍കണം. ജനപ്രതിനിധികളും  കുടുംബശ്രീ പ്രവര്‍ത്തകരും  ഉദ്യോഗസ്ഥന്‍മാരും  അവരുടെ കൂടെയുണ്ടെന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ ഈ വിശ്വാസം ഉറപ്പാക്കുവാന്‍ കഴിയും.  പണിയ, അടിയ, കാട്ടുനായ്ക്ക കോളനികളില്‍ ചുരുങ്ങിയത് ഒരു മുഴുവന്‍ ദിവസം ചെലവഴിച്ചുകൊണ്ട് പി.ആര്‍. എ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ കാര്‍ഡിനുളള ഫോട്ടോയെടുക്കല്‍,  മുഴുവന്‍ തൊഴിലന്വേഷകരുടെയും രജിസ്ട്രേഷനുളള അപേക്ഷ സ്വീകരിക്കല്‍, തൊഴിലിനുളള   അപേക്ഷ സ്വീകരിക്കല്‍  എന്നിവ നടത്തണം. ഒരോ കുടുംബത്തിനും നല്‍കുവാന്‍ കഴിയുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ കണ്ടെത്തുന്നതിനും  രേഖപ്പെടുത്തുന്നതിനും കോളനിയിലെ ഓരോ വീടും സന്ദര്‍ശിക്കണം. ഊരിന്‍റെ പൊതുവികസനം ലക്ഷ്യമിടുന്ന  സാമൂഹിക ആസ്തികള്‍ കണ്ടെത്തുന്നതിന് മുഴുവന്‍ ഊര് നിവാസികളേയും ഒന്നിച്ചിരുത്തി കേന്ദ്രീകൃത ചര്‍ച്ചകള്‍ (എീരൗെ ഏൃീൗു ഉശരൌശൈീി) സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അവരുടെ താല്‍പര്യവും പങ്കെടുക്കുവാനുളള  അവരുടെ അഭിവാജ്ഞയും വര്‍ദ്ധിക്കുമെന്നത് തീര്‍ച്ചയാണ്. ڇശ്രദ്ധڈ ക്യാമ്പയിനിന്‍റെ ഒരു പ്രത്യേകത ഊരിലെയോ സാങ്കേതത്തിലെയോ ഒരു കുടുംബംപോലും ഇതുസംബന്ധിച്ച പ്രചരണ പരിപാടികളിലും ആസൂത്രണ പ്രക്രീയയിലും വിട്ടുപോകരുത് എന്നുളളതാണ്. ഊരിലെ നിവാസി തൊഴില്‍കാര്‍ഡ് ഇതുവരെ എടുത്തിട്ടില്ല, അല്ലെങ്കില്‍  തൊഴിലിന് അപേക്ഷനല്‍കിയിട്ടില്ല എന്ന കാര്ണത്താല്‍ തൊഴിലുറപ്പ് പദ്ധതിയുടെ നേരവകാശികള്‍ ഇതില്‍ നിന്നും പുറത്താക്കപ്പെടുന്നത്  ഒഴിവാക്കുന്നതിന്  ഈ ഇടപെടല്‍ അനിവാര്യമാണ്.   മാത്രമല്ല കോളനികളില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന  പ്രവൃത്തികളെ സംബന്ധിച്ച അറിവും കോളനി നിവാസികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയണം. 2014 - ലെ  പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആദിവാസികളുടെ ഭൂമിയില്‍  ഹോര്‍ട്ടികള്‍ച്ചര്‍, മള്‍ബറികൃഷി, പ്ലാന്‍റേഷന്‍, ഫാം ഫോറസ്റ്ററി തുടങ്ങിയവ ഏറ്റെടുക്കുവാന്‍ കഴിയുന്നതാണ്.   ഇതിനുളള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ ڇശ്രദ്ധڈ കാമ്പെയിനിന്‍റെ ഭാഗമായി  ഉണ്ടാകണം. പട്ടികവര്‍ഗ്ഗക്കാരായ തൊഴിലന്വേഷകര്‍ കോഴി, ആട്, പന്നി, പശു മറ്റ് കന്നുകാലികള്‍ എന്നിവ വളര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോഴിക്കൂടും, ആട്ടിന്‍ക്കൂടും, പന്നിക്കൂടും, കാലിതൊഴുത്തും തൊഴിലുറപ്പ് പദധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു  നല്‍കുവാന്‍ കഴിയും.  പൊതു ആസ്തികളുടെ  വികസനത്തില്‍ ഉള്‍പ്പെടുത്തി അങ്കണ്‍വാടി കെട്ടിടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ക്കുളള കെട്ടിടങ്ങള്‍, കളിസ്ഥലങ്ങള്‍, സങ്കേതങ്ങള്‍ക്കുളളിലെ റോഡുകള്‍, റോഡില്‍ നിന്നും വീടുകളിലേക്കുളള നടപ്പാതകള്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിയില്‍  ഇപ്പോള്‍ അനുവദനീയമാണ്. ഇതന്‍റെയെല്ലാം പ്രയോജനം കോളനി നിവാസികള്‍ക്ക്  ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം.  ഇത്തരം പ്രവൃത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ വസ്തുക്കളായ  സിമന്‍റ് കട്ടകള്‍, ഇന്‍റര്‍ലോക്കിങ്ങ് ടൈലുകള്‍ മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ  എസ്റ്റിമേറ്റിന്‍റെ  ഭാഗമായി ഏറ്റെടുക്കാവുന്നതാണ്. ڇശ്രദ്ധڈ കാമ്പെയിനിന്‍റെ ഭാഗമായുളള പ്രചരണവും ആസൂത്രണവും  സംഘടിപ്പിക്കുന്നതിന് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ ശേഖരിക്കുന്നതിനുളള മൂന്നുനിറത്തിലുളള ഫോറങ്ങള്‍  (കി ഠൃശുഹശരമലേ), സാമൂഹ്യ ആസ്തികളുടെ വിവരണശേഖരണം നടത്തുന്നതിനുളള മൂന്നു നിറത്തിലുളള ഫോറങ്ങള്‍  (കി ഠൃശുഹശരമലേ)  തൊഴില്‍കാര്‍ഡ് ലഭിക്കുന്നതിനുളള അപേക്ഷ ഫോറങ്ങള്‍, തൊഴിലിന്   അപേക്ഷിക്കുന്നതിനുളള ഫോറങ്ങള്‍, ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ മാതൃകാ ചിത്രങ്ങള്‍,  തൊഴില്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി ഫോട്ടോ എടുക്കുന്നതിനുളള ക്യാമറ എന്നിവയെല്ലാം കോളനി സന്ദര്‍ശിക്കുന്ന സംഘത്തിന്‍റെ കൈവശമുണ്ടായിരിക്കണം.  ڇശ്രദ്ധڈ യുടെ ഭാഗമായി  കൃത്യമായ വിവരശേഖരം  നടത്തുന്നതിന്   ഊര്‍ജ്ജിത പങ്കാളിത്ത ആസൂത്രണ പ്രക്രീയ(കിലേിശ്ലെ ജമൃശേരശുമീൃ്യേ ജഹമി ഋഃരലൃരശലെെ കജജഋ) യില്‍ ലഭ്യമായ വിവരങ്ങള്‍  ടീമംഗങ്ങളുടെ കൈവശമുണ്ടായിരിക്കണം. കോളനികളില്‍ ഐ.പി.പി.ഇയുടെ ഭാഗമായി നടത്തിയ പങ്കാളിത്ത പഠനപ്രക്രീയ  (ജഞഅ ജമൃശേരശുമൃീ്യേ ഞൗൃമഹ അുുൃമശമെഹ) മുഖേന ക്രോഡീകരിച്ച അറിവുകള്‍ കോളനി സന്ദര്‍സന വേളയില്‍ കൃത്യമായ ആസൂത്രണം നടത്തുന്നതിന് സഹായിക്കും. പൊതു ചര്‍ച്ചയുടെ (എീരൗെ ഴൃീൗു ഉശരൌശൈീി) അടിസ്ഥാനത്തില്‍  പദ്ധതിയുടെ ക്രോഡീകരണം നടത്തുമ്പോള്‍ പി. ആര്‍.എയിലൂടെ ലഭിച്ച അനുഭവങ്ങളും അറിവുകളും ഏറെ പ്രയോജനം ചെയ്യും.  ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി ഊരുക്കൂട്ടങ്ങളും ഗ്രാമസഭയും അംഗീകരിച്ച്  ഷെല്‍ഫ് ഓഫ് പ്രൊജക്റ്റുകളുടെ ഭാഗമായി മാറുമ്പോഴാണ് അവ ഏറ്റെടുക്കുവാന്‍ കഴിയുന്നത്. അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തികള്‍ക്ക് അഡീഷണല്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിനും ശ്രദ്ധയില്‍ അനുവാദം ലഭ്യമായിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിയും സംയോജന സാദ്ധ്യതകളും  തൊഴിലുറപ്പ് പദ്ധതിയെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിയുമായി സംയോജിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയായി  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നു. ഇത് സംബന്ധിച്ച ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. തൊഴിലിനും തൊഴില്‍ഘടകത്തിനും (ഘമയീൗൃ ഇീാുീിലിേ) പ്രാധാന്യം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ  അവിദ്ധഗ്ദ തൊഴിലാളികളുടെ അദ്ധ്വാനം പ്രയോജനപ്പെടുത്തി സ്ഥിരവും സ്ഥായി ആയതുമായ ആസ്തികള്‍ സൃഷ്ടിക്കുവാനാണ്  നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനാവശ്യമായ സാധനഘടകങ്ങള്‍ മറ്റ് പദ്ധതികളില്‍ നിന്നും കണ്ടെത്തുവാന്‍ സാദ്ധ്യമാകണം. മറ്റ് ഗ്രാമവികസന-ദാരിദ്രനിര്‍മാര്‍ജ്ജന പദ്ധതികളെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കുമ്പോള്‍ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കഴിയുമെന്ന് കരുതുന്നു.1. തൊഴിലുറപ്പ് പദ്ധതിയുടെ വേതനഘടകവും മറ്റ് പദ്ധതികളുടെ സാധനഘടകവും സംയോജിപ്പിക്കുന്നതിലൂടെ  സ്ഥിര ആസ്തികള്‍ സൃഷ്ടിക്കുവാന്‍  കഴിയുകയും ചെയ്യുന്നു.2. തൊഴിലുറപ്പ് പദ്ധതികള്‍ ലഭ്യമാകുന്ന ഫണ്ടുകൊണ്ട് കൂടുതല്‍ അവിദഗ്ദ്ധ  തൊഴിലാളികള്‍ക്ക് തൊഴിലും വേതനവും നല്‍കുവാന്‍ കഴിയുന്നു.  അംഗീകരിക്കപ്പെട്ട ലേബര്‍ ബഡ്ജറ്റില്‍  ഉളളതിനേക്കാളും  കൂടുതല്‍ മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാദ്ധ്യമാകും.3. വികസന പദ്ധതികള്‍ വെവ്വേറെ നടത്തുന്നതിനേക്കാള്‍ വികസന പ്രക്രീയയില്‍ ഒരു സീനര്‍ജി (ട്യിലൃഴ്യ) ഉണ്ടാകുന്നതുകൊണ്ട് സംയോജനം ഗ്രാമവികസനത്തെ ത്വരിതഗതിയിലാകും.4. വികസനത്തെ സംബന്ധിച്ച ഒരു സമഗ്രവീക്ഷണം ഉണ്ടാകുന്നതിനും ഒറ്റപ്പെട്ട ഇടപെടലുകളെക്കാള്‍  കൂടുതല്‍ ഫലപ്രദം ڇഹോളിസ്റ്റിക്ക്ڈ (ഒീഹ്യശെേര) സമീപനമാണെന്നുളള തിരിച്ചറിവ് താഴെ തട്ടില്‍ രൂപീകൃതമാകും.5. സര്‍വ്വോപരി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി അനുവദിക്കുന്ന വിലപ്പെട്ട ഫണ്ട് അതിന്‍റെ പ്രാഥമിക ലക്ഷ്യത്തിനുവേണ്ടി  മാറ്റിവെയ്ക്കപ്പെടുന്നതിനും പ്രയോജനകരമായും ഫലപ്രദമായും  ഉപയോഗപ്പെടുത്തുവാന്‍   ഇതിലൂടെ സാദ്ധ്യമാകും.          സംയോജനത്തിന്‍റെ  സാദ്ധ്യതകള്‍ ആദ്യം  അന്വേഷിക്കേണ്ടത് ഗ്രാമവികസന വകുപ്പിന്‍റെ മറ്റ് പദ്ധതികളുടെ അവസരങ്ങള്‍ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ചാണ്. ഊര്‍ജ്ജിത നീര്‍ത്തട വികസന പദ്ധതി (കണങജകിലേഴൃമലേറ ണമലേൃവെലറ ങമിമഴലാലിേ ജൃീഴൃമാാല)യുമായി സംയോജനം നടത്തുന്നതിനുളള സാദ്ധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്തുവാന്‍ കഴിയണം.  ജലസേചനകുളങ്ങളുടെ നിര്‍മ്മാണത്തിലെ മണ്‍പണികള്‍ തൊഴിലുറപ്പില്‍ ഏറ്റെടുക്കുകയും  സൈഡ് ഭിത്തികള്‍ കരിങ്കല്ലിലോ കോണ്‍ക്രീറ്റിലോ തീര്‍ക്കുന്ന പ്രവൃത്തികള്‍ ഐ.ഡബ്ല്യു.എം.പി യില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാവുന്നതാണ്. തൊഴിലുറപ്പില്‍ തീര്‍ക്കുന്ന മണ്‍കയ്യാലകള്‍ക്കും കോണ്ടൂര്‍ ബണ്ടുകള്‍ക്കും മുകളില്‍ തീറ്റപ്പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ഐ.ഡബ്ല്യു.എം.പി യില്‍ ഏറ്റെടുക്കാവുന്നത് മറ്റൊരു ഉദാഹരണമാണ്. ഐ.ഡബ്ല്യു.എം.പി യില്‍ തയ്യാറാക്കുന്ന  കാര്‍ഷിക നഴ്സറികളില്‍ ഉല്‍പാദിപ്പിക്കുന്ന ഫവലൃക്ഷത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നട്ടുപ്പിടിപ്പിക്കാവുന്നതാണ്. പ്രധാനമന്ത്രി  ഗ്രാമീണ സഡക് യോജന (ജങഏടഥ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡുകളുടെ ഫോര്‍മേഷന്‍ അടക്കമുളള മണ്‍പണി   തൊഴിലുറപ്പ്  പദ്ധതിയില്‍  ഏറ്റെടുക്കുകയും ടാറിങ്ങ് അടക്കമുളള സാധനഘടകങ്ങളുടെ വിനിയോഗം  പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്.  അതോടൊപ്പം ഇത്തരം  റോഡുകളുടെ  ഇരുവശത്തും തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തി തൊഴിലുറപ്പില്‍ നടത്താവുന്നതേയുള്ളൂ. ഐ എ വൈ അടക്കമുള്ള ഭവന നിര്‍മ്മാണ പദ്ധതികളുടെ സംയോജനം സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 90 അവിദ്ധഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ ഒരു വീടിന്‍റെ നിര്‍മ്മാണത്തിനായി തൊഴിലുറപ്പില്‍ സൃഷ്ടിക്കാവുന്നതാണ്.  അതേപ്പോലെ മറ്റ് സര്‍ക്കാര്‍ വികസന വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് സംയോജനത്തിനുള്ള എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. തൊഴിലുറപ്പില്‍ നിര്‍മ്മിക്കുന്ന ജലസേചന കുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യം വളര്‍ത്തുന്ന പരിപാടി ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ആവിഷ്ക്കരിക്കാവുന്നതാണ്. തൊഴിലുറപ്പില്‍ ആട്ടിന്‍ക്കൂട്, കോഴിക്കൂട്, തൊഴുത്ത്, പന്നിക്കുട് എന്നിവ നിര്‍മ്മിക്കുമ്പോള്‍ ആട്, കോഴി, പശു, കിടാരി, പന്നി എന്നീ വളര്‍ത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ലഭ്യമാക്കാവുന്നതേയുള്ളൂ. തൊഴിലുറപ്പില്‍ ഒറ്റത്തവണ ഇടപ്പെട്ടുകൊണ്ട് കൃഷിയിടമാക്കി മാറ്റുന്ന തരിശു നിലത്തില്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് കൃഷി വകുപ്പിന് സാദ്ധ്യമാകും.  വനവല്‍ക്കരണ പരിപാടികള്‍ക്കുള്ള വൃക്ഷത്തൈകള്‍ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കി അവ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ തൊഴിലുറപ്പില്‍ ഏറ്റെടുക്കാവുന്നതാണ്. ഫാം ഫോറസ്റ്ററിയില്‍ ഉള്‍പ്പെടുത്തി ചെറുകിട പരിമിത കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇവ നട്ടു പിടിപ്പിക്കാവുന്നതാണ്. സില്‍ക്ക് ബോര്‍ഡുമായി ചേര്‍ന്നുക്കൊണ്ട് സെറികള്‍ച്ചറിന്‍റെ അനന്ത സാദ്ധ്യതകള്‍ തൊഴിലുറപ്പില്‍ പ്രയോജനപ്പെടുത്തുന്നതായി വ്യാപകമായ മള്‍ബറികൃഷിയില്‍ ഏര്‍പ്പെടുവാന്‍ കഴിയുന്നതാണ്. കളിസ്ഥലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പാര്‍ശ്വഭിത്തി  സംരക്ഷണവും ഇരിപ്പിടങ്ങളുടെ നിര്‍മ്മാണവും ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗ്രാമീണ റോഡുകളുടെ മണ്‍പണികള്‍ തൊഴിലുറപ്പില്‍ പൂര്‍ത്തിയാക്കി അവയുടെ ടാറിങ്ങ് പ്രവര്‍ത്തികള്‍ ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ ഏറ്റെടുക്കാവുന്നതേയുള്ളൂ. കൂടുതല്‍ ഗ്രാമീണ റോഡുകള്‍ ഇതിലൂടെ ഉണ്ടാക്കുവാന്‍ സാദ്ധ്യമാവും. അംഗണ്‍വാടികളുടെ കെട്ടിടനിര്‍മ്മാണം, സ്വയം സഹായസംഘങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, വര്‍ക്ക് ഷെഡുകള്‍, സ്റ്റോറേജ് ഷെഡ്ഡുകള്‍ എന്നിവ തൊഴിലുറപ്പില്‍ ഇപ്പോള്‍ അനുവദനീയമായ പ്രവര്‍ത്തികളാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍, ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് എം പി മാരുടെ പ്രാദേശിക വികസന ഫണ്ട്, എം എല്‍ എ ഫണ്ട്, പട്ടികജാതി -പട്ടികവര്‍ഗ്ഗ  വികസന ഫണ്ട് എന്നിവയില്‍ നിന്നെല്ലാം സാധനഘടകങ്ങള്‍ക്കുള്ള വിഹിതം വകയിരുത്തിയാല്‍ സുസ്ഥിരവും സ്ഥായിയുമായ ആസ്തികള്‍ ഗ്രാമീണ വികസനത്തിന്‍റെ ഭാഗമായി സൃഷ്ടിച്ചെടുക്കുവാന്‍ സാദ്ധ്യമാകും.                          തദ്ദേശസ്വയം ഭരണ വകുപ്പ് -മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- പട്ടികജാതി /പട്ടികവര്‍ഗ്ഗ /മത്സ്യതൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നത് ലക്ഷ്യം വച്ചുള്ള ക്യാമ്പയിന്‍-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്  അനുമതി നല്‍കി ഉത്തരവ്  പുറപ്പെടുവിക്കുന്നു. ============================================================================================                            തദ്ദേശസ്വയം ഭരണ (ഡി ഡി) വകുപ്പ് സ.ഉ (സാധാ) 2394/14/ത.സ്വ.ഭ.വ തീയ്യതി, തിരുവനന്തപുരം, 16.09.2014============================================================================================  പരാമര്‍ശം : മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറുടെ 25.08.2014 ലെ 2842/ഇജിഎസ്./14/ആര്‍ ഇ ജി എസ്. നമ്പര്‍ കത്ത്.  ഉത്തരവ്     ഗ്രാമീണ ജനതയുടെ ഉപജീവനത്തിന് ആവശ്യമായ ജീവനോപാധികള്‍ ലഭ്യമാക്കുക വഴി തൊഴിലിനുവേണ്ടി നഗര പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം തടയുക എന്നുള്ളതാണ് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള ലക്ഷ്യം. ഭേദഗതി ചെയ്യപ്പെട്ട് പട്ടിക ഒന്നിലെ ഖണ്ഡിക 5 പ്രകാരം ഉപജീവന ആസ്തികള്‍ സൃഷ്ടിക്കുമ്പോള്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. 2 ഈ ദുര്‍ബ്ബല വിഭാഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുളത്  പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളിലാണെങ്കിലും  ഗ്രാമീണ മേഖലയിലെ 25% പട്ടികജാതി കുടുംബങ്ങളേയും 43% പട്ടികവര്‍ഗ്ഗകുടുംബങ്ങളേയും മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനി നാളിതുവരെ സാധിച്ചിട്ടില്ല.  ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന മത്സയതൊഴിലീളികളുടെ നല്ലൊരു ഭാഗവും ഇപ്പോഴും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി  ഉറപ്പാക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനമിഷന്‍ രൂപികരിക്കുകയുണ്ടായി. 3 പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി ആരംഭിക്കാനുദ്ദേശിക്കുന്ന ക്യാമ്പയിനിന്‍റെ ലക്ഷ്യങ്ങള്‍ ചുവടെ പറയുന്നവയാണ്. 1. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമ ഉറപ്പുനല്‍കുന്ന അര്‍ഹതകളെ കുറിച്ചും വ്യക്തിഗത സാമൂഹ്യആസ്തികളെ സംബന്ധിച്ചുമുളള അവബോധം പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി സങ്കേതങ്ങളിലെ ഗുണഭോക്താക്കളില്‍ സൃഷ്ടിക്കുക. 2. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ സമ്പൂര്‍ണ്ണ രജിസ്ട്രേഷന്‍ ഉറപ്പാക്കല്‍.3. ഈ വിഭാഗത്തില്‍പ്പെട്ട  രജിസ്റ്റര്‍ ചെയ്തിട്ടുളളതും സന്നദ്ധരായി മുന്നോട്ടുവരുന്നതുമായ  എല്ലാ കുടുംബങ്ങളില്‍ നിന്നും തൊഴിലിനുളള അപേക്ഷ സ്വീകരിക്കലും തൊഴില്‍ നല്‍കലും. 4. ഗൃഹസന്ദര്‍ശനം നടത്തി കുടുംബങ്ങളുടെ വ്യക്തികത ആവശ്യങ്ങളും സങ്കേതങ്ങളുടെ ആവശ്യങ്ങളും നേരിട്ട്  മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുളള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കല്‍.5. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പ്പെട്ട കുടുംബങ്ങളിലെ ശാരീരിക-മാനസിക വൈകല്യമുളളവരുടേയും, 15 വയസ്സിനുതാഴെയുളള പെണ്‍കുട്ടികളെയും വിവരശേഖരണം നടത്തല്‍.4 കാമ്പയിനിന്‍റെ ആസൂത്രണം, നടത്തിപ്പ്, കുടുംബങ്ങളുടെ വ്യക്തിഗതാവശ്യങ്ങളും  സങ്കേതങ്ങളുടെ  പൊതു ആവശ്യങ്ങളും കണ്ടെത്തല്‍ എന്നിവ സംബന്ധിച്ചുളള നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്  മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് .- ڇശ്രദ്ധڈ  വികസനം എന്‍റെ അവകാശം എന്ന് നാമകരണം ചെയ്യുന്നത് സംബന്ധിച്ച് അനുമതി നല്‍കണമെന്ന് പരാമര്‍ശ പ്രകാരം മിഷന്‍ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 5. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. കാമ്പയിന്‍ സംബന്ധിച്ചുളള, അനുബന്ധമായി ചേര്‍ത്തിരിക്കുന്ന വിശദമായ മാര്‍ഗ്ഗരേഖ പരിശോധിച്ചശേഷം  ഈ കാമ്പയിന്‍  മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്. -ڇശ്രദ്ധڈ                            വികസനം എന്‍റെ അവകാശംഎന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗവര്‍ണറുടെഉത്തരവിന്‍ പ്രകാരം, രാമന്‍കുട്ടി സി, ഡെപ്യൂട്ടി സെക്രട്ടറി ഠീ,1. മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.2. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ (ഓഡിറ്റ്), തിരുവനന്തപുരം.3. അക്കൗണ്ടന്‍റ് ജനറല്‍ (എ&ഇ), തിരുവനന്തപുരം. 4. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, തിരുവനന്തപുരം.5. കരുതല്‍ ഫയല്‍/ഓഫീസ് കോപ്പി.

തൊഴിലുറപ്പ് പദ്ധതി - നൂറു ചോദ്യങ്ങള്‍ നൂറു ഉത്തരങ്ങള്‍സി. വി. ജോയി വയനാട്
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതി എന്താണെന്ന് വിശദീകരിക്കാമോ? ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണ ജനതയുടെ ദാരിദ്ര്യം  ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി രൂപം കൊടുത്തിട്ടുളള ഒരു ബൃഹത്പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലും തൊഴില്‍ ലഭിക്കാതെ ഗ്രാമീണ ജനത ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ അവര്‍ക്ക് 100 ദിവസത്തെ തൊഴിലെങ്കിലും ഉറപ്പു വരുത്തുവാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇങ്ങനെ തൊഴില്‍ നല്‍കുന്നതിന് ഏറ്റെടുക്കുന്ന വിവിധ പദ്ധതികളിലൂടെ രാജ്യത്തിന്‍റെ മണ്ണും ജലവും പരമാവധി സംരക്ഷിക്കുന്നതിന്  സാദ്ധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. 2 എന്താണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം?  തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് നിശ്ചിത കാലയളവിനുളളില്‍  കായികമായ തൊഴില്‍ ലഭിക്കുന്നുവെന്നും അതിന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുളള വേതനം നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ ലഭിക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിന് ഇന്ത്യന്‍പാര്‍ലമെന്‍റ്  പാസ്സാക്കിയിട്ടുളള  നിയമമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം. 2005 ആഗസ്റ്റ് 23-ാം തിയ്യതിയാണ് പാര്‍ലമെന്‍റ് ഈ നിയമം പാസ്സാക്കുന്നത്.3 എന്താണ് ഈ നിയമത്തിന്‍റെ സവിശേഷത? തൊഴിലും  വേതനവും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കൃത്യമായി ലഭിക്കുന്നതിനുള്ള  അവകാശം നിയമപരമായി ഉറപ്പു വരുത്തുവെന്നതാണ് ഈ നിയമത്തിന്‍റെ സവിശേഷത. തൊഴില്‍ ലഭിച്ചില്ലെങ്കില്‍  തൊഴിലില്ലായ്മ വേതനവും തൊഴിലെടുത്തശേഷം വേതനം വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരവും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.4. തൊഴിലുറപ്പ് നിയമത്തിലൂടെ എങ്ങനെയാണ് ഇത് സാദ്ധ്യമാകുന്നത്? തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ കായികമായി ഏതെങ്കിലും തൊഴില്‍ നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം പതിനാറാമത്തെ ദിവസം മുതല്‍ അവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. അതേപോലെ എടുത്ത തൊഴിലിന്‍റെ വേതനം 14 ദിവസത്തിലധികം വൈകിയാല്‍ ഇങ്ങനെ വൈകുന്ന ഒരോ ദിവസത്തിനും നഷ്ട പരിഹാരം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്. തൊഴിലോ തൊഴിലില്ലായ്മ വേതനമോ ഉറപ്പായും ഉറപ്പ് വരുത്തുന്നുവെന്നതാണ് തൊഴിലുറപ്പ് നിയമത്തിന്‍റെ പ്രത്യേകത.5. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നാണ് നിലവില്‍ വന്നത്? ഇന്ത്യയിലെ എത്ര ജില്ലകളില്‍ ഇപ്പോള്‍ ഈ പദ്ധതി നിലവിലുണ്ട്?ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ 200 ഗ്രാമീണ  ജില്ലകളില്‍ 2006 ഫെബ്രുവരി 2-ാം തീയതി ഈ നിയമം നിലവില്‍ വരുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കേരളത്തില്‍ വയനാടും, പാലക്കാടും ഈ 200 ജില്ലകളില്‍ ഉള്‍പ്പെട്ടിരുന്നു. 2007 മെയ് 15 ന് 130 ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു.  ഇടുക്കി, കാസര്‍ഗോഡ് ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 2008 ഏപ്രില്‍ 1 ന് ഇന്ത്യയിലെ ബാക്കി മുഴുവന്‍ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമീണ ജില്ലകളിലും ഈ പദ്ധതി നിലവിലുണ്ട്. 644 ജില്ലകളിലായി  6576 ബ്ലോക്കുകളിലാണ് ഇത് ഇപ്പോള്‍ നടപ്പിലാക്കുന്നത്. നഗര പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കുന്നില്ല.  എന്നാല്‍ കേരളത്തില്‍ നഗരപ്രദേശങ്ങളില്‍  ഈ പദ്ധതിക്ക് സമാനമായ അയ്യങ്കാളി  തൊഴിലുറപ്പ് പദ്ധതി സംസ്ഥാന  സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.6.  ഈ നിയമത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമെന്ന് എന്നാണ് പുനര്‍നാമകരണം ചെയ്തത്?ആഗോളതലത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ച ഒരു  അവകാശാധിഷ്ഠിത തൊഴില്‍ നിയമമെന്ന നിലയിലും ഗ്രാമീണ മേഖലയില്‍ ദാര്യദ്ര ലഘൂകരണത്തില്‍ നിര്‍ണ്ണയാകമായ വഴിത്തിരിവ് സൃഷ്ടിച്ച ബൃഹത് പദ്ധതി എന്നകാര്യം പരിഗണിച്ചും 2009 ഒക്ടോബര്‍ 2-ാം തീയതി കേന്ദ്ര സര്‍ക്കാര്‍ ഈ നിയമത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് പുനര്‍നാമകരണം ചെയ്തു.7.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീമും തമ്മിലുള്ള വ്യത്യാസം എന്താണ്?മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇന്ത്യന്‍ പാര്‍ലമെന്‍റ്  പാസ്സാക്കിയ ഒരു നിയമമാണ്. ഈ നിയമത്തില്‍  ഭേദഗതികള്‍ വരുത്തുവാന്‍ പാര്‍ലമെന്‍റിന് മാത്രമാണ് അധികാരം. ഈ നിയമത്തിന്‍റെ  അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളെ (ഞൗഹലെ) യും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ (ഏൗശറലഹശിലെ) യും  ആധാരാമാക്കി അതാത് സംസ്ഥാന സര്‍ക്കാറുകള്‍ രൂപം കൊടുക്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ചട്ടങ്ങളുടെയും നടപടി ക്രമങ്ങളുടെ(ജൃീരലലറൗൃലെ) യുംമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും പ്രവൃത്തികളുടെ (അരശ്ശേശേലെ)യും ആകെ തുകയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്കീം എന്ന് ചുരുക്കത്തില്‍ പറയാം.7 തൊഴില്‍ ആവശ്യപ്പെടുന്ന ഏല്ലാവര്‍ക്കും ഈ പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുവെന്ന് പറഞ്ഞല്ലോ. എന്താണ് ഇങ്ങനെ തൊഴില്‍ ലഭ്യക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍? മ) പതിനെട്ട് വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുക      യ) കായികാദ്ധ്വാനത്തിന് തയ്യാറാവുക      ര)  ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായിരിക്കുകഎന്നിവയാണ് ഈ പദ്ധതിപ്രകാരം തൊഴില്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍.   എന്നാല്‍ 2014 ലെ  പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നാടോടികളായ തൊഴിലന്വേഷകര്‍ക്കും  തൊഴില്‍ നല്കണമെന്ന് വ്യവസ്ഥ ചെയ്യിട്ടുണ്ട്.9 തൊഴില്‍ ലഭിക്കുന്നതിന് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ?ബി.പി.എല്‍ ( ആലഹീം ജീ്ലൃ്യേ ഘശില)  എ.പി.എല്‍ (അയീ്ല ജീ്ലൃ്യേ ഘശില) വ്യത്യാസമില്ലാതെ  ഏതൊരാള്‍ക്കും  തൊഴില്‍ ലഭിക്കുന്നതിനുള്ള  അര്‍ഹതയുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്ലായെന്നു മാത്രമല്ല,  65 വയസ്സിലധികം പ്രായമുള്ളവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കി  അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തികള്‍ അനുവദിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.10 ഈ പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?ഇതിനു വേണ്ടി ആദ്യമായി  വേണ്ടത് സ്ഥിരതാമസമുള്ള ഗ്രാമപഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്.  ഒരു കുടുംബത്തില്‍ (ഒീൗലെ വീഹറ) തൊഴിലാവശ്യമുള്ളവരുടെ  മുഴുവന്‍ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ഇതിനായി അപേക്ഷ  നല്‍കേണ്ടത്.  അപേക്ഷയില്‍ പൂര്‍ണ്ണ വിലാസം, വയസ്സ്, വാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍കാര്‍ഡ് നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. അപേക്ഷകര്‍ക്ക് പ്രാഥമികാന്വേഷണത്തിനുശേഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൊഴില്‍ കാര്‍ഡ് (ഖീയരമൃറ) അനുവദിച്ച് നല്‍കും. അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം തൊഴില്‍ കാര്‍ഡ് നല്‍കുമെന്നാണ് വ്യവസ്ഥ. 11. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്ക് തൊഴില്‍ കാര്‍ഡ്  കിട്ടില്ലെ? റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ ഇല്ലാത്തതു കൊണ്ട് തൊഴില്‍കാര്‍ഡ് നിഷേധിക്കുവാന്‍ പാടില്ല.  എന്നിരുന്നാലും ഗ്രാമങ്ങളില്‍  ഒരേ പേരുളളവര്‍ ഒട്ടേറെയുണ്ടായിരിക്കുമെന്നതിനാല്‍ ഇരട്ടിപ്പും(ഊുഹശരമശേീി),കൃത്രിമവും ഒഴിവാക്കുന്നതിനും  വേതനം വൈകാതിരിക്കുന്നതിനും ഇവ ഉണ്ടാകുന്നതാണ് അഭികാമ്യം.  അതുകൊണ്ട്  ഇവയില്ലാതെ തൊഴില്‍ കാര്‍ഡ് ലഭിച്ചവര്‍ താമസംവിനാ റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും ലഭ്യമാക്കി അവയുടെ നമ്പറുകള്‍ ഗ്രാമപഞ്ചായത്ത് സെകട്ട്രറിക്ക് നല്‍കണം. 12 ഒരു കുടുംബത്തിന് എത്ര തൊഴില്‍ കാര്‍ഡുകള്‍ ലഭിക്കും?ഒരു കുടുംബത്തിന്  ഒരു തൊഴില്‍ കാര്‍ഡ് മാത്രമാണ് ലഭിക്കുക.  തൊഴിലാവശ്യമുളള മുഴുവന്‍ കുടുംബാംഗങ്ങളുടേയും  വിവരങ്ങളും ഫോട്ടോയും തൊഴില്‍ കാര്‍ഡിലുണ്ടായിരിക്കും. ഒന്നിലധികം തൊഴില്‍ കാര്‍ഡുകള്‍ ഒരേയാളുടെ പേരിലുണ്ടായിരിക്കുന്നത് ക്രിമിനല്‍  കുറ്റമാണ്. എന്നാല്‍ മാതാപിതാക്കളെയോ സഹോദരങ്ങളെയോ മക്കളെയോ ആശ്രയിച്ചു കഴിയേണ്ടിവരുന്ന വിധവകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, അഗതികള്‍ എന്നിവര്‍ക്ക് പ്രത്യേകം വേറെ തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 13 തൊഴില്‍ കാര്‍ഡില്‍ ഫോട്ടോ നിര്‍ബന്ധമാണോ? എത്ര വര്‍ഷമാണ് ഒരു തൊഴില്‍ കാര്‍ഡിന്‍റെ കാലാവധി? അതെ, തൊഴിലാവശ്യമുളള മുഴുവന്‍  കുടുംബങ്ങളുടേയും പാസ്പോര്‍ട്ട് വലിപ്പത്തിലുളള ഫോട്ടോകള്‍  തൊഴില്‍ കാര്‍ഡില്‍ പതിച്ചിരിക്കണം. ഫോട്ടോയെടുക്കുന്നതിന്‍റെ  ചെലവ് തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് വഹിക്കും. അഞ്ചു വര്‍ഷത്തേക്കാണ് ഒരു തൊഴില്‍ കാര്‍ഡ് അനുവദിച്ചു നല്‍കുന്നത്. ഒരു കുടുംബം ഒരു വര്‍ഷം ആവശ്യപ്പെട്ട തൊഴില്‍ ദിനങ്ങള്‍, അവര്‍ക്ക് അനുവദിച്ച തൊഴില്‍ ദിനങ്ങള്‍, ലഭിച്ച വേതനം, ഏറ്റെടുത്ത പ്രവൃത്തികളും മസ്റ്റര്‍റോള്‍ നമ്പറുകളും, ലഭിച്ച തൊഴിലില്ലായ്മ വേതനം, നഷ്ടപരിഹാരം മുതലായ വിവരങ്ങളും തൊഴില്‍ കാര്‍ഡില്‍ അതാത്  സമയം എഴുതിചേര്‍ക്കണം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പുതിയ അപേക്ഷ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പുതിയ കാര്‍ഡുകള്‍ നല്‍കണം. 14 തൊഴില്‍ കാര്‍ഡ് ലഭിച്ചാല്‍ ഉടനെ തൊഴില്‍ ലഭിക്കുമോ?ഇല്ല. തൊഴില്‍ കാര്‍ഡ് ലഭിച്ചവര്‍ തൊഴിലാവശ്യമുള്ളപ്പോള്‍ പ്രതേക്യം  അപേക്ഷ  നല്‍കണം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ നല്‍കേണ്ടത്. വെള്ളക്കടലാസ്സിലും  അപേക്ഷ നല്‍കാവുന്നതാണ്.2014-ലെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണ്‍,ലാന്‍ഡ് ഫോണ്‍, ഇ-മെയില്‍, പ്രത്യേക  കിയോസ്ക്കുകള്‍ മുതലായ മാധ്യമങ്ങളി (ങലറശമ) ലൂടെയും തൊഴില്‍ ആവശ്യപ്പെടാവുന്നതാണ്. എഴുത്തും വായനയും  അറിയാത്തവര്‍ക്ക് നിര്‍ദ്ദിഷ്ട ഉദ്യോഗസ്ഥന്‍റെ മുമ്പില്‍ വാക്കാലും  തൊഴില്‍ ആവശ്യപ്പെടാവുന്നതാണ്. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കാണ്  തൊഴില്‍ ആവശ്യപ്പെടേണ്ടത്.  മുന്‍കൂട്ടി തൊഴിലിന് അപേക്ഷ (അറ്മിരല അുുഹശരമശേീിെ) നല്‍കുവാനും വ്യവസ്ഥയുണ്ട്.15 തൊഴിലിനായി അപേക്ഷ നല്‍കുമ്പോള്‍ രശീത് കൈപ്പറ്റിയിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് എന്തിനാണ്?തൊഴിലാവശ്യപ്പെട്ടവര്‍ക്ക് 15 ദിവസത്തിനുള്ളില്‍  തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിന് തിയ്യതി രേഖപ്പെടുത്തിയ കൈപ്പറ്റു രശീത് ആവശ്യമാണ്.16. തൊഴിലന്വേഷകര്‍ക്ക് ആര്, എപ്പോള്‍, എവിടെ  തൊഴിലനുവദിച്ചു നല്‍കും?ഗ്രാമപഞ്ചായത്താണ് തൊഴിലനുവദിച്ചു നല്‍കുക. ചുരുങ്ങിയത് രണ്ടാഴ്ച്ചത്തേയ്ക്കുള്ള പണികളാണ് അനുവദിച്ചു നല്‍കേണ്ടത്. നിലവില്‍  നടന്നുക്കൊണ്ടിരിക്കുന്ന പ്രവൃത്തികളിലോ പുതിയ പ്രവൃത്തികളിലേ തൊഴില്‍ നല്‍കാം. പുതിയതായി കുറഞ്ഞത് 10 പേരെങ്കിലും തൊഴിലിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍  ഒരു പുതിയ പ്രവൃത്തി ആവശ്യമെങ്കില്‍ ആരംഭിക്കാവുന്നതാണ്. അപേക്ഷകരുടെ താമസ സ്ഥലത്തിന് 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്കണം.17. അപേക്ഷകരുടെ താമസസ്ഥലത്തിന് 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ തൊഴില്‍ നല്കണമെന്ന് പറഞ്ഞുവല്ലോ. ഇത് അതാത് ഗ്രാമപഞ്ചായത്ത് വാര്‍ഡിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?ഇല്ല. ഗ്രാമപഞ്ചായത്തില്‍ എവിടെ വേണമെങ്കിലും  തൊഴില്‍ നല്കാവുന്നതാണ്. ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള ഒരു സാദ്ധ്യതയുമില്ലെങ്കില്‍  ബ്ലോക്ക് പരിധിക്കുള്ളില്‍  തൊഴില്‍ നല്കുന്നതിന്  ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ നടപടികള്‍ എടുക്കണം. 5 കിലോമീറ്റര്‍ ദൂരപരിധിയ്ക്ക് പുറത്താണ് തൊഴിലെടുക്കുന്നതെങ്കില്‍  10 ശതമാനം അധികം വേതനത്തിന് തൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരിക്കും.18. തൊഴില്‍ അനുവദിച്ച കാര്യം രേഖാമൂലം അറിയിക്കുമോ?തൊഴിലനുവദിച്ച കാര്യം രേഖാമൂലം തൊഴിലാളികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് പ്രത്യേക ഫോറം തയ്യാറാക്കി നല്കിയിട്ടുണ്ട്. വി.ഇ.ഒ, കുടുംബശ്രീ എ.ഡി.എസ് പ്രവര്‍ത്തകര്‍, പ്രവൃത്തി സ്ഥല മേറ്റ്, പട്ടികവര്‍ഗ്ഗ-പട്ടിക ജാതി പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനിയോഗിക്കണം.19. ചില ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 50 മുതല്‍ 100 വരെ തൊഴിലാളികള്‍ ഒരേസമയം തൊഴില്‍ ആവശ്യപ്പെടുകയും പണിയ്ക്കിറങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം രേഖമൂലം അറിയിപ്പു നല്കുക എന്നത്  പ്രയോഗിക്കമാണോ?നിയമത്തിനും, ചട്ടങ്ങള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് പ്രയോഗിക സമീപനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇക്കാര്യങ്ങളില്‍ ഗ്രാമപഞ്ചായത്തിന്  വിവേചനാധികാരങ്ങളുണ്ട്. അയല്‍ക്കൂട്ടത്തിന്‍റെ വാരാന്ത്യയോഗത്തില്‍ അറിയിപ്പ് വായിക്കുകയും څകണ്ടുچ അല്ലെങ്കില്‍ څവായിച്ചു കേട്ടുچ എന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്യാം. അംഗന്‍വാടി, പി.എച്ച്.സി, വി.ഇ.ഒയുടെ ഓഫീസ്  മുതലായ ഇടങ്ങളില്‍ അറിപ്പിന്‍റെ പകര്‍പ്പ് ഒട്ടിക്കാം. പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി  പട്ടികവര്‍ഗ്ഗ-പട്ടികജാതി കോളനികളില്‍  അറിയിപ്പു നല്കി പകര്‍പ്പില്‍  രശീത് വാങ്ങാവുന്നതാണ്. വി.ഇ.ഒ മുഖേന അറിയിപ്പു നല്കാം. ഇങ്ങനെ ഒപ്പിട്ടുവാങ്ങിയ അറിയിപ്പിന്‍റെ പകര്‍പ്പ് ഫയലില്‍ സൂക്ഷിക്കണം.20 തൊഴിലിനിറങ്ങണമെങ്കില്‍ തൊഴില്‍ കാര്‍ഡ് നിര്‍ബന്ധമാണോ?തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിക്കുന്നതിന്  ആവശ്യം വേണ്ട അടിസ്ഥാന രേഖയാണ് തൊഴില്‍ കാര്‍ഡ്.  പ്രവൃത്തിസ്ഥലത്ത് തൊഴിലാളികളുടെ കൈവശം തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് മറ്റാരെയും ഏല്‍പ്പിക്കുന്നത് കുറ്റകരമാണ്.  തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡുകള്‍  പ്രവൃത്തി സ്ഥലമേറ്റ് സൂക്ഷിക്കുന്നതും തെറ്റാണ്.  ആവശ്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തി മേറ്റ് തൊഴില്‍ കാര്‍ഡുകള്‍ തൊഴിലാളികളെ തന്നെ ഏല്‍പ്പിക്കണം. 21 ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഓരോ കുടുംബത്തിനു പ്രത്യേകം തൊഴില്‍ കാര്‍ഡുകള്‍ ലഭിക്കുമോ?ലഭിക്കും. വിവാഹ ബന്ധം, രക്തബന്ധം എന്നിവയിലൂടെ പരസ്പരം ബന്ധമുളളവരും ഒരേ അടുപ്പില്‍ നിന്നും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെയുമാണ് ഒരു കുടുംബമായി പരിഗണിക്കുന്നത്.  ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം തൊഴില്‍ കാര്‍ഡുകള്‍ നല്‍കാവുന്നതാണ്.  ഒറ്റപ്പെട്ട സ്ത്രികള്‍ (ടശിഴഹല ണീാലി), ഭിന്നശേഷിയുളളവര്‍, വയോധികര്‍, അടിമവേലയില്‍ നിന്നു മോചിപ്പിക്കപ്പെട്ടവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍  (ജമൃശേരൗഹമൃഹ്യ  ഢൗഹിലൃമയഹല ഠൃശയമഹ ഏൃീൗു)  എന്നിവര്‍ തൊഴിലന്വേഷകരാണെങ്കില്‍ വ്യത്യസ്ത നിറത്തിലുളള പ്രത്യേക തൊഴില്‍ കാര്‍ഡുകള്‍ (ടുലരശമഹ ഖീയ ഇമൃറ ീള മ ഉശശെേിരേ ഇീഹീൗൃ) അവര്‍ക്ക് നല്‍കണം. 22 വേതനം ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ അക്കൗണ്ടിലൂടെയാണ് നല്‍കുന്നത്. തൊഴില്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ തന്നെ ബാങ്കിലോ പോസ്റ്റോഫീസിലോ അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷയും നല്കണം. കോര്‍ ബാങ്കിങ്ങ് സൗകര്യമുള്ളതും ആര്‍.ടി.ജി (ഞഠഏ) സംവിധാനമുള്ളതുമായ ഏതു ബ്രഞ്ചിലും ഗുണഭോക്താവിന്‍റെ  താല്‍പര്യ പ്രകാരം അക്കൗണ്ടുകള്‍ തുടങ്ങാവുന്നതാണ്. എന്നിരുന്നാലും ബാങ്കിന്‍റെ സര്‍വ്വീസ് ഏരിയ പ്രകാരം അക്കൗണ്ടുകള്‍ തുടങ്ങുന്നതാണ് അഭികാമ്യം. ഇങ്ങനെ ലഭിച്ച ബാങ്ക്/പോസ്റ്റോഫീസ് അക്കൗണ്ട്നമ്പര്‍ തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തണം. നിരക്ഷരകരും, നിരാലംബരുമായ തൊഴിലാളികളെ ബാങ്ക് അക്കൗണ്ടുകള്‍ ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സഹായിക്കണം. ഇക്കാര്യത്തില്‍ വി.ഇ.ഒ, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സേവനം വിനിയോഗിക്കണം.23. ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് മതിയോ?പോരാ. ഓരോ തൊഴിലാളിക്കും പ്രത്യേക അക്കൗണ്ട് വേണം.സീറോ ബാലന്‍സ് അക്കൗണ്ടാണ് തുടങ്ങേണ്ടത്. ഒരോ തൊഴിലാളികളുടെയും വേതനം അവരവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തന്നതിനാണ് ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുളളത്.സ്ത്രീ തൊഴിലാളികളുടെ വേതനത്തിന്  മേലുള്ള നിയന്ത്രണം അവര്‍ക്കു തന്നെയായിരിക്കണമെന്ന ഒരു ലക്ഷ്യവും ഈ വ്യവസ്ഥയ്ക്ക് പിന്നിലുണ്ട്. തൊഴിലാളികളുടെ ആധാര്‍ നമ്പര്‍കൂടി തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയാല്‍ ആള്‍മാറാട്ടം, ഇരട്ടിപ്പ് എന്നിവ മുഖേനയുള്ള പ്രശ്നങ്ങള്‍ കൂടി ഒഴിവാക്കുവാന്‍ സാധ്യമാകും. 24.  ഏതു ദിവസത്തേയ്ക്കുള്ള പണികളാണ് ഒരു തൊഴിലാളിയ്ക്ക് ഒരു പ്രാവശ്യം ആവശ്യപ്പെടുവാന്‍ കഴിയുക.രണ്ടാഴ്ചത്തേയ്ക്കുള്ള (14 ദിവസം) പണികളാണ് ഏറ്റവും ചുരുങ്ങിയത് ആവശ്യപ്പെടേണ്ടത്. സാനിറ്റേഷന്‍ പ്രവൃത്തികളുടെ കാര്യത്തില്‍ ഇത് ഒരാഴ്ചയായാലും  മതിയാകുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടുതല്‍ ദിവസങ്ങളിലേയ്ക്കുള്ള പ്രവൃത്തികള്‍ മുന്‍കൂടി അപേക്ഷിക്കുന്നതിനും (അറ്മിരല അുുഹശരമശേീിെ) അനുവാദമുണ്ട്. എന്നു മുതല്‍  എന്നു വരെയാണ് തൊഴില്‍ ആവശ്യമുള്ളതെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷിച്ച തീയതി മുതല്ക്കോ അപേക്ഷ ലഭിച്ച് പരമാവധി 15 ദിവസങ്ങള്‍ക്കുള്ളിലോ തൊഴില്‍ ലഭ്യമാക്കിയിരിക്കണം. പരമാവധി 100  ദിവസത്തെ തൊഴിലിനാണ് അപേക്ഷ നല്‍കേണ്ടത്.25. തൊഴില്‍ കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും 100 ദിവസത്തെ തൊഴില്‍ ലഭിക്കുമോ?ഇല്ല. ഒരു കുടുംബത്തി(ഒീൗലെവീഹറ)നാണ് 100 ദിവസത്തെ തൊഴില്‍ ലഭിക്കുക. ഒരു കുടുംബത്തില്‍ പണിക്കിറങ്ങുന്ന എല്ലാവര്‍ക്കും കൂടിയാണ് 100 ദിവസത്തെ തൊഴിലിനുള്ള അര്‍ഹത. എന്നാല്‍ വനപ്രദേശത്തും വാനാതിര്‍ത്തികളിലും താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 150 ദിവസത്തെ തൊഴില്‍ നല്കുന്നതിന് ഇപ്പോള്‍ അനുവാദം ലഭിച്ചിട്ടുണ്ട്.26. എന്താണ് പ്രൊജക്ട് മീറ്റിങ്ങ്?  ആര്‍ക്കെല്ലാമാണ് പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കാവുന്നത്.തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു പ്രവൃത്തിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ആ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടത്തുന്ന യോഗമാണ് പ്രൊജക്ട് മീറ്റിങ്ങ്. ആ പ്രവൃത്തിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍, ആ പ്രവൃത്തിയുടെ ഗുണഭോക്താക്കള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ തൊഴിലനുവദിക്കപ്പെട്ട തൊഴിലാളികള്‍ പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണ്.27. ആരാണ് പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കേണ്ടത്? എന്തെല്ലാം കാര്യങ്ങളാണ് പ്രൊജക്ട് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യേണ്ടത്?ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കേണ്ടതിന്‍റെ ഉത്തരവാദിത്വമുള്ളത്. വി.ഇ.ഒ.മാര്‍, അക്രഡിറ്റഡ് എഞ്ചീനിയര്‍, ഓവര്‍സീയര്‍, പ്രൊമോട്ടര്‍മാര്‍, പ്രവൃത്തി സ്ഥലമേറ്റ് എന്നിവരെ ഇതിനുവേണ്ടി സെക്രട്ടറി ചുമതലപ്പെടുത്തണം. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പറുടെ അദ്ധ്യക്ഷതയിലാണ് പ്രൊജക്ട് മീറ്റിങ്ങ് നടത്തേണ്ടത്. ആ വാര്‍ഡിന്‍റെ ചുമലതയുള്ള അക്രഡിറ്റഡ് എഞ്ചീനിയര്‍മാരോ ഓവര്‍സീയറോ പ്രവൃത്തിയുടെ സ്വഭാവം,കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍, പൂര്‍ത്തീകരിക്കേണ്ട തൊഴില്‍ദിനങ്ങള്‍, പ്രവൃത്തി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികള്‍, ഒരോ തൊഴിലാളിയും പൂര്‍ത്തികരിക്കേണ്ട അളവ് എന്നിവ യോഗത്തില്‍ വിശദീകരിക്കണം28 പ്രൊജക്ട് മീറ്റീങ്ങുകള്‍ എപ്പോഴാണ് വിളിച്ചു ചേര്‍ക്കേണ്ടത്?ഒരു പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞാല്‍  ആ പ്രവൃത്തി തുടങ്ങുന്നതിന്  മുമ്പ് എപ്പോള്‍ വേണമെങ്കിലും പ്രൊജക്ട് മീറ്റീങ്ങ് വിളിച്ചു ചേര്‍ക്കാവുന്നതാണ്.  പ്രവൃത്തിയുടെ മലയാളത്തിലുളള എസ്റ്റിമേറ്റിന്‍റെ (ജനതാ എസ്റ്റിമേറ്റ്)  കോപ്പി, ഭരണാനുമതിയുടെയും സാങ്കേതികാനുമതിയുടെയും കോപ്പികള്‍ എന്നിവ കൈപ്പറ്റിയ ശേഷമാണ് പ്രൊജക്ട് മീറ്റീങ്ങ് വിളിച്ചു ചേര്‍ക്കേണ്ടത്. പ്രവൃത്തി ആരംഭിക്കുന്ന തീയതിക്കു മുമ്പ്  ഒരു മാസത്തിനുളളില്‍  പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുന്നതാണ് അഭികാമ്യം. ബന്ധപ്പെട്ട വാര്‍ഡുമെമ്പര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ എന്നിവര്‍ക്ക് എല്ലാ പ്രൊജക്ട് മീറ്റിങ്ങുകളും നടത്തുവാന്‍ കഴിയുംവിധം മാസത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച രണ്ടു ദിവസങ്ങള്‍ പ്രൊജക്ട് മീറ്റിങ്ങുകള്‍ക്കായി മാറ്റിവെക്കുന്നത്  ഉചിതമായിരിക്കും. 29 ഭരണാനുമതിയും സാങ്കേതികാനുമതിയും  ലഭിച്ചശേഷമെ പ്രൊജക്ട് മീറ്റിങ്ങ് നടത്താനാവൂ എന്നിരിക്കെ  വളരെ മുന്‍കൂട്ടി  പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുകയെന്നത് ക്ഷിപ്രസാദ്ധ്യമാണോ?ക്ഷിപ്രസാദ്ധ്യമല്ല. പക്ഷേ സാദ്ധ്യമാണ്.  ഒരു ഗ്രാമപഞ്ചായത്തിന്‍റെ ഷെല്‍ഫ് ഓഫ് പ്രൊജക്ട് എന്നു പറയുന്നത്  എസ്റ്റിമേറ്റുകള്‍ അടക്കമുളള പ്രവൃത്തികളുടെ വിശദവിവരങ്ങളാണ്. ഇതു നടപ്പു സാമ്പത്തിക വര്‍ഷത്തിന്  തലേ വര്‍ഷം ഫെബ്രുവരി മാസത്തോടെ  പൂര്‍ത്തീകരിച്ചിരിക്കണമെന്നാണ്  നിര്‍ദ്ദേശം. എസ്റ്റിമേറ്റുകള്‍  തയ്യാറാണെങ്കില്‍ ഗ്രാമപഞ്ചായത്തിന് രണ്ടോ, മൂന്നോ മീറ്റിങ്ങുകളിലായി മുഴുവന്‍ പ്രവൃത്തികള്‍ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും  നല്‍കുവാന്‍ കഴിയും. ഭരണാനുമതിയും സാങ്കേതികാനുമതിയും  നല്‍കി കഴിഞ്ഞാന്‍  ആവശ്യാനുസരണം ഏതു പ്രവൃത്തിയും തിരഞ്ഞെടുക്കുകയും മുന്‍കൂട്ടി  പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യാം. പ്രവൃത്തി ആരംഭിക്കുന്നതിന്  തലേ ദിവസമോ അന്നു രാവിലെയോ ഒരനുഷ്ഠാനം പോലെ പ്രൊജക്ട് മീറ്റീങ്ങുകള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ഈ രീതി സ്വീകരിച്ചേ മതിയാവൂ. 
30 ഗ്രാമപഞ്ചായത്തിന്‍റെ ഷെല്‍ ഓഫ് പ്രൊജക്ടില്‍ നിന്നും ഏതു പ്രവൃത്തി വേണമെങ്കിലും തിരഞ്ഞെടുക്കാമോ?ഒരു ഗ്രാമപഞ്ചായത്തിന്‍റെ അംഗീകരിക്കപ്പെട്ട ലേബര്‍ ബഡ്ജറ്റിന്‍റെ ഇരട്ടിയിലധികം  തുകയ്ക്കുളള പ്രവൃത്തികളാണ് ഷെല്‍ ഓഫ് പ്രൊജക്ടില്‍ ഉണ്ടാവുക. ഇതില്‍ ഏതു പ്രവൃത്തി വേണമെങ്കിലും  കാര്‍ഷിക കലണ്ടര്‍, തൊഴിലാവശ്യപ്പെട്ടവരുടെ എണ്ണം, പ്രവൃത്തി നടപ്പിലാക്കുന്ന കാലയളവിലെ കാലാവസ്ഥ  എന്നതിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ വരള്‍ച്ചാ നിവാരണ പ്രവൃത്തികളായ കുളങ്ങളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, തടയണനിര്‍മ്മാണം, തോടുകള്‍ വൃത്തിയാക്കല്‍ എന്നിവ ഏറ്റെടുക്കാം. ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കാലത്ത് മഴക്കൊയ്ത്ത്, ഫലവൃക്ഷങ്ങളുടെയും വനവൃക്ഷങ്ങളുടെയും നടീല്‍, സംരക്ഷണം എന്നിവ ഏറ്റെടുക്കാവുന്നതാണ്. 31 ഒരു ഗ്രാമപഞ്ചായത്ത്  വാര്‍ഡില്‍ തന്നെ രണ്ടോ മൂന്നോപ്രവൃത്തികള്‍ ഒരേ സമയം നടക്കുന്നതിനാല്‍ 22 വാര്‍ഡുകള്‍വരെയുളള ഗ്രാമപഞ്ചായത്തുകളില്‍ എല്ലായിടത്തും പ്രൊജക്ട് മീറ്റിങ്ങ് നടത്തുകയെന്നത് സാദ്ധ്യമാണോ?ഒന്നിലധികം പ്രൊജക്ട് മീറ്റിങ്ങുകള്‍  ഒരേ ദിവസം നടത്തുന്നതിന് മുന്‍കൂട്ടി സമയം ക്രമീകരിക്കുകയെന്നതു മാത്രമാണ് ഇതിനുളള പോംവഴി. ഒരു പ്രൊജക്ട് മീറ്റിങ്ങ് നടത്തുന്നതിന് പരമാവധി വേണ്ട സമയം ഒരു മണിക്കൂറാണ്.  മാസത്തില്‍ ഒന്നോ രണ്ടോ ദിവസം പ്രൊജക്ട് മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടി ക്രമീകരിച്ചാല്‍ ഒരു പരിധിവരെ കൃത്യമായി പ്രൊജക്ട് മീറ്റിങ്ങുകള്‍ നടത്തുവാന്‍ കഴിയും. ഒട്ടേറെ വാര്‍ഡുകളുളള ഗ്രാമപഞ്ചായത്തില്‍ ജനതാ എസ്റ്റിമേറ്റുകള്‍ വിശദീകരിച്ചു നല്‍കുന്നതിന് വി.ഇ.ഒ, മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ സേവനം ഓവര്‍സിയര്‍ക്ക് പകരം പ്രയോജനപ്പെടുത്താം. 32 ഒരു പ്രവൃത്തി ആരംഭിക്കുന്ന ദിവസം രാവിലെ  പ്രൊജക്ട് മീറ്റിങ്ങ്  കൂടിയാല്‍ പ്പോരെ?ഒരു കാരണവശാലും പോരാ. ആ പ്രൊജക്ടിന്‍റെ നടത്തിപ്പുമായി  ബന്ധമുളള എല്ലാവരും പങ്കെടുക്കേണ്ട ഒരു യോഗമാണ് പ്രൊജക്ട് മീറ്റിങ്ങ്.  അത് തൊഴിലെടുക്കുന്നവരുടെ മാത്രം യോഗമല്ല. ജാഗ്രത സമിതി അംഗങ്ങളും  പ്രൊജക്ട് മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് അഭികാമ്യമാണ്.  പ്രൊജക്ടുമായി ബന്ധമുളള എല്ലാവരെയും (ടമേസലവീഹറലൃെ) ഉള്‍പ്പെടുത്തി യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചാല്‍ ക്രമക്കേടുകളും ആക്ഷേപങ്ങളും പരാതികളും 99ശതമാനവും ഒഴിവാക്കുവാന്‍ സാദ്ധ്യമാകുമെന്നാണ് കണ്ടിട്ടുളളത്.33 ഒരു പ്രവൃത്തിയില്‍ ഒന്നിലധികം മസ്റ്റര്‍റോളുകല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഓരോ         ആഴ്ചയിലും (മസ്റ്റര്‍ റോളിനോടൊപ്പം) പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകള്‍ ന      ത്തണമോ? വേണ്ട. ഒരു പ്രൊജക്ടിന് ഒരു മീറ്റിങ്ങ് നടത്തിയാല്‍ മതിയാകും. ഒരു പ്രൊജക്ടില്‍ ഒന്നിലധികം  മസ്റ്റര്‍ റോളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രൊജക്റ്റ് മീറ്റിങ്ങ് മാത്രം നടത്തിയാല്‍ മതി. 34. എന്താണ് മസ്റ്റര്‍റോള്‍ എന്നു വിശദീകരിക്കാമോ?പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള രേഖയാണ് മസ്റ്റര്‍ റോള്‍. പണി ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും  അവസാനിപ്പിച്ചതിനു ശേഷം വൈകുന്നേരവും ദിവസം രണ്ടു പ്രാവശ്യം മസ്റ്റര്‍ റോളില്‍ ഒപ്പുവെക്കണം. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നിലയില്‍ മസ്റ്റര്‍ റോളില്‍ തൊഴിലാളികളുടെ കയ്യൊപ്പാണ് ഇടുന്നത്.  ഒപ്പുകള്‍ കൃത്യമായി ഇടുവിക്കുകയെന്നതും ജോലിക്ക് ഹാജരാകാത്തവരുടെ കോളങ്ങളില്‍  ചുവന്ന മഷിയില്‍ څഅഭാവംچധമമയലെിലെപഎന്നു രേഖപ്പെടുത്തേണ്ടതും പ്രവൃത്തി സ്ഥലമേറ്റിന്‍റെ ഉത്തരവാദിത്വമാണ്.35. ഒരു മസ്റ്റര്‍ റോളിന്‍റെ കാലാവധി എത്ര ദിവസമാണ്?ഒരു മസ്റ്റര്‍ റോളിന്‍റെ കാലാവധി ആറ് ദിവസമാണ്. പൂരിപ്പിച്ച മസ്റ്റര്‍ റോള്‍ 7-ാം ദിവസം പ്രവൃത്തി സ്ഥലമേറ്റ് ഓവര്‍സീയറെ ഏല്‍പ്പിക്കണം. 7-ാം ദിവസം അവധിയാണെങ്കില്‍ 8-ാം ദിവസം തീര്‍ച്ചയായും മസ്റ്റര്‍റോള്‍ തിരിച്ചേല്‍പ്പിക്കണം. സങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ക്ക്  കൃത്യസമയത്ത് അളവുകള്‍ രേഖപ്പെടുത്താനും  പതിനാലു ദിവസത്തിനകം  വേതന വിതരണം നടത്തുന്നതിനുമാണ് ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി പ്രധാനമായും ഒരു ڇതൊഴിലുറപ്പ്  നല്‍കുന്ന ڈ  പദ്ധതിയായതിനാല്‍ ഏറ്റവും സുക്ഷ്മതയോടെയും കാര്യക്ഷമതയോടെയും കൈകര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യേണ്ട അടിസ്ഥാന രേഖയാണ് മസ്റ്റര്‍ റോള്‍.36. പ്രവൃത്തിസ്ഥലത്ത് മസ്റ്റര്‍ റോളുകള്‍ കാണാനും പരിശോധിക്കുവാനുമുള്ള  അവകാശവും  അധികാരവും ആര്‍ക്കെല്ലാമാണുള്ളത്?പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മസ്റ്റര്‍ റോളുകള്‍ കാണാനും പരിശോധിക്കുവാനുമുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ നീരിക്ഷണങ്ങളും  അഭിപ്രായങ്ങളും സൈറ്റ് ഡയറിയില്‍ മാത്രമേ രേഖപ്പെടുത്തുവാന്‍ പാടുള്ളു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും പ്രത്യേക ചുമതലയുള്ളവര്‍ക്കും മാത്രമേ മസ്റ്റര്‍ റോളില്‍ എഴുതാനോ ഒപ്പുവെക്കാനോ അധികാരമുള്ളു.37. എന്താണ് സൈറ്റ് ഡയറി? ഇതിന്‍റെ ഉദ്ദേശമെന്താണ് ?തൊഴിലുറപ്പ് പ്രവൃത്തി സ്ഥലത്ത് ആ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കാര്യങ്ങളും എഴുതിവെക്കുന്നതിനുള്ള രേഖയാണ് സൈറ്റ് ഡയറി. പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കുന്ന പൊതുപ്രവര്‍ത്തകരും സാധരണക്കാരും അവരുടെ  നീരിക്ഷണങ്ങളും അഭിപ്രയാങ്ങളും ആക്ഷേപങ്ങളും എഴുതേണ്ടത് സൈറ്റ് ഡയറിയിലാണ്. പ്രൊജക്ട് മീറ്റിങ്ങിന്‍റെ മിനിറ്റ്സും ഹാജരും സൈറ്റ് ഡയറിയുടെ ഭാഗമായി ഉള്‍പ്പെടുത്താവുന്നതാണ്.തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥലത്ത് അനുവദിച്ചു നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ(ണീൃസ ടശലേ എമരശഹശശേലെ) വിവരങ്ങളും ഇതില്‍ നിര്‍ബന്ധമായും എഴുതണം. ഒരോ തൊഴിലാളിയും പണിസ്ഥലത്ത് കൊണ്ടു വന്നിരിക്കുന്ന പണിയായുധങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തണം. ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ടും സൈറ്റ് ഡയറിയുടെ ഭാഗമായി ഉള്‍പ്പെടുത്താവുന്നതാണ്.38 ഒരോ മസ്റ്റര്‍ റോളിനോടൊപ്പവും പ്രത്യേകം സൈറ്റ് ഡയറി സമര്‍പ്പിക്കേണ്ട        തുണ്ടോ?ആവശ്യമില്ല, ഒരു പ്രവൃത്തിയ്ക്ക് അല്ലെങ്കില്‍ പ്രൊജക്ടിന്  ഒരു സൈറ്റ് ഡയറി മതിയാകും. അല്ലാത്ത പക്ഷം ഓരോ ആഴ്ചയിലെയും  കൂലി വിതരണത്തില്‍  കാലത്താമസമുണ്ടാകും. ഒരു പ്രവൃത്തിയുടെ അവസാന മസ്റ്റര്‍ റോളിനോടൊപ്പം പൂരിപ്പിച്ച സൈറ്റ് ഡയറി ഹാജരാക്കിയാല്‍ മതിയാകും. എന്നാല്‍ തൊഴിലിടത്തില്‍ തൊഴിലാളികള്‍ കൊണ്ടുവരുന്ന തൊഴിലുപകരണങ്ങളുടെ സംരക്ഷണ ചെലവ് (ങമശിലേിമിരല ഇീെേ ീൃ ടവമൃുലിശിഴ ഇവമൃഴല ) കൂലിയോടൊപ്പം നല്‍കേണ്ടതിനാല്‍  ഒരോ മസ്റ്റര്‍ റോളിനോടൊപ്പവും തൊഴിലുപകരണങ്ങളുടെ  വിവരങ്ങള്‍ ബന്ധപ്പെട്ട ഓവര്‍സീയര്‍ സാക്ഷ്യപ്പെടുത്തി നല്‍കണം.39. തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ആരാണ്?തൊഴിലുറപ്പ് പ്രവൃത്തിയുടെ ദൈനംദിനകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് പ്രവൃത്തി സ്ഥലമേറ്റാണ്. എന്നാല്‍ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കേണ്ടത് എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരാണ്.40 പ്രവൃത്തി സ്ഥലമേറ്റ് എന്തെല്ലാം ചുമതലകളാണ് നിര്‍വഹിക്കേണ്ടത്?മ) പ്രവൃത്തി സ്ഥലത്ത് സൈറ്റ് ഡയറി,മസ്റ്റര്‍റോള്‍, ജനതാ എസ്റ്റിമേറ്റ്, ഭരണാനുമതിയു     ടെയും സാങ്കേതികനുമതിയുടെയും കോപ്പികള്‍  എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക  യ) ദിവസം രണ്ടു പ്രാവശ്യം മസ്റ്റര്‍ റോളില്‍ ഒപ്പുകള്‍ ഇടുവിക്കുക.            ര) ജോലിയുടെ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.            റ) സൈറ്റ് ഡയറിയില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ വീഴ്ച്ച കൂടാതെ എഴുതുക.         ല) സ്ഥലം സന്ദര്‍ശിക്കുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം മസ്റ്റര്‍ റോള്‍ അടക്കം എല്ലാ                 രേഖകളും പരിശോധിക്കുവാന്‍ നല്‍കുക.    ള) സൈറ്റ് ഡയറിയില്‍ ആവശ്യമുള്ളവരുടെ നിരീഷണങ്ങള്‍  എഴുതുവാന്‍ അനുവദിക്കുക           ഴ) തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്കാവശ്യമായ തൊഴില്‍ സൗകര്യങ്ങള്‍(ണീൃസ ടശലേ                 എമരശഹശശേലെ) ഏര്‍പ്പെടുത്തുക എന്നിവയാണ് പ്രവൃത്തി സ്ഥലമേറ്റിന്‍റെ പ്രാഥമിക ചുമതലകള്‍41 എന്തെല്ലാം സൗകര്യങ്ങളാണ് തൊഴിലിടത്തില്‍ പ്രവൃത്തി സ്ഥലമേറ്റ് (ണീൃസ ടശലേ   ങമലേ)  ഉറപ്പു വരുത്തേണ്ടത്?    1. തൊഴിലാളികള്‍ക്ക് തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കുക.    2. പ്രഥമ ശൂശ്രൂഷാകിറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.  3. ഭക്ഷണം കഴിക്കുന്നതിനും ഉച്ചയ്ക്ക് 1 മണിക്കൂര്‍ വിശ്രമിക്കുന്നതിനും ടാര്‍പോളിന്‍ ഷീറ്റ ്       കൊണ്ട് തണല്‍(ടവമറല) ഒരുക്കുക. 4. അഞ്ച് വയസ്സിന്‍ താഴെ പ്രായമുള്ള കുട്ടികളുടെയെണ്ണം അഞ്ചില്‍ താഴെയാണെങ്കില്‍       അവരെ  പരിപാലിക്കുക. എന്നീ കാര്യങ്ങല്‍ തൊഴിലിടങ്ങളില്‍ ഉണ്ടെന്ന്  പ്രവൃത്തി സ്ഥലമേറ്റ് ഉറപ്പ് വരത്തണം.42 . മറ്റെന്തല്ലാം  ചുമതലകളാണ് പ്രവൃത്തി സ്ഥലമേറ്റ് നിര്‍വഹിക്കേണ്ടത്?പ്രൊജക്ട് മീറ്റിങ്ങ് വിളിച്ചുകൂടുന്നതിന് വാര്‍ഡുമെമ്പറെയും ഓവര്‍സീയറെയും സഹായിക്കുക, പ്രവൃത്തിയുടെ വിശദവിവരങ്ങളടങ്ങിയ ബോര്‍ഡ് പ്രവൃത്തിസ്ഥലത്ത് സ്ഥാപിക്കുന്നതില്‍ ഓവര്‍സീയറെ സഹായിക്കുക .ജാഗ്രതാ സമിതി അംഗങ്ങളെ പ്രൊജക്ട് മീറ്റിങ്ങിന്‍റെയും പ്രവൃത്തി നടപ്പാക്കുന്നതിന്‍റെയും തീയതികള്‍ അറിയിക്കുക,തൊഴില്‍ കാര്‍ഡില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുക, തൊഴിലന്വോഷകരെ ബാങ്ക്/ പോസ്റ്റോഫീസ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സഹായിക്കുക എന്നിവയും പ്രവൃത്തി സ്ഥലമേറ്റിന്‍റെ അനിവാര്യ ചുമതലകളില്‍ ഉള്‍പ്പെടുന്നു.43. പ്രവൃത്തി സ്ഥലമേറ്റിന് ആവശ്യം വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കയാണ്? മ)പതിനെട്ട് വയസ്സ് പൂര്‍ത്തികരിച്ച വനിതയായിരിക്കണം. യ)തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണം  ര)ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചിരിക്കണം.44 പ്രവൃത്തി സ്ഥലമേറ്റ് പത്താം ക്ലാസ്സ് ജയിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കണമെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?പ്രവൃത്തി സ്ഥലമേറ്റ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കണമെന്നോ പാസ്സായിരിക്കണമെന്നോ  വ്യവസ്ഥയില്ല. എന്നാല്‍ പത്താം ക്ലാസ്സ് കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം.45. പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഈ വ്യവസ്ഥ ബാധകമാണോ?പട്ടികവര്‍ഗ്ഗക്കാരായ പ്രവൃത്തി സ്ഥലമേറ്റിന് എഴുതാനും വായിക്കാനും അറിഞ്ഞിരുന്നാല്‍ മത്രം മതിയാകും.  പട്ടികവര്‍ഗ്ഗക്കാരായ  തൊഴിലാളികള്‍ ഉള്ള തൊഴിലിടങ്ങളില്‍ പ്രവൃത്തി സ്ഥലമേറ്റ് നിര്‍ബന്ധമായും പട്ടികവര്‍ഗ്ഗക്കാരായിരിക്കണം.46 സംസ്ഥാന സാക്ഷരത മിഷന്‍റെ പത്താംക്ലാസ്സ് തുല്യതാ പരീക്ഷ പാസ്സായവര്‍ക്ക് പ്രവൃത്തി സ്ഥലമേറ്റിന്‍റെ ചുമതല ഏറ്റെടുക്കാമോ?തീര്‍ച്ചയായും ഏറ്റെടുക്കാം. പത്താംക്ലാസ്സ് തുല്യതാ പരീക്ഷ ജയിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ എസ്.എസ്.എല്‍.സി പരീക്ഷ ജയിക്കുന്നതിന് സമാനമാണ്. എന്നാല്‍ തുല്യത പരീക്ഷ എഴുതിയതുക്കൊണ്ട് മാത്രം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു എന്നു കരുതാനാവില്ല.47 .എന്തുക്കൊണ്ടാണ് സ്ത്രീകളെ മാത്രം പ്രവൃത്തി സ്ഥലമേറ്റുകളായി തിരഞ്ഞെടുക്കുന്നത്? ഇവര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് ഒരു അധിക യോഗ്യതയല്ലെ?പ്രവൃത്തി സ്ഥലമേറ്റുകള്‍ സ്ത്രീകള്‍ മാത്രമായിരിക്കണമെന്നത് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം എടുത്തിട്ടുള്ള ഒരു നയമാണ്. കേരളത്തില്‍ മാത്രമാണ് ഈ നയം നടപ്പാക്കിയിട്ടുള്ളത്. മസ്റ്റര്‍ റോള്‍, സൈറ്റ് ഡയറി എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക, അപേക്ഷകള്‍ പൂരിപ്പിക്കുക, ബാങ്ക് പാസ്സ് ബുക്കിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് തൊഴിലാളികളെ സഹായിക്കുക എന്നീ കാര്യങ്ങള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീയാക്കിയവര്‍ക്കുമാത്രമേ തെറ്റ് കൂടാതെ ചെയ്യുവാന്‍ കഴിയു. മാത്രമല്ല, ഈ യോഗ്യതയുള്ളവര്‍ പട്ടികവര്‍ഗ്ഗ മേഖലകളിലൊഴിച്ച് കേരളങ്ങളില്‍  ലഭ്യവുമാണ്.48. ആരാണ് പ്രവൃത്തിസ്ഥലമേറ്റുകളെ തിരഞ്ഞെടുക്കേണ്ടത്?ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല കോ-ഓര്‍ഡിനേഷന്‍ സമിതി  പ്രവത്തി സ്ഥലമേറ്റിനെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ തെരഞ്ഞെടുപ്പ് ഭരണ സമിതി അംഗീകരിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിയമന സര്‍ട്ടിഫിക്കറ്റ് നല്‍കണം.49. ഒരു പ്രവൃത്തി സ്ഥലമേറ്റിന്‍റെ  പരിധിയില്‍ എത്ര തൊഴിലാളികളാണ് ഉണ്ടായിരിക്കേണ്ടത്?ഒരു പ്രവൃത്തി സ്ഥലത്ത് 40 തൊഴിലാളികളെങ്കിലുമുണ്ടെങ്കില്‍ ഒരു പൂര്‍ണ്ണ സമയമേറ്റിനെ നിയമിക്കവുന്നതാണ്.തൊഴിലിടത്തിലെ തൊഴിലാളികളുടെ എണ്ണം 40 ല്‍ കുറവാണെങ്കില്‍ തൊഴിലാളികളില്‍ ഒരാളെ മേറ്റിന്‍റെ ചുമതലകള്‍ (ണീൃസശിഴ ങമലേ)എല്‍പിക്കണം. പൂര്‍ണ്ണസമയമേറ്റിന് തൊഴിലാളികളുടേതിന് സമാനമായ വേതനം ലഭിക്കും. എന്നാല്‍ څവര്‍ക്കിങ്ങ് മേറ്റിന്چ തൊഴിലാളിയെന്ന നിലയിലുള്ള കൂലി മാത്രമേ ലഭിക്കു. മസ്റ്റര്‍റോളിലെ ഹാജരിന്‍റെ അടിസ്ഥാനത്തിലാണ് തൊഴിലിടങ്ങളില്‍ 40 തൊഴിലാളികളുണ്ട് എന്ന് കണക്കാക്കുന്നത്. നാല്പതില്‍ അധികംപേര്‍ തൊഴിലിനായി അപേക്ഷിച്ചു അല്ലെങ്കില്‍ അത്രയും പേര്‍ക്ക് തൊഴിലനുവദിച്ചു നല്കിയെന്നതുക്കൊണ്ടു മാത്രം ഒരു പൂര്‍ണ്ണസമയ മേറ്റിനെ നിയോഗിക്കുവാന്‍ കഴിയില്ല.50. ഒരാള്‍ക്ക് പരമാവധി എത്ര ദിവസം മേറ്റിന്‍റെ ചുമതലകള്‍ നിര്‍വഹിക്കാം?പരമാവധി  ഒരാള്‍ക്ക് 100 ദിവസം മാത്രമാണ് മേറ്റിന്‍റെ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ കഴിയുക. ഇതിനിടയില്‍ മേറ്റ് തൊഴിലാളിയായി പണിയെടുത്തിട്ടുണ്ടെങ്കില്‍  ആ ദിവസങ്ങളും ഈ 100 ദിനത്തില്‍ ഉള്‍പ്പടും. ചുരുക്കത്തില്‍  പ്രവൃത്തിസ്ഥല മേറ്റായും  തൊഴിലാളിയായും ഒരാള്‍ക്ക് പരമാവധി 100 ദിവസത്തെ തൊഴില്‍ മാത്രമെ ലഭിക്കു.51. ഒരാള്‍ക്ക് തുടര്‍ച്ചയായി 100 ദിവസം പ്രവൃത്തിസ്ഥല മേറ്റായി തുടരുവാന്‍ കഴിയുമോ?പ്രവൃത്തി സ്ഥലമേറ്റിന്‍റെ ചുമതല മാറി മാറി നല്കണമെന്നാണ്(ഞീമേശേീി ആമശെെ) നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരോ മസ്റ്റര്‍ റോള്‍ കഴിയുമ്പോഴും മേറ്റിന്‍റെ ചുമതല മാറി നല്കുന്നതാണ് ഉത്തമം. ഒന്നിടവിട്ട് ആഴ്ചകളില്‍ ചുമതലകള്‍ മാറി മാറി നല്കുന്നത് 6-മാത്തെ ദിവസം  മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്ത് വേതന വിതരണം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍  നടത്തുന്നതിന് സഹായിക്കും. പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ് എല്ലാ മസ്റ്റര്‍ റോളുകളും ഒന്നിച്ചു കൊണ്ടുവരുന്ന പ്രവണത  ഒഴിവാക്കുന്നതിനുകൂടിയാണ് ചുമതല മാറി മാറി നല്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്.52. പ്രവൃത്തി സ്ഥലമേറ്റിന് തൊഴിലാളിയായി പണിയെടുക്കുവാന്‍ കഴിയുമോ?തീര്‍ച്ചയായും കഴിയും.തൊഴിലാളിയായി പ്രവര്‍ത്തിച്ച് പരിചയസമ്പന്നയായിരിക്കണം  പ്രവൃത്തി സ്ഥലമേറ്റ്.ഒരാള്‍ക്ക് തൊഴിലാളിയായും,മേറ്റായും പരമാവധി 100 ദിവസത്തെ തൊഴിലും കൂലിയും മാത്രമെ ലഭിക്കു.53 .ആശാ വര്‍ക്കര്‍മാര്‍,പട്ടികവര്‍ഗ്ഗ-ജാതി പ്രൊമോട്ടര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍     എന്നിവര്‍ക്ക് പ്രവൃത്തിസ്ഥല മേറ്റായി ചുമതല വഹിക്കുവാന്‍ കഴിയുമോ?ഒരു പ്രവൃത്തി നടക്കുമ്പോള്‍ തൊഴില്‍ സ്ഥലത്ത് മുഴുവന്‍ സമയവും ഉണ്ടായിരിക്കേണ്ട വ്യക്തിയാണ് പ്രവൃത്തി  സ്ഥലമേറ്റ് . ആയതിനാല്‍  മറ്റ് ചുമതലകള്‍ വഹിക്കുന്നവര്‍ പ്രവൃത്തിസ്ഥല മേറ്റായി പ്രവര്‍ത്തിക്കാതിരിക്കുകയാണ് ഉത്തമം  മാത്രമല്ല,  ഒരോ കാലയളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടിടങ്ങളില്‍ നിന്നും വേതനവും ഹോണറേറിയവും കൈപ്പറ്റുന്നതും അഭികാമ്യമല്ല.54. ത്രിതല പഞ്ചായത്തുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍ മുതലായവ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍  പങ്കെടുക്കുന്നതിന് തൊഴില്‍ നടക്കുമ്പോള്‍ അവിടെ നിന്നും ചുമതലയുള്ള  പ്രവൃത്തിസ്ഥലമേറ്റിന് പോകാമോ?ഒരു പ്രവൃത്തി നടക്കുന്ന സമയത്ത് അവിടെ പൂര്‍ണ്ണ സമയം ഉണ്ടായിരിക്കേണ്ട വ്യക്തിയാണ്  പ്രവൃത്തി സ്ഥലമേറ്റ് എന്ന് ചൂണ്ടിക്കാണിച്ചുവല്ലോ അതുകൊണ്ടാണ് പ്രവൃത്തി സ്ഥലമേറ്റിനും തൊഴിലാളികളെപ്പോലെ ഒരു  ദിവസത്തെ പൂര്‍ണ്ണവേതനം നല്കുന്നത്. ആയതിനാല്‍  യോഗങ്ങളുടെയും മറ്റും പേരില്‍ പ്രവൃത്തിസ്ഥലമേറ്റ് പ്രവൃത്തി  സ്ഥലം വിട്ടുപ്പോകുന്നത് ക്രമരഹിതമാണ്. പ്രവൃത്തിസ്ഥല മേറ്റിന് ഒഴിവാക്കുവാനാവത്ത യോഗങ്ങള്‍ -സി.ഡി.എസ്, എ.ഡി.എസ് -മുതലായവ-ഏതെങ്കിലും ആഴ്ചകളില്‍ നടക്കുന്നുണ്ടെങ്കില്‍ ആ യോഗങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ അത്തരം ആഴ്ചകളില്‍ മേറ്റിന്‍റെ ചുമതല ഒരു കാരണവശാലും ഏറ്റെടുക്കരുത്.55 ഓരോ ആഴ്ചയിലേയും മസ്റ്റര്‍റോളുകള്‍ ഓരോന്നായി തിരിച്ചുകൊണ്ടു വരുകയെന്നത് ദുഷ്കരമല്ലെ? ഒരു പ്രവൃത്തിക്ക് ഒന്നിലധികം മസ്റ്റര്‍റോളുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍  അവയെല്ലാം ഒന്നിച്ച്  തിരിച്ചുകൊണ്ടുവരുന്നതല്ലേ എളുപ്പവും പ്രായോഗീകവും?ഓരോ മസ്റ്റര്‍ റോളുകളും ആറാമത്തെ പ്രവൃത്തി ദിവസം ക്ലോസ് ചെയ്തു തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കൂലി വിതരണം നിശ്ചിത സമയത്തിനുളളില്‍  നടത്തുവാന്‍ കഴിയില്ല. എല്ലാ മസ്റ്റര്‍ റോളും പ്രവൃത്തി പൂര്‍ത്തീകരിച്ച് അവസാനം തിരിച്ചേല്‍പ്പിക്കുവാന്‍  തീരുമാനിച്ചാല്‍ വേതനം വൈകിയതിന്‍റെ പ്രധാന ഉത്തരവാദി പ്രവൃത്തിസ്ഥല മേറ്റായി മാറും. അത്തരം സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വേതനം വൈകിയതിന്‍റെ  നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പ്രവൃത്തിസ്ഥലം മേറ്റിനായി മാറും.56 തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം  ആരാണ് നിര്‍വഹിക്കേണ്ടത്?അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍മാര്‍ എന്നിവരും ഇവരുടെ അഭാവത്തില്‍ എല്‍. എസ്. ജി.ഡി എന്‍ജിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവരുമാണ് പ്രവൃത്തികളുടെ സാങ്കേതികമായ മേല്‍നോട്ടത്തിന്‍റെ  ചുമതല. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതിനായി സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ പ്രവൃത്തിസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. കൂടാതെ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് അളവുകള്‍ അടയാളപ്പെടുത്തി ( ങമൃസശിഴ) കൊടുക്കുന്നതിന് പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്.  കൂടാതെ പ്രവൃത്തി നടക്കുമ്പോഴും പ്രവൃത്തിയിലെ കുറവോ സാങ്കേതിക പിഴവുകളോ  കണ്ടെത്തി തിരുത്തുന്നതിനും സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ കഴിയാവുന്നിടത്തോളം  പ്രവൃത്തി സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.  അളവുകള്‍ എടുക്കുന്നതിനും രേഖപ്പെടുത്തുന്നതിനും നിര്‍ബന്ധമായും  ഇവര്‍ പ്രവൃത്തി സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്.57 ഒരു പ്രവൃത്തിയുടെ  അളവുകളും (ങലമൗൃലൊലിേ) മേലളവുകളും (ഇവലരസ ാലമൗൃലൊലിേ) എന്നാണ് എടുക്കേണ്ടത്?ഒരു പ്രവൃത്തിയാരംഭിച്ച് ആറാമത്തെ ദിവസമാണ് മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്യേണ്ടത്.  അന്നുതന്നെയോ  പിറ്റേദിവസമോ അളവും മേലളവും  നടത്തേണ്ടതാണ്.  വേതനഘടകങ്ങള്‍ (ഘമയീൗൃ ഇീാുീിലിേ)  മാത്രമുളള പ്രവൃത്തികളുടെ അളവ് മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്യുന്ന അന്നുവൈകുന്നേരത്തോടെ എടുക്കാവുന്നതേയുളളൂ. മസ്റ്റര്‍ റോള്‍ക്ലോസ് ചെയ്തതിനുശേഷം പരമാവധി മൂന്നു ദിവസത്തിനുളളില്‍  അളവും മേലളവും  നിര്‍ബന്ധമായും നടത്തിയിരിക്കണം.58 ഒരു മസ്റ്റര്‍ റോളിലെ തൊഴിലാളികള്‍ക്ക് വേതന വിതരണം നടത്തുന്നതിനുളള വേജ് ലിസ്റ്റ്, ഫണ്ട് ട്രാന്‍ഫര്‍ ഓര്‍ഡര്‍ എന്നിവ എപ്പോഴാണ് തയ്യാറാക്കേണ്ടത്?വാലുവേഷന്‍ സ്റ്റേറ്റ്മെന്‍റ്, പാര്‍ട്ട് ബില്ലുകള്‍, അവസാന ബില്ലുകള്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനേയും, മറ്റ് വൗച്ചറുകള്‍, ബില്ലുകള്‍, മസ്റ്റര്‍റോളിലെ   തൊഴിലാളികളുടെ  ഹാജര്‍ ദിനങ്ങള്‍ എന്നിവയേയും  ആധാരമാക്കിയാണ് വേതന വിതരണത്തിനുളള വേജ് ലിസ്റ്റും, ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകളും തയ്യാറാക്കേണ്ടതാണ്. ഇത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ചുമതലയാണ്. ഒരു മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍  നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കണം.59 ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും എന്നാണ് ഫണ്ട് ട്രാന്‍സ്                                                                                                                                                                                                                                                                                    ഫര്‍ ഓര്‍ഡറില്‍ ഒപ്പുവച്ച് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് വേതനമെത്തിക്കുന്നതിന് നടപടി എടുക്കേണ്ടത്?ഡിജിറ്റല്‍ സംവിധാനത്തിലൂടെ  ഓണ്‍ലൈനായിട്ട്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും ഒപ്പുകള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഫണ്ട്  ട്രാന്‍സ്ഫര്‍  ഓര്‍ഡറുകള്‍ (എൗിറ ഠൃമിളെലൃ ഛൃറലൃെ) തയ്യാറാക്കിയ  അന്നുതന്നെയോ പിറ്റേദിവസമോ തൊഴിലാളികളുടെ  അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കുവാന്‍ കഴിയും.  ഇതിനുവേണ്ടി ഡിജിറ്റല്‍ സിഗ്നേച്ചറുകളാണ് പ്രസിഡന്‍റും സെക്രട്ടറിയും ഉപയോഗിക്കുന്നത്. 60 ഈ തിയ്യതികളും ക്രമീകരണവും കൃത്യമായി പിന്‍തുടര്‍ന്നാല്‍ മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ വേതനം വിതരണം നടത്തുവാന്‍ കഴിയില്ലേ?തീര്‍ച്ചയായും കഴിയും. നിയമം അനുശാസിക്കുന്നതും 7 ദിവസത്തിനുളളില്‍ വേതനം വിതരണം നടത്തണമെന്നാണ്. ഇനി  എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലമോ, ജീവനക്കാരുടെ അഭാവം മൂലമോ താല്‍ക്കാലിക തടസ്സങ്ങളുണ്ടായാല്‍ പോലും 14 ദിവസത്തിനുളളില്‍ വേതനം വിതരണം നടത്തുവാന്‍ കഴിയും. 61 ഇതിനാവശ്യമായ മനുഷ്യവിഭവശേഷി ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാണോ?പരിമിതികള്‍  ഒട്ടേറെയുണ്ട്, എന്നിരുന്നാലും അസാദ്ധ്യമല്ല. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളില്‍ 6 ജീവനക്കാരുടെ  സേവനം  തൊഴിലുറപ്പ് പദ്ധതിയുടെ  നടത്തിപ്പിന് മാത്രമായി ലഭ്യമാണ്. മറ്റ് ഗ്രാമപഞ്ചായത്തുകളില്‍ 4 പേരുണ്ട്. ഇവരെല്ലാം തന്നെ യുവതി യുവാക്കളും പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.ഇതിനെല്ലാം പുറമെയാണ് ഒരോ  ഗ്രാമപഞ്ചായത്ത് വാര്‍ഡിലും 7-ല്‍ കുറയാത്ത ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരായ  പ്രവൃത്തി സ്ഥലമേറ്റുമാരുടെ സേവനം ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മറ്റൊരു പദ്ധതിയ്ക്കും ഇത്രയും 'സ്റ്റാഫ് സപ്പോര്‍ട്ടില്ല'62. തൊഴിലാളികളുടെ  വേതനം പതിനഞ്ച് ദിവസത്തിലധികം വൈകിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞുവല്ലോ? ഏതു നിരക്കിലാണ് നഷ്ട പരിഹാരം ലഭിക്കുക?ആരാണ് നഷ്ട പരിഹാരം നല്‍കേണ്ടത്?മസ്റ്റര്‍റോള്‍ ക്ലോസ് ചെയ്താല്‍ 15 ദിവസത്തിനകം വേതനം ലഭിച്ചിരിക്കണം. ഇങ്ങനെ ലഭിക്കാതെ വന്നാല്‍ പതിനാറാമത്തെ  ദിവസം മുതല്‍ ലഭിക്കാനുളള വേതനത്തിന്‍റെ 0.05 ശതമാനം തുക ഓരോ ദിവസവും നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് 2014 - ലെ പുതുക്കിയ  ഷെഡ്യൂള്‍ 2 ല്‍ വ്യവസ്ഥ ചെയ്തിട്ടുളളത്. ഈ തുക തല്‍ക്കാലം സര്‍ക്കാര്‍ വഹിക്കുമെങ്കിലും പിന്നീട് വിശദമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിന്‍റെ  ഉത്തരവാദികളായവരില്‍  നിന്നും ഈടാക്കണമെന്നാണ് വ്യവസ്ഥ. മനപൂര്‍വ്വമോ അലംഭാവം മൂലമോ പാവപ്പെട്ടവരായ കൂലിത്തൊഴിലാളികളുടെ വേതനം മുടങ്ങുകയോ വൈകുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്.63. വേതന വിതരണം മനപൂര്‍വ്വമോ അലംഭാവം കാരണമോ വൈകാതിരിക്കുന്നതിന് എന്തു നടപടികളാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ എടുക്കേണ്ടത്?മസ്റ്റര്‍ റോള്‍ ക്ലോസ് ചെയ്ത് ഓവര്‍സീയറെ ഏല്പിക്കേണ്ട പ്രവൃത്തി സ്ഥലമേറ്റ്, അളവുകള്‍ രേഖപ്പെടുത്തേണ്ട ഓവര്‍സിയര്‍, മേലളവുകള്‍ എടുക്കേണ്ട അക്രഡിറ്റഡ് എഞ്ചിനീയര്‍, ഡാറ്റ എന്‍ട്രി നടത്തി വേജ്ലിസ്റ്റ് തയ്യാറാക്കേണ്ട ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ ഒപ്പിട്ട് അയക്കേണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡണ്ട് എന്നിവര്‍ നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ക്കുള്ളില്‍ അവ നടത്തുന്നുവെന്നും പൂര്‍ത്തികരിക്കുന്നുവെന്നും ആദ്യം ഉറപ്പുവരുത്തണം. ഇതിനായി ഒരു ഫയല്‍ മൂവ്മെന്‍റ് രജിസ്റ്റരും, റണ്ണിങ്ങ് നോട്ടും(എശഹല ഠൃമരസ ട്യലൊേ) തയ്യാറാക്കി സൂക്ഷിക്കുന്നത് ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍  അത് കണ്ടുപിടിക്കുന്നതിനും, ബാധ്യത നിശ്ചയിക്കുന്നതിനും സെക്രട്ടറിയെയും, ബ്ലോക്ക് പ്രോഗ്രാം ഓഫീസറെയും സഹായിക്കും.64. അപേക്ഷ നല്‍കിയിട്ട് പതിനഞ്ച് ദിവസത്തിനകം തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്യ വേതനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുവല്ലോ? എത്ര രൂപയാണ് തൊഴിലില്ലായ്യ്മ വേതനമായി ലഭിക്കുക? ആരാണ് തൊഴിലില്ലായ്യ്മവേതനം നല്കേണ്ടത്?തൊഴിലിന് അപേക്ഷിച്ചിട്ട് 15  ദിവസത്തിനകം തൊഴില്‍ ലഭിച്ചില്ലെങ്കില്‍ 16-ാം മത്തെ ദിവസം മുതല്‍ ആദ്യത്തെ 30 ദിവസം നിര്‍ദ്ദിഷ്ട വേതനത്തിന്‍റെ നാലിലൊന്നില്‍ കുറയാത്ത തുകയും പിന്നിട്ടുള്ള ദിവസങ്ങളില്‍ വേതനത്തിന്‍റെ പകുതിയില്‍ കുറയാത്ത തുകയുമാണ് തൊഴിലില്ലായ്യ്മ  വേതനമായി ലഭിക്കുക. സംസ്ഥാന സര്‍ക്കാരാണ് തൊഴിലില്ലായ്യ്മ വേതനം നല്കേണ്ടത്. എന്നാല്‍ പിന്നീട് ഈ തുക തൊഴില്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയവരില്‍ നിന്നും ഈടാക്കണമെന്നാണ് വ്യവസ്ഥ.65 .തൊഴിലില്ലായ്യ്മ വേതനം ലഭിച്ചുക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് എന്നു മുതലാണ് അതിനുളള അര്‍ഹത നഷ്ടമാവുക?തൊഴില്‍ അനുവദിച്ചു നല്‍കിയ അന്നു മുതല്‍ക്കോ, നൂറു ദിവസത്തെ വേതനത്തിന് തുല്യമായ തുക തൊഴിലില്ലായ്യ്മ വേതനമായോ ലഭിക്കുന്ന ദിവസമോ തൊഴിലില്ലായ്യ്മ വേതനത്തിനുള്ള അര്‍ഹത നഷ്ടമാകും.വേതനമായും തൊഴിലില്ലായ്യ്മ വേതനമായും  ഒരാള്‍ക്ക് പരമാവധി 100 ദിവസത്തെ വേതനത്തിന് തുല്യമായ തുകയെ ലഭിക്കുവാന്‍ അര്‍ഹതയുള്ളു.66. തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ  തൊഴിലുപകരണങ്ങള്‍  എങ്ങനെ ലഭ്യമാക്കാം?ഒരോ തൊഴിലാളിയും  അവരവരുടെ ഉപയോഗത്തിനുള്ള തൊഴിലുപകരണങ്ങള്‍  കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒരു നിശ്ചിത തുക ഉപകരണത്തിന്‍റെ  തേയ്മാന ചെലവായി  ഇതിന്  തൊഴിലാളികള്‍ക്ക് വേതനത്തോടൊപ്പം ലഭിക്കും. തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ കൊണ്ടുവരാന്‍ കഴിയാത്ത വലിയ ഉപകരണങ്ങളായ പിടി വണ്ടി, ട്രോളി മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ സാധനഘടത്തിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന് വാങ്ങാവുന്നതാണ്.67. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന അനുവദനീയമായ  പ്രവര്‍ത്തികള്‍ ഏതൊക്കെയാണ്? തൊഴിലുറപ്പ് പദ്ധതിപ്രകാരം ഏറ്റെടുക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തികളെ അ, ആ, ഇ, ഉ  എന്നിങ്ങനെ നാലു കാറ്റഗറികളിലായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട് മണ്ണും ജലവും സംരക്ഷിക്കുന്നതിനുളള പൊതു പ്രവര്‍ത്തികളാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കാറ്റഗറി എ1. ജലസംരക്ഷണം: മണ്‍ തടയണകള്‍ (എര്‍ത്തേണ്‍ ഡാമുകള്‍) തടയണകള്‍ (സ്റ്റോപ് ഡാമുകള്‍), അടിയണകള്‍ (അണ്ടര്‍ഗ്രൗണ്ട് ഡൈക്കുകള്‍, ചെക്കു ഡാമുകള്‍).2. നീര്‍ത്തട പരിപാലനം:  ചെരിവിന് കുറുകെ കയ്യാല (കോണ്ടൂര്‍ ബണ്ടിംങ്ങ്),ചെരിവിന് കുറുകെ കിടങ്ങ് (കോണ്ടൂര്‍ ട്രഞ്ചസ്) ഭൂമി തട്ടു നിരപ്പാക്കല്‍(ടെറസിംങ്ങ്), കല്ല് കയ്യാല (ബോള്‍ഡര്‍ ചെക്ക്), കല്‍ക്കെട്ടിനെ കമ്പി,കയര്‍,വലയുപയോഗിച്ച് ശക്തിപ്പെടുത്തല്‍ (ഗാബിയോണ്‍ സ്ട്രക്ച്ചര്‍) നീരുറവകളുടെ സംരക്ഷണം (സ്പ്രിംങ്ങ് ഷെഡ് ഡെവലപ്പ്മെന്‍റ്).3. സൂക്ഷമ, ചെറുകിട ജലസേചന പ്രവൃത്തികള്‍: ജലസേചന കനാലുകളുടേയും, തോടുകളുടേയും  നിര്‍മ്മാണം, പുനരുദ്ധാരണം, ചെളി നീക്കം ചെയ്യല്‍.4. കുളങ്ങളുടേയും മറ്റ് പരമ്പരാഗത ജലസ്രോതസ്സുകളുടേയും പുനരുദ്ധാരണവും  ചെളിനീക്കം ചെയ്യലും.5. വനവല്‍ക്കരണം: പൊതുസ്ഥലങ്ങള്‍, വനം,റോഡ്, പുറംമ്പോക്ക്, കനാല്‍ തീരങ്ങള്‍, ജലാശയങ്ങളുടെ തീരങ്ങള്‍, തീരപ്രദേശങ്ങള്‍  എന്നിവിടങ്ങളില്‍ വനവല്‍ക്കരണവും ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കലും6. പൊതുസ്ഥലങ്ങളിലെ ഭൂവികസനം.കാറ്റഗറി ബി.സ്വകാര്യഭൂമിയില്‍ ഏറ്റെടുക്കുവാനും നടത്തുവാനും  അനുവാദമുളള പ്രവൃത്തികളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ (ബി.പി.എല്‍), ഭൂപരിഷ്ക്കരണ നടപടികളിലൂടെ ഭൂമി ലഭിച്ചവര്‍, ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കള്‍,  സ്ത്രി കുടുംബനാഥയായ കുടുംബങ്ങള്‍, ഭിന്നശേഷിയുളളവര്‍  കുടുംബനാഥനോ നാഥയോ ആയ കുടംബങ്ങള്‍, 2006 - ലെ വനാവകാശ നിയമത്തിന്‍റെ ഗുണഭോക്താക്കള്‍, 2008 - ലെ കാര്‍ഷീക കടാശ്വാസ പദ്ധതിയില്‍ നിര്‍വചിക്കും പ്രകാരമുളള ചെറുകിട -നാമമാത്ര കര്‍ഷകര്‍ എന്നിവരുടെ സ്വകാര്യ ഭൂമിയില്‍ താഴെ പറയുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് അനുവാദമുണ്ട്.1. ജലസേചന കിണറുകള്‍, കുളങ്ങള്‍, മഴകൊയ്ത്തിനുളള സംവിധാനങ്ങള്‍.2. ഫലവൃക്ഷത്തൈകളുടെ നടീല്‍ (ഹോള്‍ട്ടികള്‍ച്ചര്‍), സെറികള്‍ച്ചര്‍, തോട്ടവിളകള്‍ (പ്ലാന്‍റേഷന്‍), കാര്‍ഷിക വനവല്‍ക്കരണം (ഫാം ഫോറസ്റ്ററി).3. തരിശ്, പാഴ്ഭൂമി എന്നിവ വീണ്ടും കൃഷിയോഗ്യമാക്കല്‍.4. ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമാന പദ്ധതികളുടേയും അവിദഗ്ദ്ധ തൊഴിലിനുള്ള വേതനം.5. കോഴിക്കൂട്, ആട്ടിന്‍ക്കൂട്, പന്നിക്കൂട്, കാലിത്തൊഴുത്ത്, പുല്‍ത്തൊട്ടി    എന്നിവയുടെ നിര്‍മ്മാണം. 6. മത്സ്യം ഉണക്കുന്നതിനുളള കുളങ്ങള്‍ (ഡ്രൈയിങ്ങ് യാര്‍ഡുകള്‍), മത്സ്യം സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങളില്‍ വര്‍ഷക്കാലത്ത് രൂപപ്പെടുന്ന വെളളക്കെട്ടുകളില്‍ മത്സ്യകൃഷി.കാറ്റഗറി സി ആജീവിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്വാശ്രയ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സ്ക്കീമുകളാണ് കാറ്റഗറി സിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 1. കാര്‍ഷികമായ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജൈവവളങ്ങള്‍ ഉണ്ടാക്കുന്നതിനും വിളവെടുപ്പിനുശേഷം  ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുളള സ്റ്റോറേജ് സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും സ്ഥായിയായ അടിസ്ഥാന സൗകര്യമൊരുക്കുക.2. സ്വാശ്രയ സംഘങ്ങള്‍ക്ക് വിവിധ ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പൊതു വര്‍ക്ക്ഷെഡ്ഡുകള്‍ ഉണ്ടാക്കുക.
കാറ്റഗറി ഡിഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുളള സ്ക്കീമുകളാണ് കാറ്റഗറി ഡി യില്‍ അനുവദിച്ചിട്ടുളളത്.1. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ഃ വ്യക്തിഗത കക്കൂസ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അംഗണ്‍വാടികള്‍ എന്നിവിടങ്ങളില്‍ ടോയ്ലറ്റുകള്‍, ഖര-ദ്രവ്യ മാലിന്യ പരിപാലനം.2. ഏതു കാലാവസ്ഥയിലും ഉപയുക്തമായ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള ഓടകളോടുകൂടി ഗ്രാമീണ റോഡുകളുടേയും തെരുവുകളുടേയും കള്‍വര്‍ട്ടുകളുടേയും നിര്‍മ്മാണം.3. കളിസ്ഥലങ്ങളുടെ നിര്‍മ്മാണം.4. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുളള മുന്നൊരുക്കത്തിന് സഹായിക്കുന്ന  അടിസ്ഥാന സൗകര്യ പ്രവൃത്തികള്‍, റോഡുകളുടെ പുനസ്ഥാപനം, വെളളക്കെട്ടുളള പ്രദേശങ്ങളില്‍ അഴുക്കുചാലുകളുടെ നിര്‍മ്മാണം,തീരദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചാലുകളുടെ നിര്‍മ്മാണം, വെളളപ്പൊക്കം തടയുന്നതിനും  നിയന്ത്രിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍.5. ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങള്‍, സ്വാശ്രയ സംഘങ്ങളുടെ ഫെഡറേഷനുളള കെട്ടിടങ്ങള്‍, കൊടുംങ്കാറ്റില്‍ നിന്നും രക്ഷതേടുന്നതിനുളള അഭയ കേന്ദ്രങ്ങള്‍ (സൈക്ലോണ്‍ ഷെല്‍ട്ടേഴ്സ്), അംഗണ്‍വാടി കെട്ടിടങ്ങള്‍, ഗ്രാമചന്തകള്‍ (വില്ലേജ് ഹാറ്റ്), ഗ്രാമതലത്തിലോ, ബ്ലോക്കുതലത്തിലോ ക്രിമറ്റോറിയങ്ങള്‍.6. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനുളള  സ്റ്റോറേജ് സൗകര്യങ്ങള്‍.7. തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചിട്ടുളള പൊതു ആസ്തികളുടെ തുടര്‍ സംരക്ഷണം.8. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ സാമഗ്രഹികളുടെ നിര്‍മ്മാണം.68 ഇന്ദിര ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയുടെ വേതന ഘടകം, തൊഴിലുറപ്പ് പദ്ധതിയില്‍  ഏറ്റെടുക്കാമെന്ന് പറഞ്ഞുവല്ലോ? എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാക്കുക?ഇത്തരം ഭവനനിര്‍മ്മാണപദ്ധതികളുടെ  തറനിരപ്പാക്കല്‍, തറക്കെട്ടുന്നതിനുളള വാനം കോരല്‍, ചുമര്‍കെട്ടുന്നതിനുളള സഹായിയുടെ വേതനം തുടങ്ങി  ഭവന നിര്‍മ്മാണത്തിനാവശ്യമായ അവിദഗ്ദ്ധ തൊഴില്‍ മുഴുവന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാവുന്നതാണ്. ഇവിടെ   പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം   ഗുണഭോക്താവ് സ്വയം വീട് നിര്‍മ്മാണം ഏറ്റെടുക്കുമ്പോള്‍  മാത്രമേ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും തുക ചെലവഴിക്കുവാന്‍ കഴിയൂവെന്നതാണ്. സംഘടനകളോ കരാറുകാരോ ഒളിഞ്ഞോ തെളിഞ്ഞോ  ഭവന നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ ഒരു കാരണവശാലും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും പണം ചെലഴിക്കരുത്.69 തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ സാമഗ്രികളുടെ (ആൗശഹറശിഴ ങമലേൃശമഹെ )ഉല്‍പാദനം തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാമെന്ന് സൂചിപ്പിച്ചുവല്ലോ. ഇതിന് എന്താണ് ചെയ്യേണ്ടത്?ഇത്തരം പ്രവര്‍ത്തികളുടെ  എസ്റ്റിമേറ്റില്‍ തന്നെ നിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദനത്തിനുളള  അടങ്കലും ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് അംഗണ്‍വാടി കെട്ടിടനിര്‍മ്മാണത്തിനുളള ഇഷ്ടികയോ സിമന്‍റ് കട്ടകളോ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെയും ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അംഗണ്‍വാടിയുടെ നിര്‍മ്മാണം തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിട്ടായിരിക്കണം ഏറ്റെടുക്കേണ്ടത്.  പ്രവൃത്തിയുടെ നടത്തിപ്പ് ഒരു കാരണവശാലും കരാറുകാര്‍ ഏറ്റെടുക്കുവാന്‍ പാടില്ല. 70 തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദനീയമല്ലാത്തവയില്‍ ഉള്‍പ്പെടുത്തി നെഗറ്റീവ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുളളത്?1. പുല്ല്, കാട് എന്നിവ വെട്ടിയും, ചെത്തിയും മാറ്റുക, കല്ലും പാറയും പെറുക്കി മാറ്റുക തുടങ്ങിയ അളവുകള്‍ രേഖപ്പെടുത്തുവാന്‍ കഴിയാത്ത പ്രവൃത്തികള്‍.2. വിത്ത്, വളം, കീടനാശിനികള്‍ എന്നിവയുടെ വാങ്ങലും ഉപയോഗവും.3. ദൈനം ദിന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.71 ദൈനംദിന കാര്‍ഷിക പ്രവൃത്തികള്‍  എന്തുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിക്കാത്തത്? കാര്‍ഷിക മേഖലയില്‍ നിന്നും മതിയായ തൊഴില്‍ കിട്ടാതെ കര്‍ഷകത്തൊഴിലാളികളായ ദരിദ്രഗ്രാമീണര്‍ ദുരിതത്തിലാകുമ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസവും സഹായവുമായിട്ടാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.  100 ദിവസത്തെ തൊഴില്‍ മാത്രമാണ് തൊഴിലുറപ്പ്  പദ്ധതിയില്‍ അനുവദിച്ചു നല്‍കുന്നത്. ദൈനംദിന കാര്‍ഷികപ്രവൃത്തികള്‍ ഏറ്റെടുത്താല്‍ കാര്‍ഷിക മേഖലയില്‍ നിന്നും തൊഴിലാളികള്‍ക്ക് സ്വാഭാവികമായും ലഭിക്കേണ്ട തൊഴില്‍ ദിനങ്ങള്‍ നഷ്ടമാവുക മാത്രമല്ല അവര്‍ക്ക് ഒരു  വര്‍ഷം ആകെ ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ 100 ദിവസമായി പരിമിതപ്പെടുകയും ചെയ്യും. ഇതാണ് ദൈനംദിന കാര്‍ഷിക പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിക്കാത്തതിന്‍റെ പ്രധാനകാരണം.72 കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അതിനൊരു പരിഹാരമാവേണ്ടതല്ലെ തൊഴിലുറപ്പ് പദ്ധതി? ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചെറുകിട- നാമമാത്ര കര്‍ഷകരുടേയും  പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും അടക്കമുളളവരുടെ സ്വകാര്യ കൃഷിഭൂമിയില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട ഏഴിനം പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍  അനുവാദം നല്‍കിയിട്ടുളളത്. ഇതിലുള്‍പ്പെട്ട   ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍, പ്ലാന്‍റേഷന്‍, ഫാം ഫോറസ്റ്ററി, ജലസേചന കിണറുകള്‍, കുളങ്ങള്‍, മഴകൊയ്ത്തിനുളള സംവിധാനങ്ങള്‍ എന്നിവയെല്ലാം ചെറുകിട പരിമിത കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നവയും  കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ച് സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതുമാണ്.73 ഹോര്‍ട്ടികള്‍ച്ചര്‍, ഫാം ഫോറസ്റ്ററി  എന്നിവ പരിചരണം ആവശ്യമായ പ്രവൃത്തികളല്ലെ?   തൊഴിലുറപ്പ് പദ്ധതിയില്‍ ഇവ  അനുവദീയമാണോ? തുടര്‍ പരിചരണം അനുവദനീയമാണ്. ഫലവൃക്ഷത്തൈകളും വനവൃക്ഷത്തൈകളും നഴ്സറികളില്‍ മുളപ്പിച്ചെടുത്ത്  നടുക മാത്രമല്ല, അടുത്ത മൂന്നു വര്‍ഷത്തേക്ക് അവയെ പരിചരിച്ച് സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ അനുവാദമുണ്ട്.74 ചെറുകിട - പരിമിത കര്‍ഷകരുടേയും പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാരുടേയും  സ്വകാര്യ കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനുളള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?1. കാറ്റഗറി 'ബി'  യില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ മാത്രമെ നടത്തുവാന്‍ പാടുളളൂ.2. സ്ഥലമുടമസ്ഥന് തൊഴില്‍ കാര്‍ഡ് ഉണ്ടായിരിക്കണം.3. സ്ഥലമുടമസ്ഥനോ തൊഴില്‍ കാര്‍ഡില്‍ പേരുളള മറ്റേതെങ്കിലും കുടുംബാംഗമോ തൊഴിലുറപ്പ് പണിക്കിറങ്ങണം. എന്നിവയാണ് ഈ വ്യവസ്ഥകള്‍.75 .സ്വന്തം കൃഷിയിടത്തില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ കുടുംബനാഥനോ തൊഴില്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളെ പണിക്കിറങ്ങണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് എന്തുക്കൊണ്ടാണ്?തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം യഥാര്‍ത്ഥ കര്‍ഷകര്‍ക്കു തന്നെ ലഭിക്കുന്നുവെന്ന്  ഉറപ്പു വരുത്തുന്നതിനാണ്  ഇങ്ങനെ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്.ഏറ്റവും ചുരുങ്ങിയത് സ്വന്തം കൃഷിയിടത്തിലെ  പ്രവൃത്തിയുടെ മസ്റ്റര്‍ റോള്‍ തീരുന്നതുവരെയെങ്കിലും  കര്‍ഷകര്‍ പണിക്കിറങ്ങേണ്ടതുണ്ട്.പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും. കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായിട്ടുള്ളവരെയാണ് യഥാര്‍ത്ഥ കര്‍ഷകരായി പരിഗണിക്കുന്നത്.76. ജലസേചന കിണറുകള്‍ ,കുളങ്ങള്‍(കാറ്റഗറി ബി) എന്നിവ സ്വകാര്യ വ്യക്തികളുടെ  കൃഷിയിടങ്ങളില്‍ കുഴിക്കുന്നതിനുള്ള വ്യവസ്ഥങ്ങള്‍ എന്തൊക്കെയാണ്?കാറ്റഗറി 'ബി'യില്‍ഉള്‍പ്പെട്ട ജലസേചന കിണറുകള്‍ ,കുളങ്ങള്‍ എന്നിവ സ്വകാര്യ വ്യക്തികളുടെ  കൃഷിയിടങ്ങളിലാണ്  ഉണ്ടാക്കുന്നതെങ്കിലും  വെള്ളത്തിന്‍റെ ഉപയോഗത്തില്‍  പൊതു സ്വഭാവമുണ്ട്. ഗ്രൂപ്പ് കിണറുകള്‍ (ഏൃീൗു ംലഹഹെ), ഗ്രൂപ്പ് കുളങ്ങള്‍ എന്നിവയായിട്ടാണ് ഇവ ഏറ്റെടുക്കേണ്ടത്. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയില്‍ വെള്ളം പങ്കുവെക്കാമെന്നും വഴി അനുവദിച്ചു നല്കാമെന്നുമുള്ള മുദ്രപത്രത്തില്‍ തയ്യാറാക്കിയ ഒരു കരാറില്‍ കര്‍ഷകന്‍ ഒപ്പുവെക്കണം. എന്നാല്‍ കുളത്തിന്‍റെ സ്ഥലം സറണ്ടര്‍ ചെയ്ത് സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ല.77. പരിമിത-ചെറുകിട കര്‍ഷകരുടെ കൈവശഭൂമി അഞ്ച് ഏക്കറില്‍ താഴെയാണെന്ന് എങ്ങനെയാണ് ഉറപ്പ് വരുത്തുക?നികുതിച്ചീട്ട് ,കൈവശാവകാശ രേഖ, കര്‍ഷകന്‍റെ അപേക്ഷയും സത്യവാങ്ങ്മൂലവും,വി.ഇ.ഒ, ഓവര്‍സീയര്‍,മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ അന്വോഷണ റിപ്പോര്‍ട്ട് എന്നിവയെ ആധാരമാക്കി ഇത് ഉറപ്പു വരുത്താവുന്നതാണ്.പൊതുവെ നികുതിച്ചീട്ട്, കൈവശാവകാശ രേഖ ഇവയില്‍ ഏതെങ്കിലും ഒന്നാണ് ഗ്രാമപഞ്ചായത്ത് നിഷ്ക്കര്‍ഷിക്കുന്നത്. സാങ്കേതിക കാര്യങ്ങളില്‍ മുറുകെ പിടിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനാണ് മറ്റ് രേഖകളുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാത്തത്. എന്നാല്‍ ആക്ഷേപകളോ സംശയമോ ഉള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥന്‍മാരുടെ അന്വോഷണ റിപ്പോര്‍ട്ട് ,ബന്ധപ്പെട്ട വാര്‍ഡുമെമ്പറുടെ ശുപാര്‍ശ എന്നിവയെ തീര്‍ച്ചയായും ആശ്രയിക്കണം.78 .ഒരു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക കര്‍മ്മപദ്ധതിയും ലേബര്‍ ബഡ്ജറ്റും എപ്പോഴാണ് തയ്യാറാക്കേണ്ടത്?ഒരു സാമ്പത്തിക വര്‍ഷത്തെയ്ക്കുള്ള കര്‍മ്മപദ്ധതിയും ലേബര്‍ ബഡ്ജറ്റും നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ തലേവര്‍ഷം തന്നെ തയ്യാറാക്കണം. ആഗസ്റ്റ് 15-നു തുടങ്ങി ഡിസംബര്‍ 31-നകം കര്‍മ്മപദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി  സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കണം.അതിന്‍റെ സമയക്രമം താഴെ കൊടുക്കുന്നു.  15വേ  ആഗസ്റ്റ്-ഗ്രാമസഭ വാര്‍ഷിക പദ്ധതി  അംഗീകരിക്കുന്നു.15വേ സെപ്റ്റംബര്‍-ഗ്രാമപഞ്ചായത്ത് അംഗീകരിച്ച് കര്‍മ്മപദ്ധതി ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കുന്നു.2ിറ ഒക്ടോബര്‍ -ബ്ലോക്ക് തലത്തില്‍ ക്രോഡികരിച്ച വാര്‍ഷിക കര്‍മ്മപദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗീകരിക്കുന്നു.15വേ നവംബര്‍- ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ച വര്‍ഷിക കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കുന്നു.1െേ ഡിസംബര്‍-ജില്ലയുടെ വാര്‍ഷിക കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്നു.15വേഡിസംബര്‍- ജില്ലാപഞ്ചായത്ത് അംഗീകരിച്ച വാര്‍ഷിക കര്‍മ്മപദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ലേബര്‍ ബഡ്ജറ്റും കമ്പ്യൂട്ടറില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നു.31വേഡിസംബര്‍- ലേബര്‍ ബഡ്ജറ്റും കര്‍മ്മപദ്ധതിയും ഓണ്‍ലൈനായി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിക്കുന്നു.ഫെബ്രുവരി -എംപവേര്‍ഡ് കമ്മിറ്റി ബഡ്ജറ്റിന് അംഗീകാരം നല്‍കുന്നു.ഫെബ്രുവരി,മാര്‍ച്ച്-കര്‍മ്മപദ്ധതിയുടെയും ലേബര്‍ ബഡ്ജറ്റിന്‍റെയും വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തുന്നു.79 തൊഴിലുറപ്പ് പദ്ധതിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അവശ വിഭാഗങ്ങള്‍ ആരെല്ലാമാണ്?ശ. ഭിന്നശേഷിയുളളവര്‍ശശ. പ്രാകൃത ഗോത്രവര്‍ഗ്ഗക്കാര്‍ശശശ. നാടോടികളായ ഗോത്രവര്‍ഗ്ഗക്കാര്‍ശ്. വിമുക്തരാക്കപ്പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ (ഉല ിീശേളശലറ ൃശേയലെ)്. സവിശേഷ പരിഗണന വേണ്ട സ്ത്രികള്‍ (വിധവകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍,  അഗതികള്‍) ്ശ. 65 വയസ്സിലധികം പ്രായമുളളവര്‍്ശശ. എയ്ഡ്സ് ബാധിതര്‍്ശശശ. സ്വന്തം ആവാസഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍.80 ഭിന്നശേഷിയുളളവരെ തൊഴിലുറപ്പ് പദ്ധതി പ്രകാരം എങ്ങനെയാണ് നിര്‍വചിച്ചിട്ടുളളത്?1995 ലെ പേഴ്സണ്‍ വിത്ത് ഡിസമ്പലറ്റിസ് (ഇക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്ട് പ്രകാരം 40 ശതമാനം  ശരീരവൈകല്യമുളളവരെയും 1999 - ലെ നാഷണല്‍ ട്രസ്റ്റ്ഫോര്‍ വെല്‍ഫയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം സെറിബ്രല്‍ പാള്‍സി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ ആന്‍റ് മള്‍ട്ടിപ്പിള്‍ ഡിസമ്പലറ്റിസ് ആക്ട് പ്രകാരം നിര്‍വചിച്ചിട്ടുളളവരെയും തൊഴിലുറപ്പ് പദ്ധതിയില്‍  ഭിന്നശേഷിയുളളവരായി കണക്കാക്കാം.81 ഭിന്നശേഷിയുളളവരടക്കം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അവശ വിഭാഗക്കാര്‍ക്ക് എന്തെല്ലാം പ്രത്യേക സൗകര്യങ്ങളാണ് നല്‍കേണ്ടത്?ഇത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക നിറത്തിലുളള തൊഴില്‍ കാര്‍ഡ്  നല്‍കണം. കൂടാതെ അനുയോജ്യമായ പ്രവൃത്തികള്‍ കണ്ടെത്തി നല്‍കുകയും ഇവര്‍ക്ക് നൂറുദിവസത്തെ തൊഴില്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുകയും വേണം.82 തൊഴിലാവശ്യപ്പെടുന്നവര്‍ക്കു മുഴുവന്‍ നൂറു ദിവസത്തെ തൊഴിലനുവദിച്ചു നല്‍കുന്നതിന് എന്തു നടപടികളാണ് എടുക്കുവാന്‍ കഴിയുക? ഇപ്പോള്‍ പണിക്കിറങ്ങുന്നവരില്‍ 25 ശതമാനത്തിനു മാത്രമല്ലെ നൂറു ദിവസം തികയ്ക്കുവാന്‍ കഴിയുന്നുളളൂ?പണി ആവശ്യപ്പെട്ടവരുടെ എണ്ണം കണക്കിലെടുത്ത് ഓരോ മാസവും ഏറ്റെടുക്കേണ്ട പ്രൊജക്ടറ്റുകളെക്കുറിച്ച് കൃത്യമായി ആസൂത്രണവും  നടത്തുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്.  ഓരോ മാസവും  രണ്ടു മസ്റ്റര്‍ റോളുകളിലായി രണ്ടാഴ്ചത്തെ പണിയെങ്കിലും ഓരോ തൊഴിലന്വേഷകനും  നല്‍കുവാന്‍ കഴിഞ്ഞാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളോട്  കൂടി  മിക്ക കുടുംബങ്ങള്‍ക്കും നൂറു ദിനം പൂര്‍ത്തീകരിക്കുവാന്‍ സാദ്ധ്യമാവും. സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലപരിശേധന നടത്തുന്നതിനും അളവുകള്‍ രേഖപ്പെടുത്തുന്നതിനും സഹായകമായ വിധത്തില്‍ ഗ്രാമപഞ്ചായത്തിന്‍റെ പകുതി വാര്‍ഡുകളില്‍ മാസത്തെ ആദ്യത്തെ രണ്ടാഴ്ചകളിലും  ബാക്കി വാര്‍ഡുകളില്‍ അവസാനത്തെ രണ്ടാഴ്ചകളിലും  തൊഴിലനുവദിക്കണം. പകുതി വാര്‍ഡുകളില്‍ തിങ്കളാഴ്ച പണി തുടങ്ങി അടുത്ത ശനിയാഴ്ച അവസാനിക്കുന്ന രീതിയും ബാക്കി വാര്‍ഡുകളില്‍ ബുധനാഴ്ച തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയും അവംലബിക്കാവുന്നതാണ്. 83 പ്രവൃത്തികള്‍ ഇങ്ങനെ ക്രമീകരിക്കുന്നതിന്‍റെ നേട്ടമെന്താണ്? 1) ആവശ്യപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും നൂറു ദിവസത്തെ തൊഴില്‍ നല്‍കുവാന്‍ കഴിയും.2) നൂറു ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളികളുടെ സേവനം കാര്‍ഷിക മേഖലയില്‍ ലഭ്യമാകും. ഡിസംബര്‍, ജനുവരി മാസങ്ങളിലെ  വിളവെടുപ്പിന് ഇത് പ്രത്യേകിച്ച്  സഹായകമാകും.3) പ്രവര്‍ത്തികള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന കാലത്തേയ്ക്ക് മാറ്റിവെയ്ക്കു  ന്നതുക്കൊണ്ട് ഫണ്ടിന്‍റെ അപര്യാപ്തതമൂലമുളള പ്രയാസങ്ങള്‍ ഒഴിവാക്കുവാന്‍ കഴി    യും. 4) വനാതിര്‍ത്തികളിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുളള  അധിക അമ്പതു ദിവസത്തെ തൊഴില്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും.84 പ്രവൃത്തികള്‍ ഇങ്ങനെ ആസൂത്രണം ചെയ്ത് നടത്തേണ്ടതിന്‍റെ ചുമതല ആര്‍ക്കെല്ലാമാണ്?ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയാണ് നയപരമായ പൊതു തീരുമാനം എടുക്കേണ്ടത്.  തൊഴിലാവശ്യപ്പെടുന്ന എല്ലാവര്‍ക്കും കുറഞ്ഞത് രണ്ടാഴ്ച്ചത്തെ തൊഴിലെങ്കിലും നല്‍കുമെന്നും ഏതേതു വാര്‍ഡുകളില്‍  ഏതേത് ദിവസങ്ങളില്‍  പ്രവൃത്തികള്‍ നടപ്പാക്കുമെന്നുമുളള പൊതുവായ തീരുമാനം ഗ്രാമപഞ്ചായത്ത് ഭരണ സമിതി എടുക്കണം.  എന്നാല്‍  ഓരോരോ മാസവും ഏറ്റെടുക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച തീരുമാനവും അതിന്‍റെ നടത്തിപ്പും മോണിറ്ററിംങ്ങും വികസനകാര്യ സമിതിയ്ക്കോ ക്ഷേമകാര്യ സമിതിക്കോ നടത്താവുന്നതാണ്.  ഒരോ മാസവും നടത്തേണ്ടപ്രവൃത്തികളെക്കുറിച്ചും അവയുടെ തീയ്യതികളെക്കുറിച്ചും  തലേമാസംതന്നെ ഈ സമിതികള്‍ തീരുമാനിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.85 കാര്‍ഷിക കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ക്രമീകരിക്കണമെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് എന്താണ്  ഉദ്ദേശിക്കുന്നത്.?ഇതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.  ഒന്ന്, കാര്‍ഷീകമേഖലയില്‍ സ്വാഭാവികമായും ധാരാളം തൊഴിലവസരങ്ങള്‍ ഉളളപ്പോള്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടപ്പാക്കരുത്.  ഉദാഹരണത്തിന് ഗ്രാമപഞ്ചായത്തില്‍ ഞാറുപാകി നടുന്ന സമയത്തോ കൊയ്ത്തു സമയത്തോ  തൊഴിലുറപ്പ് പണികള്‍ ഏറ്റെടുക്കരുത്. ഒരോ ഗ്രാമപഞ്ചായത്തിലും കാര്‍ഷിക പ്രവൃത്തികളുടെ   സീസണ്‍ അനുസരിച്ച് കലണ്ടര്‍ തയ്യാറാക്കി അതനുസരിച്ച്  തൊഴിലുറപ്പ് പദ്ധതി ക്രമീകരിക്കണം. കാര്‍ഷീകമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി മൂലം തൊഴിലാളികളെ കിട്ടാനില്ലയെന്ന ആക്ഷേപം ഒരു പരിധിവരെ കുറയ്ക്കുവാന്‍ ഇതിലൂടെ സാദ്ധ്യമാകും. തൊഴിലാളികള്‍ക്ക് നൂറു ദിവസത്തിനു പുറമെ അധികത്തൊഴില്‍ ലഭിക്കുകയും ചെയ്യും. ഇണ്ടാമതായി, ചെറുകിട - പരിമിത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നീര്‍ത്തടാധിഷ്ഠിത പ്രവൃത്തികള്‍  ഏറ്റെടുക്കുന്നതിനും കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കാവുന്നതാണ്. ഉദാഹരണത്തിന് ഫലവൃക്ഷത്തൈകളുടെ നടീല്‍, ഫാം ഫോറസ്റ്ററി എന്നീ പ്രവൃത്തികള്‍ മഴക്കാലത്തിന്‍റെ ആരംഭത്തില്‍ തന്നെ നടത്തണം. ജലസേചന  കുളങ്ങളുടേയും കിണറുകളുടേയും നിര്‍മ്മാണം  വരണ്ട കാലാവസ്ഥയുളളപ്പോഴാണ് നടത്തേണ്ടത്.  86 എന്താണ് തൊഴിലുറപ്പ് ദിനം? മാസത്തില്‍ ഒരുദിവസം തൊഴിലുറപ്പ് ദിവസമായി എന്തിനാണ് മാറ്റിവെക്കുന്നത്?ഓരോ ഗ്രാമപഞ്ചായത്തും മാസത്തില്‍ ഒരു ദിവസം തൊഴിലുറപ്പ് ദിന (ഞീ്വഴമൃ ഉമ്യ)മായി മാറ്റിവെക്കണമെന്നാണ് വ്യവസ്ഥ. ആവശ്യപ്പെടുന്നവര്‍ക്ക് പുതുതായി തൊഴില്‍ കാര്‍ഡുകള്‍ അനുവദിച്ച് നല്‍കുന്നതിനും, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സഹായിക്കുന്നതിനും, തൊഴിലിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ മാസവും പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രവൃത്തിസ്ഥല മേറ്റുമാരുടെ പ്രതിമാസ അവലോകന യോഗവും അന്നു  നടത്തുന്നത് ഉചിതമായിരിക്കും. മാസത്തില്‍ ഏതു ദിവസമാണ് തൊഴിലുറപ്പ് ദിനമായി നടത്തുന്നതെന്ന്  ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുന്‍ക്കൂട്ടി തീരുമാനിക്കുകയും വ്യാപകമായ പ്രചരണം നടത്തുകയും ആ തിയ്യതി ഗ്രാമപഞ്ചായത്തില്‍ എല്ലാവരും കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം.87 പ്രവൃത്തിസ്ഥല മേറ്റുമാരുടെ പ്രതിമാസ അവലോകനയോഗത്തെക്കുറിച്ച് പ്രതിപാദിച്ചല്ലോ? മറ്റാരെല്ലാമാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടത്? എന്താണ് ഈ യോഗത്തിന്‍റെ അജണ്ട?തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ നിര്‍ണ്ണായകമായ പങ്കാണ് പ്രവൃത്തിസ്ഥലമേറ്റുമാര്‍ക്ക് നിര്‍വഹിക്കുവാനുളളത്.  തൊഴിലുറപ്പ് പദ്ധതിയുടെ  കാര്യക്ഷമത ഒരു പരിധിവരെ സാങ്കേതിക ഉദ്യോഗസ്ഥന്‍മാരുടേയും പ്രവത്തിസ്ഥലമേറ്റിന്‍റെയും കാര്യക്ഷമതയേയും  കഴിവിനേയും  ആശ്രയിച്ചിരിക്കുന്നു.  ആയതിനാല്‍  തലേമാസം പണിക്കിറങ്ങിയ പ്രവൃത്തിസ്ഥലമേറ്റുമാര്‍, ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്   പദ്ധതിയുടെ ചുമതലയുളള മുഴുവന്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ ഒരു യോഗം പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറി വിളിച്ചുച്ചേര്‍ക്കുകയും താഴെ പറയുന്നകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.1. ഏതെല്ലാം മേറ്റുകളാണ് മസ്റ്റര്‍റോളും  അനുബന്ധ രേഖകളും വൈകി ഓവര്‍സിയര്‍റെ ഏല്‍പ്പിച്ചത്.2. അളവും മേലളവും സമയാസമയത്ത് നടത്തുന്നതിനാല്‍ സാങ്കേതിക ഉദ്യോഗസ്ഥര്‍മാര്‍ വീഴ്ച വരുത്തിയോ?3. ഡാറ്റാ എന്‍ട്രി നടത്തുന്നത് വൈകിയതിനാല്‍ വേതനം താമസിച്ചുവോ.4. എത്ര മസ്റ്റര്‍ റോളുകളിലാണ് വേതനം പതിനഞ്ചു ദിവസത്തിലധികം വൈകിയിട്ടുളളത് ?ആരാണ് അതിനുത്തരവാദികള്‍?5. ജോലിസമയം കൃത്യമായി പാലിക്കുക, എസ്റ്റിമേറ്റില്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുക എന്നീ കാര്യങ്ങളില്‍ എവിടെയെല്ലാമാണ് വീഴ്ചകള്‍ വന്നത്?6. തൊഴിലില്ലായ്മാ വേതനമോ വേതനം വൈകിയതിനുളള നഷ്ട പരിഹാരമോ നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഈ യോഗത്തില്‍ ചര്‍ച്ചചെയ്യേണ്ടത്. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഏറ്റവും ബൃഹ്ത്തായ പദ്ധതി എന്ന നിലയില്‍ മുഴുവന്‍ വാര്‍ഡുമെമ്പര്‍മാര്‍ക്കും  ഈ യോഗത്തില്‍ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കും.88 ഒരു തൊഴില്‍ കാര്‍ഡ് നഷ്ടമായാല്‍ പുതിയത് വീണ്ടും ലഭിക്കുമോ? എപ്പോഴാണ് ഒരു തൊഴില്‍ കാര്‍ഡ് ക്യന്‍സല്‍ ചെയ്യുക?ഒരു തൊഴില്‍ കാര്‍ഡ് നഷ്ടമായാല്‍ അക്കാര്യം അടിയന്തിരമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. സെക്രട്ടറി വിശദമായ  അന്വേഷണം  നടത്തി തൊഴില്‍ കാര്‍ഡ്  നഷ്ടമായതാണ് എന്നുറപ്പ് വരുത്തി പുതിയ തൊഴില്‍ കാര്‍ഡ് അനുവദിക്കും. തൊഴില്‍ കാര്‍ഡുളള ഒരു കുടുംബം ഗ്രാമപഞ്ചായത്തില്‍ നിന്നും സ്ഥിരമായി താമസം മാറ്റുമ്പോള്‍ മാത്രമേ  തൊഴില്‍കാര്‍ഡ് ക്യാന്‍സല്‍ ചെയ്യുവാന്‍ കഴിയൂ.89 ജാഗ്രതാ സമിതി (വിജിലന്‍സ് ആന്‍റ് മോണിറ്ററിംങ്ങ് കമ്മറ്റി) യുടെ ഘടന എന്താണ്? എന്താണ് ഈ സമിതിയുടെ ചുമതല?ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ഏഴംഗങ്ങളുളള ഒരു ജാഗ്രത സമിതി (വി.എം.സി) രൂപീകരിക്കണം. ഇവരില്‍ രണ്ടുപേര്‍ പട്ടികജാതി - പട്ടികവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ചുരുങ്ങിയത് മൂന്നുപേരെങ്കലും വനിതകളുമായിരിക്കണം. പ്രവൃത്തി നടന്നുക്കൊണ്ടിരിക്കുമ്പോള്‍  ജാഗ്രത സമിതിയംഗങ്ങള്‍ പ്രവര്‍ത്തിസ്ഥലം സന്ദര്‍ശിക്കുകയും  പ്രവൃത്തിയില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം.  പ്രവൃത്തി അവസാനിക്കുന്ന ദിവസം നിര്‍ബന്ധമായും ജാഗ്രതസമിതി അംഗങ്ങള്‍ പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ച് മസ്റ്റര്‍റോളും  അനുബന്ധ രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.90 ഒരോ മസ്റ്റര്‍റോളിനോടൊപ്പവും ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യമുണ്ടോ?വേണ്ട. ഒരു പ്രൊജക്റ്റിന് ഒരു റിപ്പോര്‍ട്ടാണ് വേണ്ടത്. പ്രവൃത്തി തീരുമ്പോള്‍ അവസാന മസ്റ്റര്‍റോളിനോടൊപ്പം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയാല്‍ മതിയാകും. എന്നാല്‍ പണി നടക്കുന്ന എല്ലാ ആഴ്ചകളിലും ജാഗ്രത സമിതിയംഗങ്ങള്‍ പ്രവൃത്തിസ്ഥലം സന്ദര്‍ശിക്കുകയും ക്രമക്കേടുകളുണ്ടെങ്കില്‍   അവരുടെ റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിക്കുകയും വേണം.91 തൊഴിലുറപ്പ് പ്രവൃത്തികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ ജാഗ്രത സമിതികള്‍ക്ക്  എങ്ങനെ ഇടപ്പെടുവാന്‍ സാദ്ധ്യമാകും?തൊഴിലാളികള്‍, പ്രവൃത്തിസ്ഥലമേറ്റ്,  മേല്‍നോട്ട ചുമതലയുളള സാങ്കേതിക ഉദ്യോഗസ്ഥന്‍മാര്‍, ജാഗ്രത സമിതി അംഗങ്ങള്‍, ബന്ധപ്പെട്ട വാര്‍ഡുമെമ്പര്‍ എന്നിവര്‍ ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാകുന്നത്. ഇവരിലാരെങ്കിലും അലംഭാവം കാണിക്കുമ്പോള്‍ തൊഴിലുറപ്പ് നടത്തിപ്പ് څവഴിപാടു' പോലെയാകുന്നു. ജാഗ്രത സമിതിയിലെ നാലില്‍ കുറയാത്ത അംഗങ്ങള്‍ പ്രവൃത്തി നടക്കുമ്പോള്‍ കുറഞ്ഞത് ഒരു പ്രാവശ്യവും പ്രവൃത്തി അവസാനിക്കുന്ന ദിവസവും അളവുകള്‍ പരിശോധിക്കുന്നതിന് പ്രവൃത്തിസ്ഥലം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കുമെന്ന് ഉറപ്പു വരുത്തിയാല്‍  അത് തൊഴിലാളികളെയും പ്രവൃത്തിസ്ഥലനേറ്റിനേയും സാങ്കേതിക ഉദ്യോഗസ്ഥന്‍മാരേയും ജാഗരൂകരാക്കുന്നതിന് ഇടയാക്കും.92 പ്രവൃത്തിസ്ഥലത്ത് അപകടം സംഭവിച്ച് പരിക്കുപറ്റുന്നവര്‍ക്ക്  എന്തു സഹായമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാവുക?തൊഴിലുറപ്പ് പണിസ്ഥലത്ത് പരിക്കു പറ്റുന്നവര്‍ക്ക്  സര്‍ക്കാര്‍ ആളുപത്രികളിലാണ് സൗജന്യ ചികത്സ നല്‍കേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍, രക്തം, എക്സറേ, സ്ക്കാനിംങ്ങ് മുതലായ ചെലവുകള്‍ക്കുളള തുക തൊഴിലുറപ്പ് പദ്ധതിയുടെ ഭരണചെലവില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ  ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും  അനുവാദമുണ്ട്. തൊഴിലുറപ്പ് പണിസ്ഥലത്ത് തൊഴിലാളികളായ മാതാപിതാക്കളോടൊപ്പം  എത്തുന്ന കുട്ടികള്‍ക്കും പരിക്കുപറ്റിയാല്‍ ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 93. തൊഴിലുറപ്പ് പ്രവൃത്തി  സ്ഥലത്ത് വെച്ച് സ്ഥിരമായ അംഗവൈകല്യമോ മരണമോ ഉണ്ടായാല്‍ എന്തു ആനൂകുല്യങ്ങളാണ് ലഭ്യമാവുക?തൊഴിലുറപ്പ് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളി മരണപ്പെടുകയോ പ്രവൃത്തിക്കിടയില്‍ പരിക്കുപറ്റി സ്ഥിരമായ അംഗവൈകല്യത്തിന് ഇടയാവുകയോ ചെയ്താല്‍ അനന്തരാവകാശികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നതോ ആം ആദ്മി ബീമായോജന പ്രകാരമുള്ളതോ ആയ എക്സ്ഗ്രേഷ്യാ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.94. എന്താണ് സോഷ്യല്‍ ആഡിറ്റ്?ഒരു പ്രവൃത്തിയുടെ നേരവകാശികളായ സാധാരണ ജനങ്ങള്‍  ആ പദ്ധതി അവലോകനം ചെയ്യുകയും, പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യല്‍ ആഡിറ്റ്. തൊഴിലുറപ്പ് പദ്ധതിയുടെ സവിശേഷതയാണ് സോഷ്യല്‍ ആഡിറ്റ്. തൊഴിലുറപ്പ് പദ്ധതിയില്‍ പണം ചെലവഴിച്ചത് ശരിയായ രീതിയിലാണോ, ലക്ഷ്യമിട്ട അവകാശങ്ങളും ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടോ, നിര്‍വഹണ രീതിയില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ, പ്രതീക്ഷിച്ച നേട്ടം പദ്ധതി മൂലം ഉണ്ടായിട്ടുണ്ടോ എന്നെല്ലാം ജനങ്ങള്‍ നേരിട്ട് പരിശോധിക്കുന്ന ജനകീയ പ്രക്രിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ആഡിറ്റ്. ആഡിറ്റ് നടത്താനുള്ള സോഷ്യല്‍ ആഡിറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നത് ഗ്രമസഭയാണ്. സോഷ്യല്‍ ആഡിറ്റ് ടീം രേഖകളും ഫയലുകളും  രജിസ്റ്ററുകളും പരിശോധിക്കുകയും പ്രവൃത്തി സ്ഥലങ്ങള്‍ നേരിട്ട് പരിശോധിച്ച് അളവുകള്‍ ഒത്തുനോക്കുകയും ചെയ്യുന്നു. പ്രത്യേകം വിളിച്ചുച്ചേര്‍ക്കുന്ന സോഷ്യല്‍ ആഡിറ്റ് ഗ്രാമസഭയിലാണ് സോഷ്യല്‍ ആഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത്.95 തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വര്‍ക്ക് ഫയലില്‍  എന്തെല്ലാം രേഖകളും വിവരങ്ങളുമാണ് സൂക്ഷിക്കേണ്ടത്? 1.തൊഴിലാവശ്യപ്പെട്ടതിന്‍റെ അപേക്ഷാഫാറങ്ങള്‍ 2.തൊഴിലനുവദിച്ച് നല്‍കിയത് രേഖാമൂലം അറിയിച്ചതിന്‍റെ പകര്‍പ്പ്. 3. .ഭരണാനുമതിയുടെയും സാങ്കേതികാനുമതിയുടെയും കോപ്പികള്‍4.എസ്റ്റിമേറ്റിന്‍റെ കോപ്പി. 5.പ്രൊജക്ട് മീറ്റിങ്ങിന്‍റെ വിവരങ്ങളും സൈറ്റ് ഡയറിയുടെ കോപ്പിയും. 6.പൂരിപ്പിച്ച മസ്റ്റര്‍ റോളുകള്‍. 7.ബില്ലുകള്‍,വൗച്ചറുകള്‍ ,വാല്യൂവേഷന്‍ സ്റ്റേറ്റ്മെന്‍റുകള്‍,പാര്‍ട്ട് ബില്ലു   കള്‍,ഫൈനല്‍ ബില്ലുകള്‍.8.പ്രവൃത്തി തുടങ്ങുന്നതിന് മുമ്പും നടക്കുമ്പോഴും പ്രവൃത്തി പൂര്‍ത്തീകരിച്ചുതിന് ശേഷവു    മുള്ള മൂന്ന് ഫോട്ടോകള്‍.9.ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ട്.10.വേജ്ലിസ്റ്റിന്‍റെ കോപ്പി.96. എന്താണ് ഇലക്ട്രോണിക് ഫണ്ട് മനേജ്മെന്‍റ് സംവിധാനം?ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഓണ്‍ലൈനായി ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ മുഖേന തൊഴിലുറപ്പ് പദ്ധതിയുടെ  ചെലവുകള്‍ അതാത് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് ഫണ്ട് മനേജ്മെന്‍റ് സംവിധാനം(ലഎങട). ഈ രീതി പ്രകാരം സംസ്ഥാനതലത്തിലുള്ള ഒരു കേന്ദ്രികൃത ബാങ്കില്‍ നിന്നും തൊഴിലാളികളുടെ  അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം വിതരണം നടത്തുന്നു.  ഇങ്ങനെ പണം വിതരണം നടത്തുന്നതിന് ചെക്കുകള്‍ക്കു പകരം വേജ്ലിസ്റ്റ് തയ്യാറാക്കി ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡുകള്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും അവരുടെ പ്രത്യേകം ഡോംഗിളുകളാണ് ഡിജിറ്റല്‍  സിഗ്നേച്ചറിനായി ഉപയോഗിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭരണചെലവുകള്‍ അടക്കം എല്ലാ ചെലവുകളും  ലഎങടലൂടെ നല്‍കാവുന്നതാണ്.97. ഒരു ഗ്രാമപഞ്ചായത്തില്‍ സൂക്ഷിക്കേണ്ട രജിസ്റ്റുകള്‍ ഏതെല്ലാമാണ്? 1. തൊഴില്‍ കാര്‍ഡ് അപേക്ഷ രജിസ്റ്റര്‍. 2.തൊഴില്‍ കാര്‍ഡ് രജിസ്റ്റര്‍. 3. പ്രവൃത്തി രജിസ്റ്റര്‍. 4.ആസ്തി രജിസ്റ്റര്‍. 5.തൊഴില്‍ രജിസ്റ്റര്‍. 6.മസ്റ്റര്‍ റോള്‍ രസിപ്റ്റ് രജിസ്റ്റര്‍  7.മസ്റ്റര്‍ റോള്‍ ഇഷ്യൂ രജിസ്റ്റര്‍. 8. സാധനഘടങ്ങളുടെ സംഭരണ രജിസ്റ്റര്‍. 9.ടെന്‍ഡര്‍ രജിസ്റ്റര്‍. 10.പരാതി രജിസ്റ്റര്‍.    11.ക്യാഷ് രജിസ്റ്റര്‍.98. തൊഴിലുറപ്പ് പദ്ധതിയില്‍ ڇസമന്വയംڈ അഥവാ കണ്‍വര്‍ജന്‍സിന്‍റെ  (ഇീി്ലൃഴലിരല) പ്രാധാന്യം എന്താണ്?വിവിധ സര്‍ക്കാര്‍ വികസന പദ്ധതികളുടെ വിവിധ ഘടകങ്ങളെ സമന്വയിപ്പിച്ചുക്കൊണ്ട് പരാമവധി സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുവാനും സ്ഥായിയായ വികസനം സാദ്ധ്യമാക്കുവാനും ലക്ഷ്യമിട്ടിട്ടുള്ള ഒരു പ്രക്രിയയാണ് കണ്‍വര്‍ജന്‍സ്. മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളാണല്ലോ  തൊഴിലുറപ്പ്  പദ്ധതിയില്‍ ഏറ്റെടുക്കുന്നത്. ഒരു പ്രവൃത്തിയുടെ വേതനഘടകം (ഘമയീൗൃ ഇീാുീിലിേ)  തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും സാധനഘടകം (ങമലേൃശമഹ ഇീാുീിലിേ)  മറ്റ് പദ്ധതികളുടെ പണം ചെലവഴിച്ചും സുസ്ഥിര ആസക്തികള്‍ സൃഷ്ടിക്കുന്നതിന് ڇസമന്വയംڈ ലക്ഷ്യമിടുന്നു. ആജീവിക, ബി.ആര്‍.ജി.എഫ്, പി.എം.ജി.എസ്.വൈ, സമ്പൂര്‍ണ്ണ ശുചിത്വം, ദേശീയ വനവത്ക്കരണം പദ്ധതി, ഐ.ഡബ്ല്യു.എം.പി, സംസ്ഥാന പദ്ധതികള്‍ എന്നിവയെല്ലാം തൊഴിലുറപ്പ് പദ്ധതിയുമായി സമന്വയിപ്പിച്ച്  നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.99. എന്താണ് ഒംബുഡ്സ്മാന്‍ ?തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും  മറ്റ് ഗുണഭോക്താക്കളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും, തര്‍ക്കങ്ങള്‍ പരിഹാരിക്കുന്നതിനും , ക്രമക്കേടും അഴിമതിയും  അന്വേഷിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും രൂപം കൊടുത്തിട്ടുള്ള ഒരു സംവിധാനമാണ് ഒംബുഡ്സ്മാന്‍. സമൂഹത്തിന്‍റെ അംഗീകാരവും ആദരവും ആര്‍ജ്ജിച്ചവരും സത്യസന്ധതയും ആത്മാര്‍ത്ഥതയും ജീവിതത്തില്‍  പുലര്‍ത്തുന്നവരുമായ  വ്യക്തികളെയാണ് ഒംബുഡ്സ്മാന്‍മാരായി നിയമിക്കുന്നത്. പൊതുഭരണം, വിദ്യാഭ്യാസം, നിയമം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ ചുരുങ്ങിയത് ഇരുപതു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുളളവരായിരിക്കണം ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍.100. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കാരണവാശാലും അനുവദനീയമല്ലാത്ത മൂന്നു കാര്യങ്ങളെന്തല്ലാമാണ്?  1. ഒരു കാരണവശാലും കോണ്‍ട്രാക്ടര്‍മാര്‍ പ്രവൃത്തി നടത്തരുത്. 2. ഒരു കാരണവശാലും  തൊഴില്‍ പകരം വെയ്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കരുത്.3 യന്ത്രങ്ങളോ വാഹനങ്ങളോ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവില്‍ വാങ്ങരുത്.   

കടപ്പാട്-സി വി ജോയി ,വയനാട്


 

3.46428571429
Jithu Jun 16, 2020 01:03 PM

തൊഴിലുറപ്പ് തൊഴിലാളികളെ ജോലി ചെയ്യാൻ സമ്മതിക്കാതെ പാർട്ടി പരിപാടികളിൽ വിളിച്ചു കൊണ്ട് പോകാമോ

വിനീഷ് Oct 21, 2017 02:27 PM

സ്വാകാര്യ ഭൂമിയിൽ പണി ചെയ്യുന്നതിന് വസ്തുവിന്റെ വിസ്തൃതി മിനിമം എത്ര വേണം

സുധീർ ബാബു ചുങ്കത്തറ Jul 09, 2017 03:32 PM

നിർദ്ധരരായതൊഴിലാളികൾക്ക് അവരുടെ വേദനം സമയബന്ധിതമായി നൽകുന്നതിന് താൽപര്യപെടുന്നു

പ്രജിത്ത് Dec 12, 2016 09:44 PM

തൊഴിലുറപ്പ് മോണിറ്ററിംഗ് കമ്മറ്റിയിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് അംഗമാകാമോ?'
ആശാ വർക്കർക്ക് അംഗമാകാമോ.. ?

റസിയാഷിബു Oct 05, 2016 09:55 PM

പ്രോജക്ട് മീറ്റിംഗ് നടത്തുന്നത് എത്ര ദിവസം മുമ്പ് തൊഴിലാളികളെ അറിയിക്കണം.അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും നടപടി നേരിടേണ്ടതായി വരുമോ. തൊഴിൽ ആവശ്യപ്പെട്ട് അപേക്ഷ കൊടുക്കുന്ന തൊഴിലാളി അറിവില്ലായ്മ മൂലം രസീത് ആവശ്യപ്പെടാതിരുന്നാൽ രസീത് കൊടുക്കാതെ അപേക്ഷ വാങ്ങുന്ന സെക്രട്ടറി എന്ത് നടപടി നേരിടേണ്ടി വരും.

shinoj cd May 21, 2016 02:23 PM

തൊഴിലുറപ്പ് പദ്ധതിയുമായ് ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ലളിതമായ ഭാഷയിലുള്ള വിവരണം വളരെ ഉപകാരപ്രദമായി

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top