മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് (25 എണ്ണം)

അംഗപരിമിതരായവര്‍ക്ക് പ്രത്യേകിച്ചും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങളും തെറാപ്പികളും അവരുടെ ഗ്രാമങ്ങളില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 6 ബ്ലോക്ക് പഞ്ചായത്തിന് 1 എന്ന തോതില്‍ 25 മൊബോല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്.

അട്ടപ്പാടിയില്‍ പ്രത്യേക ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഇപ്പോഴും ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റിന്‍റെ സേവനം ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയിലെ കോട്ടത്തറയിലുളള സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു സ്പെഷ്യല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതാണ്.

യൂണിവേഴ്സല്‍ ഡിസെബിലിറ്റി ഐഡന്‍റിറ്റി കാര്‍ഡ് (UDID).

അംഗപരിമിതരായ വ്യക്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സാര്‍വ്വത്രികമായി ഉപയോഗിക്കത്തക്കവിധം വളരെ വേഗത്തില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നതാണ്. അംഗപരിമിതരായ എല്ലാവര്‍ക്കും ഡഉകഉ കാര്‍ഡുകള്‍ നല്‍കുന്നതാണ്.

സ്വാവലംബന്‍ ഇന്‍ഷ്വറന്‍സ്.

അംഗപരിമിതരായ വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനുമായി ആരംഭിച്ചിട്ടുളള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി അര്‍ഹരായ എല്ലാവര്‍ക്കും എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. പ്രതിവര്‍ഷ ഗുണഭോക്തൃ വിഹിതമായ 357/- രൂപ ആദ്യ ഘട്ടത്തില്‍ അര്‍ഹരായ ഒരുലക്ഷം അംഗപരിമിതര്‍ക്കായി എസ്.ഐ.ഡി. നല്‍കുന്നതാണ്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസെബിലിറ്റി മാനേജ്മെന്‍റ് പദ്ധതി.

മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ സഹകരണത്തോടെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും പ്രത്യേകിച്ച് അംഗപരിമിതരെ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കുകയും ആവശ്യമുളളവര്‍ക്കായി പാലിയേറ്റീവ് കെയര്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്നതാണ്.