Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്)
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്)

ഈ സൊസൈറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ

1997ല്‍ ഒരു സൊസൈറ്റിയായി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.  2007 ല്‍  ആക്കുളത്തു നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന  ഈ സ്ഥാപനം ശ്രവണസംസാര ശേഷി കുറഞ്ഞവരുടെ പുനരധിവാസം ലക്ഷ്യമാക്കി അവര്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ കഴിഞ്ഞ 16 വര്‍ഷമായി നടപ്പിലാക്കിക്കെണ്ടിരിക്കുന്നു. ശ്രവണശേഷിക്കുറവ് കണ്ടുപിടിക്കാനും വിലയിരുത്തുവാനും യഥാസമയത്ത് തന്നെ ഇടപെട്ട് വേണ്ടുന്ന ചികിത്സാ സംവിധാനങ്ങള്‍ ഏപ്പെടുത്തുന്നതിനുമുള്ള സഡകര്യങ്ങള്‍ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. സാമൂഹ്യ നീതിവകുപ്പിനായുള്ള വാര്‍ഷിക ബഡ്ജറ്റില്‍ നിന്നും നിഷിന്റെ ചെലവുകള്‍ക്കായി പദ്ധതിവിഹിതം ലഭിച്ചുവരുന്നു.  നിഷിന് ചുവടെ സൂചിപ്പിക്കുന്ന കര്‍മ്മപരിപാടികളുമുണ്ട്.

1)    പ്രീ സ്‌കൂളും പേരെന്റഗൈഡന്‍സ് പരിപാടിയും
2)    ശ്രവണശാസ്ത്രപരമായ വിലയിരുത്തലും സംഭാഷണ പരിശീലനവും
3)    മന:ശാസ്ത്രവിഭാഗം
4)    ഇയര്‍മോള്‍ഡ് നിര്‍മ്മാണം
5)    സൈക്കോളജി, മെഡിക്കല്‍, ഫിസിക്കല്‍തെറാപ്പിവിഭാഗം
6)    ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സോഫ്റ്റ്‌വെയര്‍ വിഭാഗം)
7)    ഉന്നത വിദ്യാഭ്യാസത്തിനായുള്ള വിഭാഗം
8)    പുറമെ നിന്ന് ധനസഹായം ലഭിക്കുന്ന പദ്ധതികള്‍

പ്രീസ്‌കൂള്‍ ആന്റ് പേരന്റ് ഗൈഡന്‍സ് പ്രോഗ്രാം

2012 അദ്ധ്യയനവര്‍ഷം 40 പുതിയ പ്രവേശനമുള്‍പ്പെടെ ആകെ 96 കുട്ടികള്‍ നിഷില്‍ പ്രീസ്‌കൂള്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.  ഈ കുട്ടികളില്‍ 34 പേരുടെ രക്ഷിതാക്കള്‍ പൂര്‍ണ്ണമായ ഫീസ് നല്‍കി.  24 പേരുടെ രക്ഷിതാക്കള്‍ പകുതിഫീസും ബാക്കിയുള്ള 38 പൂര്‍ണ്ണ കുട്ടികളെ സൗജന്യമായും ഇവിടെ പഠിപ്പിച്ചു.  പ്രീസ്‌കൂളില്‍ നിന്നും 9 പേര്‍  ഈ വര്‍ഷം സംയോജിത പാഠ്യപദ്ധതിയില്‍ ചേര്‍ന്നു.  ഇപ്പോള്‍ പ്രീസ്‌കുളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സംയോജിത പാഠ്യപദ്ധതിയില്‍ പഠിക്കുന്ന  കുട്ടികളുടെ എണ്ണം 103 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

ശ്രവണശാസ്ത്രപരമായ വിലയിരുത്തലും സംഭാഷണപരിശീലനവും

ഓഡിയോളജിക്കല്‍ ഡിവിഷന്‍ ശ്രവണ ശേഷി വിലയിരുത്തലും സ്പീച്ച് ഡിവിഷന്‍ സംസാരശേഷി വിലയിരുത്തലും നടത്തിവരുന്നു.  4416 ശ്രവണശേഷി വിലയിരുത്തലില്‍ 3402 എണ്ണം പുതിയ കേസ്സുകളായിരുന്നു.  1515 സംസാരശേഷി വിലയുരുത്തലുകള്‍ നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ബി. എ. എല്‍. പി, എം. എ. എസ്. എല്‍. പി എന്നിവയില്‍ പ്രായോഗിക പരിശീലനം  നല്‍കുകുയും  ചെയ്യുന്നു.  ഇവിടെ ഇപ്പോള്‍ 459 കുട്ടികള്‍ സംഭാഷണതെറാപ്പിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. നാളിതുവരെ 28918 വിലയിരുത്തലുകള്‍  നടത്തിയതില്‍ ഇതിനായി 6635 പേര്‍ മൊത്തം ഫീസും നല്‍കിയിട്ടുണ്ട്.  7372 പേരില്‍നിന്നു പകുതിഫീസ് ഇടാക്കുകയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നു കണ്ടെത്തിയ 14911 പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി വിലയിരുത്തലുകള്‍ നടത്തുകയും ചെയതിട്ടുണ്ട്.
ഓഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാനത്തുടനീളം വിവിധ സംഘടനകളുടെ അപേക്ഷയിന്മേല്‍ അവരുടെ ആവശ്യകത ബോദ്ധ്യപ്പെട്ടും മനുഷ്യവിഭവങ്ങളുള്‍പ്പെടെയുള്ളവയുടെ  ലഭ്യത  അടിസ്ഥാനപ്പെടുത്തിയും ധാരാളം ക്യാമ്പുകള്‍ നടത്തി വരുന്നു.  ഈ ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫിന്റെയും കാര്യശേഷിയും പ്രവര്‍ത്തനപരിചയവും വര്‍ദ്ധിപ്പിക്കുകയും നിഷിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വിവിധ കോണുകളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കാനുമുതകുന്നു.

ഇയര്‍മോള്‍ഡ് നിര്‍മ്മാണം

ഓഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഇയര്‍മോള്‍ഡ് ലബോറട്ടറി ഇവിടെയുണ്ട്. എ എസ് എല്‍ പി വിദ്യാര്‍തഥികള്‍ക്ക് ക്ലിനിക്കല്‍ പ്രായോഗിക പഠനത്തിന്റെ ഭാഗമായി ഇയര്‍ മോള്‍ഡിംഗില്‍ പരിശീലനം നല്‍കിവരുന്നു.

മന:ശ്ശാസ്ത്രം, മെഡിക്കല്‍, ഫിസിക്കല്‍തെറാപ്പി

(i) മന:ശ്ശാസ്ത്രവിഭാഗം
മന:ശ്ശാസ്ത്രവിഭാഗം കേസുകള്‍ ഓഡിയോളജി സ്പീച്ച്‌തെറാപ്പി വിഭാഗത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നല്‍കുന്നത്. തുടര്‍പരിശോധനകള്‍ ആവശ്യമായ വിലയുരുത്തലുകള്‍ക്കു ശേഷം നിശ്ചയിക്കുന്നു.  മന:ശ്ശാസ്ത്രവിഭാഗം സാമൂഹ്യപരിശോധനാസെഷനുകളും റിലാക്‌സേഷന്‍ സെഷനുകളും സംഘടിപ്പിക്കുന്നു.  ഈ വിഭാഗത്തിനായി ഒരു മുഴുവന്‍ സമയ മന:ശ്ശാസ്ത്രജ്ഞന്‍, മൂന്ന് പാര്‍ട്ട് ടൈം മന:ശ്ശാസ്ത്രജ്ഞര്‍, ഒരു റിസര്‍ച്ച് അസിസ്റ്റന്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നു.  മന:ശാസ്ത്രവിഭാഗത്തിന്റെ സേവനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രീസ്‌കൂളിനു ലഭിക്കുന്നു.  കുട്ടികളുടെ പെരുമാറ്റരീതികള്‍ വിലയിരുത്തുക, ബുദ്ധിവികാസത്തിനായുള്ള വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുക, പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് വ്യക്തിഗത ചികിത്സ, അമ്മമാര്‍ക്കായി റിലാക്‌സേഷന്‍ സെഷനുകള്‍ എന്നിവ ക്യത്യമായി നടപ്പിലാക്കുന്നു.

(ii)  മെഡിക്കല്‍ സേവനങ്ങള്‍
മെഡിക്കല്‍ വിഭാഗത്തില്‍ പാര്‍ട്ട്‌ടൈം ഇ.എന്‍.ടി ഡോക്ടറുടെ സേവനം ലഭ്യമാണ്. എല്ലാ ശ്രവണശേഷിക്കുറവുള്ള കേസ്സുകളും ആദ്യമായി വൈദ്യശസ്ത്രക്രിയ സാധ്യതകള്‍ക്കായി പരിശോധിക്കുന്നു. ഇതു കൂടാതെ ഇ.എന്‍.ടി വിദഗ്ധ സ്പീച്ച് തെറാപ്പിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന കേസ്സുകളും പരിശോധിക്കുന്നതാണ്.

(iii) ഫിസിയേതെറാപ്പി സേവനങ്ങള്‍
പാര്‍ട്ട്‌ടൈം ഫിസിക്കല്‍തെറാപ്പിസ്റ്റിന്റെ സേവനമുപയോഗിച്ച് ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്മെന്റ്  പ്രവര്‍ത്തിച്ചു വരുന്നു. എ.എസ്.എല്‍.പി. ഡിപ്പാര്‍ട്ടുമെന്റ് നിര്‍ദ്ദേശിക്കുന്ന  കേസുകള്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റ് പരിശോധിച്ച് സ്പീച്ച് തെറാപ്പിയുടെ കാര്യക്ഷമത കൂടുതല്‍ ഫലപ്രദമാക്കുന്നു.  ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, വെള്ളി, എന്നീ മൂന്നു ദിവസം ഉച്ചവരെ ഫിസിയോതെറാപ്പി  നടത്തുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സോഫ്റ്റ് വെയര്‍ വിഭാഗം)

ശ്രവണ ന്യൂനതകളുള്ള കുട്ടികള്‍ക്കായുള്ള പാഠ്യസഹായ സോഫ്റ്റ്‌വെയറുകളും നിഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള മറ്റ് സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കലാണ് ഇവിടത്തെ പ്രധാന പ്രവര്‍ത്തനം.  
മലയാളത്തിലെയും ഇംഗ്‌ളീഷിലെയും അക്ഷരമാല പഠിക്കുന്നതിനുവേണ്ടിയുള്ള "അക്ഷരം പഠിക്കാം" "നല്ല കൈയ്യക്ഷരം" എന്നീ സി.ഡി കള്‍ ഇവിടെ വികസിപ്പിച്ചെടുത്തിട്ടണ്ട്. കൂടാതെ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി "ചിത്രത്താളുകള്‍", "പിക്‌ച്ചേഴ്‌സ് ഡിക്ഷനറി", എം.എല്‍.റ്റി.സി മലയാളം ലാംഗ്വേജ്, "കുഞ്ഞികഥകള്‍", "മിട്ടുവണ്ണാനും കൂട്ടുകാരും", എന്നീ സി.ഡികളും ഡ്രൈവിംഗ് ലൈസന്‍സ്  പരീക്ഷയ്ക്ക്  വേണ്ടിയുള്ള  സി.ഡി യും  തയ്യാറാക്കിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസത്തിനായുള്ള വിഭാഗം

(i) ഡിഗ്രി പ്രോഗ്രാം (ശ്രവണവൈകല്യമുള്ളവര്‍ക്കുള്ളത്)
കേള്‍വിക്കുറവുള്ള കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി 2008 അദ്ധ്യയനവര്‍ഷം മുതല്‍ തുടങ്ങിയ ബി.എസ്.സി കമ്പ്യട്ടര്‍ സയന്‍സ് (എച്ച്.ഐ), ബി.എഫ.എ (എച്ച്.ഐ) എന്നിവ പുരോഗമിച്ച് വരുന്നു.  ബി.എസ്. സി  ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 2011 - ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.  ബി. എഫ്. എ  ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ 2012-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

ജീവിത വിജയത്തിനായി മത്സരബുദ്ധിയോടെ മുന്നേറുന്ന സമൂഹത്തില്‍ ശ്രവണവൈകല്യത്താല്‍ ഉണ്ടാകുന്ന ആശയസംവേദനത്തിലെ അപാകതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് നിഷിന്റെ മോഡ്യൂള്‍ ടു ആഗ്മെന്റ് കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് എന്ന പ്രോഗ്രാം. വ്യത്യസ്തമായ മോഡ്യൂളുകളിലൂടെ  ആശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കി എഴുത്തിലും  ആശയവിനിമയത്തിലും മികവുള്ളവരായി ശ്രവണവൈകല്യമുള്ളവരെ മാറ്റുക എന്നതാണ് ഈ പ്രോഗ്രാമിന്റ് ലക്ഷ്യം. ഡിഗ്രി (എച്ച്.ഐ) പ്രോഗ്രാം ബാച്ചുകളിലെ  വിദ്യാര്‍ത്ഥി കള്‍ക്കായാണ്  ഇത് നടത്തുന്നത്.

(ii) ഡി ടി വൈ ഡി.എച്ച്.എച്ച് കോഴ്‌സ്
മൂന്നുവയസ്സിനുതാഴെ പ്രായമുള്ള കേള്‍വിക്കുറവുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍മാരുടെ സേവനം ആവശ്യമാണ്.  റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യുടെ അംഗീകാരത്തോടെ ഡിപ്‌ളോമ ഇന്‍ ടീച്ചിംഗ് യങ്ങ് ഡെഫ് ആന്റ് ഹാര്‍ഡ് ഓഫ് ഹിയറിംഗ് (DTYDHH) എന്ന കോഴ്‌സും നടത്തുന്നു. കേള്‍വിക്കുറവുള്ള കുട്ടികളുടെ പ്രീസ്‌കൂള്‍ പരിശീലകര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യതയാണ് ഈ ഡിപ്‌ളോമ.  25 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ് ഈ കോഴ്‌സ്.

(iii) ബി.എ.എസ്.എല്‍.പി/ എം.എ.എസ്.എല്‍.പി
ഓഡിയോളജിസ്റ്റ്, സ്പീച്ച് പതോളജിസ്റ്റ് എന്നീ തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവരുടെ ക്ഷാമമാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം.  നിഷില്‍ 2002 അദ്ധ്യയനവര്‍ഷം മുതല്‍ ബാച്ചിലര്‍ ഇന്‍ ആഡിയോളജി ആന്റ് സ്പീച്ച് ലംഗ്വേജ് പാത്തോളജി  കോഴ്‌സ് ആരംഭിച്ചു. കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോഴ്‌സിന്  റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. 25 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. നിഷില്‍ തന്നെ 2006 അദ്ധ്യയനവര്‍ഷംമുതല്‍ മാസ്റ്റര്‍ ഇന്‍ ആഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് കോഴ്‌സ് തുടങ്ങിയിട്ടുണ്ട്.  ആകെ സീറ്റിന്റെ എണ്ണം 10.

പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതികള്‍ (ഇ.എ.പി)

i)   മാനസികവികാസം പ്രാപിക്കാത്ത കുട്ടികള്‍ക്ക് പഠന സാമിഗ്രികള്‍
നിഷിന്റെ സോഫ്റ്റ് വെയര്‍ വിഭാഗം മാനസിക വികാസം പ്രാപിക്കാത്ത കുട്ടികള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനസാമഗ്രികള്‍ സി.ഡി.രൂപത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രോജക്ട് ഏറ്റെടുത്തു നടത്തി.  ഇത്തരം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകരുമായി ചര്‍ച്ച നടത്തിയശേഷമാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയത്.  സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള 27 സ്‌കൂളുകളില്‍നിന്നും ഇതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ശേഖരിച്ച് 2009-12 കാലയളവില്‍ ഇത്തരത്തില്‍ 5 സി. ഡി. കള്‍ നിര്‍മ്മിച്ചു നല്‍കി.

(ii)  ഗവേഷണപദ്ധതികള്‍
i) അണ്ടര്‍സ്റ്റാന്‍ഡിംഗ്  ദ ഡി എഫ് എന്‍ ബി മ്യൂട്ടേഷന്‍ മാപ്പ്  ഇന്‍ഓട്ടോ സോമല്‍ റിസ്സീവ് നോണ്‍  സിന്‍ഡ്രോം ഡഫ്‌നസ് ഫ്രം കേരള എന്നൊരു ഗവേഷണ പദ്ധതി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്‍ര്‍ ഫോര്‍ ബയോടെക്‌നോളജിയോട് ചേര്‍ന്ന് കൊണ്ട് കേരള സംസ്ഥാന സയന്‍സ്  ആന്റ് ടെക്‌നോളജിയ്ക്ക് സമര്‍പ്പിക്കുകയും 13.9 ലക്ഷം രൂപ ഇതിനായി അനുവദിച്ചു കിട്ടുകയും ചെയ്തു.
3 വര്‍ഷത്തിനകം പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതാണ്.

ii)  സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ഓഫ് സെഗ്വിന്‍ ഫോം ബോര്‍ഡ് ടെസ്റ്റ് ചില്‍ഡ്രന്‍ വിത്ത് ഹിയറിംഗ് ഇംപയര്‍മെന്റ് ഇന്‍ തിരുവനന്തപുരം എന്ന വിഷയത്തില്‍ പഠനം നടത്തുവാന്‍ എല്‍. ബി. എസ്. സെന്റര്‍   ഫോര്‍ സയന്‍സ്  ആന്റ്  ടെക്‌നോളജിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍  നിന്നും ധനസഹായം ലഭിച്ചു. ആദ്യ പടിയായി വിവരശേഖരണം ഇപ്പോള്‍  പുരോഗമിച്ചുവരുന്നു.

iii)  അഡിപ് സ്‌കീം   
കേന്ദ്രസക്കാരിന്റ് അസിസ്റ്റന്‍സ് റ്റു ഡിസേബിള്‍സ് പേഴ്‌സണ്‍സ് (അഡിപ് സ്‌കീം) പദ്ധതിപ്രകാരം സംസ്ഥാനത്തുടനീളം അഡിപ്‌സ്‌കീമിന്റെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലേയ്ക്കായി  51.57 ലക്ഷം  രൂപ  2012ല്‍ ലഭിച്ചു.               
iv)    ശ്രവണവൈകല്യമുള്ളവരുടെ പുനരധിവാസത്തിനായി സംസ്ഥാനാടിസ്ഥാനത്തിലുള്ള പദ്ധതി  
കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും നന്നേ ചെറുപ്പത്തില്‍ തന്നെ  ശ്രവണവൈകല്യങ്ങള്‍  കണ്ടുപിടിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  നവജാതശിശുക്കളുടെ ശ്രവണ പരിശോധന ഈ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു.  ഇതിനായി നിയോഗിക്കപ്പെട്ട നഴ്‌സുമാര്‍ക്ക് നിഷിലെ ജീവനക്കാര്‍ പരിശീലനം നല്‍കി വരുന്നു.  ഈ പദ്ധതി പ്രകാരം കൊല്ലം, കാസര്‍കോഡ്, പാലക്കാട് കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ പ്രോഗ്രാം ഫോര്‍  റീഹാലിബിറ്റേഷന്‍ ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റിസിന്റെ ധനസഹായം ലഭിക്കുന്നു.  ശ്രവണവൈകല്യം കണ്ടുപിടിക്കാനും കൂടാതെ ശ്രവണ ന്യൂനത വിലയിരുത്തുവാനുമുള്ള അത്യാധുനിക സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

ഡിസബിലിറ്റി ഇന്‍ഫര്‍മേഷന്‍ ലൈന്‍

വൈകല്യം അനുഭവിക്കുന്ന വ്യക്തികള്‍ക്കുള്ള പഠനസഹായം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ എന്നിവ അടക്കമുള്ള സമഗ്രമായ വിവരങ്ങള്‍ ഫോണിലൂടെ അറിയാന്‍ കഴിയുന്ന സംവിധാനമായ ഡിസബിലിറ്റി ഇന്‍ഫര്‍മേഷന്‍ ലൈന്‍ നിഷില്‍ സ്ഥാപിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് ആദ്യമായി ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഒരുക്കുന്നത് മുംബെയിലെ അലിയവര്‍ ജംഗ്‌നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിയറിംഗ് ഹാന്‍ഡികാപ്പഡ് ന്റെ സഹായത്തോടെയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വൈകല്യം അനുഭവിക്കുന്ന വ്യക്തികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍, യാത്രാബത്ത, ചികിത്സവിദ്യാഭ്യാസ സഹായം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെപ്പറ്റി ഗുണഭോക്താക്കള്‍ക്ക് ടെലഫോണ്‍ ചാര്‍ജ്ജില്ലാതെ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.  1800-425-3323 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഈ സേവനം പ്രവര്‍ത്തന സജ്ജമാണ്.

3.18181818182
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top