অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദാരിദ്ര്യം

ദാരിദ്ര്യം

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വികസന പാതയാണ് കേരളം ചരിത്രപരമായി പിന്തുടരുന്നത്. ഇന്ത്യന്‍ ശരാശരിയേയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ദാരിദ്ര്യത്തിന്റെ നിരക്ക് കേരളത്തില്‍ വളരെ കുറവാണ്. 2011-12-ലെ ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിലെ സമ്പൂര്‍ണ്ണ ദാരിദ്ര്യ അനുപാതം 12 ശതമാനത്തില്‍ കുറവാണ്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ കുറവാണ്. പാവപ്പെട്ടവരുടെ എണ്ണത്തിന്റെ അനുപാതത്തിലുണ്ടായ കുറവ് കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണത്തിന്റെ വിജയമാണ് പ്രതിഫലിപ്പിക്കുന്നത്. 1973-74-ല്‍ 59.74 ശതമാനം ആയിരുന്ന കേരളത്തിലെ ദാരിദ്ര്യത്തിന്റെ അനുപാതം 2011-12-ല്‍ 11.3 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ അനുപാതം ഇതേ കാലയളവില്‍ 54.88 ശതമാനത്തില്‍ (ഇത് കേരളത്തെ അപേക്ഷിച്ച് കുറവാണ്) നിന്നും 29.5 ശതമാനം മാത്രമായാണ് കുറഞ്ഞത്.

ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രദേശങ്ങളിലേയും ദാരിദ്ര്യത്തിന്റെ ആകസ്മികത കുറയ്ക്കുന്നതിന് കേരളം അതിവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1973-74 മുതല്‍ 2011-12 വരെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രദേശങ്ങളിലേയും ദാരിദ്ര്യ അനുപാതം യഥാക്രമം 59.19 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായും 62.74 ശതമാനത്തില്‍ നിന്നും 15.3 ശതമാനമായും കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇതേ കാലയളവില്‍ ദാരിദ്ര്യ അനുപാതത്തില്‍ ഉണ്ടായ കുറവ് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ യഥാക്രമം 56.44 ശതമാനത്തില്‍ നിന്നും 30.9 ശതമാനവും നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ 49.01 ശതമാനത്തില്‍ നിന്നും 26.4 ശതമാനവുമാണ്. ഭൂപരിഷ്കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെന്‍ഷന്‍ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികള്‍ എന്നിവ കേരളത്തിലെ ഗ്രാമ-നഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലേയും ഇന്ത്യയിലേയും 1973-74 മുതല്‍ 2011-12വരെയുള്ള സമ്പൂര്‍ണ്ണ ദാരിദ്ര്യ നിരക്ക് (രംഗരാജന്‍ റിപ്പോര്‍ട്ട് അനുസരിച്ച്) ചിത്രം I.7, അനുബന്ധം 1.23 എന്നിവയില്‍ നല്‍കുന്നു.

ചിത്രം 1.7
1973-74 മുതല്‍ 2011-12 വരെയുള്ള ഇന്ത്യയിലേയും കേരളത്തിലേയും പാവപ്പെട്ടവരുടെ അനുപാതം, ശതമാനത്തില്‍

അവലംബം: - പ്ലാനിംഗ് കമ്മീഷ൯, ഭാരത സർക്കാർ , 2014
(രംഗരാജൻ കമ്മിറ്റി റിപ്പോർട്ട് ) ദി എക്സ്പെർട് ഗ്രൂപ്പ് ടു റിവ്യൂ മെത്തഡോളജി ഫോർ മെഷർമെൻറ് ഓഫ് പോവർട്ടി , ഗവണ്മെന്റ് ഓഫ് ഇന്ത്യ , പ്ലാനിംഗ് കമ്മീഷൻ , ജൂൺ, 2014

സംസ്ഥാനത്ത് ഇപ്പോഴും നിരവധി ദരിദ്ര വിഭാഗങ്ങള്‍ ഉണ്ട്. കേരളത്തിലെ ദാരിദ്ര്യം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യതൊഴിലാളികള്‍, മണ്‍പാത്രമുണ്ടാക്കുന്നവര്‍, കൈത്തൊഴില്‍ക്കാര്‍ എന്നിങ്ങനെ ചില പ്രത്യേക സമുദായങ്ങളിലും സാമൂഹ്യ വിഭാഗങ്ങളിലുമാണ്. പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ നിരവധി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന/ഉപജീവനമാര്‍ഗ പദ്ധതികള്‍ അതാത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate