অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊഴില്‍ ജനസംഖ്യാ നിരക്കിലെ ലിംഗപദവി വ്യത്യാസം (WPR)

തൊഴില്‍ ജനസംഖ്യാ നിരക്കിലെ ലിംഗപദവി വ്യത്യാസം (WPR)

നഗര ഗ്രാമീണ പ്രദേശങ്ങളില്‍ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് പുരുഷന്മാരുടേതിനേക്കാള്‍ ശ്രദ്ധേയമായി കുറവാണ് ജില്ലകളില്‍ ഗ്രാമീണ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് ഏറ്റവും കുറവ് ഇടുക്കിയിലും (35 ശതമാനം) നഗര പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വയനാടുമാണ്. (23 ശതമാനം).രണ്ടു മേഖലകളിലും ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് മലപ്പുറത്താണ്. നഗര പ്രദേശങ്ങളില്‍ 5-ഉം ഗ്രാമങ്ങളില്‍ 7-ഉം (ശതമാനം). ഗ്രാമ പ്രദേശങ്ങളില്‍ 10 ശതമാനവും നഗര പ്രദേശങ്ങില്‍ 9 ശതമാനവുമായി കോഴിക്കോട് ജില്ല തൊട്ടടുത്തു തന്നെയുണ്ട്.സെന്‍സസും എന്‍.എസ്.എസ്.ഒ യും കാണിക്കുന്നത്, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറവാണെന്നാണ്, സ്ത്രീകള്‍ വീടുകളില്‍ ചെയ്യുന്ന അംഗീകാരം ലഭിക്കാത്ത ജോലികള്‍ കൂടി കണക്കാക്കുമ്പോള്‍, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വളരെ കൂടുതലാണെന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. വീട്ട് ജോലിയെക്കുറിച്ചുള്ള ധാരണയുടെ വിശാലതയ്ക്കുവേണ്ടി വളരെയധികം ശ്രമം നടക്കുന്നുണ്ടെങ്കിലും, ഡേറ്റയുടെ സൂക്ഷ്മ പരിശോധകരും (ഔദ്യോഗിക ഡേറ്റാ ശേഖരണം) സ്ത്രീകള്‍ തന്നെയും ആ ജോലിയുടെ പദവിയെക്കുറിച്ച് മനസ്സിലാക്കുന്നില്ല. കോഴിവളര്‍ത്തല്‍, അടുക്കളത്തോട്ടം, തയ്യല്‍ മുതലായ വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന, എന്നാല്‍ സാധാരണയായി വീട്ട് ജോലികള്‍ ചെയ്യുന്ന സ്ത്രീകളായി കണക്കാക്കപ്പെടുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും കുറഞ്ഞ വേതനത്തില്‍ ഔപചാരികമല്ലാത്ത ജോലികള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തവരുമായ സ്ത്രീകളുള്ള കേരളം പോലൊരു സംസ്ഥാനത്ത് വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ സഹായിക്കുന്ന സ്വയം തൊഴിലിന്റെ പങ്ക് വളരെ പ്രധാന്യമുള്ളതാണ്. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍, സ്വയം തൊഴിലിന് ധാരാളം അവസരമുണ്ടായിട്ടും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം വളരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ (എഫ്.എസ്.ഇ.ഡബ്ല്യൂ) ശതമാനം 36.4 ഉം നഗരമേഖലയിലേത് 36.3 ഉം ആണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം അരുണാചല്‍ പ്രദേശില്‍ 89.5 ഉം ഹിമാചല്‍ പ്രദേശില്‍ 87.9 ഉം നാഗാലാന്റില്‍ 94.9 ഉം സിക്കിമില്‍ 90.2 ഉം ആണ്. ഈ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വയം തൊഴില്‍ ചെയ്യുന്ന നിരക്ക് 35 ശതമാനത്തിനു മുകളിലാണ്.(എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട്, റൗണ്ട് 68).

തൊഴിലില്‍ ലിംഗപദവി അനുസരിച്ചുള്ള വിവരങ്ങളില്‍ നിന്നും സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ശരിയായ രൂപം ലഭിക്കുന്നതാണ്. കേരളത്തിലെ സ്ത്രീകളുടെ മേഖല തിരിച്ചുള്ള തൊഴില്‍ (പട്ടിക 4.3.10) കാണിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഒരു വലിയ അനുപാതം കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണെന്നാണ്. സേവന മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശതമാനം സ്ത്രീകളേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ വ്യവസായത്തില്‍, സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസം കാണുന്നില്ല. ഇത് എന്തുകൊണ്ടെന്നാല്‍ ഉല്പാദനക്ഷമത കുറഞ്ഞവയിലും കൈത്തറി, ഖാദി, കയര്‍, കശുവണ്ടി മുതലായ തൊഴില്‍ കൂടുതലായുള്ള പരമ്പരാഗത വ്യവസായത്തിലും ധാരാളം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതിനാലാണ്.

കേരളത്തിലെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ സ്ത്രീകളുടെ അംഗത്വം കാണിക്കുന്നത്, ചില പ്രത്യേക വ്യവസായങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്‍പ്പെടുന്നതായാണ്  താരതമ്യേന കുറഞ്ഞ വേതനമുള്ള പരമ്പരാഗത വ്യവസായങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, കശുവണ്ടി തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍ ഇവരുടെയിടയില്‍ സ്ത്രീകളുടെ പങ്കാളിത്തം യഥാക്രമം 95 ശതമാനം, 99 ശതമാനം എന്നിങ്ങനെയാണ്.

കേരളത്തില്‍ സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് അവരുടെ സാമ്പത്തികനില മോശമാക്കുകയും പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന തൊഴില്‍ എന്നത് കൂടിയാകുമ്പോള്‍ അവരുടെ സാമ്പത്തിക അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ധാരാളം സ്ത്രീകള്‍ ജോലി കണ്ടുപിടിക്കാനാവാതെ ജോലി അന്വേഷിച്ച് നില്‍ക്കുന്നവരാണ്. അടുത്ത കാലത്തായി തൊഴിലില്ലായ്മ നിരക്കും തൊഴില്‍ പങ്കാളിത്തനിരക്കും കുറഞ്ഞു വരുന്നതിന്റെ ഒരു കാരണം, കൂടുതല്‍ നാള്‍ തൊഴില്‍ കമ്പോളത്തില്‍ തൊഴിലിനുവേണ്ടി കാത്തിരുന്നിട്ട് അത് ലഭിക്കാതെ വരുന്നതിന്റെ നിരാശയുടെ ഫലമായി സ്ത്രീകള്‍ തൊഴില്‍ ശക്തിയില്‍ നിന്നും പുറത്താകുന്നതാണ്. ചില വിദഗ്ദ്ധര്‍ വാദിക്കുന്നത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയാനുള്ള കാരണം വീട്ടിലെ വരുമാനത്തിന്റെ വര്‍ദ്ധനവ് മൂലം തൊഴില്‍ ശക്തിയില്‍ നിന്നും സ്ത്രീകള്‍ പി൯വാങ്ങുന്നതിന്റെ ഫലമായിട്ടാണെന്നാണ്. എന്തായാലും ഇതിനെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധന ആവശ്യമാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate