অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളസംസ്ഥാന സഹകരണ തൊഴിലാളി പെന്‍ഷന്‍ ബോര്‍ഡ്

കേരളസംസ്ഥാന സഹകരണ തൊഴിലാളി പെന്‍ഷന്‍ ബോര്‍ഡ്

കേരള സംസ്ഥാന സഹകരണ ഉദ്യോഗസ്ഥ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പി.ഒ (പി)നം: 44/95/കോ.ഓപ്പ/ 14395 ല്‍രൂപീകൃതമായി.  കേരള സംസ്ഥാന സഹകരണ ബാങ്കിന്റേയും    ജില്ലാ സഹകരണ ബാങ്കിന്റേയും ഉദ്യോഗസ്ഥ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി, പി.ഒ.(പി)നം. 103/2005/കോഓപ്പ./ 290405 ലും സഹകരണ സംഘം രജിസ്റ്റാറുടെ പ്രവര്‍ത്തന നിയന്ത്രണത്തില്‍ വരുന്ന സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ ഉദ്യോഗസ്ഥ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പി.ഒ.(പി) 56/2003/220303 ലും നിലവില്‍ വന്നു.  തുടക്കത്തില്‍ ഇഡ പദ്ധതി സഹകരണ സംഘം നിയമം 1969 ന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകമാക്കിയിരുന്നു.   ഒരു പ്രത്യേക ചട്ടപ്രകാരം 2432003 ലെ  പി.ഒ.(പി)58/2003 ഉത്തരവിലൂടെ 111974 മുതല്‍ 361993 വരെയുള്ള കാലയളവില്‍ സഹകരണ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവായി.  ഈ ഉത്തരവ് പി.ഒ.(പി)105/2011 സഹ: തീയതി 982011 പ്രകാരം ഭേദഗതി വരുത്തിയിട്ടുണ്ട്.   വീണ്ടും സര്‍ക്കാര്‍ ഉത്തരവ്  പി.ഒ.(എം.എസ്)  44/2006/ എന്‍.ബി.ആര്‍ 19606 പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളെ പെന്‍ഷന്‍ സ്‌കീമില്‍ അംഗത്വമെടുക്കുന്ന അതിനുള്ള സാധ്യത വരുത്താനായി ഉദ്യോഗസ്ഥ പ്രൊവിഡന്‍ ഫണ്ട് മിസ്സല്ലേനിയസ് പ്രൊവിഷന്‍ ആക്ട് 1952 ല്‍ പ്രകാരം അംഗത്വമെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ സ്‌കീമിന്റെ ഭാഗമായുളള പെന്‍ഷന്‍ ഫണ്ടില്‍ അംഗമായിട്ടുള്ള സഹകരണ സംഘങ്ങളുടെ മാനേജ്‌മെന്റ് പെന്‍ഷന്‍ ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തിന്റെ 10% + ഡിഎ യും, സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ സഹകരണ ബാങ്കിന്റേയും കാര്യത്തില്‍ 12% വും പണം അടയ്‌ക്കേണ്ടതാണ്.
കേരള സ്റ്റേറ്റ് സഹകരണ ഉദ്യോഗസ്ഥ പെന്‍ഷന്‍ ഫണ്ടിന്റെ അധികാരം താഴെ പറയുന്ന 14 അംഗങ്ങളടങ്ങിയ കേരള സ്റ്റേറ്റ് സഹകരണ ഉദ്യോഗസ്ഥ പെന്‍ഷന്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
(a) ചെയര്‍മാന്‍ :  ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഒരാളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു.
(b)  13 അംഗങ്ങളെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.  അതില്‍ 6 പേര്‍ ഉദ്യോഗസ്ഥ പ്രതിനിധികളും, 7 പേര്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ്.


അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate