অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അനുയാത്ര പദ്ധതി നടപ്പാക്കി വരികയാണ്. അനുയാത്രയുടെ ഭാഗമായി മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ശാക്തീകരണം, കുട്ടികളിലെ കേഴ്വി വൈകള്യം പരിഹരിക്കുന്നതിനായി കാതോരം പദ്ധതി, അട്ടപ്പാടി, മാനന്തവാടി മേഖലകളില്‍ പ്രത്യേക ഡിസെബിലിറ്റി മാനേജ്മെന്‍റ് യൂണിറ്റുകള്‍, മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സെന്‍ററുകള്‍, ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, സ്പെഷ്യല്‍ അങ്കണവാടികള്‍, അപകടങ്ങള്‍ മൂലം ഉണ്ടാവുന്ന അംഗപരിമിതികള്‍ പ്രതിരോധിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അംഗപരിമിത മേഖലയില്‍ നിരവധി വികസന, ക്ഷേമ, സേവന പദ്ധതികള്‍ വിവിധ വകുപ്പുകളും, സ്ഥാപനങ്ങളും സംഘടനകളും നടപ്പാക്കി വരുന്നുണ്ട്. ഇത്തരം പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനായി വിവിധ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒരു ഹെല്‍പ് ലൈനിലൂടെ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനം അനുയാത്രയുടെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിക്കുകയാണ്. 1800 120 1001 എന്ന അനുയാത്ര ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലൂടെ അംഗപരിമിതമേഖലയിലെ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസവും ലഭ്യമാവുന്നതാണ്.

അനുയാത്ര ഹെല്‍പ് ലൈനിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം 8/2/2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂജപ്പുരയിലുളള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കാര്യാലയത്തില്‍ വച്ച് ബഹു. സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പുമന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഉദ്ഘാടനചടങ്ങില്‍ ബഹു. എം.എല്‍.എ. ശ്രീ. ഒ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിച്ചു, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. ബിജു പ്രഭാകര്‍ ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ശ്രീ. പി.ബി. നൂഹ് ഐ.എ.എസ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. ഷീബാ ജോര്‍ജ്ജ് ഐ.എ.എസ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, അംഗപരിമിതർക്കുള്ള സംസ്ഥാന കമ്മീഷണർ ആന്‍റ് എക്സ് ഒഫിഷ്യോ സെക്രട്ടറി ഡോ. ജി ഹരികുമാർ,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജയചന്ദ്രൻ കെ തുടങ്ങിയവര്‍ പങ്കെടുക്കുത്തു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate