অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഈ കമ്മീഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബാലാവകാശം സംരക്ഷിക്കാൻ നിലവിലെ നിയമങ്ങൾ പരിശോധിച്ച് അവലോകനം നടത്തുക, കുട്ടികളുടെ അവകാശ ലംഘനം നടന്നത് അന്വേഷിക്കുക, കുട്ടികളുടെ അവകാശങ്ങളുടെ പൂർണ്ണ സ്വാതന്ത്ര്യത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടു പിടിക്കുക, വസ്തുതകൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുക എന്നിവ കമ്മീഷന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളാണ്. 2016-17 കാലയളവിൽ, 2,512 പരാതികൾ കമ്മീഷന് ലഭിച്ചു. ഇതിൽ 1138 പരാതികൾക്ക് പരിഹാരം കണ്ടു. പരിഹാരം കണ്ട പരാതികളിൽ 118 എണ്ണം പോക്സോ ആക്ടുമായി ബന്ധപ്പെട്ടതും, 128 എണ്ണം ആർ.റ്റി.ഇമായും ബാക്കിയുള്ളത് കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ടതുമാണ്.

ദത്തെടുക്കൽ സേവനങ്ങൾ

കേരളത്തിൽ 18 പ്രത്യേക ദത്തെടുക്കൽ ഏജൻസികളും, രാജ്യാന്തര ദത്തെടുക്കലിന് നേതൃത്വം കൊടുക്കുന്ന 5 അംഗീകൃത ദത്തെടുക്കൽ ഏജൻസികളും ലൈസൻസുള്ള മറ്റ് 20 ദത്തെടുക്കൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 2013-14 മുതൽ 2016-17 വരെ, 613 രാജ്യത്തിനകത്തുളള ദത്തെടുക്കലും 53 രാജ്യാന്തര ദത്തെടുക്കലും നടന്നു. 2016-17-ൽ കേരളത്തിൽ 136 കുട്ടികളെ ദത്തെടുത്തു. ഇതിൽ 67 പേർ പെണ്‍കുട്ടികളാണ്

ചൈൽഡ് ലൈൻ സേവനങ്ങൾ

അപകടാവസ്ഥയിൽപ്പെട്ട കുട്ടികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടോൾഫ്രീ ടെലിഫോണ്‍ (1098)സേവനമാണ് ചൈൽഡ് ലൈൻ. ഇൻഡ്യയിൽ 278 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. കേരളത്തിൽ 15 സ്ഥലത്ത് (ഗ്രാമങ്ങളിൽ 3-ഉം, നഗരങ്ങളിൽ - 12 ഉം) ഈ സംവിധാനം പ്രവർത്തിക്കുന്നു. സർക്കാരിത സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.




© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate