1980 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമ സംഘം ആക്റ്റ്, 1985ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്റ്റ്, 1986 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. മത്സ്യബോര്‍ഡിലെ ഫിഷറീസ് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന മത്സ്യത്തൊഴിലാളി പട്ടികയില്‍ പേരുള്ളവരും വിഹിതമടച്ച് അംഗത്വം സ്വീകരിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
മത്സ്യത്തൊഴിലാളി പട്ടിക
ഉപജീവനത്തിന് മുഖ്യ തൊഴിലായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയും, മരിച്ചുപോകുന്നവരുടെ ഭാര്യമാരേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. എല്ലാ വര്‍ഷവും സെപ്തംബര്‍ 1 ാ ം തീയതി ഫിഷറീസ് ഓഫീസര്‍മാര്‍ പട്ടിക പ്രസിദ്ധപ്പെടുത്തുന്നു. ആഗസ്റ്റ്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങള്‍ ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷാഫോറങ്ങള്‍ ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷാഫോറങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധത്തില്‍ കൊടുത്തിരിക്കുന്നു.
വിഹിതം
മത്സ്യബോര്‍ഡിലേക്കുള്ള വിഹിതം കൃത്യമായി അടയ്ക്കുന്നവര്‍ക്കാണ് ക്ഷേമാനുകൂല്യം ലഭിക്കുന്നത്. 1986 മുതല്‍ 1999 ഒക്‌ടോബര്‍ വരെ പ്രതിവര്‍ഷം 30 രൂപയും 1999 മുതല്‍ 50 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം/വഞ്ചി/കട്ടമരം/വല എന്നിവയുടെ അംശാദായവും ഫിഷറീസ് ഓഫീസില്‍ അടച്ച് രസീത് വാങ്ങേണ്ടതാണ്.
പാസ്സ്ബുക്ക്
തൊഴിലാളിയുടെ ഫോട്ടോ ഒട്ടിച്ചിട്ടുള്ളതും ശരിയായ ജനനത്തീയതി ഉള്‍പ്പെടെ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുള്ള ഒരു പാസ്സ്ബുക്കില്‍ വിഹിതം അടയ്ക്കുന്നതിന്‍റെ വിശദാംശങ്ങള്‍ വരവ് വച്ച് സൂക്ഷിക്കേണ്ടതാണ്.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
10-9-1986 മുതല്‍ ആരംഭിച്ച ഒരു പദ്ധതിയാണിത്. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളേയും ഈ പദ്ധതി പ്രകാരം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. പ്രത്യേകം പ്രീമിയം തുക ഈടാക്കുന്നില്ല. ഗ്രൂപ്പ് ഇന്‍ഷുറന്‍സ്പദ്ധതി പ്രകാരം അപകട മരണത്തിനും, മത്സ്യബന്ധനത്തിനിടയില്‍ കാണാതാകുന്നവരുടെ ആശ്രിതര്‍ക്കും, സ്ഥിരവും പൂര്‍ണ്ണവുമായ അവശതക്ക്1 ലക്ഷം രൂപയും, സ്ഥിരവും ഭാഗികവുമായ അവശതക്ക് 1,50,000 രൂപയും നല്‍കിവരുന്നു.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി തൃശ്ശൂര്‍ ബ്രാഞ്ച് മുഖേന 7-12-2011 മുതല്‍ ഒരു വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിച്ച നിരക്കില്‍ ഇന്‍ഷുറസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്.
- അപകടം മൂലം 24 മണിക്കൂറിലധികം ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയ്ക്ക് ചികിത്സാ ധനസഹായം: പരമാവധി 20000/ രൂപ.
- മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസസഹായം: 5000 രൂപ പ്രകാരം പരമാവധി 10,000 രൂപ.
- ശവസംസ്ക്കാര ചടങ്ങിന് ധനസഹായം: 2000 രൂപ (പരമാവധി)
മത്സ്യബന്ധന സമയത്തോ തൊട്ട്പിന്നാലെയോ അപകടം കൊണ്ടല്ലാതെ ഉണ്ടാകുന്ന മരണത്തിന് ആശ്രിതര്‍ക്ക് ധനസഹായം മത്സ്യബന്ധന സമയത്തോ തൊട്ട് പിന്നാലെയോ അപകടം കൊണ്ടല്ലാതെ ആകസ്മിക കാരണങ്ങളാല്‍ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായമായി 20,000/രൂപ നല്‍കിവരുന്നു. ഈ സഹായം 1-4-1999 വരെ 15,000 രൂപ ആയിരുന്നു.
വിവാഹ ധനസഹായം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് സൗജന്യ ധനസഹായമായി 1500/ രൂപ നല്‍കിവരുന്നു. ധനസഹായതുക 5000/ രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും, വിധവയായ മാതാവിനും ധനസഹായം ലഭിച്ചിട്ടില്ലാത്ത പെന്‍ഷണര്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍
60 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബോര്‍ഡില്‍ നിന്ന് വാര്‍ദ്ധക്യകാല പെന്‍ഷനായി പ്രതിമാസം 400/ രൂപ നല്‍കുന്നു. 1-7-1996 മുതല്‍ 100 രൂപയും 1-4-2000 മുതല്‍ 120 രൂപയും ആയിരുന്നു പെന്‍ഷന്‍. 2011 ഫെബ്രുവരി മുതല്‍ വരുമാന പരിധി ഒഴിവാക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
ആശ്രിതരുടെ മരണാനന്തര ചിലവുകള്‍ക്ക് ധനസഹായം
മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ മരണപ്പെടുമ്പോള്‍ ശവസംസ്ക്കാരത്തിനും അതിനോടനു ബന്ധിച്ചുള്ള ചെലവുകള്‍ക്കുമായി മത്സ്യത്തൊഴിലാളിക്ക് നല്‍കുന്ന സഹായമാണിത്. ആശ്രിതരുടെ മരണാനന്തര ചിലവുകള്‍ക്കായി 600/ രൂപ നല്‍കുന്നു.
അപകടം മൂലമുണ്ടാകുന്ന താല്‍ക്കാലിക അവശതക്ക് ധനസഹായ പദ്ധതി
അപകടം മൂലം ചുരുങ്ങിയത് 7 ദിവസത്തേക്കെങ്കിലും ചികിത്സാര്‍ത്ഥം തൊഴില്‍ ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഈ പദ്ധതി പ്രകാരം പരമാവധി 500/ രൂപ ധനസഹായം നല്‍കിവരുന്നു.
മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ആശ്രിതര്‍ക്ക് ധനസഹായം :
60 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്ത്യുന്മുഖ മത്സ്യത്തൊഴിലാളി ഏത് സാഹചര്യത്തില്‍ മരിച്ചാലും ആശ്രിതര്‍ക്ക് 5000/ രൂപ സൗജന്യമായി ധനസഹായം നല്‍കുന്നു. നിയമാനുസൃത ആശ്രിതര്‍ ഇല്ലാത്തപക്ഷം മരണാനന്തര ചിലവുകള്‍ വഹിച്ച ആള്‍ക്ക് 1000/ രൂപ ധനസഹായമായി നല്‍കുന്നു.
എസ്.എസ്.എല്‍.സി.ക്യാഷ് അവാര്‍ഡ്
മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ സംസ്ഥാന തലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ + ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥിക്ക് 5,000 രൂപയും, 9 എ+ നേടുന്ന വിദ്യാര്‍ത്ഥിക്ക് 4000 രൂപയും, 8 എ+ നേടുന്ന വിദ്യാര്‍ത്ഥിക്ക് 3000 രൂപയും നല്‍കിവരുന്നു. കൂടാതെ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് 3000 രൂപയും നല്‍കുന്നുണ്ട്.
കുടുംബ സംവിധാന പദ്ധതി
ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഭര്‍ത്താവോ, ഭാര്യയോ കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയമായാല്‍ തുടര്‍ന്നുള്ള ശൂശ്രൂഷകള്‍ക്ക് 500 രൂപ ധനസഹായം നല്‍കിവരുന്നു.
മാരക രോഗ ചികിത്സാ പദ്ധതി
മാരക രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നീ രോഗങ്ങളുടെ ചികിത്സക്കുള്ള ധനസഹായമായി 50,000/ രൂപയും തളര്‍വാതത്തിന് 12,000/ രൂപയും, മാനസികരോഗത്തിന് 5,000/ രൂപയും പരമാവധി ധനസഹായമായി നല്‍കുന്നുണ്ട്. മത്സ്യബോര്‍ഡില്‍ അംഗത്വമെടുത്ത് 5 വര്‍ഷം തുടര്‍ച്ചയായി വിഹിതമടച്ചാലേ അംഗങ്ങള്‍ക്ക് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയുള്ളൂ.
ചെയര്‍മാന്‍സ് റിലീഫ് ഫണ്ട്
പ്രതീക്ഷിതമായുണ്ടാകുന്ന കടങ്ങള്‍, കാലവര്‍ഷക്കെടുതികള്‍ എന്നിവ മൂലം ജീവനും, സ്വത്തിനും നഷ്ടം സംഭവിക്കുന്നവര്‍ക്ക് അടിയന്തിര ദുരിതാശ്വാസ ധനസഹായമായി 5,000/ രൂപ (കഷ്ടനഷ്ടങ്ങളുടെ സ്വഭാവമനുസരിച്ച്) ധനസഹായം നല്‍കുന്നു.
ബോര്‍ഡിന്‍റെ പ്രത്യേക ധനസഹായം
പദ്ധതി മാര്‍ഗ്ഗരേഖകള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയില്ലെങ്കിലും ശോചനീയവസ്ഥയും, കുടുംബത്തിന്‍റെ പരിതസ്ഥിതി, മാനുഷിക പരിഗണന എന്നിവ കണക്കിലെടുത്ത് ക്ഷേമനിധി ബോര്‍ഡ് തീരുമാന പ്രകാരം പ്രത്യേക ധനസഹായങ്ങളും നല്‍കി വരുന്നു.
പ്രസവ ശുശ്രൂഷക്കുള്ള ധനസഹായ പദ്ധതി
മത്സ്യത്തൊഴിലാളി വനിതകള്‍ക്കും, മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്കും അവരുടെ ആദ്യത്തെ രണ്ട് പ്രസവ ശൂശ്രൂഷക്കുള്ള ധനസഹായമായി 750/ രൂപ വീതം നല്‍കുന്നു.
ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി
മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപുരോഗതിക്കുള്ള ഒരു പ്രോത്സാഹന പദ്ധതിയാണിത്. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി (+2) പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ+ ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു 5000/ രൂപയും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ എല്ലാ എ+ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും 5,000/ രൂപ വീതം കാഷ് അവാര്‍ഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കിവരുന്നു. ,
മത്സ്യത്തൊഴിലാളികളുടെ ബോധവല്‍ക്കരണ പരിപാടി
മത്സ്യബോര്‍ഡ്, മത്സ്യ വകുപ്പ്, മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങള്‍ ബോധവല്‍ക്കരിക്കുന്നതിന് നടപ്പിലാക്കി വരുന്ന വികസന ക്ഷേമ പരിപാടികളെ കുറിച്ച് മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ അറിവ് നല്‍കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നു. വീഡിയോ കാസറ്റുകള്‍, പാംഫ്‌ലെറ്റുകള്‍, എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഭവന സന്ദര്‍ശനം, കോര്‍ണര്‍ യോഗങ്ങള്‍, സെമിനാറുകള്‍ എന്നിവ മുഖേന ബോധവല്‍ക്കരണ പരിപാടി നടപ്പിലാക്കുന്നു.
വിധവാ പെന്‍ഷന്‍
മത്സ്യബോര്‍ഡില്‍ അംഗത്വമെടുത്ത് വിഹിതമടച്ച ശേഷം വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഒരു ഗഡുപോലും വാങ്ങുന്നതിന് മുമ്പായി മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്ക് പ്രതിമാസം 400/ രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നു.
കായിക വിനോദ മത്സരത്തില്‍ പ്രശസ്ത വിജയം നേടുന്നവര്‍ക്ക് പാരിതോഷികം
ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10000/ രൂപ
രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 8000/ രൂപ
മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000/ രൂപ
സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് 5000/ രൂപ
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 8000/ രൂപ
രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5000/ രൂപ
മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3000/ രൂപ
സംസ്ഥാന തലത്തില്‍ :
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000/ രൂപ
രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3000/ രൂപ
മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2000/ രൂപ
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3000/ രൂപ
രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2000/ രൂപ
മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1000/ രൂപ
ക്രാഫ്റ്റ് ഇന്‍ഷുറന്‍സ്
വള്ളങ്ങള്‍ക്കും, എഞ്ചിനും ഇന്‍ഷുറന്‍സ് പരിരക്ഷ (പ്രീമിയം തുക നിശ്ചിത വിലയുടെ 5% വും 75% സര്‍ക്കാരും ബാക്കി 25% ഉടമയും ചേര്‍ന്ന് നല്‍കിവരുന്നു) കടലിലെ ദുരന്തത്തില്‍ യാനവും, എഞ്ചിനും,വലയുംനഷ്ടപ്പെടുകയാണെങ്കില്‍ വലയ്ക്ക് 20,000/ രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്ക് മുന്നോടിയായി പരിശീലനം നല്‍കുന്ന പദ്ധതി.
ഈ പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രകാരം സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കുന്നു.
SSLC മാത്രമുള്ള സ്‌ക്കൂള്‍ 10,000/ രൂപ
SSLC യും +2 ഉള്ള സ്‌ക്കൂള്‍ 20,000/ രൂപ വീതം.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കായിക വിദ്യാഭ്യാസത്തിന് ധനസഹായം
ഈ പദ്ധതി പ്രകാരം തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കായിക വിദ്യാഭ്യാസ
ധനസഹായമായി 2,000/ രൂപ വരെ നല്‍കുന്നു.
അനുബന്ധത്തൊഴിലാളി ക്ഷേമപദ്ധതി.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
അപകടം മൂലം മരണമടയുന്ന അനുബന്ധത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 3,00,000/ രൂപയും, അപകടം മൂലം സ്ഥിരവും പൂര്‍ണ്ണവുമായ അവശതയനുഭവിക്കുന്നവര്‍ക്ക് 3,00,000 രൂപയും സ്ഥിരവും ഭാഗികവുമായ അവശതയനുഭവിക്കുന്നവര്‍ക്ക് 1,50,000/ രൂപയും നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള എല്ലാ അനുബന്ധത്തൊഴിലാളികളേയും ഈ പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് പ്രത്യേകമായി പ്രീമിയം ഒന്നും ഈടാക്കുന്നില്ല.
- അപകടം മൂലം 24 മണിക്കൂറിലധികം ആശുപത്രിയില്‍ കിടത്തിയുള്ളചികിത്സക്ക് പരമാവധി: 500 രൂപ പ്രകാരം
- മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പരമാവധി: 10,000 രൂപ.
- ശവസംസ്ക്കാര ചടങ്ങിന് ധനസഹായം പരമാവധി: 2000 രൂപ
വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി
60 വയസ്സ് പൂര്‍ത്തിയാകുന്ന അനുബന്ധത്തൊഴിലാളികള്‍ക്ക് പ്രതിമാസം 400/ രൂപ വീതം പെന്‍ഷന്‍ നല്‍കി വരുന്നു. 1-4-11 മുതല്‍ക്ക് പെന്‍ഷന്‍ തുക 300/ രൂപയില്‍ നിന്നും 400/ രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
3. അനുബന്ധത്തൊഴിലാളികളുടെ മരണത്തിന് ആശ്രിതര്‍ക്ക് ധനസഹായം
മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ വിഹിതം അടച്ച് വരുന്ന മത്സ്യബന്ധന അനുബന്ധത്തൊഴിലാളി ഏതു സാഹചര്യത്തില്‍ മരിച്ചാലും മറ്റു പദ്ധതികള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയില്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് 5,000/ രൂപ ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്.
പ്രസവ ശൂശ്രൂഷക്ക് ധനസഹായത്തിനുള്ള പദ്ധതി
മതത്സ്യയബന്ധന അനുബന്ധത്തൊഴിലാളിയായി അംഗത്വമെടുത്തിട്ടുള്ള സ്ത്രീ തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികളുടെ ഭാര്യമാര്‍ക്കും പ്രസവ ശുശ്രൂഷക്ക് 750 / രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്
എസ്.എസ്.എല്‍.സി.ക്യാഷ് അവാര്‍ഡ്
മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ സംസ്ഥാന തലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ + ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥിക്ക് 5,000 രൂപയും, 9 എ+ നേടുന്ന വിദ്യാര്‍ത്ഥിക്ക് 4000രൂപയും, 8 എ+ നേടുന്ന വിദ്യാര്‍ത്ഥിക്ക് 3000 രൂപ വീതവും നല്‍കിവരുന്നു. കൂടാതെ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് 3000 രൂപയും നല്‍കുന്നു.
രോഗ ചികിത്സാ ധനസഹായം
അനുബന്ധത്തൊഴിലാളികളുടെ രോഗചികിത്സക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി 21-5-2002 മുതല്‍ പ്രാബല്യത്തില്‍ വരികയുണ്ടായി. താഴെ പറയുന്ന രോഗങ്ങള്‍ക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.ഹൃദ്രോഗം, വൃക്കരോഗം, ക്യാന്‍സര്‍ (പരമാവധി 25,000 രൂപ), തളര്‍വാതം, സ്വബോധം നഷ്ടപ്പെട്ട മാനസിക രോഗി (പരമാവധി 10,000 രൂപ), വനിതാ അനുബന്ധത്തൊഴിലാളിക്ക് ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്ക് (പരമാവധി 5,000 രൂപ).
അനുബന്ധത്തൊഴിലാളികള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി
വിഹിതം കുടിശ്ശിക കൂടാതെയുള്ള അനുബന്ധത്തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് സൗജന്യ ധനസഹായമായി ഈ പദ്ധതി പ്രകാരം 1500 രൂപ നല്‍കുന്നു.
കുടുംബസംവിധാന പദ്ധതി
അനുബന്ധത്തൊഴിലാളി കുടുംബത്തിലെ ഭര്‍ത്താവോ, ഭാര്യയോ കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയമായാല്‍ അതിനെ തുടര്‍ന്നുള്ള ശുശ്രൂഷക്ക് 500 രൂപ ധനസഹായമായി ഈ പദ്ധതിപ്രകാരം നല്‍കുന്നു.
ബോര്‍ഡിന്‍റെപ്രത്യേക ധനസഹായം
ഈ പദ്ധതി പ്രകാരം 20-11-12 വര്‍ഷത്തില്‍ 6 പേര്‍ക്ക് 45000/ രൂപ വിതരണം ചെയ്തിട്ടുണ്ട്.
10. ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി
ബോര്‍ഡ് ഓഫ് ഹയര്‍-സെക്കണ്ടറി (+2 ) പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ+ ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000/ രൂപയും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ+ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000/ രൂപ വീതം കാഷ് അവാര്‍ഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.