Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം 1996 ല്‍ ആരംഭിച്ചു. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 10 രൂപ നേരിട്ടും തൊഴിലുടമകളുടെ കീഴിലുള്ളവര്‍ക്ക് 5 രൂപ തൊഴിലുടമ വിഹിതവും 10 രൂപ തൊഴിലാളി വിഹിതവും ചേര്‍ത്ത് 15 രൂപ വീതം തൊഴിലുടമയില്‍ കൂടിയുമാണ് ഇതിന്റെ അംശാദായം അടയ്‌ക്കേണ്ടത്.

ആനുകൂല്യങ്ങള്‍

i) പെന്‍ഷന്‍ : മിനിമം 400/ രൂപ. മിനിമം സര്‍വ്വീസിന് മേല്‍വരുന്ന ഓരോ  വര്‍ഷ അധിക സര്‍വ്വീസിനും 20/ രൂപ ക്രമത്തില്‍ പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവ് നല്‍കന്നു.
ii) കുടുംബപെന്‍ഷന്‍ : മിനിമം പെന്‍ഷന്‍ തുക

iii) അവശതാ പെന്‍ഷന്‍ : മിനിമം പെന്‍ഷന്‍ തുക
iv) വിവാഹ ധനസഹായം : 2000/ രൂപ (അംഗങ്ങളായ പുരുഷന്‍മാര്‍ക്ക്
1000/ രൂപ)
v) പ്രസവ ധനസഹായം : 2000/ രൂപ
vi) ചികിത്സാ ധനസഹായം : മാരകരോഗങ്ങള്‍ക്കോ ശസ്ത്രക്രിയയ്‌ക്കോ
പരമാവധി 5000/ രൂപ മാരകമല്ലാത്ത
അസുഖങ്ങള്‍ക്ക് 1000/ രൂപ
vii) മരണാനന്തര സഹായം 10,000/ രൂപ
viii) സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡ്
a. എസ്.എസ്.എല്‍.സി  1000/
b. പ്ലസ് വണ്‍/പ്ലസ് ടു  1000/
c. ബി.എഡ് (ആ.ഋറ)   700/
d ഐ.ടി.ഐ / ഐ.ടി.സി  600/
e. ഡിഗ്രി കോഴ്സ്   1000/
f. പി.ജി. കോഴ്സ്   2000/
g. പ്രൊഫഷണല്‍ കോഴ്സ്  5000/
h. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കോഴ്സ് 4000/
ix) അംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ക്കും
ശവസംസ്കാരത്തിനുമായി ആശ്രിതര്‍ക്ക് 1000/രൂപ
നല്കുന്ന ധനസഹായം
കുറഞ്ഞത് 3 വര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധിയില്‍ അംഗമായവര്‍ക്കു മാത്രമേ പെന്‍ഷന്‍, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവ ലഭിക്കുകയുള്ളൂ. പ്രസവാനുകൂല്യം, സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡ് എന്നീ ആനുകൂല്യങ്ങള്‍ക്ക് കുറഞ്ഞത് 1 വര്‍ഷം സര്‍വ്വീസ് ഉണ്ടായിരിക്കേണ്ടതാണ്.

3.07692307692
മോഹനൻ .സി. ചെക്കിയിൽ ഹൗസ് Jun 01, 2020 02:36 PM

എന്റെ പെൻഷൻസംബന്ധിച്ച് മസ്റ്ററിങ് നടത്തിയെങ്കിലും ആയത് പരാജയമാണെന്ന റിപ്പോർട്ട് ജില്ലാ ക്ഷേമനിധി ഓഫീസിൽ അറിയിച്ചു. അത് സംസ്ഥാന ബോർഡിന് അയച്ചതായി ഓഫീസിൽ നിന്ന് അറിഞ്ഞു. ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ പിന്നീട് ചെയ്യാൻ ഓപ്ഷനില്ലാത്തതിനാൽ വീണ്ടും മസ്റ്ററിങ് നടത്താൻ കഴിയുന്നില്ല. എന്റെ പെൻഷൻ നമ്പർ RP 13/3544 ആണ് Phone no. 949648 5386. മറ്റൊരു പെൻഷനും നിലവിൽ ലഭിക്കുന്നില്ല. ദയവായി പ്രശ്നം പരിഹരിക്കണം എന്ന് അപേക്ഷിക്കുന്നു.

ഗീത Dec 20, 2019 06:52 PM

ക്ഷേമനിധി തുക അടയ്ക്കേണ്ടത് എവിടെ

Mary jobitha Jul 17, 2019 05:00 PM

എന്താണ് ഞാൻ ആനുകൂല്യം ലഭിക്കാൻ വേണ്ടി ചെയ്യണ്ടത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top