অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

1989 ലെ കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ടും 1990 ലെ ക്ഷേമനിധി ചട്ടപ്രകാരം നിലവില്‍ വന്ന കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള സംസ്ഥാനത്ത് ഖാദി വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് ശ്വാസം നല്കുന്നതിനും, അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തിച്ചു വരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡിന് തിരുവനന്തപുരം, തൃശ്ശൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം മേഖലയിന്‍ കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളും, തൃശ്ശൂര്‍ മേഖലയിന്‍ കീഴില്‍ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളും, പയ്യന്നൂര്‍ മേഖലയിന്‍ കീഴില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളും വരുന്നു.
എ. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
ക്ഷേമനിധിയില്‍ അംഗത്വം : ഖാദി കമ്മീഷന്റെയോ, ഖാദി ബോര്‍ഡിന്റെയോ അംഗീകാരമുള്ള ഏതെങ്കിലും ഖാദി സ്ഥാപനത്തില്‍ തുടര്‍ച്ചയായി 240 ദിവ-ത്തെ സേവനം പൂര്‍ത്തിയാക്കിയ ഖാദി തൊഴിലാളികള്‍ക്ക് നിധിയില്‍ അംഗത്വം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. അംഗത്വത്തിനുള്ള അപേക്ഷ ചട്ടപ്രകാരം അനുബന്ധമായി കൊടുത്തിരിക്കുന്ന ഫാറം I ല്‍ തയ്യറാക്കി ബന്ധപ്പെട്ട തൊഴിലുടമ മുഖാന്തിരം ബോര്‍ഡിന്റെ അതാത് മേഖലാ ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും അനുബന്ധമായി ചേര്‍ത്തിട്ടുള്ള മൂന്നാം നമ്പര്‍ നോമിനേഷന്‍ ഫാറവും ഫോട്ടോയും സഹിതം സമര്‍പ്പിക്കേണ്ടതാണ്. നിധിയില്‍ അംഗത്വം ലഭിക്കുന്ന തൊഴിലാളിക്ക് ബോര്‍ഡില്‍ നിന്നും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഓരോ തൊഴിലാളിയും ഖാദി കമ്മീഷന്‍ അംഗീകരിച്ച കോസ്റ്റ് ചാര്‍ട്ട് പ്രകാരം തനിക്ക് ലഭിക്കുന്ന പ്രതിമാസ വേതനത്തിന്റെ 
12 % ക്ഷേമനിധിയിലേയ്ക്കുള്ള അംശാദായമായി അടയ്‌ക്കേണ്ടതാണ്. ഓരോ മാസത്തെയും വേതനം നല്കി കഴിഞ്ഞ് പത്തു ദിവസത്തിനകം ബന്ധപ്പെട്ട ഖാദി സ്ഥാപനം തൊഴിലാളിയില്‍ നിന്നും ഈടാക്കിയ അംശാദായ വിഹിതത്തോടൊപ്പം തത്തുല്യമായ സ്ഥാപന വിഹിതവും ചേര്‍ത്ത് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഡിമാന്റ് ഡ്രാഫ്റ്റായി അയച്ചു കൊടുക്കേണ്ടതാണ്.
ബി. തൊഴിലാളികള്‍ക്കു നല്കുന്ന വിവിധ ആനുകൂല്യങ്ങള്‍   
ചികിത്സാ സഹായം : നിധിയില്‍ അംഗമായി ചേര്‍ന്ന് മൂന്നുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുകയും തന്നെ ഏല്പിച്ച നിശ്ചിത ഉല്‍പാദന ലക്ഷ്യം കൈവരിക്കുകയും ചെയ്ത ഒരുഖാദി തൊഴിലാളിയ്ക്ക് അയാളുടെയോ അല്ലെങ്കില്‍ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെയോ ചികിത്സാ ചെലവുകള്‍ നേരിടുന്നതിനായി ഒരു സാമ്പത്തികവര്‍ഷം 1,000/ രൂപ പരമാവധി നല്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലോ ഡിസ്‌പെന്‍സറിയിലോ ചികിത്സ തേടുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്. പതിനഞ്ചാം നമ്പര്‍ ഫാറത്തില്‍ തൊഴിലാളി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ ആശുപത്രി/ ഡിസ്‌പെന്‍സറിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീ-ര്‍ നല്‍കുന്ന എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പിട്ട ഒഡഷധ ബില്ലുകളും ഹാജരാക്കേണ്ടതാണ്. അിനിക്കല്‍ ടെസ്റ്റ്, എക്സ്‌റേ, സ്കാനിംഗ്, കണ്ണട എന്നിവയുടെ ചെലവുകളും ചികിത്സാ സഹായത്തിനായി അനുവദിക്കുന്ന തുകയില്‍ ഉള്‍പ്പെടുന്നതാണ്.

പ്രസവാനുകൂല്യം: ഒരു വര്‍ഷം 240 ദിവ-മെങ്കിലും ജോലി ചെയ്തുകൊണ്ട് രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വനിതാ ഖാദി തൊഴിലാളിക്ക് പ്രസവാനുകൂല്യമായി 750/ രൂപ ലഭിക്കുന്നു. മൊത്തം സേവനകാലയളവില്‍ രണ്ട് പ്രസവങ്ങള്‍ക്കു മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. പ്രസവ തീയതി മുതല്‍ രണ്ടു മാസത്തിനകം പതിനഞ്ചാം നമ്പര്‍ ഫോറത്തില്‍ അപേക്ഷ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരു മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ സഹായം : നിധിയില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളില്‍ ഹൈസ്ക്കൂള്‍ തലത്തിലുള്ളവര്‍ക്ക് 250/ രൂപയും, എസ്.എസ്.എല്‍.സി കഴിഞ്ഞുള്ള തുടര്‍പഠനത്തിന് 500/ രൂപയും ഒരു വര്‍ഷം സഹായമായി നല്‍കുന്നതാണ്. എഞ്ചിനീറിംഗ്,മെഡിസിന്‍, വെറ്റിനറി, അഗ്രികള്‍ച്ചര്‍ തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 3000/ രൂപ വരെ സഹായം നല്‍കുന്നു. വിദ്യാഭ്യാസ സഹായത്തിനായി അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പതിനഞ്ചാം നമ്പര്‍ ഫാറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനില്‍നിന്നു  ലഭിക്കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും അാസ്സില്‍ തോല്‍ക്കുകയാണെങ്കില്‍ അതേ അാസ്സില്‍ വീണ്ടും പഠിക്കുന്നതിന് സഹായം നല്കുന്നതല്ല. മറ്റേതെങ്കിലും പദ്ധതിയില്‍ കീഴിലോ അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും സ്‌കോളര്‍ഷിപ്പ്/സ്റ്റൈപന്‍ഡ് ലഭിക്കുന്നവര്‍ക്ക് ഈ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടാതെ എസ്.എസ്.എല്‍.സി, +2 കോഴ്സുകളില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മെരിറ്റ് അവാര്‍ഡായി യഥാക്രമം 1000/ രൂപ, 750/ രൂപ, 1500/ രൂപ, 1000/ രൂപ വീതം നല്കി വരുന്നു.
മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായം: നിധിയില്‍ അംഗമായ തൊഴിലാളികളുടെയോ കുടുംബാംഗത്തിന്റെയോ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 500/ രൂപാ ധനസഹായം നല്‍കുന്നു. ഇതിനുള്ള അപേക്ഷ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പതിനഞ്ചാം നമ്പര്‍ ഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
സ്ത്രീ തൊഴിലാളികള്‍ക്കുള്ള വിവാഹ ധനസഹായം: നിധിയില്‍ അംഗമായിട്ടുള്ള വനിതാ ഖാദി തൊഴിലാളികള്‍ക്കോ ഖാദി തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കോ വിവാഹ ധനസഹായമായി 4,000/ രൂപ നല്കുന്നു. വിവാഹ നിശ്ചയത്തിനുശേഷം ആധികാരികമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച് ധന-ഹായം കൈപ്പറ്റേണ്ടതും വിവാഹത്തിനുശേഷം 30 ദിവസത്തിനകം വിവാഹം രജിസ്റ്റര്‍ ചെയ്ത പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അധികാരികളില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. ഈ ആനുകൂല്യത്തിനായി അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പതിനഞ്ചാം നമ്പര്‍ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മാരക രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ സഹായം : ഒരു ഖാദി തൊഴിലാളിക്ക് മാരക രോഗങ്ങള്‍ പിടിപെടുകയാണെങ്കില്‍ സേവന കാലഘട്ടത്തില്‍ ഒറ്റത്തവണ ചികിത്സാ സഹായമായി 10,000/ രൂപ ലഭിക്കുന്നതാണ്. ചുവടെ സൂചിപ്പിക്കുന്ന 7 രോഗങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. 
  • ക്യാന്‍-ര്‍
  • ഹൃദയസംബന്ധമായ അസുഖങ്ങള്‍
  • വൃക്ക സംബന്ധമായ രോഗങ്ങള്‍
  • ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
  • ഗര്‍ഭാശയ രോഗങ്ങള്‍
  • ന്യൂറോ സംബന്ധ രോഗങ്ങള്‍
  • എയ്ഡ്‌സ്

ഈ സഹായം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നോ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നോ സഹകരണ ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നോ ലഭിക്കുന്ന ചികിത്സാ സര്‍ട്ടിഫിക്കറ്റ്  പതിനഞ്ചാം നമ്പര്‍ ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങളില്‍ മരണാനന്തര ചടങ്ങിനുള്ള ആനുകൂല്യം ഒഴികെ ഉള്ളവ ലഭിക്കുന്നതിന് തൊഴിലാളി നിശ്ചിത ഉല്പാദന ലക്ഷ്യം  പൂര്‍ത്തിയാക്കേണ്ടതാണ്. ഇതിനായി നൂല്‍പ്പ് തൊഴിലാളികള്‍ പ്രതിവര്‍ഷം 600/ രൂപയും നെയ്ത്ത് തൊഴിലാളികള്‍ 800/ രൂപയും സ്വന്തം വിഹിതമായി ക്ഷേമനിധിയില്‍ അടയ്‌ക്കേണ്ടതാണ്.
പെന്‍ഷന്‍ : നിധിയില്‍ അംഗത്വമുള്ളവരും 10 വര്‍ഷം തുടര്‍ച്ചയായി  സേവനം പൂര്‍ത്തിയാക്കി യവരുമായ തൊഴിലാളികള്‍ക്ക് 60 വയസ്സ് തികയുന്ന മുറയ്ക്ക് പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ടായി രിക്കുന്നതാണ്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 300/ രൂപയും, 10 വര്‍ഷത്തിന് മേല്‍ സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 20/ രൂപ ചേര്‍ത്ത് പരമാവധി 30 വര്‍ഷത്തെ സേവനത്തിന് 700/ രൂപയും പെന്‍ഷന്‍ ലഭിക്കുന്നു.
ഒരു തൊഴിലാളി പെന്‍ഷന്‍ ആകുന്ന തീയതിയ്ക്ക് മൂന്നു മാസമെങ്കിലും മുമ്പായി അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 13ാം നമ്പര്‍ ഫോറത്തിലുള്ള അപേക്ഷ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് സഹിതം തൊഴിലുടമ വഴി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട
താണ്. എന്നാല്‍ അപ്രകാരം അപേക്ഷ സമര്‍പ്പിക്കാത്ത തൊഴിലാളികളുടെ കാര്യത്തില്‍ അവര്‍ എന്നാണോ പെന്‍ഷന് അപേക്ഷിക്കുന്നത് ആ തീയതി മുതല്‍ മാത്രമേ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. മറ്റേതെങ്കിലും പദ്ധതിയിന്‍ കീഴിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കുന്ന ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
തുടര്‍ച്ചയായി രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷം ശാരീരികമായ അവശതമൂലം ജോലി ചെയ്യുന്നതിന് കഴിവില്ലാതാകുന്ന ഒരു ഖാദി തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷനായ 300/ രൂപ ലഭിക്കുന്നതിനര്‍ഹതയുണ്ട്. ഇതിലേയ്ക്കായി ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അവശതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാകേണ്ടതാണ്.
കുടുംബപെന്‍ഷന്‍ : ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന തൊഴിലാളി മരണമടഞ്ഞാല്‍ മരിച്ചയാളുടെ അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക്അതേ നിരക്കില്‍ തന്നെ കുടുംബപെന്‍ഷന്‍ നല്കുന്നു. ജോലിയിലിരിക്കെ മരണമടയുന്ന ഖാദി തൊഴിലാളിയുടെ നിയമാനുസൃത അവകാശിക്കും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. കുടുംബപെന്‍ഷന്‍ മരണമടഞ്ഞ തൊഴിലാളിയുടെ ഭാര്യയ്‌ക്കോ, ഭര്‍ത്താവിനോ അവരുടെ മരണംവരെയോ പുനര്‍വിവാഹം വരെയോ ലഭിക്കുന്നതാണ്. ഭാര്യയോ ഭര്‍ത്താവോ പുനര്‍വിവാഹം ചെയ്താല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളോ, വിവാഹിതരാകാത്ത പെണ്‍മക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് തുല്യ ഓഹരിയില്‍ നിയമാനുസൃതരക്ഷകര്‍ത്താവ്‌വഴിപെന്‍ഷന്‍ ലഭിക്കുന്നതാണ്. 
ക്ഷേമനിധി കണക്ക് അന്തിമമായി അവസാനിപ്പിച്ച് തുക അനുവദിക്കുന്നത് : ക്ഷേമനിധിയില്‍ അംഗമായ തൊഴിലാളികളികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സമയത്ത് അവരുടെ അക്കഡണ്ട് അവസാനിപ്പിക്കാവുന്നതാണ്. രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അക്കഡണ്ട് അവസാനിപ്പിക്കുന്നപക്ഷം അയാളുടെ അംശാദായ തുക അതിന് ലഭിച്ച പലിശയോടുകൂടി ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. രണ്ട് വര്‍ഷത്തിലധികംസേവനമുള്ള തൊഴിലാളികള്‍ക്ക് തൊഴിലാളി, തൊഴിലുടമ വിഹിതമായി അടച്ചതുകയും അതിന് ആര്‍ജ്ജിച്ച പലിശയും ലഭിക്കുന്നു. പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുകയും 60 വയസ്സ് ആകാതിരിക്കുകയും ചെയ്യുന്ന ഒരു ഖാദി തൊഴിലാളി ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ സ്വന്തം വിഹിതവും തൊഴിലുടമയില്‍ നിന്നുള്ള വിഹിതവും അതിനു ലഭിച്ച പലിശയുമുള്‍പ്പെടെ സ്വീകരിക്കുവാനോ അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷന്‍ കൈപ്പറ്റുവാനോ ഓപ്റ്റ് ചെയ്യാവുന്നതാണ്. ഇതിനായി അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറത്തില്‍ അപേക്ഷിക്കേണ്ടുന്നതാണ്.
വായ്പകളും മുന്‍കൂറുകളും : ക്ഷേമനിധി അംഗത്തിന്റേയോ, കുടുംബാംഗങ്ങളുടെയോ വിവാഹം, ചികിത്‌സ, മക്കളുടെവിദ്യാഭ്യാസം, സ്ഥലമോ വീടോ വാങ്ങുക, വാഹനം വാങ്ങുക എന്നീ ആവശ്യങ്ങള്‍ക്ക് അംഗത്തിന്റെ അക്കഡണ്ടിലുള്ള തുകയുടെ 50 ശതമാനം 36 തവണകളായി തിരിച്ചടയ്ക്കത്ത വിധത്തില്‍ പലിശരഹിത വായ്പയായി അനുവദിക്കുന്നു. വീട് നിര്‍മ്മിക്കുന്നതിന് അംഗത്തിന്റെ അക്കഡണ്ടിലുള്ള തുകയുടെ 75 ശതമാനം വരെ അനുവദിക്കുന്നു. ഇതിനായുള്ള അപേക്ഷ അനുബന്ധമായി ചേര്‍ത്തിട്ടുള്ള 9ാം നമ്പര്‍ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. ഇത്തരം ആവശ്യങ്ങള്‍ക്കായി ഒന്നില്‍ കൂടുതല്‍ തവണ തുക പിന്‍വലിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പിന്‍വലിച്ച തുക ഏത് ആവശ്യത്തിനാണോ അനുവദിച്ചത് അതേ ആവശ്യത്തിനുവേണ്ടി മാത്രമായി ഉപയോഗിക്കേണ്ടതും തുക പിന്‍വലിച്ച് മൂന്നുമാസത്തിനകം ചീഫ്എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക്ശരിയായ ഉപയോഗ സര്‍ട്ടിഫിക്കറ്റ്‌സമര്‍പ്പിക്കേണ്ടതുമാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate