ക്ഷേമനിധിയില്‍ സാധുവായ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് വിവിധ ധന-ഹായങ്ങള്‍ നല്‍കി വരുന്നു. നിധിയില്‍ 2 വര്‍ഷത്തെ സ്ഥായിയായ അംഗത്വമുള്ളവര്‍ക്കാണ് (അപകട മരണവും ശാരീരിക അവശതയുമൊഴികെ) ടി ധനസഹായങ്ങള്‍ക്ക് അര്‍ഹതയുള്ളത്. ധനസഹായങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
വിവാഹ ധനസഹായം
ക്ഷേമനിധിയിലെ വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് 2,000/ രൂപധന-ഹായം നല്‍കുന്നു.
പ്രസവാനുകൂല്യം
ക്ഷേമനിധിയിലെ വനിതാ അംഗങ്ങള്‍ക്ക് 1,000/ രുപാ പ്രകാരം പ്രസവാനുകുല്യം നല്‍കുന്നു
ചികിത്സാ ധനസഹായം
അംഗങ്ങളുടെയും ആശ്രിതരുടേയും ചികിത്സാ ചെലവുകള്‍ക്ക് പ്രതിവര്‍ഷം 1,000 രൂപാവരെ എന്ന നിബന്ധനയ്ക്ക് വിധേയമായി ചികിത്സാ സഹായം നല്‍കുന്നു.
ശാരീരിക അവശതയ്ക്കുള്ള പ്രത്യേക സ ഹായം
അംഗത്തിന് തൊഴിലെടുക്കാന്‍ കഴിയാത്ത തരത്തില്‍ സ്ഥിരമായ ശാരീരിക അവശത ഉണ്ടായാല്‍ 2,500/ രൂപാ പ്രത്യേക ധനസഹായവും തുടര്‍ന്ന് പെന്‍ഷനും നല്‍കുന്നു. അവശത താല്‍ക്കാലികമാണെങ്കില്‍ പരമാവധി 3 മാസത്തേക്ക് 600/ രൂപയില്‍ കവിയാത്ത ധനസഹായം നല്‍കുന്നു.
അപകടമരണം
അപകടമരണം സംഭവിക്കുന്ന അംഗത്തിന്റെ ജീവിതപങ്കാളിക്ക് നഷ്ടപരിഹാരമായി 10,000/ രൂപാ നല്കുന്നു.
ശവസംസ്ക്കാരം
അംഗമോ ആശ്രിതരോ മരണപ്പെടുന്ന പക്ഷം ഓരോ സംഗതിയ്ക്കും 1,000/ രൂപാ പ്രകാരം ധന സ ഹായം നല്‍കുന്നു.
മെറിറ്റ് അവാര്‍ഡ്
അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ + ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നു.
വിദ്യാഭ്യാസ ധനസഹായം
അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി.ക്കു ശേഷമുള്ള വിദ്യാഭ്യാസത്തിനു ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 3,000/ രൂപയും മറ്റു കോഴ്സുകള്‍ക്ക് 750/ രൂപയും സ്‌ക്കോളര്‍ഷിപ്പായി നല്‍കുന്നു.
വിരമിക്കല്‍ ആനുകൂല്യം
01.04.2006 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷേമനിധിയില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രതിവര്‍ഷം 500/ രൂപാ നിരക്കില്‍ 2,500/ രൂപാ മുതല്‍ 15,000/ രൂപാ വരെ നല്‍കുന്നു.
അംഗത്വപെന്‍ഷന്‍
സാധുവായ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് 60 വയസ്സ് പുര്‍ത്തിയാകുകയോസ്ഥായിയായ അവശത മൂലം തൊഴിലെടുക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ പ്രതിമാസം 400/ രൂപാ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നു.
കുടുംബപെന്‍ഷന്‍
ക്ഷേമനിധി അംഗമോ അംഗത്വപെന്‍ഷണറോ മരണപ്പെട്ടാല്‍ ജീവിതപങ്കാളിക്ക് പ്രതിമാസം 100/രൂപാ നിരക്കില്‍ കുടുംബപെന്‍ഷന്‍ നല്‍കുന്നു.ടി പെന്‍ഷനുള്ള അര്‍ഹതമൈനര്‍ കുട്ടികള്‍ക്ക് കൂടി ബാധകമാണ്.
മുന്‍ കയര്‍ തൊഴിലാളി പെന്‍ഷന്‍
1989, സെപ്റ്റംബര്‍ 30 നു മുന്‍പ് 62 വയസ്സ് പൂര്‍ത്തിയാക്കുകയോ തൊഴിലെടുക്കാന്‍ കഴിയാത്ത തരത്തില്‍ ശാരീരിക അവശത സംഭവിച്ചതോ ആയ മുന്‍ കയര്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 400/രൂപാ പ്രകാരം പെന്‍ഷന്‍ നല്‍കുന്നു. കൂടാതെ 60 വയസ്സു പൂര്‍ത്തിയാക്കുകയും എന്നാല്‍ 1998 സെപ്റ്റംബര്‍ 30നു മുന്‍പ് ക്ഷേനിധിയില്‍ അംഗമാകാന്‍ കഴിയാതെ വരുകയുചെയ്ത കയര്‍ തൊഴിലാളികള്‍ക്ക് കൂടി നിയമഭേദഗതി പ്രകാരം ടി പെന്‍ഷന്‍ നല്കി വരുന്നുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020