<ul style="list-style-type: disc; text-align: justify; "> <li>എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങളിലെ 12-ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് ചെലവുകള്‍ക്കുമായി വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നു. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി പ്രത്യേക ഫണ്ടും കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്.</li> <li>കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന 11 പഞ്ചായത്തുകള്‍ക്ക് നടത്തിപ്പ്, മെയിന്‍റനന്‍സ് ചെലവുകള്‍ എന്നിവ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കണമെന്ന വ്യവസ്ഥയിന്‍മേല്‍ ഓരോ ആംബുലന്‍സ് വാങ്ങുന്നതിന് ഭരണാനുമതിയും ആംബുലന്‍സുകള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നതിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്ലിനെ ചുമലതപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ആവശ്യമാണെന്നറിയിച്ച 9 പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങി നല്‍കുന്നതിനായി 71,73,012/- രൂപ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.</li> <li>എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വരെ അനുവദിച്ച് നല്‍കുന്നതിനായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ചുവടെ പറയും പ്രകാരം തുക അനുവദിച്ച് നല്‍കിയിട്ടുണ്ട്.</li> </ul> <ul style="list-style-type: disc; text-align: justify; "> <li>എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ പൂര്‍ണ്ണമായും കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 700/- രൂപ ധനസഹായം അനുവദിക്കുന്ന സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി നടപ്പാക്കി വരുന്നു. ഇതുവരെ ഈ പദ്ധതിയുടെ പ്രയോജനം 905 ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ടി പദ്ധതിയുടെ നടത്തിപ്പിനായി 01.2017 വരെ 771.98 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.</li> </ul>