অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എംപ്ലോയ്മെന്‍റ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതികള്‍

എംപ്ലോയ്മെന്‍റ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതികള്‍

കെസ്റു

കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്‍റ് സ്കീം ഫോര്‍ ദി രജിസ്ട്രേഡ് അണ്‍ എംപ്ലോയിട്)

ജി.ഒ (പി)നം ,40/99/തൊഴില്‍,തീയതി:30/03/1999

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി.

A അര്‍ഹത

  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം.
  • മാതൃഭാഷ എഴുതുവാനും വായ്ക്കുവാനും അറിഞ്ഞിരിക്കണം.
  • പ്രായപരിധി 21 നും 50 നും മദ്ധ്യേ.
  • അപേക്ഷകര്‍ വിദ്യാര്‍ത്ഥി ആയിരിക്കുവാന്‍ പാടില്ല.
  • കുടുംബ വാര്‍ഷിക വരുമാനം 100000/-രൂപ യില്‍ കവിയരുത്.

B മുന്‍ഗണന

  • ബിരുദധാരികളായ വനിതകള്‍.
  • പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍.
  • തൊഴില്‍ രഹിത വേതനം കൈപ്പറ്റികൊണ്ടിരിക്കുന്നവര്‍.
  • ITI/ITC കളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍,കരസ്ഥമാക്കിയിട്ടുള്ളവര്‍.

C ഫണ്ട്/തിരിച്ചടവ്

  • വായ്പ്പ തുക പരമാവധി 100000/- രൂപയായിരിക്കും.
  • വായ്പ്പ തുകയുടെ 20% സബ്സിഡിയായി സംരംഭകരുടെലോണ്‍ അക്കണ്ട് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതാണ്.
  • തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെനിയമങ്ങള്‍ക്ക് വെധേയമായിരിക്കും.

D നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍

  • ജില്ലയിലെ ദേശസാല്‍കൃത/ഷെഡ്യൂള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍,സംസ്ഥാന/ജില്ല സഹകരണ ബാങ്കുകള്‍,കെ.എസ്,എഫ്,ഇ.മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഈ പദ്ധതിയിന്‍ കീഴില്‍ വായിപ്പ ലഭ്യമാക്കുന്നതാണ്.

B പൊതു വിവരങ്ങള്‍

  • വായ്പ്പ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതാണ്.
  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ മുഖേനയുള്ള താത്കാലിക ഒഴിവുകള്‍ക്ക് വായ്പ്പ ലഭിക്കുന്നവരെ പരിഗണിക്കുന്നതല്ല.എന്നാല്‍ ഇതുവരെ സ്ഥിരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതാണ്.

മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റെഴ്സ്/ജോബ്‌ ക്ലബ്

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ്പ അനുവദിക്കുന്നതിന്   ബാങ്കുമായി ബന്ധപെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.

A അര്‍ഹത

  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം.
  • പ്രായം 21 നും 40 നും മദ്ധ്യേ പിന്നാക്ക സമുദായത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവു ലഭിക്കും.
  • കുടുംബ വാര്‍ഷിക വരുമാനം 1ലക്ഷം രൂപയില്‍ കവിയരുത്.
  • ഓരോ ജോബ്‌ ക്ലബിലും തിരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച് 2പേരില്‍ കുറയാത്ത അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം.

B മുന്‍ഗണന

  • ബിരുദധാരികളായ വനിതകള്‍
  • പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍.
  • തൊഴില്‍ രഹിത വേധനം കൈപറ്റികൊണ്ടിരിക്കുന്നവര്‍.
  • സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍.
  • ITI/ITC,പോളിടെക്നിക്കുകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍.

C.ഫണ്ട്

  1. ഒരു ജോബ്‌ ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്.
  2. പദ്ധതി ചെലവിന്‍റെ 25% (പരമാവധി 2 ലക്ഷം രൂപ)സബ്സിഡിയായി അനുവദിക്കുന്നതാണ്.
  3. ലോണ്‍തുകയുടെ 10% ഓരോ ജോബ്‌ ക്ലബിലെയും അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ലോണ്‍അക്കൌണ്ടില്‍ തന്നെ നിക്ഷേപിക്കേണ്ടതാണ്.
  4. വായ്പ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി തുക ജോബ്‌ ക്ലബുകളുടെ ലോണ്‍അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.

D.ജാമ്യവും തിരിച്ചടവും.

ധനകാര്യസ്ഥാപനങ്ങള്‍ ആവശ്യപെടുന്ന ജാമ്യം നല്‍കുവാനും വായ്പ്പതിരിച്ചടക്കുവാനും ജോബ്‌ക്ലബ് അംഗങ്ങള്‍ ഒറ്റയ്ക്കും,കൂട്ടായും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.വീഴ്ച വരുന്ന ജോബ്‌ ക്ലബുകള്‍ക്കെതിരെ റവന്യു റിക്കവറി ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

E നടപ്പാക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍

ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍,സംസ്ഥാന/ജില്ല സഹകരണ ബാങ്കുകള്‍,റീജിണല്‍ റൂറല്‍ ബാങ്കുകള്‍,സിട്ബി എന്നിവ മുഖേന ഈ പദ്ധതിയില്‍ കീഴില്‍ വായ്പ്പ ലഭ്യമാക്കുന്നതാണ്.

F പരിശീലനം

ജോബ്‌ ക്ലബ് ഗുനഭോക്താകള്‍ക്ക് സംരംഭകത്വവികസന പരിശീലനം നല്‍കുന്നതാണ്.

G പൊതു വിവരങ്ങള്‍

ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക്.

  • തൊഴില്‍ ലഹിത വേതനം ലഭിക്കുന്നതല്ല.
  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ് മുഖേനയുള്ള താത്കാലിക ഒഴിവിനു പരിഗണിക്കുന്നതല്ല.എന്നാല്‍ ഇവരെ സ്ഥിരം ഒഴിവിന് പരിഗണിക്കുന്നതാണ്.

ശരണ്യ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍,വിവാഹ മോചനം നേടിയ സ്രീകള്‍,ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്യുന്നവര്‍,30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍,പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍,ഭിന്നശേഷിക്കാരായ വനിതകള്‍,ശയ്യാവലംബരും  നിത്യരോഗികളുമായ(അക്യൂട്ട് കിഡ്നി പ്രോബ്ലം,കാന്‍സര്‍,മാനസിക രോഗം,ഹീമോഫീലിയ തുടങ്ങിയവ)ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്മെന്‍റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി.

A അര്‍ഹത

  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.
  • അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല.
  • പ്രായപരിധി 18നും 55 നും മദ്ധ്യേ ആയിരിക്കണം.(അവിവാഹിതരായ സ്ത്രീകള്‍ക്ക് 30വയസ്സ് കഴിഞ്ഞിരിക്കണം)
  • കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.

B ഫണ്ട്‌

  • പരമാവധി 50000/-രൂപ വരെ പലിശ രഹിത വായ്പ്പഅനുവദിക്കുന്നതാണ്.പ്രൊജക്റ്റ്‌ പരിശോധിച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ 1ലക്ഷം രൂപ വരെ അനുവദിക്കുന്നു.
  • 50000/-രൂപക്ക് മുകളിലുള്ള തുകയ്ക്ക് 3% FLAT RATE –ല്‍ പലിശ ഈടാക്കുന്നതാണ്.
  • വായ്പ തുകയുടെ 50%പരമാവധി 25000/-രൂപ,സബ്സിഡിയായി അനുവദിക്കുന്നതാണ്.സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുകയും ആദ്യ വായ്പ്പയുടെ 50% മെങ്കിലും തിരിച്ചടച്ചവര്‍ക്കും സംരംഭം വിപുലീകരിക്കുന്നതിനു ആദ്യ വായ്പ്പ തുകയുടെ 80% കവിയാത്ത തുക തുടര്‍വായ്പ്പയായി (ഒരിക്കല്‍ മാത്രം)കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കുന്നതാണ്.

C മുന്‍ഗണന

  • ബിരുദധാരികളായ വനിതകള്‍ക്ക്.
  • പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍/സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്ട്ടിഫിക്കട്ടുള്ളവര്‍.
  • ITI/ITC കളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍,കരസ്ഥമാക്കിയിട്ടുള്ളവര്‍.

D പൊതുവിവരങ്ങള്‍

  • ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.
  • വായ്പ്പ ലഭിക്കുന്നവര്‍ ആരഭിച്ച സംരംഭവും വായ്പ്പ തിരിച്ചടവും നല്ല രീതിയില്‍ നടത്തികൊണ്ടു പോകാമെന്ന ഉറപ്പില്‍ അവരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ് വഴിയുള്ള താത്കാലികവും സ്ഥിരവുമായ ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതാണ്.

കൈവല്യ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്ട്രേഷന് ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്മെന്‍റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി.

സ്വയം തൊഴില്‍ വായ്പ്പ ലഭിക്കുന്നതിനുള്ള അര്‍ഹത

  • എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് നിലവില്‍ ഉണ്ടായിരിക്കണം.
  • പ്രായ പരിധി 21 നും 55 നും മദ്ധ്യേ.
  • അപേക്ഷകര്‍ വിദ്യാര്‍ത്ഥി ആയിരിക്കുവാന്‍ പാടില്ല
  • കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്.
  • എഴുതുവാനും വായ്ക്കുവാനും അറിഞ്ഞിരിക്കണം.
  • സംരംഭം സ്വന്തമായി നടത്തുവാന്‍ കഴിയാത്തത്ര അംഗവൈകല്യമുള്ളപക്ഷം അടുത്ത ഒരു ബന്ധുവിനെ കൂടി(മാതാവ്/പിതാവ്/ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍)ഉള്‍പ്പെടുത്തി വായ്പ്പഅനുവദിക്കുന്നതാണ്.

ഫണ്ട്

  • ഒരു വ്യക്തിക്ക് പരമാവധി 50000/-രൂപ വരെ പലിശ രഹിത വായ്പ്പഅനുവദിക്കുന്നതാണ്.പ്രൊജക്റ്റ്‌ പരിശോധിച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ 1ലക്ഷം രൂപ വരെ അനുവദിക്കുന്നു.
  • വായ്പ്പ തുകയുടെ 50% പരമാവധി 25000/- രൂപ സബ്സീഡിയായി അനുവദിക്കുന്നതാണ്.

പൊതു വിവരങ്ങള്‍

  1. ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.
  2. സ്വയം തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പക്ഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ് വഴിയുള്ള താത്ക്കാലിക ജോലിക്കും സ്ഥിരം ജോലിക്കും പരിഗണിക്കുന്നതാണ്.

സ്വയം തൊഴില്‍ പദ്ധതികളുടെ kuജന്യ അപേക്ഷ ഫോറത്തിനും,കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ടൌണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചെഞ്ചിലോ,ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ  സ്വയം തൊഴില്‍ വിഭാഗവുമായോ ബന്ധപെടണ്ടതാണ്.അപേക്ഷാ ഫോറം വകുപ്പിന്‍റെ  Website – ല്‍ (www.employmentkerala.gov.in) നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്

 

ഫോണ്‍ നമ്പര്‍

ഇ-മെയില്‍

തിരുവനന്തപുരം

0471-2476713

deetvpm.emp.lbr@kerala.gov.in

കൊല്ലം

0474-2746789

deeklm.emp.lbr@kerala.gov.in

ആലപ്പുഴ

0477-2230622

deealpa.emp.lbr@kerala.gov.in

പത്തനംതിട്ട

0468-2222745

deepta.emp.lbr@kerala.gov.in

കോട്ടയം

0481-2560413

deektm.emp.lbr@kerala.gov.in

ഇടുക്കി

0486-8272262

deeidk.emp.lbr@kerala.gov.in

എറണാകുളം

0484-2422458

deeekm.emp.lbr@kerala.gov.in

തൃശൂര്‍

0487-2331016

deetsr.emp.lbr@kerala.gov.in

പാലക്കാട്

0491-2505204

deepkd.emp.lbr@kerala.gov.in

മലപ്പുറം

0483-2734904

deempm.emp.lbr@kerala.gov.in

കോഴിക്കോട്

0495-2370179

deekzkd.emp.lbr@kerala.gov.in

വയനാട്

0493-6202534

deewynd.emp.lbr@kerala.gov.in

കണ്ണൂര്‍

04972-700831

deeknr.emp.lbr@kerala.gov.in

കാസര്‍ഗോഡ്‌

0499-4255582

deeksgd.emp.lbr@kerala.gov.in

വികലാംഗര്‍ക്കുവേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്‍റ് എക്സ്ചേഞ്

നെയ്യാറ്റിന്‍കര

0471-2220484

seentka.emp.lbr@kerala.gov.in

തിരുവനന്തപുരം

0471-2462654

seetvpm.emp.lbr@kerala.gov.in

കൊല്ലം

0474-2747599

seeklm.emp.lbr@kerala.gov.in

കോട്ടയം

0481-2304608

seektm.emp.lbr@kerala.gov.in

എറണാകുളം

0484-2421633

seeekm.emp.lbr@kerala.gov.in

കോഴിക്കോട്

0495-2373179

seekzkd.emp.lbr@kerala.gov.in

മേഖല എംപ്ലോയ്മെന്‍റ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം

തിരുവനന്തപുരം

0481-2570830

rddetvpm.emp.lbr@kerala.gov.in

എറണാകുളം

0484-2421630

rddeekm.emp.lbr@kerala.gov.in

കോഴിക്കോട്

0495-2371179

rddekzkd.emp.lbr@kerala.gov.in

കടപാട്: എംപ്ലോയ്മെന്‍റ് ഡയറക്ടറെറ്റ് തൊഴില്‍ ഭവന്‍

അവസാനം പരിഷ്കരിച്ചത് : 5/31/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate