ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അപേക്ഷക(ന്‍) അഗതിയായിരിക്കണം മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത് സ്പെഷ്യല്‍ തുക ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (80 വയസ്സ് മുകളില്‍) - Rs 1500 ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍) - Rs 1100