ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന ആശ്വാസകിരണം പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് 72353 പേര്‍ക്ക് അനുവദിച്ചിരുന്ന ആനുകൂല്യം ഇപ്പോള്‍ 80500 ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു വരുന്നു. ഈ സാമ്പത്തിക വര്‍ഷം പുതുതായി 30000 അപേക്ഷകള്‍ കൂടി പരിശോധിച്ച് പാസ്സാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 31.01.2017 വരെ 2803.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/16/2020