മാനവ ശേഷി വിക-നത്തില്‍ പരമപ്രാധാന്യം അര്‍ഹിക്കുന്ന പദ്ധതിയാണ് ഐ.സി.ഡി.എസ്. ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന തല്പരരായ സ്ത്രീകളുടെയും അംഗന്‍വാടി ഹെല്‍പ്പര്‍മാരുടേയും ക്ഷേമം ലക്ഷ്യമാക്കി 'കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി' എന്ന പേരില്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും നല്കുന്ന സംഭാവനയും സര്‍ക്കാര്‍ നല്കുന്ന സംഭാവനയും ചേര്‍ന്ന തുകയും ആ തുകയിന്മേലുള്ള പലിശയും കൂട്ടിച്ചേര്‍ന്നതാണ് ഈ ക്ഷേമനിധി ഫണ്ട്. -സംസ്ഥാനത്തെ ഐ.സി.ഡി.എസ്, യു.എസ്.എന്‍. പദ്ധതിയില്‍ ഹോണറേറിയം വാങ്ങി ജോലിചെയ്യുന്ന എല്ലാ അംഗന്‍വാടി വര്‍ക്കര്‍മാരും അംഗന്‍വാടി ഹെല്‍പ്പര്‍മാരും ഈ പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്. അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രതിമാസം 20 രൂപയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ 10 രൂപയും പ്രതിമാസം അംശാദായം അടയ്ക്കണം.അംഗങ്ങള്‍ നല്കുന്ന സംഭാവനയുടെ ആനുപാതികമായി 10% -ര്‍ക്കാര്‍ നല്കുന്നു. അതാത് പ്രോജക്ട് ഓഫീസില്‍ അംഗത്വത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അംഗത്വം ലഭിക്കുന്നവര്‍ക്ക് ഐഡന്റിറ്റികാര്‍ഡും പാസ് ബുക്കും ലഭിക്കുന്നതാണ്.
1. ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് വീഴ്ചവരുത്താതെ വിഹിതം അടച്ചുവരുന്ന അംഗം അവരുടെ സേവനം അവസാനിച്ച് പിരിഞ്ഞു പോകുമ്പോള്‍ അവര്‍ അതുവരെഅടച്ച തുകയും അതിന്മേല്‍ 11% പലിശയും ചേര്‍ന്ന തുകയും അവര്‍ അടച്ച തുകയുടെ (പലിശ ഒഴിച്ച്) 10% -ര്‍ക്കാര്‍ സംഭാവനയും കൂടി ചേര്‍ന്ന തുക മൊത്തമായി നല്കുന്നതാണ്. അംഗത്വം എടുത്ത ശേഷം 5 വര്‍ഷത്തിനുള്ളില്‍ വിഹിതം മുടക്കുകയോ അംഗത്വം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ അതുവരെ അടച്ച മൊത്തം തുക മാത്രമേ തിരിച്ചു ലഭിക്കുവാന്‍ അര്‍ഹതയുള്ളൂ. അതിന്മേല്‍ പലിശയും സര്‍ക്കാര്‍ സംഭാവനയും ഉണ്ടായിരിക്കുകയില്ല. 5 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച എല്ലാതുകയും ലഭിക്കുന്നതാണ്.
2. വൈദ്യസഹായം
ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയ്ക്ക് വിധേയരാകുന്ന അംഗങ്ങളുടെ ചികിത്-യ്ക്കും മരുന്നിനും ഈ ഫണ്ടില്‍ നിന്നും സഹായം നല്കുന്നു. രോഗങ്ങള്‍ കാരണം മേജര്‍ ശസ്ത്രക്രിയ നടത്തേണ്ടിവരുന്ന അംഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള ധനസഹായത്തിന് അര്‍ഹതയു ണ്ടായിരിക്കുന്നതാണ്. ഇതനുസരിച്ച് പരമാവധി 10,000/ രൂപ ധനസഹായം ലഭിക്കുന്നതാണ്. അംഗത്വം എടുത്ത് കുറഞ്ഞത് 36 മാ-മെങ്കിലും വിഹിതം അടച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് വിധേയരാകുന്ന അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചികിത്-യ്ക്കു വേണ്ടിവരുന്ന മരുന്നിന്റെ വില പരമാവധി 1000/ രൂപ ചികിത്സാ ധനസഹായമായി നല്കുന്നു. സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ചികിത്സയുടെ കാര്യത്തില്‍ അങ്ങനെ നടത്തേണ്ടി വരുന്നതിനുള്ള ന്യായീകരണം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും രേഖാമൂലം വാങ്ങി നല്‌കേണ്ടതാണ്.
3. ഭവന നിര്‍മ്മാണ വായ്പ
ഏറ്റവും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അംഗത്വം പൂര്‍ത്തിയാക്കിവരെ സാധാരണ ഗതിയില്‍ കുറഞ്ഞത് 10 വര്‍ഷം കൂടി അംഗന്‍വാടിയില്‍ തുടരുവാന്‍ സാദ്ധ്യതയുള്ളവരുമായ അംഗങ്ങള്‍ക്ക് അവരുടെ ഹോണറേറിയത്തിന്റെ 30 ഇരട്ടിവരെ ഭവന നിര്‍മ്മാണ വായ്പയായി ലഭിക്കുന്നതാണ്. സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കെട്ടിടം പണിയുന്നതിനോ സ്ഥലം വാങ്ങി കെട്ടിടം പണിയാനോ സ്ഥലവും കെട്ടിടവും ചേര്‍ത്ത് വാങ്ങാനോ ഈ തുക വിനിയോഗിക്കാവുന്നതാണ്. പഴയവീടുകള്‍ പുതുക്കി പണിയുവാനും ഉള്ളവയുടെ വലിപ്പം കൂട്ടാനും പ്രതിമാ- ഹോണറേറിയത്തിന്റെ 15 ഇരട്ടിതുക വായ്പയായി ലഭിക്കുന്നതാണ്.
4. വിവാഹാനുകൂല്യം
കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി വിഹിതം അടച്ചിട്ടുള്ള അംഗത്തിന്റെയോ അവരുടെ മകളുടെയോ വിവാഹത്തിനായി പരമാവധി 2000/രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്. ഭവന വായ്പ നിലവിലുണ്ടെങ്കിലും വിവാഹ വായ്പ ലഭിക്കുന്നതാണ്.
5. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വായ്പ
അംഗങ്ങളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സിക്ക് മുകളിലോട്ട് വിദ്യാഭ്യാസത്തിനായി ക്ഷേമനിധിയില്‍ നിന്ന് വായ്പ അനുവദിക്കുന്നതാണ്. പരമാവധി 1000/ രൂപ വരെ ഈ ഇനത്തില്‍ വായ്പ നല്കുന്നു.
6. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം
എസ്.എസ്.എല്‍.സിക്ക് 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കോടെ വിജയിക്കുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനസമ്മാനം നല്കുന്നു. ഒരു വര്‍ഷം ഇത്തരത്തിലുള്ള സമ്മാനത്തിന്റെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
7. അപകട സംരക്ഷണം
ക്ഷേമനിധിയില്‍ അംഗത്വം ഉള്ളവര്‍ മരണമടഞ്ഞാല്‍ അവരുടെ അനന്തരാവകാശികള്‍ക്കു ശരാശരി മാസവിഹിതത്തിന്റെ 200 മടങ്ങ് സഹായധനമായി നല്കും. കുറഞ്ഞത് 3,000/ രൂപയോ പരമാവധി 10,000/ രൂപയോ നല്കുന്നു. വിവാഹം കഴിയാത്ത അംഗമാണെങ്കില്‍ അമ്മയ്ക്ക്, വിവാഹം കഴിഞ്ഞവരാണെങ്കില്‍ മക്കള്‍ക്ക് നല്കുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020