വിവാഹബന്ധത്തിലെ ഒരുപക്ഷം മറുപക്ഷത്തിനോ, വിവാഹിതരാകുന്ന വ്യക്തികളുടെ മാതാപിതാക്കളോ മററുവ്യക്തികളോ വിവാഹിതരാകുന്നവര്‍ക്കോ വിവാഹസമയത്തോ മുന്‍പോ പിന്‍പോ വിവാഹാനുബന്ധമായി നല്‍കപ്പെടുന്ന സ്വത്തോ, വിലമതിക്കുന്ന പാത്രങ്ങളോ നേരിട്ടോ പരോക്ഷമായോ നല്‍കുന്നതിനെ സ്ത്രീധനം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു.
സ്ത്രീധന സമ്പ്രദായമെന്ന സാമൂഹ്യവിപത്തിന് അറുതി വരുത്താന്‍ ഭാരത സര്‍ക്കാര്‍ 1961 ല്‍ സ്ത്രീധന നിരോധന നിയമം നിര്‍മ്മിച്ചു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നിയമത്തിലെ വകുപ്പുകള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 1985 ല്‍ ചട്ടങ്ങളും ആവിഷ്കരിക്കുകയുണ്ടായി.
സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും വാങ്ങുവാനും നല്‍കുവാനും പ്രേരിപ്പിക്കുന്നതും കുററകരമാണ്. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവും പതിനായിരം രൂപയില്‍ കുറയാത്തതോ സ്ത്രീധനത്തിന്‍റെ മൂല്യമോ ഏതാണോ കൂടുതല്‍ അത്രയു തുക പിഴയിനത്തിലും ശിക്ഷ വിധിക്കാം.
നേരിട്ടോ പരോക്ഷമായോ വധുവിന്‍റേയോ വരന്‍റേയോ മാതാപിതാക്കളോടൊ ബന്ധുക്കളോടോ രക്ഷകര്‍ത്താവിനോടോ സ്ത്രീധനം ആവശ്യപ്പെടുന്നത് ശിക്ഷാര്‍ഹമാണ്. ഈ കുററത്തിന് ആറു മാസത്തില്‍ കുറയാത്തതും രണ്ടുവര്‍ഷം വരെ നീണ്‍ുനില്‍ക്കാവുന്നതുമായ തടവും പതിനായിരം രൂപവരെ പിഴയും വിധിക്കാവുന്നതാണ്. വിവാഹസമയത്ത് വധുവിനോ വരനോ നല്‍കപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇനി പറയുന്ന നിയമങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒഴിവു ലഭിക്കൂ.
വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നല്‍കുന്ന പാരമ്പര്യസ്വഭാവമുള്ള സമ്മാനങ്ങള്‍ സ്ത്രീധന നിരോധനത്തിന്‍റെ നിയമപരിധിയില്‍ ഉള്‍പ്പെടുന്നില്ല. സ്ത്രീധം നല്‍കാമെന്നോ വാങ്ങാന്‍ അവകാശമുണ്‍െന്നോ പ്രസ്താവിച്ച് എഴുതപ്പെട്ടിട്ടുള്ള കരാറുകള്‍ നിയമ സാധുത ഇല്ലാത്തവയാണ്.
വിവാഹ പാരിതോഷികമോ പ്രതിഫലമോ എന്ന നിലക്ക് പത്രങ്ങളിലോ മറേറതെങ്കിലും മാധ്യമങ്ങളിലോ തന്‍റെ മകള്‍ക്കോ മകനോ മറേറതെങ്കിലും ബന്ധുവിനോ പണമോ സ്വത്തോ ബിസിനസ് പങ്കാളിത്തമോ ഏതെങ്കിലും മൂല്യവത്തായ വസ്തുക്കളോ നല്‍കാം എന്നു പരസ്യം ചെയ്യിക്കുന്നതും ഇത്തരത്തില്‍ സ്വന്തമായി പരസ്യം ചെയ്യുന്നതും ആയത് വിതരണം ചെയ്യുന്നതും കുററകരവും ശിക്ഷാര്‍ഹവുമാണ്. ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവോ, 15000 രൂപ പിഴയോ വിധിക്കാവുന്ന കുററകൃത്യമാണ് ഈ പരസ്യപ്പെടുത്തല്‍.
സ്ത്രീധന സമ്മാനങ്ങളായി ലഭിക്കുന്ന വസ്തുവകകള്‍ മാററാരെങ്കിലുമാണ് കൈപ്പററുന്നതെങ്കില്‍ പോലും ആയത് ഭാര്യയുടെ പേരിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ മാററപ്പെടേണ്‍താണ്. ഈ നിയമം ലംഘിക്കുന്നത് ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവോ അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴയോ രണ്ടുമോ നല്‍കാവുന്ന കുററകൃത്യമാണ്.
നിയമം അനുശാസിക്കുന്ന വിധത്തില്‍ ഭാര്യ സ്വന്തം അവകാശമെന്ന നിലയ്ക്ക് കിട്ടേണ്‍തായ സ്വത്ത് കൈവശം ലഭിക്കുന്നതിന് മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവരുടെ നിയമപ്രകാരമുള്ള പിന്‍തുടര്‍ച്ചാവകാശികള്‍ക്ക് ഈ സ്വത്തിേല്‍ അവകാശം ഉായിരിക്കുന്നതാണ്.
വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ അസ്വാഭാവികമായ മാര്‍ഗത്തില്‍ മരണപ്പെട്ടാല്‍ സ്ത്രീസ്വത്ത് എങ്ങനെ വിനിയോഗിക്കപ്പെടണമെന്ന നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്ത്രീധന സമ്പ്രദായം പരസ്യങ്ങള്‍ വഴി തഴച്ചുവളരാന്‍ ഉള്ള സാധ്യത കണ്ട് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നടത്തുന്നത് കുററകരമാണ് എന്ന് നിയമം വിവക്ഷിക്കുന്നു.
സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അധികാരമുണ്ട്. ഇവര്‍ ഈ നിയമം നടപ്പില്‍ വരുത്താനും ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുവാനും ചുമതലപ്പെട്ടവരാണ്. സ്ത്രീധന നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ വ്യക്തികളുടെ പരാതിയില്‍മേലോ സാമൂഹ്യസേവനം നിര്‍വഹിക്കുന്ന അംഗീകൃത സന്നദ്ധ സംഘടനകളുടെ പരാതിയിേډലോ പോലീസ് നടപടി പ്രകാരമോ കോടതികള്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്. സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ചോദിക്കുന്നതും ശിക്ഷാര്‍ഹമാക്കിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം ആരോപിക്കപ്പെടുന്ന കുററങ്ങള്‍ ചെയ്തിട്ടില്ല എന്നു തെളിയിക്കേണ്‍ ബാധ്യത കുററം ആരോപിക്കപ്പെട്ട വ്യക്തിക്കാണ്. ഈ നിയമപ്രകാരം ചുമത്തുന്ന കുററങ്ങള്‍ ജാമ്യമില്ലാത്തതും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാത്തതും ആണെന്ന് നിയമം അനുശാസിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020