പ്രസിദ്ധമായ വൈശാഖ കേസില്‍ (എ.ഐ.ആര്‍. 1977. എസ്. സി. 3011) ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കനുഭവിക്കേണ്ടിവരുന്ന ലൈംഗികപീഡനം തടയുന്നതിനായി, സുപ്രീംകോടതി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി. ഭരണഘടനയുടെ 14, 19, 21 എന്നീ അനുഛേദങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് പണിസംബന്ധമായിട്ടുള്ള മൗലിക അവകാശങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ സാക്ഷാത്കരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടും ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണങ്ങളുടെ അഭാവം കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കുന്നതിനും ജോലിസ്ഥലങ്ങളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്നതിനും ഉദ്യേശിച്ചുകൊണ്ടുള്ള ഏതാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി ആവിഷ്കരിക്കുകയായിരുന്നു.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1993 ലെ മനുഷ്യാവകാശ സംരക്ഷണ ആക്ടിന്‍റെ 2 (ഡി) വകുപ്പില്‍ മനുഷ്യാവകാശം എന്നതിനു നല്‍കിയിട്ടുള്ള നിര്‍വചനം കണക്കിലെടുത്തുകൊണ്ടും പണിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ലൈംഗിക പീഡനത്തില്‍ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള സിവിലും ക്രിമിനലും നിയമങ്ങളില്‍ മതിയായ വ്യവസ്ഥകള്‍ ചെയ്തിട്ടില്ലെന്നും അപ്രകാരമുള്ള നിയമനിര്‍മ്മാണം ഉണ്ടാക്കി നടപ്പില്‍ വരുത്തുന്നതിനും വളരെയേറെ സമയം എടുക്കുമെന്നും ഉള്ളതു പരിഗണിച്ചുകൊണ്ടും പണിസ്ഥലങ്ങളിലെ തൊഴില്‍ ഉടമകളും മററ് ഉത്തരവാദിത്വപ്പെട്ട ആളുകളും സ്ഥാപനങ്ങളും സ്ത്രീകളുടെ ലൈംഗികപീഡനം തടയുന്നതിനായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതും അവശ്യവും ഉചിതവുമാണ്.
ലൈംഗികപീഡന പ്രവര്‍ത്തികള്‍ തടയുകയും ലൈംഗികപീഡന പ്രവര്‍ത്തികളെ സംബന്ധിച്ച് പരിഹാരം ഉണ്ടാക്കുന്നതിന് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിനോ പ്രോസിക്യൂഷന്‍ നടത്തുന്നതിനോ ആവശ്യമായ എല്ലാ നടപടികളും പണിസ്ഥലങ്ങളിലേയോ മററ് സ്ഥാപനങ്ങളിലേയോ തൊഴിലുടമയുടേയോ മററ് ഉത്തരവാദിത്വപ്പെട്ട ആളുകളുടേയോ കര്‍ത്തവ്യമായിരിക്കുന്നതാണ്.
ഈ ആവശ്യത്തിലേക്ക് ലൈംഗികപീഡനം എന്ന പേരില്‍ താഴെ പറയുന്ന തരത്തിലുള്ള സ്വാഗതാര്‍ഹമല്ലാത്ത പെരുമാററം (പ്രത്യക്ഷമായാലും പരോക്ഷമായാലും) ഉള്‍പ്പെടുന്നതാണ്.
അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ഘട്ടങ്ങളില്‍, ആ പെരുമാററത്തിന് ഇരയായിട്ടുള്ള സ്ത്രീക്ക്, അവള്‍ സര്‍ക്കാരിലോ പൊതുവോ, സ്വകാര്യമോ ആയ മററ് സംരംഭങ്ങളിലോ നിന്ന് ശമ്പളമോ ഓണറേറിയമോ നല്‍കുന്ന ആള്‍ ആയികൊള്ളട്ടെ, ആ പെരുമാററം തന്‍റെ ജോലിയോ തൊഴിലോ സംബന്ധിച്ച് അവഹേളനപരവും തന്‍റെ സുരക്ഷിതത്വത്തേയോ ആരോഗ്യത്തേയോ ബാധിക്കുന്ന ഒരു പ്രശ്നവും ആയേക്കാം എന്ന ന്യായമായ ആശങ്ക ഉളവാക്കാവുന്നതാണ്. (ഉദാഹരണത്തിന് താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ തന്‍റെ ജോലിയോ തൊഴിലോ സംബന്ധിച്ച് തനിക്ക് ദോഷം ഉണ്ടാകുമെന്നോ പ്രതികൂല തൊഴില്‍ ചുററുപാട് സൃഷ്ടിക്കുമെന്നോ വിശ്വസിക്കുവാന്‍ ആ സ്ത്രീക്ക് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ അത് അവള്‍ക്കെതിരെ വിവേചനപരമാണ്. പ്രസ്തുത പെരുമാററത്തിന്‍റെ ഇര അതിന് അനുമതി നല്‍കാതിരിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവള്‍ക്ക് ദോഷകരമായ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ട ദുരവസ്ഥ ഉണ്ടായേക്കാം).
പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ഏത് പണിസ്ഥലത്തിന്‍റേയും തൊഴിലുടമയോ ചുമതലക്കാരായ ആളുകളോ ലൈംഗികപീഡനം തടയുന്നതിനുവേണ്ടിയുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ ബാധ്യതയുടെ സാമാന്യതയ്ക്ക് ഹാനി ഉണ്ടാകാത്തവിധം താഴെ പറയുന്ന നടപടികളും അവര്‍ സ്വീകരിക്കേണ്ടതാണ്.
പണിസ്ഥലങ്ങളിലെ ജീവനക്കാരുടെ പെരുമാററം ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയിലേയോ മററ് ഏതെങ്കിലും നിയമത്തിന്‍റെയോ കീഴില്‍ വരുന്ന ഒരു ഗുരുതരമായ കുററമാണെങ്കില്‍ അതിനെതിരെ നിയമാനുസൃതനടപടികള്‍ എടുക്കുന്നതിന് തൊഴില്‍ ഉടമ ഉചിതമായ അധികാരസ്ഥാനത്തിനു മുമ്പാകെ പരാതി നല്‍കേണ്ടതാണ്.
ലൈംഗികപീഡന കേസുകളെ സംബന്ധിച്ച പരാതി കൈകാര്യം ചെയ്യുമ്പോള്‍ അതിന് ഇരയായവരോ സാക്ഷികളോ ബലിയാടുകളാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. ലൈംഗികപീഡനത്തിന് ഇരയായവര്‍ക്ക് പീഡനം നടത്തിയ ആളുടേയോ തന്‍റെ തന്നേയോ സ്ഥലമാററം ആവശ്യപ്പെടുവാന്‍ സ്വാതന്ത്യം ഉണ്ടായിരിക്കേണ്ടതാണ്.
അങ്ങനെയുള്ള പെരുമാററം പ്രസക്തമായ സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് തൊഴിലിലെ നടപടിദൂഷ്യം ആകയാല്‍ സംഗതിയില്‍ ഉചിതമായ അച്ചടക്ക നടപടി തൊഴിലുടമ ആരംഭിക്കേണ്ടതാണ്.
അങ്ങനെയുള്ള പെരുമാററം നിയമപ്രകാരമുള്ള ചട്ടങ്ങളുടെ ലംഘനം ആയിരുന്നാലും ഇല്ലെങ്കിലും പീഢനത്തിന് ഇരയായ ആളിന്‍റെ പരാതി കൈകാര്യം ചെയ്യുന്നതിന് തൊഴില്‍ ഉടമയുടെ സ്ഥാപനത്തില്‍ ഉചിതമായ പരാതി സംവിധാനം ഉണ്ടായിരിക്കേണ്ടതും ആ സംവിധാനം പരാതികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
മുകളില്‍ പരമാര്‍ശിച്ച പരാതിസംവിധാനം ആവശ്യമായിടത്ത് ഒരു പരാതിക്കമ്മിററി, പ്രത്യേക ഉപദേഷ്ടാവ്, രഹസ്യാത്മകത പാലിക്കുന്നതിനുവേണ്ടിയുള്ള മററു സഹായ സേവനങ്ങള്‍ എന്നിവ ഏര്‍പ്പാട് ചെയ്യേണ്ടതാണ്.
പരാതിക്കമ്മിററിയുടെ അദ്ധ്യക്ഷ ഒരു സ്ത്രീ ആയിരിക്കേണ്ടതും അതിലെ അംഗങ്ങളില്‍ പകുതിയെങ്കിലും സ്ത്രീകളായിരിക്കേണ്ടതുമാണ്. കൂടാതെ മുതിര്‍ന്ന തലങ്ങളില്‍ നിന്നും അവിഹിതമായ സമ്മര്‍ദ്ദമോ സ്വാധീനം ചെലുത്തലോ ഉണ്ടാകാനിടയുള്ള സാധ്യത തടയുന്നതിലേക്കായി അങ്ങനെയുള്ള പരാതിക്കമ്മിററിയില്‍ സ്ഥാപനത്തിന് പുറത്തു നിന്നുള്ള ഒരു കമ്മിററിയെ ഉള്‍പ്പെടുത്തേണ്ടതും അത് ഒരു സര്‍ക്കാരേതിര സംഘടനയോ ലൈംഗികപീഢന പ്രശ്നം കൈകാര്യം ചെയ്ത് പരിചയമുള്ള മററ് ആളുകളോ ആകാവുന്നതാണ്.
അത്തരം പരാതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന് തങ്ങള്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് പരാതിക്കമ്മിററി ഒരു വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
തൊഴിലുടമയോ ചുമതലപ്പെടുത്തപ്പെട്ട ആളോ പരാതിക്കമ്മിററി നല്‍കേണ്ടതായ റിപ്പോര്‍ട്ടിന്‍റെ കാര്യം ഉള്‍പ്പെടെ മേല്‍പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിപാലനം സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യക്ഷവും പ്രമുഖവുമായ രീതിയില്‍ വിജ്ഞാപനം ചെയ്തുകൊണ്ട് സ്ത്രീകളായ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങളെ പററിയുള്ള അവബോധം ജനിപ്പിക്കേണ്ടതാണ്.
ഏതെങ്കിലും മൂന്നാം കക്ഷിയുടേയോ പുറത്തുനിന്നുള്ളവരുടേയോ പ്രവര്‍ത്തിരാഹിത്യത്തിന്‍റേയോ ഫലമായി ലൈഗികപീഡനം ഉണ്ടാകുന്ന സംഗതിയില്‍ തൊഴിലുടമയോ ചുമതലപ്പെട്ട ആളോ പീഢനത്തിന് ഇരയായ ആള്‍ക്ക് പിന്തുണയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒക്കെയായി ന്യായവും ആവശ്യവുമായ സഹായങ്ങള്‍ ചെയ്യാന്‍ എല്ലാ നടപടികളും എടുക്കേണ്ടതാണ്.
ജോലി ചെയ്യുന്ന സ്ത്രീകളുടെ ലിംഗപരമായ സമത്വത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനും പ്രാബല്യത്തില്‍ വരുത്തുന്നതിനും വേണ്ടി എല്ലാ പണിസ്ഥലങ്ങളിലും മേല്‍പ്പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തത്വങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020