സാമൂഹികമായ വലിയ ബോധവത്കരണപ്രവർത്തനത്തിലൂടെ അതിസാരമെന്ന ശരീരത്തിൽെ മൊത്തം ജലം വാർന്നു പോയി മരണമടയുന്ന കുരുന്നുകൾക്ക്, അവരുടെ ആരോഗ്യപരിരക്ഷയ്ക്ക് അതിസാര നിയന്ത്രണത്തിനുവേണ്ട അത്യാവശ്യം ചെയ്യേണ്ടുന്നതായ നടപടികൾ എന്തെല്ലാമാണെന്നുനോക്കാം. കുട്ടികൾക്ക് അതിസാരം പിടിപെട്ടാൽ ഉടനടിയെടുക്കേണ്ട നടപടികൾ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ പാക്കറ്റ് ORS ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളത്തിൽ ഒരു പാത്രത്തിൽ കലക്കുക. ഓരോപ്രാവശ്യം വയറ്റിളക്കത്തിനുശേഷവും ORS ലായനി 50 -100 മില്ലിലിറ്റർ വീതം തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുക. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന സിങ്ക് ഗുളിക ഒന്നു വീതം ഒരു സ്പൂൺ വെള്ളത്തിലോ അമ്മിഞ്ഞപ്പാലിലോ ലയിപ്പിച്ച് അതിസാരം അവസാനിച്ചാലും 14 ദിവസം നിർബന്ധമായും തുടർച്ചയായി കൊടുക്കുക. അതിസാരത്തിന്റെ സമയത്തും ശേഷവും നന്നായി അമ്മിഞ്ഞപ്പാൽ കൊടുത്തുകൊണ്ടിരിക്കുക. മറ്റുള്ള പോഷകാഹാരവും കൊടുക്കുക. അതിസാരത്തിന്റെ സമയത്ത് നന്നായി അമ്മിഞ്ഞപ്പാൽ കൊടുക്കുക. അതിസാരത്തിന്റെ കാഠിന്യം അനുസരിിച്ച് എത്രയും പെട്ടെന്ന് ഡോക്്ടറെക്കാണിക്കുക. രോഗം വന്നതിനുശേഷം അവയ്ക്ക് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് ആരോഗ്യകരമായ സമൂഹത്തിന് വേണ്ടത്. കുഞ്ഞുങ്ങൾക്ക് അതിസാരം വരാതിരിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഭക്ഷണം പാകം ചെയ്യുന്നതിനും അത് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിനു മുമ്പും കുട്ടികളുടെ മലം വൃത്തിയാക്കിയ ശേഷവും കക്കൂസ്, കുളിമുറി എന്നിവ ഉപയോഗിച്ചതിനുശേഷവും കൈകൾ നന്നായി സോപ്പോ, മ്് അണുനാശിനികളോ ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം, മൂത്രം എന്നിവയായ ഡയപ്പറുകളും മലവും വളരെ വേഗവും സുരക്ഷിതമായും സംസ്കരിക്കുക. ശൗചാലയവും മറ്റ് സുരക്ഷാമാർഗങ്ങളും ഉപയോഗിക്കുക. ORS ലായനി തയ്യാറാക്കിയതിനുശേഷം 24 മണിക്കൂറിന് മുമ്പ് ഉപയോഗിക്കുക. കുഞ്ഞ് ജനിച്ച് 6 മാസം വരെ അമ്മിഞ്ഞപ്പാൽ മാത്രം നൽകുക. ORS, സിങ്ക് എന്നിവ രണ്ടും വളരെ നന്നായി അതിസാരത്തിനെതിരെ പ്രവർത്തിക്കുന്നു. ORS, സിങ്ക് എന്നിവ സൗജന്യമായി അങ്കണവാടികളിൽ നൽകിവരുന്നു. അവ ലഭിക്കാൻ ആശാ വർക്കർമാരുമായി ബന്ധപ്പെടുക. പൂർണമായും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പരിപാലിക്കുകയെന്നതാണ് അതിസാരം പോലുള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങങൾ പരിഹരിക്കാനുള്ള വഴി. അതിന് നമുക്ക് ഒന്നായി മുന്നേറാം. പ്രമോദ് കുമാർ വി.സി.