Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ പദ്ധതികളും വകുപ്പുകളും

കൂടുതല്‍ വിവരങ്ങള്‍

ഡ്രഗ്സ് കണ്‍ട്രോളര്‍ ലൈസന്‍സ്

അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍, യുനാനി, സിദ്ധൌഷധങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള മുന്‍‌കൂര്‍ അനുമതിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സും ഡ്രഗ്സ് കണ്‍ട്രോളറില്‍ നിന്ന് നേടേണ്ടതാണ്. ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനുവേണ്ടിയുള്ള ഫാക്ടറി കെട്ടിടത്തിന്‍റെ അംഗീകാരത്തിന് മുന്‍കൂറായി അപേക്ഷിക്കേണ്ടതാണ്. തയ്യാറാക്കിയ സൈറ്റ് പ്ലാന്‍, ലേ-ഔട്ട്‌ പ്ലാന്‍, എസ്റ്റിമേറ്റ്, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍, യൂണിറ്റിലെ തൊഴിലാളികളുടെ വിശദീകരണം, ഉത്പാദന പ്രക്രിയ തുടങ്ങിയ വിശദമായ വിവരങ്ങള്‍ കണ്‍ട്രോളര്‍ക്ക് നല്‍കേണ്ടതാണ്. നിശ്ചിത ഫീസും അടക്കേണ്ടതാണ്.

ഇപ്രകാരം ലഭിക്കുന്ന പ്ലാന്‍ അംഗീകരിക്കുന്ന പ്രകാരം ഫാക്ടറി നിര്‍മ്മിക്കേണ്ടതും വീണ്ടും ലൈസന്‍സിന് അപേക്ഷിക്കേണ്ടതുമാണ്. അപേക്ഷ റീജിയണല്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ വഴി അയക്കേണ്ടതാണ്.

മറ്റ് അനുമതികള്‍

സ്പിരിറ്റ്, മോളാസ്സസ്, ആല്‍ക്കഹോള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനയ്ക്കും സ്റ്റേറ്റ് എക്സൈസ് വകുപ്പിന്റെ അനുമതിയും 1.50 കൂടുതല്‍ വിറ്റുവരവുള്ള ഉത്പാദന യൂണിറ്റുകളും പെട്രോളിയം സ്ഥാപനങ്ങളും സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ ലൈസന്‍സ്/രെജിസ്ട്രേഷന്‍, കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങള്‍ ഡയറക്ടര്‍  ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നുള്ള അനുമതിയും എല്ലാ പ്രസ്സ്/അച്ചടി യൂണിറ്റുകള്‍ക്ക് ജില്ലാ കലക്ടറുടെ/അഡീഷണല്‍ മജിസ്ട്രേറ്റില്‍ നിന്നുള്ള അനുമതി/ഡിക്ലറെഷന്‍ നേടേണ്ടതാണ്.

മറ്റ് വകുപ്പുകള്‍/സ്ഥാപനങ്ങളുടെ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍

 • അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുവാന്‍ സംരംഭകനെ സഹായിക്കല്‍, പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, യന്ത്ര സാമഗ്രികളുടെയും അസംസ്കൃത പദാര്‍ത്ഥങ്ങളുടെയും ലഭ്യതയെക്കുറിച്ചു വിവരം നല്‍കല്‍.
 • വിവിധ പരിശീലന പരിപാടികള്‍
 • ISO സര്‍ട്ടിഫിക്കെഷന്‍

വ്യവസായ സംരംഭങ്ങള്‍ക്ക് ISO 9001/14000/HACCP എന്നിവ നേടിയെടുക്കുന്നതിന് വരുന്ന ചെലവിന്റെ 75% വരെയും, പരമാവധി 75000/രൂപ വരെയും ISO 18000/22000/27000 എന്നിവയ്ക്ക് 75% നിരക്കില്‍ 1,00,000/- രൂപയും സഹായം നല്‍കുന്നു.

 • പ്രോഡക്റ്റ് ക്വാളിറ്റി സര്‍ട്ടിഫിക്കെഷന്‍
 • BIS/BEE/CE/ANSI എന്നിങ്ങനെയുള്ള ദേശീയ-അന്തര്‍ദേശീയ പ്രോഡക്റ്റ് ക്വാളിറ്റി സര്‍ട്ടിഫിക്കെഷന്‍ ആവശ്യമായ ചെലവിന്റെ 75% പരമാവധി 2.00 ലക്ഷം രൂപ.
 • കോര്‍പറേറ്റ് ഗോവെര്‍ണന്‍സ്

ചെറുകിട സംരംഭങ്ങള്‍ക്ക് തെരഞ്ഞെടുത്ത സംസ്ഥാന, ജില്ലാതല എക്ഷിബിഷനില്‍ പങ്കെടുത്ത് പുതിയ വിപണന സാധ്യത നേടുവാന്‍ 20,000/- രൂപ മുതല്‍ 30,000/- രൂപ വരെ (SC/ST/വനിത വിഭാഗത്തില്‍) സാമ്പത്തിക സഹായം നല്‍കി വരുന്നു.

 • ബാര്‍ കോഡിംഗ്

ബാര്‍ കോഡിംഗ് ലഭിക്കുന്നതിനുള്ള രെജിസ്ട്രഷന്/വാര്‍ഷിക ഫീസിന്റെ 75% സാമ്പത്തിക സഹായം നല്‍കുന്നു.

 • കയറ്റുമതിക്ക് വേണ്ടി സേവനങ്ങള്‍

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന  തെരഞ്ഞെടുക്കപ്പെട്ട രാജ്യാന്തര മേളകളില്‍ പങ്കെടുക്കുവാനും, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും സാമ്പത്തിക സഹായം പരമാവധി 12 ലക്ഷം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികള്‍

 • പരമാവധി വായ്പതുക – ഒരു ലക്ഷം രൂപ
 • ഒന്നിലധികം പേരുള്ള കൂട്ടായ്മ സംരംഭങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ലക്ഷം രൂപ വീതം.
 • സബ്സിഡി ലോണ്‍ തുകയുടെ 20% പരമാവധി 20000 രൂപ.
 • വായ്പ എല്ലാ ദേശസാല്‍കൃത/ഷെഡ്യൂള്‍ട് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയും ലഭിക്കുന്നു.

യോഗ്യതകള്‍ : എംപ്ലോയ്മെന്റ് രെജിസ്ട്രഷന് ഉണ്ടായിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം 21 നും 50 നും മദ്ധ്യേ. പ്രതിമാസ വ്യക്തിഗത വരുമാനം 500/- രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം 40,000/- രൂപയില്‍ കൂടുവാനും പാടില്ല. അപേക്ഷകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്.

മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റെഴ്സ്/ജോബ്‌ ക്ലബ്ബുകള്‍

 • പരമാവധി വായ്പതുക – 10 ലക്ഷം രൂപ
 • രണ്ടോ അതിലധികമോ (പരമാവധി-5) പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. പ്രൊജക്റ്റ്‌ ചെലവിന്റെ 25% (പരമാവധി 2 ലക്ഷം രൂപ) ഗവ: സബ്സിഡിയായി അനുവദിക്കുന്നു. ഗുണഭോക്തൃ വിഹിതം 10%.
 • അപേക്ഷയോടൊപ്പം വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കേണ്ടതാണ്.
 • അപേക്ഷ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്.
 • വായ്പ എല്ലാ ദേശസാല്‍കൃത/ ഷെഡ്യൂള്‍ട് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, knUv_n എന്നിവ മുഖേന വിതരണം ചെയ്യുന്നു.

യോഗ്യതകള്‍ : എംപ്ലോയ്മെന്റ് രെജിസ്ട്രഷന് ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 50,000/- രൂപയില്‍ കൂടുവാനും പാടില്ല. പ്രായം 21 നും 40 നും മദ്ധ്യേ (പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വയസ്സിന്റെയും, മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വയസ്സിന്റെയും ഇളവ് ലഭിക്കും) ഒരു കുടുംബത്തിലെ ഒരു അംഗത്തെ മാത്രമേ ഒരു ക്ലബ്ബില്‍ പരിഗണിക്കുകയുള്ളൂ.

ശരണ്യ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, പട്ടികവിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 50000/- രൂപ വരെ വായ്പ വകുപ്പ് നേരിട്ട് നല്‍കുന്നു. സബ്സിഡി, വായ്പാ തുകയുടെ 50%, പ്രായപരിധി 55 വയസ്സ്. വരുമാന പരിധി ഒരു ലക്ഷം രൂപ. അപേക്ഷ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതിനനുസരിച്ചു മാത്രം സ്വീകരിക്കുന്നു. സ്വയം തൊഴില്‍ പദ്ധതി പ്രകാരം ലോണ്‍ എടുക്കുന്നവരെ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതല്ല. എന്നാല്‍ എല്ലാ സ്ഥിരം ഒഴിവുകളിലേക്കും പാര്‍ട്ട്‌ടൈം ഒഴിവുകളിലേക്കും പരിഗണിക്കുന്നതാണ്.

ഖാദി ആന്‍റ് വില്ലേജ് ഇന്ഡസ്ട്രീസ് ബോര്‍ഡ്

എന്‍റെ ഗ്രാമം

വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്. പരമാവധി പദ്ധതി ചെലവ് 5 ലക്ഷം രൂപ. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25% പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും 30% പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനം നിരക്കില്‍ ഗ്രാന്‍റ് ലഭിക്കുന്നു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

1995 ല്‍ സ്ഥാപിതമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ദാരിദ്ര്യരേഖയുടെ ഇരട്ടിയില്‍ താഴെ വരുമാനമുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി വിവിധ വായ്പാ പദ്ധതികളും ക്ഷേമ-വികസന പരിപാടികളും നടപ്പിലാക്കി വരുന്നു.

 • സൌജന്യ തൊഴിലധിഷ്ഠിത പരിശീലനം

സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി വിവിധ മേഖലകളില്‍ ഓരോ വര്‍ഷവും സൌജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിശീലനം നല്‍കി വരുന്നു.

 • പ്രദര്‍ശനവും വിപണന മേളയും

ഗുണഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും പ്രചരണത്തിനും വേണ്ടി പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കുകയും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ദേശീയ തലങ്ങളിലുള്ള വിപണന മേളയില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.

 • മൈക്രോ ക്രെഡിറ്റ് വായ്പ
 • ഏറ്റവും ദരിദ്രരായവര്‍ക്ക് വരുമാനദായകമായ ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി കുറഞ്ഞ തുക വേഗത്തിലും മറ്റും നടപടിക്രമങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ലഭ്യമാക്കുന്നതിനു വേണ്ടി മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.

ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതിന് വ്യക്തിഗത ഗുണഭോക്താവിന്റെ അപേക്ഷയോ ജാമ്യമോ ആവശ്യമില്ല. സന്നദ്ധ സംഘടനകള്‍ (NGO) കുടുംബശ്രീകള്‍ (CDS) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

 • LDRF പദ്ധതി

ആപല്‍ഘട്ടങ്ങളില്‍ വായ്പ്പക്കാരനെ സഹായിക്കുന്നതിനായി LDRF എന്നാ ഒരു പദ്ധതി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു. വായ്പ്പക്കാരന്റെ മരണം, അപകടം, ഗുരുതരമായ രോഗം എന്നിവ നിമിത്തം തൊഴില്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ എന്നീ സാഹചര്യങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ പിഴപലിശ/പലിശ/മുതല്‍ എന്നിവയില്‍ അര്‍ഹമായ ഇളവ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 • കോര്‍പ്പറേഷന്‍റെ പദ്ധതികള്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ (NBCRDC)
 1. സ്വയം തൊഴില്‍ വായ്പ

പരമാവധി തുക     - 10 ലക്ഷം രൂപ

പലിശ നിരക്ക്      - 5 ലക്ഷം രൂപ വരെ 6% 5 ലക്ഷത്തിനു       മുകളില്‍ 8%

തിരിച്ചടവ് കാലാവധി – 84 മാസം

പ്രായപരിധി        - 18-55

വാര്‍ഷിക വരുമാന പരിധി – ഗ്രാമങ്ങളില്‍ 81,000,        നഗരങ്ങളില്‍ 1,03,000

 1. വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പ ( ന്യൂ സ്വപൂര്‍ണ്ണിമ )

പരമാവധി തുക     - 1 ലക്ഷം രൂപ

പലിശ നിരക്ക്      - 5%

തിരിച്ചടവ് കാലാവധി – 60 മാസം

പ്രായപരിധി        - 18-55

വാര്‍ഷിക വരുമാന പരിധി – ഗ്രാമങ്ങളില്‍ 40,500,        നഗരങ്ങളില്‍ 51,500

 1. ശില്പ സമ്പദ (കരകൌശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളില്‍ വിദഗ്ധ പരിശീലനം നേടുന്നതിനും തൊഴില്‍ സംരംഭത്തിനും)

പരമാവധി തുക     - 10 ലക്ഷം രൂപ

പലിശ നിരക്ക്      - 6%

തിരിച്ചടവ് കാലാവധി – 60 മാസം മുതല്‍ 84 മാസം വരെ

പ്രായപരിധി        - 18-55

വാര്‍ഷിക വരുമാന പരിധി – ഗ്രാമങ്ങളില്‍ 81,000,        നഗരങ്ങളില്‍ 1,03,000

 • ന്യൂനപക്ഷ മത വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ (NMDF പദ്ധതികള്‍)
  • സ്വയം തൊഴില്‍ വായ്പ

പരമാവധി തുക     - 10 ലക്ഷം രൂപ

പലിശ നിരക്ക്      - 50000 രൂപ വരെ 5% 50000       രൂപക്ക് മുകളില്‍ 6%

തിരിച്ചടവ് കാലാവധി – 60 മാസം

പ്രായപരിധി        - 18-55

വാര്‍ഷിക വരുമാന പരിധി – ഗ്രാമങ്ങളില്‍ 81,000,        നഗരങ്ങളില്‍ 1,03,000

 • ലഘുവായ്പ (NGO/CDS മുഖേന തൊഴില്‍ സംരംഭകരെ ചെറുകിട തൊഴിലുകളില്‍ പ്രാപ്തരാക്കുന്നതിന്)
 • സ്വയം തൊഴില്‍ വായ്പ

പരമാവധി തുക     - 25 ലക്ഷം രൂപ (CDS ന് ഒരു SHG ക്ക് 25,000)

പലിശ നിരക്ക്      - 6%

തിരിച്ചടവ് കാലാവധി – 36 മാസം

പ്രായപരിധി        - 18-55

വാര്‍ഷിക വരുമാന പരിധി – ഗ്രാമങ്ങളില്‍ 81,000,        നഗരങ്ങളില്‍ 1,03,000

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ്‌ ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്

NDPREM

ഉദ്ദേശം

തിരികെ എത്തിയ പ്രവാസി മലയാളികളെ സംരംഭകരാക്കുന്നതിനു മാര്‍ഗനിര്‍ദേശം നല്‍കിയും മൂലധന സബ്സിഡി നല്‍കിയും സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സമഗ്രമായ പദ്ധതി 20 ലക്ഷം രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 10% മൂലധന സബ്സിഡി പരമാവധി 2 ലക്ഷം രൂപ വരെ ലഭ്യമാകുന്നതാണ്. ചുരുങ്ങിയത് 2 വര്‍ഷം വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തതിനു ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെയും അത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്‌, സൊസൈറ്റി തുടങ്ങിയവയേയും പദ്ധതിയുടെ ആനുകൂല്യത്തിനു പരിഗണിക്കുന്നതാണ്. താല്‍പ്പര്യമുള്ള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലനക്കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.

മേഖലകള്‍

 • കാര്‍ഷിക – വ്യവസായം (കോഴി വളര്‍ത്തല്‍, മുട്ടകോഴി, ഇറച്ചിക്കോഴി, മത്സ്യകൃഷി) ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, സംയോജിത കൃഷി, ഫാം, ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ
 • കച്ചവടം (പൊതുവ്യാപാരം – വാങ്ങുകയും വില്‍ക്കുകയും ചെയ്യുക)
 • സേവനങ്ങള്‍ ( റിപ്പയര്‍ ഷോപ്പ്, റെസ്റ്ററന്റുകള്‍, ടാക്സി സര്‍വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
 • ഉത്പാദനം – ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (പൊടി മില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടി വ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്‌, പേപ്പര്‍ റീസൈക്ലിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, തുടങ്ങിയവ.

ആനുകൂല്യം

പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവ് വരുന്ന പദ്ധതികള്‍ക്ക് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളില്‍ നിന്നോ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എഫ്.സി, കെ.എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങില്‍ നിന്നോ വായ്പകള്‍ അനുവദിക്കപ്പെട്ടതും പ്രസ്തുത വായ്പാ തവണകളില്‍ മുടക്കം വരാതെ തിരിച്ചടയ്ക്കുകയും ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് മൊത്തം തുകയുടെ 10 ശതമാനം ബാക്ക് എന്ഡ് സബ്സിഡിയായി ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കുന്നതുമാണ്.

മറ്റുള്ളവ

വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തിന് സീഡ് ക്യാപിറ്റല്‍ സബ്സിഡി ഒരു സ്ഥിര നിക്ഷേപമായി സൂക്ഷിക്കാവുന്നതും താഴെ പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം ഉപഭോക്താവിന് വിതരണം ചെയ്യേണ്ടതുമാണ്.

 • ക്യാപിറ്റല്‍ സബ്സിഡി അനുവദിച്ച തിയ്യതി മുതല്‍ അഞ്ചുവര്‍ഷം സംരംഭം തുടര്‍ച്ചയായി പ്രവര്‍ത്തനം നടത്തിയിരിക്കണം.
 • മറ്റേതെങ്കിലും പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്സിഡി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ ഈ പദ്ധതി ആനുകൂല്യത്തിനു അര്‍ഹത ഉണ്ടായിരിക്കുകയില്ല.
 • വ്യക്തിഗത സംരംഭങ്ങള്‍/ഗുണഭോക്താക്കള്‍ നിയമാനുസൃതം വേണ്ട അനുമതികള്‍ മറ്റ് അംഗീകാരങ്ങള്‍ നേടിയിരിക്കണം. കാര്‍ഷിക വ്യവസായങ്ങള്‍, കച്ചവടം, സേവനങ്ങള്‍ എന്നിവയ്ക്ക് ഗുണഭോക്താവ് പഞ്ചായത്ത്/നഗരസഭ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി വാങ്ങിയിരിക്കണം. ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിയമാനുസൃത അനുമതി നേടുന്നതിനു നോര്‍ക്ക റൂട്സ് സഹായിക്കുന്നതുമാണ്.

കുടുംബശ്രീ പദ്ധതികള്‍

ചെറുകിട സംരംഭങ്ങള്‍

ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ലാഭം ലഭിക്കുന്നതിനായി മൂലധനം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ് സംരംഭം. കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്‌ പ്രാമുഖ്യം നല്‍കി അതിലൂടെ സാമ്പത്തിക ശാക്തീകരണത്തിന് ലക്ഷ്യമിടുന്നു.

ഗ്രാമീണ സൂക്ഷ്മസംരംഭം പദ്ധതി (RME)

കുടുംബശ്രീ അംഗം/കുടുംബാംഗമായ 18-55 വയസ്സുവരെയുള്ള വനിതകള്‍ക്കും മാത്രം ഒറ്റക്കോ കൂട്ടമായോ ചെയ്യാവുന്ന മേഖലയാണ് ആര്‍.എം.ഇ. ഗ്രേഡിംഗ് പൂര്‍ത്തീകരിച്ച അയക്കൂട്ടത്തില്‍ അംഗത്വമെടുത്ത് ചുരുങ്ങിയത് 6 മാസം കഴിഞ്ഞ ആര്‍ക്കും വിവിധ ഘട്ടങ്ങളില്‍ അനുശാസിക്കുന്ന പരിശീലനം പൂര്‍ത്തീകരിച്ച് ഇതിന്‍റെ ഗുണഫലം അനുഭവിക്കാവുന്നതാണ്. ഇതില്‍ വ്യക്തിഗത പദ്ധതിയ്ക്ക് പ്രൊജക്റ്റ്‌ കോസ്റ്റിന്റെ പരമാവധി 30% അല്ലെങ്കില്‍ 7,500, രൂപ ഗ്രൂപ്പ് സംരംഭത്തിന് പദ്ധതി തുകയുടെ 50% അല്ലെങ്കില്‍ പരമാവധി 1,00,000 ഏതാണോ കുറവ് അത് അനുവദിക്കും.

യുവശ്രീ (50 K)

കുടുംബശ്രീ അംഗം/കുടുംബാംഗമായ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണ് യുവശ്രീ. പ്രായപരിധി 18-45. ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്നതിനു കുടുംബശ്രീ ജില്ലാ ഓഫീസിനു അധികാരമുണ്ടായിരിക്കും. വ്യക്തിഗത സംരംഭത്തിന് പരമാവധി പദ്ധതികളുടെ 30% അല്ലെങ്കില്‍ പരമാവധി 7500/- രൂപ ഗ്രൂപ്പ് സംരംഭത്തിന് തുകയുടെ 50% അല്ലെങ്കില്‍ പരമാവധി 1,00,000 രൂപ ഏതാണോ കുറവ് അത് അനുവദിക്കും.

റിവോള്‍വിംഗ് ഫണ്ട്‌

പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത മൂലം സംരംഭത്തിനു ബുദ്ധിമുട്ട നേരിടുമ്പോള്‍ നല്‍കുന്ന അധിക ധനസഹായമാണ് റിവോള്‍വിംഗ് ഫണ്ട്‌. മൃഗസംരക്ഷണ മേഖല ഒഴികെയുള്ള ഗ്രൂപ്പ് സംരംഭങ്ങള്‍ ചുരുങ്ങിയത് 6 മാസമെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇതിനായി അപേക്ഷിക്കാവുന്നതാണ്. ചുരുങ്ങിയത് 3 പേരെങ്കിലും അപേക്ഷിക്കുന്ന സമയത്ത് സംരംഭത്തില്‍ ഉണ്ടായിരിക്കണം. പദ്ധതി തുകയുടെ 15% അല്ലെങ്കില്‍ 35,000/- രൂപ ഏതാണോ കുറവ് അത് അനുവദിക്കും. കുടുംബശ്രീ ജില്ലാ ഓഫീസിനു ഇതിനായി അനുമതി നല്‍കാവുന്നതാണ്.

ടെക്നോളജി ഫണ്ട്‌

പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കുവാനും മെഷിനറി വാങ്ങിക്കുവാനും ഈ ഫണ്ട്‌ ഉപയോഗിക്കാവുന്നതാണ്. ഇതിനു സ്ഥലം/കെട്ടിടം എന്നിവ ഒഴികെയുള്ള സ്ഥിരമൂലധനത്തിന്റെ 40% അല്ലെങ്കില്‍ 2,50,000/- ഏതാണോ കുറവ് അത് അനുവദിക്കും. സംസ്ഥാന മിഷന്‍ ഇതിനു അംഗീകാരം നല്‍കുന്നതും ആയിരിക്കും.

രണ്ടാം ഘട്ട ധനസഹായം

സംരംഭം പ്രവര്‍ത്തനം തുടങ്ങി പ്രവര്‍ത്തനം വിപുലീകരിക്കാനോ മേഖല മാറ്റാനോ ഇത് അനുവദിക്കുന്നതാണ്. ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും സംരംഭം പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. പരമാവധി 2,50,000 വരെ സംസ്ഥാന മിഷന്‍ ഇതിനു അനുവദിക്കുന്നതാണ്. കൂടാതെ BPL കുടുംബത്തിലെ 18-35 വരെ പ്രായമുള്ള യുവാക്കള്‍ക്ക് തൊഴില്‍ മേഖലയില്‍ അവസരം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ പരിശീലനം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജില്ലാ ഓഫീസര്‍, കുടുംബശ്രീ മിഷന്‍

കല്‍പ്പെറ്റ, വയനാട്

ജില്ലാ പട്ടികജാതി വികസന വകുപ്പ്

സാമ്പത്തിക വികസന പദ്ധതികള്‍

 • സ്വയം തൊഴില്‍ പദ്ധതി – വ്യക്തികള്‍ക്ക് 5 ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 25 ലക്ഷം വരെയുള്ള വായ്പകള്‍ക്കും വായ്പാ തുകയുടെ 1/3 സബ്സിഡി പദ്ധതി ബാങ്കുകളുമായിച്ചേര്‍ന്നു നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം. പ്രായം 18-50 വിദ്യാഭ്യാസ യോഗ്യത 7-)0 ക്ലാസ്, വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പദ്ധതി റിപ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്‌ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്‌ പകര്‍പ്പ്, എസ്.ജി.എസ്.വൈ. ലോണ്‍ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക.

എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍

1948 ല്‍ പാര്‍ലമെന്‍റ് പുറപ്പെടുവിച്ച എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ടാണ് സ്വതന്ത്ര ഭാരതത്തിലെ തൊഴിലാളികളുടെ സമഗ്രമായ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നടത്തിയ നിയമനിര്‍മ്മാണം. ഈ ഉത്തരവ് സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗം, പ്രസവം, മരണം, തൊഴില്‍മൂലമുള്ള വൈകല്യം എന്നീ അടിയന്തര ഘട്ടങ്ങളില്‍ പൂര്‍ണ്ണ സംരക്ഷണം വിഭാവനം ചെയ്യുന്നു.

കാലാനുബന്ധമില്ലാത്തതും പത്തോ അതിലധികമോ തൊഴിലാളികളുള്ള ഊര്‍ജമുപയോഗിക്കുന്നതോ അല്ലാത്തതോ ആയ ഫാക്ടറികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇ.എസ്.ഐ. നിയമം ബാധകമാണ്. ഒരു പ്രത്യേക പദ്ധതിയുടെ നടത്തിപ്പിനായി നോട്ടിഫൈ ചെയ്ത ഭൂവിഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയോ സ്ഥാപനമോ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.

മേല്പറഞ്ഞ ഗണത്തിലെ ഫാക്ടറികളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിമാസം പതിനയ്യായിരത്തില്‍ താഴെ മാത്രം ശമ്പളം പറ്റുന്ന തൊഴിലാളികള്‍ ഇ.എസ്.ഐ നിയമപ്രകാരം ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സിന് അര്‍ഹമാണ്. വേതനത്തിന്റെ പരിധി കാലാകാലങ്ങളിലെ ജീവിതച്ചെലവും വേതനവര്‍ധനവും കണക്കിലെടുത്ത് അതാതു സമയം പുതുക്കി നിശ്ചയിക്കുന്നതാണ്.

ലോകത്തിലെ മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളുടെ കാര്യത്തിലെന്ന പോലെ ഇ.എസ്.ഐ പദ്ധതിയും ഒരു സെല്‍ഫ് ഫിനാന്‍സിംഗ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊഴിലാളികളില്‍ നിന്നും അവരുടെ തൊഴില്‍ ദാതാക്കളില്‍ നിന്നും വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം വിഹിതമായി സമാഹരിക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് തൊഴിലാളികള്‍ വേതനത്തിന്റെ 1.75 ശതമാനവും തൊഴില്‍ ദാതാക്കള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് നല്‍കുന്ന വേതനത്തിന്റെ 4.75 ശതമാനവും വിഹിതമായി നല്‍കണം. ദിവസ വേതനം 70 രൂപ വരെ മാത്രം ലഭിക്കുന്ന തൊഴിലാളികളില്‍ നിന്ന് വിഹിതം ഈടാക്കുന്നതല്ല. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ചെലവഴിക്കുന്ന മെഡിക്കല്‍ ആനുകൂല്യത്തിന്റെ 1/8 ഭാഗം സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കേണ്ടതാണ്‌. ഇതിന്റെ വാര്‍ഷിക പരിധി പ്രതിവര്‍ഷം പ്രതിവര്‍ഷം ഒരു വ്യക്തിക്ക് 12,000 രൂപയാണ്. എന്നാല്‍ പരിധിക്ക് മുകളില്‍ വരുന്നതും പങ്കിടുന്ന തുകയ്ക്ക് പുറത്ത് വരുന്നതുമായ ചെലവുകള്‍ അതാത് ഡോക്ടര്‍/അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം തൊഴിലപകടങ്ങള്‍, തൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന അസുഖം,മരണം,അസുഖം മൂലം തൊഴില്‍ എടുക്കുവാന്‍ സാധിക്കാതെ വേതനം നഷ്ടപ്പെടല്‍, പ്രസവ വേളയില്‍ വേതനം നഷ്ടപ്പെടല്‍, അവശത ആനുകൂല്യങ്ങള്‍, പ്രസവ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന പണമായുള്ള ആനുകൂല്യം, രോഗ ആനുകൂല്യങ്ങള്‍, എന്നീ പണമായി നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതില്‍പ്പെടുന്നു. തൊഴിലിന്റെ ഭാഗമല്ലാതെ സംഭവിക്കുന്ന അപകടത്തിന്റെ ഭാഗമായി 40% കുറയാത്ത സ്ഥിരമായ വൈകല്യം ബാധിച്ച് ജോലി നഷ്ടപ്പെടുന്നവര്‍ക്കും ഫാക്ടറി അടച്ചുപൂട്ടല്‍, പിരിച്ചുവിടല്‍ എന്നിവ വഴി ജോലി നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ രഹിത അലവന്‍സ് പണമായി നല്‍കുന്നതാണ്.

( തൊഴിലാളികളുടെ ശരാശരി വേതനം അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ആനുകൂല്യ നിരക്കുകള്‍ 14 രൂപ മുതല്‍ 480 രൂപ വരെയാണ് )

കാലയളവും ആനുകൂല്യവും

 • തുടര്‍ന്ന് വരുന്ന രണ്ട് ആനുകൂല്യ കാലയളവില്‍ 91 ദിവസം വരെ സ്റ്റാന്‍ഡേര്‍ഡ് ബെനെഫിറ്റ് നിരക്കിനേക്കാള്‍ 20% കൂടുതല്‍ അതായത് വേതനത്തെക്കാള്‍ 60 ശതമാനത്തിന്മേല്‍.
 • ടൂബക്ടമിക്ക് 14 ദിവസവും വാസക്ടമിക്ക് 7 ദിവസവും ( ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു കൂട്ടാവുന്നതാണ് ) നിരക്ക് വേതനത്തിന്റെ 100 ശതമാനം.
 • 2 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള തൊഴിലില്‍, 124 ദിവസമോ ഡോക്ടറുടെ നിര്‍ദേശപ്രകാരമോ  രണ്ട് വര്‍ഷം വരെയോ, നിരക്ക് വേതനത്തിന്റെ ഏകദേശം 70%.
 • താല്‍കാലിക വൈകല്യം നിലനില്‍ക്കുന്നിടത്തോളം നിരക്ക് : വേതനത്തിന്റെ  ഏകദേശം 75%.
 • ആജീവനാന്തം: നിരക്ക് സമ്പാദ്യശേഷിയുടെ നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ വേതനത്തിന്റെ  ഏകദേശം 75%.
 • വിധവകളുടെ ജീവിതകാലം മുഴുവന്‍ അഥവാ പുനര്‍വിവാഹം വരെ ആശ്രിതരുമായ കുട്ടികള്‍ക്ക് 25 വയസ്സുവരെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ആജീവനാന്തം നിരക്ക് വേതനത്തിന്റെ ഏകദേശം 75% നിശ്ചിത അനുപാതത്തില്‍ വീതിച്ച്.
 • സാധാരണ പ്രസവത്തിനു 12 ആഴ്ച, ഗര്‍ഭമലസിയാല്‍ 6 ആഴ്ച ഡോക്ടറുടെ നിര്‍ദേശപ്രകാരം നാല് ആഴ്ച കൂടി നീട്ടുന്നതാണ്. നിരക്ക് ഏകദേശം മുഴുവന്‍ വേതനം
 • മുഴുവന്‍ വൈദ്യപരിചരണം, രോഗം, വൈകല്യം നിലനില്‍ക്കുന്നിടത്തോളം ചെലവിന് പരിധിയില്ലാതെ റിട്ടയര്‍ ചെയ്തവര്‍ : സൂപ്പര്‍ അന്വേഷന് മുമ്പ് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും ഇന്‍ഷുര്‍ പരിരക്ഷയുള്ള തൊഴില്‍ ഉണ്ടായിരുന്നവരും വൈകല്യം സംബന്ധിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് മുഴുവന്‍ വൈദ്യ പരിചരണങ്ങളും 120 രൂപ വാര്‍ഷിക വിഹിതമായി അടച്ചാല്‍ ജീവിതപങ്കാളിക്ക് മുഴുവന്‍ വൈദ്യ പരിചരണവും ലഭ്യമാണ്.

കൃത്രിമ അവയവ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് നിരക്ക് 100% വേതനം.

NABARD – നബാര്‍ഡ് പദ്ധതികള്‍

1.  Rural Innovation Fund (RIF)

പുതിയ ഉത്പന്നങ്ങള്‍ പുതിയ ഉത്പാദന പ്രക്രിയ, പുതിയ കച്ചവട രീതി തുടങ്ങിയവയിലൂടെ ഉത്പാദന വര്‍ധനവ് ഉണ്ടാക്കുന്ന നിര്‍ധനരായ സംരംഭകര്‍ക്ക് നല്‍കി വരുന്ന പദ്ധതിയാണ്. കര്‍ഷകര്‍, ഗ്രാമീണ കലാകാരന്മാര്‍, കരകൌശല വിദഗ്ധര്‍ തുടങ്ങിയ മേഖലയുള്ളവര്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന്റെ അര്‍ഹത. വായ്പയായും ഗ്രാന്റായും വെഞ്ച്വര്‍ - ലൈക്‌ സപ്പോര്‍ട്ട്, അല്ലെങ്കില്‍ ഇവയുടെ മിശ്രിതമായി ധനസഹായം നല്‍കുന്നു.

30 ലക്ഷം രൂപ വരെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ 10 ശതമാനം സ്വന്തം വിഹിതമായി കണ്ടെത്തേണ്ടതാണ്. വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, സമുദായ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍, യൂണിവേര്‍‌സിറ്റി, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവര്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സംരംഭങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോറവും അനുബന്ധ രേഖകളും നബാര്‍ഡിന്റെ ജില്ല വികസന ഓഫീസ്/റീജിയണല്‍ ഓഫീസിലോ അപേക്ഷിക്കാവുന്നതാണ്.

2.  Capital Investment Subsidy Scheme for Construction/Renovation/Expansion of Rural Godowns

പദ്ധതിയുടെ പേരില്‍ തന്നെ അന്വര്‍ത്ഥമാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ തലത്തില്‍, കര്‍ഷകര്‍ കൊയ്ത്തിനു ശേഷം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുവാനുള്ള ശാസ്ത്രീയമായി നിര്‍മ്മിച്ച ഗോഡൌണ്കള്‍ക്ക് നല്‍കി വരുന്ന ധനസഹായ പദ്ധതി. 18.50 ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ഗോഡൌണ്കള്‍ അല്ലെങ്കില്‍ 1.50 ലക്ഷം കപ്പാസിറ്റി പുതുക്കി പണിത ഗോഡൌണ്കള്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നു. Credit linked back and capital investment subsidy ആയി 25 ശതമാനം നിരക്കില്‍ പരമാവധി 37.50 ലക്ഷം രൂപയും പട്ടിക വിഭാഗത്തിന് 33.33 ശതമാനത്തില്‍ 50 ലക്ഷം രൂപയും ലഭ്യമാണ്. ഒറ്റയ്ക്കുള്ള പങ്കാളിത്ത സംരംഭകര്‍ സഹകരണ സംഘം, കമ്പനീസ്, കോര്‍പറേഷന്‍, ഗ്രൂപ്പുകള്‍, ചാരിറ്റബിള്‍ സൊസൈറ്റി, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

3.  ഉല്പാദന സംഘടനയ്ക്കുള്ള ധനസഹായം

കാര്‍ഷിക/കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊടുത്ത ഒരു സംഘം ഉത്പാദകര്‍ക്ക് ഉത്പാദനം/വിളവെടുപ്പ്, സംഭരണം, തരംതിരിക്കല്‍, പാക്കിംഗ്, വിപണനം, കേട്ടിടം, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയവയ്ക്കുള്ള വായ്പ-ഗ്രാന്‍റ് സഹായങ്ങളാണ്. ഒരു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 9 വര്‍ഷമായിരിക്കും തിരിച്ചടവ് കാലാവധി.

4.  സൗരോര്‍ജ്ജ സംവിധാനങ്ങളും ചെറുകിട PV സംവിധാനങ്ങളും

ഭാരത സര്‍ക്കാരിന്റെ നൂതന സുസ്ഥിരോര്‍ജ്ജ മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ANERT നിലവിലെ spv സംവിധാനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 270/- രൂപ/wp എന്ന നിരക്കിലാണ്. പട്ടികയില്‍ കൊടുത്തിട്ടുള്ള പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന വിലയുടെ 40% ആണ് സബ്സിഡിക്ക് അര്‍ഹമായ തുക. എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും ( SC/ST, വനിതകള്‍, ചെറുകിട കര്‍ഷകര്‍ ) എന്നിവര്‍ക്ക് സബ്സിഡി മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. വായ്പയുടെ ആദ്യ ഗഡു ലഭിക്കുന്നത് മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കേണ്ടതാണ്.

5.  GOI Credit linked Capital Subsidy Scheme in Animal Husbandry Sector

നബാര്‍ഡ് ആട് വളര്‍ത്തല്‍ കന്നുകുട്ടി പരിപാലനം, മുയല്‍ വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്സിഡി അനുവദിച്ചു വരുന്നു. വ്യക്തിഗത കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വായ്പ ബന്ധിത പദ്ധതിയാണ്. ആയതിനാല്‍ രണ്ടു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 9 വര്‍ഷമാണ്‌ വായ്പ തിരിച്ചടവിന്റെ കാലാവധി.

പദ്ധതി തുകയും സബ്സിഡി പരിധിയും

നമ്പര്‍

ഇനം

തുക (ലക്ഷത്തില്‍)

സബ്സിഡി

ജനറല്‍

സബ്സിഡി

SC/ST മലയോര മേഖലയ്ക്കും

1

ചെമ്മരിയാട്

ആട്(40+2)

1.00

25% പരമാവധി 25,000/-

33.33% പരമാവധി 33,300/-

2

ചെമ്മരിയാട്

ബ്രീഡിംഗ് യൂണിറ്റ്

25.00

25% പരമാവധി 6.25 ലക്ഷം (500+25)

33.33% പരമാവധി

8.33 ലക്ഷം

3

മുയല്‍ വളര്‍ത്തല്‍

2.25

25% 56,000 രൂപ

33.33% പരമാവധി 75,000/-

 

സംരംഭക വിഹിതം

വളര്‍ത്തല്‍ കേന്ദ്രങ്ങളുടെ കാര്യത്തില്‍ കുറഞ്ഞത് ആകെ തുകയുടെ 10% വും ബ്രീഡിംഗ് യൂണിറ്റുകളുടെ കാര്യത്തില്‍ കുറഞ്ഞത് ആകെ തുകയുടെ 25% സംരംഭക വിഹിതം കണ്ടെത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍

നബാര്‍ഡ്

കല്‍പ്പെറ്റ

www.nabard.org

3.0
ഷൈനി .S May 23, 2019 07:11 PM

ആട് വളർത്തൽ പദ്ധതിയെകുറിച്ച ദയവായി ഒന്ന് വിശദീകരികരിക്കാമോ ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top