ലക്ഷ്യമിടുന്നത് രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയം ചാമ്പ്യന്‍സ് പോര്‍ട്ടലിന് തുടക്കം കുറിച്ചു (www.Champions.gov.in).
രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ആഗോള തലത്തില്‍ ഏറ്റവും മികച്ചതാക്കുന്നതിനു ലക്ഷ്യമിട്ടാണ് കണ്‍ട്രോള്‍ റൂം- മാനേജ്‌മെന്റ് വിവര സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചാമ്പ്യന്‍സ് പോര്‍ട്ടലിന് മന്ത്രാലയം തുടക്കം കുറിച്ചത്. ഏറ്റവും പുതിയ ഐ സി ടി ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ലോകത്തെ ഏറ്റവും മികച്ചവയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുക.
ചാമ്പ്യന്‍സ് എന്ന പേരു സൂചിപ്പിക്കുന്നതു പോലെ നവീന ആപ്ലിക്കേഷനുകള്‍ സൃഷ്ടിച്ചും ഉപയോഗിച്ചും ഇന്ത്യന്‍ വ്യവസായങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് അവയെ ആഗോള ജേതാക്കളാക്കുക എന്ന ലക്ഷ്യമാണു പോര്‍ട്ടല്‍ നിര്‍വ്വഹിക്കുക.
ചെറുകിട വ്യവസായങ്ങളെ അവയുടെ പ്രശ്‌നങ്ങളും പരിമിതികളും പരിഹരിച്ച് ശാക്തീകരിച്ച് വന്‍ കിട വ്യവസായങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു പോര്‍ട്ടല്‍ നടത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ടെലിഫോണ്‍, ഇന്റര്‍നെറ്റ്, വീഡിയോ കോണ്‍ഫറന്‍സുകള്‍ ഉള്‍പ്പെടെയുള്ള ഐ സി ടി ടൂളുകള്‍ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിച്ചാകും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
ഈ സംവിധാനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ മന്ത്രാലയ ഓഫീസില്‍ ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ സ്ഥാപിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ നെറ്റ്വര്‍ക്കാണു പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. നിലവില്‍ 66 സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 6/10/2020