കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും അതുപോലെ പൊതുമേഖലാ സ്ഥാപനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന വികലാംഗരായ ഉദ്യോഗസ്ഥര്‍ക്ക് മികച്ച വികലാംഗ ജീവനക്കാര്‍ക്കുള്ള അവാര്‍ഡിനായി അപേക്ഷിക്കാം.
അസ്ഥി സംബന്ധമായ വൈകല്യം, അന്ധത, ബധിരത, ബുദ്ധിവൈകല്യം, എന്നീ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാം. 2 ശതമാനത്തില്‍ കുറയാത്ത ജീവനക്കാര്‍ വികലാംഗരായിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മികച്ച തൊഴില്‍ദായകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ച് അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.
വികലാംഗ ജീവനക്കാര്‍ക്ക് 18 അവാര്‍ഡുകളാണുള്ളത്. അന്ധത, ബധിരത, അസ്ഥിസംബന്ധമായ വൈകല്യം, എന്നീ വിഭാഗങ്ങളില്‍ ഓരോന്നിനും 2 അവാര്‍ഡുവീതം നല്‍കുന്നു. സര്‍ക്കാര്‍, സ്വകാര്യ പൊതുമേഖലാ വിഭാഗങ്ങളില്‍ ഓരോന്നിനും ഈ അവാര്‍ഡു ലഭിക്കും. അസ്ഥി സംബന്ധമായ വൈകല്യം, അന്ധത, ബധിരത, ബുദ്ധിവൈകല്യം എന്നീ രംഗത്തു പ്രവര്‍ത്തിക്കുന്ന വികലാംഗ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ഓരോ അവാര്‍ഡുവീതമാണ് നല്‍കുന്നത്. മികച്ച തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡിന് സര്‍ക്കാര്‍ മേഖല, സ്വകാര്യമേഖല, പൊതുമേഖല സ്ഥാപനത്തിന് ഓരോ അവാര്‍ഡ് നല്‍കുന്നു. അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ഇതിലേയ്ക്കായുള്ള അപേക്ഷാ ഫോറം ലഭിക്കുന്നതാണ്. ജീവനക്കാര്‍ക്കുള്ള അവാര്‍ഡിനായപേക്ഷിക്കുന്നവര്‍ അപേക്ഷാഫോറത്തോടൊപ്പം ജോലിചെയ്യുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശകത്ത്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വൈകല്യം ബോദ്ധ്യപ്പെടുത്തുന്ന ഫോട്ടോ എന്നിവ സമര്‍പ്പിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020