ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായിട്ടുള്ള നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. ഇതിൽ ഭൂരിഭാഗം പേരും തന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. ഭിന്നലിംഗക്കാർ അവരുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്കായി വളരെയധികം കഷ്ടപ്പേടേണ്ടിവരുന്നു. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരളത്തിൽ 2015-16 -ൽ നടത്തിയ ഭിന്നശേഷിക്കാരുടെ സർവ്വേ പ്രകാരം 1,187 ഭിന്നലിംഗക്കാരാണുള്ളത്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി 2016-17 -ൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു. 3 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ജീവിക്കാൻ ആവശ്യമായ പരിശീലനം നൽകുന്നതിനും ജില്ലാതല ശില്പശാല സംഘടിപ്പിക്കുന്നതിനും വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. 2017-18 -ൽ ഭിന്നലിംഗക്കാർക്കായി ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020