Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / വികലാംഗരുടെ ക്ഷേമം / കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

വൈകല്യമുള്ളവരുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, ഇന്‍ഡ്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്.  ശാരീരിക, മാനസിക വൈകല്യമുളളവരും പുനരധിവാസം അല്ലെങ്കില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള വിവിധ ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍

സഹായ ഉപകരണങ്ങളുടെ വിതരണം


വാര്‍ഷിക വരുമാനം 72,000 രൂപയില്‍ താഴെയുള്ള വികലാംഗര്‍ക്ക് സഹായോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ വൈകല്യമുള്ളവര്‍ക്ക് വീല്‍ചെയര്‍, മൂന്നുവീല്‍ സൈക്കിള്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബുകള്‍, കാലിപ്പര്‍, ശ്രവണസഹായി, ഡി.വി.ഡി.പ്ലേയറുകള്‍, കുടലില്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്കുള്ള കൊളോസ്റ്റമീ ബാഗുകള്‍, കണ്ണടകള്‍, വൈറ്റ് കെയിന്‍, കുട്ടികള്‍ക്കുള്ള സി.പി. ചെയറുകള്‍, വാക്കര്‍ മുതലായവ കോര്‍പ്പറേഷനില്‍  നിന്നും നല്‍കി വരുന്നു.  അതാതു പഞ്ചായത്ത്/ബ്ലോക്ക്/ ജില്ലാതലത്തില്‍ വച്ച് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഉപകരണങ്ങളാണ് ഇപ്രകാരം നല്‍കുന്നത്.

സ്വയം തൊഴില്‍ പദ്ധതി (ബാങ്ക് ലോണ്‍ സബ്‌സിഡി)

സ്വയം തൊഴില്‍ പദ്ധതിയിന്‍ കീഴില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വൈകല്യമുളളവര്‍ക്ക്  കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കി വരുന്നു. ഈ പദ്ധതിയ്ക്ക്  കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കുന്നു.  ലോണ്‍തുക 20,000 രൂപവരെ  ലോണ്‍തുകയുടെ 50% (പരമാവധി 5000 രൂപ) സബ്‌സിഡിയായും ലോണ്‍തുക  20,001 മുതല്‍ 50,000 രൂപവരെ ലോണ്‍തുകയുടെ 30% സബ്‌സിഡിയായും ലോണ്‍തുക 50,0001 മുതല്‍ 1,00,000 രൂപ വരെ ലോണ്‍തുകയുടെ 25% (മിനിമം15,000/- രൂപ) സബ്‌സിഡിയായും, ലോണ്‍തുക 1 ലക്ഷം രൂപക്കു മുകളില്‍ ലോണ്‍തുകയുടെ 20% (പരമാവധി 1 ലക്ഷം രൂപവരെ) സബ്‌സിഡിയായും നല്‍കുന്നു.  ഇതിലേയ്ക്കായി കോര്‍പ്പറേഷന്‍ അപേക്ഷകനാവശ്യപ്പെടുന്ന സര്‍വ്വീസ് ഏരിയാ ബാങ്കിലേയ്ക്ക് അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുന്നു.  പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം 40 ശതമാനത്തിന് മുകളില്‍ അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി, റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകള്‍ (ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തവ), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്.

മോട്ടോര്‍ഘടിപ്പിച്ച ട്രൈസൈക്കിള്‍ വാഹനം വാങ്ങിയ വികലാംഗര്‍ക്കുള്ള സബ്‌സിഡി

മോട്ടോറൈസ്ഡ് ട്രൈസൈക്കിള്‍ വാങ്ങുന്നതിനായി വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കോര്‍പ്പറേഷന്‍ 10,000/ രൂപ സബ്‌സിഡി നല്‍കുന്നു.  വെളള പേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം സ്‌കൂട്ടര്‍ വാങ്ങി സൈഡ് വീല്‍ ഫിറ്റു ചെയ്ത ബില്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുണ്ടെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ കോപ്പി, വാഹനം ഇന്‍ഷ്വര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി, വാഹനത്തിന്‍റെ നമ്പര്‍ കാണത്തക്കവിധം അപേക്ഷകന്‍ ഇരുന്നെടുത്ത ഫോട്ടോ, വില്ലേജാഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്  എന്നിവ ഒരു ഗസറ്റഡ് ഓഫീസറെകൊണ്ട് സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.

അംഗവൈകല്യമുള്ളവര്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡ്

അംഗവൈകല്യമുള്ള കുട്ടികളെ പ്രചോതിതരാക്കുകയെന്ന ഉദ്ദേശത്തോടെ ഓരോ ജില്ലയിലും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍  ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന നാലു വിഭാഗത്തിലെയും കുട്ടികള്‍ക്ക് 5000/ രൂപവീതവും ജില്ലാ തലത്തില്‍ 2500/ രൂപ വീതവും കാഷ് അവാര്‍ഡു നല്‍കുന്നു.  ഇതിനായി കൈ കാലുകള്‍ക്ക് വൈകല്യമുള്ളവരെയും കാഴ്ച വൈകല്യമുള്ളവരെയും കേള്‍വിക്കും സംസാരത്തിനും തകരാറുള്ളവരെയും ബുദ്ധി വൈകല്യമുള്ളവരെയും പരിഗണിക്കുന്നതാണ്.  വിദ്യാഭ്യാസ വകുപ്പ് മുഖേനയും കോര്‍പ്പറേഷന്‍ നേരിട്ടും അപേക്ഷകള്‍ ക്ഷണിക്കുന്നതാണ്.  ഇതിലേയ്ക്കായി സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്‍റെ അറ്റസ്റ്റഡ് കോപ്പി, മെഡിക്കല്‍ ബോര്‍ഡിന്‍റെ 40 ശതമാനത്തില്‍ കുറയാത്ത അംഗവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍സര്‍ട്ടിഫിക്കറ്റിന്‍റെ അറ്റസ്റ്റഡ് കോപ്പിയും വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കേണ്ടതാണ്.

വികലാംഗരായ ലോട്ടറി ഏജന്‍റുമാര്‍ക്കുള്ള സാമ്പത്തിക സഹായം

ലോട്ടറി ഏജന്‍റുമാരാകാന്‍ താല്‍പര്യമുള്ള അംഗവൈകല്യമുള്ളവര്‍ക്ക് കേരള സ്റ്റേറ്റ് ലോട്ടറി ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം വൈകല്യമുള്ളവരെ കണ്ടെത്തി ലോട്ടറികച്ചവടം നടത്താനായി 5000/ രൂപാ വീതം സാമ്പത്തിക സഹായം നല്‍കി വരുന്നു.  വെള്ള പേപ്പറില്‍ താഴെ സൂചിപ്പിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കാവുന്നതാണ്.
i)    40ശതമാനമോ അതില്‍ കൂടുതലോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അറ്റസ്റ്റഡ് കോപ്പി
ii)    റേഷന്‍ കാര്‍ഡിന്‍റെ അറ്റസ്റ്റഡ് കോപ്പി
iii)    പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
iv)    ലോട്ടറി ഏജന്‍റ്, ലൈസന്‍സിന്‍റെ ഫോട്ടോ കോപ്പി

നാഷണല്‍ ഹാന്‍ഡികാപ്പ്ഡ് ഫിനാന്‍സ് ആന്‍റ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റ് വായ്പ

(എന്‍.എച്ച്.എഫ്.ഡി.സി)
നാഷണല്‍ ഹാന്‍ഡികാപ്പ്ഡ് ഫിനാന്‍സ് ആന്‍റ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റ് വായ്പ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സിയാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍. സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സി (എസ്.സി.എ) എന്ന നിലയില്‍ നാഷണല്‍ ഹാന്‍ഡികാപ്പ്ഡ് ഫിനാന്‍സ് ആന്‍റ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ വായ്പ പദ്ധതി പ്രകാരം വിവിധവായ്പകള്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്നു.  50,000/ രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന ലോണിന്‍റെ 5 ശതമാനം സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സി എന്ന നിലക്ക് കോര്‍പ്പറേഷന്‍ നല്‍കുന്നു. 50,000/ രൂപ വരെയുള്ള വായ്പയ്ക്ക് 5% പലിശയും (സ്ത്രീകള്‍ക്ക് 4%) 50,000/ രൂപയ്ക്ക് മുകളില്‍ 6% പലിശയും (സ്ത്രീകള്‍ക്ക് 5%)  ആണ്.  വായ്പ തിരിച്ചടവ് കാലാവധി 7 വര്‍ഷമായി കോര്‍പ്പറേഷന്‍ നിജപ്പെടുത്തിയിരിക്കുന്നു.  ഈ പദ്ധതി പ്രകാരം നിലവില്‍ 20,00,000 രൂപ വരെ വായ്പ നല്‍കുന്നതാണ്.  എന്‍.എച്ച്.എഫ്.ഡി.സി നോംസ് അനുസരിച്ചാണ് വിവിധ പദ്ധതികള്‍ക്കുള്ള വായ്പാ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.

തികച്ചും അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപ പദ്ധതി


ഈ പദ്ധതി എട്ടു വയസ്സുവരെ പ്രായമുള്ള തികച്ചും വൈകല്യമുള്ള കുട്ടികളുടെ പേരില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കലാണ്. ആണ്‍കുട്ടികള്‍ക്ക് 15,000/ രൂപയും പെണ്‍കുട്ടികള്‍ക്ക് 20,000/- രൂപയും നിക്ഷേപിക്കുന്നു.  ജന്മനാ 60 ശതമാനമോ അതില്‍ കൂടുതല്‍ വൈകല്യമുള്ളവരും പ്രതിവര്‍ഷം കുടുംബ വരുമാനം 60,000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ നവജാത ശിശു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികളെ ഇതിന്‍റെ ഗുണഭോക്താക്കളാക്കാം.  പതിനെട്ടു വയസ്സിനുശേഷമോ അത്യാവശ്യഘട്ടങ്ങളിലോ നിക്ഷേപം പിന്‍വലിക്കാവുന്നതാണ്.

വികലാംഗരായ വയോജനങ്ങള്‍ക്ക് വൃദ്ധസദനം

വികലാംഗരായ വയോജനങ്ങളെ താമസിപ്പിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഒരു വൃദ്ധസദനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വികലാംഗ ക്ഷേമ കോര്‍പ്പറേഷനും സംയുക്തമായി പാറശ്ശാലയില്‍ ആരംഭിച്ചിട്ടുണ്ട്.

സ്വയം സഹായ സംഘങ്ങളുടെ പരിപോഷണം

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വികലാംഗരാല്‍ പ്രവര്‍ത്തിക്കപ്പെടുന്ന മൈക്രോ പ്രോജക്ടുകള്‍ക്കായി അവരുടെ സ്വയം സഹായ സംഘങ്ങള്‍  രൂപീകരിക്കാന്‍ സംഘങ്ങള്‍ക്ക്  അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കാനും അതാരംഭിക്കുവാനുമുള്ള സഹായം കോര്‍പ്പറേഷന്‍ നല്‍കി വരുന്നു.

തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ ലിംബ് ഫിറ്റിംഗ് സെന്‍ററുകള്‍

സഞ്ചാരവൈകല്യമുള്ള വികലാംഗര്‍ക്ക്  ആവശ്യമായ ഉന്നത ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ ലിംബ് ഫിറ്റിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു.

സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍റെ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍  ഈ സെന്‍ററില്‍ നിന്നും താഴെ പറയുന്ന സേവനങ്ങള്‍ ലഭ്യമാണ്.
i)    വിവിധ മേഖലയിലുള്ള എല്ലാ വികലാംഗരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, അവ ഭാവിയില്‍ ഉപയോഗിക്കത്തക്ക രീതിയില്‍ സൂക്ഷിച്ചുവയ്ക്കു ക, അതനുസരിച്ച് ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
ii)    വികലാംഗര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കുക
iii)    വികലാംഗര്‍ക്കുവേണ്ടി പദ്ധതികള്‍ രൂപീകരിക്കുക, മോണിറ്റര്‍ ചെയ്യുക, പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുക, അംഗപരിമിതിയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ വിലയിരുത്തുകയും അവ ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
iv)     ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക.

3.28571428571
ജയിത സുമേഷ് Nov 21, 2019 11:28 AM

എനിക്ക് 40% അംഗ വൈകല്യം ഉണ്ട്. ട്യൂഷൻ സെന്റർ നടത്തുവാൻ എനിക്ക് വായ്പ്പ ലഭിക്കുമോ? അതിനുള്ള നിയമനടപടികൾ എന്തൊക്ക ആണ്

മുഹമ്മദാലി പി Oct 05, 2019 04:14 PM

എനിക്ക് 40% വൈകല്യം ഉണ്ട്
എനിക്കിപ്പോൾ പെൻഷൻ ലഭിക്കുന്നുണ്ട്
എനിക്ക് സ്വയം തൊഴിലിനായി വായ്പ ലഭിക്കും

Shajeena Sep 19, 2019 12:41 PM

എൻറെ മകളെ ഹസ്തദാനം പദ്ധതിലേക്ക് അപേക്ഷിച്ചു ഇതുവരെ ഒരു അറിയുപ്പും കിട്ടിയില്ല എന്റെ നമ്പർ 98*****61

Neethu Jun 26, 2019 10:14 AM

എന്റെ മകൾക്കു ജന്മനാൽ കേൾവി ഇല്ല .പെൻഷൻ കിട്ടുന്നുണ്ട് .മറ്റെന്തെങ്കിലും അനുകുലിയം കിട്ടുമോ .M

ഷിഹാബുദ്ദിൻ Mar 16, 2019 02:59 PM

എന്റെ മകൻ മുഹമ്മദ് ഷാഹിൻ എന്ന കുട്ടിക്ക് 71% അംഗവൈകല്യം ഉണ്ട്, ഇങ്ങനെ അംഗവൈകല്യം ഉള്ളഅംഗങ്ങൾ ഉൾപെട്ട റേഷൻ കാർഡുകൾ മുൻഗണാ വിഭാഗത്തിൽ ഉൾപെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്?My No 75618l 6900

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top