<div id="MiddleColumn_internal"> <p style="text-align: justify; ">കടുത്ത മാനസികവെല്ലുവിളികൾ നേരിടുന്നവർക്കും ശാരീരിക വൈകല്യം ബാധിച്ച് ശയ്യാവലംബികളായവർക്കും 100 ശതമാനം അന്ധതയുള്ളവരെയും, ക്യാൻസർ, സെറിബ്രൽ പൾസി, ഓട്ടിസം, മാനസിക പരാധീനത ഉള്ളവരെയും പരിചരിക്കുന്ന സഹായികൾക്ക് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി ധനസഹായം നൽകുന്നതാണ് ഈ പദ്ധതി. 2016-17 കാലയളവിൽ 90251 പരിചരണ സഹായികൾക്ക് ധനസഹായം നൽകി.</p> </div>