অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വയോജനങ്ങള്ക്കായുള്ള ദേശീയ നയം

വയോജനങ്ങള്ക്കായുള്ള ദേശീയ നയം

വയോജന വര്‍ഷം 1999നായുള്ള ദേശീയ നയം

വയോജനങ്ങള്‍ക്കായുള്ള ദേശീയ നയം

പശ്ചാത്തലം

ജനസംഖ്യാപരമായ പ്രവണതകള്‍

1. ഇന്ത്യയെ സാരമായി ബാധിച്ച ഒരു ആഗോള പ്രതിഭാസമാണ് ജനസംഖ്യാപരമായ പ്രായമേറല്‍. ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. ജനനസമയത്ത് പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയത് 1951 ല്‍ 42 ല്‍ നിന്ന് 60 വയസ്സിലേക്കും 1986-90 ല്‍ 58 വയസ്സിലേക്കും ആയിരുന്നു. 2011-16 ല്‍ അത് 67 വയസ്സായി മാറി. അതായത്, ഇരുപത്തഞ്ച് വര്‍ഷത്തെ (1986-90 മുതല്‍ 2011-16 വരെ) കാലയളവില്‍ ഏതാണ്ട് 9 വര്‍ഷത്തെ വര്‍ദ്ധനവാണ് ഉണ്ടായത്. സ്ത്രീകളുടെ കാര്യത്തില്‍, അതേ കാലയളവില്‍ തന്നെ ഏതാണ്ട് 11 വര്‍ഷത്തെ ഉയര്‍ച്ചയാണ് ഉണ്ടായത്. 1986-90 ല്‍ 58 വയസ്സില്‍ നിന്ന് 2011-16 ല്‍ 69 വയസ്സിലേക്ക് ഉയര്‍ന്നു. 60 ാമത്തെ വയസ്സില്‍ പോലും ആയുര്‍ദൈര്‍ഘ്യം സ്ഥിരമായ ഉയര്‍ച്ച കാണിക്കുകയും അത് സ്ത്രീകളുടെ കാര്യത്തില്‍ അല്‍പ്പം ഉയര്‍ന്നിരിക്കുകയും ചെയ്യും. 1989-93 ല്‍, അത് പുരുഷന്‍മാര്‍ക്ക് 15 വര്‍ഷവും സ്ത്രീകള്‍ക്ക് 16 വര്‍ഷവുമായിരുന്നു.

2. മെച്ചപ്പെടുത്തിയ പ്രതീക്ഷിക്കുന്ന ജീവിതദൈര്‍ഘ്യം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കി. ഇന്ത്യയില്‍ 1901 ല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 12 ദശലക്ഷമായിരുന്നെങ്കില്‍ അത് 1951 ല്‍ 20 ദശലക്ഷവും 1991 ല്‍ 57 ദശലക്ഷവും കടന്നു. 1996-2016 വര്‍ഷങ്ങളിലേക്കായി ജനസംഖ്യാ ഭുപട നിര്‍മ്മാണത്തിനായുള്ള സാങ്കേതിക സംഘം നിര്‍മ്മിച്ച ജനസംഖ്യാ ഭൂപടത്തില്‍ 2013 ല്‍ 100 ദശലക്ഷം അടയാളത്തിലേക്ക് സൂചകം എത്തിച്ചേരുമെന്ന് സൂചിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന (1996  ല്‍ പുതുക്കിയത്) നിര്‍മ്മിച്ച 2016 ന് അപ്പുറത്തേക്കുള്ള മാതൃകകളില്‍ ഇന്ത്യയിലെ 60 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 2030 ല്‍ 198 ദശലക്ഷവും 2050 ല്‍ 326 ദശലക്ഷവും കവിയുമെന്ന്  സൂചിപ്പിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ആകെ ജനസംഖ്യ ശതമാനത്തില്‍ 1901 ല്‍ 5.1 ശതമാനത്തിന്‍റെയും 1991 ല്‍ 6.8 ശതമാനത്തിന്‍റെയും സ്ഥിര വര്‍ദ്ധനവ് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 2016 ല്‍ അത് 8.9 ശതമാനത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന (1996  ല്‍ പുതുക്കിയത്) നിര്‍മ്മിച്ച 2016 ന് അപ്പുറത്തേക്കുള്ള മാതൃകകളില്‍ 205 ഓടുകൂടി ഇന്ത്യന്‍ ജനസംഖ്യയുടെ 21 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

3. വിസ്തൃതമായ ജനസംഖ്യാശാസ്ത്ര അടിസ്ഥാനത്തിലുള്ള വളര്‍ച്ചാ നിരക്ക് സംഖ്യകളിലുള്ള വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതു തന്നെയായിരിക്കും അവസ്ഥ. 2001-2011 ദശകത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 25 ദശലക്ഷം ആളുകളുടെ വര്‍ദ്ധനവിനാണ് സാക്ഷിയാകേണ്ടി വരുക. അത് 1961 ലെ 60 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യയ്ക്കു തുല്യമായിരിക്കും. 1991 മുതല്‍ 2016 വരെയുള്ള ഇരുപത്തഞ്ച് വര്‍ഷ കാലയളവില്‍ 60 വയസ്സിനു മുകളിലുള്ള ആളുകളുടെ എണ്ണം 55.4 ദശലക്ഷമായി വര്‍ദ്ധിക്കുന്നതിന് സാക്ഷിയാകേണ്ടി വരും. അത് 1991 ലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ആകെ ജനസംഖ്യയ്ക്ക് ഏതാണ്ട് തുല്യമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, 1991 ല്‍ ആരംഭിക്കുന്ന ഇരുപത്തഞ്ച് വര്‍ഷ കാലയളവില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ അതിന്‍റെ ഇരട്ടിയായിരിക്കും.

4. 60-69 വയസ്സു പ്രായമായവരുടെ 1991 ലെ ജനസംഖ്യയുടെ 63 ശതമാനം (36 ദശലക്ഷം) എപ്പോഴും ‘യുവ വൃദ്ധന്മാര്‍’ അഥവാ “അധികം പ്രായമാകാത്തവര്‍” ആയാണ് എപ്പോഴും കണക്കാക്കുന്നത്. അതേസമയം, 11 ശതമാനം (6 ദശലക്ഷം) 90 വയസ്സിനോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. അതായത്, ‘വയസ്സായവരില്‍ വയസ്സായവര്‍’ അഥവാ ‘വളരെ പ്രായമായവര്‍’ എന്ന ഗണത്തില്‍ പെടുന്നവരാണ്. 2016 ല്‍, ഈ പ്രായക്കാരുടെ ശതമാനം ഏതാണ്ട് സമമാണ്, പക്ഷേ, അംഗങ്ങളുടെ എണ്ണം ഥാക്രമം 69 ദശലക്ഷവും 11 ദശലക്ഷവുമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, 60-69 പ്രായക്കാരുടെ 10 ല്‍ 6നോടടുത്ത ജനസംഖ്യക്ക് താരതമ്യേന നല്ല ശാരീരിക മാനസീക ആരോഗ്യവും അവര്‍ ഗുരുതരമായ വൈകല്യങ്ങളില്ലാത്തവരും സജീവ ജീവിതം നയിക്കുവാന്‍ പ്രാപ്തിയുമുള്ളവരാണെന്ന് പ്രതീക്ഷിക്കുന്നു. 70-79 വയസ്സായവരുടെ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നും താരതമ്യേന കുഴപ്പമില്ലാത്ത സജീവ ജീവിതം നയിക്കുവാന്‍ പ്രാപ്തിയുള്ളവരാണ്. ഇത് മനുഷ്യവിഭവത്തിന്‍റെ വന്‍ സംഭരണിയെയാണ് സൂചിപ്പിക്കുന്നത്.

5. ഇന്ത്യയില്‍ 60 നു ശേഷമാണെങ്കില്‍ പോലും സ്ത്രീകളെക്കാള്‍ പുരുഷന്‍മാരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നു (1991 ല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള 29 ദശലക്ഷം പുരുഷന്‍മാര്‍, 27 ദശലക്ഷം സ്ത്രീകള്‍). ഈ അവസ്ഥ 2016 വരെയും തുടരും, അപ്പോള്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള 57 ദശലക്ഷം പുരുഷന്‍മാരും 56 ദശലക്ഷം സ്ത്രീകളുമാണുണ്ടാകുക.

6. 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളിലെ വൈധവ്യം അതേ പ്രായത്തിലുള്ള പുരുഷന്‍മാരെയപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്. കാരണം, തന്നേക്കാള്‍ പ്രായം കൂടിയ പുരുഷന്‍മാരെ വിവാഹം കഴിക്കുക എന്നത് ഇവിടെ ആചാരമാണ്. കൂടാതെ, അവര്‍ പുനര്‍ വിവാഹം കഴിക്കാതിരിക്കുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ 1991 ല്‍, 60 വയസ്സിനു മുകലില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്‍മാരെയും താരതമ്യപ്പെടുത്തുന്പോള്‍ സ്ത്രീകളില്‍ 14.8 ദശലക്ഷം വിധവകളും വിഭാര്യന്‍മാരായ പുരുഷന്‍മാരുടെ എണ്ണം 4.5 ദശലക്ഷവുമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വിഭാര്യരായ പുരുഷന്‍മാരെ അപേക്ഷിച്ച് വിധവകളായ സ്ത്രീകളുടെ എണ്ണം നാലിരട്ടിയിലധികമാണ്.

വിവക്ഷകള്‍

7. ജനസംഖ്യയുടെ ജനസംഖ്യാ ശാസ്ത്രപരമായ പ്രായമാകലിന് ബൃഹത്തായ തലത്തിലും കുടുംബതലത്തിലും വിവക്ഷകളുണ്ട്. സംഖ്യകളുടെ കലര്‍പ്പില്ലാത്ത വ്യാപ്തി, സാമൂഹ്യ സേവനങ്ങളെയും മറ്റ് പ്രയോജനങ്ങളെയും ലഭ്യമാക്കുന്നതിനുള്ള വിസ്തൃതമായ മനുഷ്യ വിഭവത്തെയും ആവശ്യമായ പരിശ്രമങ്ങളുടെ തോതിനെയും ഒരു പോലെ സൂചിപ്പിക്കുന്നു.

8. ജനസംഖ്യാപരമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും മാറ്റങ്ങളെ പിന്തുടരുന്നു. ഇവ ചില മേഖലകളില്‍ പോസ്റ്റീവ് പ്രകൃതത്തിലുള്ളവയും മറ്റുള്ളവരെ പരിഗണിക്കുന്നതിനുള്ള ഒരു കാരണവുമാണ്.

9. സാമ്പത്തിക സുരക്ഷയിലൂടെ സാമ്പത്തികമായി നല്ല നിലയിലായിരിക്കുകയും ഉയര്‍ന്ന പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരും അവരുടെ 60 കളിലും, എന്തിന്, 70കളുടെ തുടക്കത്തില്‍ പോലും സജീവ ജീവിതം നയിക്കുകയും, കൂടുതല്‍ സജീവവും ക്രീയാത്മകവും സംതൃപ്തവുമായ ജീവിതത്തിനായുള്ള അവസരങ്ങള്‍ക്കായി പോസിറ്റീവ് ആയ മാനസികാവസ്ഥയുള്ളവരുമായ മധ്യ-ഉന്നത വരുമാന വിഭാഗങ്ങളില്‍ ആയിരിക്കും വരും ദശകങ്ങളില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്.

10. വയോധികരുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടാതായ ചില മേഖലകളും ആവിര്‍ഭവിക്കുന്നുണ്ട്, ഇപ്പോള്‍ തന്നെ അവയുടെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞു,  ഇത് പ്രായമായവരുടെ ജീവിത ചുറ്റുപാടുകളില്‍ സമ്മര്‍ദ്ധവും വിടവുകള്‍ക്കും കാരണമായി. ഇന്ത്യയിലെ കുടുംബബന്ധങ്ങള്‍ വളരെ ശക്തമാണെന്നത് ഉറപ്പാണ്. വലിയൊരു വിഭാഗം അവരുടെ ആണ്‍മക്കള്‍ക്കൊപ്പം അവരുടെ പിന്തുണയില്‍ ജീവിക്കുകയും ചെയ്യുന്നു. കൂടാതെ, ജോലി ചെയ്യുന്ന ദമ്പതിമാര്‍ പ്രായമായ മാതാപിതാക്കളുടെ സാന്നിദ്ധ്യം വൈകാരികമായ ഉറപ്പും അവരുടെ കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കുട്ടികളെ സംരക്ഷിക്കുന്നതിലുമുള്ള വലിയ സഹായമായും കണക്കാക്കുന്നു. എന്നാലും, വിവിധ സമ്മര്‍ദ്ധങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം, തങ്ങളുടെ കുട്ടികള്‍ തങ്ങളുടെ പ്രായമായ അവസ്ഥയില്‍ സംരക്ഷിക്കുമോ എന്ന് ഉറപ്പാക്കാനാവാത്തതിനാല്‍ ഒരു വലിയ എണ്ണം പ്രായമായവരുടെ സ്ഥാനം സങ്കീര്‍ണ്ണമായിത്തീര്‍ന്നിരിക്കുന്നു. പ്രത്യേകിച്ച് സുദീര്‍ഘമായ ഒരു ജീവിതകാലഘട്ടം ആശ്രയത്വത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നതിനാലും ആരോഗ്യ സംരക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി വലിയ ചെലവ് നേരിടേണ്ടി വരുകയും ചെയ്യുമ്പോള്‍.

11. വികസിത രാജ്യങ്ങളിലെ വ്യവസായവല്‍ക്കരണം, നഗരവത്കരണം, വിദ്യാഭ്യാസം, വിവിധ ജീവിത ശൈലികളോടുള്ള ആഭിമുഖ്യം എന്നിവയെല്ലാം മൂല്യങ്ങളിലും ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നു. കുട്ടികളെ വളര്‍ത്തുന്നതിനും വിദ്യാഭ്യാസത്തിനുമുള്ള ചെലവുകള്‍ ഉയരുന്നതും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുള്ള സമ്മര്‍ദ്ധവും മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഭാഗം വരുമാനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്നതിനെ ബാധിക്കുന്നു. നഗര പ്രദേശങ്ങളിലെ സ്ഥലപരിമിതികളും, ഉയര്‍ന്ന വാടകയും മൂലം മാതാപിതാക്കളെ അവരുടെ സ്വന്തം സ്ഥലത്ത് തന്നെ നിലനിറുത്തുവാന്‍ നഗരങ്ങളിലേക്ക് മാറിത്താമസിക്കുന്നവര്‍ നിര്‍ബ്ബന്ധിതരാകുന്നു. സ്ത്രീകളുടെ മാറുന്ന റോളുകളും പ്രതീക്ഷകളും, സ്വകാര്യതയെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള അവരുടെ സങ്കല്‍പങ്ങളും, ദീര്‍ഘകാലത്തേക്ക് വയസ്സാവരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള വിമുഖതയും, കരിയര്‍ ലക്ഷ്യങ്ങളും, വീടിനു പുറത്തുള്ള തൊഴിലും, സംരക്ഷണവും ശ്രദ്ധയും നല്‍കുന്നതിനുള്ള സമയം താരതമ്യേന കുറയ്ക്കുന്നു. കൂടാതെ, അണുകുടുംബങ്ങള്‍ വര്‍ദ്ധിക്കുന്നത്, സംരക്ഷകരുടെ എണ്ണം കുറയ്ക്കുന്നു. പ്രത്യേകിച്ച്, കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും പെണ്‍മക്കളും അവരുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴിലില്‍ പൂര്‍ണ്ണമായി വ്യാപൃതരാവുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികളുടെ സ്ഥാനം, പ്രത്യേകിച്ച് സ്ത്രീകളുടേത്, വാര്‍ദ്ധക്യത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കാരണം നേരിട്ടല്ലാത്ത ബന്ധുക്കള്‍ പലപ്പോഴും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകാറില്ല.സ്വന്തമായി വരുമാനമോ, സ്വത്തോ ഇല്ലാത്ത പൂര്‍ണ്ണമായും ആശ്രയിക്കുന്ന വലിയൊരു വിഭാഗം വിധവകളുടെ കാര്യവും അതുതന്നെയാണ്.

ഉത്തരവ്

12. വയോധികരുടെ സൌഖ്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തിയിരിക്കുന്നു.  രാജ്യ നയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വമായ ആര്‍ട്ടിക്കിള്‍ 41 നിര്‍ദ്ദേശിക്കുന്നതെന്തെന്നാല്‍, രാജ്യം, അതിന്‍റെ സാമ്പത്തിക പ്രാപ്തിക്കും വികാസത്തിനും ഉള്ള പരിധികള്‍ക്കുള്ളില്‍ നിന്നു തന്നെ വയോജനങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് പൊതു പിന്തുണ ലഭിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ വ്യവസ്ഥ ഉണ്ടാക്കണമെന്നാണ്. അവിടെ മറ്റ് വ്യവസ്ഥകള്‍ കൂടിയുണ്ട്, അവ രാജ്യത്തെ അതിന്‍റെ പൌരന്മാരുടെ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാണ് നിര്‍ദ്ധേശിക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം പ്രഥമ അവകാശമായി ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ വയോജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. സാമൂഹ്യ സുരക്ഷ എന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒരു പോലെയുള്ള ഉത്തരവാദിത്വമാണ്.

13. വൃദ്ധജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ പരിവര്‍ത്തനത്തിന്‍റെ ഫലത്തെക്കുറിച്ചും ഗണനീയമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസാന രണ്ട് ദശകങ്ങള്‍ സാക്ഷിയായി. ഐക്യരാഷ്ട്രസഭ പൊതു അസംബ്ലി 1991 ല്‍ സ്വീകരിച്ച വയോജനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍, ജനറല്‍ അസംബ്ലി 1992 ല്‍ സ്വീകരിച്ച, പ്രൊക്ലമേഷന്‍ ഓഫ് ഏജിംഗ് ആന്‍റ്  ദി ഗ്ലോബല്‍ ടാര്‍ഗറ്റ്സ് ഓണ്‍ ഏജിംഗ് ഫോര്‍ ദി ഇയര്‍ 2001 സമയാസമയങ്ങളില്‍ ഏറ്റെടുത്ത മറ്റ് വിവിധ തീരുമാനങ്ങള്‍ എന്നിവ ഈ വിഷയത്തില്‍ സ്വന്തമായ നയങ്ങളും പരിപാടികളും രൂപകല്‍പന ചെയ്യുവാന്‍ സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ധേശിച്ചുള്ളവയാണ്.

14. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് വ്യക്തിത്വം നഷ്ടപ്പെടാതിരിക്കുന്നതിനും പൊതു ദേശീയ കാഴ്ചപ്പാടില്‍ അവരുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് അറിയുന്നതിനുമായി രാജ്യത്ത് ഒരു നയപ്രസ്താവനയ്ക്കായുള്ള ആവശ്യം കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. പ്രായമാകലിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്ന വിവിധ ഫോറങ്ങള്‍ ആ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നയത്തില്‍ അടങ്ങിയിരിക്കുന്ന പോളിസികള്‍,  ലക്ഷ്യങ്ങള്‍, ശ്രദ്ധ നല്‍കേണ്ട ആവശ്യങ്ങള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സംഘടനകളെ ബന്ധപ്പെട്ട പങ്ക് എന്നിവ സൂചിപ്പിച്ചുകൊണ്ട്, മാനുഷിക പ്രായ ഏകീകൃത സമൂഹത്തിനായി പ്രവര്‍ത്തനത്തിന്‍റെയും പ്രവൃത്തിയുടെയും അതത് മേഖലകള്‍ പ്രസ്താവന വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ നയ പ്രസ്താവന

15. വയോധികര്‍ക്ക് അവരുടെ ആവശ്യങ്ങളെ ദേശീയ ആവശ്യങ്ങളാണെന്ന് ഉറപ്പു വരുത്തുന്നതിനും അവര്‍ അവഗണിക്കപ്പെടുകയോ സംരക്ഷിക്കപ്പെടാതിരിക്കുകയോ  മാറ്റിനിറുത്തപ്പെടുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കുന്നതിനാണ് ദേശീയ നയം ലക്ഷ്യമിടുന്നത്. ദേശീയ നയത്തിന്‍റെ ലക്ഷ്യം വയോജനങ്ങളുടെ സൌഖ്യമാണ്. സമൂഹത്തില്‍ അവരുടെ ലെജിറ്റമേറ്റ് സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വയോജനങ്ങളെ അവരുടെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍, അവശ്യമായും ആദരവോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നതിനാണ് അത് ലക്ഷ്യമിടുന്നത്.

16. വയോജനങ്ങളുടെ ജീവിതത്തിന്‍റെ ഗുണമേന്‍മ മെച്ചപ്പെടുത്തിന് സാമ്പത്തിക സുരക്ഷ, ആരോഗ്യ സംരക്ഷണം, ഷെല്‍ട്ടര്‍, ക്ഷേമം, വയോജനങ്ങളുടെ മറ്റ് ആവശ്യങ്ങള്‍, പീഢനത്തിനും ചൂഷണത്തിനുമെതിരായി സംരക്ഷണം നല്‍കല്‍, വയോജനങ്ങളുടെ സാമര്‍ഥ്യത്തിന്‍റെ വികാസത്തിനാവശ്യമായ ലഭ്യമായ അവസരങ്ങള്‍ സൃഷ്ടിക്കുക, അവരുടെ പങ്കാളിത്തം തേടുക, സേവനങ്ങള്‍ ലഭ്യമാക്കുക  എന്നിവയ്ക്കാവശ്യമായ പിന്തുണ രാജ്യം വിപുലീകരിക്കുന്നതാണ് നയം ഭാവനയില്‍ ചിത്രീകരിക്കുന്നത്. വിശാലമായ ചില തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം.

17.  വൃദ്ധജനങ്ങള്‍ക്ക് ഉറപ്പായ പ്രവര്‍ത്തനങ്ങളുടെ ആവശ്യം നയം തിരിച്ചറിയുന്നു. വയോജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുവാന്‍ പാടുള്ളതല്ലെന്നും അവര്‍ക്ക് വികസന പ്രയോജനങ്ങളില്‍ അവസരങ്ങളും പക്ഷപാതരഹിതമായ പങ്കും ലഭിക്കണമെന്നും വികസനത്തിന്‍റെ വിവിധ മേഖലകളും പരിപാടികളും ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പ്രതിഫലിപ്പിക്കും. ലിംഗം, വൈധവ്യം, പ്രായം എന്നീ മൂന്ന് കാര്യങ്ങളിലുള്ള അശ്രദ്ധയ്ക്ക് പ്രായമായ സ്ത്രീകള്‍ ഇരകളാവരുത് എന്നതിനാല്‍  പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

18. ജീവിത ചക്രം തുടരുന്ന ഒന്നായാണ് നയത്തെ വിഭാവനം ചെയ്യുന്നത്. അതില്‍ ജീവിതത്തിലെ 60നു മുമ്പുള്ള ഘട്ടം ഏറ്റവും കാതലായ ഭാഗമാണ്. ആശ്രയത്വത്തില്‍ ജീവിക്കുന്നതിനുള്ള ഒരു ഘട്ടമാണ് 60 വയസ്സ് എന്ന് അത് കണക്കാക്കുന്നില്ല. ഒരു വ്യക്തിക്ക്  തെരഞ്ഞെടുക്കലുകള്‍ക്കും കൂടുതല്‍ പ്രവര്‍ത്തനാത്മകവും ക്രീയാത്മകവും ഉല്‍പാദനക്ഷമവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കുന്നതിനുള്ള ഘട്ടമാണ് 60 വയസ്സിനു മുകളിലേക്കുള്ളതെന്നാണ് അത് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ, വളരെ പ്രധാനപ്പെട്ട ഊന്നല്‍ നല്കുന്ന കാര്യം, വയോജനങ്ങളുടെ സംരക്ഷണം മാത്രമല്ല, മറിച്ച് അവരുടെ പ്രവര്‍ത്തന ക്ഷമതയും ഉല്‍പാദനക്ഷമതയുമാണ്.

19. പ്രായ സമന്വിതമായ ഒരു സമൂഹത്തിനാണ് നയം വില കല്‍പ്പിക്കുന്നത്. തലമുറകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പാരസ്പര്യത്തിന്‍റെ ഇരുദിശകളിലേക്കുമുള്ള ഒഴുക്ക് ഉറപ്പാക്കുക, യുവാക്കളും പ്രായമായവരും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുക എന്നിവയ്ക്കുവേണ്ടിയാണ് അത് പരിശ്രമിക്കുന്നത്. വയസ്സായവരെ സംരക്ഷിക്കുന്നതിനുള്ള കുടുംബങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ അവര്‍ക്ക് കുടുംബത്തോടൊപ്പം തന്നെ താമസിക്കുവാന്‍ സാധിക്കുന്നതിനായി ഔദ്യോഗികവും അനൌദ്യോഗികവുമായ ഒരു പിന്തുണാ സംവിധാനത്തിന്‍റെ വികാസത്തിലാണ് അത് വിശ്വസിക്കുന്നത്.

20. മുതിര്‍ന്ന ആളുകളും ആശ്രയങ്ങളാണെന്നാണ് നയം അംഗീകരിക്കുന്നത്. അവര്‍ക്ക് കുടുംബത്തിലും പുറത്തും പ്രയോജനപ്രദമായ സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കും. അവര്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോക്താക്കള്‍ മാത്രമല്ല, ഉല്‍പാദകര്‍ കൂടിയാണ്. അവസരങ്ങളും സൌകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ, അവര്‍ക്ക് കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും കൂടുതല്‍ ഫലപ്രദമായ സംഭാവന നല്‍കുവാനാകും.

21. അവരുടെ ജീവിതങ്ങളില്‍ മികച്ച നിയന്ത്രണം നേടുന്നതിനും അവരെയും മറ്റുള്ളവരെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ വികസന പ്രക്രീയയില്‍ തുല്യ പങ്കാളികള്‍ എന്ന നിലയില്‍  തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രായമായവരെ ശാക്തീകരിക്കുക എന്നതിലും നയം അടിയുറച്ചു വിശ്വസിക്കുന്നു. വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ള സമ്മതിദായകരുടെ അനുപാതത്തില്‍ 12 ശതമാനം അവരാണെന്നതിനാല്‍ അവരെ കൂടുതല്‍ വിപുലമായ തോതില്‍ തീരുമാനങ്ങളെടുക്കുന്ന പ്രക്രീയയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

22. ഗ്രാമ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും രാജ്യത്തിന്‍റെ ബജറ്റില്‍ നിന്ന് വന്‍തോതില്‍ തുക അനുവദിക്കണമെന്നും നയം തിരിച്ചറിയുന്നു. എന്നാലും, ദേശീയ നയത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി രാജ്യം ഒറ്റയ്ക്ക് പ്രയത്നിക്കുന്നത് പ്രാവര്‍ത്തികമോ അഭികാമ്യമോ അല്ല. വ്യക്തികള്‍, കുടുംബങ്ങള്‍, സമുദായങ്ങള്‍, പൌരസമൂഹത്തിലെ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പങ്കാളികളായി കൈകോര്‍ക്കാവുന്നതാണ്.

23. വയോജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ സാമൂഹികവും സാമുദായികവുമായ ആവശ്യങ്ങള്‍ വിപുലീകരിക്കുന്നതിനും സമൂഹ്യ-സംസ്കാര, സാമ്പത്തിക, ശാരീരിക തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ അവര്‍ക്ക് പ്രാപ്യതയും ഉപയോഗവും  വര്‍ദ്ധിപ്പിക്കുന്നതിനും  ഉപഭോക്താവിനെ കേന്ദ്രമാക്കിയും ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പമുള്ളതുമാക്കി തീര്‍ക്കുന്നതിനുമാണ് നയം ഊന്നല്‍ നല്‍കുന്നത്. നാലില്‍ മൂന്നിലധികം വൃദ്ധജനങ്ങള്‍ താമസിക്കുന്ന ഗ്രാമീണ മേഖലകളില്‍ ശരിയായ രീതിയില്‍ വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തേണ്ടതാണ്.

24. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുമായി ബന്ധപ്പെട്ടതാണ് വയസ്സുകാലത്തുണ്ടാകുന്ന ഏറ്റവും വലിയ ആകാംക്ഷ. ജനസംഖ്യയുടെ മൂന്നിലൊന്ന് (1993-94) ദാരിദ്ര്യരേഖയ്ക്കു താഴെയും മൂന്നിലൊന്ന് ഭാഗം അതിനു മുകളിലുമാണെങ്കിലും താഴ്ന്ന വരുമാന വിഭാഗത്തില്‍ പെടുന്നവരുമാണെന്ന വസ്തുതയുടെ സാഹചര്യത്തില്‍ ഈ പ്രശ്നത്തെ നോക്കുമ്പോള്‍, 60 വയസ്സിനു മുകളിലുള്ളവരില്‍ ജനസംഖ്യയുടെ മൂന്നിലൊന്നിന്‍റെ സാമ്പത്തിക സാഹചര്യങ്ങള്‍ ദുര്‍ബലമാണെന്നു പറയണം. വാര്‍ദ്ധക്യത്തില്‍ ഉയര്‍ന്ന പരിഗണന നല്‍കേണ്ട ഒരു ലക്ഷ്യം, ഏതെങ്കിലും തരത്തിലുള്ള വരുമാന സുരക്ഷയാണ്. വിവിധ വരുമാനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പോളിസി സാമഗ്രികള്‍ വികസിപ്പിക്കേണ്ടതാണ്.

25. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള മുതിര്‍ന്ന ആളുകള്‍ക്കായി, ലഭ്യമാക്കിയിരിക്കുന്ന വാര്‍ദ്ധക്യ കാല പെന്‍ഷനുകള്‍ സഹായകരമാണ്. പാവപ്പെട്ടവര്‍ക്കായുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള സംരക്ഷണം, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള എല്ലാ വൃദ്ധരെയും സംരക്ഷിക്കണമെന്ന ആത്യന്തിക ലക്ഷ്യത്തോടു കൂടി 2.76 ദശലക്ഷത്തിലേക്ക് 1997 ജനുവരി മുതല്‍ സാര്‍ഥകമായി വികസിപ്പിച്ചിട്ടുണ്ട്. അതേ സമയത്തു തന്നെ, തെരഞ്ഞെടുക്കലിന്‍റെയും വിതരണത്തിന്‍റെയും കാര്യത്തില്‍ വൈകലുകള്‍ ചെറുക്കുന്നതും ദുരുപയോഗം നിയന്ത്രിക്കുന്നതും ആവശ്യമാണ്. മാസപെന്‍ഷന്‍റെ നിരക്കുകള്‍ ഇടവേളകളില്‍ വര്‍ദ്ധിപ്പിക്കേണ്ടതാണ്. ഇതിലൂടെ യഥാര്‍ഥ വാങ്ങല്‍ ശക്തിയെ പണപ്പെരുപ്പം ബാധിക്കാതെയിരിക്കും. അതേസമയം തന്നെ, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള എല്ലാ 60 വയസ്സിനു മുകളിലുള്ളവരിലേക്കും പൊതു വിതരണ സംവിധാനം എത്തിച്ചേരേണ്ടതാണ്.

26. സര്‍ക്കാര്‍ ജീവനക്കാരും അതുപോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യവസായ തൊഴിലാളികളും ഫണ്ടുകളുടെ ജാഗ്രതയോടെയും സുരക്ഷിതമായ നിക്ഷേപത്തിലൂടെയും പ്രൊവിഡന്‍റ് ഫണ്ടുകളില്‍ കൂട്ടിവയ്ക്കുന്നവയില്‍ നിന്ന് മികച്ച ആദായം പ്രതീക്ഷിക്കുന്നു. ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയോടെ പരിഗണിക്കപ്പെടേണ്ടവയാണ്. പെന്‍ഷന്‍, പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് റിട്ടയര്‍മെന്‍റ് പ്രയോജനങ്ങള്‍ കൃത്യമായി തീര്‍പ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും പെന്‍ഷന്‍ പറ്റിയ ആളുകള്‍ക്ക് ഭരണ നിര്‍വ്വഹണപരമായ  വീഴ്ചകളിലൂടെ അവര്‍ക്ക് ക്ലേശങ്ങള്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല. വൈകിക്കലിനുള്ള ഉത്തരവാദിത്തം നിശ്ചിതമായിരിക്കണം. പെന്‍ഷന്‍ പറ്റിയ ആളുകള്‍ക്കായുള്ള പരിഹാര സംവിധാനങ്ങള്‍ ഊര്‍ജ്ജിതവും ന്യായപൂര്‍വ്വവും മാനുഷിക പരിഗണനയോടു കൂടിയതുമായിരിക്കണം എന്ന് ഉറപ്പാക്കേണ്ടതാണ്. ഭര്‍ത്താവിന്‍റെ മരണശേഷം വിധവകള്‍ക്ക് ലഭിക്കുന്ന സെറ്റില്‍മെന്‍റ് പ്രയോജനങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കേണ്ടതാണ്.

27. പെന്‍ഷനെന്നത് ഏറ്റവും പ്രിയമുള്ള വരുമാന സുരക്ഷാ സംവിധാനമാണ്. പെന്‍ഷന്‍ സുരക്ഷയുടെ അടിസ്ഥാനം ഗണ്യമായ രീതിയില്‍ വിപുലീകരിക്കേണ്ടതാണ്. സ്വകാര്യ പൊതു മേഖലകളില്‍ സര്‍ക്കാരിതര ജോലികളില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരും ശമ്പളക്കാരുമായ ആളുകള്‍ക്കായി തൊഴില്‍ദാതാവിന്‍റെ ഓഹരിയോടു കൂടിയെന്ന വ്യവസ്ഥയോടെ പെന്‍ഷന്‍ പദ്ധതികള്‍ ആരംഭിക്കേണ്ടത് ആവശ്യമാണ്.  പെന്‍ഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട അതിവിശിഷ്ടമായ പരിഗണനകള്‍ സമ്പൂര്‍ണ്ണ സുരക്ഷ, വഴക്കം, എളുപ്പം പണമാക്കി മാറ്റുന്നതിനുള്ള സൌകര്യം, പരമാവധി ആദായം എന്നിവയാണ്. നിക്ഷേപ മാനദണ്ഡങ്ങള്‍, ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ശക്തമായ ഒരു റഗുലേറ്ററി അതോറിറ്റിയുടെ നിരീക്ഷണത്തിലാണ് പെന്‍ഷന്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

28. നികുതി വ്യവസ്ഥാ നയങ്ങള്‍ പ്രായമായവരുടെ സാമ്പത്തിക പ്രശ്നങ്ങളില്‍ വളരെ എളുപ്പത്തില്‍ പ്രതിഫലിക്കും. വൈദ്യ ശുശ്രൂഷ, ഗതാഗതം, വീടിനുള്ളില്‍ ലഭിക്കേണ്ട പിന്തുണാ സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള ഉയര്‍ന്ന ചെലവുകള്‍ക്ക് അത് ആക്കം കൂട്ടും. ഉയര്‍ന്ന നിരക്കിലുള്ള ഒരു ഇളവും പെന്‍ഷന്‍ പറ്റിയ ആളുകള്‍ക്ക് അവരുടെ മുന്‍ തൊഴില്‍ ദാതാവില്‍ നിന്ന് വൈദ്യ സംരക്ഷണം കിട്ടുന്നില്ലെങ്കില്‍, വൈദ്യ ചികിത്സയ്ക്ക് അത് വീട്ടിലേതായാലും ആശുപത്രി അധിഷ്ഠിതമായാലും പ്രാമാണികമായ വാര്‍ഷിക റിബേറ്റുമാണ് മുതിര്‍ന്ന പൌരന്‍മാര്‍ക്കായുള്ള സംഘടനകള്‍ അവര്‍ക്കായി ആവശ്യപ്പെടുന്നത്. പ്രായമായ മാതാപിതാക്കള്‍ കൂടെ താമസിക്കുമ്പോള്‍ ചില നികുതി ഇളവുകള്‍ മകനോ മകള്‍ക്കോ നല്‍കണമെന്നും വൈദ്യ ചെലവുകള്‍ക്ക് ചില നികുതി റിബേറ്റുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇവയും നികുതി ആശ്വാസത്തിനായുള്ള മറ്റ് നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതാണ്.

29. ഗ്രാമീണ നഗരമേഖലകളില്‍ എത്തിച്ചേരുന്നതിനായി ദീര്‍ഘകാല സേവിംഗ്സ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിശ്ചയിച്ച കാലാവധിയുടെ അവസാനത്തില്‍ തങ്ങള്‍ക്കു ലഭിക്കുന്ന തുക അവരുടെ വാങ്ങല്‍ ശേഷിയിലുള്ള നഷ്ടം നികത്തുവാന്‍ മാത്രം ആകര്‍ഷകമാണെന്ന് പണം നിക്ഷേപിക്കുന്നവര്‍ക്ക് തോന്നലുണ്ടാക്കേണ്ടത് ആവശ്യമാണ്. വാര്‍ദ്ധക്യത്തിലെ അവരുടെ സാമ്പത്തിക സുരക്ഷയ്ക്കായി അവരുടെ പ്രവര്‍ത്തനനിരതമായ വര്‍ഷങ്ങളില്‍ പണം നിക്ഷേപിക്കുവാന്‍ വരുമാനമുള്ളവരെ പ്രചോദിപ്പിക്കേണ്ടതാണ്. വിരമിക്കലിനു മുമ്പുള്ള കൌണ്‍സലിംഗ് പരിപാടികള്‍ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണയ്ക്കപ്പെടേണ്ടതുമാണ്.

31. വിരമിക്കലിനു ശേഷമുള്ള തൊഴിലിലൂടെ വരുമാനമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയുടെയും താല്‍പര്യത്തില്‍ അധിഷ്ഠിതമാണ്.  കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പരിശീലനം, നവീകരണം, പിന്തുണാ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. സര്‍ക്കാരിതര സംഘടനകളുടെ വൃദ്ധജനങ്ങള്‍ക്കായി വരുമാനം സൃഷ്ടിക്കുന്നതിനുള്ള പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വായ്പ, വിപണനം, മറ്റ് സൌകര്യങ്ങള്‍ എന്നിവയ്ക്കുള്ള അര്‍ഹതയ്ക്കുള്ള പ്രായവുമായി ബന്ധപ്പെട്ട വേര്‍തിരിവുകള്‍ നീക്കേണ്ടതാണ്. ചില മേഖലകളില്‍ ഘടനാപരമായ ക്രമീകരണമുള്ള പോളിസികള്‍ വളരെ ദോഷകരമായി പ്രായമായ ജോലിക്കാരെ ബാധിക്കാറുണ്ട്. പ്രത്യേകിച്ച്, കുടുംബത്തില്‍ തന്നെയുള്ളതോ ചെറുകിട വ്യവസായങ്ങളിലോ ഉള്ളവരെ. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

32. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്‍റെ 125 വകുപ്പ് പ്രകാരം മക്കളാല്‍ മാതാപിതാക്കള്‍ ശരിയായ രീതിയില്‍ ഏതുവിധേനയും സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള കാര്യം അംഗീകരിച്ചിട്ടുണ്ട്. 1956 ലെ ദി ഹിന്ദു അഡോപ്ഷന്‍ ആന്‍റ് മെയിന്‍റനന്‍സ് നിയമവും മാതാപിതാക്കളുടെ ഈ അവകാശം ഉറപ്പാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുന്നതിനും വേഗത്തിലുള്ള ആശ്വാസം ലഭ്യമാക്കുന്നതിനും പ്രോസസിംഗ് കേസുകളില്‍ സുഘടിതമായ ഘടന സൂക്ഷിക്കുന്നതിനും  വ്യാപകമായ രീതിയില്‍ അവകാശങ്ങളെയും സാഹചര്യങ്ങളെയും നിര്‍വ്വചിക്കുന്നതിനും ആയി ഹിമാചല്‍ പ്രദേശ് ലജിസ്ലേറ്റിവ് അസംബ്ലി, 1996 ല്‍ ഹിമാചല്‍പ്രദേശ് മെയിന്‍റനന്‍സ് ഓഫ് പാരന്‍റ്സ് ആന്‍റ് ഡിപന്‍ഡന്‍റ്സ് ബില്ല് പാസ്സാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ സമമായ നിയമം പാസ്സാക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിലൂടെ സ്വയം സംരക്ഷിക്കുവാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് കയ്യൊഴിയലും പൂര്‍ണ്ണമായ നിരാസവും അഭിമുഖീകരിക്കേണ്ടി വരില്ല.

ആരോഗ്യ സംരക്ഷണവും പോഷണവും

33. പ്രായമേറുന്നതോടെ വയസ്സായവര്‍ക്ക് ആരോഗ്യവും അതുമായി ബന്ധപ്പെട്ട സ്ഥിരമായ ശ്രദ്ധ ആവശ്യമായതും വൈകല്യങ്ങള്‍ക്കുള്ള അപകട സാധ്യതകളുള്ളതും സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതുമായ സങ്കീര്‍ണ്ണമായതോ വിവിധ പ്രകൃതങ്ങളോടു കൂടിയതോ ആയ പ്രശ്നങ്ങളോട് സമരസപ്പെടേണ്ടി വരുന്നു. ചില ആരോഗ്യ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ബലഹീനമായ പ്രവര്‍ത്തന ശേഷിയുമായി ബന്ധപ്പെട്ടുണ്ടാകുന്നവയ്ക്ക്, അസുഖത്തിന്‍റെ ദീര്‍ഘകാല പരിചരണവും ശുശ്രൂഷയും ആവശ്യമായി വരും.

34. വയസ്സായവരുടെ ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന ആവശ്യമാണ്. മികച്ചതും പ്രാപ്യമായതുമായ ആരോഗ്യ സേവനങ്ങള്‍, പാവപ്പെട്ടവര്‍ക്ക് ഉയര്‍ന്ന സബ്സിഡിയോടു കൂടിയതും മറ്റുള്ളവര്‍ക്ക് ഗ്രേഡ് അനുസരിച്ചുള്ളതുമായ ഉപയോഗ നിരക്കുകളും ആണ് ലക്ഷ്യം. ആരോഗ്യ സേവനങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളും ചാരിറ്റികളും ഉള്‍പ്പെടുന്ന സംഘടനകള്‍, സ്വകാര്യ വൈദ്യ ശുശ്രൂഷ എന്നിവയുടെയും ന്യായമായ ഒരു സങ്കലനം ഉണ്ടായിരിക്കേണ്ടത് വളരെ ആവശ്യമാണ്. ഇതില്‍ ആദ്യത്തേതിന് രാജ്യത്തിന്‍റെ വന്‍തോതിലുള്ള പങ്കാളിത്തം ആവശ്യമാണ്. രണ്ടാമത്തെ കാറ്റഗറി രാജ്യം പ്രമോട്ട് ചെയ്യേണ്ടതും മൂന്നാമത്തെ കാറ്റഗറിക്ക് ചില പിന്തുണകളളും ഇളവുകളും ആശ്വാസങ്ങളും ആവശ്യമുള്ളതും നാലാമത്തേത്, സ്വകാര്യ സംരക്ഷണം നല്‍കുന്നവരുടെ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ചില തോതിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.

35. പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനമാണ് പൊതു ആരോഗ്യ സംരക്ഷണത്തിന്‍റെ അടിസ്ഥാന രൂപഘടന. വയസ്സായവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുവാന്‍ ശക്തിപ്പെടുത്തേണ്ടതും ക്രമീകൃതവും ആയിരിക്കണം അത്. അതുപോലെ പൊതു ആരോഗ്യ സേവനങ്ങള്‍, പരിഹാരമുള്ളതും, രോഗഹരവും,  ബലവര്‍ദ്ധകവും,  താരതമ്യേന വിപുലപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും, സ്വയം സെക്കന്‍ററി ദ്വിതീയ ത്രിതീയ തലങ്ങളില്‍ വയോജന സംരക്ഷണ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതുമായിരിക്കണം. ഇത് കുറച്ചുകൂടി വിപുലമായ പൊതുമേഖലാ മുതല്‍മുടക്കുകളില്‍ നടപ്പിലാക്കേണ്ടതും, ഗ്രാമീണ നഗര മേഖലകളില്‍ ശരിയായ രീതിയിലുള്ള സേവനങ്ങള്‍ വിന്യസിക്കേണ്ടതും കൂടുതല്‍ മെച്ചമായ ആരോഗ്യ ഭരണ സംവിധാനവും വിതരണ സംവിധാനവും ഉണ്ടായിരിക്കേണ്ടതുമാണ്.

36. ആരോഗ്യ ഇന്‍ഷ്വറന്‍സ് വികസിപ്പിക്കുന്നതില്‍ ജനസംഖ്യയുടെ വിവിധ വരുമാന വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നേരിടുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കേണ്ടതാണ്. അതില്‍ വിവിധ സംഭാവനകളുടെയും പ്രയോജനങ്ങളുടെയും വ്യവസ്ഥകള്‍ ഉണ്ടായിരിക്കേണ്ടതാണ്. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള പാക്കേജുകളില്‍ സബ്സിഡി ലഭ്യമാക്കേണ്ടതാണ്. പരിരക്ഷയുടെ വ്യാപ്തിയും പ്രാപ്യതയും  വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യ ഇന്‍ഷ്വറന്‍സുകള്‍ക്ക് വിവിധ ആശ്വാസങ്ങളും ഇളവുകളും നല്‍കേണ്ടതാണ്.

37.  ഗ്രാന്‍റുകള്‍, ടാക്സ് ഇളവുകള്‍, സൌജന്യ കിടക്കകള്‍ ലഭ്യമാക്കുന്നതിനായി സബ്സിഡി നിരക്കുകളില്‍ ഭൂമി, മരുന്നുകള്‍, വളരെ പാവപ്പെട്ട വയോധികര്‍ക്ക് ചികിത്സ, മറ്റു ജനങ്ങള്‍ക്ക് ന്യായമായ ഉപയോഗ ചാര്‍ജ്ജുകള്‍ എന്നിവയിലൂടെ ട്രസ്റ്റുകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, വോളന്‍ററി ഏജന്‍സികള്‍ എന്നിവയെ പ്രമോട്ട് ചെയ്യേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.

38. നൂതനമായ വൈദ്യ ചികിത്സാ സൌകര്യങ്ങള്‍ നേടാന്‍ കഴിവുള്ളവര്‍ക്കായി  സ്വകാര്യ ആരോഗ്യ സംരക്ഷണം അടുത്തകാലത്തായി വിപുലമാക്കിയിട്ടുണ്ട്. വിപണിവിലയേക്കാള്‍ കുറഞ് വിലയില്‍ ഭൂമിയും മറ്റു സൌകര്യങ്ങളും ലഭ്യമാക്കുവാന്‍ സാധിക്കുന്നയിടത്ത്, സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിക്കുന്നവര്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവയോട് അവരുടെ അംഗങ്ങളോട് വയസ്സായ രോഗികള്‍ക്ക് സൌജന്യം നല്‍കുവാന്‍ അപേക്ഷിക്കാം. വയോജന സംരക്ഷണത്തില്‍ ചേരുവാന്‍ സ്വകാര്യ പൊതു പ്രാക്ടീഷണര്‍മാര്‍ക്ക് വിപുലമായ അവസരങ്ങളുണ്ട്.

39. വൈദ്യ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമായി വിവിധ കൌണ്ടറുകളിലെ സന്ദര്‍ശനവും നീണ്ട കാത്തിരിപ്പുകളും വയസ്സായ രോഗികള്‍ക്ക് ബാധകമാകുന്നില്ലെന്ന് ഉറപ്പാക്കുവാന്‍ പൊതു ആശുപത്രികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്. പ്രത്യേക കൌണ്ടറുകളും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ അനുയോജ്യമായ സമയവും ലഭ്യമാക്കുവാന്‍ അവര്‍ തയ്യാറാകേണ്ടതാണ്.

40. പ്രാഥമിക, ദ്വിതീയ, ത്രിതീയ ആരോഗ്യ സംരക്ഷണ സൌകര്യങ്ങളിലുള്ള മെഡിക്കല്‍  പാരാമെഡിക്കല്‍ അംഗങ്ങള്‍ക്ക് വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പരിശീലനം നല്‍കേണ്ടതാണ്. വയോജന ചികിത്സാ രംഗത്ത് സ്പെഷ്യലൈസേഷനായുള്ള സൌകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രാപ്യതയ്ക്കും ആരോഗ്യ സേവനങ്ങളുടെ ഉപയോഗത്തിനും പ്രായമായവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ദൂരം, കൂട്ടിന് ആരെങ്കിലുമില്ലാത്ത അവസ്ഥ, യാത്ര എന്നിവയാണ്. പൊതു ആരോഗ്യ സംരക്ഷണ സൌകര്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ സംഘടനകള്‍ എന്നിവയുടെ മൊബൈല്‍ ആരോഗ്യ സേവനങ്ങള്‍, പ്രത്യേക ക്യാംപുകള്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയിലൂടെ നേരിടേണ്ടതാണ്. വയോജനങ്ങള്‍ക്ക് സൌജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനായി സംഭാവനകളും ഗ്രാന്‍റുകളും സ്വീകരിക്കുന്നതിനായി ഒരു ക്ഷേമ ഫണ്ട് ഉണ്ടാക്കുന്നതിന്  ആശുപത്രികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

41. ഗുരുതരമായ അസുഖം ബാധിച്ചതും കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തവരും ആയ വയസ്സായവര്‍ക്ക് രാജ്യം, പബ്ളിക് ചാരിറ്റി, മുന്നോട്ടുവരുന്ന സംഘടനകള്‍ എന്നിവയുടെ പിന്തുണ  ആവശ്യമാണ്. പൊതു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഗുരുതരമായ രോഗം ബാധിച്ച വയസ്സായവരുടെ കയ്യൊഴിയല്‍ കേസുകളിലും അവര്‍ ശ്രദ്ധിക്കേണ്ടതാണ്.

42. വയസ്സായവര്‍ക്ക് സ്വയം സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സാമഗ്രികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് വയോജന സംരക്ഷണ സൊസൈറ്റികള്‍ക്ക് പിന്തുണ നല്‍കേണ്ടതാണ്. വയസ്സായവരുടെ ആരോഗ്യത്തെയും നഴ്സിംഗ് പരിചരണത്തെയും കുറിച്ച് കുടുംബത്തില്‍ അവരെ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ പിന്തുടരാന്‍ സാധിക്കുന്ന മെറ്റീരിയലുകളുടെ തയ്യാറാക്കലും വിതരണവും പിന്തുണയ്ക്കപ്പെടേണ്ടതാണ്.

43. പ്രായമായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാര്‍ദ്ധക്യത്തില്‍ ആവശ്യമായ പോഷണത്തെക്കുറിച്ച് അറിവുകള്‍ പകരുന്ന സാമഗ്രികള്‍ പ്രാപ്യമാകേണ്ടതാണ്. ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും കഴിക്കേണ്ട ശരിയായ ഭക്ഷണത്തെക്കുറിച്ചുമുള്ള അറിവുകള്‍ ലഭ്യമാക്കേണ്ടതാണ്. വിവിധ മേഖലകളുടെ രുചികള്‍ക്കനുസൃതമായി പോഷകപ്രദവും രുചികരവും കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും ഭക്ഷണരീതിക്കനുയോജ്യവും ചെലവു കുറഞ്ഞതും പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികളാലും പരിപ്പുകളാലും പഴങ്ങളാലും തയ്യാറാക്കുവാന്‍ സാധിക്കുന്നതുമായ ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചകവിധികള്‍ തയ്യാറാക്കി നല്‍കേണ്ടതാണ്.

44. ആരോഗ്യകരമായ പ്രായമേറല്‍ എന്ന സങ്കല്പ്പം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അസുഖങ്ങള്‍ പ്രായമാകലിന്‍റെ അനന്തര ഫലമോ, കാലക്രമമനുസരിച്ച് ഒരു പ്രത്യേക പ്രായം ആരോഗ്യ നില താഴുന്നതിന്‍റെ ആരംഭ  ബിന്ദുവുമല്ല എന്ന് പ്രായമായ ആളുകളേയും അവരുടെ കുടുംബങ്ങളെയും ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. അതിനു വിരുദ്ധമായി, രോഗം വരുന്നത് തടയുന്ന രീതിയിലുള്ള ആരോഗ്യ സംരക്ഷണവും നേരത്തെയുള്ള രോഗം തിരിച്ചറിയലും ഒരു വ്യക്തിയെ ന്യായമായ ആരോഗ്യത്തോടെയും വൈകല്യങ്ങള്‍ ചെറുക്കുന്നതിനും സഹായിക്കും.

45. ബഹുജന മാധ്യമങ്ങള്‍, നാടോടി മാധ്യമങ്ങള്‍,  ജനസംഖ്യയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുന്ന മറ്റ് ആശയവിനിമയ ചാനലുകള്‍ എന്നിവയുടെ സഹായത്തോടെ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ശാക്തീകരിക്കേണ്ടതാണ്. അസുഖത്തെ ഫലപ്രദമായി നേരിടാനും കുടുംബത്തില്‍ തന്നെയുള്ള സംരക്ഷണം കൈകാര്യം ചെയ്യുവാനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കേണ്ടതാണ്. ചെറു പ്രായത്തിലെ ശീലങ്ങള്‍ എങ്ങനെയാണ് വാര്‍ദ്ധക്യ കാലത്തെ ആരോഗ്യനിലയെ ബാധിക്കുന്നതെന്ന് ചെറുപ്പക്കാരെയും മധ്യവയസ്കരെയും അറിയിക്കുന്നതിനായി അവരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പരിപാടികള്‍ വികസിപ്പിക്കേണ്ടതാണ്. എങ്ങനെയാണ് ജീവിതകാലം മുഴുവനും ആരോഗ്യത്തോടെയിരിക്കുവാന്‍ സാധിക്കുക എന്നതിനെക്കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കേണ്ടതാണ്. സമതുലിത ഭക്ഷണരീതി, കായിക വ്യായാമങ്ങള്‍, നിത്യശീലങ്ങള്‍, സമ്മര്‍ദ്ധം കുറയ്ക്കല്‍, പതിവായുള്ള വൈദ്യ പരിശോധനകള്‍, വിശ്രമത്തിനും വിനോദത്തിനുമുള്ള സമയം കണ്ടെത്തല്‍,  വിനോദങ്ങള്‍ ശീലമാക്കല്‍ എന്നിവയുടെ പ്രാധാന്യം അറിയിക്കേണ്ടതാണ്. യോഗ, ധ്യാനം, വിശ്രാന്തിക്കായുള്ള രീതികള്‍ എന്നിവയെക്കുറിച്ചുള്ള പരിപാടികള്‍ തയ്യാറാക്കുകയും വിവിധ ആശയവിനിമയ മാധ്യമങ്ങളിലൂടെ വൈവിദ്ധ്യമാര്‍ന്ന പ്രേക്ഷകരിലേക്ക് സംപ്രേക്ഷണം ചെയ്യേണ്ടതുമാണ്.

46. മാനസിക ആരോഗ്യ സേവനങ്ങള്‍ വിപുലപ്പെടുത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ്. കുടുംബങ്ങള്‍ക്ക് കൌണ്‍സലിംഗ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടതും മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമായവരുടെ സംരക്ഷണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിവരങ്ങള്‍ നല്‍കേണ്ടതുമാണ്.

47. സര്‍ക്കാരിന്‍റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗ്രാന്‍റുകള്‍, പരിശീലനങ്ങള്‍, അവരുടെ ഉദ്യാഗസ്ഥ സമൂഹത്തിന്‍റെ ക്രമീകരണം, ആംബുലേറ്ററി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള   വിവിധങ്ങളായ ആനുകൂല്യങ്ങളും ആശ്വാസങ്ങളും ഡേകെയറും ആരോഗ്യ സംരക്ഷണവും ലഭ്യമാക്കല്‍ എന്നിവയിലൂടെ സര്‍ക്കാരിതര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.

അഭയം

48. അഭയം എന്നത് പ്രാഥമികമായ മനുഷ്യാവശ്യമാണ്. വിവിധ വരുമാന വിഭാഗക്കാര്‍ക്കായുള്ള ഭവന സംഭരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നഗര ഗ്രാമങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള ഭവന പദ്ധതികളില്‍ 10 ശതമാനം വീട്/വീട് സൈറ്റുകള്‍ പ്രായമായവര്‍ക്ക് അനുവദിക്കുന്നതിനായി നീക്കിവയ്ക്കേണ്ടതാണ്. ഇതില്‍ ഇന്ദിര ആവാസ് യോജനയും മറ്റ് സര്‍ക്കാര്‍ പദ്ധതികളും ഉള്‍പ്പെടും. വരുമാനമുള്ള വ്യക്തികള്‍ അവരുടെ വരുമാനം ലഭിക്കുന്ന കാലത്ത് ഇതില്‍ നിക്ഷേപിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിലൂടെ അവര്‍ക്ക് പ്രായമാകുമ്പോള്‍ അഭയ സ്ഥാനം ഇല്ലാതാകുന്ന പ്രശ്നമുണ്ടാവുകയില്ല. ഇതിന്  വളരെ വേഗത്തിലുള്ള നാഗരിക ഭവനത്തിനാശ്യമായ ഭൂമി വികസനം, നാഗരിക സേവനങ്ങളുടെ സമയബന്ധിത നിബന്ധനയും ആശയവിനിമയ ബന്ധങ്ങളും, ന്യായനിരക്കില്‍ വായ്പകള്‍ ലഭ്യമാകല്‍, എളുപ്പത്തിലുള്ള തിരിച്ചടവ് തവണകള്‍, സമയബന്ധിത നിര്‍മ്മാണ പദ്ധതികളും നികുതി ആശ്വാസങ്ങളും ആവശ്യമാണ്. ഭവനങ്ങള്‍ വികസിപ്പിക്കുകയെന്നത് പൊതു സ്വകാര്യ മേഖലകളുടെ ഒരു സംയുക്ത സംരംഭമാണ്. ഇതിന് ഭവന നിര്‍മ്മാണ ബോര്‍ഡുകള്‍, നഗര അതോറിറ്റികള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍, സ്വകാര്യ ഡെവലപ്പര്‍മാര്‍, ഭവന നിര്‍മ്മാതാക്കള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമാണ്. വീട് വാങ്ങുന്നതിനും സുപ്രധാനമായ അറ്റകുറ്റപ്പണികള്‍ക്കും പ്രായമായ ആളുകള്‍ക്ക് എളുപ്പത്തിലുള്ള തിരിച്ചടവ് പദ്ധതികളോടെ വായ്പകള്‍ വളരെ എളുപ്പത്തില്‍ പ്രാപ്യമാകേണ്ടതാണ്.

49. പ്രായമായവരുടെ ജീവിതരീതികളോട് പ്രതികരിക്കുന്ന രീതിയിലാവണം  ഹൌസിംഗ് കോളനികളുടെ രൂപകല്‍പ്പന. ചലനത്തിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളുമില്ലെന്ന് ഉറപ്പാക്കേണ്ടതും ഷോപ്പിംഗ് കോംപ്ലക്സുകള്‍, കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവുടെ സുരക്ഷിതവും എളുപ്പത്തിലുള്ള പ്രാപ്യതയും ഉറപ്പാക്കേണ്ടതാണ്. സാമൂഹ്യ പാരസ്പര്യത്തിനും അവരുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രായമായവര്‍ക്കായി ഒരു വിവിധോദ്ധേശ കേന്ദ്രം ആവശ്യമാണ്. അതിനാല്‍ എല്ലാ ഹൌസിംഗ് കോളനികളിലും  അത്തരം കേന്ദ്രങ്ങള്‍ നീക്കിവയ്ക്കേണ്ടത് ആവശ്യമാണ്. സമൂഹത്തിലെ മറ്റ് ആളുകളുമായുള്ള ഇടപെടല്‍ തടയുമെന്നതിനാല്‍ പ്രായമായവരെ ഹൌസിംഗ് കോളനികളില്‍ തനിച്ചാക്കുന്നത് ഒഴിവാക്കേണ്ടതാണ്. ലിഫ്റ്റുകളില്ലാത്ത മൂന്നോ നാലോ നിലയുള്ള വീടുകള്‍ പ്രായമായവര്‍ക്ക് ഇണങ്ങാത്തതും, അവരെ ഒറ്റപ്പെടുത്തുന്നതും വീടിനു പുറത്തേക്കുള്ള അവരുടെ ചലനത്തെ തടസ്സപ്പെടുത്തുന്നതുമാണ്. അവിടെ സേവനങ്ങള്‍ പ്രാപ്യമാക്കുന്നതിന് ഗുരുതരമായ തടസ്സമാണുണ്ടാകുക. ഫ്ലാറ്റുകളില്‍ താഴത്തെ നില പ്രായമായവര്‍ക്ക് നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.

50. ഭക്ഷണം, അലക്കല്‍, പൊതു റൂം, വിശ്രമ മുറികള്‍ എന്നീ സേവനങ്ങള്‍ പൊതുവായുള്ള ഫ്ലാറ്റുകളിലെ ഗ്രൂപ്പ് ഹൌസിംഗ് ആണ് പ്രായമായവര്‍ക്കായി പ്രോത്സാഹിപ്പിക്കേണ്ടത്. ഇവയ്ക്ക് കമ്മ്യൂണിറ്റി സേവനങ്ങള്‍, വൈദ്യസഹായം, പാര്‍ക്കുകള്‍, വിനോദം, സാസംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാനുള്ള സൌകര്യമുണ്ടായിരിക്കണം.

51. വയസ്സായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അപകടങ്ങളെക്കുറിച്ചും, സുരക്ഷ ഉയര്‍ത്തുന്ന മാനദണ്ഡങ്ങളെക്കുറിച്ചും, കുറഞ്ഞ ശാരീരിക ക്ഷമതയും ബലക്ഷമതയും കണ്ടുമനസ്സിലാക്കുവാനുള്ള കഴിവിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.

52. ശബ്ദവും മറ്റ് രൂപങ്ങളിലുള്ള മലിനീകരണവും കുട്ടികളെയും അസുഖം   ബാധിച്ചവരെയും വയസ്സായവരെയും വളരെ ദോഷകരമായി ബാധിക്കാറുണ്ട്. നിയമങ്ങള്‍ ഉണ്ടാക്കുകയും അവ ശക്തമായി നടപ്പില്‍ വരുത്തുകയും വേണം.

54. പൊതു സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന നഗര അതോറിറ്റികളും ബോഡികളും വയസ്സായവരുടെ പരാതികള്‍ ശ്രദ്ധിക്കുന്നതിന് വളരെ ഉയര്‍ന്ന പരിഗണന നല്‍കണം. നഗര സംബന്ധിയായി അടയ്ക്കുവാനുള്ള തുകകള്‍ അടയ്ക്കുന്നതിന് സൌകര്യമൊരുക്കണം. സ്വത്ത് കൈമാറ്റം, മാറ്റങ്ങള്‍, സ്വത്തു നികുതി, മറ്റ് കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിഗണന നല്‍കണം.

വിദ്യാഭ്യാസം

55. വയോജനങ്ങളുടെ വിദ്യാഭ്യാസം, പരിശീലനം, വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നടത്തിക്കൊടുക്കേണ്ടതാണ്. മുന്‍കാലങ്ങളില്‍ ഇതിന് യാതൊരു ശ്രദ്ധയും നല്‍കിയിരുന്നില്ല. പ്രായമായ ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള അറിവു പകരുന്നതും, വിദ്യാഭ്യാസപരവുമായ സാമഗ്രികള്‍ വികസിപ്പിക്കേണ്ടതും ബഹുജന മാധ്യമങ്ങള്‍, ഔദ്യോഗികമല്ലാത്ത ആശയവിനിമയ ചാനലുകള്‍ എന്നിവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുമാണ്.

56. വിദ്യാഭ്യാസം, പരിശീലനം, ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രായമായവരോട് ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യേണ്ടതാണ്. തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പിന്തുണയ്ക്കപ്പെടേണ്ടതുമാണ്. കരിയര്‍ വികാസം മുതല്‍ വിനോദസമയങ്ങളുടെ ക്രീയാത്മകമായ വിനിയോഗം, കലാസ്വാദനം, സംസ്കാര സാമൂഹ്യ പൈതൃകം, സമുദായ പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കു ചേരുന്നതിനുള്ള വൈദഗ്ദ്ധ്യം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിലകളില്‍ ഇതെത്തി ചേരേണ്ടതാണ്. വിദൂര വിദ്യാഭ്യ വിദ്യകളുപയോഗിച്ച് പാക്കേജുകള്‍ തയ്യാറാക്കുവാന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ പിന്തുണ തേടേണ്ടതാണ്. സര്‍വ്വകലാശാലകള്‍,  ഗവേഷണ സ്ഥാപനങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയുടെ ലൈബ്രറികള്‍ വയസ്സായവര്‍ക്ക്  പ്രാപ്യമാകേണ്ടതാണ്.

57. ഔദ്യോഗിക വിദ്യാഭ്യാസത്തിന്‍റെയെന്നതു പോലെ അനൌദ്യോഗിക വിദ്യാഭ്യാസത്തിന്‍റെയും എല്ലാ ഘട്ടങ്ങളിലെയും വിദ്യാഭ്യാസ പാഠ്യപദ്ധതി പഠന വസ്തുവില്‍ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ തലമുറകള്‍ തമ്മിലുള്ള ബന്ധവും പാരസ്പര്യവും ശക്തിപ്പെടുത്തുവാന്‍ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധപ്പെടലുകള്‍ക്ക് സൌകര്യമൊരുക്കുന്നതിലൂടെ ശാസ്ത്രം, കല, പരിസ്ഥിതി, സോഷ്യോ കള്‍ച്ചര്‍ പൈതൃകം, സ്പോര്‍ട്സ്, മറ്റുമേഖലകള്‍ എന്നിവയില്‍ പ്രൊഫഷണല്‍ യോഗ്യതകള്‍ നേടിയിട്ടുള്ള വയസ്സായവര്‍ക്ക് കുട്ടികളും യുവജനങ്ങളുമായി സംവദിക്കുവാന്‍ സാധിക്കും. പതിവായി വയസ്സായ ആളുകളുമായി സംവദിക്കുവാന്‍ ഔട്ട് റീച്ച് പരിപാടികള്‍ വികസിപ്പിക്കുവാനും മുതിര്‍ന്ന പൌരന്‍മാര്‍ക്കായുള്ള കേന്ദ്രങ്ങളുടെ നടത്തിപ്പില്‍ പങ്കു ചേരുവാനും അവിടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുവാനും സ്കൂളുകളെ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണയ്ക്കേണ്ടതുമാണ്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികള്‍, കുടുംബങ്ങള്‍, സമുദായങ്ങള്‍ എന്നിവയ്ക്ക് പ്രായമാകുന്ന പ്രക്രീയയെക്കുറിച്ചും മാറുന്ന റോളുകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജീവിതചക്രത്തിലെ വിവിധ ബന്ധങ്ങളെക്കുറിച്ചും അറിവുകള്‍ ലഭ്യമാക്കേണ്ടതാണ്. വീടിനകത്തും പുറത്തുമുള്ള വയസ്സായ ജനങ്ങളുടെ സംഭാവനകള്‍  മാധ്യമങ്ങളിലൂടെയും മറ്റ് ഫോറങ്ങളിലൂടെയും ഉയര്‍ത്തിക്കാട്ടേണ്ടതും നെഗറ്റീവ് പ്രതിച്ഛായകള്‍, മിത്തുകള്‍, സ്റ്റീരിയോടൈപ്പുകള്‍ എന്നിവ ദൂരീകരിക്കേണ്ടതും വിവിധ ക്ഷേമ സേവനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്. വയോജന കേന്ദ്രങ്ങളിലുള്ള താമസം വളരെ ആവശ്യമായി മാറുന്ന തരത്തില്‍ വ്യക്തിപരമായ സാഹചര്യങ്ങള്‍ മാറുമ്പോള്‍ സ്ഥാപനപരമായ സംരക്ഷണം അവസാന അത്താണിയായി നയം കരുതേണ്ടതാണ്.

60. വയസ്സായവരുടെ, കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയെ ശക്തിപ്പെടുത്തുന്നതിനായി സ്വമനസ്സാലെ മുന്നോട്ടുവന്നു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സ്ഥാപനപരമായതല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യേണ്ടതും പിന്തുണയ്ക്കപ്പെടേണ്ടതുമാണ്. കുടുംബങ്ങള്‍ ചെറുതാവുമ്പോള്‍, സ്ത്രീകള്‍ പുറത്ത് ജോലിക്കായി പോയിക്കുടങ്ങുമ്പോള്‍ മുഴുവന്‍ സമയ കെയര്‍ടേക്കര്‍മാരുടെ ദൌര്‍ലഭ്യം നേരിടുമ്പോള്‍ എല്ലാം ഇത് അവശ്യമായി വരുന്നു. കുടുംബത്തിന്‍റെ സംരക്ഷണ ചുമതല പങ്കുവയ്ക്കുന്നതിലൂടെ പിന്തുണാ സേവനങ്ങള്‍ കുറച്ച് ആശ്വാസം പകരുന്നു.

61. വയോജന ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമായി സഹായധനം നല്‍കുന്നതിലൂടെ സ്വയം മുന്നോട്ടുവരുന്ന സംഘടനകള്‍ക്ക് പിന്തുണ ലഭ്യമാക്കാവുന്നതാണ്. പാവപ്പെട്ടവര്‍ക്ക് ഉയര്‍ന്ന സൌജന്യങ്ങള്‍ നല്‍കാവുന്നതാണ്. അത്തരം സ്ഥാപനങ്ങള്‍ താമസിക്കുവാന്‍ ജീവസ്സുറ്റ സ്ഥലങ്ങളായിരിക്കുകയും താമസിക്കുന്നവര്‍ക്ക് പുറം ലോകവുമായി സംവദിക്കുവാനുള്ള അവസരങ്ങള്‍ ലഭ്യമാക്കേണ്ടതും സുപ്രധാനമാണ്. വയോജനങ്ങള്‍ക്ക് അവരുടെ ജീവിതചക്രത്തിലെ ഈ പ്രത്യേക ഘട്ടത്തില്‍ ഒരുമിച്ച് താമസിക്കുന്നതിനുള്ള സൌകര്യങ്ങളും  അവിടെ താമസിക്കാനെത്തുന്നവരുടെ ജീവിത നിലവാരവും മനസ്സില്‍ വച്ചു കൊണ്ട് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ വയോജന കേന്ദ്രങ്ങള്‍ രൂപ കല്‍പ്പന ചെയ്യുന്നതിലുള്ള പ്രൊഫഷണല്‍ വൌദഗ്ദ്ധ്യം തേടുന്നതിന് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത്തരം വീടുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ നിലവാരവും ഇവിടെ താമസിക്കുന്നവര്‍ക്ക് ലഭ്യമാക്കേണ്ടുന്ന പരിശീലനങ്ങളും വികസിപ്പിക്കേണ്ടതാണ്.

62. ഡേ കെയര്‍, വിവിധ സേവനങ്ങള്‍ നല്‍കുന്ന പൌര കേന്ദ്രങ്ങള്‍, റീച്ച് ഔട്ട് സേവനങ്ങള്‍, വൈകല്യങ്ങളുമായി ബന്ധപ്പെട്ട സഹായികളുടെയും ഉപകരണങ്ങളുടെയും വിതരണം,  അവ ഉപയോഗിക്കുവാന്‍ പഠിക്കുവാന്‍ പ്രായമായ ആളുകള്‍ക്ക് നല്‍കുന്ന പിന്തുണ, ഹ്രസ്വ കാലത്തേക്ക് താമസിക്കുന്നതിനായുള്ള സേവനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകരുടെ സൌഹൃദ സന്ദര്‍ശനം എന്നിവ പോലെയുള്ള സേവനങ്ങള്‍ നല്‍കുന്നതിന് സ്വമേധയാ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കേണ്ടതാണ്. സ്വന്തം വീടുകളില്‍ താമസിക്കുന്ന വൃദ്ധ ദമ്പതിമാര്‍ക്ക് ഹെല്‍പ്ലൈന്‍, ടെലഫോണിലൂടെ ഉറപ്പാക്കാവുന്ന സേവനങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരുമായി ബന്ധം നിലനിറുത്തുന്നതിനുള്ള സഹായം, ആശുപത്രി, ഷോപ്പിംഗ് കോംപ്ലക്സുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് അവര്‍ക്ക് തുണയായി പോകല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പിന്തുണ സ്വമേധയാ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കേണ്ടതാണ്. പ്രായമായ ആളുകള്‍ക്ക് അവരുടെ സാമൂഹ്യ ഇടപെടലുകള്‍, വിനോദം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അവരുടെ അയല്‍വക്കങ്ങളില്‍ തന്നെ അനൌദ്യോഗികമായ കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിന് പ്രോത്സാഹനം നല്‍കേണ്ടതാണ്. ഒരു കൂട്ടം അയല്‍വക്കങ്ങള്‍/ഗ്രാമങ്ങള്‍ എന്നിവയ്ക്കായി മുതിര്‍ന്ന പൌരന്‍മാര്‍ക്കായുള്ള ഫോറങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

63. വയോജനങ്ങള്‍ക്കായുള്ള ഒരു ക്ഷേമ ഫണ്ട് വികസിപ്പിക്കേണ്ടതാണ്. സര്‍ക്കാര്‍, കോര്‍പ്പറേറ്റ് മേഖല, ട്രസ്റ്റുകള്‍, ചാരിറ്റികള്‍, വ്യക്തിഗത ദാതാക്കള്‍, മറ്റുള്ളവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പിന്തുണയോടെ ഇതിനുള്ള ഫണ്ട് ശേഖരിക്കാവുന്നതാണ്. ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് നികുതി ആശ്വാസം ലഭിക്കും. സംസ്ഥാനങ്ങള്‍ അത്തരം ഫണ്ടുകള്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

64. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ക്ഷേമ സേവനങ്ങളുടെ ഒരുക്കൂട്ടലുകളുടെ ആവശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലമുള്ള സര്‍ക്കാര്‍, വോളന്‍റി സംഘടനകള്‍, സ്വകാര്യ മേഖലാ ഏജന്‍സികള്‍ എന്നിവയ്ക്കും  സംരക്ഷണത്തിന് മികച്ച സൌകര്യങ്ങളും ആഗ്രഹവുമുള്ള ആര്‍ക്കും ഇതില്‍ പങ്കു ചേരാം.

ജീവനും സ്വത്തിനുമുള്ള സംരക്ഷണം

65. വയസ്സായ ആളുകള്‍ ക്രിമിനലുകളുടെ ലക്ഷ്യമാണ്. വഞ്ചനാപരമായ ഇടപാടുകള്‍ക്കും കുടുംബത്തിനുള്ളില്‍ നിന്നു തന്നെ സ്വത്തു സംബന്ധമായ പ്രശ്നങ്ങളില്‍ ശാരീരികവും വൈകാരികവുമായ പീഢനങ്ങള്‍ക്കും അവര്‍ ഇരയാകാറുണ്ട്. പാരമ്പര്യ സ്വത്ത്, ഉടമസ്ഥത, കൈമാറ്റം എന്നിവയില്‍ വിധവയ്ക്കുള്ള അവകാശങ്ങള്‍ ചിലപ്പോള്‍ അവരുടെ മക്കാളാലും ബന്ധുക്കളാലും തന്നെ ലംഘിക്കപ്പെടാറുണ്ട്. വയസ്സായ ആളുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന്  ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഗാര്‍ഹിക പീഢനങ്ങളില്‍ നിന്ന് വയസ്സായവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഐപിസിയില്‍ പ്രത്യേക വകുപ്പുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതാണ്. അത്തരം കേസുകളില്‍ ശ്രദ്ധിക്കുന്നതിനാവശ്യമായ സുഘടിത സംവിധാനം ലഭ്യമാക്കുന്നതുമാണ്. കുടിയായ്മ നിയമം പുനപരിശോധിക്കുന്നതിലൂടെ  ഉടമസ്ഥതയ്ക്കായുള്ള വയസ്സായവരുടെ അവകാശം ഉടന്‍ പുനസ്ഥാപിച്ചു കിട്ടുന്നതാണ്.

66. സ്വമേധയാ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വയസ്സായവരുടെ അസോസിയേഷനുകള്‍ക്കും സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഹെല്‍പ്ലൈനുകളിലൂടെയും നിയമ സഹായങ്ങളിലൂടെയും മറ്റ് മാനദണ്ഡങ്ങളിലൂടെയും  സഹായം നല്‍കുന്നതിനും ആവശ്യമായ പിന്തുണകള്‍ നല്‍കേണ്ടതാണ്.

67. വൃദ്ധ ദമ്പതിമാര്‍ക്കും വയസ്സായ ഒറ്റക്കു താമസിക്കുന്നവര്‍ക്കും ഒരു സൌഹൃദപരമായ ജാഗ്രത ലഭ്യമാക്കുന്നതിനും അടുത്തുള്ള അസോസിയേഷനുകളുമായി പരസ്പരബന്ധം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പോലീസിന് നിര്‍ദ്ദേശമുണ്ട്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരുമായി ഫോണ്‍ മുഖാന്തിരം സമ്പര്‍ക്കമുണ്ടാകേണ്ടതിന്‍റെയും അനുവാദമില്ലാതെ പ്രവേശിക്കുന്നത് തടയല്‍, പ്രാദേശികമായ സഹായങ്ങള്‍ സ്വീകരിക്കല്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള ആളുകളുടെ സന്ദര്‍ശനം, കച്ചവടക്കാരും മറ്റുള്ളവരും, പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും കൈകാര്യം ചെയ്യല്‍ എന്നിവയുടെ  ആവശ്യകതയെപ്പറ്റിയുള്ള വിവരങ്ങളും ഉപദേശവും വയസ്സായവര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

മറ്റു പ്രവര്‍ത്തന മേഖലകള്‍

68. നയങ്ങളും പരിപാടികളും വയസ്സായവര്‍ക്കു വേണ്ടി തന്നെയുള്ളതാണെന്ന് ഉറപ്പാക്കുന്നതിന് രാജ്യത്തിന്‍റെ ഉറപ്പായ പ്രവര്‍ത്തനം ആവശ്യമുള്ള മറ്റ് മേഖലകളുമുണ്ട്. അവയില്‍, ഭരണനിര്‍വ്വഹണത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം, എല്ലാത്തരം യാത്രാ സൌകര്യങ്ങളിലുമുള്ള സൌജന്യ നിരക്കുകള്‍, പ്രാദേശിക പൊതു വാഹനങ്ങളില്‍ സീറ്റ് റിസര്‍വ്വേഷനുകളും സീറ്റ് അടയാളപ്പെടുത്തലും, സുഗമമായി കയറി ഇറങ്ങുന്നതിന് പൊതു യാത്രാ വാഹനങ്ങളുടെ രൂപകല്‍പ്പനയിലുള്ള മാറ്റം വരുത്തലുകള്‍, വയസ്സായ ആളുകള്‍ക്ക് നിരത്തുകള്‍ മുറിച്ചു കടക്കുന്നതിനായി സീബ്രാ ക്രോസ്സിംഗുകളുടെ കൃത്യമായ ഉപയോഗം നിര്‍ബ്ബന്ധമായി നടപ്പാക്കല്‍, ഗ്യാസ്, ടെലഫോണ്‍ കണക്ഷന്‍ എന്നിവയ്ക്കും കേടുപാടുകള്‍ ശരിയാക്കുന്നതിലും മുന്‍ഗണന, സുഗമമായ ചലനം സാധ്യമാക്കുന്നതിന് ഭൌതീക തടസ്സങ്ങള്‍ മാറ്റി സുഗമമാക്കുക, വിനോദ സൌകര്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും കലാ സാംസ്കാരിക കേന്ദ്രങ്ങളിലെയും പ്രവേശന ഫീസില്‍ സൌജന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

69. വഞ്ചനാപരമായ ഇടപാടുകള്‍, വഞ്ചന, മറ്റ് കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വയസ്സായവര്‍ക്കുണ്ടാകുന്ന പരാതികളില്‍ വളരെ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് വളരെനാള്‍ ആശ്വാസം നല്‍കാനാകും. ഇത് നേടുന്നതിനായുള്ള പ്രവര്‍ത്തന സംവിധാനം സ്വസ്ഥാനത്തുണ്ടാകേണ്ടതാണ്.

70. ദേശീയ വയോജന ദിവസത്തില്‍ എല്ലാ വര്‍ഷവും വയസ്സായ ആളുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതാണ്. വയോജനങ്ങളുടെ ദേശീയ വര്‍ഷമായി 2000 പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

71. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും ഒന്നു ചേര്‍ന്ന് സൌകര്യങ്ങള്‍, ഇളവുകള്‍, ആശ്വാസങ്ങള്‍ എന്നിവ വയോജനങ്ങള്‍ക്കായി നല്‍കേണ്ടതും കൃത്യമായ ഇടവേളകളില്‍ അവ പുതുക്കേണ്ടതും വയസ്സായവരുടെ സംഘടനകള്‍ക്ക് വിപുലമായി പ്രചരിപ്പിക്കുന്നതിനായി ലഭ്യമാക്കേണ്ടതുമാണ്.

സര്‍ക്കാരിതര സംഘടനകള്‍

72. വയസ്സായ ആളുകള്‍ക്കായി രാജ്യത്തിന് സ്വയം എല്ലാ സഹായങ്ങളും ലഭ്യമാക്കുവാന്‍ സാധിക്കുകയില്ല. ജനസംഖ്യയുടെ ന്യൂനപക്ഷ വിഭാഗത്തിനായി സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ ചെയ്യുവാനാകും. ഈ ദിശയില്‍ രാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുവാന്‍ സൌഹാര്‍ദ്ദപരമായ പ്രാപ്യമായ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്ന ഒരു പ്രധാന സ്ഥാപനഘടനയായി സര്‍ക്കാരിതര സ്ഥാപനങ്ങളുടെ മേഖലയെ ദേശീയ നയം തിരിച്ചറിയുന്നു.

73. സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങള്‍ തമ്മിലുമായി ഇപ്പോള്‍ ഏകീകൃതമല്ലാതെയുള്ള വ്യാപനത്തിനുല്ള പരിഹാരമായി  സ്വമേധയാ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും വന്‍തോതില്‍ പിന്തുണയ്ക്കുകയും ചെയ്യേണ്ടതാണ്. പ്രായമാകലിന്‍റെ പ്രശ്നങ്ങളെയും ലഭ്യമാക്കേണ്ട സേവനങ്ങളെയും സംബന്ധിച്ച് എന്‍ജിഒകളുമായി നിരന്തരമായ ചര്‍ച്ചകളും ആശയവിനിമയവും ആവശ്യമാണ്. സര്‍ക്കാരിതര സംഘടനകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ക്കും വിവര കൈമാറ്റത്തിനുമുള്ള സൌകര്യങ്ങള്‍ നെറ്റ്വര്‍ക്കിംഗ് ഉണ്ടാക്കേണ്ടതാണ്. മനുഷ്യശക്തിയുടെ ഏകോപനത്തിനും പരിശീലനത്തിനുമുള്ള അവസരങ്ങളും ലഭ്യമാക്കേണ്ടതാണ്. സുതാര്യത, ഉത്തരവാദിത്തം, നടപടിക്രമങ്ങളുടെ ലളിതവത്കരണം, സ്വമേധയാ മുന്നോട്ടുവന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റുകളുടെ യഥാസമയത്തുള്ള വിതരണം എന്നിവ മികച്ച സേവനങ്ങള്‍ ഉറപ്പാക്കും. ഇന്‍സന്‍റീവുകള്‍ ലഭ്യമാക്കുന്നതിലൂടെ സംഘടനകള്‍ക്ക് അവരുടെ സ്വന്തം വിഭവങ്ങള്‍ സമാഹരിക്കുന്നതിന് പ്രോത്സാഹനമാകുകയും നിലനിര്‍ത്താവുന്ന അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാകുകയും ചെയ്യും.

74. മുതിര്‍ന്നവരെ അവരുടെ പ്രായമാകല്‍ പ്രശ്നങ്ങളില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ട്രസ്റ്റുകള്‍, ചാരിറ്റികള്‍, മതപരമായതോ മറ്റുള്ള എന്‍ഡോവ്മെന്‍റുകള്‍ എന്നിവയെ അവരുടെ പരിഗണനയ്ക്കുള്ള മേഖലകള്‍ വിപുലപ്പെടുത്തുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

75. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്വയം സംഘടിക്കുവാന്‍ പ്രായമായ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതിലൂടെ അവര്‍ക്ക് അവരുടെ പ്രൊഫഷണല്‍ അറിവ്, വൈദഗ്ദ്ധ്യം, ബന്ധങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുവാനാകും. ശുപാര്‍ശ, വിഭവങ്ങളെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള പൊതു അഭിപ്രായമുയര്‍ത്തല്‍ എന്നിവയില്‍ അവരെടുക്കുന്ന മുന്നേറ്റങ്ങള്‍ പിന്തുണയ്ക്കപ്പെടേണ്ടതാണ്.

76. സാമുദായിക ബന്ധങ്ങളിലും മുതിര്‍ന്നവരുമായി ഇടപെടുന്നതിലും അവരുടെ പ്രശ്നങ്ങളില്‍ സഹായിക്കുന്നതിലും വയസ്സായവരുടെയും മറ്റുള്ളവരുടെയും പങ്കാളിത്തം ഒരുമിപ്പിക്കുന്നതിനുള്ള വോളന്‍റിയര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുക. വോളന്‍റിയര്‍മാര്‍ക്ക് മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിനും നവീകരണത്തിനുമുള്ള  അവസരങ്ങള്‍ ലഭ്യമാക്കുകയും  ഊര്‍ജ്ജസ്വലമായ വാര്‍ദ്ധക്യം പ്രമോട്ട് ചെയ്യുവാന്‍ വികസനത്തിന് തോളോടു തോള്‍ ചേരുകയും വേണം. വീടുകളില്‍ കഴിഞ്ഞു കൂടുന്ന മുതിര്‍ന്നവരെ, പ്രത്യേകിച്ച് ദുര്‍ബലരായ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ഏകാന്തതയില്‍ നിന്ന് പുറത്തുകടക്കാനുള്ള സഹായവും അതിനുള്ള പിന്തുണയും ലഭ്യമാക്കുവാന്‍ വോളന്‍റിയര്‍മാരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

77. ട്രേഡ് യൂണിയനുകള്‍, തൊഴില്‍ സംഘടനകള്‍, പ്രൊഫഷണല്‍ സംഘടനകള്‍ എന്നിവ അവരുടെ അംഗങ്ങള്‍ക്ക് പ്രായമാകലിന്‍റെ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുവാനും പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ഒരുക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സമീപിക്കേണ്ടതാണ്.

സാമര്‍ഥ്യം തിരിച്ചറിയല്‍

78. ഇനിയും പ്രയോഗിക്കപ്പെട്ടിട്ടില്ലാത്ത വിഭവമാണ് ജീവിതത്തിന്‍റെ 60 വയസ്സിനുമുകളിലുള്ള കാലഘട്ടമെന്ന് ദേശീയ നയം തിരിച്ചറിയുന്നു. ഈ സാമര്‍ഥ്യം തിരിച്ചറിയുന്നതിനും വ്യക്തികള്‍ക്ക് ഉചിതമായ തീരുമാനങ്ങളെടുക്കുവാനും സാധിക്കുന്ന തരത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.

79. വയസ്സായ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, പ്രയോജനപ്രദവും പക്ഷേ, ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ കാര്യങ്ങളാണ് വീടുകളില്‍ ചെയ്യുന്നത്. പ്രായമായ ആളുകള്‍ കുടുംബത്തിന്‍റെ നടത്തിപ്പില്‍ നല്‍കുന്ന സംഭാവനകളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനുള്ള പ്രയത്നങ്ങള്‍ സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ത്രീകളും പുറത്ത് ജോലിക്കു പോകുകയാണെങ്കില്‍. പ്രായമായ ആളുകളെ ലക്ഷ്യം വയ്ക്കുന്ന പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുകയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണം. അതിലൂടെ അവര്‍ക്ക് പരിപോഷിപ്പിക്കുന്നതിനും അവരുടെ അറിവുകള്‍ പുതുക്കുന്നതിനും, പൈതൃകത്തെ ആധുനിക ആവശ്യങ്ങളുമായി ഏകോപിപ്പിക്കുന്നതിനും ചെറുമക്കളിലേക്ക് സോഷ്യോ കള്‍ച്ചര്‍ പാരമ്പര്യം വളരെ ഫലപ്രദമായി പകര്‍ന്നു നല്‍കുന്നതിനും സാധിക്കും.

കുടുംബം

80. ഭാരതത്തിലെ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ട സാമൂഹ്യ സ്ഥാപനവും പ്രായമായവര്‍ക്ക് അനൌദ്യോഗികവും സുപ്രധാനവുമായ സാമൂഹ്യ സുരക്ഷ നല്‍കുന്ന ഒന്നുമാണ്  കുടുംബം. മിക്ക പ്രായമായ ആളുകളും അവരുടെ ഒന്നോ അതിലധികമോ മക്കളുടെ കൂടെയാണ് കഴിയുന്നത്. പ്രത്യേകിച്ച്, സ്വതന്ത്രമായ ജിവിതം എളുപ്പത്തില്‍ പ്രാവര്‍ത്തികമല്ലാത്തതിനാല്‍. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും മുന്‍തൂക്കം നല്‍കുന്നതും വൈകാരികമായി സംതൃപ്തി തരുന്നതുമായ ജീവിത ക്രമീകരണമാണത്. കുടുംബത്തിന്‍റെ പിന്തുണ ലഭിക്കുന്ന സംവിധാനം തുടുര്‍ന്നു പോകേണ്ടത് വളരെ സുപ്രധാനമാണ്. സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിനുള്ള കുടുംബത്തിന്‍റെ കഴിവ്  പിന്തുണാ സംവിധാനങ്ങളിലൂടെ ശാക്തീകരിക്കേണ്ടതും പ്രാധാനമാണ്.

81. കുടുംബമൂല്യങ്ങളുടെ ആവശ്യകതയെക്കുറിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, തലമുറകള്‍‍ തമ്മിലുള്ള ബന്ധത്തിന്‍റെ അഭിലഷണീയതയും തുടര്ച്ചയും, മക്കളുടേതായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അഭിലഷണീയത ഉയര്‍ത്തുന്നതിനും ഉള്ള പരിപാടികള്‍ വികസിപ്പിക്കേണ്ടതാണ്.  സംരക്ഷണത്തിനും പങ്കുവയ്ക്കലിനുമുള്ള മൂല്യങ്ങള്‍ ദൃഡീകരിക്കുക. മാതാപിതാക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുള്ളപ്പോഴോ  ചില സാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടി മാത്രമുള്ളപ്പോഴോ എന്നിങ്ങനെയുള്ള മാറിയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ പ്രായമായ മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ വിവാഹിതരായ പെണ്‍മക്കളുടെ   ഭാഗം സമൂഹം അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പാരമ്പര്യത്തിനുള്ള തുല്യാവകാശത്തിന്‍റെ അനന്തരഫലമെന്ന വണ്ണം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഭര്‍ത്താവിന്‍റെ അച്ഛനമ്മമാരുടെ കാഴ്ചപ്പാടുകളില്‍ ചില  ചെറിയ മാറ്റം വരുത്തലുകളുടെയും ആവശ്യമുണ്ട്. പെണ്‍മക്കള്‍ക്ക് അവരുടെ മാതാപിതാക്കളോട് വലിയ വൈകാരിക ബന്ധമുണ്ട്.

81. നികുതി ആശ്വാസം, വൈദ്യ ചെലവുകള്‍ക്ക് റിബേറ്റുകള്‍, വീടുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കല്‍‍ എന്നിവയിലൂടെ  രാജ്യനയങ്ങള്‍ മാതാപിതാക്കളുടെ അടുത്ത് താമസിക്കുന്ന മക്കളെ പ്രോത്സാഹിപ്പിക്കും. ആളുകള്‍ അവരുടെ വരുമാനമുള്ള കാലഘട്ടത്തില്‍ ദീര്‍ഘകാല സേവിംഗ് പദ്ധതികളിലും ആരോഗ്യ ഇന്‍ഷ്വറന്‍സിലും നിക്ഷേപിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാന്‍ സാധിക്കും.  കുടുംബങ്ങളിലെയും സമൂഹത്തിലെയും പ്രായമായ ആളുകളിലേക്ക് എത്തിച്ചേരുന്ന സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കേണ്ടതാണ്. ഹ്രസ്വകാല താമസ സൌകര്യങ്ങള്‍ പ്രായമായവര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങള്‍ക്ക് അവര്‍ പുറത്തു പോകുന്ന സമയത്തും പിന്തുണ നല്‍കുവാന്‍ സാധിക്കും. കുടുംബത്തിനുള്ളിലുള്ള സമ്മര്‍ദ്ധങ്ങള്‍ പരിഹരിക്കുന്നതിന് കൌണ്‍സലിംഗ് സേവനങ്ങള്‍ ശക്തമാക്കേണ്ടതാണ്.

ഗവേഷണം

83. പ്രായമായ ആളുകളെക്കുറിച്ചുള്ള മികച്ച ഡാറ്റാബേസിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായമാകലിനെ സംബന്ധിച്ചിട്ടുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. വാര്‍ദ്ധക്യ വിജ്ഞാന പഠനങ്ങള്‍, വാര്‍ദ്ധക്യ ശാസ്ത്രം എന്നിവയ്ക്കായുള്ള കേന്ദ്രങ്ങള്‍ എന്നിവ പടുത്തുയര്‍ത്തുന്നതിന് സര്‍വ്വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കേണ്ടതാണ്. വാര്‍ദ്ധക്യ വിജ്ഞാന പഠനങ്ങള്‍, വാര്‍ദ്ധക്യ ശാസ്ത്രം എന്നിവയില്‍ സര്‍വ്വകലാശാലകള്‍,  മെഡിക്കല്‍ കോളേജുകള്‍ എന്നിവ ചെയറുകള്‍ രൂപീകരിക്കുവാന്‍ കോര്‍പ്പറേറ്റ് ബോഡികള്‍, ബാങ്കുകള്‍, ട്രസ്റ്റുകള്‍, എന്‍ഡോവ്മെന്‍റ് എന്നിവയോട് ശുപാര്‍ശ ചെയ്യുന്നതാണ്. അക്കാദമിക് ബോഡികള്‍ക്ക് പ്രായമാകലിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രോജക്ടുകള്‍ക്കായി സാമ്പത്തിക പിന്തുണ നല്‍കുന്നതാണ്.  വിരമിച്ച ശാസ്ത്രജ്ഞന്‍മാരുടെ പിന്തുണ തേടുന്നതിലൂടെ അവരുടെ പ്രൊഫഷണല്‍ അറിവുകള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.

84. ഗവേഷണത്തിനായുള്ള ഒരു ഇന്‍റര്‍ഡിസിപ്ലിനറി ഏകോപന സമിതി രൂപീകരിക്കേണ്ടതാണ്. 60 വയസ്സോ അതിനു മുകളിലോ ഉള്ള പ്രത്യേക പ്രായ പരിധിയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ വിവരശേഖരണ ഏജന്‍സികളോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും, ഗവേഷണ ഫലങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വാര്‍ദ്ധക്യ വിജ്ഞാന പഠനങ്ങള്‍ നടത്തുന്നവരുടെ പ്രൊഫഷണല്‍ അസോസിയേഷനുകള്‍ക്ക് പിന്തുണ നല്‍കുകയും ചര്‍ച്ചകള്‍, സംവാദം, വിവര കൈമാറ്റങ്ങള്‍ എന്നിവയ്ക്കുള്ള വേദികള്‍ ലഭ്യമാക്കുകയും വേണം.

85. പരിശീലനം, രേഖകള്‍ തയ്യാറാക്കല്‍ എന്നിവയുടെ ആവശ്യം ദേശീയ ഗവേഷണ സ്ഥാപനം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിഭവ കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കുന്നതാണ്.

മനുഷ്യശക്തി പരിശീലനം

86. പരിശീലനം ലഭിച്ച മനുഷ്യ ശക്തിയുടെ പ്രാധാന്യം നയം അംഗീകരിക്കുന്നു. വാര്‍ദ്ധക്യ ശാസ്ത്രത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് വൈദഗ്ദ്ധ്യം വാഗ്ദ്ധാനം ചെയ്യുന്നതിന് പിന്തുണ നല്‍കുന്നതാണ്. പരിശീലന സ്ഥാപനങ്ങള്‍ നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥ സമൂഹത്തിനും അവരുടെ വിദ്യാഭ്യാസ പരിശീലന പാഠ്യ പദ്ധതിയില്‍ വാര്‍ദ്ധക്യ കാല പരിചരണത്തില്‍ പ്രത്യേക കോഴ്സുകള്‍ അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. വാര്‍ദ്ധക്യകാല പരിചരണത്തെക്കുറിച്ചുള്ള ഓറിയന്‍റേഷന്‍ കോഴ്സുകള്‍ ഏറ്റെടുക്കുന്നതില്‍ സേവന പരിശീലന കേന്ദ്രങ്ങള്‍ ശക്തമാക്കേണ്ടതാണ്. പാഠ്യപദ്ധതിയും കോഴ്സ് മെറ്റീരിയലുകളും വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കേണ്ടതാണ്. സോഷ്യല്‍ വര്‍ക്ക് സ്കൂളുകള്‍, സര്‍വ്വകാലാശാല വകുപ്പുകള്‍ എന്നിവ അവരുടെ സ്ഥാപനങ്ങളില്‍ പ്രായമായവര്‍ക്കായുള്ള സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. സര്‍ക്കാരിതര ഉദ്യോഗസ്ഥ സമൂഹത്തിനു നല്‍കുന്ന പരിശീലനങ്ങളും ക്രമീകരണങ്ങളും പിന്തുണകളും ലഭ്യമാക്കുന്ന സൌകര്യങ്ങളും വയസ്സായ ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായിരിക്കണം. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥ സമൂഹത്തിന്‍റെ കൈമാറ്റം സുഗമമാക്കേണ്ടതാണ്.

87. നിയമനിര്‍മ്മാണം, നീതിന്യായം, എക്സിക്യൂട്ടിവ് തുടങ്ങിയ വിവിധ തലങ്ങളില്‍ പ്രായമാകലിനെ സംബന്ധിച്ച് സെന്‍സിറ്റൈസേഷന്‍ പരിപാടികള്‍ വികസിപ്പിക്കുന്നതിനും രൂപീകരിക്കുന്നതിനും പിന്തുണ നല്‍കേണ്ടതാണ്.

മാധ്യമം

88. പ്രായമായ ആളുകളുടെ മാറുന്ന സാഹചര്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിലും ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളും പ്രവര്‍ത്തിക്കേണ്ട മേഖലകളും തിരിച്ചറിയുന്നതിനും  മാധ്യമങ്ങള്‍ക്ക് വളരെ സുപ്രധാനമായ ഒരു പങ്കാണുള്ളതെന്ന് ദേശീയ നയം അംഗീകരിക്കുന്നു. ഊര്‍ജ്ജസ്വലമായ വാര്‍ദ്ധക്യം എന്ന സങ്കല്‍പ്പം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത ചക്രത്തിന്‍റെ ഈ ഒരു ഘട്ടത്തെക്കുറിച്ചുള്ള സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളും നെഗറ്റീവ് ഇമേജുകളും ഇല്ലാതെയാക്കുവാന്‍ സഹായിക്കുന്നതിനും മാധ്യമങ്ങളുടെ സര്‍ഗ്ഗാത്മകമായ ഉപയോഗം സഹായിക്കും. തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രായമാകല്‍ പ്രക്രീയയെക്കുറിച്ച് മികച്ച രീതിയില്‍ മനസ്സിലാക്കുവാനും ആ സമയത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന രീതിയിലുള്ള  വിവരങ്ങളും വിദ്യാഭ്യാസ സാമഗ്രികളും വ്യക്തികള്‍, കുടുംബങ്ങള്‍, കൂട്ടങ്ങള്‍ എന്നിവയ്ക്ക് ലഭ്യമാക്കുന്നതിനും  മാധ്യമങ്ങള്‍ക്ക് സഹായിക്കുവാനാകും.

89. ബഹുജന മാധ്യമങ്ങളെയും അതുപോലെ തന്നെ അനൌദ്യോഗികവും പരമ്പരാഗതവുമായ ആശയവിനിമയ ചാനലുകളെയും പ്രായമാകല്‍ പ്രശ്നങ്ങലില്‍ ഉള്‍ച്ചേര്‍ക്കുവാന്‍ നയം ലക്ഷ്യമിടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തം സ്വതന്ത്ര വിവര ഉറവിടങ്ങളില്‍ നിന്നും നേരിട്ടുള്ള റിപ്പോര്‍ട്ടിംഗില്‍ നിന്നും വ്യത്യസ്തമായി അവസരങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. പ്രായമാകലിനെ കുറിച്ചുള്ള ക്രമീകരണ പരിപാടികളില്‍ അവരുടെ പങ്കാളിത്തം  ഉറപ്പാക്കണം. മാധ്യമപ്രവര്‍ത്തകരും വാര്‍ദ്ധക്യ മേഖലകളില്‍ സജീവമായവരും തമ്മിലുള്ള വലിയ പാരസ്പര്യത്തിനായി അവസരങ്ങള്‍ വിപുലമാക്കേണ്ടതാണ്.

നടപ്പാക്കല്‍

90. വൃദ്ധര്‍ക്കായുള്ള ദേശീയ നയം വിപുലമായി പ്രചരിപ്പിക്കുന്നതിന്  ഒരു പ്രവര്‍ത്തന പരിപാടി തയ്യാറാക്കുകയും അതിലൂടെ, പൊതു ശ്രദ്ധയില്‍ അത് സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യും.

91. നയം നടപ്പിലാക്കിയെങ്കില്‍ മാത്രമേ അതിന് മുതിര്‍ന്ന പൌരന്‍മാരുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ വിഷയത്തില്‍ ചില അടിസ്ഥാന ഉത്തരവാദിത്വങ്ങല്‍ സര്‍ക്കാരിനും അതിന്‍റെ മുഖ്യ സംഘടനകള്‍ക്കും ഉള്ളതിനാല്‍ വയസ്സായവരുടെ സൌഖ്യത്തില്‍ മറ്റ് സ്ഥാപനങ്ങള്‍ക്കും അതുപോലെ വ്യക്തികള്‍ക്കും എങ്ങനെ അവരുടേതായ പങ്കുകള്‍ വഹിക്കാനാകുമെന്ന കാര്യം പരിഗണിക്കേണ്ടതാണ്. പ്രായമായവര്‍ക്ക് അവരുടെ നിയമപ്രകാരമുള്ള സ്ഥാനം നല്‍കുന്ന കൂടുതല്‍ മനുഷ്യത്വമുള്ള സമൂഹം നേടുന്നതിനായി  സഹകരണപരമായ പ്രവൃത്തികള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. പ്രായമായവര്‍ക്കുള്ള ഉയര്‍ന്ന തലത്തിലുള്ള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ട്. അതിലൂടെയേ, നിരീക്ഷണസമിതിയായി പ്രവര്‍ത്തിക്കുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കുവാനും, പൊതു അഭിപ്രായം സ്വരൂപിക്കുവാനും നയം നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ധം സൃഷ്ടിക്കുവാനും അവര്‍ക്ക് സാധിക്കുകയുള്ളൂ.

92. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിനായുള്ള ഒരു നോഡല്‍ മന്ത്രാലയമായിരിക്കും. പ്രായമായവരുടെ ഒരു പ്രത്യേക ബ്യൂറോ രൂപീകരിക്കുന്നതാണ്. ഒരു അന്തര്‍ മന്ത്രാലയ കമ്മിറ്റി ദേശീയ നയം നടപ്പിലാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും അതിന്‍റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. പ്രായമായവര്‍ക്കായി പ്രത്യേക ഡയറക്ടറേറ്റുകള്‍ രൂപീകരിക്കുന്നതിനും, ഏകോപനത്തിനും നിരീക്ഷണത്തിനുമായി പ്രവര്‍ത്തന സംവിധാനം രൂപീകരിക്കുന്നതിനും സംസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

93. ഓരോ മന്ത്രാലയവും അവരെ സംബന്ധിക്കുന്ന ഘടകങ്ങള്‍ നടപ്പിലാക്കുന്നതിനായി പഞ്ചവത്സര, വാര്‍ഷിക പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. പൊതു പരിപാടികളില്‍ നിന്നും വയസ്സായവരുടെ സൌഖ്യത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ പദ്ധതികളില്‍ നിന്നും പ്രായമായവരിലേക്ക് പ്രയോജനങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു സമയപരിധിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നായിരിക്കണം ലക്ഷ്യം നിശ്ചയിക്കേണ്ടത്. പ്രവര്‍ത്തന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ഉത്തരവാദിത്തം നിര്‍ദ്ധിഷ്ടമാണ്. നടപ്പാക്കലിനാവശ്യമായ ബജറ്റ് വ്യവസ്ഥകള്‍ ആസൂത്രണ കമ്മീഷനും സാമ്പത്തിക മന്ത്രാലയവും ഉറപ്പാക്കും. ഓരോ മന്ത്രാലയത്തിന്‍റെയും വാര്‍ഷിക റിപ്പോര്‍ട്ട് അതേ വര്‍ഷത്തില്‍ നേടിയ പരോഗതി സൂചിപ്പിക്കുന്നതായിരിക്കും.

94. ദേശിയ നയത്തിന്‍റെ നടപ്പാക്കലിനെ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ എല്ലാ മൂന്നു വര്‍ഷത്തിലും നോഡല്‍ മന്ത്രാലയം തയ്യാറാക്കും. ഈ രേഖ തയ്യാറാക്കുന്നതില്‍ അനൌദ്യോഗിക പങ്കാളിത്തവുമുണ്ടായിരിക്കും. ഈ വിശകലനം ഒരു പൊതു രേഖയായിരിക്കും. ഇത് ഒരു ദേശീയ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുന്നതാണ്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടവും സമാനമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രചോദിപ്പിക്കപ്പെടേണ്ടതാണ്.

95. വയസ്സായവരുടെ താല്‍പര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനുമായി സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി തലവനായി സ്വയംഭരണാധികാരമുള്ള ഒരു ദേശീയ കൌണ്‍സില്‍ രൂപീകരിക്കുന്നതാണ്. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലെയും ആസൂത്രണ കമ്മീഷനിലെയും പ്രതിനിധികള്‍ കൌണ്‍സിലില്‍ ഉള്‍പ്പെടുന്നതാണ്. ഊഴമനുസരിച്ച് അഞ്ച് സംസ്ഥാനങ്ങള്‍ കൌണ്‍സിലിനെ പ്രതിനിധീകരിക്കും. സര്‍ക്കാരിതര സംഘടനകള്‍, അക്കാദമിക് ബോഡികള്‍, മാധ്യമങ്ങള്‍, വിവിധ മേഖലകളിലെ പ്രായമാകല്‍ പ്രശ്നങ്ങളിലുള്‍പ്പെടുന്ന വിദഗ്ദ്ധര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അനൌദ്യോഗിക അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതാണ്.

96. മുതിര്‍ന്ന പൌരന്‍മാരെ ഒന്നിച്ചു ചേര്‍ക്കുന്നതിനും, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സൌഖ്യത്തിനായി പരിപാടികളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും, വയസ്സായവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശിക്കുന്നതിനുമായി  വൃദ്ധരായവര്‍ക്കുള്ള ദേശീയ അസോസിയേഷന്‍ (എന്‍എഒപിഎസ്) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്വയംഭരണാധികാര സ്ഥാപനം രൂപീകരിക്കുന്നതാണ്. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ അസോസിയേഷന് ഓഫീസുകള്‍ ഉണ്ടായിരിക്കുന്നതും അതിന് അതിന്‍റേതായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാവുന്നതുമാണ്. ദേശീയ സംസ്ഥാന തലങ്ങളിലുള്ള ഓഫീസുകള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ്. എന്നാല്‍ ജില്ലാതല ഓഫീസുകള്‍ രൂപീകരിക്കുന്നതിനായി അംഗത്വം, വരിസംഖ്യ, സംഭാവനകള്‍, മറ്റ് അംഗീകൃത മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ അസോസിയേഷന്‍ അതിന്‍റെ സ്വന്തം വിഭവങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടതാണ്. 15 വര്‍ഷ കാലയളവിലേക്ക് ആവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ഭരണ നിര്‍വ്വഹണ ചെലവിലേക്കായി ദേശീയ സംസ്ഥാനതല ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ്. അതിനുശേഷം അസോസിയേഷന്‍ സ്വയം പ്രാപ്തി കൈവരിക്കേണ്ടതാണ്.

97. ദേശീയനയം നടപ്പിലാക്കുന്നതില്‍ പങ്കെടുക്കുവാനും പ്രായമാകലിന്‍റെ പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളെയും ആവശ്യങ്ങളെയും പ്രതിനിധീകരിക്കുവാനും, അവര്‍ക്കായി പരിപാടികള്‍ നടപ്പിലാക്കുവാനും  പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.  പ്രായമായവരുടെ താല്‍പര്യങ്ങളെയും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോറങ്ങള്‍ അത് ലഭ്യമാക്കുന്നതാണ്. അത്തരം ഫോറങ്ങള്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതാണ്. വൃദ്ധരായ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം അവയിലുണ്ടായിരിക്കണം. പഞ്ചായത്തുകള്‍ പ്രായമായവരുടെ കഴിവുകളും നൈപുണ്യവും കൂട്ടിച്ചേര്‍ത്ത് അത് പ്രാദേശിക തലങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കേണ്ടതാണ്. മറ്റുള്ളവരില്‍, ഗ്രാമ പഞ്ചായത്തുകളിലെ സാമൂഹ്യ നീതി കമ്മറ്റികളുടെ സഹായത്തോടെ, നയം പ്രാബല്യത്തില്‍ വരുത്തുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

98. നയത്തിന്‍റെ നടപ്പാക്കലിനും, ഏകോപനത്തിനും നിരീക്ഷണത്തിനുമുള്ള സംഘടനാപരമായ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിന് പൊതു ഭരണ നിര്‍വ്വഹണത്തിലെ വിദഗ്ദ്ധരുടെ സഹായം സമയാസമയങ്ങളില്‍  വിവിധ തലങ്ങളില്‍ നയം ഫലപ്രദമായി നടപ്പിലാക്കുമെന്നത് ഉറപ്പാക്കുന്നതിനായി സ്വീകരിക്കേണ്ടതാണ്.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate