സ്ത്രീകള്‍ക്കായുള്ള പുതിയ സ്വര്‍ണിമ പ്രത്യേക പദ്ധതി

ദാരിദ്ര്യ രേഖയില്‍ താഴെയുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയുടെ പ്രത്യേകതകള്‍ ചുവടെ കൊടുത്തിരിക്കുന്നു:

ഒരാള്‍ക്ക് പ്രതി വര്‍ഷം 4% പലിശയോടെ പരമാവധി 50,000/- രൂപ വരെ വായ്പ

വായ്പ ലഭിക്കുന്ന സ്ത്രീ സ്വന്തം കയ്യില്‍ നിന്നും ഒരു രൂപ പോലും സംരംഭത്തില്‍ നിക്ഷേപിക്കേണ്ടതില്ല.

യോഗ്യത

കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിടുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ട എല്ലാ സ്ത്രീകളും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കാന്‍ യോഗ്യരാണ്. ഗ്രാമപ്രദേശത്തുള്ള അപേക്ഷകര്‍ക്കു വാര്‍ഷിക കുടുംബ വരുമാന പരിധി പരമാവധി 20,000 രൂപയും, നഗരപ്രദേശത്തുള്ള അപേക്ഷകര്‍ക്കു 27,500 രൂപയുമാണ് .

ധന സഹായത്തിന്റെ ക്രമം

എന്‍ബിസിഎഫ്ഡിസി വായ്പ 95%

എസ് സി എ യുടെ സഹായം 5%

അപേക്ഷകയുടെ പങ്ക് പൂജ്യം

പലിശ നിരക്ക് : 4% പ്രതിവര്‍ഷം

തിരിച്ചടക്കല്‍ കാലാവധി  : തിരഞ്ഞെടുക്കുന്ന പദ്ധതിയെ ആശ്രയിച്ചിരിക്കും, എന്നിരുന്നാലും പരമാവധി തിരിച്ചടക്കല്‍ കാലാവധി 10 വര്‍ഷം ആകുന്നു.