വിദ്യാഭ്യാസആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍

1.പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled Tribe)

2.മറ്റര്‍ഹ വിഭാഗം ( OEC)

3.മറ്റു പിന്നോക്ക വിഭാഗം (OBC)

4.മറ്റിതര വിഭാഗം

യൂണിവേഴ്സിറ്റി അംഗീകാരമുള്ള എല്ലാ പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്കും വിദ്യാഭ്യാസആനുകൂല്യം അനുവദിക്കുന്നതാണ്.·

പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled Tribe) , മറ്റര്‍ഹ വിഭാഗം ( OEC) വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് ( ഡേയ്സ് സ്കോളേഴ്സ് ), മെസ് ചാര്‍ജ് ( ഹോസ്റ്റലൈറ്റ്സ്), അതോടൊപ്പം എല്ലാവിധ ഫീസുകളും

·മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം·

മറ്റു പിന്നോക്ക വിഭാഗം (OBC) ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം·

മറ്റു പിന്നോക്ക വിഭാഗം (OBC) പി.ജി./ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം·മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം·

മറ്റിതര വിഭാഗം ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം·

മറ്റിതര വിഭാഗം പി.ജി./ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം

വരുമാനപരിധി

പട്ടികജാതി , പട്ടിക വര്‍ഗ്ഗം, മറ്റര്‍ഹ വിഭാഗം - ബാധകമല്ല

മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു – 44500

മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു -- 20000

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം ഡിഗ്രി – 25000

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം -- പി.ജി./ പ്രൊഫഷണല്‍ -- 42000
പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വരുമാനത്തിന്റെ അടിസ്ഥനത്തിലല്ല വിദ്യാഭ്യാസആനുകൂല്യം അനുവദിക്കുന്നത് എങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് കണക്കാക്കുന്നതിലേക്കായി വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷഫാറത്തിലെ നിര്‍ദ്ദിഷ്ട കോളം പൂരിപ്പിച്ചിരിക്കേണ്ടതാണ്.
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

ജാതി സര്‍ട്ടിഫിക്കറ്റ്

വരുമാന സര്‍ട്ടിഫിക്കറ്റ്

വയസ്സ്, ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

മാര്‍ക്കലിസ്റ്റിന്റെ പകര്‍പ്പ്

പരിശോധിക്കേണ്ടരേഖകള്‍

പട്ടികജാതി , പട്ടിക വര്‍ഗ്ഗം - - തഹസീല്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്

മറ്റര്‍ഹ വിഭാഗം വില്ലേജ് ആഫീസര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്മ

മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വില്ലേജ് ആഫീസര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്,

വരുമാന സര്‍ട്ടിഫിക്കറ്റ്

മുന്‍വര്‍ഷങ്ങളില്‍ ഇഗ്രാന്റ്സ് – വിദ്യാഭ്യാസആനുകൂല്യം SBTഅക്കൗണ്ട് വഴി ലഭിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ കോഴ്സിന് ചേര്‍ന്ന് ഇഗ്രാന്റ്സിനപേക്ഷിക്കുമ്പോള് , Update Existing Entry യിലൂടെ SBTഅക്കൗണ്ട് നമ്പര്‍ കൊടുത്ത് നിലവിലുള്ള ഡാറ്റയില്‍ ചേര്‍ന്ന കോഴ്സിന്റെ വിവരങ്ങള്‍ ചേര്‍ത്തുകൊടുക്കുക.