অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പെസ നിയമം

ആദിവാസിക്ക് തുണയാകാന്‍ പെസ നിയമം

സംസ്ഥാനത്തെ പട്ടികവര്‍ഗ സമൂഹത്തിന് ചരിത്ര നേട്ടമായി മാറുന്ന പെസ നിയമം(ദി പ്രൊവിഷന്‍സ് ഓഫ് ദി പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍സ് ടു ദി ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) യാഥാര്‍ഥ്യമായെങ്കില്‍മാത്രമേ ഇവര്‍ക്കെതിരെയുള്ള ചൂഷണം പൂര്‍ണമായും ഇല്ലാതാക്കാന്‍കഴിയു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍സെക്രട്ടേറിയറ്റിനു മുന്നില്‍നടത്തിയ നില്‍പ്പു സമരത്തെ തുടര്‍ന്നാണ് കേരളത്തില്‍ഈ നിയമം നടപ്പാക്കാന്‍സര്‍ക്കാര്‍തീരുമാനമെടുത്തത്.

പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ചൂഷണം തടയുന്നതിനും അവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കുന്നതിനും പട്ടികവര്‍ഗ്ഗ സമൂഹത്തെ ശാക്തീകരിക്കുന്നതിനും സമഗ്ര വികസനം നടപ്പിലാക്കുന്നതിനുംവേണ്ടിയുള്ളതാണ് ഈ നിയമം. 1996 ഡിസംബര്‍24 നാണ് ഈ നിയമം പാസ്സാക്കിയിട്ടുള്ളത്.

നിയമമനുസരിച്ച് ഷെഡ്യൂള്‍ഡ് ഏരിയാസ് എന്ന് പേരിട്ട് നിര്‍ണ്ണയിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗ സങ്കേതങ്ങള്‍, ഊരുകള്‍, എന്നിവയാണ് ഈ നിയമത്തിന്‍റെ പരിധിയില്‍വരുന്നത്.

കേരളത്തില്‍ഇടുക്കി, കണ്ണൂര്‍, പാലക്കാട്, മലപ്പുറം എന്നീ അഞ്ചു ജില്ലകളിലെ 2445 ഊരുകളാണ് ഇതില്‍ഉള്‍പ്പെടുക. പട്ടികവര്‍ഗ്ഗ സങ്കേതങ്ങളെ പെസ്സ നിയമത്തിന്‍റെ പരിധിയില്‍കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യങ്ങള്‍ഉയര്‍ന്നുവെങ്കിലും ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍സെക്രട്ടറിയേറ്റിനു മുന്നില്‍നടത്തിയ നില്‍പ്പുസമരത്തെ തുടര്‍ന്നാണ് പെസ്സ നിയമത്തിന്‍റെ പരിധിയില്‍കേരളത്തെ കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍തീരുമാനമായത്.

2014 ഡിസംബര്‍17ന് നടന്ന നില്‍പ്പുസമര ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍പ്രധാന തീരുമാനങ്ങളിലൊന്ന് ഇതായിരുന്നു. പിന്നീട് കേന്ദ്രവുമായി നടത്തിയ നിരന്തര കത്തിടപാടുകളെ തുടര്‍ന്ന് 2550 ഊരുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഇതില്‍നിന്നും അഞ്ച് ഊരുകളെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 31 ഗ്രാമപഞ്ചായത്തുകളും 3 മുനിസിപ്പാലിറ്റികളും ഇതിന്‍റെ പരിധിയില്‍വരുന്നു.

കേരളം സമര്‍പ്പിച്ച അന്തിമ പട്ടിക, കേന്ദ്ര പട്ടികവര്‍ഗ്ഗകാര്യ വകുപ്പ് മന്ത്രാലയം നിരവധി തവണ ചര്‍ച്ചകളും ആശയവിനിമയവും നടത്തി കേന്ദ്രക്യാബിനറ്റിന്‍റെ പരിഗണനയ്ക്ക് അയച്ചു. ഇപ്പോള്‍കേന്ദ്ര ക്യാബിനറ്റിന്‍റെ പരിഗണനയിലുള്ള പട്ടികയുടെ അന്തിമ രൂപം അംഗീകരിക്കുന്നതിനുവേണ്ടി തിരിച്ച് സംസ്ഥാന സര്‍ക്കാരിന് അയയ്ക്കുകയും അക്ഷരത്തെറ്റ് അടക്കമുള്ളവ പരിശോധിച്ച് അംഗീകരിച്ചശേഷം കഴിഞ്ഞദിവസം കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും രാജസ്ഥാനിലും പെസ നടപ്പാക്കുന്നത് സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ തീരുമാനം കൈക്കൊള്ളുന്നതിനായി കഴിഞ്ഞയാഴ്ച ഫയല്‍പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍എത്തിച്ചിട്ടുണ്ട്. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷമിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ വിഷയത്തില്‍താത്പര്യത്തോടെ ഇടപെട്ടിരുന്നു. പിണറായ സര്‍ക്കാര്‍അധികാരത്തില്‍എത്തിയിട്ടും ഈ താത്പര്യത്തിന് കുറവുണ്ടായില്ല. എങ്കിലും കേന്ദ്ര തീരുമാനം അനിശ്ചിതമായി നീളുകയാണ്. രണ്ട് വര്‍ഷത്തോളമായി അഡീഷണല്‍ചീഫ് സെക്രട്ടറി സുബ്രതോബിശ്വാസ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍എന്നിവര്‍പല തവണ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയാണ് ഇതിനുള്ള അന്തിമരൂപം തയ്യാറാക്കിയിട്ടുള്ളത്.

പെസ്സ നിയമം നടപ്പിലാക്കുന്ന ഊരുകള്‍ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. ഇവിടെ 2201 ഊരുകള്‍ഉള്‍പ്പെട്ടപ്പോള്‍ഏറ്റവും കുറവുള്ള കണ്ണൂര്‍ജില്ലയില്‍ആറ് ഊരുകള്‍മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍പട്ടികവര്‍ഗ്ഗക്കാരുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായി മാറുന്ന ആറളം ഇതില്‍ഉള്‍പ്പെടുന്നതിനാല്‍കൂടുതല്‍പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. മലപ്പുറം ജില്ലയില്‍18 ഊരുകളെയും ഇടുക്കി ജില്ലയില്‍28 ഊരുകളെയും പാലക്കാട് ജില്ലയില്‍192 ഊരുകളെയും പെസ്സ നിയമത്തിന്‍റെ പരിധിയില്‍കൊണ്ടുവരുന്നുണ്ട്.

ആദിവാസി മേഖലകള്‍വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച ഈ നിയമം 1996ല്‍പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളതാണ്. ഈ നിയമത്തില്‍ആദിവാസി മേഖലകള്‍എന്ന് വിവക്ഷിച്ചിട്ടുള്ളത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍244ന്‍റെ ക്ലോസ് 1-ല്‍വിവക്ഷിച്ചിട്ടുള്ള പ്രകാരമാണ്.

ഭരണഘടനയുടെ ഒമ്പതാം ഖണ്ഡത്തില്‍പഞ്ചായത്തുകളെ സംബന്ധിച്ച പ്രൊവിഷന്‍സെക്ഷന്‍നാലില്‍പറഞ്ഞിട്ടുള്ളപ്രകാരം ചില ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും അനുവദിച്ചിട്ടുണ്ട്. ഈ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും സംസ്ഥാന സര്‍ക്കാരിന്‍റെ പഞ്ചായത്തുകളെ സംബന്ധിച്ച നിയമങ്ങളുമായി പൊരുത്തപ്പെട്ടതായിരിക്കണം.

സങ്കേതങ്ങളില്‍അവരുടെ പാരമ്പര്യ ആചാരങ്ങള്‍, സാമൂഹിക, നിയമ പരിരക്ഷ എന്നിവ സംസ്ഥാനങ്ങളിലെ നിയമവുമായി സമരസപ്പെട്ടിട്ടുള്ളതാണ്.

വില്ലേജ് എന്ന് നിര്‍വ്വചിച്ചിട്ടുള്ളത് ഒരു ഊരോ ഒരു കൂട്ടം ഊരുകളോ സങ്കേതങ്ങളോ ആണ്. തിരഞ്ഞെടുപ്പ് പട്ടികയില്‍പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള ആളുകള്‍ഉള്‍പ്പെട്ടിട്ടുള്ള ഒരു ഗ്രാമസഭ ഊരുതലത്തില്‍ഉണ്ടായിരിക്കണം. ഓരോ ഗ്രാമസഭയും അവിടത്തെ ജനങ്ങളുടെ പാരമ്പര്യവും സാംസ്ക്കാരികവും പൈതൃകപരവുമായിട്ടുള്ള തനിമയും നിലനിര്‍ത്തുന്നവയായിരിക്കണം. ഓരോ പ്രദേശത്തേയും സാമ്പത്തികവും സാമൂഹികപരവുമായ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതികളും പരിപാടികളും ആസൂത്രണംചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഈ ഗ്രാമസഭക്ക് അധികാരമുണ്ടായിരിക്കും. ഊരുകളിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഈ ഗ്രാമസഭയില്‍നിക്ഷിപ്തമായിരിക്കും.

ഓരോ പദ്ധതിയുടെയും പരിപാടികളുടെയും ധനവിനിയോഗ സാക്ഷ്യപത്രം നല്‍കേണ്ടത് ഈ ഗ്രാമസഭയാണ്.

ഭരണഘടനയുടെ ഒമ്പതാം ഖണ്ഡമനുസരിച്ച് പഞ്ചായത്തുകളില്‍ഓരോ വിഭാഗങ്ങള്‍ക്കുമുള്ള പരിഗണന ലഭിക്കേണ്ടത് ജനസംഖ്യാനുപാതികമായിട്ടായിരിക്കണം. പഞ്ചായത്തുകളിലെ മൊത്തമുളള സീറ്റുകളുടെ പകുതിയില്‍താഴെയാകാത്ത വിധത്തിലായിരിക്കണം സംവരണം.

പെസ്സ നിയമം നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍സ്ഥാനം എല്ലാതലങ്ങളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണംചെയ്യണം. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാന്‍സര്‍ക്കാരിന് അവകാശമുണ്ടായിരിക്കും. അതാത് പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്തിലൊന്നില്‍കൂടുതല്‍അംഗങ്ങള്‍ഇങ്ങനെ നോമിനേറ്റ് ചെയ്ത് വരാന്‍പാടില്ല. ഏതെങ്കിലും കാരണവശാല്‍പുനരധിവസിക്കപ്പെടുകയോ മാറ്റിതാമസിക്കപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍പഞ്ചായത്തോ ഗ്രാമസഭയോ ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് സംസ്ഥാനതലത്തില്‍ഏകോപനം നടത്തേണ്ടതാണ്.

നിര്‍ധിഷ്ഠ ഊരുകളില്‍ചെറുകിട ജലപദ്ധതികള്‍ആസൂത്രണംചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും പഞ്ചായത്ത് സാധ്യമായ തലത്തില്‍ഉത്തരവാദിത്വം ഏല്‍പ്പിക്കേണ്ടതാണ്.

ഖനനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ഉപയോഗത്തിനും ലൈസന്‍സിനുമുള്ള ലേലത്തില്‍നല്‍കുമ്പോഴും ഗ്രാമസഭയുടെയും പഞ്ചായത്തിന്‍റെയും ശുപാര്‍ശ ഉണ്ടായിരിക്കേണ്ടതാണ്.

സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ഗ്രാമസഭയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍താഴെ പറയുന്ന കാര്യങ്ങള്‍ഉറപ്പുവരുത്തണം.

ഉറപ്പു വരുത്തേണ്ട കാര്യങ്ങള്‍

1. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പനയും നിരോധനത്തിനും നിയന്ത്രണത്തിനുമുള്ള നിരോധനം.

2. ചെറുകിട വനവിഭവങ്ങളുടെ ഉടമസ്ഥാവകാശം.

3. ഈ ഊരുകളില്‍ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനും നിയമവിരുദ്ധമായി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനുമുളള അധികാരം.

4. ഏത് തരത്തിലുള്ള ചന്തകളുടെയും നടത്തിപ്പിനുള്ള അധികാരം.

5. പണം പലിശക്ക് കൊടുക്കുന്നതിനെ നിയന്ത്രിക്കാനുള്ള അധികാരം.

6. സാമൂഹ്യ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും നടത്തിപ്പ് നിയന്ത്രിക്കുന്നതിനുള്ള അധികാരം.

7. ട്രൈബല്‍സബ് പ്ലാന്‍ഉള്‍പ്പെടെയുള്ള എല്ലാ തദ്ദേശീയ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അധികാരം.

ഈ മേഖലകളില്‍ഉള്‍പ്പെടുന്ന ഗ്രാമസഭയുടെയും പഞ്ചായത്തുകളുടെയും അധികാരങ്ങള്‍ഉന്നത സ്ഥാപനങ്ങള്‍കവര്‍ന്നെടുക്കാതിരിക്കാനുള്ള നിയമനിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍നടത്തേണ്ടതാണ്. ഭരണഘടനയുടെ ആറാംപട്ടികയില്‍പറയുന്നപ്രകാരം അതാത് ജില്ലകളില്‍ഈ പഞ്ചായത്തുകള്‍ക്കുള്ള ഭരണസംവിധാനത്തിനുള്ള ക്രമീകരണങ്ങള്‍സംസ്ഥാന സര്‍ക്കാര്‍ഒരുക്കേണ്ടതാണ്.

ഇത്രയും നിര്‍ദ്ദേശങ്ങളാണ് പെസ്സ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രകാബിനറ്റ് ചര്‍ച്ച ചെയ്യുന്നത്. ഈ നിയമം കേന്ദ്രമന്ത്രിസഭ പാസ്സാക്കിയാല്‍ഉടന്‍പാര്‍ലിമെന്‍റിന്‍റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയാലുടന്‍രാജ്യത്തെ പകുതിയില്‍കൂടുതല്‍നിയമസഭകളിലും ഇത് പാസ്സാകേണ്ടതുണ്ട്. അതിനുശേഷം മാത്രമായിരിക്കും കേരളത്തിലും രാജസ്ഥാനിലും പെസ്സ നിയമം നടപ്പിലാവുക.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ഭരണ നേട്ടങ്ങളിലൊന്നായി ഇതിനെ ഗവണ്‍മെന്‍റ് ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ഇത് പാസാവുകയാണെങ്കില്‍എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കും ബിജെപിക്കും ഒരുപോലെ ഇക്കാര്യത്തില്‍ക്രഡിറ്റ് അവകാശപ്പെടാനാകും.

പതിറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ശാശ്വതപരിഹാരം നിയമപരിരക്ഷയിലൂടെ ആയിരിക്കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള തീവ്രശ്രമങ്ങള്‍പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് സ്വീകരിച്ചത്. വൈകാതെ തന്നെ കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെസ നിയമം

കടപ്പാട് : ശ്രീ . ഷിബു സി വി

അവസാനം പരിഷ്കരിച്ചത് : 12/10/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate