ഗോത്രവര്‍ഗ്ഗക്കാരുടെ വികസനം ലക്ഷ്യം. വനവാസി കളുടെ ജീവിതസാഹചര്യങ്ങൾ മറ്റു ജനസമൂഹങ്ങളുടേതിനു തുല്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് വനബന്ധു കല്യാൺ യോജന. 33% ശതമാനത്തിലധികം ജനസംഖ്യയുള്ള വനവാസി മേഖലകളെ ബ്ലോക്കുകളായി തരംതിരിച്ച് ആ മേഖലകളിലെ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. റോഡ് ശൃംഖല, വൈദ്യുതി വിതരണം, വനവാസി സംസ്കാരവും ഭാഷയും സംരക്ഷിക്കൽ., എന്നിവയ്ക്കു വളരെ സഹായകമാണ് വനബന്ധു കല്യാൺ യോജന.
വനവാസി സംബന്ധമായ വിവരങ്ങൾ ഏകീകരിച്ച്, വിവിധ സ്കീമുകളുടെ ഗുണഫലങ്ങൾ ഉദ്ദേശിക്കുന്ന വിഭാഗത്തിനു തന്നെ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും, വനവാസി ക്ഷേമത്തിനു നീക്കിവയ്ക്കുന്ന തുക വകമാറ്റി ചിലവഴിക്കില്ലെന്നു ഉറപ്പിക്കാനും പദ്ധതിയിൽ ക്രമീകരണമുണ്ട്.
Source: Vanbandhu Kalyan Yojana (VKY)
അവസാനം പരിഷ്കരിച്ചത് : 2/16/2020