2011 ലെ കാനേഷുമാരി കണക്ക് (സെന്‍സ്) പ്രകാരം ഇന്ത്യയിലെ പട്ടികജാതി ജനസംഖ്യ 16.6 ശതമാനവും പട്ടികവര്‍ഗ്ഗ ജനസംഖ്യ 8.6 ശതമാനവുമാണ്. ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന് വരും. കേരളത്തിലെ പട്ടികജാതി ജനസംഖ്യ 3039573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.10 ശതമാനമാണ്. കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ 484839 ആണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണ്. പട്ടികജാതി വിഭാഗങ്ങളുടെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും ഇന്ത്യയിലെയും കേരളത്തിലെയും ജനസംഖ്യാ നുപാതം പട്ടിക 4.3.17 -ല്‍ കൊടുക്കുന്നു.
വര്‍ഷം | പട്ടികജാതി | പട്ടികവര്‍ഗ്ഗം | ||
ഇന്ത്യ | കേരളം | ഇന്ത്യ | കേരളം | |
1981 | 15.81 | 10.01 | 7.83 | 1.03 |
1991 | 16.48 | 9.94 | 8.08 | 1.10 |
2001 | 16.23 | 9.81 | 8.15 | 1.14 |
2011 | 16.60 | 9.10 | 8.60 | 1.45 |
അവലംബം:- സെന്‍സസ് 1981, 1991, 2001, 2011 |
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതി ജനസംഖ്യയുള്ളത് (13.29 ശതമാനം). തൊട്ടുപിന്നില്‍ തിരുവനന്തപുരം (12.27 ശതമാനം), കൊല്ലം (10.80 ശതമാനം), തൃശൂര്‍ (10.67 ശതമാനം), മലപ്പുറം (10.14 ശതമാനം). സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയില്‍ 57.17 ശതമാനം മേല്പറഞ്ഞ അഞ്ചു ജില്ലകളിലായി കാണുന്നു. കേരളത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എല്ലായിടത്തുമില്ലെന്നു മാത്രമല്ല ബഹുഭൂരിപക്ഷവും ഗ്രാമീണരുമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതല്‍ വയനാട്ടിലാണ് ഉള്ളത് (31.24 ശതമാനം). തൊട്ടുപിന്നില്‍ ഇടുക്കി (11.51 ശതമാനം), പാലക്കാട് (10.10 ശതമാനം), കാസര്‍ഗോഡ് (10.08 ശതമാനം). 1958-ലെ കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സർവീസ് ചട്ടം 14 (a) പ്രകാരം പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമനങ്ങളിൽ സംവരണത്തിനുള്ള വ്യവസ്ഥയുണ്ട് . 2017 ആഗസ്റ്റ് 1-ലെ വാര്‍ഷിക അവലോകന പ്രകാരം 2017 വര്‍ഷത്തില്‍ പൊതു സർവീസില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മൊത്തം പ്രാതിനിധ്യം 12.79 ശതമാനമാണ്. 82 വകുപ്പുകളില്‍ 33 വകുപ്പുകളുടെ അവലോകനം മാത്രമാണ് 2017 ജനുവരി ഒന്ന് വരെ പൂര്‍ത്തീകരിച്ചത്.
അവസാനം പരിഷ്കരിച്ചത് : 2/16/2020